Skip to content

വാടാമല്ലി – 8

vaadamalli

ദേവൻ  എന്നോട് ചോദിച്ചതിന്റെ  അർഥം  എനിക്ക്  മനസിലായി ….രൂപക്ക്‌  പോയതിനു  ശേഷം  അക്ഷരാത്ഥത്തിൽ  എന്റെ ജീവിതം  ഒരു ഒറ്റയാൾ പോരാട്ടമായിരുന്നു …

. പലപ്പോഴും പലയിടത്തും  ചോദ്യചിഹ്നമായി നിൽക്കേണ്ടി വന്നിട്ടുണ്ട്  എനിക്ക് ….

എന്റെ മനസിന് ഒരിക്കൽ പോലും ഒരു ചാഞ്ചാട്ടം വന്നിട്ടില്ല ….രൂപക്കിന്റെ  നിർബന്ധത്തിനു  വഴങ്ങിയാണ്  ഞാൻ  പഠിച്ചത്  പോലും ….

വീട്ടുകാർ സമ്മതിക്കുന്നത് വരെ  ഒരുമിച്ച് ഒരു ജീവിതം വേണ്ടന്ന്  പറഞ്ഞതും  രൂപക്കാണ് ….

ഒരു ജീവിതം  സ്വപ്നം  കണ്ടു  ഇറങ്ങിയ വഴിയിൽ  ആണ്  വിധി  വീണ്ടും  പരീക്ഷണവുമായി  വന്നത് ….

ജ്യോതി ആദ്യമായി ദേവന്റെ മുന്നിൽ പൊട്ടിക്കരഞ്ഞു….

ദേവൻ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയാതെ  നിന്നു …

ജ്യോതി  …. താൻ കരഞ്ഞാലോ  വിഷമിച്ചാലോ രൂപക്ക്‌  ഇനി  തിരികെ  വരില്ലല്ലോ … ആ യാഥാർഥ്യം  ഉൾക്കൊണ്ട്  ജീവിക്കണം  ….

ജ്യോതി  കണ്ണുകൾ തുടച്ചുകൊണ്ട്  ചിരിക്കാൻ  ശ്രമിച്ചു …..

ജ്യോതി …. ജീവിതത്തിൽ  രണ്ടു രീതിയിൽ  വിഷമിച്ചിട്ടില്ലവരാണ്  നമ്മൾ … തന്റെ  രൂപക്കിനെ  വിധി  തട്ടിയെടുത്തെങ്കിൽ ,ചെറുപ്പം മുതൽ  മനസ്സിൽ  കൊണ്ടുനടന്നവളെ  എല്ലാരീതിയിലും  നഷ്ടപെട്ടവനാണ്  ഞാൻ…ആ  നഷ്ടവും മരണത്തിന്  തുല്യമാണ് … ദുർഗ  എന്റെ  മനസ്സിലും  എന്നേ മരിച്ചു കഴിഞ്ഞു ….

ഞാൻ  പറയാൻ പോകുന്ന  വിഷയം  കെട്ട് തെറ്റോ ,സ്വാർത്ഥതയോ ആയി  ജ്യോതിക്ക്  തോന്നിയാൽ  ജ്യോതി  ഈ മുറിവിട്ടു  പോകുമ്പോൾ  തന്നെ  ഞാൻ  പറഞ്ഞതെല്ലാം  മറന്നേക്കണം …

ഈ ലോകത്ത്‌  ആരും  എന്നെ  മനസിലാക്കാൻ  ശ്രമിച്ചിട്ടില്ല … ഓർമവെച്ച  കാലം  തൊട്ട്  വീട്ടിലെ  പ്രാരാബ്ധങ്ങൾ  ചുമലിലേറ്റി ഓരോ  കടമകളും  ഉത്തരവാദിത്തങ്ങളും  ചെയ്ത്  തീർത്തു ….

അമ്മ എന്നോട്  കൂടുതലും. സംസാരിച്ചിട്ടുള്ളത്  പോലും  ഇതേ  പ്രാരാബ്ധങ്ങളെ കുറിച്ചാണ് ……..അമ്മ എന്നെ  മനസിലാക്കിയിട്ടില്ല ….

പിന്നെ  എന്റെ പെങ്ങൾ …അവൾക്ക്  പണ്ടും  ഇപ്പോഴും  സ്വന്തം  കാര്യം  മാത്രമേ  ചിന്തിക്കാനൊള്ളു ….

അവളും  അവളുടെ  കുടുംബജീവിതം  നല്ലരീതിയിൽ  കൊണ്ടുപോകുന്നത്  കൊണ്ട്  അത്രെയും  ആശ്വാസം ….

ദുർഗ്ഗയുടെ  കാര്യം  ഞാൻ  പറയാതെ  തന്നെ  ജ്യോതിക്ക്  അറിയാമെല്ലോ ….

ഈ ചുരുങ്ങിയ  ദിവസം  കൊണ്ട്  എന്നെ  ജ്യോതിയെപോലെ  ആരും  മനസിലാക്കിയിട്ടില്ല ….

എന്റെ ജീവിതത്തിൽ  എന്നും  ഒരു കൂട്ടായി , സ്നേഹവും  കരുതലും  തരുന്ന  നല്ല  ഒരു പങ്കാളി ആകുവാൻ  ജ്യോതിക്ക്  ഇഷ്ടമാണോ ????

ജീവിക്കാൻ  ഉള്ള  ആഗ്രഹം  അവസാനിച്ചു ഈ  കിടക്കയിൽ  വന്നു  കിടന്ന  എന്നെ  ഇന്ന്  ഈ കാണുന്ന ദേവൻ  ആക്കിയത്  ജ്യോതിയുടെ  സ്‌നേഹപൂർവമായ  കരുതലാണ് ….അത്  വരും ഒരു ആതുരസേവനമായി  എഴുതിത്തള്ളാൻ  എനിക്ക്  കഴിയില്ല  ജ്യോതി ….

മനസ്സിന്  പറ്റിയ  മുറിവുകൾ  ഉണങ്ങുവാൻ  നമുക്ക്‌  രണ്ടു പേർക്കും സമയം വേണം  … എന്നാൽ പരസ്പരം  താങ്ങും തണലുമായാൽ  നമുക്ക്‌  ഈ  വിഷമങ്ങൾ  ഒക്കെ  അതിജീവിക്കാൻ  കഴിയും  ജ്യോതി ….

ഒരു കാര്യം  ഞാൻ  ജ്യോതിക്ക്  വാക്കു  തരാം ….. പൊന്നുപോലെ  ഞാൻ  നോക്കിക്കൊള്ളാം …. ഇയാളെ  വേദനിപ്പിക്കുന്നതൊന്നും  എന്റെ ഭാഗത്തു നിന്നും  ഉണ്ടാവുകയില്ല …..

താൻ  പെട്ടെന്ന്  എടുത്ത്  ചാടി  ഒരു തീരുമാനം  പറയേണ്ട …. ഇവിടെ  നിന്നും  വീട്ടിൽ  പോകുന്ന  അന്ന്  എനിക്ക്  തന്റെ  മറുപടി  കിട്ടിയാൽ മതി അത്‌  Yes  ആണെങ്കിലും  No  ആണെങ്കിലും  അന്ന് വരെ  ഞാൻ  കാത്തിരുന്നോളാം ….

അങ്ങനെ  ഒരു സമയം  തരുന്നത്‌ കൊണ്ട്  ഉത്തരം  No  ആവരുത്  കേട്ടോ  …. ദേവൻ  പറഞ്ഞു നിറുത്തി ….

ജ്യോതി  ദേവന്റെ മുഖത്തേക്ക്  നോക്കി …. പതിയെ ചിരിച്ചു …..

ഹമ്മ്  , ശെരി  …. എന്റെ മറുപടി  ഞാൻ  ദേവൻ ഇവിടെ  നിന്നും  വീട്ടിൽപോകുന്ന  സമയത്തു  ഞാൻ  തരുന്നതായിരിക്കും ….എന്താ അതുപോരേ …. ജ്യോതി  ചോദിച്ചു …..

ദേവൻ  സമ്മതത്തോടെ  തലയാട്ടി ….

ദുർഗക്ക്  ബോധം  വന്നു  കണ്ണ് തുറന്ന്  നോക്കിയപ്പോൾ  കസേരയിൽ  ചാരി  ഇരുന്ന്  ഉറങ്ങുന്ന  എബിനെയാണ്  കണ്ടത് …

ദുർഗ കഴിഞ്ഞകാര്യങ്ങൾ  ഒക്കെ  ഓർത്തെടുക്കാൻ  ശ്രമിച്ചു …..അവൾക്ക്  താൻ  ആശുപത്രികിടക്കയിലാണെന്ന്  മനസിലായി ….

അവളുടെ  ഫോൺ  റിങ്  ചെയ്യുന്ന ശബ്ദം  കേട്ടാണ്  എബിൻ  എഴുന്നേറ്റത് …

എബിൻ ദുർഗ്ഗയുടെ  ഫോൺ എടുത്ത് കൊടുത്തു …കമ്പനിയിൽ  നിന്നാണെല്ലോ ????

എബിൻ  പറഞ്ഞു ….

എനിക്ക്  സുഖമില്ലെന്ന്  പറഞ്ഞേക്കാമോ  എബിൻ ….പ്ളീസ് …. എനിക്ക്  സംസാരിക്കാൻ  വയ്യ ….

എബിൻ  ദുർഗ  പറഞ്ഞത്  പോലെ  ചെയ്തു …

ദുർഗ  ഞാൻ  ഒന്നും  പറയാതെയാണ്  ഇന്നലെ  വീട്ടിൽ  നിന്നും  ഇറങ്ങിയത് ഞാൻ  വീട്ടിലേക്ക്  ഒന്ന് പൊയ്ക്കോട്ടേ …എന്തേലും  ആവശ്യം  വന്നാൽ നീ  വിളിക്ക് ….

എനിക്ക്  നിന്നെ മനസിലാകും  എബിൻ …നീ  പൊയ്ക്കോ ….ഇനി  വരണമെന്നില്ല ….ദുർഗ  തളർച്ചയോടെ  പറഞ്ഞു ….

എബിൻ  അവിടെ നിന്നും ഇറങ്ങി  നേരെ ഫ്ലാറ്റിലേക്ക്  പോയി …..

ഫ്ലാറ്റിൽ  ചെന്നതും ….അമ്മയുൾപ്പടെ  എല്ലാവരും  എബിനെ  പ്രതീക്ഷിച്ചു  സ്വീകരണമുറിയിൽ  തന്നെ ഉണ്ടായിരുന്നു …..

എബിനെ കണ്ടതും  … റേച്ചൽ  പതിയെ  ഇരുന്നടത്  നിന്നും  എഴുന്നേറ്റു ….

രാത്രി മുഴുവൻ  ഫോണും ഓഫ് ചെയ്തിട്ട് നീ എവിടെയായിരുന്നെടാ ????

അത്‌  അമ്മേ  ഒരു അത്യാവശ്യം  വന്നു അതാ  പുറത്തു പോയത് …എബിൻ  മുഴുമിക്കുന്നതിനു  മുന്നേ റേച്ചൽ  എബിന്റെ കവിളത്തു  ആഞ്ഞു  തല്ലി ….

നിന്റെ  ഏത്  മറ്റേവളാടാ  ആശുപത്രിയിൽ  കിടക്കുന്നത് ???? സത്യം  പറയടാ ….

എബിൻ  കവിൾ  പൊത്തി  നിന്നു ….

നീ  ഒരുത്തിക്ക് കാവൽ  നിക്കാൻ പോയതാണെന്നും  അവൾക്ക്  വയറ്റിലുണ്ടെന്നും  ഞാൻ  അറിഞ്ഞാടാ…

എബിൻ  നടുക്കത്തോടെ  റേച്ചലിനെ  നോക്കി …

അമ്മ എന്തൊക്കെയാണ്  പറയുന്നത് ??? അമ്മയോട്  ആരാണ് ഇതൊക്ക  പറഞ്ഞത്  ??

അതൊക്കെ  നിന്നോട്  ഞാൻ പറയുന്നതിന് മുൻപ്  ഞാൻ ഈ  അറിഞ്ഞതിൽ  വെല്ല സത്യവും  ഉണ്ടോ ???

നിനക്ക്  പറയാൻ ബുദ്ധിമുട്ടാണെങ്കിൽ  നിന്നെ അവിടെവെച്ചു  കണ്ട ആളെ ഞാൻ ഇങ്ങോട്ട്  വിളിച്ചു  വരുത്താം ….റേച്ചലിന്റെ  ആത്മവിശ്വാസത്തോടെയുള്ള സംസാരത്തിൽ  എബിൻ നിസ്സഹായസനായി ……….

സോഫിയുടെ  കൊച്ചമ്മ അവിടുത്തെ  ഗൈനെക്കോളജിസ്റ്  ആണ് ……….നിന്റെ ഫോട്ടോ അവർ കണ്ടിട്ടുണ്ട് …

സോഫിയയുടെ വീട്ടുകാർ  നിന്നെ വിളിച്ചിട്ട്  കിട്ടാത്തത്  കൊണ്ട് എന്നെ വിളിച്ചു….ഈ നിമിഷം  വരെ ഇവിടുത്തെ  ഫോണിന്  വിശ്രമം  ഇല്ലായിരുന്നു …

അമ്മ എല്ലാം അറിഞ്ഞിട്ടാണ്  തന്നെ  ഈ ചോദ്യം ചെയുന്നത് …ഇനി  എനിക്ക്  ഒന്നും ഒളിച്ചു വെക്കുവാൻ കഴിയില്ല …

അമ്മേ …. എനിക്ക് പറയുവാൻ  ഉള്ളത്  അമ്മ  ക്ഷമയോടെ  കേൾക്കണം പ്ളീസ് …എബിൻ  പറഞ്ഞു …

റേച്ചൽ  എബിന് പറയാനുള്ളത്  കേൾക്കുവാൻ  തയ്യാറായി …

എബിൻ റേച്ചലിനോട് നടന്ന  കാര്യങ്ങൾ  സംസാരിച്ചു  തുടങ്ങി …

അമ്മേ  ….ഞാൻ  ആരെയും  ചതിക്കണം  എന്ന്  കരുതി ചെയ്തതല്ല …. എനിക്ക്  സോഫിയയുടെ  ബന്ധം  ഒഴിവാക്കാൻ  തോന്നിയില്ല …. ഞാൻ  കുറച്ചു  സ്വാർത്ഥനായി  പോയി ….

എന്നാൽ ,ഇന്നലെയാണ്  ഞാൻ ദുർഗ  ഗർഭിണിയാണെന്ന്  അറിയുന്നത് …..

ഈ  അവസ്ഥയിൽ  എനിക്ക്  ദുർഗ്ഗയെയും  അവളുടെ വയറ്റിൽ  കിടക്കുന്ന  എന്റെ കുഞ്ഞിനേയും  എനിക്ക്  ഉപേക്ഷിക്കാൻ കഴിയില്ല …..

ഞാൻ  സോഫിയുടെ വീട്ടിൽ  സംസാരിച്ചുകൊള്ളാം …. അവൾക്ക്  ഞങ്ങൾ  തമ്മിലുള്ള  അടുപ്പം ഏറെക്കുറെ  അറിയാവുന്നതാണ് ….അതുകൊണ്ട്  ഈ  വിഷയം  അവതരിപ്പിക്കാൻ  എനിക്ക്  ബുദ്ധിമുട്ടില്ല ….

നീ  പറയുന്നത്  ഒക്കെ  ശെരിയാരിക്കും  എബിൻ  …പക്ഷെ , എനിക്ക്  തൽകാലം  ഇതൊന്നും  അംഗീകരിച്ചു  തരാൻ കഴിയില്ല …..

രണ്ടു വീട്ടുകാരെയും നീ ഒരുപോലെ  വിഡ്ഢിയാക്കാൻ  ശ്രമിച്ചില്ലേ , ആ കുട്ടി  അന്ന്  ഇവിടെ വന്നപ്പോളെങ്കിലും  നിനക്ക്  എന്നോട്  എല്ലാം പറയാമായിരുനെല്ലോ ??

നീയൊക്കെ  എന്താണ് ജീവിതത്തെ പറ്റി  കരുതിയിരിക്കുന്നത്??? തോന്നുമ്പോൾ ഗതി  മാറ്റി വിടുന്ന ഒന്നല്ല  ജീവിതം ….

ആ പെണ്ണുമായി  നിനക്ക്  ഇത്രെയും അടുപ്പം ഉണ്ടായിട്ട്  നീ  എന്തിന് സോഫിയുടെ ആലോചനയുമായി  മുന്നോട്ട് പോയി ?? എനിക്ക്  ഇതൊന്നും  ഉൾകൊള്ളാൻ  കഴിയുന്നില്ല  എബിൻ ….

എബിൻ അമ്മയുടെ  ചോദ്യങ്ങളുടെ നടുവിൽ മൂകനായി നിന്നു …

( തുടരും …)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!