Skip to content

വാടാമല്ലി – 4

vaadamalli

ദുർഗെക്ക്  ആകെ  ഒരു പരവേശം  അനുഭവപെട്ടു ….

എന്ത്  ചെയ്യണമെന്ന്  ഒരു  എത്തും  പിടിയും  കിട്ടിയില്ല ….

ദുർഗ  ഒരു ആശ്വാസത്തിന്  എന്നോണം  എബിനെ  വിളിച്ചു ….എന്നാൽ  എബിൻ  ഫോൺ  എടുത്തില്ല ….

ദുർഗ  പെട്ടെന്ന്  മെഡ്‌ ലൈൻ ഹോസ്പിറ്റലിക്ക്  വിളിച്ചു …. വസുദേവ്  എന്ന്  പേരുള്ള  ഒരു വ്യക്തി  ആക്സിഡന്റ്  ആയി  അഡ്മിറ്റ്  ആണെന്ന  വിവരം  ദുർഗക്ക്  ലഭിച്ചു ….

അപ്പോൾ  സംഭവം  സത്യമാണ് ….പക്ഷെ  ദേവൻ  എനിക്ക്  എതിരെ  മൊഴി  കൊടുക്കുമെന്ന്  സ്വപ്നത്തിൽ  പോലും  ഞാൻ  കരുതിയില്ല….

ദുർഗ  സ്വയം  സംസാരിച്ചു ….

ദുർഗ  വീണ്ടും  ഫോൺ  എടുത്ത്  എബിനെ  വിളിച്ചു ….എന്നാൽ  പ്രതികരണം  ഒന്നും  ഉണ്ടായില്ല ….

ഹോ …അല്ലേലും  ഒരു അത്യാവശ്യം  വന്നാൽ  ഇവൻ  ഫോൺ എടുക്കില്ല …..

ദുർഗ എബിനെ  വിളിച്ചിട്ട്  കിട്ടാത്തത്  കൊണ്ട്  കമ്പനിയിലെ  നമ്പറിൽ  വിളിച്ചു ….

ഹലോ  ദുർഗ  മാഡം ….എബിൻ  സാർ  എന്ന്  ഉച്ച കഴിഞ്ഞു  ഹാഫ്  ഡേ  ലീവ് എടുത്തല്ലോ ???

ഫോൺ  അറ്റൻഡ്  ചെയ്ത  റിസപ്ഷനിസ്റ്  പറഞ്ഞു ….

എബിൻ  തന്നോട്  ലീവ്  എടുക്കുന്ന  കാര്യമൊന്നും  പറഞ്ഞില്ലല്ലോ ?? ലീവ്  ആയിട്ടും  എന്നെ  ഒന്ന്  വിളിച്ചില്ലല്ലോ ?? ഫോൺ  വിളിച്ചിട്ടാണെങ്കിൽ  എടുക്കുന്നുമില്ല ….

ദുർഗ  ഫോൺ  വെച്ചിട്ടു ആലോചനയിലാണ്ടു ….

അവന്റെ ഫ്ലാറ്റിലേക്ക്  പോയി  നോക്കാം  …അല്ലേലും  ഇത്‌  ഫോണിൽ  കൂടി  പറയേണ്ട  വിഷയം  അല്ലല്ലോ ???

ദുർഗ  തന്റെ  കാറിൽ  നേരെ  എബിനെ  കണുവാനായി  പോയി ….

എബിന്റെ  ഫ്ളാറ്റിലെ  ഡോർബെൽ  അമർത്തി  അക്ഷമയോടെ  ദുർഗ  കാത്തു  നിന്നു ….

വാതിൽ  വന്ന്  തുറന്നത്  എബിന്റെ അമ്മ റേച്ചൽ  ആണ് ….

ആരാ  മനസിലായില്ലലോ ??  റേച്ചൽ  ചോദിച്ചു …

ഞാൻ  ദുർഗ  …എബിന്റെ  കൂടെ  ജോലി  ചെയ്യുന്നു ….

എബിൻ  ഇല്ലേ  ആന്റി  ഇവിടെ ??? ഞാൻ  വിളിച്ചിട്ട്  എബിൻ  ഫോൺ  എടുത്തില്ല … ദുർഗ  റേച്ചലിനോട് അന്വേഷിച്ചു …

എബിൻ  കുളിക്കുന്നു  മോളേ ….

ഞങ്ങൾ  ഒന്ന്  പിറവം  വരെ  പോയതാണ്  …. എബിന്  ഒരു  കല്യാണാലോചന …. ഏറെക്കുറെ ഉറച്ചതാണ് ….പെൺകൊച്ചു ന്യൂയോർക്കിൽ  IT  ഫീൽഡിൽ  തന്നെ  ജോലി  നോക്കുന്നു … എബിനായി തന്നെ  ഓൺലൈൻ  കണ്ടുപിടിച്ച  ആലോചന  ആണ് ഇത് ….

എന്തായാലും  ഇരുകൂട്ടർക്കും  ഇഷ്ടമായ  സ്ഥിതിക്ക്  ഇനി  പെങ്കൊച്ചിന്റെ  ലീവ്  തീരുന്നതിന്  മുൻപേ  കല്യാണം  നടത്തണം …

ദുർഗക്ക്  ഭൂമി കീഴ്മേൽ  മറിയുന്നത്  പോലെ  തോന്നി …..

മോള്  വന്ന  കാലിൽ  നിൽക്കാത്ത  ഇരിക്കാൻ  നോക്ക് …. ഞാൻ  ചായ  എടുക്കാം …

റേച്ചൽ  ചായ  എടുക്കുവാനായി അടുക്കളയിലേക്ക്  പോയി ….

കുളി  കഴിഞ്ഞു  ഇറങ്ങി വന്ന എബിൻ കണ്ടത് … സോഫയിൽ  കണ്ണടച്ചു  ഇരിക്കുന്ന  ദുർഗയെ  ആണ് ….

ദുർഗ … നീ എന്താ  ഒരു മുന്നറിയിപ്പും  ഇല്ലാതെ ഇങ്ങോട്ട്  വന്നത് …. എബിൻ  അന്ധാളിപ്പോടെ  ചോദിച്ചു …

ഞാൻ  മുന്നറിപ്പ്  തരാതെ  വന്നത്  കൊണ്ട്  പലതും  അറിയാൻ  കഴിഞ്ഞു …. You  Cheat ….നിന്റെ  കല്യാണം  ഉറപ്പിച്ചു  അല്ലെ … അപ്പൊ  ഞാൻ  നിന്റെ  ആരാ ???

ദുർഗ  കോപത്തോടെ  സംസാരിച്ചു ….

ദേ  ദുർഗ  പതിയെ  സംസാരിച്ചാൽ  മതി …..എന്റെ  കാതിനു ഒരു  കുഴപ്പവും ഇല്ല … നീ വെറുതെ  ഒച്ച  വെക്കേണ്ട …..

നിന്നോട് എല്ലാം  വിശദമായി  പറയാം  …. അതിന്  മുൻപ്  നീ  എന്തിന്  ഒരു മുന്നറിയിപ്പും ഇല്ലാതെ ഇവിടെ  വന്നു  എന്ന്  എന്നോട് പറ ??? എബിന്റെ  ശബ്ദത്തിലെ  വത്യാസം  ദുർഗക്ക്  മനസിലായി …

ഞാൻ  ഇതിനു  മുൻപും  എത്രയോ  തവണ  ഒരു  മുന്നറിയിപ്പും  തരാതെ ഇവിടെ വന്നിട്ടുണ്ട് …. അന്നെല്ലാം  നിനക്ക്  ഒരുതരം ആവേശം  ആയിരുന്നു ……അത് നീ  മറക്കേണ്ട ….എപ്പോൾ മുതലാണ്  എബിൻ  ഞാൻ  നിനക്ക് ശല്യമായത്???

എനിക്ക്  നിന്നോട്  ഒറ്റക്ക്  സംസാരിക്കണം  എബിൻ … എന്റെ  മുന്നിൽ ഒന്നിനും  സമയമില്ല … എന്റെ  സമനില  തെറ്റിക്കാൻ  നോക്കാതെ  എബിൻ   എനിക്ക് പറയാൻ  ഉള്ളത്  കേൾക്കണം ..ദുർഗ അക്ഷമയോടെ  പറഞ്ഞു

റേച്ചൽ  ചായയുമായി  വന്നു ….

ആന്റി  എനിക്ക്  ചായ  വേണ്ട … ഞങ്ങളുടെ  ഒരു  ഫ്രണ്ട്  ആക്സിഡന്റ്  ആയി  അഡ്മിറ്റ് ആണ്  …. ഞങ്ങൾക്കു  അത്യാവശ്യമായി  അങ്ങോട്ട് പോകണം …. ദുർഗ  പറഞ്ഞു …

മോനെ  എബിനെ  വേഗം  മോൾടെ  കൂടെ  പോയിട്ട്  വാ … റേച്ചൽ  വെൽപ്രാളപ്പെട്ടു പറഞ്ഞു …

എബിൻ  ദുർഗയെ  രൂകഷമായി  നോക്കി … എന്നാൽ  ദുർഗ  അത്  ഗൗനിച്ചില്ല …

എബിൻ  ദുർഗ്ഗയുടെ  കൂടെ പോകുവാൻ നിർബന്ധിതനായി …..വേറെ  വഴി  ഒന്നും ഇല്ലാത്തത്  കൊണ്ട്  ദുർഗ്ഗയോടൊപ്പം എബിൻ  പോയി ….

നിന്റെ  ഏത്  മറ്റേവനാടി   ആക്സിഡന്റ് ആയത് ??? എബിൻ  സകല  നിയന്ത്രണവും വിട്ട്  ദുർഗ്ഗയുടെ  നേരെ എബിൻ  ചീറി ….

എബിൻ   ദേ മര്യാദക്ക്  സംസാരിക്കണം …..ദേവൻ  ആക്സിഡന്റ്  ആയി  ഹോസ്പിറ്റലിൽ  ആണ് ….പോലീസ്  പോയി  ദേവൻറെ  മൊഴി  എടുത്തതിൽ  നിന്നും  ആത്മഹത്യ ശ്രമം ആണെന്നും … അതിന്  പ്രേരിപ്പിച്ചത് ഞാൻ  ആണെന്ന രീതിയിൽ  മൊഴി  കൊടുത്തതുമായി  അറിയാൻ  കഴിഞ്ഞു ….

എന്തേലും  ചെയ്യാൻ  കഴിയുമോ  എന്ന്  അറിയാൻ വേണ്ടി നിന്നെ  വിളിച്ചപ്പോൾ  കിട്ടാഞ്ഞത്  കൊണ്ടാണ്  നിന്റെ  ഫ്ലാറ്റിൽ  വന്നത് ….

എന്നാൽ  നിന്റെ  ഭാഗത്തു നിന്നും  ഇങ്ങനെ  ഒരു നീക്കം  ഞാൻ  ഒട്ടും  പ്രതീക്ഷിച്ചില്ല  എബിൻ ….

എങ്ങനെ  മനസ്സ് വന്നു എബിൻ നിനക്ക്  എന്നെ  ചതിക്കാൻ ???

നിന്റെ കൂടെ  ജീവിക്കാൻ  വേണ്ടി മാത്രമല്ലേ  ഞാൻ  ദേവനെ  ഒഴിവാക്കിയത് … എന്നിട്ട്  ഇപ്പോൾ  നീ  എന്നേ ഒഴിവാക്കാൻ  നോക്കുന്നോ ???

ദുർഗ പൊട്ടിത്തെറിച്ചു ….

നീ  വലിയ  ശീലാവതി  ചമയല്ലേ  ദുർഗ്ഗേ …. നീ  ദേവനെ  കല്യാണം  കഴിക്കുവാൻ  പോകുന്നതിന്  മുൻപ്  ഞാൻ നിന്നോട്  കെഞ്ചി  പറഞ്ഞു  എന്റെ കൂടെ  ഇറങ്ങി  വരാൻ ……….അപ്പോൾ  നീ നിന്റേതായ  ന്യായങ്ങൾ  എന്റെ  മുന്നിൽ  നിരത്തി  … അന്ന്  ഞാൻ  അനുഭവിച്ച  ഒറ്റപ്പെടലിന്റെ  ഉത്തരമാണ്  ഇന്ന് ഞാൻ പോയി കണ്ട  സോഫി …..

നീ  മനസ്സിൽ  കണ്ടപോലെ  ഒരാളല്ല ദേവൻ  എന്ന്  മനസിലാക്കിയ  അന്ന്  തോട്ടല്ലേ  നീ  അവനിൽ  നിന്നും അകലാൻ  തുടങ്ങിയത് ????

അതിനു  ശേഷം  നിരന്തരം  നീ  എന്നെ  വിളിച്ചു  … അവസാനം  നിനക്ക്  ഒരു ജോലി ആവശ്യമാണ്  എന്ന്  വിളിച്ചു  പറഞ്ഞപ്പോൾ  … നിന്നെ  ഞാൻ  സഹായിച്ചു ….

നിന്റെ മനസ്സിൽ  ഞാൻ ആണെന്ന്  പറഞ്ഞു കരഞ്ഞ  ദിവസം  നിനക്ക്  ഓർമ്മ  ഉണ്ടോ  ദുർഗ്ഗേ ??

അന്ന്  നിന്നെ  ഞാൻ  ഒരുപാട്‌  ഉപദേശിച്ചു …. എനിക്ക്  പഴയത്  പോലെ  നിന്നെ  കാണാൻ  പറ്റില്ല  എന്ന്  പറഞ്ഞപ്പോൾ  നീ  എന്താണ്  ചെയ്തത് എന്ന്  ഓർക്കുന്നുണ്ടോ ???

പഠിക്കുന്ന  സമയത്തു  കാണിച്ചു  കൂട്ടിയ ചില  അബദ്ധങ്ങൾ  നീ കുത്തിപ്പൊക്കി കൊണ്ട്  വന്ന്  എന്നോട്  നീ  വിലപേശി ….

അന്ന്  ഞാൻ  മനസ്സിൽ  കുറിച്ചിട്ടതാണ്  ഇങ്ങനെ  ഒരു കൂടിക്കാഴ്ച…. നിന്നോട്  സ്നേഹത്തോടെ തന്നെ  നിന്നുകൊണ്ട്  ഞാൻ  നിന്റെ കയ്യിലുള്ള  എല്ലാ  തെളിവുകളും  നശിപ്പിച്ചു  കളഞ്ഞു  …. ഇല്ലങ്കിൽ  നിന്റെ ഫോണിൽ  നീ നോക്കിക്കോളൂ  ദുർഗ്ഗേ ….

നിനക്ക്  ആരോടും  സ്നേഹമില്ല  ദുർഗ്ഗേ …നീ  സ്വാർത്ഥയാണ് ….നീ  സ്നേഹിച്ചിട്ടുള്ളത്  നിന്നെ  മാത്രമാണെന്ന്  ഞാൻ  പറയും ….

നിന്റെ  അറിവിലേക്ക്  മാത്രം  ഞാൻ  ഒരു കാര്യം  പറയാം … നമ്മളെ  ഒരുമിച്ച്  ഫ്ലാറ്റിൽ  വെച്ച്  കണ്ടതിന്  ശേഷം  ദേവൻ  എന്നെ  തനിച്ചു  കാണാൻ  വേണ്ടി  വന്നിരുന്നു ….അവന്റെ  കുടുംബജീവിതം  തകർക്കരുത്  എന്ന്  യാചിക്കാൻ ….

ഒരു  ആണുങ്ങളും  ഈ  കാലത്തു  അങ്ങനെ  ഒന്നും  ചെയ്യാൻ തുനിയില്ല  ദുർഗ്ഗേ …. നീ  ദേവന്റെ  ക്ഷമയെ  കഴിവില്ലായ്മയായി  ചിത്രീകരിച്ചു  കാണിച്ചു ….

ഞാൻ  നിന്നോട്  ചെയ്തത്  തെറ്റ്  തന്നെയാണ്  … അതിനെ  എനിക്ക്  ന്യായികരിക്കാൻ  ഒരു അവകാശവവും  ഇല്ല ….

പക്ഷെ  ഒരിക്കലും  നിന്നെ  എനിക്ക് എന്റെ  ജീവിതത്തിലേക്ക്  സ്വീകരിക്കാൻ  കഴിയില്ല ….

പിന്നെ  സോഫി  …. അവൾക്ക്  നമ്മൾ  തമ്മിൽ  ഉള്ള  റിലേഷൻ  ഏറെ  കുറെ  അറിയാവുന്ന  കുട്ടിയാണ് … അവിടെ  ജനിച്ചു  വളർന്ന  കുട്ടി ആയതു  കൊണ്ട്  തന്നെ  അവൾ  ഇത്‌  കാര്യമാക്കുന്നില്ല  എന്ന്  എന്നോട്  പറഞ്ഞിരുന്നു … അതുകൊണ്ട്  മാത്രമാണ്  ഞാൻ  ഈ ആലോചന  മുന്നോട്ട്  കൊണ്ടുപോകാൻ  തീരുമാനിച്ചത് ….

പിന്നെ  നീ. അറിഞ്ഞുകാണാൻ  വഴിയില്ല ….  നമ്മുടെ  കമ്പനി എന്നെ US ലേക്ക്  വിടാൻ  ഉള്ള  തീരുമാനം  എടുത്തു  കഴിഞ്ഞു ….പേപ്പേഴ്സ്  എല്ലാം  ശെരിയായിട്ടുണ്ട് …

അത്‌  ഞാൻ  സോഫിയെ  സൂചിപ്പിച്ചിരുന്നു …. അതുകൊണ്ടാണ്  അവൾ  നാട്ടിൽ  വന്നതും  ഇത്ര  പെട്ടെന്നു  കാര്യങ്ങൾക്ക് ഒരു  തീരുമാനം  ആയതും…

എബിൻ  ദുർഗ്ഗയോട്  പറഞ്ഞു …..

നീ  … നീ  എന്നെ  ചതിക്കുകയായിരിന്നു  അല്ലേ ?? ദുർഗ  എബിനോട്  ചോദിച്ചു …

നിനക്ക്  ഇങ്ങനെ  വേണേലും  കരുതാം  ദുർഗ്ഗേ …. എനിക്ക്  ഒരു പ്രശ്നവുമില്ല ….

നിന്നെ  എനിക്ക്  വിശ്വാസം  ഇല്ല  ദുർഗേ  … നാളെ  നീ  ഇതിലും നല്ല ഒരു ബന്ധം കിട്ടിയാൽ  എന്നെ  ഉപേക്ഷിച്ചു  പോകില്ലെന്ന്  ആരു  കണ്ടു ….

പിന്നെ  നിന്റെ  കൂടെയുള്ള  ചില  സ്വകാര്യ  നിമിഷങ്ങൾ …. അതിന്  ഞാനായി  പ്രേരിപ്പിച്ചതല്ല …. നീ തന്നെ  മുൻകൈ എടുത്ത്  തുനിഞ്ഞിറങ്ങിയതാണ് ….

അത്‌  നമ്മൾ  രണ്ട്  പേരും  ആസ്വദിച്ചു …. നഷ്ടപ്പെടാൻ നിനക്കോ  എനിക്കോ  ഒന്നുമില്ലായിരുന്നു … അതുമല്ല  നിനക്ക്  എന്തെങ്കിലും മനസ്സിൽ  തോന്നിയെങ്കിൽ  ഞാൻ  ജോലി  വാങ്ങിത്തന്നതിനുള്ള പ്രത്യുപകാരം  ആയി  കണ്ടാൽ  മതി ….

എബിൻ  പുച്ഛത്തോടെ  പറഞ്ഞു …..

പിന്നെ  ദേവന്റെ  കാര്യം …. അത്‌  നിന്റെ  മാത്രം വിഷയമാണ്  … എനിക്ക്  അതിൽ  ഒന്നും  ചെയ്യുവാനില്ല … അത്‌  എന്താണെന്നു വെച്ചാൽ  നിനക്ക്  തീരുമാനിക്കാം ….

അപ്പൊ  ശെരി  ദുർഗ  … ഞാൻ  പോകുന്നു … നല്ല  സുഹൃത്തായി കാണാമെന്ന്  എന്നൊന്നും  ഞാൻ  പറയുന്നില്ല …. കഴിവതും  ബുദ്ധിമുട്ടിക്കാതിരിക്കാൻ  ശ്രമിക്കുക …..

All  The  Best  my  Dear

എബിൻ  അവിടെ  നിന്നും  നടന്നു പോയി ….

ദുർഗ  മരവിച്ചു  നിന്നു ….

(തുടരും ….)

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!