Skip to content

വാടാമല്ലി – 10 (അവസാന ഭാഗം)

vaadamalli

ജ്യോതി  തനിക്ക്  വന്ന ലെറ്റർ തുറന്ന് നോക്കി ….

എന്താ  ജ്യോതി ?? എന്തേലും  പ്രശ്നമുണ്ടോ ??

ഏയ്‌, പ്രശ്നം  ഒന്നുമില്ല മാഡം ,

അമ്മയുടെ കത്താണ് …..

അച്ഛൻ  വീടിന്റെ  പ്രമാണം  എഴുതുവാൻ  പോകുന്നു …. എല്ലാം  അനിയന്റെ  പേരിൽ എഴുതിവെക്കുവാനാണ്  നീക്കം ….

അമ്മ  അതിനെ  എതിർത്തു  നോക്കിയിട്ട്  ഫലം  കണ്ടില്ല ….എന്നോട്  അവിടെ  വരെ  ചെന്ന്  അച്ഛനെ  ഒന്ന്  കണ്ടു  സംസാരിക്കാൻ  പറഞ്ഞുകൊണ്ട്  എഴുതിയ  കത്താണ് ….വൈകാതെ  ഇരിക്കാൻ  വേണ്ടി  ഇങ്ങനെ  അയച്ചതാവും ….

ജ്യോതി  മുറിയിലേക്ക്  പോയി ….ഫോൺ  എടുത്ത് വീട്ടിലെ  നമ്പറിൽ  വിളിച്ചു ….

ജ്യോതിയുടെ  അമ്മയായിരുന്നു  ഫോൺ  എടുത്തത് ….

അമ്മേ …..ഞാൻ  ജ്യോതിയാണ് ….

അയ്യോ  മോളേ. എന്തിനാ  ഇപ്പൊ  വിളിച്ചത്  ???അച്ഛൻ     ഇവിടെയുണ്ട് …

ഇപ്പോ  സംസാരിക്കാൻ  പറ്റില്ല ….

അമ്മയെന്നോട്  ഒന്നും  പറയേണ്ട ……..എനിക്ക് അച്ഛന്റെ  സ്വത്തൊന്നും  വേണ്ട  അമ്മേ ….ഞാൻ  ഒരിക്കൽ  പോലും  അതൊന്നും  ആഗ്രഹിച്ചിട്ടില്ല ….

എനിക്ക്  എന്റെ അമ്മയെ  ഒന്ന് കണ്ടാൽ  കൊള്ളാമെന്നുണ്ട് … അമ്മക്ക് കഴിയുമെങ്കിൽ നാളെ  രാവിലെ  കുടുംബക്ഷേത്രത്തിൽ  ഒന്ന്  വരുമോ ??

ഞാൻ  രാവിലെ  വരാം  മോളേ …. ഫോൺ  വെച്ചേക്കുവാ ….നാളെ കാണാം …. ജ്യോതിയുടെ  അമ്മ  ഇന്ദിര ഫോൺ  വെച്ചിട്ട്  ചുറ്റും  കണ്ണോടിച്ചു …. ഭാഗ്യം  ആരും  ഇല്ല ….

നാളെ  എന്ത്  വന്നാലും എന്റെ മോളേ  പോയി  ഒന്ന്  കാണണം ….ഇന്ദിര  മനസ്സിൽ  ഉറപ്പിച്ചു ..

ജ്യോതിയുടെ അച്ഛൻ  ശേഖരൻ  അവിടേക്ക്  വന്നു …. ഇന്ദിരേ കുടിക്കാൻ കുറച്ചു  ചൂട്‌  വെള്ളം  എടുക്ക് ….

ഇന്ദിര  അടുക്കളയിൽനിന്നും  വെള്ളമെടുത്തു  ശേഖരന്  കൊണ്ടുകൊടുത്തു ….

“നിന്റെ  മോൾ  എന്ത്  പറഞ്ഞു ” ഒരു കവിൾ വെള്ളം  ഇറക്കി  കൊണ്ട്  ശേഖരൻ  ചോദിച്ചു …. ശേഖരന്റെ  ചോദ്യം  കെട്ട്  ഇന്ദിര  ഞെട്ടിത്തരിച്ചു  നിന്നു ….

നീ  എന്താ  ഇന്ദിരേ  ….ഞാൻ  ഒന്നും  കേൾക്കതില്ലന്നു കരുതിയോ ??? അവള്  നാളെ എവിടെ  വരുമെന്നാണ്  നിന്നോട്  പറഞ്ഞത് ….

ശേഖരന്റെ  ചോദ്യത്തിന്  നല്ല  മൂർച്ചയുണ്ടായിരുന്നു ….

അത്‌ ശേഖരേട്ടാ , എന്നെ  വഴക്ക് പറയരുത് … ഇവിടെ ജഗന്റെ  പേരിൽ  നിങ്ങൾ  പ്രമാണം  എഴുതുന്നു  എന്ന്  അറിഞ്ഞപ്പോൾ  എനിക്ക്  വിഷമം  തോന്നി  ഞാൻ  അവൾക്ക്  കത്തെഴുതി … അതിനു  മറുപടിയായി  എന്നെ  ഇപ്പോൾ  വിളിച്ചതാണ് ….

എന്റെ  മോൾക്ക് ഒന്നും  വേണ്ട … എല്ലാം  അനിയന്  തന്നെ കൊടുത്തോളാൻ  അവള് പറഞ്ഞു ….

പിന്നെ  എന്നെ  അവൾക്ക്  കാണാൻ  ആഗ്രഹമുണ്ടെന്ന്  പറഞ്ഞു …നാളെ  രാവിലെ  അവൾ  കുടുംബക്ഷേത്രത്തിൽ  വരും ….

ശേഖരേട്ടൻ  ദയവ്  ചെയ്ത്  എതിരൊന്നും  പറയരുത് …. എന്റെ മോളെ  ഞാൻ ഒന്ന്  പോയി  കണ്ടോട്ടെ …. ഈ ചെറുപ്രായത്തിൽ  എന്റെ കുട്ടി  ഒരുപാടാനുഭവിച്ചില്ലേ ???

എന്നിട്ടും  അവളെ  നമ്മൾ  അന്വേഷിച്ചില്ല …. അവൾക്ക്  അതിലൊന്നും  പരാതിയും  ഇല്ല …

അവൾക്ക് നമ്മുടെ  സ്വത്തോ , പണമോ  ഒന്നും  വേണ്ടന്ന്  ഇപ്പോൾ  കൂടി  പറഞ്ഞു …

തിരിച്ചറിവില്ലാത്ത  പ്രായത്തിൽ  കാണിച്ച ഒരു എടുത്തുചാട്ടമായി കണ്ടു  ശേഖരേട്ടൻ  മോളോട്  ക്ഷെമിക്കേണം …. ആർക്ക്  എന്ത്  എപ്പോൾ  സംഭവിക്കും  എന്ന്  നമുക്ക് മുൻകൂട്ടി  പറയാൻ പറ്റില്ലല്ലോ ….

ഇന്ന്  രൂപക്ക്‌  ജീവനോടെ  ഉണ്ടായിരുന്നെങ്കിൽ  നമ്മുടെ മോളെ  അവൻ  പൊന്നുപോലെ  നോക്കിയേനെ … അത്  എനിക്ക് നന്നായി അറിയാം  … എന്നാൽ നമ്മുടെ  മോൾക്ക്  ഭാഗ്യം  ഇല്ലാതെ  പോയി ….

അവളെ നിങ്ങൾ  സംരക്ഷിക്കേണ്ട  ശേഖരേട്ടാ ….എന്നാൽ  അവളെ കണ്ടു  ഒരു നല്ലവാക്ക്  പറഞ്ഞാൽ  അതിൽപരം ഒരു സന്തോഷം  അവൾക്ക്  ഉണ്ടാവില്ല ….അവളും  അത്രേയൊക്കെ ആഗ്രഹിക്കുന്നോള്ളൂ ….

ശേഖരൻ  ഒന്നും  മിണ്ടാതെ  നിന്നു …

ഈ  സംസാരം  എല്ലാം

കേട്ടുകൊണ്ടാണ്  ജഗൻ  കയറി  വന്നത് …..

എന്താ  ഇപ്പോൾ  ഇവിടെ  ചേച്ചിയുടെ  വിഷയം  സംസാരിക്കാൻ  കാരണം …ജഗൻ  അച്ഛനോട്  ചോദിച്ചു ….

ഒന്നുമില്ല  മോനേ …പ്രമാണം  എഴുതുവാൻ  പോകുവാണെല്ലോ ….അവൾക്ക്  സ്വത്തൊന്നും  വേണ്ടന്ന്  അമ്മയെ  വിളിച്ചു  പറഞ്ഞു ….

ഹമ്മ് ,എന്നിട്ട്  അച്ഛൻ  എന്ത്  തീരുമാനിച്ചു ….

ഞാൻ  എന്ത്  തീരുമാനിക്കാൻ ???എന്റെ  തീരുമാനത്തിനു  ഒരു മാറ്റവും  ഇല്ല ….എന്റെ  സ്വത്തിന്റെ  എല്ലാം  അവകാശി  നീ മാത്രമാണ്  മോനേ …. ശേഖരൻ ജഗനോട്  പറഞ്ഞു ….

ജഗൻ  അച്ഛനെ നോക്കി ….

ദേ അച്ഛാ ….ചേച്ചിക്ക്  അവകാശപ്പെട്ടത് അത്  എന്താണേലും …ചേച്ചിക്ക്  കൊടുത്തേക്കണം .. അച്ഛൻ  ഞങ്ങളുടെ  രണ്ടു പേരുടെയും  പേരിലായി  എഴുതിത്തരാമെങ്കിൽ മാത്രം  തന്നാൽ  മതി …ഇല്ലെങ്കിൽ  എനിക്കും  ഒന്നും  വേണ്ട ….

ജ്യോതി  ചേച്ചീ  ഈ വീട്ടിൽ നിന്നും  അകന്നു കഴിയാൻ  തുടങ്ങിയിട്ട്  വർഷങ്ങളായി …..ഞാൻ  ഇത്‌  വരെ  ആ പാവത്തിന്  വേണ്ടി  സംസാരിച്ചിട്ടില്ല ….എന്നാൽ  ചേച്ചിയുടെ  മനസ്സ്  എനിക്ക്  മനസിലാകും ….

അച്ഛാ ഞാൻ  ഒന്നുകൂടി  പറയുന്നു …. എനിക്കായി  മാത്രം  ഒന്നും  വേണ്ട …. ചേച്ചിക്കും  കൂടി  കൊടുക്കുന്നെങ്കിൽ  എനിക്കും  അത്‌  മതി ….

പിന്നെ, ചേച്ചിയെ  പറ്റി ഇവിടെ  സംസാരിച്ചത്  കൊണ്ട്  പറയുന്നന്നെ  ഒള്ളു ….

വടക്കേപ്പാട്ടിലെ  പ്രകാശേട്ടനെ  ഞാൻ  കണ്ടിരുന്നു … പ്രകാശേട്ടൻ  ചേച്ചിക്ക്  വേണ്ടി  ഒരു കല്യാണാലോചനയുടെ  കാര്യം  പറഞ്ഞു ….

അറിഞ്ഞ  വിവരം അനുസരിച്ചു  ചേച്ചിക്കും  ഈ  ബന്ധത്തിന്  സമ്മതമാണ് …. ഇതെങ്കിലും  എന്റെ അച്ഛൻ മുൻകൈ എടുത്ത്   നല്ല മനസ്സോടെ  നടത്തികൊടുക്കണം ….അതില്പരം  ഒരു സമ്മാനം  ചേച്ചിക്ക്  നമ്മൾ  കൊടുക്കാനില്ല ….

ജഗൻ  മുറിയിലേക്ക്  കയറി പോയി …..

ഇന്ദിര  ഒന്നും മിണ്ടാതെ നിന്നു ….

ശേഖരൻ കണ്ണുകളടച്ചു  ചാരുകസേരയിൽ  കിടന്നു ….

ദേവന്  രാവിലെ തൊട്ട് എന്തെന്നില്ലാത്ത  പരവേശം … ഇന്നാണ്  ഞാൻ  ജ്യോതിക്ക്  കൊടുത്ത അവസാന  ദിവസം ….

ജ്യോതി  സമ്മതമല്ല  എന്ന്  പറയുമോ  എന്ന ആശങ്ക  ദേവനെ അലട്ടിയിരുന്നു ….

പ്രകാശൻ  ബില്ല്  അടക്കുവാനായി  ക്യാഷ്  കൗണ്ടറിൽ  പോയി ….

ജ്യോതി  ഇനി  വരാതെ  ഇരിക്കുമോ ???

ദേവന്റെ മനസ്സ്  കാടു കയറാൻ തുടങ്ങി ….

ഇതേ സമയം  ജ്യോതി  അമ്പലത്തിൽ  പോയി…. മനസുരുകി പ്രാർത്ഥിച്ചു ….അമ്മയെ  ക്ഷേത്ര  പരിസരത്തൊന്നും  കണ്ടില്ല ….ജ്യോതിക്ക്  നിരാശ  തോന്നി ….സാരമില്ല  …അർഹത  ഇല്ലാത്തതൊന്നും  ഞാൻ  ആഗ്രഹിച്ചുകൂടാ ….

ജ്യോതി അമ്പലത്തിൽ  നിന്നും നേരെ ആശുപത്രിയിലേക്ക് പോയി ….

ജ്യോതിയെ കണ്ടതും ദേവന്റെ  മുഖത്തു  പ്രസരിപ്പ്  വന്നു …. ആഹാ നല്ല  ആളാണ്  … രാവിലേ  വരാമെന്ന്  പറഞ്ഞിട്ട്  ഇപ്പോളാണോ വരുന്നത് ???

പ്രകാശൻ  ചോദിച്ചു ….

അത്‌  ഞാൻ  ഒന്ന്  കുടുംബക്ഷേത്രത്തിൽ  പോയിരുന്നു  … അതാ  വൈകിയത് … ജ്യോതി. ഒരു വാടിയ  ചിരി ചിരിച്ചു ….

നിങ്ങൾക്ക്  രണ്ട് പേർക്കും  ഞാൻ  ഇന്ന്  ഒരു സർപ്രൈസ്  തരുന്നുണ്ട്‌ … പ്രകാശൻ  ചിരിയോടെ പറഞ്ഞു ….

എന്ത്  സർപ്രൈസ് ??

ദേവൻ  ചോദിച്ചു ….

ഇങ്ങനെ  ധിറുതി കൂട്ടാതെ …കുറച്ചു  കൂടി ഒന്ന്  വെയിറ്റ് ചെയ്യെടാ ….

പ്രകാശൻ  പുറത്തേക്ക്  പോയി …..

ജ്യോതി …. ഇന്നാണ്  ഞാൻ  തനിക്ക്  തന്ന അവസാന  ദിവസം …. ദേവൻ  ജ്യോതിയെ നോക്കി പറഞ്ഞു ….

ഞാൻ  മറന്നിട്ടില്ല …. ജ്യോതി  പറഞ്ഞു ….

ജ്യോതി  എന്നെ  നിരാശപ്പെടുത്തില്ല  എന്ന്  എനിക്ക്  ഉറപ്പുണ്ട് … ദേവൻ  ജ്യോതിയുടെ  മറുപടിക്കായി  നോക്കി ….

ജ്യോതി അതിന്  മറുപടി  പറയാൻ  തുടങ്ങിയതും … പ്രകാശൻ അവിടേക്ക് വന്നു ….

ജ്യോതി  ഞാൻ  പറഞ്ഞ  സർപ്രൈസ്  കൊണ്ടുവന്നിട്ടുണ്ട് ….പ്രകാശൻ  പറഞ്ഞു ….

എടാ  ഇങ്ങോട്ട്  കയറി  വാ …. പ്രകാശൻ  വിളിച്ചു പറഞ്ഞു ….

ജ്യോതി  നോക്കി നിൽക്കെ  ജഗൻ  അങ്ങോട്ട്

കയറി വന്നു …

ജഗനെ  കണ്ടതും ജ്യോതി  ഓടി  ചെന്നു  കെട്ടിപിടിച്ചു …

ദേവൻ കാര്യം അറിയാതെ പ്രകാശനെ നോക്കി

ഇത്‌  ജഗൻ…  ജ്യോതിയുടെ  അനിയനാണ് …. ജഗൻ മാത്രമല്ല ….. ജ്യോതിയുടെ  അച്ഛനും അമ്മയും വന്നിട്ടുണ്ട്‌ …. സാവത്രിയമ്മ  രാവിലെ  ജ്യോതിയുടെ വീട്ടിൽ  പോയിരുന്നു ….

ജ്യോതി  അതിശയത്തോടെ  ജഗനെ  നോക്കി ….

ചേച്ചിയെ  ദേവട്ടന്  കൊടുക്കുമോ  എന്ന്  ചോദിക്കാനാണ്  അമ്മ  അവിടെ  വന്നത് …

ജഗൻ  പറഞ്ഞു ….

അച്ഛനും  അമ്മയ്ക്കും  പൂർണ സമ്മതം ആണ്  ….

അയ്യേ … ചേച്ചീ കരയുവാനോ ??? കണ്ണുകൾ  തുടച്ച  ജ്യോതിയോട്‌  ജഗൻ  കളിയാക്കി  ചോദിച്ചു ….

ഇത്  ആനന്ദകണ്ണുനീരല്ലേ  മോനെ  ….. പ്രകാശനും   വിട്ടുകൊടുത്തില്ല ….

ശേഖരനും ഇന്ദിരയും  സാവിത്രിയും കൂടി അവിടേക്ക്  വന്നു ….

നിങ്ങളോട്  രണ്ടുപേരോടും അലോചിക്കാതെ  ഞങ്ങൾ  എല്ലാവരും കൂടി  ഒരു തീരുമാനം  എടുത്തു ….

ഇനിയുള്ള  നിങ്ങളുടെ  യാത്ര  അത്‌  ഒരുമിച്ചു  മതി …. ഞങ്ങൾക്കും  അതാണ്  ഇഷ്ട്ടം ….

എന്താ  രണ്ടു പേർക്കും  സമ്മതമല്ലന്ന് ഉണ്ടോ ??? സാവിത്രി ചോദിച്ചു ….

എന്റെ മോന്  സമ്മതമാണെന്ന് എനിക്ക്  അറിയാം  …. ജ്യോതി മോൾക്ക് സമ്മതമല്ലേ എന്റെ മോന്റെ  കൂടെ  ജീവിക്കുവാൻ ….. സാവിത്രിയുടെ  സ്വരം  നേർത്തിരുന്നു ….

ജ്യോതി ദേവനെ  നോക്കി …..

എനിക്ക്  സമ്മതമാണ്  അമ്മേ …. ജ്യോതി  പറഞ്ഞു ….

ദേവന്റെ. മനസ്സ്   നിറഞ്ഞു …..

ജ്യോതി  അച്ഛന്റെ അടുക്കൽ  ചെന്നു നിന്ന് കൈ കൂപ്പി  ചെയ്ത് പോയ  എല്ലാ തെറ്റുകൾക്കും  മാപ്പ് പറഞ്ഞു …. പിന്നീടുള്ള  രംഗങ്ങൾ  വികാരനിര്ഭരമായിരുന്നു ….

രണ്ടു  മാസങ്ങൾക്ക്  ശേഷം  ദേവൻ  പരസഹായമില്ലാതെ  എഴുനേറ്റ്  നടക്കുവാൻ  തുടങ്ങി …

തികച്ചും  ലളിതമായി  ദേവന്റെയും  ജ്യോതിയുടെയും  വിവാഹം  മംഗളമായി നടന്നു ….

ഇന്ന്  ദേവന്റെയും  ജ്യോതിയുടെയും  ആദ്യരാത്രിയാണ് ….

ദേവൻ  അക്ഷമനായി  മുറിയിൽ ഇരുന്നു …. ഈ പെണ്ണ്  ഇത്‌  എവിടെയാണ് ???

ദേവൻ ചെന്നു നോക്കുമ്പോൾ  പൂമുഖത്തു  സാവിത്രിയുടെ  കാല്  തിരുമ്മി  കൊടുത്തുകൊണ്ട്  കുശലം  പറഞ്ഞു കൊണ്ട്  ഇരിക്കുന്ന  ജ്യോതിയെ  ആണ് ….

അല്ല … ഇന്നിവിടെ  ആർക്കും  ഉറങ്ങണ്ടേ … ദേവൻ  മുശോച്ചിലോടെ  ചോദിച്ചു …അമ്മക്ക്  എന്ത്  പറ്റി …

ഒന്നുമില്ലടാ  എന്ന്  കുറച്ചു  നടന്നതിന്റെ  കാലു വേദന  ആണ്  …. ഞാൻ കാല് വേദന പറഞ്ഞപ്പോൾ  മോള്  തിരുമ്മി  തരാൻ  വന്നതാണ് ….

മോള്  പോയി  കിടന്നോ …. ഇപ്പൊ  ഒരുപാട്‌ ആശ്വാസമുണ്ട് … സാവിത്രി പറഞ്ഞു ….

ദേവന്റെ പിന്നാലെ  ജ്യോതി മുറിയിൽ  കയറി …

ദേവൻ  വാതിൽ  പൂട്ടി ….

അഹാ …മുറിയൊക്കെ  നല്ല  വാടാമല്ലി  പൂക്കൾ  കൊണ്ടാണല്ലോ  അലങ്കരിച്ചിരിക്കുന്നത് … ജ്യോതി  ചുറ്റും  കണ്ണോടിച്ചു ചോദിച്ചു….

അല്ല  ഇവിടെ  എങ്ങനെയൊരാൾ  കാത്തിരിപ്പുണ്ടെന്ന്  വെല്ല  ബോധവും  തനിക്കുണ്ടോ ??? എത്രനേരമായി  ഞാൻ  തന്നെ  കാത്തിരിക്കുന്നു  എന്ന്  അറിയുമോ ??

ജ്യോതി കൈയും കെട്ടി  നിന്നു ചിരിച്ചു ….

എന്താ  ഒരു കളിയാക്കി ചിരി ?? ദേവൻ  പുരികം  ഉയർത്തികൊണ്ട്  ചോദിച്ചു …

ഏയ്‌ , ഒന്നുമില്ല  ഞാൻ  ദേവേട്ടനെ  ആദ്യമായി കണ്ട  രംഗം  ഒന്ന്  ഓർത്തു പോയെന്നേ  ഒള്ളു …

താൻ എന്താ  വിളിച്ചത് …. ദേവേട്ടനെന്നോ ??

അതെ ഇനിയും ഞാൻ  അങ്ങനെ  വിളിക്കാനാണ് ഉദ്ദേശിക്കുന്നത് … ജ്യോതി  പറഞ്ഞു …

എന്താണ്  ശ്രീമതിക്ക്  ഒരു ആലോചന ….ദേവൻ  ചോദിച്ചു ….

അല്ല , എന്റെ ഹോസ്പിറ്റലിൽ  ഒരു കൗൺസിലറിന്റെ  ഒഴിവു  വന്നിട്ടുണ്ട്‌ … ദേവേട്ടന്റെ  ബിയോഡേറ്റ  കൊടുത്താലോ എന്ന്  ആലോചിക്കുവാ ….ജ്യോതി പറഞ്ഞു …

അല്ല ഈ രാത്രി തന്നെ  ബിയോഡേറ്റ  കൊടുക്കാൻ  പോണോ … അതോ  നേരം  വെളുത്തിട്ട്  മതിയോ … ദേവൻ ചോദിച്ചു ….

ജ്യോതി ഒരു വളിച്ച  ചിരി  പാസ്സാക്കി ….

ചിലരൊക്കെ  എനിക്ക്  കഴിവില്ലാത്തവനാണെന്ന്  പറഞ്ഞു എഴുതി  തള്ളിയതാണ് …. അവരെക്കൊണ്ട്  മാറ്റി പറയിക്കണം …. ദേവൻ  ഒളികണ്ണിട്ട്  ജ്യോതിയെ  നോക്കി …..

എന്താണ്  ഒരു വശപിശകുള്ള  നോട്ടം  …. ജ്യോതി  ചോദിച്ചു ….

അത്‌  ഞാൻ  ലൈറ്റ്  ഓഫ് ചെയ്തിട്ട്   പറഞ്ഞു  തന്നാൽ  മതിയോ ….ജ്യോതിയെ  ചേർത്ത് പിടിച്ചുകൊണ്ട്  ദേവൻ  ചോദിച്ചു ….

ജ്യോതിയുടെ  മുഖം  നാണത്താൽ  ചുവന്നു …

ദേവന്റെയും  ജ്യോതിയുടെയും ജീവിതം  ഇവിടെ തുടങ്ങുന്നു … ഇണക്കങ്ങളും  പിണക്കങ്ങളുമായി  അവർ  ജീവിച്ചു  മുന്നേറട്ടെ

അവസാനിച്ചു

SHEROON4S

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

 

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!