Skip to content

രുദ്രദേവം – 37 (അവസാനഭാഗം)

rudhradhevam novel

ദേവൂന്റെ ഒപ്പം രുദ്രൻ ഉണ്ടായിരുന്നു… ക്ഷീണം തോന്നിയെങ്കിലും അവൾ പുറത്തുകാണിക്കാതെ പിടിച്ചു നിന്നു… കല്യാണപ്പെണ്ണും പയ്യനും ഫോട്ടോഷൂട്ടിലേക്ക് തിരിഞ്ഞു

രുദ്രൻ ദേവുനെ അടുത്തുണ്ടായിരുന്ന ചെയറിൽ ഇരുത്തി… അവൾക്ക് കൂട്ടായി പല്ലവിയും അനുവും ഉണ്ടായിരുന്നു…. മയൂരിയുടെയും കാർത്തിയുടെയും ഓരോ നിൽപ്പും ഇരിപ്പും നോക്കി അവർ ഇരുന്നു…

ഒടുവിൽ മൂന്ന് കപ്പിൾസ് മാത്രം നിന്ന് ഫോട്ടോ എടുത്തു…

ഭക്ഷണം കഴിച്ചതും ദേവുനെ കൊണ്ടു രുദ്രൻ വീട്ടിലേക്ക് പോയി… വീട്ടിലെത്തിയതും കഴിച്ചതൊക്കെ ശർദ്ധിച്ചു… വാടിയ തണ്ടുപോലെ തന്നെ ചാരി നിൽക്കുന്ന ദേവുനെ കണ്ടതും അവനു വിഷമം തോന്നി…. അവളെയും എടുത്തു മുറിയിൽ കൊണ്ടുപോയി കിടത്തി അരികിൽ അവനും കിടന്നു…. അവന്റെ നെഞ്ചിൽ മുഖം ചേർത്തു അവൾ കിടന്നു

മൂന്ന് വർഷങ്ങൾക്ക് അപ്പുറം….

           

“അമ്മേ… ന്നെ അക്കു അയിച്ചു “

“ഞാ അയിച്ചില്ല മ്മേ “

അക്കുവും അന്നുവും കൂടെ കരഞ്ഞുകൊണ്ട് ദേവൂന്റെ അടുത്തേക്ക് ഓടി…. അടുക്കളയിൽ ജോലിയിൽ ആയിരുന്ന ദേവു തലയിൽ കൈവച്ചു… പുറത്തേക്ക് ഇറങ്ങും മുന്നേ രണ്ടാളും കുണുങ്ങി കുണുങ്ങി ഓടി അടുക്കളയിൽ എത്തി….. ദേവുനെ കണ്ടതും അന്നുവിന്റെ കരച്ചിൽ ഉച്ചത്തിലായി… അതു കണ്ടു അക്കുവും കരച്ചിലിന്റെ ആക്കം കൂട്ടി…

“രണ്ടും കരച്ചിൽ നിർത്തിയെ…. എന്താ കാര്യമെന്ന് പറഞ്ഞേ… ” രണ്ടാളെയും ചേർത്തുപിടിച്ചു അവൾ നിലത്തിരുന്നു…

“മ്മേ ന്നെ ഇവ അയിച്ചു ” കുഞ്ഞിക്കണ്ണു തുടച്ചു പതുക്കെ അക്കുവിനെ നോക്കി ചുണ്ടു കൂർപ്പിച്ചു

“മ്മേ ന്റെ ബോൾ അന്നു ഒളിപ്പിച്ചു “

“ന്റെ ബാവേ ഇന്നലെ ബോൾ എറിഞ്ഞു…. ബാവേടെ മൂക്ക് വേനിച്ചു ” കണ്ണും നിറച്ചു അവൾ പറഞ്ഞതും ദേവു അക്കുവിനെ നോക്കി… തല കുനിച്ചു നിൽക്കുന്ന മോനെ കണ്ടതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…

“അക്കുനോട് ക്ഷമിക്ക്…. അവൻ ഇനി ബോൾ എറിയില്ല…. നീ ബോൾ കൊടുത്തേ… രണ്ടാളും പോയി കളിച്ചോ… അമ്മ അച്ഛയ്ക്ക് ചായ ഇടട്ടെ… അപ്പൂപ്പനും അമ്മുമ്മയും പുറത്തു കാണും “

ദേവു പറഞ്ഞതും അന്നു സംശയത്തോടെ അക്കുവിനെ നോക്കി…. അവൻ ചിരിച്ചതും അവൾ അവന്റെ കൈയ്യും പിടിച്ചു പുറത്തേക്ക് കുണുങ്ങിക്കൊണ്ട് ഓടി… അവർ പോകുന്നതും നോക്കി ഒരുനിമിഷം അവൾ നിന്നു…. പിന്നെ പണികളിലേക്ക് തിരിഞ്ഞു

മൂന്നാം മാസം സ്കാനിങിൽ ട്വിൻസ് ആണെന്ന് അറിഞ്ഞതും സന്തോഷത്തോടൊപ്പം ചെറിയ പേടിയും ഉണ്ടായിരുന്നു…. അതിനു ശേഷം തന്നെ അനങ്ങാൻ സമ്മതിക്കില്ല…. പരിചരണം മുഴുവൻ അവൻ ഏറ്റു…. അവരുടെ സ്നേഹം കാൺകെ അച്ഛനമ്മമാരുടെ കണ്ണു നിറയുന്നത് കാൺകെ താൻ ഏറ്റവും ഭാഗ്യവതി ആണെന്ന് തോന്നി പോയി…

അക്കു എന്ന രശ്വിക്‌ , അന്നു എന്ന രശ്‌മിക അവരാണ് തന്റെയും രുദ്രന്റെ ലോകം… കൃഷ്ണാലയത്തിലെ കളിചിരികളുടെയും സന്തോഷത്തിന്റെയും അവകാശി…. അമ്മുമ്മയും അച്ഛമ്മയും അപ്പൂപ്പനുമെല്ലാം അവരുടെ കുറുമ്പുകൾക്ക് കൂട്ടാണ്…

ഓരോന്ന് ഓർത്തു നിന്നതും പിന്നിലൂടെ രണ്ടു കൈകൾ അവളെ ഇടുപ്പിലൂടെ ചുറ്റിവരിഞ്ഞു…

“ദേ ഏട്ടാ.. രാവിലെ കുറുമ്പ് കാട്ടല്ലേ പിള്ളേര് അപ്പുറത് ഉണ്ട്…. “

“മ്മ്…. ഇന്ന് എന്തായിരുന്നു പ്രശ്നം രാവിലെ കരച്ചിൽ കേട്ടല്ലോ… “

“അതു എന്നും ഉള്ളതല്ലേ… സമാധാനപ്പെടുത്തി അപ്പുപ്പന്റെയും അമ്മുമ്മയുടെയും അടുത്തേക്ക് വിട്ടിട്ടുണ്ട്… നിങ്ങൾക് ഒന്നും അറിയണ്ടല്ലോ… ” അവനെ ഒന്ന് കൂർപ്പിച്ചു നോക്കി

“രാത്രി ഉറങ്ങുമ്പോൾ ലേറ്റ് ആകുവല്ലേ പൊന്നെ ” ഒരു വഷളൻ ചിരിയോടെ അവൻ പറഞ്ഞതും അവൾ കൈയ്യിൽ പിച്ചി

“സ്സ്… നിക്ക് വേദനിച്ചു… ഞാനും വേദനിപ്പിക്കും… ” ഒരു കള്ളച്ചിരിയോടെ അവന്റെ ചുണ്ടുകൾ അവളുടെ തോളിൽ പതിഞ്ഞു… പല്ലുകൾ ആഴ്ന്നു ഇറങ്ങിയതും അവൾ പിടഞ്ഞു…. പക്ഷേ അവൻ മുറുക്കെ പിടിച്ചു അവിടെ പതിയെ ചുംബിച്ചു അവളെ നോക്കി… നിറഞ്ഞ കണ്ണുകൾ കണ്ടതും ഒന്ന് ചിരിച്ചിട്ട് അവളുടെ മുഖത്തിന്‌ അടുത്തേക്ക് പോയി

“അച്ഛേ…. ” കൊഞ്ചിക്കൊണ്ടുള്ള അന്നുവിന്റെ വിളി കേട്ടതും രുദ്രൻ അവളിൽ നിന്നു മാറി…… അന്നുവിന്റെ പിന്നാലെ അക്കുവും ഉണ്ടായിരുന്നു…

“എന്തേ ന്റെ മക്കൾ വീണ്ടും പിണങ്ങിയോ? “

“ഇല്ലല്ലോ…. നിക്കും അക്കുനും വിശകനു… പാപ്പം തരാൻ പറഞ്ഞു “

“വിശന്നോ ന്റെ കുഞ്ഞിന്…. ” ചൂടാറിയ പാൽ കുഞ്ഞു ഗ്ലാസ്സിലാക്കി രണ്ടാൾക്കും നൽകി രുദ്രന്റെ നേരെ തിരിഞ്ഞു

“ഓഫീസിൽ പോണില്ലേ..? “

“പോകണോ….? ” മടിയോടെ അവളെ നോക്കിയതും അവൾ മുഖം വീർപ്പിച്ചു

“കാർത്തിയുടെ മയൂരിയുടെയും മോളുടെ ബർത്ഡേയ് ആയോണ്ട് അവർ വരില്ല… നിങ്ങളും പോയില്ലെങ്കിൽ “

“ഇന്ന് ആണല്ലേ… നമുക്ക് വൈകിട്ട് പോകാം… ഗിഫ്റ്റ് വാങ്ങണ്ടേ… “

“അതു ഞാൻ വാങ്ങാം…. കുറച്ചു കഴിഞ്ഞു പോകാം… ” അതിനു രുദ്രൻ തലയാട്ടി സമ്മതിച്ചു

അക്കുവും അന്നുവും ഒന്നും മനസിലാകാതെ അവരെ നോക്കി അന്താളിച്ചു നിന്നു… അതു കണ്ടതും ദേവു അവരോടായി പറഞ്ഞു

“കാർത്തി മാമന്റെ മയൂരി ആന്റിടെയും കനി വാവയുടെ 1സ്റ്റ് ബർത്ഡേയ് ആണ്… നമുക്ക് വൈകുന്നേരം അങ്ങോട്ടേക്ക് പോണം “

“ഹൈ….. പാത്തി വരോ മ്മേ “

“എല്ലാരും വരും…. മക്കൾ പോയി കളിച്ചോ ” അവരെ പറഞ്ഞുവിട്ടിട്ട് ദേവു രുദ്രന്റെ നേർക്ക് തിരിഞ്ഞു

“ന്റെ മക്കൾ സ്കൂളിൽ പോയി തുടങ്ങട്ടെ… മോൾ ഓഫീസിൽ വീണ്ടും വരും “

“ഓഫീസിൽ വർക്ക്‌ കൂടുന്നോ ഏട്ടാ… എങ്കിൽ ഞാനും വരും അച്ഛനും അമ്മയും ഉണ്ടല്ലോ മക്കളെ നോക്കാൻ “

“അങ്ങനെ ഒന്നുല്ല…. നീയും ഉണ്ടേൽ മിണ്ടിയും പറഞ്ഞും ഇരിക്കായായിരുന്നു…” ഒറ്റ കണ്ണടച്ച് അവൻ പറഞ്ഞതും അവൾ ചുണ്ടു കൂർപ്പിച്ചു… ദേവൂന്റെ കവിളിൽ തട്ടി അവൻ പോയി

അച്ഛൻ റെഡിയായി കഴിക്കാൻ വന്നതും രണ്ടാളും അച്ഛന്റെ പിന്നാലെ കൂടി… അവർക്കും ഭക്ഷണം കൊടുത്തു ഉമ്മയും കൊടുത്തു അവനിറങ്ങി

അച്ഛൻ പോയതും അപ്പൂപ്പന്റെ പിന്നാലെ ഓരോന്ന് പറഞ്ഞു രണ്ടാളും നടന്നു… ഉച്ചയ്ക്ക് കഴിച്ചു കഴിഞ്ഞു രണ്ടാളെയും ഉറക്കി… അന്നുവിന്റെ കയ്യിൽ അവളുടെ വാവയും ഉണ്ടായിരുന്നു…. അതും ചുറ്റിപിടിച്ചു കിടക്കുന്ന അന്നുവിനെയും അവളോട് ചേർന്നു കിടക്കുന്ന അക്കുവിനെയും പുതപ്പിച്ചു തലയണയും സൈഡിൽ വച്ചു അവൾ പുറത്തേക്ക് പോയി..

മാളിൽ പോയി കനി മോൾക്ക്‌ ഒരു ഫ്രോക്കും വലിയൊരു പാവക്കുട്ടിയും വാങ്ങി… പിന്നെ അക്കുവിനും അന്നുവിനും കുറച്ചു ടോയ്‌സ് വാങ്ങി അവൾ വീട്ടിലേക്ക് തിരിച്ചു

വീട്ടിലെത്തിയതും അവളെയും കാത്തെന്നപോലെ രണ്ടാളും മുന്നിൽ ഉണ്ടായിരുന്നു…. കരയാൻ വെമ്പി നിന്ന കുഞ്ഞിക്കണ്ണുകൾ അവളുടെ കൈയിലെ ടോയ്‌സ് കണ്ടതും അവർ ഓടിപോയി അതൊക്കെ വാങ്ങി…

വൈകിട്ട് രുദ്രൻ എത്തിയതും രണ്ടാളെയും ദേവു തയ്യാറാക്കി നിർത്തി… ദേവു റെഡിയായി കഴിഞ്ഞതും രുദ്രനും എത്തി… അമ്മമാരോടും അച്ഛനോടും യാത്ര പറഞ്ഞു അവർ ഇറങ്ങി….

കാർത്തിയുടെ വീട്ടിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ഉണ്ടായുള്ളൂ…. രുദ്രനും ദേവൂം എത്തിയപ്പോഴേക്കും ആദിയും പല്ലവിയും അവരുടെ മോൻ പാർത്ഥി എന്ന ഒന്നര വയസുള്ള പാർത്ഥിവും പുറത്തു നിന്നു… അവരെ കണ്ടതും അക്കുവും അന്നുവും അവരുടെ അടുത്തേക്ക് ഓടി…. രണ്ടാളെയും എടുത്തു ആദി മുത്തി…. പല്ലവിയുടെ കൈയ്യിൽ ഇരിക്കുന്ന പാർത്ഥിയോട് എന്തൊക്കെയോ കൊഞ്ചി സംസാരിച്ചു….

ഗിഫ്റ്റും എടുത്തു രുദ്രനും ദേവൂം എത്തി… അവരോടൊപ്പം ആദിയും പല്ലവിയും അകത്തേക്ക് കയറി… അക്കുവും അന്നുവും കളിക്കുന്ന തിരക്കിലായി

ദേവു പല്ലവിയെ കൂട്ടി മയൂരിയുടെ അടുത്തേക്ക് പോയി…. അവിടെ കൺഷിക എന്ന കനി മോളെ പുത്തൻ ഉടുപ്പ് ഇടിയിപ്പിച്ചു കരിയുമെഴുതുന്ന തിരക്കിൽ ആയിരുന്നു…. പാർത്ഥിയെ കണ്ടതും കനി എന്തൊക്കെയോ ശബ്‌ദങ്ങൾ ഉണ്ടാക്കി…

തയ്യാറാക്കി കഴിഞ്ഞതും മോളെയും എടുത്തു അവർ താഴേക്ക് വന്നു…. അലങ്കാരങ്ങളും കേക്കും എല്ലാം കണ്ടതും ആ കുരുന്ന് സന്തോഷത്തോടെ കൈ കൊട്ടി…. മയൂരിയും കാർത്തിയും കനി മോളുടെ കൈ പിടിച്ചു കേക്ക് മുറിച്ചു… ഇത്തിരി മോൾക്ക്‌ കൊടുത്തു… കേക്ക് മുറിച്ചു ബാക്കി എല്ലാർക്കും നൽകി… അക്കുവും അന്നുവും പാർത്ഥിയും കളിച്ചു നടക്കുന്നതുകണ്ടു കനിയും മയൂരിയുടെ കൈയ്യിൽ നിന്ന് താഴെയിറങ്ങാൻ നോക്കികൊണ്ടിരുന്നു….

അതു മനസിലായെന്ന പോലെ ദേവു അവളെ നോക്കി ചിരിച്ചതും കനി മുഖം വീർപ്പിച്ചു…. ദേവു മയൂരിയുടെ കൈയ്യിൽ നിന്ന് കനിയെ എടുത്തു കുഞ്ഞുങ്ങളുടെ അടുത്തേക്ക് നടന്നു… വാതിൽ കടന്നു വരുന്നവരെ കണ്ടതും ദേവൂന്റെ നെറ്റി ചുളിഞ്ഞു

“ഇപ്പോഴാണോ ഏട്ടന്റെ മോളുടെ ബർത്ഡേയ്ക്ക് രണ്ടാളും വരുന്നേ? ” അതിനവർ നന്നായി ഇളിച്ചു കൊടുത്തു

“അനു… നിനക്ക് നേരത്തെ ഇറങ്ങിക്കൂടെ… “

“അങ്ങനെ ചോദിക്ക് ഏട്ടത്തി…. ഒരു സാരിയും പിടിച്ചു ചുറ്റലായിരുന്നു… ഒടുവിൽ പറ്റില്ലെന്ന് അറിഞ്ഞതും സാരി എന്ന ഐഡിയ മാറ്റി ” ചിരിച്ചോണ്ട് കിരൺ പറഞ്ഞതും അനു അവനെ കൂർപ്പിച്ചു നോക്കി

(കിരൺ.. കാർത്തിയുടെ അനിയനാണെ… കാർത്തിയുടെയും മയൂരിയുടെയും വിവാഹത്തിന് കണ്ണും കണ്ണും നോക്കി നിൽക്കുന്നവരെ ഏട്ടന്മാർ കൈയോടെ പൊക്കി…. കല്യാണം കഴിഞ്ഞു അനുവും കിരണും അവരുടെ ജൂനിയറിനായുള്ള കാത്തിരിപ്പിലാണ് )

“രണ്ടും അടിവയ്ക്കണ്ട… കേക്ക് കട്ട്‌ ചെയ്തു.. നിങ്ങൾ അകത്തേക്ക് പൊയ്ക്കോ… “

കനി മോളുടെ കവിളിൽ ചുംബിച്ചു അവൾ അകത്തേക്ക് പോയി…. ദേവു കനി മോളുമായി പുറത്തു അവർ കളിക്കുന്നയിടത്തും

കുറച്ചു നേരം കനിയെ അവരോടൊപ്പം വിട്ടു… ദേവു കൂടെയിരുന്നു… അല്പനേരം കഴിഞ്ഞു അനുവും പല്ലവിയും അവരോടൊപ്പം കൂടി… മയൂരിയ്ക്ക് തിരക്ക് ആയതുകൊണ്ട് അവൾ വന്നില്ല…. കളികളും ചിരിയുമായി അവർ സന്തോഷിച്ചു

ഭക്ഷണം കഴിഞ്ഞു കുറച്ചു നേരം ഇരുന്നു സംസാരിച്ചതിന് ശേഷം അവരെല്ലാം യാത്രപറഞ്ഞിറങ്ങി…. അനുവും കിരണും രാത്രി വൈകിയത് കൊണ്ടു അവിടെ നിന്നു… എല്ലാരോടും യാത്ര പറഞ്ഞു രുദ്രനും ദേവൂം കാറിൽ കയറി

വീട്ടിൽ എത്തിയതും ഉറങ്ങികിടക്കുന്ന അന്നുവിനെയും അക്കുവിനെയും എടുത്തു രുദ്രൻ മുറിയിലേക്ക് പോയി…. അച്ഛനും അമ്മയും ഉറക്കമായതുകൊണ്ട് വാതിൽ അടച്ചു അവളും മുറിയിലേക്ക് പോയി…

അക്കുവിനെയും അന്നുവിനെയും പതിയെ കട്ടിലിൽ കിടത്തി പുതപ്പിച്ചു രുദ്രൻ ഫ്രഷാകാൻ കയറി… അവർ ഉറങ്ങിയതുകൊണ്ട് ദേവു പതിയെ ബാൽക്കണിയിലേക്ക് നടന്നു… വാതിൽ തുറന്നതും മുല്ലപ്പൂവിന്റെ സൗരഭ്യം അവളുടെ നാസികയിൽ കയറി… അതിൽ മതിമറന്നു നിന്നു അവൾ പതിയെ ഹാങ്ങിങ് ചെയറിൽ ഇരുന്നു….. ഓരോന്ന് ആലോചിച്ചു ഇരുന്നതും അവളുടെ കൈയ്യിലെ ഫോൺ റിംഗ് ചെയ്തു…. സ്ക്രീനിലെ വിഹാൻ എന്ന പേര് കണ്ടതും അവൾ വേഗം ഫോൺ എടുത്തു..

“ഹലോ… എന്ത് പറ്റി വിഹാൻ “

“ശ്വേതയുടെ ഡെലിവറി കഴിഞ്ഞു… പെൺകുഞ്ഞാണ്…. “സന്തോഷത്തോടെ പറയുന്നവനെ കേൾക്കെ അവൾക്കും സന്തോഷമായി…

“കോൺഗ്രേറ്റസ്…. “

“രുദ്രനോട് പറയുട്ടോ… നാളെ റൂമിലേക്ക് മാറ്റുമെന്നാണ് ഡോക്ടർ പറഞ്ഞേ… “

“മ്മ് പറയാം….. അമ്മയും അച്ഛനും അവിടെ ഉണ്ടല്ലോ… “

“ഉണ്ട്… ഞാൻ വയ്ക്കട്ടെ… പിന്നെ വിളിക്കാം “

അവൾ ഒരു പുഞ്ചിരിയാലെ ഫോൺ കട്ട്‌ ചെയ്തു ചെയറിലേക്ക് ചാഞ്ഞു…

“”ശ്വേതാ….. പണത്തിനായി പാർട്ണറിന്റെ മോളെ കെട്ടാൻ വിഹാൻ ആഗ്രഹിച്ചപ്പോഴും അവൾക് അവനോട് പ്രണയമായിരുന്നു…. ആശുപത്രിയിൽ കിടന്നപ്പോൾ അവനെ പരിചരിച്ചും സ്നേഹിച്ചും അവൾ കൂടെ ഉണ്ടായിരുന്നു…. അവനും അവളുടെ സ്നേഹം മനസിലാക്കി സുഖമായപ്പോൾ താലിച്ചരടിൽ അവളെ കൂടെ കൂട്ടി… ശ്വേതയ്ക്ക് നല്ലൊരു ഭർത്താവായി… ഇപ്പൊ ഒരു അച്ഛനും “” അവൾ ഓരോന്ന് ആലോചിച്ചിരിക്കെ രുദ്രൻ പിന്നിൽ വന്നതൊന്നും അറിഞ്ഞില്ല…. വിതൂരതയിൽ നോക്കി ഇരിക്കുന്നവളെ കാൺകെ അവൻ അരികിലേക്ക് പോയി…

“എന്താ ന്റെ ദച്ചു…? “

“ഏട്ടൻ കുളിച്ചു വന്നോ… വിഹാൻ വിളിച്ചിരുന്നു പെൺകുഞ്ഞാണ്…. “

“ആഹാ…. നമുക്ക് നാളെ പോയി കാണാം.. “

“എനിക്ക് അവനോട് താങ്ക്സ് പറയണം ദച്ചു… ” പതിയെ അവളെ മടിയിലേക്ക് ഇരുത്തി അവൻ പറഞ്ഞതും അവൾ എന്താണെന്ന അർത്ഥത്തിൽ അവനെ നോക്കി

“എനിക്ക് നിന്നെ തന്നതിന്… നിന്നെയെനിക്ക്‌ തിരിച്ചു കിട്ടാനാകുമല്ലേ ദൈവം നിന്നെ വേദനിപ്പിച്ചേ… “

“അതൊക്കെ കഴിഞ്ഞതല്ലേ….. ദൈവം വേദനിപ്പിച്ചാലും ഇപ്പൊ ഞാൻ ഏറ്റവും ഭാഗ്യവതിയായ ഭാര്യ അല്ലെ…

എന്റെ അച്ഛനും അമ്മയും സ്വന്തമായി കാണുന്നില്ലേ…. എനിക്ക് ആവശ്യമുള്ളതൊക്കെ ഞാൻ പറയാതെ അറിയുന്നില്ലേ… ഇങ്ങനെ സ്നേഹികുന്നില്ലേ… രണ്ടു തങ്കകുടങ്ങളെ തന്നില്ലേ…. ഇതിലും കൂടുതൽ ഞാൻ സ്വപ്നം പോലും കണ്ടിട്ടില്ല ഏട്ടാ ” അവൾ പറഞ്ഞു കഴിഞ്ഞതും അവന്റെ അധരം അവളുടേതായി കോർത്തു…. ദീർഘചുംബനത്തിനു ശേഷം അവർ പതിയെ വിട്ടുമാറി..

“നീ എന്റെ ദച്ചുവാ…. രുദ്രന്റെ മാത്രം ദേവു… ” തന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു കിടക്കുന്ന പെണ്ണിന്റെ കാതിൽ പറഞ്ഞതും അവൾ ഒന്നൂടെ അവനിൽ ചേർന്നിരുന്നു…

               അവസാനിച്ചു…

സ്നേഹം ഒരു നദി പോലെയാണ്..

ഇത്രഭാഗം പ്രണയം, ഇത്രഭാഗം വാത്സല്യം, ഇത്രഭാഗം  സൗഹൃദം

എന്ന്  വേർതിരിക്കാൻ പറ്റില്ല…..അതുകൊണ്ടല്ലേ

സ്നേഹത്തിനു ഇത്ര ഭംഗി

                                        – മാധവികുട്ടി

അവരുടെ പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല….. സന്തോഷവും സ്നേഹവും കുറുമ്പുകളും നിറഞ്ഞ ജീവിതം അവർ ജീവിക്കട്ടെ…

എന്റെ രണ്ടാമത്തെ പരിശ്രമമാണ്

‘ രുദ്രദേവം ‘ എന്ന തുടർക്കഥ

തുടക്കം മുതൽ ഒടുക്കം വരെ സപ്പോർട്ട് ചെയ്ത എല്ലാർക്കും നിറെ നിറെ സ്നേഹം…

 

4.1/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!