ആദ്യ സംഗമത്തിന്റെ ആലസ്യത്തിൽ ഉറങ്ങുന്നവളെ കാൺകെ രുദ്രന്റെ ഉളളിൽ പ്രണയവും വാത്സല്യവും നിറഞ്ഞു…. എന്നും എഴുന്നേൽക്കുന്ന സമയം കഴിഞ്ഞിട്ടും തന്റെ നെഞ്ചോട് ചേർന്ന് ഉറങ്ങുന്ന ദേവൂന്റെ നെറ്റിയിൽ മുത്തി പുതപ്പ് നേരെ പുതപ്പിച്ചു അവൻ എണീറ്റ് ഫ്രഷാകാൻ പോയി…
ഫ്രഷായി കഴിഞ്ഞു അവൻ താഴേക്ക് പോയി… മുൻവശത്തു പറമ്പിൽ ചുറ്റി നടക്കുന്ന മാധവനെ കണ്ടതും അവൻ അങ്ങോട്ടേക്ക് നടന്നു ….
“എന്താ അച്ഛാ…? ” രുദ്രന്റെ ശബ്ദം കേട്ടു അയാൾ തിരിഞ്ഞു നോക്കി അവനൊരു പുഞ്ചിരി സമ്മാനിച്ചു
“ജാതിയ്ക്ക നോക്കുവായിരുന്നു മോനെ… നല്ല വിളവുണ്ട്… ” പടർന്നു നിൽക്കുന്ന ജാതി മരത്തിലേക്ക് അവന്റെ നോട്ടവും പോയി…. പിന്നീട് അച്ഛനും മോനും ഒരുമിച്ചു സംസാരിച്ചും ചിരിച്ചും പറമ്പ് മൊത്തം ചുറ്റി…
തിരികെ വീട്ടിലേക്കു കയറിയപ്പോൾ പ്രാതലിന്റെ സമയം ആയിരുന്നു… രാധയ്ക്കും മായയ്ക്കുമൊപ്പം ദേവു അവർക്ക് വിളമ്പി കൊടുത്തു… ദേവൂനെ നോക്കി ചിരിച്ചേങ്കിലും അവൾ അവനു മുഖം കൊടുക്കാതെ വേഗം കഴിച്ചു എണീറ്റു മുറിയിലേക്ക് പോയി
രാവിലെ നാണം കൊണ്ടു ചുവന്ന മുഖം പ്രതീക്ഷിച്ച രുദ്രൻ അവളുടെ വീർത്ത മുഖം കണ്ടു കാര്യമറിയാതെ ഇരുന്നു…. ചിന്തകൾക്ക് സമയം നൽകാതെ അവൻ വേഗം മതിയാക്കി എണീറ്റു മുറിയിലേക്ക് പോയി
“എന്താടോ… കടന്തൽ കുത്തിയോ ” വീർത്തിരിക്കുന്ന കവിളിൽ കുത്തി പിന്നിലൂടെ അവളെ ചേർത്തു പിടിച്ചു… അവൾ അവന്റെ കൈകൾ വിടുവിക്കാൻ ശ്രമിച്ചെങ്കിലും മുറുകിയത് അല്ലാതെ അയഞ്ഞില്ല
“എന്താ ദച്ചുനു പറ്റിയെ…? ” അവളുടെ തോളിൽ തലവച്ചു
“മാറിക്കെ… ന്റെ ദേഹത്തു തൊടണ്ട… ” അവനിൽ നിന്ന് അവൾ കുതറി മാറി
“നിന്നെയല്ലാതെ ഞാൻ വേറെ ആരെയാ തൊടേണ്ടേ ” അവളെ ചേർത്തു പിടിച്ചു കവിളിൽ ചുംബിച്ചു
“എന്നെ വിളിച്ചു ഉണർത്തിയില്ലല്ലോ…. അമ്മ എന്താ കരുതിയിട്ടുണ്ടാവുക… എന്നും നേരത്തെ അടുക്കളയിൽ പോകുന്നതല്ലേ ” അവനെ നോക്കി ചുണ്ടു കൂർപ്പിച്ചതും അവൻ മൃദുവായി ചുണ്ടിൽ മുത്തി
“നീ എന്നും നേരത്തെ എണീക്കുന്നതല്ലേ… ഇന്നലെ ഉറങ്ങാനും താമസിച്ചു പിന്നെ ക്ഷീണവും കാണും… അതുകൊണ്ട് വിളിക്കാഞ്ഞതാ…. ഇനി വിളിച്ചോളാം… പിണങ്ങല്ലേ ദച്ചു “
മറുപടിയായി അവന്റെ കവിളിൽ ചുംബിച്ചു … കള്ളച്ചിരിയോടെ നിൽക്കുന്ന രുദ്രനെ കണ്ടില്ലെന്ന് നടിച്ചു സാരി ശരിയാക്കി അവൾ വേഗം താഴേക്ക് പോയി… ലാപ്പും എടുത്തു രുദ്രനും പിന്നാലെ പോയി
അമ്മമാരോടും അച്ഛനോടും യാത്ര പറഞ്ഞു അവർ ഓഫീസിലേക്ക് ഇറങ്ങി… കാറിൽ ദേവൂന്റെ വിരൽ കോർത്തു പിടിച്ചു രുദ്രൻ വണ്ടിയോടിച്ചു…
ഓഫീസിലെത്തി എല്ലാരേയും കണ്ടിട്ട് അവർ ക്യാബിനിൽ പോയി… ഒരുപാട് പണികൾ ഉള്ളത് കൊണ്ടു അവർ അതിലേക്ക് തിരിഞ്ഞു…
“നാളെ ലീവ് വേണം സർ… ” ക്യാബിനിലേക്ക് വന്ന പല്ലവി പറഞ്ഞതും ദേവു അവളെ സംശയത്തോടെ നോക്കി…
“ഡ്രെസ്സും ആഭരണങ്ങളും എടുക്കണം… ” ദേവൂന്റെ നോട്ടം കണ്ടതും അവൾ മറുപടി പറഞ്ഞു
“അപ്പോൾ ആദിയും ലീവ് ആകുമല്ലോ…? “
അതിനു അവൾ വെളുക്കെ ചിരിച്ചു കാണിച്ചു…. രുദ്രൻ ഒരുചിരിയാലെ തലയാട്ടി സമ്മതിച്ചു
“ദിവസങ്ങൾ പെട്ടെന്ന് പോകുവാണല്ലേ…? ” പല്ലവി പോയതും എന്തോ ഓർത്തെന്നപോൽ അവൾ രുദ്രനോട് ചോദിച്ചു
“മ്മ്ഹ്….. നമ്മുടെ വിവാഹം കഴിഞ്ഞു ഒരു മാസം കഴിഞ്ഞു “
“നിനക്ക് ഏത് കളറാ വേണ്ടത്? ” ഒന്നും ഇഷ്ടപ്പെടാതെ നിൽക്കുന്ന പല്ലവിയോട് ആദി ചോദിച്ചു
“അങ്ങനെ ഇഷ്ട്ടം ഒന്നുല്ല… ” ചിരിച്ചുകൊണ്ടുള്ള മറുപടി കേട്ടതും അവൻ പല്ലിറുമ്മി അവളെ നോക്കി
“മാഡം…. ഇത് ഓക്കേ ആണോ ” സെയിൽസ് ഗേൾ സിംപിൾ വർക്കുള്ള വൈൻ റെഡ് കളർ സാരി എടുത്തു കാണിച്ചുകൊണ്ടു ചോദിച്ചു
അതു കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു…. ആദിയെ നോക്കിയതും അവനും ഇഷ്ടായിയെന്ന് മുഖഭാവത്തിൽ നിന്ന് മനസ്സിലായതും അവൾ അവരെ നോക്കി തലയാട്ടി സമ്മതിച്ചു…
രണ്ടു മണിക്കൂർ നീണ്ടുനിന്ന സാരി സെലക്ഷൻ തീർന്ന സന്തോഷത്തിൽ അച്ഛനമ്മമാർ അവിടെന്ന് ഇറങ്ങി….
ആദിക്കും അതേ കളറുള്ള ഷർട്ടും അതിനു ചേരുന്ന മുണ്ടും എടുത്തു…. റിസപ്ഷനുള്ള ഡ്രെസ്സുമെല്ലാം എടുത്തു അവർ അവിടെന്ന് ഇറങ്ങി….
പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങൾ കല്യാണത്തിരക്കും ജോലികളുമായി കടന്നു പോയി…
മയൂരിയുടെയും കാർത്തിയുടെയും വിവാഹം ഒരുമാസം കഴിഞ്ഞു ഉറപ്പിച്ചു…. അവർ പ്രേമിച്ചു നടന്നു…
രുദ്രനും ദേവൂം ഇണക്കങ്ങളും പിണക്കങ്ങളുമായി സ്നേഹിച്ചു നടന്നു….
“ഒന്ന് മിണ്ടാതെ ഇരിക്കെടി ” രാവിലെ തന്നെ കല്യാണപെണ്ണിനെ ഒരുക്കുന്ന തിരക്കിലാണ് ദേവു…. ഒപ്പം മയൂരിയും ഉണ്ട്…. അച്ചു വീർത്ത വയറുമായി ഇവരുടെ ഓരോന്ന് നോക്കി ചിരിച്ചോണ്ട് ഇരുന്നു
കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ അവളെ ഒരുക്കി കഴിഞ്ഞു എല്ലാരും കൂടെ സെൽഫി എടുത്തു…. കുറച്ചു കഴിഞ്ഞു പല്ലവിയുടെ അമ്മ അവിടേക്ക് വന്നു…
മകളെ കല്യാണവേഷത്തിൽ കണ്ട അമ്മയുടെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു…. അവളുടെ നെറുകയിൽ ചുംബിച്ചു…. അച്ചുവും ദേവൂം മയൂരിയും നോക്കി നിന്നു…
“മക്കളെ അവർ എത്തിയിട്ടുണ്ട്.. ഇത്തിരി കഴിഞ്ഞു വിളിക്കുമ്പോൾ മോളെയും കൊണ്ടു വരണേ…. “
“പിന്നെ അച്ചു, ഒരുപാട് ഓടി നടക്കാതെ അടങ്ങി ഇരിക്കണേ…. സൂക്ഷിച്ചു നടക്കണം ” അച്ചുവിനോട് ശാസനയോടെ പറഞ്ഞു അവർ മുറി വിട്ടിറങ്ങി
സമയം കഴിയും തോറും പല്ലവിയുടെ ഹൃദയമിടിപ്പ് കൂടി…. കൈയിലെ ഞൊട്ടോടിച്ചു അവൾ നിന്നു…. ഒരിടത്തും ഇരിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നവളെ കണ്ടതും അവർ പരസ്പരം മുഖത്തോടു മുഖം നോക്കി ചിരിച്ചു
“എന്താ പല്ലവി… നീ പേടിക്കാതെ “
“എനിക്ക് ഇപ്പോ കല്യാണം വേണ്ട ദേവു… നിങ്ങൾ അവരോട് പറയോ… എനിക്ക് പേടിയാകുന്നു…. ” അതു പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… അതു കാൺകെ അവർ മൂന്നാളും അവളുടെ അടുത്തേക്ക് പോയി ചേർത്ത് പിടിച്ചു
“ഒന്നുമില്ല പല്ലു…. നീ ഇഷ്ടപ്പെട്ടയാൾ തന്നെയാണ് നിന്നെ കെട്ടുന്നേ… നിന്റെ ആദി… അവനെ കാണുമ്പോൾ നിന്റെ പേടിയൊക്കെ മാറും ” ദേവു അവളെ ചേർത്തു നിർത്തി സമാധാനിപ്പിച്ചു
താലപ്പൊലിയുടെ അകമ്പടിയോടെ വരുന്ന പല്ലവിയെ കണ്ടതും അവൻ കണ്ണുചിമ്മാതെ നോക്കി ഇരുന്നു…. അവന്റെ നോട്ടം കണ്ടതും അവൾ എന്താണെന്ന് കണ്ണുകൊണ്ട് ചോദിച്ചു…. അവനും കണ്ണുകൾ കൊണ്ടു നല്ല ഭംഗിയുണ്ടെന്ന് പറഞ്ഞതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു
“കല്യാണം കഴിഞ്ഞിട്ട് കണ്ണും കണ്ണും നോക്കി ഇരിക്കാം ” പുറകിൽ നിന്നു ആരോ വിളിച്ചു പറഞ്ഞതും രണ്ടാളും നോട്ടം പിൻവലിച്ചു
എല്ലാരുടെയും അനുഗ്രഹവും വാങ്ങി സദസ്സിനെ തൊഴുതു അവൾ അവന്റെ അരികിലേക്ക് ഇരുന്നു… ആദിയെ കണ്ടതും അവളുടെ പേടിമാറിയിരുന്നു….
തിരുമേനിയുടെ നിർദ്ദേശപ്രകാരം അച്ഛൻ എടുത്തു കൊടുത്ത താലി ആദി പല്ലവിയുടെ കഴുത്തിൽ ചാർത്തി… പിന്നിൽ അനു അവളുടെ മുടി മാറ്റി സഹായിച്ചു… സിന്ദൂരം സീമന്തരേഖയിൽ ചാർത്തി വരണ്മാല്യം പരസ്പരം അണിയിച്ചു….
പല്ലവിയുടെ അച്ഛൻ അവളുടെ കൈ പിടിച്ചു അവന്റെ കൈയിലേക്ക് ചേർത്ത് വച്ചു… ആ അച്ഛന്റെ നീർത്തിളക്കം കണ്ടപ്പോൾ ദേവൂന് തന്റെ വിവാഹദിവസം ഓർമവന്നു…. അവളുടെ നോട്ടം തന്നെ നോക്കി നിൽക്കുന്ന രുദ്രനിൽ വീണു…. ഒരുനിമിഷം അവരുടെ മിഴികൾ പരസ്പരം കോർത്തു…. അവർ അവരുടെ ലോകത്ത് ചേക്കേറി..
അതു കഴിഞ്ഞു ഫോട്ടോയെടുപ്പും ഭക്ഷണം കഴിക്കലുമെല്ലാം കഴിഞ്ഞു അവർ അവിടെന്ന് പുറപ്പെട്ടു…
കുറച്ചു നേരത്തെ യാത്രയ്ക്ക് ഒടുവിൽ ആദിയുടെ വീട്ടിലെത്തി…. ആദിയുടെ അമ്മ നൽകിയ നിലവിളക്കും വാങ്ങി വലത് കാൽ ചവിട്ടി പല്ലവി ആ വീട്ടിലേക്ക് കയറി…
വിളക്ക് പൂജാമുറിയിൽ വച്ചു പ്രാർത്ഥിച്ചു… അവളുടെയൊപ്പം ആദിയും ഉണ്ടായിരുന്നു… അനു അവളെയും കൂട്ടി മുറിയിലേക്ക് പോയി ആഭരണങ്ങളും, തലയിൽ ചൂടിയ പൂവ് മാറ്റാൻ സഹായിച്ചു…
“ഏട്ടത്തി ഇനി ഫ്രഷ് ആയിക്കോ… കുറച്ചു കഴിഞ്ഞു നമുക്ക് റെഡിയാകാം… ദേവു ഏടത്തിയും എത്തും ” പല്ലവി അതിനു തലയാട്ടി സമ്മതിച്ചതും അനു പുറത്തേക്ക് പോയി
വാതിൽ അടയുന്ന ശബ്‌ദം കേട്ടതും അവൾ സാരിയുടെ അഴിക്കാൻ തുടങ്ങി…. പിന്നിലൂടെ രണ്ടു കൈകൾ അവളെ ചേർത്ത് പിടിച്ചു… അവൾ ഞെട്ടി പിടഞ്ഞു മാറാൻ ശ്രമിച്ചു
“ഒന്ന് അടങ്ങി നിൽക്ക് പെണ്ണേ ” കാതോരം അവന്റെ ശബ്‌ദവും നിശ്വാസവും തട്ടിയതും അവൾ എന്തോ മായികലോകതെന്ന പോലെ നിന്നു…. അവന്റെ കുറ്റിതാടി രോമങ്ങൾ അവളുടെ തോളിൽ കൊണ്ടതും ഇക്കിളിയെടുത്തു അവൾ കുതറി
“ആരേലും കണ്ടാൽ മോശമാണ്…. ഇവിടെന്ന് പോയേ ആദി… ” അവൻ കൂർത്ത നോട്ടത്തോടെ അരികിലേക്ക് വന്നു..
“ആദിയേട്ടാ… ” നാവു കടിച്ചു അവൾ പറഞ്ഞതും അവൻ പുഞ്ചിരിച്ചു നടത്തം നിർത്തി
“പോയി കുളിച്ചോ… ” അവളുടെ കവിളിൽ തട്ടി അവൻ അവിടെന്ന് പോയി… അവൾ ദീർഘനിശ്വസിച്ചു കുളിക്കാനും
കുളിച്ചു വന്നതും മുറിയിൽ ദേവു, അനു ഉണ്ടായിരുന്നു… മയൂരി വൈകിട്ട് ഓഡിറ്റോറിയത്തിൽ വരാമെന്നു പറഞ്ഞിരുന്നു
ദേവു വേഗം അവളെ തയ്യാറാക്കി താഴേക്ക് കൊണ്ടുപോയി…. അവിടെ സോഫയിൽ ആദിയും രുദ്രനും സംസാരിച്ചു ഇരിക്കുവാണ്… പല്ലവിയെ കണ്ടതും അവന്റെ കണ്ണുകൾ അവളിൽ തറഞ്ഞിരുന്നു…
രുദ്രന്റെ ചിരി കേട്ട് അവൻ സ്വബോധത്തിലേക്ക് വന്നു…. അവരെ നോക്കി ഒന്ന് ചിരിച്ചു അവൻ പല്ലവിയുമായി പുറത്തേക്ക് പോയി…
റിസപ്ഷൻ കഴിഞ്ഞു വീട്ടിലെത്തിയതും പല്ലവി ഫ്രഷായി താഴേക്ക് വന്നു… അവളുടെ കൈയ്യിൽ പാലും നൽകി അനു തിരിച്ചു മുറിയിൽ കൊണ്ടാക്കി…
മുറിയിൽ ആദി ഇല്ലാത്തതുകൊണ്ട് അവൾ പാൽ ടേബിളിൽ വച്ചിട്ട് കിടന്നു…. ക്ഷീണം കൊണ്ടു അവളുടെ കണ്ണുകൾ അടഞ്ഞു പോയി…
എല്ലാരോടും സംസാരിച്ചു റൂമിലെത്തിയ ആദി കാണുന്നത് കട്ടിലിൽ ഉറങ്ങുന്ന പല്ലവിയെയാണ്….
“കാത്തിരുന്നു മയങ്ങിയതാവും… വിളിച്ചു നോക്കാം ” മനസ്സിൽ ഓരോന്ന് ആലോചിച്ചു അവൻ അവളുടെ അടുത്തേക്ക് വന്നു
“മോളെ…. പല്ലു…. ചേട്ടൻ എത്തി ” അവളെ പതിയെ തട്ടി വിളിച്ചു
“എന്താ മനുഷ്യാ… നിങ്ങൾക്ക് ഉറക്കമില്ലേ…. ” അവനെ ഒന്ന് തള്ളിമാറ്റി അവൾ തിരിഞ്ഞു കിടന്നു
അവളുടെ തള്ളലിൽ നിലത്തേക്ക് വീണ ആദി അവളെയും നോക്കി ഇരുന്നു… ഉറക്കം അവനെ മാടിവിളിച്ചതും അവൻ കട്ടിലിന്റെ ഒരുസൈഡിൽ ചുരുണ്ടുകൂടി..
തുടരും
സ്വപ്ന മാധവ്
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ninakayi written by Swapna Madhav
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission