Skip to content

രുദ്രദേവം – 34

rudhradhevam novel

“ആകെ നാണക്കേടായി… ” ചായ കുടിച്ചു മുറിയിൽ എത്തിയതും രുദ്രൻ കട്ടിലിൽ ഇരുന്നു അവളെ നോക്കി

“അതു ഓഫീസ് ആണെന്ന് അറിയാലോ… കുറച്ചൊക്കെ കണ്ട്രോൾ ചെയ്‌യണം രുദ്രനാഥ്‌… ” പ്രത്യേക ടോണിൽ അവൾ പറഞ്ഞതും അവൻ രൂക്ഷമായി നോക്കി അവിടെന്ന് എണീറ്റ് പുറത്തു പോയി..

“അയ്യോ…. പിണങ്ങിയതാണോ…. ആ… നോക്കാം… ” ഓരോന്ന് മനസ്സിൽ പറഞ്ഞു അവൾ ഫ്രഷാകാൻ പോയി…

ഫ്രഷായി താഴെ എത്തിയതും എല്ലാരും ഇരുന്നു സംസാരിക്കുവായിരുന്നു…. രുദ്രൻ വേഷം മാറിയിട്ടുണ്ട്…. അവളെ കണ്ടെങ്കിലും മൈൻഡ് ചെയ്‌യാതെ അവൻ അച്ഛനോടു സംസാരിച്ചു ഇരുന്നു…

അവിടെ കുറെ നേരം ചുറ്റിത്തിരിഞ്ഞിട്ടും അവൻ നോക്കാത്തതുകൊണ്ട് അവൾ ചാടിത്തുള്ളി അകത്തേക്ക് പോയി…

രാത്രി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും അവനു വിളമ്പി കൊടുത്തിട്ട് അരികിലായി ഇരുന്നു… തന്നെ ഒരിക്കൽ പോലും നോക്കാതെ കഴിച്ചെണീറ്റു പോയ രുദ്രനെയും നോക്കി ചോറിൽ ചിത്രം വരച്ചു അവളും എണീറ്റു …..

വീട്ടിലെ എല്ലാ ലൈറ്റ് അണഞ്ഞിട്ടും അവൻ റൂമിൽ എത്തിയില്ല…. ആ വീട്ടിൽ അവൾ ഒറ്റയ്ക്കായത് പോലെ തോന്നി…. കുറച്ചു ദിവസം കൊണ്ടു അവന്റെ നെഞ്ചിൽ ചായ്ച്ചു ഉറങ്ങുന്നത് ശീലമായി പോയി… അവന്റെ അസാന്നിദ്ധ്യം അവളെ വല്ലാണ്ട് വേദനിപ്പിച്ചു….. കിടക്കയിൽ തിരിഞ്ഞുമറിഞ്ഞു കിടന്നിട്ടും നിദ്ര തഴുകിയില്ല…

ഒടുവിൽ അവനെ അന്വേഷിച്ചു അവൾ മുറിയിൽ നിന്നിറങ്ങി….. അടുത്തുള്ള റൂമിലെ ഡിം ലൈറ്റ് കണ്ടു അങ്ങോട്ടേക്ക് നടന്നു… ഡോർ ലോക്ക് ചെയ്‌യാത്തതുകൊണ്ട് അവൾ അകത്തേക്ക് കയറി…. കട്ടിലിൽ ഉറങ്ങികിടക്കുന്ന രുദ്രനെ കണ്ടതും എന്തിനോ കണ്ണുനിറഞ്ഞു…

“ദുഷ്ടൻ…. ന്നെ ഒറ്റയ്ക്കു ആക്കിയിട്ടു ഉറങ്ങുവാ…. ഇയാൾക്ക് ഞാൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരേപോലെയാണെന്ന് തോന്നുന്നു…. സുഖമായി ഉറങ്ങുവല്ലേ…. എന്തിനാണാവോ എന്നോട് പിണങ്ങി പോയേ… ” ഓരോന്ന് പിറുപിറുത്തു അവൾ അവന്റെ അടുത്തേക്ക് നടന്നു

രണ്ടു കൈയും വിരിച്ചു കുരിശിൽ തറയ്ക്കപെട്ടപോലുള്ള അവന്റെ കിടത്തം അവൾ നോക്കി നിന്നു… മുഖത്ത് പറന്നു വീഴുന്ന മുടികളെ മാടിയൊതുക്കി നെറ്റിയിൽ ചുണ്ടു ചേർത്തു….. അവന്റെ അരികിലായി കിടന്നു നെഞ്ചിൽ തലചേർത്തു… കുറച്ചു കഴിഞ്ഞു അവൾ ഉറങ്ങിയെന്നു ഉറപ്പായാതും രുദ്രൻ അവളെ ചേർത്തു പിടിച്ചു

കുറച്ചു മുന്നേ അവൾ പതുങ്ങി മുറി തുറന്നു വന്നപ്പോൾ കണ്ണടച്ചു ഉറക്കം നടിച്ചതും… തന്റെ അരികിലേക്ക് അവൾ വന്നു കിടന്നതും ഉമ്മ

നല്കിയതുമൊക്കെ അവൻ ചെറുചിരിയാലെ ഓർത്തു….

“നീ ഇല്ലാതെ എനിക്ക് ഉറങ്ങാൻ പറ്റില്ല പെണ്ണേ… മുറിയിലേക്ക് വരാമെന്നു കരുതിയപ്പോൾ നീ ഇങ്ങോട്ട് വന്നു…. എന്തിനാ നിന്നോട് പിണക്കം നടിക്കുന്നെന്നു അറിയില്ല ദച്ചു…. പക്ഷേ ഞാൻ മിണ്ടാണ്ട് നടക്കുമ്പോൾ നിന്റെ മുഖത്തിൽ വിരിയുന്ന ഭാവങ്ങൾ, അതു കാണാൻ രസമാണ്…. ” ഉറങ്ങി കിടക്കുന്ന അവളെ നോക്കി പറഞ്ഞു അവളുടെ കവിളിൽ മുത്തി…

അവൾ ഒന്നൂടെ കുറുകി ചേർന്നു കിടന്നു… അവളെ തന്റെ കരവലയത്തിലാക്കി അവൻ ഉറക്കത്തിലേക്ക് വീണു….

                         

ദേവു രാവിലെ നേരത്തെ ഉണർന്നു… തന്നെ ചുറ്റിപിടിച്ച അവന്റെ കൈകൾ മാറ്റി അവൾ അവിടെന്ന് തങ്ങളുടെ മുറിയിലേക്ക് പോയി…. ഫ്രഷായി താഴെ എത്തിയതും മായ ചായ നൽകി…. ചായയുമായി റൂമിൽ എത്തിയപ്പോൾ ബാത്റൂമിൽ നിന്നു വെള്ളം വീഴുന്ന സൗണ്ട് കേട്ട് അവൻ കുളിക്കാൻ കയറിയെന്ന് മനസിലാക്കി…ചായ ടേബിളിൽ വച്ചു, അവനു ഇടാനുള്ള ഡ്രസ്സ്‌ എടുത്തു വച്ചിട്ട് അവൾ അവിടെന്ന് പോയി….

താൻ എടുത്തുവച്ച ഷർട്ട്‌ അണിഞ്ഞു വരുന്ന രുദ്രനെ കണ്ടതും അവൾ പുഞ്ചിരിച്ചു… പക്ഷേ അവൻ മൈൻഡ് ആക്കാതെ പോയി ടേബിളിൽ ഇരുന്നു… അവനു ഭക്ഷണം വിളമ്പി അവളും ഇരുന്നു കഴിച്ചു…

ഓഫീസിലേക്കുള്ള യാത്രയിൽ രണ്ടാളും നിശബ്ദമായിരുന്നു…. ഓഫീസിൽ എത്തിയതും ഒന്നും മിണ്ടാണ്ട് അവൻ അകത്തേക്ക് പോയി….

“എന്താ ദേവു… അവൻ വഴക്ക് പറഞ്ഞോ… മുഖം വല്ലാണ്ടിരിക്കുന്നു… ” ആദി ചോദിച്ചതും അവൾ ഒന്നുമില്ലെന്ന് തലയാട്ടി… അവനെ നോക്കി പുഞ്ചിരിച്ചിട്ട് അവൾ ക്യാബിനിൽ പോയി..

ഡോർ തുറക്കുന്ന സൗണ്ട് കേട്ടതും അവൻ തലയുയർത്തി നോക്കി… പിന്നെ കമ്പ്യൂട്ടറിൽ നോട്ടം പായിച്ചു… അതു കാൺക്കെ അവളുടെ കണ്ണിൽ കണ്ണീർ ഉരുണ്ടു കൂടി….

ജോലിയ്ക്ക് ഇടയിൽ അവനെ നോക്കിയെങ്കിലും അവൻ അവളെ ശ്രദ്ധിച്ചില്ല… പെയ്യാൻ വെമ്പിയ കണ്ണീരിനെ തുടച്ചു അവൾ എണീറ്റു അവന്റെ ചെയറിനു അടുത്തേക്ക് പോയി…

അവൻ തലയുയർത്തി അവളെ സംശയത്തോടെ നോക്കി…. എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേ അവന്റെ മടിയിൽ ഇരുന്നു… കഴുത്തിലൂടെ ചുറ്റി പിടിച്ചു

“എന്താ ദേവു… ഓഫീസ് ആണ്… എണീറ്റെ… “

“എന്നെ ദച്ചുന്ന് വിളിക്ക്… അങ്ങനെയല്ലേ എപ്പോഴും വിളിക്കാറ്…. ഇപ്പോ എന്തിനാ ദേവു ” അവൾ പരിഭവത്തോടെ അവനെ നോക്കി

“കൊഞ്ചാതെ എണീറ്റു മാറിക്കെ…. ആരേലും കണ്ടാ…. ” അവൻ പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്നേ അവളുടെ അധരങ്ങൾ അതിന്റെ ഇണയെ കോർത്തു…

ആദ്യം അവളുടെ പ്രവർത്തിയിൽ രുദ്രൻ അന്താളിച്ചു പോയി… പിന്നീട് അവളുടെ അധരങ്ങളെ നുണയാൻ തുടങ്ങി…. ചുംബനത്തിന്റെ തീവ്രത കൂടുന്നത് അനുസരിച്ചു അവളുടെ വിരലുകൾ അവന്റെ മുടിയിൽ കോർത്തു…. അവന്റെ കൈകൾ അവളുടെ നഗ്നമായ വയറിൽ ചിത്രം വരച്ചുകൊണ്ടിരുന്നു…. അവളുടെ വേദനയും പരിഭവവും ആ ചുംബനത്തിൽ ഉണ്ടായിരുന്നു…

പല്ലുകൾ ചുണ്ടിൽ ആഴ്ന്നു ഇറങ്ങി രക്തത്തിന്റെ ചവർപ്പ് അറിഞ്ഞിട്ടും അവർ പരസ്പരം വിട്ടുമാറിയില്ല…… ഒടുവിൽ ശ്വാസം വിലങ്ങിയതും അവർ പരസ്പരം മാറി….. അവൾ കിതച്ചുകൊണ്ട് അവന്റെ നെഞ്ചിൽ ചാഞ്ഞു…. രുദ്രൻ അവളെ ചേർത്തു പിടിച്ചു അങ്ങനെ ഇരുന്നു…

ഷർട്ടിൽ നനവ് തട്ടിയതും അവൻ അവളുടെ തലയുയർത്തി…. കലങ്ങിയ കണ്ണുകൾ കണ്ടതും അവൻ പകച്ചു നിന്നു

“എന്താ ദച്ചു….? “

“എന്തിനാ എന്നോട് പിണങ്ങിയെ… ഞാൻ വെറുതെ പറഞ്ഞതല്ലേ… “

“ഞാൻ പിണങ്ങിയാൽ എന്റെ ദച്ചുനു വേദനിക്കൊയെന്ന് അറിയാനാണ്… ” അവളുടെ കവിളിൽ തട്ടി അവൻ പറഞ്ഞതും അവളുടെ പല്ലുകൾ അവന്റെ കവിളിൽ ആഴ്ന്നിറങ്ങി…

“എനിക്ക് വേദനിച്ചു കേട്ടോ… “

“വേദനിക്കാൻ തന്നെയാണ് കടിച്ചേ… ” അവനെ കൂർപ്പിച്ചു നോക്കി കടിച്ച കവിളിൽ ഉമ്മയും കൊടുത്തു

“ഞാനും വേദനിപ്പിക്കും… ” കള്ളച്ചിരിയോടെ ചുണ്ട് തടവി അവൻ പറഞ്ഞതും അവൾ കൂർപ്പിച്ചു നോക്കി… പിന്നെ അവനിൽ നിന്ന് മാറി അവളുടെ സീറ്റിൽ ഇരുന്നു…

                            

“എനിക്ക് കുറച്ചു പണിയുണ്ട്… നീ കിടന്നോ.. ” രാത്രി ഭക്ഷണം കഴിച്ചു മുറിയിൽ എത്തിയതും ദേവൂന്റെ കവിളിൽ തട്ടി അവൻ ഓഫീസ് റൂമിലേക്ക് പോയി

അവനെയൊന്ന് നോക്കി നിന്നതിനു ശേഷം അവൾ ബാൽക്കണിയിലേക്ക് പോയി… ഹാങ്ങിങ് ചെയറിൽ ഇരുന്നു പൂർണ്ണചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി ഇരുന്നു… തന്റെ ജീവിതത്തിൽ ഇതുവരെ നടന്നതൊക്കെ അവളുടെ മനസ്സിലേക്ക് ഓടി വന്നു…. അവൾ എല്ലാം ഒരു പുഞ്ചിരിയോടെ ഓർത്തു…

ഫയൽ എല്ലാം നോക്കി രുദ്രൻ മുറിയിലെത്തിയതും ദേവുനെ കണ്ടില്ല… ബാൽക്കണിയിലെ ഡോർ തുറന്നു കിടക്കുന്നതുകൊണ്ട് അവൻ അങ്ങോട്ടേക്ക് നടന്നു…

“നിനക്ക് ഉറക്കമില്ലേ പെണ്ണേ… നിലാവും നോക്കി ഇരിക്കുവാ ” പിന്നിൽ നിന്ന് രുദ്രന്റെ ശബ്‌ദം കേട്ടതും അവൾ അവനെ നോക്കി പുഞ്ചിരിച്ചു…

“ഉറക്കം വരണില്ല…. “അതു കേട്ടതും അവൻ അവളുടെ അരികിൽ പോയി നിലത്തിരുന്നു…

“ഏട്ടാ ഇവിടെ ഇരിക്ക്… “

“വേണ്ട…. നിക്ക് മസ്സാജ് ചെയ്തു തരോ… “അവളുടെ മടിയിൽ തലവച്ചു അവൻ പറഞ്ഞതും അവളുടെ വിരലുകൾ അവന്റെ തലയിൽ ഓട്ടിച്ചു….അവൻ കണ്ണടച്ച് കിടന്നു

“ദച്ചു… പാട്ട് പാടി തരോ… “

“എനിക്കറിയില്ല… പാടാൻ “

“കള്ളം പറയാനും തുടങ്ങിയോ? ” അവന്റെ ചോദ്യം കേട്ടതും അവൾ തലതാഴ്ത്തി

“ഞാൻ പാടിയിട്ട് ഒരുപാടായി… എനിക്ക് അറിയില്ല ഏട്ടാ… “

“എനിക്ക് വേണ്ടിയൊരു പാട്ട് പാടേടോ.. “വീണ്ടും എതിർക്കാതെ അവൾ അതു സമ്മതിച്ചു… കണ്ണടച്ച് ശ്വാസമെടുത്തു അവൾ പാടി തുടങ്ങി…

പ്രിയമുള്ളൊരാൾ ഈ വഴി

വന്നുവോ ഇളം തെന്നലേ

അറിയാതെ പ്രണയമെൻ

നെഞ്ചിൽ പടരവേ…..

കിളിവാതിലിൻ ചാരെ നീ

വന്നുവോ വിൻ തിങ്കളെ

പ്രിയമുള്ളൊരാൾ ഈ വഴി

വന്നുവോ ഇളം തെന്നലേ

അലിയുന്നു ഞാൻ ഈ

നറു തേൻ നിലാവിൽ

ഒരു നോക്കിനായി തരളാർദ്രയായി

മിഴി പാകി നിൽക്കെ

കൊതിയോടെ ഞാൻ തേടുമീ

പ്രണയവള്ളികൾ പൂത്തുവോ

പ്രിയമുള്ളൊരാൾ ഈ വഴി

വന്നുവോ ഇളം തെന്നലേ

അവൾ പാടികഴിഞ്ഞു രുദ്രനെ നോക്കിയതും അവൻ ഉറങ്ങിയിരുന്നു …. അവനെ തലോടി അവിടെയിരുന്നു അവളും ഉറങ്ങി….

രുദ്രൻ എന്തോ വീഴുന്ന സൗണ്ട് കേട്ടു ഞെട്ടി എണീറ്റു…. ഫോൺ ടോർച് അടിച്ചു ചുറ്റും നോക്കിയതും ഒരു പൂച്ച പോകുന്നത് കണ്ടു… അവൻ ഒന്നൂടെ നോക്കി തിരിഞ്ഞതും ചെയറിൽ ഇരുന്നു ഉറങ്ങുന്ന ദേവുനെ കണ്ടു….

അവളുടെ നെറ്റിയിൽ ചുംബിച്ചു കൈകളിൽ കോരി എടുത്തു മുറിയിലേക്ക് നടന്നു… അവളെ കട്ടിലിൽ കിടത്തിയതും കണ്ണുതുറന്നു നോക്കി

“നീ ഉറങ്ങിയില്ലേ…? “

“മ്മ്ഹ്.. ഇപ്പോ എണീറ്റതാണ്… കിടക്കാം വായോ ” ഇരു കൈകൾ നീട്ടി അവനെ വിളിച്ചു

“ഡോർ അടയ്കട്ടെ… ” അവൻ ഡോർ അടയ്ക്കാൻ പോയതും അവിടെ പടർന്നു കിടക്കുന്ന മുല്ലവള്ളികളിൽ രണ്ടുമുല്ലപ്പൂ കണ്ടു… അവൻ അത് പൊട്ടിച്ചെടുത്തു ഡോർ അടച്ചു അവളുടെ അരികിൽ വന്നു കിടന്നു..

കൈയ്യിലെ മുല്ലപ്പൂവ് അവളുടെ മുടിയിൽ വെറുതെ കോർത്തു വച്ചു… അവൾ ഒരു പുഞ്ചിരിയോടെ അവന്റെ മുഖം നോക്കി കിടന്നു…

എന്തൊയൊരു ഉൾപ്രരണയിൽ അവൻ അവളുടെ മുഖത്തിന്‌ അടുത്തേക്ക് നീങ്ങി അവളുടെ ചുണ്ടുകൾ കവർന്നു…. അവളുടെ കൈകൾ അവന്റെ തോളിൽ മുറുകി…. ശ്വാസം വിലങ്ങിയപ്പോൾ അവളുടെ ചുണ്ടുകളെ അവൻ സ്വാതന്ത്ര്യമാക്കി…. അവളുടെ തുടുത്ത ചുണ്ടും രക്തശോഭയണിഞ്ഞ കവിളുകളും അവനെ വീണ്ടും അവളിലേക്ക് അടുപ്പിച്ചു

അവന്റെ ചുണ്ടുകൾ അവളുടെ മൂക്കിൻ തുമ്പിൽ ചുംബിച്ചു… അവിടെന്ന് അവ വീണ്ടും തന്റെ ഇണയെ തേടി പോയി….

“ദച്ചു…. ഞാൻ നിന്നെ സ്വന്തമാക്കിക്കോട്ടെ ” തന്റെ നെഞ്ചിൽ കിടക്കുന്ന പെണ്ണിനോട് അവൻ ആർദ്രമായി ചോദിച്ചു

തലയുയർത്തി നോക്കിയതും തന്നെ നോക്കി കിടക്കുന്ന രുദ്രന്റെ കണ്ണിലെ പ്രണയം കാൺകെ അവളും അവനിൽ അലിയാൻ ആഗ്രഹിച്ചു…. ഒന്ന് ഉയർന്നു അവന്റെ കഴുത്തിൽ ചുംബിച്ചു അവൾ അവനുള്ള അനുവാദം നൽകി

അവളുടെ നെറുകയിൽ അവൻ ചുണ്ടുകൾ ചേർത്തു… അവളുടെ പ്രണയത്തോടെയുള്ള നോട്ടം അവനെ അവളിലേക്ക് മാടിവിളിച്ചു… കണ്ണുകളിൽ മുത്തി അവന്റെ ചുണ്ടുകൾ അവളുടെ മുഖമാകെ ഓടി നടന്നു…ഒടുവിൽ ചുണ്ടുകളെ ബന്ധിച്ചു….. അവളിൽ നിന്നു ഉയർന്ന ശ്വാസഗതികൾ അവനെ ആവേശത്തിൽ ആഴ്ത്തി…..

രാത്രിയുടെ ഏതോയാമത്തിൽ തന്റെ പ്രണയം മുഴുവൻ അവൾക് നൽകി അവളുടെ മാറിൽ അവൻ തളർന്നു കിടന്നു…. അവളുടെ കണ്ണിൽ നിന്നുതിർന്ന കണ്ണീർ അവൻ ചുണ്ടുകളാൽ ഒപ്പി….

അവളെ തന്റെ നെഞ്ചിൽ ചേർത്തു കിടത്തി നെറ്റിയിൽ മുത്തി…

“വേദനിച്ചോ പെണ്ണേ ” അവന്റെ ചോദ്യം കേട്ടതും ഒരു പുഞ്ചിരിയാൽ അവന്റെ കവിളിൽ ചുംബിച്ചു …..

അവളെയും ചേർത്തു പിടിച്ചു അവൻ നിദ്രയിലാണ്ടു…

                                               തുടരും

                                       സ്വപ്ന മാധവ്

 

3.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!