Skip to content

രുദ്രദേവം – 33

rudhradhevam novel

സൂര്യകിരണങ്ങൾ ജനൽപാളികൾ കടന്നു അകത്തു വന്നതും ദേവു കണ്ണുകൾ ചിമ്മി തുറന്നു…. തന്നെ ചേർത്തു പിടിച്ചു കിടക്കുന്ന രുദ്രന്റെ നെറ്റിയിൽ മുത്തം നൽകി അവൾ എണീറ്റു…

കുളിച്ചു റെഡിയായി താഴേക്ക് നടന്നു… മായയും രാധയും ദേവകിയും അടുക്കളയിൽ ഉണ്ടായിരുന്നു…

“കുറച്ചൂടെ കിടക്കായിരുന്നില്ലേ..? ” ദേവുനെ കണ്ടതും മായ ചോദിച്ചു

“ഓഫീസിൽ പോകണം അമ്മേ… “

“മോൾ വയ്യെങ്കിൽ പോകണ്ട… നാളെ പോകാം “

“ഇല്ല അമ്മേ… രണ്ടുദിവസം പോയില്ലല്ലോ… “

മായ അതിനു മറുപടിയായി മൂളി… രാധ അവരുടെ രണ്ടാളുടെയും സംസാരവും നോക്കി നിന്നു… സ്വന്തം മോളെ പോലെ അവളെ നോക്കുന്ന മായയെ കണ്ടതും ആയമ്മയുടെ കണ്ണുകൾ നിറഞ്ഞു…

തിളച്ച ചായ ഗ്ലാസ്സിലേക്ക് പകർന്നു ദേവൂന് കൊടുത്തു

“രുദ്രനും കൊണ്ടു കൊടുക്ക് ” രാധ പറഞ്ഞതും അവരുടെ കവിളിൽ പിടിച്ചു വലിച്ചിട്ടു അവൾ ചായയുമായി പുറത്തേക്ക് നടന്നു … പടികൾ കയറാൻ തുടങ്ങിയതും മുൻവശത്തു നിന്ന് അച്ഛന്റെയും രുദ്രന്റെയും ചിരി കേട്ടതും അവൾ അങ്ങോട്ടേക്ക് നടന്നു…

അച്ഛൻ പത്രം വായിക്കുന്നതിനിടയിൽ രുദ്രനോട് ഓരോന്ന് പറഞ്ഞു ചിരിക്കുന്നു… അതു കാൺകെ ദേവൂന്റെ ഉള്ളവും തുള്ളിച്ചാടി… ചായ രുദ്രന് കൊടുത്തു തിരിഞ്ഞതും അച്ഛനുള്ള ചായ അമ്മ കൊണ്ടുവന്നു… ഇടയ്ക്ക് ദേവുനെ നോക്കിയതും അവൾ പുഞ്ചിരിച്ചു നില്കുന്നതുകണ്ടു അവൻ എന്താണെന്ന് കണ്ണുകൊണ്ട് ചോദിച്ചു… ഒന്നുമില്ലെന്ന് തലയാട്ടി അവൾ അകത്തേക്ക് പോയി…

ഭക്ഷണം കഴിഞ്ഞു അച്ഛന് മരുന്നും കൊടുത്തു ദേവു രുദ്രനൊപ്പം ഓഫീസിലേക്ക് പോയി…. അവിടെ എത്തിയതും അവരോട് സംസാരിച്ചിട്ട് അവൾ ക്യാബിനിലേക്ക് പോയി… രുദ്രൻ ഓഫീസിലെ ബാക്കി കാര്യങ്ങൾ എല്ലാം നോക്കി ക്യാബിനിൽ എത്തിയപ്പോൾ ദേവു ദിവാസ്വപ്നം കണ്ടു ചിരിക്കുവായിരുന്നു… അവൻ ശബ്‌ദം ഉണ്ടാക്കാതെ അവളുടെ അടുത്ത് പോയി… എന്തൊക്കെയോ ആലോചിച്ചു ചിരിക്കുവെയും, ഇടയ്ക്ക് തലയ്ക്കു കൊട്ട് കൊടുക്കുന്നവളെയും അവൻ ആദ്യമായി കാണുവായിരുന്നു….

“എന്താ ഭാര്യേ…. ഒരു ചിരിയൊക്കെ ” കാതോരം അവന്റെ ശബ്‌ദം കേട്ടതും അവൾ ചാടിപിടഞ്ഞു അവിടെന്ന് എണീറ്റു… അവളുടെ പ്രവർത്തി കണ്ടു അവന്റെ ചിരി പൊട്ടി… വയറിൽ കൈ വച്ചു തന്നെ നോക്കി ചിരിക്കുന്നവനെ അവൾ കൂർപ്പിച്ചു നോക്കി…. അവൻ ചുണ്ട് കൊണ്ടു ഉമ്മ

കാണിച്ചതും അവനെ ഒന്ന് ദഹിപ്പിച്ചു നോക്കിയിട്ട് ചെയറിൽ ഇരുന്നു പണി തുടങ്ങി…

അവളെ ഒന്ന് നോക്കി നിന്നിട്ട് സീറ്റിൽ ഇരുന്നു അവനും ജോലിയിലേക്ക് തിരിഞ്ഞു… ഇടയ്ക്ക് തനിക്ക് നേരെ പാറിവീഴുന്ന നോട്ടം അവൻ കണ്ടില്ലെന്ന് നടിച്ചു…. അവനെ ഒന്ന് നോക്കിപ്പിക്കാൻ ഒരുപാട് കോപ്രായങ്ങൾ കാണിച്ചു കൂട്ടി… അതൊക്കെ ചീറ്റിപോയതും അവളുടെ മുഖം ഒന്നൂടെ വീർത്തു… അവളുടെ പ്രവർത്തികൾ കാണുന്നെങ്കിലും അവൻ ഒന്നും മിണ്ടാതെ ഒരു ഫയൽ എടുത്തു പിടിച്ചു അതു നോക്കുന്നത് പോലെ ഇരുന്നു…

കുറെ നേരത്തെ പരിശ്രമങ്ങൾ പരാചയപെട്ടതും അവൾ ദേഷ്യത്തോടെ ചെയറിൽ നിന്ന് എണീറ്റു…. തന്റെ അടുത്തേക്ക് പാഞ്ഞുവന്ന ദേവുനെ കണ്ടു രുദ്രൻ പകച്ചുപോയി

“ന്താ നിനക്ക്? ” ഈർഷ്യയോടുള്ള അവന്റെ ചോദ്യം കേട്ടതും അവളുടെ ചുണ്ടുകൾ കൂർത്തു…. ചുണ്ടിൽ മിന്നിയ ചിരി ഒളിപ്പിച്ചു ഗൗരവത്തോടെ അവൻ ഇരുന്നു

“നിങ്ങൾക്ക് ഇപ്പോ എന്നെ ഇഷ്ടല്ലല്ലേ… ഞാനാ മണ്ടി…. നിങ്ങളുടെ ഇഷ്ട്ടം പഴയത് പോലെ കാണുമെന്ന് കരുതി…എല്ലാം എന്റെ തെറ്റാ…. ” പറഞ്ഞു തീർന്നതും കണ്ണിലും മൂക്കിലൂടെയുമെല്ലാം കണ്ണീർ ഒലിപ്പിച്ചു….

“എന്താ ദച്ചു അതിനു ഇപ്പോ ഉണ്ടായേ… നിന്നോടുള്ള ഇഷ്ട്ടം വെറുതെയാണെന്ന് തോന്നാൻ… ” പതിയെ കൈ പിടിച്ചു അവളെ മടിയിൽ ഇരുത്തി ചോദിച്ചു

“ഞാൻ നിങ്ങളെ 68 പ്രാവശ്യം നോക്കി… എന്നിട്ട് നിങ്ങൾ ഒരു തവണ പോലും എന്നെ നോക്കിയില്ലല്ലോ…. എനിക്ക് എല്ലാം മനസിലാവുന്നുണ്ട്… “

“എന്ത് മനസിലായെന്നാ… ” അവളെ സംശയത്തോടെ അവൻ നോക്കി

“”നിങ്ങൾ സ്കൂൾ മാറി വേറെ സ്കൂളിൽ പോയപ്പോൾ പുതിയ കാമുകിയെ കിട്ടിയല്ലേ…. അവൾ തേച്ചിട്ട് പോയിട്ട് വീണ്ടും വന്നല്ലേ മനുഷ്യാ… അതോണ്ടാ നിങ്ങൾ എന്നെ ഒഴിവാക്കാൻ നോക്കുന്നേ… എനിക്കിനി… “” അവൾ പറഞ്ഞു തീരുന്നത് മുന്നേ അവളുടെ ചുണ്ടുകൾ അവൻ കവർന്നു…. ആദ്യം ഒന്ന് പകച്ചെങ്കിലും അവന്റെ സ്നേഹചുംബനത്തിൽ അവൾ അലിഞ്ഞു പോയി… ദേവുനെ ഒട്ടും വേദനിപ്പിക്കാതെ അവൻ അധരങ്ങൾ നുണഞ്ഞു

വാതിലിൽ ആരോ മുട്ടിയതും അവർ പരസ്പരം അകന്നുമാറി…. അവൾ സീറ്റിൽ ഇരുന്നെന്ന് ഉറപ്പായതും അവൻ അകത്തേക്ക് വരാൻ അനുവാദം നൽകി… വാതിൽ തുറന്നു വരുന്ന കാർത്തിയെ കണ്ടതും അവൻ രൂക്ഷമായി നോക്കി… അതിനു മറുപടിയായി ചിരിച്ചു കൊടുത്തിട്ട് അവൻ ഒരു ഫയൽ രുദ്രന് കൊടുത്തു

“ഇത് നമ്മുടെ പുതിയ കോൺട്രാക്ട് അല്ലെ.. ഇതിനെന്താ കാർത്തി…? ” ഫയൽ നോക്കികൊണ്ട് രുദ്രൻ ചോദിച്ചു

“അതിൽ ചില റൂൾസ്‌ എനിക്ക് ഫെയർ ആയിട്ട് തോന്നുന്നില്ല…. അവർ അതിൽ വേറെന്തോ ഒളിപ്പിക്കുന്നു… നീ അവരോട് അതിനെപ്പറ്റി സംസാരിച്ചു ക്ലിയർ ചെയ്യണം… സൈൻ ചെയ്ത് കൊടുത്താൽ പിന്നെ എന്ത് വന്നാലും പറഞ്ഞിട്ട് കാര്യമില്ല… സോ… അതിനു മുന്നേ ചോദിച്ചു ക്ലിയർ ചെയ്യണം… “

“ഓക്കേ… ഞാൻ അതു അത്ര ശ്രദ്ധ കൊടുത്തു നോക്കിയില്ല… “

“മ്മ്… എന്നാൽ ഞാൻ അങ്ങോട്ട്.. ” ഒരു കള്ളച്ചിരിയോടെ പറഞ്ഞിട്ട് അവൻ പുറത്തേക്ക് പോയി

ദേവുനെ നോക്കിയതും അവൾ ഫയലിൽ മുഖം പൂഴ്ത്തി ഇരിക്കുവാ…. ചുണ്ടിൽ ഒരിളം ചിരിയുമുണ്ട്…

“നിനക്ക് എന്തൊക്കെയോ സംശയമായിരുന്നല്ലോ….? ” ചുണ്ട് തടവി അവൻ ചോദിച്ചു

“എന്റെ സംശയമെല്ലാം മാറി… ജോലി നോക്കിക്കേ… ” അവനിൽ നിന്ന് വീണ്ടും ഫയലിലേക്ക് നോട്ടം മാറ്റി…. ഒരു കള്ളചിരിയാലേ അവനും ജോലിയിൽ തിരിഞ്ഞു

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ എല്ലാരും ഒരുമിച്ചു കൂടി….. അങ്ങോട്ടുമിങ്ങോട്ടും ഷെയർ ചെയ്തു അവർ കഴിക്കാൻ തുടങ്ങി..

“എനിക്ക് എന്താ ചെമ്മീൻ ചമ്മന്തി താരാഞ്ഞേ? ” എല്ലാരുടെയും പാത്രത്തിൽ നോക്കി പല്ലവിയുടെ നേർക്ക് തിരിഞ്ഞു

“തനിക്ക് തരാൻ എന്റെയിൽ ചമ്മന്തി ഇല്ല… ” അവനെ നോക്കി പുച്ഛിച്ചിട്ട് അവൾ കഴിക്കാൻ തുടങ്ങി… ബാക്കി ഉള്ളവർ പരസ്പരം എന്താണെന്ന് ചോദിച്ചെങ്കിലും ആർക്കും ഒന്നും അറിയില്ല…

“ഞാൻ തരാം ആദി…. ” ദേവു അവളുടെ പാത്രത്തിൽ നിന്ന് എടുത്തു അവനു നേർക്ക് നീട്ടി….

“അവനു കൊടുക്കണ്ട…. ” ദേവൂന്റെ കൈയ്യിൽ നിന്നു വാങ്ങി അവളുടെ പാത്രത്തിലിട്ടു…

അവരെല്ലാരും എന്താണെന്ന് ആംഗ്യം കാണിച്ചെങ്കിലും ഒന്നുമറിയില്ലെന്ന് അവൻ ചുമൽകൂച്ചി കാണിച്ചു

“എന്താ പല്ലവി… നീ അവനൊന്നും കൊടുക്കത്തെ… പിണങ്ങിയോ…? ” രുദ്രൻ ചോദിച്ചതും ഒഴുകാൻ തയ്യാറായി നിന്നത് പോലെ കണ്ണീർ ഒഴുകി…. അവളുടെ കണ്ണീർ കണ്ടു എല്ലാരും ആദിയെ നോക്കിയെങ്കിലും അവൻ ഒന്നുമറിയാതെ അവളെ നോക്കി നിന്നു….

“എപ്പോ പിണങ്ങി…. എന്താ കാര്യം പല്ലു ” അവളുടെ അരികിലേക്ക് ഒന്നൂടെ ചേർന്നിരുന്നു കണ്ണീർ തുടച്ചു കൊടുത്തതും അവൾ ആദിയുടെ കൈ തട്ടി മാറ്റി

“രുദ്രേട്ടാ…. ഇയാൾ ഉണ്ടല്ലോ…. വഞ്ചകനാ… എന്നെ ചീറ്റ് ചെയ്തു…. “

“എന്താ സംഭവിച്ചേ…. ഞാൻ നിന്നെ എന്ത് ചെയ്യ്തുന്നാ…? “

“ഡോ…. ഞാൻ എന്റെ മിട്ടുനെ പറ്റി പറഞ്ഞോണ്ടിരുന്നപ്പോൾ താൻ ഉറങ്ങിയില്ലേ.. ഞാൻ താൻ ഉറങ്ങിയത് അറിയാതെ എല്ലാം പറഞ്ഞു ഒടുവിൽ കൂർക്കംവലി കേട്ടപ്പോഴാ താൻ ഉറങ്ങിയെന്നു അറിഞ്ഞേ…. എന്നെ ചതിച്ചു… “

“ടാ… നിനക്ക് ഉറക്കം വരുന്നെങ്കിൽ പറഞ്ഞിട്ട് പൊയ്ക്കൂടേ… പാവം കൊച്ചു…. പ്രേമിക്കുമ്പോൾ കുറച്ചു ഉത്തരാവാദിത്വം വേണ്ടേ…. ” അവനോട് രുദ്രൻ പറഞ്ഞതും തല കുമ്പിട്ടു ഇരുന്നു…. രുദ്രൻ പല്ലവിയുടെ നേർക്ക് തിരിഞ്ഞു…

“അല്ല, ഇവൻ എപ്പോഴാ ഉറങ്ങിയേ… “

“അതു മൂന്ന് മണിക്ക് രുദ്രേട്ടാ… ” അവളുടെ മറുപടി കേട്ടതും എല്ലാവരും പരസ്പരം നോക്കി…. അവൾ കാണാതെ കാർത്തി അവനെ തൊഴുതു…. അവൻ ആണേൽ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഇരിക്കുന്നു

“അവളുടെ മിട്ടുന്റെ കഥ കേട്ടു ഉറങ്ങിപോയതാ…. പറ്റിപോയി പല്ലുസേ… ഇനി ഉണ്ടാകില്ല… ” ചെവിയിൽ പിടിച്ചു അവൻ പറഞ്ഞതും അവൾ ഇടംകണ്ണിട്ട് അവനെ നോക്കി

“അല്ലേലും ന്റെ മിട്ടുന്റെ കഥ കേൾക്കാൻ താല്പര്യമില്ല…. വേറെ എന്തെങ്കിലുമാണ് സംസാരിക്കുന്നതെങ്കിൽ രാവിലെ ആയാലും നിർത്തില്ല…. ഇനി ഉമ്മ

കുമ്മ എന്ന് ചോദിച്ചോണ്ട് വാ മനുഷ്യാ… ” പല്ലവി കലിപ്പിച്ചു പറഞ്ഞതും ആദി ചുറ്റുമുള്ളവരെ നോക്കി…. എല്ലാർക്കും അവിഞ്ഞ ചിരി നൽകി അവളെ നോക്കി തൊഴുതു…

ഇതൊക്കെ കേട്ടോണ്ടിരുന്ന കാർത്തി മയൂരിയെ നോക്കി…. അവൾ ചോറിൽ കമഴ്ന്നു കിടക്കുവാ…. പിന്നെ അവളിൽ നിന്ന് നോട്ടം മാറ്റി അവരെ നോക്കിയതും എല്ലാരുടെയും കണ്ണു അവനിൽ ആയിരുന്നു

“നിനക്ക് ഇങ്ങനെ ഒന്നുമില്ലേ കാർത്തി..? “

“മ്മ്ഹ്… 10 മണിക്ക് ഉറങ്ങുന്ന സാധനമാണ് ദോ അവിടെ ഇരുന്നു കേറ്റുന്നത്…. ഒരിക്കൽ അവളെ വിളിച്ചതിനു എനിക്ക് പൂരപ്പാട്ട് ആയിരുന്നു…. അതോടെ രാത്രി വിളിക്കുന്നത് ഞാൻ നിർത്തി… ” മയൂരിയെ നോക്കി അവൻ പറഞ്ഞതും അവൾ തലയുയർത്തി നോക്കി…

“എന്നാലും നീ ഇത്രയും ചെയ്യുമെന്ന് കരുതിയില്ല ആദി…. മോശായി പോയി… ” മൂക്കത്തു വിരൽ വച്ചു രുദ്രൻ പറഞ്ഞതും ആദി അന്താളിച്ചു നോക്കി

“രുദ്രേട്ടൻ ഒന്നും പറയണ്ട…. ഞാൻ നേരത്തെ ചിലതൊക്കെ കണ്ടായിരുന്നു… ” പല്ലവി പറഞ്ഞതും കഴിച്ചത് നെറുകയിൽ കയറി രുദ്രൻ ചുമച്ചു…. ദേവുനെ പാളി നോക്കിയപ്പോൾ അവൾ ചോറിൽ എന്തോ തിരയുന്ന തിരക്കിൽ ആയിരുന്നു

“നീയും കണ്ടായിരുന്നോ….? ” കാർത്തി ചോദിച്ചതും അവനെ നോക്കി പല്ലവി തലയാട്ടി…. ആദിയും മയൂരിയും ഒന്നും മനസിലാകാതെ രണ്ടാളെയും മാറി മാറി നോക്കി

“എന്താ…. ഞങ്ങൾ ഒന്നും അറിഞ്ഞില്ല… “

“അതൊന്നുല്ല… “

“ഒന്നുല്ലേൽ പിന്നെ എന്തിനാ കിണിക്കണേ ” ആദി രണ്ടാളെയും പുച്ഛിച്ചു തള്ളി

“ടാ അതു ഒരു ഫ്രഞ്ച് “

“ഏഹ്…. ആര്? “

“നിന്റെ….. എണീറ്റ് പോടാ… ” രുദ്രൻ അലറിയതും എല്ലാരും നല്ലകുട്ടികളായി മിണ്ടാതെ ഇരുന്നു

“കണ്ടുപിടിച്ചോ ദേവു ” ചോറിൽ തിരഞ്ഞോണ്ടിരിക്കുന്ന ദേവുനോട് ആദി ചോദിച്ചു

ഈ…. വെളുക്കനെ ചിരിച്ചിട്ട് രുദ്രനെ നോക്കിയതും അവൻ കലിപ്പിച്ചു നോക്കി

“നിങ്ങൾ എന്തിനാ ചാടിക്കടിക്കുന്നെ… ഓഫീസിൽ വച്ചു ഓരോന്ന് ചെയ്യുമ്പോൾ ആലോചിക്കണം ” പുച്ഛം വാരിക്കോരി ഇട്ടു

“നീ ക്യാബിനിൽ വന്നില്ലല്ലോ… പിന്നെ എങ്ങനെയാ പല്ലു? “ദേവു ചോദിച്ചതും രുദ്രനും അവളുടെ മറുപടിയ്ക്കായി നോക്കി

“ഞാൻ നിന്നെ കാണാൻ വന്നതാ… രുദ്രേട്ടൻ വന്നത് അറിയില്ലായിരുന്നു അതുകൊണ്ട് ഡോറിൽ മുട്ടാതെ വന്നു…. അകത്തു സീൻ ആയോണ്ട് ശബ്ദം ഉണ്ടാകാതെ ഞാൻ പോയി ” എല്ലാരെയും നോക്കി പല്ലിളിച്ചു പറഞ്ഞു

“”ഞാൻ ആദ്യം ഡോറിൽ തട്ടാതെ അകത്തേക്ക് വന്നു… അപ്പോൾ കണ്ടു… പിന്നെ 2 മിനിറ്റ് കഴിഞ്ഞു പെർമിഷൻ ചോദിച്ചു വന്നു… “” രുദ്രനും ദേവും കാർത്തിയെ നോക്കിയതും അവൻ തുറന്നു പറഞ്ഞു

“”രണ്ടാളും കണ്ടതെ കണ്ടു…. എല്ലാരേയും അറിയിക്കണ്ടായിരുന്നു.. ” രുദ്രൻ പറഞ്ഞതും പല്ലവി അവനെ കണ്ണുരുട്ടി നോക്കി

“എന്റെ ചെക്കനെ കളിയാക്കിയിട്ടല്ലേ… പാവം ഫോണിലൂടെ അല്ലെ ചോദിക്കുന്നേ “

“ഓഹ്… ക്യാമുകനും ക്യാമുകിയും… ” രുദ്രൻ രണ്ടാളെയും പുച്ഛിച്ചു…. കാർത്തിയും മയൂരിയും പരസ്പരം നോക്കി ഇരുന്നു

വൈകിട്ട് നേരത്തെ രുദ്രനും ദേവൂം വീട്ടിലെത്തി…. അച്ഛനോടും അമ്മമാരോടും സംസാരിച്ചു ചായയും കുടിച്ചു അവർ മുറിയിലേക്ക് പോയി…

                                        തുടരും

                                  സ്വപ്ന മാധവ്

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സ്വപ്ന മാധവ് Novels

നിനക്കായ്

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!