“പോയി വേഗം കുളിക്ക്… വീട്ടിൽ പോണം ” അവളുടെ സംസാരം കേട്ടതും അവൻ ടവൽ എടുത്തു കുളിക്കാൻ കയറി
അവൻ കുളിച്ചിറങ്ങിയപ്പോഴേക്കും ദേവു റെഡിയായി കഴിഞ്ഞിരുന്നു… സിന്ദൂരം ചാർത്താൻ എടുത്തതും അവൻ അവളുടെ അരികിൽ വന്നു തന്റെ കൈയാൽ സിന്ദൂരം അണിയിച്ചു…. അവളുടെ നെറുകയിൽ മുത്തം നൽകി… അവൾ നിറമനസ്സാലെ കണ്ണടച്ച് അത് സ്വീകരിച്ചു
“വേഗം വായോ രുദ്ധേട്ടാ…. ഞാൻ താഴെ കാണും ” അവന്റെ മൂക്കിൻ തുമ്പിൽ കുഞ്ഞുകടി നൽകി അവൾ താഴേക്ക് ഓടി
“ഇത് ഞാൻ തിരിച്ചു തരുവേ.. ” മൂക്കും തടവി പിന്നാലെ വിളിച്ചു പറഞ്ഞു
അവൾ താഴേക്കു എത്തിയതും മായയും ദേവകിയും ഭക്ഷണം ടേബിളിൽ എടുത്തു വച്ചിരുന്നു….
“ആഹാ… മോൾ റെഡിയായോ… അവൻ എവിടെ? “
“ഇപ്പൊ വരും അമ്മേ… അമ്മ റെഡി ആകുന്നില്ലേ…? “
“ഞാനില്ല… നിങ്ങൾ പോയിട്ട് വാ… “
“അങ്ങനെ പറഞ്ഞാൽ ശരിയാകില്ല…. അമ്മയും വാ… ഇവിടെ തനിച്ചല്ലേ? “
“ഇവിടെ ദേവകി ഉണ്ട്… ഞാൻ ഇവിടെ നിൽക്കാം “
“ദേവകി ചേച്ചി വീട്ടിൽ പൊയ്ക്കോ… മക്കളെ കാണാല്ലോ…. അമ്മ ഞങ്ങളുടെ ഒപ്പം വരും ” അത് കേട്ടതും ദേവകി പുഞ്ചിരിയോടെ തലയാട്ടി
“അമ്മ പോയി റെഡിയായി വാ… എന്നിട്ട് കഴിക്കാം ” അവളുടെ നിർബന്ധം കൂടിയതും അവർ മുറിയിലേക്ക് പോയി….. ടേബിളിൽ ഇരുന്ന് ഓരോന്ന് ആലോചിച്ചു ഇരുന്നതും കാതിനു പിന്നിൽ നിശ്വാസം തട്ടി അവൾ ഞെട്ടി പിടഞ്ഞു..
“ഞാൻ പേടിച്ചുപോയിട്ടോ രുദ്ധേട്ടാ ” കപടദേഷ്യത്തോടെ അവൾ പറഞ്ഞു
“ഒരു കടം ഉണ്ടായിരുന്നു… അത് തീർക്കാമെന്ന് കരുതിയപ്പോൾ വീണ്ടും രക്ഷപ്പെടുന്നോ… “
“ഞാൻ പാവല്ലേ രുദ്ധേട്ടാ…. എന്റെ സ്നേഹം പ്രകടിപ്പിച്ചതല്ലേ ” നിഷ്കളങ്കതയോടെ അവനെ നോക്കി
“അപ്പോൾ ഞാനും സ്നേഹം പ്രകടിപ്പിക്കണ്ടേ ദച്ചു…. ” അവളുടെ അടുത്തേക്ക് ഓരോ അടിവച്ചു നടന്നു…. അവൾ അതിനനുസരിച്ചു പിന്നിലോട്ടും …. ഒരു ടേബിളിൽ തട്ടി അവൾ നിന്നു…
“രുദ്ധേട്ടാ അമ്മ കണ്ടാൽ മോശം ആണെന്നെ…. മാറിക്കെ…. ഞാൻ വിളമ്പി തരാം ” അവന്റെ നെഞ്ചിൽ കൈ വച്ചു തടഞ്ഞു…. അവൻ അത് കാര്യമാക്കാതെ അവളുടെ അടുത്തേക്ക് നീങ്ങി
“ഏട്ടാ… അമ്മ… ” വിളിക്കുന്നതിനൊപ്പം അവനെ തള്ളി മാറ്റി…. അപ്രീതീക്ഷമായതുകൊണ്ട് അവൻ പിന്നിലേക്കാഞ്ഞു… ആ സമയം കൊണ്ടു അവൾ ഡൈനിങ്ങ് ടേബിളിനു അടുത്തെത്തി… അവളുടെ അടുത്തേക്ക് നടക്കാൻ ഒരുങ്ങിയതും അങ്ങോട്ടേക്ക് മായ വന്നു
രണ്ടാളെയും നോക്കിയിട്ട് അമ്മ പുഞ്ചിരിയോടെ കസേരയിൽ ഇരുന്നു… അടുത്തായി ദേവൂം രുദ്രനും… ദേവകിയെയും അവരുടെയൊപ്പം നിർബന്ധിച്ചു ഇരുത്തി…
ഭക്ഷണം കഴിഞ്ഞു എല്ലാരും പുറപ്പെട്ടു… ദേവകിയെ വീട്ടിൽ ഇറക്കിയിട്ട് അവർ ദേവൂന്റെ വീട്ടിലേക്ക് പോയി…
അവരെയും കാത്തു മുന്നിൽ തന്നെ രാധയും മാധവനും ഉണ്ടായിരുന്നു… അവർക്കായി വാങ്ങിയ സ്വീറ്റ്സും ഡ്രെസ്സും എടുത്ത് ദേവും രുദ്രനും നടന്നു… രാധ മായയും ചേർത്ത് പിടിച്ചു അകത്തേക്ക് പോയി…
ദേവു കയ്യിലെ കവറെല്ലാം ടേബിളിൽ വച്ചിട്ട് മുകളിലേക്കുള്ള പടി കയറി… തന്റെ റൂമിന്റെ വാതിൽ തുറന്നു അകത്തേക്ക് കയറി… ഈ രണ്ടുദിവസം കൊണ്ടു അവൾ വല്ലാണ്ട് മിസ്സ് ചെയ്തിരുന്നു അവളുടെ മുറി.. കിടക്കയിൽ തലയണയും കെട്ടിപിടിച്ചു കിടന്നതും വാതിൽക്കൽ കൈയും കെട്ടി തന്നെ നോക്കുന്ന രുദ്രനെ കണ്ടു…. അവനെ നോക്കി നന്നായി ചിരിച്ചിട്ട് അവൾ പതിയെ എണീറ്റിരുന്നു
അവൻ അവളുടെ അരികിൽ വന്നിരുന്നു…
“എന്താ റൂം മിസ്സ് ചെയ്‌തോ… വന്നയുടനെ ഇങ്ങോട്ടേക്കു ഓടി “
“ഹമ്…. ഇവിടെ വന്നില്ലേൽ ശ്വാസം മുട്ടുന്നത് പോലെയാ… ന്റെ റൂം “
“നിന്റെ മാത്രമല്ല എന്റെയും കൂടിയാ ” അവൾ ഒന്നൂടെ അവന്റെ അരികിലേക്ക് ചേർന്നിരുന്നു..
“കുഞ്ഞു മുറിയാലേ… അന്ന് ഞാൻ ശ്രദ്ധിച്ചില്ല ” ചുറ്റും കണ്ണോടിച്ചു…. ചെറിയ മുറിയാണേലും ഭംഗിയായി എല്ലാം അടുക്കി വച്ചിട്ടുണ്ട്… പിന്നെ ചുവരിൽ അവൾ വരച്ച കുറച്ചു പെയ്ന്റിങ്‌സ്…
“സൗകര്യങ്ങൾ കുറവാണ്…. ഇവിടെ ഇഷ്ടമാവോയെന്ന് അറിയില്ല “
“ഇവിടെ എ സി ഇല്ലേ… എന്ത് ചൂടാണ്… ” ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു അവൻ… തിരിഞ്ഞു അവളെ നോക്കിയപ്പോൾ മിണ്ടാതെ ഇരിക്കുന്നത് കണ്ടു
“എസി വയ്ക്കാൻ അച്ഛനോടു പറയാവോ ദച്ചു ” അത് കേട്ടതും അവൾ അവിടെന്ന് എണീറ്റു പുറത്തേക്ക് നടന്നു… അവളുടെ വീർത്ത മുഖം കാൺകെ അവന്റെ ചൊടികളിൽ പുഞ്ചിരി മൊട്ടിട്ടു
“എന്താ ഭാര്യേ… ഒന്നും മിണ്ടാതെ പോകുന്നു… “
“എസി വാങ്ങാൻ പോകുവാ ” പുച്ഛിച്ചു പറഞ്ഞുകൊണ്ട് അവൾ നടന്നതും ഒന്നുടെ അവളെ മുറുക്കെ പിടിച്ചു
“ഞാൻ വെറുതെ പറഞ്ഞതല്ലേ പൊന്നെ… നീ അതിനു ഇങ്ങനെ മുഖം വീർപ്പിച്ചാലോ… രുദ്രൻ എല്ലാം അറിഞ്ഞു വളർന്നതാ… ഇതൊന്നും എനിക്ക് ഇഷ്ടകേടല്ല… അത് ആലോചിച്ചു ഈ തല പുകയ്യ്കണ്ട “
അവനെ ഒന്ന് നോക്കിയിട്ട് അവൾ മുറിയിലെ ജനലുകൾ തുറന്നിട്ടു… ചുറ്റും മരങ്ങൾ ഉള്ളത് കൊണ്ടു മുറിയിലേക്ക് തണുത്ത കാറ്റ് വീശി
“ഇതാണ് എസി… തത്കാലം ഇതുകൊണ്ട് തൃപ്തിപെടുട്ടോ “
“അല്ല നീ ഇത് എവിടേക്ക് ഓടുന്നതാ… കുറച്ചു നേരം എന്റടുത്തു കാറ്റു കൊണ്ടു നിൽക്കുന്നേ ” ഒരു പ്രത്യേക ഈണത്തിൽ പറഞ്ഞു… അത് കേട്ടതും ഒരു പുഞ്ചിരിയാലെ അവൾ അവനോട് ചേർന്നു നിന്നു
“ദച്ചു…. ” ആർദ്രമായി വിളിച്ചു
“മ്മ്… “
“ദച്ചു…. “
“മ്മ്… ” അവളുടെ മൂളക്കം കേട്ട് മുഖം നോക്കിയപ്പോൾ എന്തോ വലിയ ചിന്തയിലാണ്
” ഒരു കടം ഉണ്ടായിരുന്നല്ലേ മോളെ… എനിക്ക് കടം വയ്ക്കുന്നത് ഇഷ്ടമല്ല… ” അവൾ ഞെട്ടി അവനെ നോക്കി… അവന്റെ കൈകളിൽ നിന്ന് കുതറാൻ ശ്രമിച്ചു
“എങ്ങോട്ടാ ഓടുന്നേ? “
“രുദ്ധേട്ടാ…. ഞാൻ പാവല്ലേ… ” നിഷ്കളങ്കത വാരി വിതറി
“അല്ലല്ലോ… ന്റെ ദച്ചു കാന്താരിയാ “
അവനെ ഒന്ന് കൂർപ്പിച്ചു നോക്കിയിട്ട് രക്ഷപെടാമെന്ന് കരുതി പക്ഷേ അവൻ ഉടുമ്പ് പോലെ അവളെ ഇറുക്കെ പിടിച്ചു
“എന്നാൽ തന്നോ… ” മൂക്ക് നീട്ടി പിടിച്ചു നിന്നു
“ഇവിടെയല്ല ദച്ചു ” ഉയർത്തിപ്പിടിച്ച മുഖം താഴ്ത്തി കൊടുത്തു… അവന്റെ വിരൽ ചുണ്ടിൽ എത്തിനിന്നു… അവൾ ഒരുപിടച്ചിലോടെ അവനെ നോക്കി…
“മ്മ്ഹ്മ്മ് ” അവന്റെ കൈകൾ വീണ്ടും താഴോട്ടു പോയി… കഴുത്തിൽ ചിത്രം വരച്ചവ നിന്നു…
അവളെ നോക്കി ഒറ്റക്കണ്ണ് അടച്ചു കാണിച്ചു അവന്റെ മുഖം താഴേക്ക് പോയി.. അവന്റെ നിശ്വാസം തട്ടിയതും കണ്ണുകൾ താനേ അടഞ്ഞു…. കഴുത്തിൽ ഊതിയതും അവൾ ഉയർന്നുപൊങ്ങി അവന്റെ ഷർട്ടിൽ പിടുത്തമിട്ടു
(ദൈവമേ ഈ മനുഷ്യൻ എന്റെ കണ്ട്രോൾ കളയുമോ…. എന്തൊക്കെയോ തോന്നുവാണല്ലോ… – ദേവു ആത്മ )
കഴുത്തിൽ നിന്നും നിശ്വാസം തോളിലെത്തിയതും അവളുടെ പിടി ഒന്നൂടെ മുറുകി…
അവളുടെ ടോപ്പിന്റെ തോൾ ഭാഗം അല്പം നീക്കി അവൻ അവിടെ ഒരു കടി കൊടുത്തു… അവൾ പിടഞ്ഞുകൊണ്ടു അവനോട് ചേർന്നു നിന്നു… അവിടെ ഒരു ഉമ്മയും കൊടുത്തു ടോപ് നേരെയാക്കി അവൻ അവളെ നോക്കി…
കണ്ണുമുറുക്കെ അടച്ചു നിൽക്കുന്ന പെണ്ണിനെ കണ്ടതും അവന്റെയുള്ളിൽ എന്തൊക്കെയോ വികാരങ്ങൾ ഉടലെടുത്തു.. അടച്ചിരിക്കുന്ന കണ്ണുകളിൽ അവൻ പതിയെ ഊതി… അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും അവനിൽ ഉടലെടുത്തത് എല്ലാം കെട്ടണഞ്ഞു…
“ദച്ചു…. ഞാൻ… അ… അറിയാതെ.. സോറി ” എങ്ങനെയോ പറഞ്ഞു ഒപ്പിച്ചിട്ട് പുറത്തേക്ക് നടന്നു
“ഡോ… കാലാ… എനിക്ക് വേദനിച്ചു ട്ടോ… ” അവൻ നടത്തം നിർത്തി തിരിഞ്ഞു നോക്കി
“സോറി… പെട്ടെന്ന്… ആവേശം കൂടിയപ്പോൾ “
“ഓഹോ… ഹിക്കി കഴുത്തിൽ അല്ലേ മനുഷ്യാ തരുന്നേ “
“അത് കണ്ടു ആരേലും ചോദിച്ചാലോ… ഇതാകുമ്പോൾ ആരും കാണില്ല “
“ഓഹ്… മുറിഞ്ഞോ ആവോ? ” ടോപ് മാറ്റി നോക്കിയതും അവിടെ ചോര ചെറുതായി പൊടിഞ്ഞിരുന്നു… അവനെ രൂക്ഷമായി നോക്കിയതും അവൻ അരികിലേക്ക് വന്നു
“മ്മ്… ഇനി എന്താ… ? “
“വേദന ഞാൻ മാറ്റണോ…? “
“ഓഹ്… വേണ്ട… സുഖമുള്ള വേദനയാ… ഞാൻ സഹിച്ചോണ്ട്… സർ താഴേക്ക് പോയേ.. “
“ഹ്മ്മ്… ഇപ്പൊ പോകും… രാത്രി ഞാൻ വേദന മാറ്റി തരാട്ടോ… ” കള്ളചിരിയാലേ അവൻ മാറാനുള്ള ഡ്രസ്സ് ബാഗിൽ നിന്ന് എടുത്തു
അവൾ വേഗം ഡ്രസ്സ് എടുത്തു ബാത്‌റൂമിൽ കയറി… തിരികെ ഇറങ്ങിയപ്പോൾ രുദ്രൻ അവിടെ ഇല്ലായിരുന്നു… താഴെ നിന്ന് ശബ്ദം കേട്ടതു കൊണ്ടു അവൾ താഴേക്ക് നടന്നു
മുന്നിൽ രണ്ടമ്മമാരും സംസാരിച്ചു നിൽകുവായിരുന്നു… അവരുടെ അടുത്തേക്ക് പോയതും കണ്ടു അച്ഛന്റെ ഒപ്പം കൃഷിയിടം കാണുന്ന രുദ്രനെ…. അത് കാൺകെ അവളുടെ ഉള്ളു വീണ്ടും നിറഞ്ഞു…
കുറച്ചു നേരമത് നോക്കി നിന്നിട്ട് അവർ അടുക്കളയിൽ പോയി ഉച്ചയ്ക്കുള്ള ഭക്ഷണം തയ്യാറാക്കാൻ പോയി… മൂന്നാളും ഓരോന്ന് സംസാരിച്ചു ജോലി ചെയ്തു… ഉച്ച ആയപ്പോഴേക്കും കുഞ്ഞു സദ്യ തയ്യാറാക്കി…
ഉച്ചയ്ക്ക് എല്ലാരുടെയും ഒപ്പമിരുന്നു ഭക്ഷണം കഴിച്ചു…. ഭക്ഷണം കഴിഞ്ഞു അവർ കിടക്കാനായി പോയതും രുദ്രനും ദേവൂം കൂടെ അച്ചുവിന്റെ വീട്ടിലേക്ക് പോയി..
അവിടെ അച്ചുവിന്റെ അച്ഛനും അമ്മയും അച്ചുവും അനുരാഗും ഉണ്ടായിരുന്നു… അവരോട് ഓരോ വിശേഷങ്ങൾ പറഞ്ഞിരുന്നു ചായയും കുടിച്ചു അവിടെന്ന് ഇറങ്ങി…
തിരികെ വീട്ടിലെത്തിയപ്പോൾ അച്ഛൻ കൃഷിയിടത്തിൽ ആയിരുന്നു…. രുദ്ധേട്ടൻ അച്ഛനെ സഹായിക്കാൻ അങ്ങോട്ടേക്ക് പോയി… ദേവു വീട്ടിലേക്കും…
“രുദ്ധേട്ടാ…. ഞാൻ ഒരുപാട് ഹാപ്പിയാ ” അവന്റെ നെഞ്ചോരം ചേർന്നു കിടന്നു അവൾ പറഞ്ഞതും അവൻ എന്താണെന്ന് സംശയത്തിൽ നോക്കി
“എന്റെ ആഗ്രഹങ്ങൾ നിങ്ങൾ പൂർത്തിയാക്കിയില്ലേ “
“എപ്പോ… നിന്റെ ആഗ്രഹങ്ങൾ നീ പറഞ്ഞിട്ടില്ലല്ലോ “
“ന്റെ അച്ഛനെയും അമ്മയും സ്വന്തമായി കാണുന്നില്ലേ… ഇന്ന് ഏട്ടൻ സഹായിച്ചത് കണ്ടപ്പോൾ അച്ഛന്റെ മുഖത്തെ സന്തോഷം കണ്ടായിരുന്നോ…. എന്റെ അച്ഛന്റെ മോൻ ആയില്ലേ “
“ഞാൻ നിന്റെ ഭർത്താവല്ലേ…. നിന്റെ അച്ഛനും അമ്മയും എന്റെയുമല്ലേ… എന്നും അവർക്കൊരു തണലായി ഞാൻ ഉണ്ടാകും… ഇപ്പൊ ന്റെ ഭാര്യ ഉറങ്ങിക്കോ ” ദേവൂന്റെ തലയിൽ തലോടി അവൻ കിടന്നു… എപ്പോഴോ രണ്ടാളും ഉറക്കത്തിലേക്ക് വീണു
സൂര്യകിരണങ്ങൾ അകത്തേക്ക് വന്നതും ദേവു കണ്ണുചിമ്മി തുറന്നു.. തന്നെ പൊതിഞ്ഞു പിടിച്ച രുദ്രന്റെ കൈകളിൽ നിന്ന് അവൾ എണീറ്റു… അവന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു അവൾ കുളിക്കാൻ പോയി
കുളിച്ചു താഴേക്കു ഇറങ്ങിയതും രാധ ചായ ഉണ്ടാക്കുവായിരുന്നു…. പിന്നിലൂടെ അവൾ അമ്മയെ കെട്ടിപിടിച്ചു നിന്നു
“മോളെ നിനക്ക് അവിടെ കുഴപ്പമൊന്നുമില്ലല്ലോ…? “
“ഇല്ല അമ്മേ… അവിടെ സുഖമാണ് “
“ഹമ്…. രുദ്രൻ മോൻ പാവമാണ്… അവനെ വിഷമിപ്പിക്കല്ല് മോൾ “
“ഇല്ലന്നെ… അമ്മ ചായ എടുക്ക്… ഞാൻ ഏട്ടന് കൊണ്ടു കൊടുത്തിട്ട് വരാം “
അവൾ ചായയുമായി മുകളിലേക്ക് പോയി…
“ഏട്ടാ… എണീറ്റെ “
“മഹ്ഹ്… ഇച്ചിരി കൂടി കിടന്നോട്ടെ “
“പറ്റില്ല എണീറ്റെ.. ചായ കൊണ്ടുവന്നിട്ടുണ്ട് “
അവൻ പതിയെ എണീറ്റിരുന്നു… തലക്കെട്ടുമായി മുന്നിൽ നിൽക്കുന്ന ദേവുനെ അവൻ നോക്കി ഇരുന്നു
“ഒരു ഡേർട്ടി കിസ്സ് ആയാലോ… ” ചുണ്ട് തടവി അവൻ ചോദിച്ചു
“പോയി പല്ലുതേക്കേടോ ” കള്ളച്ചിരിയോടെ പറഞ്ഞിട്ട് അവൾ താഴേക്ക് ഓടി…
തുടരും
സ്വപ്ന മാധവ്
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ninakayi written by Swapna Madhav
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission