“നിങ്ങൾ ആരും വിളിച്ചില്ലേ? ” നിറഞ്ഞ കണ്ണുകളോടെ നിൽക്കുന്ന മയൂരിയെ കണ്ടതും ദേവു അവനോട് ചോദിച്ചു
“ഫോൺ ഓഫ് ആണ്… രുദ്രന് മെയിൽ അയച്ചതാ… ഒന്നും അറിയില്ല… നിന്നോട് വല്ലതും പറഞ്ഞോ അവൻ ” മയൂരിയോട് ചോദിച്ചതും അവൾ ഇല്ലെന്ന് തലയാട്ടി…
അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ കണ്ടു ആദി എന്തെന്നറിയാതെ പല്ലവിയെ നോക്കി… പിന്നെ പറയാമെന്നു ആംഗ്യം കാണിച്ചു മയൂരിയെ ചേർത്ത് പിടിച്ചു…
“നമുക്ക് കണ്ടുപിടിക്കാം… ” ആദിയുടെ വാക്കുകൾക്ക് വെറുതെ പുഞ്ചിരിച്ചിട്ട് അവൾ ക്യാബിനിൽ പോയി
പിന്നാലെ പോകാൻ നിന്ന ദേവുനെ പല്ലവി തടഞ്ഞു… “” കുറച്ചു നേരം ഒറ്റയ്ക്കു ഇരിക്കട്ടെ… മനസ്സ് ശാന്തമാകും “”
ക്യാബിനിൽ പോയ മയൂരിയുടെ കാതിൽ അപ്പോഴും കാർത്തിയുടെ വാക്കും , അവൻ പോയെന്ന് പറഞ്ഞ ആദിയുടെ ശബ്‌ദവും ആയിരുന്നു…
“””ഞാൻ ചെയ്‌തത് തെറ്റാ…. അതിനു ഇങ്ങനെ ശിക്ഷിക്കണോ… എവിടെ ആണേലും തിരിച്ചു വരുമോ… ഞാൻ പറഞ്ഞതൊക്കെ വേദനിപ്പിച്ചുവെന്ന് അറിയാം… തെറ്റ് തിരുത്താൻ ഒരു അവസരം “”” ഓരോന്ന് ആലോചിച്ചു ചെയറിൽ ഇരുന്നു… കണ്ണീർ തുള്ളികൾ കവിളിനെ തലോടി പൊയ്ക്കൊണ്ടിരുന്നു
തല ചുറ്റുന്നത് പോലെ തോന്നിയതും അവൾ ടേബിളിൽ തല വച്ചു കിടന്നു…. അപ്പോഴും അവളുടെ ചുണ്ടുകൾ വിതുമ്പി
കുറച്ചു കഴിഞ്ഞു ചായ കുടിക്കാൻ അവളെ വിളിക്കാൻ പല്ലവിയും ദേവൂം വന്നു…. അവളുടെ കിടപ്പ് കണ്ടു അവരുടെ കണ്ണും നിറഞ്ഞു
“നമുക്ക് അവനെ കണ്ടുപിടിക്കാം… ഇങ്ങനെ കരയല്ലേ… നിന്റെ ഫ്രണ്ടിന്റെ ചേട്ടനല്ലേ… നമുക്ക് വീട്ടിൽ പോയി അന്വേഷിക്കാം… കരയാതെ എണീറ്റെ… ഒരു ചായ കുടിച്ചു വരുമ്പോൾ എല്ലാം ശരിയാകും ” നിറഞ്ഞ കണ്ണുകൾ മറച്ചു പല്ലവി അവളെ തട്ടി വിളിച്ചു
അവളിൽ നിന്ന് ഒരു പ്രതികരണവും ഇല്ലാത്തതുകൊണ്ട് അവളെ പിടിച്ചു എണീപ്പിച്ചു…. ബോധമില്ലാതെ കുഴഞ്ഞു പോകുന്ന മയൂരിയെ കണ്ടതും ദേവു അവളെ വീഴാതെ ചേർത്ത് പിടിച്ചു… അടുത്തിരുന്ന ജഗ്ഗിലെ വെള്ളം പല്ലവി എടുത്തോണ്ട് വന്നു മുഖത്ത് തളിച്ചു…. അവളിൽ നിന്ന് യാതൊരു പ്രതികരണം ഇല്ലാത്തത് അവരെ ഭയപ്പെടുത്തി അവൾ വേഗം ആദിയെ വിളിക്കാൻ ഓടി
ആദിയും രുദ്രനും ക്യാബിനിൽ ഇരുന്ന് കാർത്തി പോയതിനെ പറ്റി ചർച്ച ചെയ്യുവായിരുന്നു…. ഓടി കിതച്ചു ഡോർ തുറന്നു വന്ന പല്ലവിയെ കണ്ടതും ആദി ചാടി എണീറ്റു
“എന്താടാ… എന്താ ഓടുന്നേ”
“അത്… മയൂരി… അവൾക്കു ” പറഞ്ഞു പൂർത്തിയാക്കാതെ ആദിയെ വലിച്ചോണ്ട് മയൂരിയുടെ സീറ്റിലേക്ക് ഓടി… കാര്യം അറിയാതെ പിന്നാലെ രുദ്രനും ഓടി
ദേവൂന്റെ കൈയ്യിൽ ബോധമില്ലാതെ വാടിയ താമരത്തണ്ട് പോലെ കിടക്കുന്ന മയൂരിയെ കണ്ടതും വേഗം അവരുടെ അടുത്തെത്തി…. പേടിച്ചു നിൽക്കുന്ന പല്ലവിയെ ദേവൂനെ കണ്ടതും രുദ്രൻ കാറിന്റെ കീ ആദിയുടെൽ കൊടുത്തു കാർ എടുക്കാൻ പറഞ്ഞു
വേഗം മയൂരിയെ കൈയ്യിൽ എടുത്ത് അവൻ പുറത്തേക്ക് നടന്നു… ദേവുവും പല്ലവിയും അവന്റെ ഒപ്പം പുറത്തേക്ക് പോയി… അപ്പോഴേക്കും കാറുമായി മുന്നിൽ ആദി ഉണ്ടായിരുന്നു… മയൂരിയെ പിന്നിൽ ദേവൂന്റെ മടയിൽ കിടത്തി അടുത്തായി പല്ലവിയും ഉണ്ടായിരുന്നു….
കാർ സിറ്റി ഹോസ്പിറ്റലിലേക്ക് പാഞ്ഞു… അവിടെ എത്തിയതും രുദ്രൻ അവളെ എടുത്ത് കേഷ്വാലിറ്റിയിൽ ഓടി…. അവിടെ ബെഡിൽ കിടത്തിയതും ഡോക്ടർ അവരോട് പുറത്തു നിൽക്കാൻ പറഞ്ഞു പരിശോധന തുടങ്ങി… അവർ എല്ലാരും പുറത്തു ടെൻഷനോടെ കാത്തുനിന്നു…
മയൂരിയെ പരിശോധിച്ചതിനു ശേഷം ഡോക്ടർ പുറത്തേക്ക് വന്നു…
“ഡോക്ടർ മയൂരിയ്ക്ക് എങ്ങനെയുണ്ട്… “
“ആ കുട്ടിയുടെ ബിപി കുറഞ്ഞതാ….. മെന്റലി ആൻഡ് ഫിസിക്കലി വീക്ക് ആണ്… രാവിലെ ഒന്നും കഴിച്ചിട്ടില്ലയെന്ന് തോന്നുന്നു… ഇപ്പോ ഡ്രിപ്പ് ഇട്ടിട്ടുണ്ട്… അത് തീരുമ്പോൾ പോകാം ” അത് പറഞ്ഞു ഡോക്ടർ റൂമിലേക്ക് പോയി
ഡ്രിപ്പ് കഴിഞ്ഞു അവളെ വീട്ടിൽ ആക്കിയിട്ട് അവർ ഓഫീസിൽ പോയി
അടുത്ത ദിവസങ്ങളിൽ മയൂരി ഓഫീസിൽ വന്നില്ല…. അവരെ വിളിച്ചു കാർത്തി വന്നോയെന്ന് അന്വേഷിച്ചു… ഇല്ലായെന്ന മറുപടി കേൾക്കുമ്പോൾ മറുപുറം നിശബ്ദമാകുന്നത് അവരെയും വേദനിപ്പിച്ചു
അവൾ കിരണിനെ വിളിച്ചപ്പോൾ ഏട്ടൻ എവിടെയാണെന്ന് അറിയില്ല എന്ന് പറഞ്ഞു… കൂടുതൽ ഒന്നും ചോദിക്കാതെ മയൂരി ഫോൺ കട്ട് ചെയ്തു
രണ്ടുദിവസത്തെ അവധിയ്ക്ക് ശേഷം മയൂരി ഓഫീസിൽ വന്നതും അവരെല്ലാം അവളുടെ സുഖവിവരം അന്വേഷിച്ചു ചുറ്റും കൂടി… എല്ലാരോടും സംസാരിച്ചു അവൾ ജോലിയിലേക്ക് തിരിഞ്ഞു
“മയൂരി കം റ്റു മൈ ക്യാബിൻ ” പറഞ്ഞിട്ട് കുതിച്ചു പോകുന്ന രുദ്രനെ നോക്കി നിന്നിട്ട് അവളും പിന്നാലെ പോയി…
“സർ… ” ഡോർ തുറന്ന് അകത്തു കയറി
“എന്തിനാ റിസൈൻ ചെയ്യണേ? “
“അത്… സർ… എനിക്ക് usa യിൽ ജോലി ശരിയായി അവിടേക്ക് പോകണം ” താഴെ നോക്കി അവൾ പറഞ്ഞതും അവൻ കൂടുതൽ ഒന്നും ചോദിക്കാതെ വെറുതെ മൂളി…
ഒന്നും മിണ്ടാതെ അവൾ അവിടെന്ന് ഇറങ്ങി നടന്നു ക്യാബിനിൽ പോയി കണ്ണടച്ചു കിടന്നു…
“മയൂരി… നീ എന്തിനാ പോകുന്നേ? ” ദേവു ക്യാബിനിലേക്ക് ഓടി വന്നു…
“ഇവിടെന്നൊരു മാറ്റം വേണം ദേവു… പിന്നെ അവിടെ ജോലിയുമായി “
“എന്നാലും… പോകണ്ട ഡാ “
“അതേ… നമുക്ക് എല്ലാർക്കും ഇവിടെ ഒരുമിച്ചു ജോലി ചെയ്‌യാം ” ഇതൊക്കെ കേട്ട് അവിടേക്ക് വന്ന പല്ലവി പറഞ്ഞു
ഒന്നും മിണ്ടാതെ അവർക്ക് നനുത്ത പുഞ്ചിരി നൽകി അവൾ പുറത്തേക്ക് നോട്ടം പായിച്ചു…
“മയൂരി…. ” അവർ രണ്ടാളും ഒരുമിച്ചു വിളിച്ചു
“തടയല്ലേ… നിക്ക് പോണം….. മാറ്റം അനിവാര്യമാണ് “
പിന്നെ അവർ ഒന്നും മിണ്ടിയില്ല… വെറുതെ അവളെ നോക്കി നിന്നു
“അപ്പോൾ കല്യാണത്തിന് നീ ഉണ്ടാവില്ലേ? ” പെട്ടെന്ന് എന്തോ ഓർത്തു ദേവു ചോദിച്ചു
“ഉണ്ടാവും…. നിങ്ങളുടെ കല്യാണം കൂടിയിട്ട് എനിക്ക് പോകണം…. 21നു വൈകിട്ടാണ് ഫ്ലൈറ്റ് “
“നീ അവിടെ പോയി ഒറ്റയ്ക്കു എങ്ങനെയാ “
“അവിടെ അച്ഛന്റെ ഒരു കൂട്ടുകാരൻ ഉണ്ട്… അദ്ദേഹം ഫാമിലിയുമായി സെറ്റിൽഡ് ആണ്… അവരോട് സംസാരിച്ചിട്ടുണ്ട് “
“എല്ലാം ഉറപ്പിച്ചല്ലേ… ” പല്ലവി ചോദിച്ചതും അവൾ വെറുതെ മൂളി..
രാവിലെ ദേവുനെ ഒരുക്കാനുള്ള തന്ത്രപ്പാടിലാണ് പല്ലവിയും അച്ചുവും… അച്ചുവിന് ഇപ്പോ മൂന്നാം മാസമാണ്…. വിവാഹദിവസം ആയതുകൊണ്ട് രണ്ടാളും തലേന്നേ അവിടെ എത്തിയിരുന്നു..
സാരി ഉടുത്തു കഴിഞ്ഞു അവരുടെ കലാപരിപാടികൾക്കായി ദേവു ഇരുന്ന് കൊടുത്തു… ലൈറ്റ് മേക്കപ്പും കണ്ണെഴുത്തും കഴിഞ്ഞു അവർ ആഭരണങ്ങൾ അണിയിച്ചു… മുടി മെടഞ്ഞു പൂവും വച്ചു….
എല്ലാം കഴിഞ്ഞു കണ്ണാടിയിൽ നോക്കിയതും ദേവൂന്റെ ചുണ്ടിൽ പുഞ്ചിരി വന്നു…
“പ്രതീക്ഷിച്ച പോലെയല്ല… കൊള്ളാട്ടോ… എന്നെ സുന്ദരി ആക്കിയല്ലോ… ഞാൻ സുന്ദരിയാണ്… കുറച്ചൂടെ സുന്ദരി ആക്കി ” സ്വന്തം രൂപം നോക്കി പറഞ്ഞു തിരിഞ്ഞതും രണ്ടാളും അവളെ കൂർപ്പിച്ചു നോക്കുവായിരുന്നു…
രണ്ടാളും അവളുടെ കവിളിൽ ചുംബിച്ചു.. അവൾ തിരിച്ചും…. ഓരോന്ന് സംസാരിച്ചു ഇരിക്കേ പുറപ്പെട്ടാൻ സമയമായിയെന്ന് അമ്മ വന്നു പറഞ്ഞതും അവർ താഴേക്ക് നടന്നു
മുതിർന്നവരുടെ അനുഗ്രഹവും വാങ്ങി അവർ കാറിൽ അമ്പലത്തിലേക്ക് പുറപ്പെട്ടു… അമ്പലത്തിൽ എത്തിയതും അവിടെ മയൂരി എത്തിയിട്ടുണ്ടായിരുന്നു… എല്ലാരും സംസാരിച്ചു നിന്നതും രുദ്രനും കൂട്ടരും എത്തി
രണ്ടാളും കൂടെ അമ്പലത്തിനു അകത്തു കയറി തൊഴുതതിന് ശേഷം മുന്നിൽ ഒരുക്കിയ മണ്ഡപത്തിൽ രണ്ടാളും ഇരുന്നു… മുഹൂർത്തമായതും തിരുമേനിയുടെ നിർദ്ദേശ പ്രകാരം താലി ദേവുവിന്റെ കഴുത്തിൽ ചാർത്തി രുദ്രൻ സ്വന്തമാക്കി.. ഒരു നുള്ള് കുങ്കുമം സീമന്തരേഖയിൽ അണിയിച്ചു ഒപ്പം തന്റെ ചുണ്ടുകളും അവിടെ സ്നേഹമുദ്രണം ചാർത്തി… എല്ലാം രണ്ടു കൈകൾ കൂപ്പി നിറമനസ്സാലെ അവൾ സ്വീകരിച്ചു…
മാധവൻ രുദ്രന്റെ കൈയ്യിലേക്ക് ദേവൂന്റെ കൈകൾ ചേർത്ത് വച്ചു…. ആ മിഴികൾ നിറഞ്ഞിരുന്നു… ആരും കാണാതെ അദ്ദേഹം മറച്ചു പിടിച്ചു… പക്ഷേ അത് രുദ്രൻ കണ്ടിരുന്നു…. ആ അച്ഛന്റെ വേദന അവന്റെ ഉള്ളും വേദനിപ്പിച്ചു
ശേഷം ഫോട്ടോഗ്രാഫർസ് വന്നു അവരെ കൊണ്ടു പോയി…. ഓരോ രീതിയിൽ നിർത്തി ഫോട്ടോ എടുത്തു … പിന്നെ കുടുംബകാരും ഒരുമിച്ചു….. കൂട്ടുകാരും ഒരുമിച്ചു…. അങ്ങനെ ഒരുപാട് ഫോട്ടോസ് എടുത്തു…
കുറച്ചു കഴിഞ്ഞതും എല്ലാരോടും യാത്ര പറഞ്ഞു മയൂരി പോയി… അവൾക്കു വൈകിട്ട് ഫ്ലൈറ്റ് ഉള്ളതുകൊണ്ട് ആരും അവിടെ നിൽക്കാൻ നിർബന്ധിച്ചില്ല…
ഓരോന്ന് സംസാരിച്ചു നിൽക്കെ അവിടേക്ക് വന്ന ആൾക്കാരെ കണ്ടു ദേവൂന്റെ കണ്ണുകൾ നിറഞ്ഞു… അവൾ അവരെ കെട്ടിപിടിച്ചു…
“എന്റെ മോൾ പഴയതൊക്കെ മറന്നു പുതിയ ജീവിതത്തിലേക്ക് കടക്കണം… ” അവളുടെ തലയിൽ തഴുകി അവർ പറഞ്ഞു
“വിഹാന്റെ കല്യാണം.. “
“മോളോടും പറഞ്ഞോ….. അടുത്ത മാസം… അവന്റെ ഇഷ്ടത്തിന് എല്ലാം തീരുമാനിച്ചു… ഞങ്ങൾ കാഴ്ചക്കാർ ആയാൽ മതി ” നനുത്ത പുഞ്ചിരിയോടെ പറയുമ്പോഴും ആ കണ്ണുകൾ നിറഞ്ഞിരുന്നു…
“വിഹാന്റെ അച്ഛനും അമ്മയും ” ഒന്നും മനസിലാകാതെ നിൽക്കുന്ന രുദ്രനോട് അവരെ പരിചയപ്പെടുത്തി.. അവൻ അവരെ നോക്കി പുഞ്ചിരിച്ചു
“എന്റെ മോളെ വിഷമിപ്പിക്കല്ലേ… ഒരുപാട് അനുഭവിച്ചു ന്റെ മോൻ കാരണം… ഇനിയെങ്കിലും സന്തോഷമുള്ളൊരു കുടുംബജീവിതം ഉണ്ടാകട്ടേ ” രണ്ടാളെയും അനുഗ്രഹിച്ചിട്ട് അച്ഛനും അമ്മയും പോയി
ആദിയും പല്ലവിയും സൊള്ളൽ ആയിരുന്നു… വീട്ടുകാർ ലൈസൻസ് കൊടുത്തോണ്ട് ഒരു കുറവും അതിൽ വരുത്തിയില്ല….
ഭക്ഷണം കഴിച്ചു കഴിഞ്ഞതും ദേവൂന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു.. അച്ഛനെയും അമ്മയും വിട്ട് വേറൊരു വീട്ടിൽ… ഇനി അവിടെ എന്തൊക്കെ പരീക്ഷണങ്ങൾ ആണെന്ന് അറിയില്ല… എല്ലാംകൊണ്ടും അവൾ ആകെ വിഷമിച്ചു
“പുറപ്പെട്ടാൻ സമയം ആയി ” മുതിർന്നവരിൽ ഒരാൾ പറഞ്ഞതും അത് വരെ അടക്കി പിടിച്ചത് പുറത്തേക്ക് വന്നു… അമ്മയുടെ നെഞ്ചിൽ കിടന്നു കുഞ്ഞ് പിള്ളേരെ പോലെ കരയുന്ന ദേവുനെ അവർ ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു… അച്ഛന്റെ അടുത്ത് പോയതും അദ്ദേഹം അവളെ നെറുകയിൽ തലോടി…. അടക്കിപ്പിടിച്ച കണ്ണീർ വീണ്ടും പുറത്തു വന്നു.. തന്റെ നെഞ്ചിൽ കിടന്നു കരയുന്ന മകളെ കണ്ടതും ആ കണ്ണും നിറഞ്ഞു..
അവളെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി രുദ്രന്റെ കൈകളിൽ നൽകി..
“മോനെ…. ഈ അച്ഛന് വീണ്ടും തെറ്റ് പറ്റിയെന്നു പറയരുത് ആരും… ഏറ്റവും സുരക്ഷിതമായ കൈകളിൽ തരുവാണ്… എന്റെ കുഞ്ഞിനെ വേദനിപ്പിക്കരുത്… ” അത് കേട്ടതും അവന്റെ കൈകൾ ഒന്നൂടെ മുറുകി… അവളെ ചേർത്തു പിടിച്ചു അച്ഛന് പുഞ്ചിരി സമ്മാനിച്ചു
അവളുമായി കാറിൽ കയറുമ്പോഴും ആ പെണ്ണിന്റെ കണ്ണുകൾ പെയ്യുന്നുണ്ടായിരുന്നു… എന്ത് പറഞ്ഞു സമാധാനിപ്പിക്കണമെന്ന് അറിയാതെ അവൻ അവളെ ചേർത്ത് പിടിച്ചു… അവന്റെ നെഞ്ചിൽ ചാഞ്ഞു ഒരു പൂച്ച കുഞ്ഞിനെ പോലെ കിടന്നു… ഇടയ്ക്ക് നേരിയ വിങ്ങലുകൾ പുറത്തു വന്നോണ്ടിരുന്നു
‘കൃഷ്ണലായ’ത്തിനു മുന്നിൽ മായ വിളിക്കും പിടിച്ചു നിൽപ്പുണ്ടായിരുന്നു… ദേവൂന്റെ കൈകൾ രുദ്രൻ ചേർത്ത് പിടിച്ചു… നിറപുഞ്ചിരിയോടെ നിലവിളക്ക് ദേവൂന്റെ കൈയ്യിൽ നൽകി, രണ്ടാളെയും ആരതി ഉഴിഞ്ഞു അവർ അകത്തേക്ക് കയറ്റി… ദേവൂന്റെ പൂജാമുറിയിൽ വിളക്ക് വച്ചു പ്രാർത്ഥിച്ചു…. അവളുടെ ഒപ്പം രുദ്രനും ഉണ്ടായിരുന്നു…
താൻ ആഗ്രഹിച്ചതൊക്കെ പറയാതെ തന്നെ ചെയ്യുന്ന രുദ്രനെ കാൺക്കെ അവളുടെ മനസ്സിലെ പേടി ഉരുകി തുടങ്ങി…
“മോൾ പോയി ഫ്രഷായിക്കോ… അനു സഹായിക്കും ഇതൊക്കെ മാറ്റാൻ ” അനുവിനെയും അവളുടെ ഒപ്പം രുദ്രന്റെ മുറിയിൽ പറഞ്ഞയച്ചു…
തുടരും
സ്വപ്ന മാധവ്
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ninakayi written by Swapna Madhav
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission