ഞാൻ എന്റെ യമഹ പറത്തിച്ചു വിട്ടു.
എങ്ങോട്ടു പോകണം എന്നൊന്നും അപ്പോൾ എനിക്കു ഒരു പിടിയും ഇല്ലായിരുന്നു.മനസാകെ ഒരു ശൂന്യത പോലെ കിടന്നു. കണ്ണുകൾ അപ്പോഴും അനുവാദം ഇല്ലാതെ കണ്ണു നീരിനെ ഒഴുക്കി വിടുന്നുണ്ടായിരുന്നു.
ഈ കണ്ണിനു അറിയില്ലല്ലോ കണ്ണുനീരു എന്തു പാട് പെട്ടാണ് ഉണ്ടാകുന്നെതെന്നു.
തോന്നുമ്പോൾ അതു അങ്ങു നിറഞ്ഞു കവിയുകയല്ലേ.
****************
മോനെ വിത്തു ഇന്ന് തന്നെ വന്നു കാണുമോ……..?
കാണും ഇന്ന് ചെല്ലാൻ അല്ലെ ആ ബ്ലോക്കോഫീസർ പറഞ്ഞത്.
ഇത്തവണ ഇത്തിരി മത്തനും വേണം. നല്ല ഒന്നാന്തരം മത്തൻ ആണ് അന്ന് രവി ചന്തയിൽ കൊണ്ടു പോയി വിറ്റത്. ആ മത്തന്റെ വലിപ്പം കണ്ടു എന്റെ കണ്ണ് തള്ളി പോയി.
ആ അങ്ങനെ വഴിക്കു വാ.ഞാൻ ആലോചിച്ചു ഈ ഉണ്ട കണ്ണ് എങ്ങനെ ഇത്ര അങ്ങു തള്ളിയത് എന്നു.ഇപ്പോൾ അല്ലെ കാര്യം പിടി കിട്ടിയത്.
അവന്റെ ഒരു തമാശ.ഞാൻ കാര്യം ആയിട്ടാ പറഞ്ഞേ……?
ഞാനും……
എന്റെ പൊന്നു ചന്തു ഇത്തിരി കുടി സ്പീഡിൽ പോടാ………
ഇത്രയൊക്കെ സ്പീഡ് മതി.കൂടുതൽ സ്പീഡ് എടുത്താൽ ചിലപ്പോൾ കുഴിയിലേക്ക് എടുക്കേണ്ടി വരും…… എനിക്കു കുറച്ചൂടെ ജീവിക്കണം.
അപ്പോഴാ ഒരു സൈക്കിൾ ഞങ്ങൾക്ക് മുന്നേ വിട്ടടിച്ചു പോയത്.
ശെടാ ആ മോളോട് ഒരു ലിഫ്റ്റ് ചോദിച്ചാലോ……?
ആ ചോദിക്കു ചെന്നു.ഒരു പരിച്ചയാവും ഇല്ലാത്ത നിങ്ങൾക്കു ആ പെണ്ണു ഇപ്പോൾ ലിഫ്റ്റ് തരും.അതും ആ ആക്രി സൈക്കിളിൽ.
പരിചയം ഇല്ലാത്തതോ…..?അപ്പോൾ നീ അതു ആരാണെന്ന് കണ്ടില്ലേ മോനെ.
ഇല്ല ശ്രദ്ധിച്ചില്ല…….അത്ര സ്പീഡ് അല്ലായിരുന്നോ ആ സൈക്കിളിനു.
അതു നിന്റെ പെണ്ണാടാ. എന്റെ മരുമകൾ എന്നു പറയും
ഞങ്ങളുടെ വണ്ടിക്കു മുന്നിലൂടെ അവളുടെ സൈക്കൾ വിട്ടു പറത്തി പോയി.ഞങ്ങളെ മൈൻഡ് പോലും ചെയ്യാതെ
ഇവള് ഇവിടാ ഇത്ര സ്പീഡിൽ വിട്ടടിച്ചു പോകുന്നേ….?
ആ സ്പീഡ് കണ്ടിട്ടു എനിക്കു കൊതി ആകുവാ….ചന്തു നിനക്കു കണ്ടിട്ടു ഒന്നും തോന്നുന്നില്ലേടാ……?
ഒന്നും തോന്നുന്നില്ല.അഹങ്കാരി ആണെന്ന് തോന്നുന്നു…..?
പോടാ പവമാ അവൾ.
ഉറക്കത്തിൽ……
അപ്പോൾ നീ അവൾ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കാറുണ്ട് അല്ലെടാ…..?
ആയേ ഒന്നും പോ ശ്രീധരേട്ടാ…..എനിക്കു അതു അല്ലെ പണി. ഞാൻ ഒരു കും കിട്ടാൻ ആയിട്ടു പറഞ്ഞതാ.
എന്നാലും ഇവൾ എവിടാ ഇത്ര തിടുക്കത്തിൽ പോയത്.
ആ പോക്ക് അത്ര പന്തി അല്ലല്ലോ…..ശ്രീധരേട്ടാ…..?
നിനക്കു അവളെ കാണുന്നതെ ചതുർത്ഥി അല്ലെ……? പിന്നെന്താ അവൾക്കു എന്തു വന്നാലും.
ഏയ് എനിക്കു എന്താ……? ഞാൻ ചുമ്മാ പറഞ്ഞു എന്നെ ഉള്ളു. അവൾക്കു എന്തു വന്നാലും എനിക്കു എന്താ
ഇനി ചിലപ്പോൾ വല്ലവർക്കും വായു ഗുളിക വാങ്ങാൻ ആകും പോകുന്നേ. അല്ലെ ശ്രീധരേട്ടാ….?
അവൾ എവിടെ പോയാലും നിനക്കു എന്താ.ഇപ്പോൾ നീ വണ്ടിയിൽ ശ്രദ്ധിക്കു.
നീ ഇപ്പോൾ ബ്ലോക്കോഫീസിൽ പോകുന്നതിനെ കുറിച്ചു ആലോചിക്ക്.
ഞാൻ അതു തന്നെയാ ആലോചിച്ചതു. നിങ്ങൾ കൂടുതൽ നിന്നു ഇളക്കാതെ മനുഷ്യ.വണ്ടി ഓടിക്കുന്ന എന്റെ കോണ്സണ്ട്ട്രഷൻ പോകും.
ഓ വിമാനം ആണല്ലോ ഒട്ടിക്കുന്നത്.സോറി സാർ
ശ്രീധരേട്ടാ ദേ ലവളു ചാടാൻ നിൽക്കുവാണെന്നാ തോന്നുന്നെ ആത്മഹത്യ
ആർക്കും അങ്ങനെ തന്നെ തോന്നും അപ്പോൾ അവളുടെ ആ നിൽപ്പ് കണ്ടാൽ.
എന്നാൽ ഞാൻ ഒരു മിന്നായം പോലെയാണ് അവളുടെ കൈയിൽ ഇരിക്കുന്ന ഒരു പെട്ടി കണ്ടത്.
++++++++++++++
വർഷങ്ങൾ കൊണ്ട് ഞാൻ. സ്വരൂപിച്ച് വച്ച സമ്മാനങ്ങൾ ആണ് ഈ പെട്ടിയിൽ.ആ പെട്ടി ആണ് ഇപ്പോൾ ഞാൻ ഈ പുഴയിലേക്ക് എറിയാൻ ഇരു കൈ കൊണ്ട് പൊക്കി എടുത്തു നിൽക്കുന്നത്. പെട്ടി പൊക്കി വീശി എറിയാൻ ഭഭിച്ചതും എന്റെ കാലു സ്ലീപ്പ് ആയി ഞാൻ പുഴയിലേക്ക് വീണു…..
ആയോ രക്ഷിക്കണേ ഞാൻ ഇപ്പോൾ ചാകുമെ.എനിക്കു ഇനിയും ജീവിക്കണം.പാവം എന്റെ അപ്പാ ഒറ്റക്കാകും.
അതു വിളിച്ചു പറയുമ്പോൾ അപ്പായുടെ മുഖം മനസ്സിൽ തിങ്ങി നിറഞ്ഞു നിന്നു.
പാവം ഞാൻ ചത്താൽ അപ്പാക്കു ആരും ഇല്ല ഒറ്റക്ക് ആവും.
അതൊക്കെ പറഞ്ഞപ്പോഴേക്കും എന്റെ വായിൽ വെള്ളം കയറി.
പിന്നെ എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞതാണോ അതോ ഇരുട്ടു കയറിയതാണോ.ഒന്നും ഓർമ ഇല്ല.
ആരോ വയറ്റിൽ നന്നായി അമർത്തുന്നത് പോലെ തോന്നി.
പെട്ടെന്ന് ഒരു ചുമയോടെ ഞാൻ പുറത്തേക്കു വെള്ളം തുപ്പി.
ചത്തില്ല ശവം. നീയൊക്കെ ചാവേണ്ടത് ആണ്.ഓരോ ദുരന്തങ്ങൾ ബാക്കിയുള്ളവരുടെ സമാധാനം കളയാൻ ആയിട്ടു.
നോക്കുമ്പോൾ സാർ ആണ്. നനഞ്ഞു കുതിർന്നു എനിക്കു മുന്നിൽ മുട്ടു കുത്തി ഇരിക്കുവാണ്.
സംസാരിക്കാൻ വയ്യെങ്കിലും ഞാൻ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു.
ഞാൻ ചാവാൻ ഒന്നും വന്നത് അല്ല…..
പിന്നെ എന്തിനാടി നീ ഇവിടെ വന്നു നിന്നു ചാടിയെ…..?
ഞാൻ പറഞ്ഞില്ലേ ചാടിയത് അല്ലാ എന്നു.പെട്ടി കളയാൻ പൊക്കിയപ്പോൾ കാലു സ്ലീപ്പ് ആയി വീണതാണ്.
പെട്ടിയോ…….?ഏതു പെട്ടി.
ഞാൻ തറയിലെ പുല്ലിൽ ഇരുന്നു കൊണ്ടു ചുറ്റും നോക്കി.
അവിടെ എങ്ങും പെട്ടി കാണുന്നില്ല.
എന്തുവാടി ആ ഉണ്ട കണ്ണും വച്ചു ഇങ്ങനെ നോക്കുന്നെ…..?
ചിലപ്പോൾ ഇനി പെട്ടി വെള്ളത്തിൽ വീണു കാണും എന്നോടൊപ്പം.
ഡി…….നീ എന്തുവ ഇരുന്നു ആലോചിക്കുന്നെ……
ഏയ്…അതു ഒന്നും ഇല്ല.
ഉം…എന്നാൽ എഴുന്നേൽക്ക് ഞാൻ വീട്ടിൽ കൊണ്ടു ആക്കാം.
വേണ്ടാ എന്റെ സൈക്കിൾ ഉണ്ട്.ഞാൻ അതിൽ വന്നുകൊ……
അതു പറഞ്ഞു മുഴിപിപ്പിക്കും മുന്നേ ആ ഗർജനം എന്റെ ചെവിയിൽ തുളച്ചു കയറി.
നിന്നോട് കയറാൻ അല്ലെടി പറഞ്ഞേ…….?
അപ്പോൾ എന്റെ സൈക്കിൾ…..?
ഞാൻ ചോദ്യ രൂപേണ ചോദിച്ചു.
അതു ശ്രീധരേട്ടൻ കൊണ്ട് വരും ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.
നീ ഇപ്പോൾ വാ
അതും പറഞ്ഞു സാർ എനിക്കു നേരെ ആ കൈ നീട്ടി തന്നു.
ഞാൻ ഈ ഒരു നിമിഷം ഒരുപാട് സ്വപ്നം കണ്ടതാണ്.നിറപറടെയും നിലവിളക്കിന്റെ മുന്നിൽ അപ്പായുടെ അനുഗ്രഹത്തോടെ….
ഡി നീ എന്തുവാ പകൽ കിനാവ് കാണുവാണോ…….? എത്ര നേരം ആയി ഞാൻ കൈ നീട്ടി നിൽക്കുവാ.ഇങ്ങോട്ടു എഴുന്നേറ്റു വാടി ശവമേ……
സാറിന്റെ ആ ഒറ്റ ഡയലോഗിൽ എന്റെ ഓർമ തുണ്ട് പേപ്പറു പോലെ കാറ്റിൽ പറന്നു പോയി.
ഉം…..വന്നു കയാറാടി.എനിക്കു ഇതു മാത്രം അല്ല പണി.
അതും പറഞ്ഞു സാർ എന്നെ അടിമുടി ഒന്നു നോക്കി.
എന്തു ഡ്രസ്സ് ആടി ഇതു.കോലം നോക്കെ. നിന്റെ ദേഹത്തു തുണി വച്ചിട്ട് ആണോടി ഇതു തൈച്ചെടുക്കുന്നേ. വരിഞ്ഞു കെട്ടി വച്ചേക്കുവാ
സാറിന്റെ ആ ചോദ്യം കേട്ട് ഞാൻ എന്നെ തന്നെ ഒന്നു അടിമുടി നോക്കി.
ശരി ആണ് വെള്ളത്തിൽ വീണപ്പോൾ ഡ്രസ്സ് ശരീരത്തോട് ഒട്ടി വല്ലാത്ത ഒരു ബോർ ലുക്ക്.എനിക്കു തന്നെ ലജ്ജ തോന്നി.എങ്കിലും ഞാൻ തോറ്റു കൊടുത്തില്ല.
ഞാൻ കല്യാണത്തിന് ഒന്നും പോയിട്ടു വരുന്ന വഴി അല്ല സാർ ഇതു.പുഴയിൽ വീണ് മുങ്ങി താന്നു എങ്ങനെയോ രക്ഷ പെട്ടുള്ള നിൽപ്പാണ്.അപ്പോൾ ഇങ്ങനെയൊക്കെ ആയില്ലെങ്കിലേ ഉള്ളു അതിശയം.
നിന്റെ നാക്കിന് ഒന്നും പറ്റിയില്ലല്ലോ ……?
അതു മതി….
അതും പറഞ്ഞു സാർ എനിക്കു നേരെ കൈ കുപ്പി തൊഴുതു.
നിന്റെ ആ ഷോൾ കൊണ്ടു ഒന്നു കവർ ചെയ്….
ഞാൻ പെട്ടെന്ന് തന്നെ ടോപ്പും ഷോളും ആയി പിൻ ചെയ്ത് എടുത്തു മാറ്റി എന്റെ ദേഹം മുടി.
എന്നിട്ടു ഞാൻ ബൈക്കിൽ കയറി ഇരുന്നു.
ഈ നിമിഷം ഞാൻ ഒത്തിരി കണ്ടിട്ടുള്ളതാ സ്വപ്നത്തിൽ.ഓ എന്റെ സ്വപ്നം ഒക്കെ വല്ലാത്ത ഒരു ലെവൽ ആയിരുന്നു.
ഫസ്റ്റ് നൈറ്റും കെട്ടി പിടിയും ഉമ്മ
വെപ്പും.എന്റെ വയറ്റിൽ ഒരു കുഞ്ഞു സാർ ജനികുന്നതും.ഞാൻ ശർധിക്കുമ്പോൾ സാർ വന്നു മുതുക് തടവി വിടുന്നതും.എന്നെ കെയർ ചെയ്തു കൊണ്ട് നടക്കുന്നതും.
ശോ എനിക്കു വയ്യാ ഞാൻ ഒരു സംഭവം തന്നെയാ…….
അതേടി നീ ഒരു ഭൂലോക സംഭവം തന്നെയാ.ഇപ്പോഴാണോ മനസിലായത്…?
സാറിന്റെ ആ ഡയലോഗ് കേട്ടപ്പോൾ ആണ് എനിക്കു മനസിലയെ ഞാൻ പറഞ്ഞത് അല്പം ഉറക്കെ ആയി പോയി എന്ന്.
വണ്ടി പയ്യെ ഓട്ടിക്കുമ്പോഴും സൈഡിലെ കണ്ണാടിയിൽ കുടി എന്നെ നോക്കുന്നുണ്ടായിരുന്നു.
ഞാൻ അതു കണ്ടെങ്കിലും കാണാത്ത പോലെ ഇരുന്നു.
സാർ എന്നെയും കൊണ്ടു വണ്ടി നേരെ വീട്ടിലേക്കു ഓടിച്ചു കയറ്റി.
ഞങ്ങളുടെ ആ വരവ് കണ്ടു അപ്പാടെ കണ്ണു തള്ളി തറയിൽ വീണു. അതു തറയിൽ കിടന്നു വീണ്ടും ഒന്നൂടെ തള്ളുവാണെന്ന് എനിക്കു തോന്നി.
സാറേ ഞാൻ കണ്ടില്ലായിരുന്നേൽ ഇപ്പോൾ ഇവൾ…….
അതു പറഞ്ഞു മുഴുവിപ്പിക്കാതെ സാർ എന്നെ ഒന്ന് രൂക്ഷമായി നോക്കി.
എന്തുണ്ടായി സാറേ……?
ഇവളു തന്നെ വിശദമായി പറയും ഞാൻ പോകുവാ.
അതും പറഞ്ഞു സാർ വണ്ടി തിരിച്ചു.എന്നെ ഒന്നു രൂക്ഷമായി നോക്കി.വണ്ടി ഒട്ടിച്ചു പോയി.
എന്താ അല്ലു ഉണ്ടായേ……? നീ എന്നെ തനിച്ചാക്കി അങ്ങു പോകാൻ തിരുമാനിച്ചോ……?
ഞാൻ അപ്പായെ ഒന്നു തറപ്പിച്ചു നോക്കി.
ചാടിയത് അല്ല മനുഷ്യ വീണത് ആണ്.
ശെടാ ഞാൻ വെറുതെ മോഹിച്ചു പോയി.
ദുഷ്ടാ അപ്പോൾ അതാണ് അല്ലെ മനസിലിരുപ്പ്.നിങ്ങൾ ആള് കൊള്ളാല്ലോ..?
പ്രതിഷികൻ മാത്രമേ എനിക്കു കഴിയു.അല്ലാതെ ഒന്നും നടന്നില്ലല്ലോ.
ദേ അപ്പാ……എനിക്കു ദേഷ്യം വരുവേ……
അതും പറഞ്ഞു ഞാൻ ചവിട്ടി തുള്ളി അകത്തേക്ക് പോയി.
അവളുടെ പോക്കും എന്റെ മരുമോന്റെ പറച്ചിലിൽ നിന്നും ഏകദേശം കാര്യങ്ങൾ എനിക്കു മനസ്സിലായി.
വെള്ളത്തിൽ വീണത് കൊണ്ടും നല്ലത് പോലെ പേടിച്ചത് കൊണ്ടും ആവും നന്നായി അങ്ങു പനിച്ചു.
എത്ര പുതപ്പ് ചുടിയാട്ടും എന്നിൽ തണുപ്പും കിടുങ്ങലും ഒന്നു ശമിച്ചത് ആയി തോന്നില്ല.
അപ്പാടെ കൈ കൊണ്ടുള്ള ഒരു പച്ചമരുന്നു കഷായം കുടിച്ചതിൽ പെട്ടെന്ന് കണ്ണിൽ മയക്കം പിടിച്ചു.
രാവിലെ എഴുന്നേറ്റ് ക്ലോക്കിൽ നോക്കിയപ്പോൾ സമയം 9 കഴിഞ്ഞിരുന്നു.
കാശയത്തിന്റെ ഗുണം ആകാം പനിയൊക്കെ എങ്ങോട്ടോ ഓടി മറഞ്ഞിരുന്നു.
ആ മോളു എഴുന്നേറ്റോ……?
അപ്പാ നേരത്തെ വിളികഞ്ഞത് എന്താ….? കോളേജിൽ പോക്ക് മുടങ്ങില്ലേ….?
ഈ പനി വച്ചാണോ നീ കോളേജിൽ പോകാൻ ഇരിക്കുന്നെ.ശ്രീ വന്നപ്പോൾ ഞാൻ പറഞ്ഞു വിട്ടു.നിനക്കു പനി ആണെന്ന്.വൈകിട്ട് വരാം എന്ന് പറഞ്ഞു പോയി അവൾ.
ഉം…….
മോളു എഴുന്നേറ്റ് ഒന്നു ഫ്രഷ് അക്.എന്നിട്ടു ഇത്തിരി കഞ്ഞി കുടിക്കു.എന്നിട്ടു വേണം ഹോസ്പിറ്റലിൽ പോകാൻ ആയി.
ഇനി എന്തിനാ ഹോസ്പിറ്റലിൽ പോകുന്നേ……? എന്റെ പനി ഒക്കെ അങ്ങു പോയി അപ്പാ.ഇപ്പോൾ ഒരു കുഴപ്പവും ഇല്ല എനിക്കു.
കുഴപ്പം വരാതിരിക്കാൻ ആണ് പറയുന്നേ.
ഓണം ഒക്കെ ഇങ്ങു അടുത്തു.exam ഒക്കെ ആയി വരുന്നു.അപ്പോൾ ഇങ്ങനെ ക്ലാസ്സ് മിസ്സ് ആക്കിയാൽ ശരി ആകില്ല അപ്പാ.
അതിനു ഇന്ന് അല്ലെ പോകാതെ ഇരുന്നെ.നാളെ പോയിക്കോ.പക്ഷേ ഹോസ്പിറ്റലിൽ പോകണം.പുറമേ പനി കുറഞ്ഞെന്നു തോന്നും എന്നാൽ അതു ഉള്ളിൽ കാണും.അപ്പോൾ ഹോസ്പിറ്റലിൽ പോകുന്നതാ അല്ലു നല്ലത്.
അപ്പാ പറഞ്ഞതിലും കാര്യം ഉണ്ടെന്ന് എനിക്കു തോന്നി.ശരി എന്നാൽ പോകാം.
അതും പറഞ്ഞു ഞാൻ എഴുന്നേറ്റു ബാത്റൂമിലേക്ക് പോയി.
ചെറുതായി ഒന്നും ഫ്രഷ് ആയി വന്നു. നല്ല ചുടു കഞ്ഞിയും ചുട്ട പപ്പടവും ആയി കഞ്ഞി കുടിച്ചു.
വല്ലാത്ത ഒരു മടിയോടെ ആണ് ഞാൻ ഡ്രസ്സ് ചെയ്ത് മുടിയൊക്കെ വാരി കെട്ടിയത്.
ഗുളിക കഴിക്കാൻ മടി ആയത് കൊണ്ട് ഒരു ഇൻജക്ഷൻ എടുത്തു. പിന്നെ അത്യാവശ്യം രണ്ടു മൂന്നു ഗുളിക തന്നു.
ഹോസ്പിറ്റലിൽ നിന്നും തിരിച്ചു വരുന്ന വഴിക്കാണ്.വരമ്പതു സാർ നിൽക്കുന്നത് കണ്ടത്.
അപ്പോൾ തന്നെ എന്റെ തലയിൽ നിന്നും രണ്ടു കിളി അങ്ങു പറന്നു പോയി.
എവിടെ പോയി സാറേ……..?
ഇവൾക്ക് ചെറിയ ഒരു പനി. ഹോസ്പിറ്റലിൽ പോയിട്ടുള്ള വരവാണ്. സാർ ഇന്ന് പോയില്ലേ.
ഇല്ല….ഇന്ന് ലീവ് ആണ്.
എന്നാൽ ശരി ഞങ്ങൾ അങ്ങോട്ടു നടക്കട്ടെ.
അതും പറഞ്ഞു ഞങ്ങൾ നടന്നു.
ഞാൻ സാറിനെ മൈൻഡ് ചെയാൻ ഒന്നും പോയില്ല.എന്തിനാ വെറുതെ.എന്നാൽ ആ കണ്ണുകൾ എന്നിൽ പതിക്കുന്നത്.ഞാൻ കണ്ടിരുന്നു.
ഇൻജക്ഷന്റെ ആവും.ഞാൻ കിടന്നത് മാത്രമേ ഓർമ ഉള്ളു.അപ്പോഴേക്കും ഉറങ്ങി പോയിരുന്നു.
കണ്ണു തുറക്കുമ്പോൾ ശ്രീ ഉണ്ട് വീട്ടിൽ അവളുടെ സംസാരം കേട്ടു ഞാൻ ഹാളിലേക്ക് ചെന്നു.
ആ നീ എഴുന്നേറ്റോ…..?ഇപ്പോൾ എങ്ങനെ ഉണ്ട് പനിയോക്കെ.
കുറവുണ്ട്.നീ എപ്പോൾ വന്നു.
കുറച്ചു നേരം ആയാടി.
അപ്പോഴേക്കും അപ്പാ എഴുന്നേറ്റു അകത്തേക്ക് പോയി.
എന്താടി ഉണ്ടായേ…….?
ഞാൻ പിന്നെ എല്ലാം ശ്രീയോട് വിശദീകരിച്ചു പറഞ്ഞു.
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവൾ പന്തം കണ്ടപോലെ ഉള്ള ഒരു ലുക്ക്.
പിന്നെ ടി exam ഇങ്ങു ആയി.അതു കൊണ്ടു ആകും ആ രംഭ തകർത്തു ക്ലാസ്സ് എടുപ്പാണ്. ഇന്ന് വലിയ ചിരിയൊന്നും ഇല്ലായിരുന്നു.സാർ വന്നില്ലല്ലോ അതാകും.
Exam എന്നാണ് തുടങ്ങുന്നെന്നു വല്ലോം പറഞ്ഞോ…….?
ഇല്ലാടി. നാളെ പറയുമായിരിക്കും.നീ നാളെ വരുമോ……?
ഉം…….വരും…
എന്നാൽ ഞാൻ ഇറങ്ങുവാ.കുറച്ചു നേരം ആയി വന്നിട്ടു.
അതും പറഞ്ഞു ശ്രീ എഴുന്നേറ്റു.
അപ്പാ ഞാൻ ഇറങ്ങുവാ.
ശരി മോളെ പോയിട്ടു വാ.
അതും പറഞ്ഞു അപ്പാ ഉമ്മറത്തേക്കു വന്നു.
അവൾ പോകുന്നതും നോക്കി ഞാൻ ഇരുന്നു.
അപ്പായുടെ കൈ നെറ്റിയിൽ തട്ടിയപ്പോൾ ആണ്.ഞാൻ ഒന്ന് ഞെട്ടി
ഇപ്പോൾ പനിയൊക്കെ അങ്ങു പോയി. ഒന്നു പോയി കുളിക്കു.അപ്പോൾ ഒന്നൂടെ ഒരു ഉന്മേഷം കിട്ടിയേനെ.
അപ്പാ പറഞ്ഞത് ശരി ആണെന്ന് എനിക്കും തോന്നി.ഞാൻ ഡ്രെസ്സും ആയി ബാത്റൂമിലേക് നടന്നു.
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Nelkathir written by Lakshmi Babu Lechu
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission