Skip to content

നെൽകതിർ – 11

നെൽകതിർ

കോളേജിൽ എത്തിയിട്ടും എനിക്കു എന്തോ ഒരു സന്തോഷ കുറവ് ആയിരുന്നു.എന്തോ ഒരു സങ്കടം ഉള്ളിൽ തളം കെട്ടി നിൽക്കുന്ന പോലെ ഒരു തോന്നൽ.എന്നാൽ പ്രതേകിച്ചു ഒരു സങ്കടവും എന്റെ മനസ്സിൽ ഇല്ലതാനും

എന്താടി നിന്റെ മുഖത്ത് ഒരു സങ്കടം …..?

ഏയ് ഒന്നും ഇല്ല  ഋഷിയേട്ടാ…..?

നിന്റെ ഈ ചേട്ടനോട് തന്നെ വേണോ  ഒരു ഒളിച്ചു കളി. എന്താ കാര്യം പറ.

ഋഷിയേട്ടൻ എപ്പോഴും അവളുടെ കാര്യം മാത്രമേ നോക്കു.എന്റെ കാര്യം കൂടി ഇടക്ക് പരിഗണിക്കു.

ശ്രീയിൽ അല്പം കുശുമ്പ് മുളച്ചു. എങ്ങനെ മുളക്കാതെ ഇരിക്കും സ്വന്തം കാമുകൻ തന്റെ കാര്യത്തെക്കാൾ ശ്രദ്ധ വേറെ ഒരുത്തിയിൽ കാണിച്ചാൽ ഏതെങ്കിലും കാമുകിന്മാർ ക്ഷമിക്കുമോ.

ശ്രീയിൽ അല്പം കുശുമ്പ് മുള പൊട്ടിയാലും ഞങ്ങൾ എന്നും നല്ല കട്ട ചങ്ക്സ് ആണുട്ടോ

അഭി ദേ അതു ആരാ പോകുന്നത് എന്നു നോക്കെ……

ദീപാച്ചേച്ചി വിരൽ ചുണ്ടിയ ഭാഗത്തേക്ക് ഞാൻ നോക്കുമ്പോൾ ആ രംഭ ആണ്.

ഇന്ന് നല്ല കളർഫുൾ ആണ് ഡ്രെസ്സൊക്കെ ആണ്. ആ കണാരനെ കാണിക്കാൻ ആകും അല്ലാതെ ആരെ കാണിക്കാൻ ആണ്.അതും ഈ കോളേജിൽ അവർക്ക് ഒരേയൊരു കാമദേവൻ അല്ലെ ഉള്ളു.അതു എന്റെ സാർ ആണ്.

ഡാ ഋഷി ഡാ…….

എന്താടാ……?

ഇങ്ങോട്ടു ഒന്നു വന്നെടാ…..

എന്താടാ രാഹുലേ കാര്യം…..?

അതെക്കെ പറയാം.നീ ഇങ്ങോട്ടുവാ.എപ്പോഴും ഇവളുടെ വാലിൽ പിടിച്ചോണ്ടു നടക്കുവാണല്ലോടാ നീ……?

അതു പറഞ്ഞതും ശ്രീയുടെ മുഖത്ത് നാണം വന്നു.അവൾ ചമ്മലോടെ തല താഴ്ത്തി.

ആയ അവളുടെ ഒരു നാണം നോക്കെ.ഞാൻ നിന്നെ കളിയാക്കിയതാടി പൊട്ടി.അതു പോലും മനസ്സിലാക്കാൻ കഴിവില്ലല്ലോ……?

രാഹുലേട്ടൻ  ആണ് ശ്രീക്ക് ഇട്ടു തങ്ങിയെ.ഞങ്ങളുടെ ഗ്യാങിൽ ഉള്ളതാണ് കട്ട ജോക്ക് ആണ് പുള്ളി

എന്താടാ…. രാഹുലേട്ട…..അതൊക്കെ പറയാം.നീ ഇങ്ങോട്ടു വാ.

മാറി നിന്നു അവര് രണ്ടു പേരും എന്തോ സംസാരിച്ചു.

ദീപ…….

ഋഷിയേട്ടൻ ദീപാച്ചേച്ചി യെ അടുത്തേക്ക്  വിളിച്ചു.

ഞാൻ ദാ വരുന്നേ.നിങ്ങൾ ഇവിടെ ഇരിക്കു മക്കളേ……

അതും പറഞ്ഞു ചേച്ചി അങ്ങോട്ടേക്ക് നടന്നു.

ഞാനും ശ്രീയും മുഖത്തോട് മുഖം നോക്കി .ഞങ്ങൾക്കു കാര്യം ഒന്നും മനസ്സിലായില്ല.

എന്തോ പറഞ്ഞു അവർ മൂന്നു പേരും നടന്നു പോകുന്നത് കണ്ടു.

ഞാൻ വാച്ചിൽ നോക്കിയപ്പോ ബെൽ അടിക്കാൻ ടൈം ആയി.

ഞാനും ശ്രീയും ക്ലാസ്സിലേക്ക് നടന്നു. ക്ലാസ്സിൽ ഇരിക്കിമ്പോഴും എന്റെ മനസ്സ് ശൂന്യം ആയിരുന്നു.

ഇവൾക്ക് എന്താ ശ്രീ പറ്റിയെ……?ഒരു കിളി പോയ ഇരുപ്പ് ആണല്ലോ…..?

എങ്ങനെ കിളി പോകാതെ ഇരിക്കാനാടി പ്രിയേ…..ഇത്ര നാളും മനസ്സിൽ ഇട്ടു നടന്ന ഒരുത്തനെ ഇന്നല്ലേ വന്നൾ അങ്ങു കൊണ്ടു പോകുമ്പോൾ എങ്ങനെ കിളി പോകാതിരിക്കാൻ ആണ്……

അർച്ചന ആണ് അതിന് മറുപടി പറഞ്ഞേ….

  അല്ലേലും അവൾക്കു എന്നെ കാണുമ്പോൾ ചെറിയ ഒരു ചൊറിച്ചിൽ ഉള്ളതാണ്. ഒത്തിരി ആയി അവൾ ചൊറിയാൻ തുടങ്ങിയിട്ട്.ഇന്ന് ഞാൻ നല്ല ഉപ്പിട്ട ചൂടുവെള്ളം ആ ചൊറിച്ചിലുള്ള ഭാഗത്ത് ഒഴിച്ചു കൊടുത്തിട്ടു തന്നെ ബാക്കി കാര്യം…..

നീ ഒന്നു മിണ്ടാതെ ഇരിക്കു അർച്ചനെ….. ഇങ്ങോട്ടു വന്നാൽ ചെവിതല കേൾക്കില്ല.നിന്റെ ഈ നാക്കിന്റെ നീളം കാരണം.ഇപ്പോൾ ഈ ക്ലസ്സിലേക്കു തന്നെ വരണം എന്നു തോന്നില്ല.

ഞാൻ കാരണം ആണോ.?അതോ നിന്റെ സാർ വേറെ ഒരാളുടെ ആകുന്നത് സഹിക്കാത്തതു കൊണ്ടോ….?

അങ്ങേരു അങ്ങു പോകുന്നേ അങ്ങു പൊട്ടു.ഞാൻ പഠിച്ചു ഒരു ജോലി വാങ്ങി അങ്ങു വേറെ കെട്ടും .അതും നല്ല ഒരു ചുള്ളൻ പയ്യനെ…..എന്തേ…….

നിനക്കു വല്ല ബുദ്ധിമുട്ടു ഉണ്ടോ….?

അപ്പോഴേക്കും  ശ്രീ കൈയ്യാടി അങ്ങു പാസ്സാക്കി……

അതു പറഞ്ഞു തീർന്നതും എല്ലാവൾമാരും വാ തുറന്ന പടുത്തിയിൽ വച്ചു എന്നെയും നോക്കി ഒരു ഇരുപ്പ്.

എന്നിൽ നിന്നും ഇങ്ങനെ ഒരു മറുപടി അവർ ആരും പ്രതിഷിച്ചു കാണില്ല. കാരണം അളകനന്ദ ഇങ്ങനെ ആയിരുന്നില്ല.എന്നാൽ ചിലർ ഇങ്ങനെ ആക്കിയതാണ് എന്നെ.

കലക്കി മോളെ നീ കലക്കി……എങ്ങനെ കഴിഞ്ഞു നിനക്കു ഇങ്ങനെ ഒക്കെ…….?

ശ്രീയാണ് അതു പറഞ്ഞേ……

എന്നോടാ ഇവൾ മാരുടെ ഒരു കളി.കണ്ടില്ലേ പന്തം കണ്ട പെരുച്ചാഴിയെ പോലെ എല്ലാരും.ഈ എന്നെ ആണോ ഉടുക്കു കൊട്ടി പേടിപ്പിക്കുന്നെ.ആ ഉടുക്കു ഞാൻ വാങ്ങി  കൊട്ടിയപ്പോൾ പേടിച്ചു മാളത്തിൽ കയറിയത് കണ്ടില്ലേ….ദാ ഇത്രയേ ഉള്ളു….ഇവൾന്മാരു……

എനിക്കു ഇഷ്ടം ആയി .ഈ നന്ദയെ എനിയ്ക്കു ഒത്തിരി ഇഷ്ടം ആയി മോളെ……ഇപ്പോഴാ നീ എന്റെ പ്രിയപ്പെട്ട നന്ദ ആയതു.

അതും പറഞ്ഞു അവൾ എന്നെ കെട്ടി പിടിച്ചു ശ്വാസം മുട്ടിച്ചു.

ഡാ…..നന്ദേ ഇന്ന്  രണ്ടു പീരിഡും കാർത്തിക മാം ആണ്.എന്തേലും പണി വച്ചിട്ടുണ്ടോടാ നിനക്കു അവർ….?

ഇങ്ങു വരട്ടെ പണിയും ആയിട്ടു. മടക്കി പൂട്ടി കെട്ടി കൊടുത്തു വിടും ഞാൻ അവരുടെ പണി.

പറഞ്ഞു കൊണ്ട് ഇരുന്ന കൂട്ടത്തിൽ ആണ് ബിന്ദു മാം ക്ലാസ്സിലേക്ക് കയറി വന്നത്.

ഗുഡ് മോർണിംഗ് സ്റ്റുഡന്റ്‌സ്……

ഞങ്ങൾ മാംമിനെ തിരിച്ചു വിഷ് ചെയിതു….

ബിന്ദു മാം മാർക്കറ്റിംഗ് ആണ് എടുക്കുന്നെ….എന്നാൽ ഇപ്പോൾ ആ രംഭ അല്ലെ വരേണ്ടത്.

കാർത്തികക്കു  എ  ലിറ്റിൽ ഹെഡ്ച്ചേ.സോ ഐ ഹാവ് 2 പീരിഡ്സ്.ലൈറ്റ്  ……നമ്മുക് കുറച്ചു നോട്സ് കംപ്ലീറ്റ് ചെയാം. ദി എക്സാം  വിൽ ശൂർലി ആസ്ക്  ഫോർ ദിസ്.

അങ്ങനെ ഞങ്ങൾ നോട്സ് എഴുതാൻ തുടങ്ങി. എഴുത്തു കഴിഞ്ഞു.അതു പിന്നെ കാണാതെ പഠിക്കാൻ മാംമിന്റെ ഓഡർ. അങ്ങനെ മാം പറയണം എങ്കിൽ അത്ര ഇമ്പോർട്ടന്റ് അതിൽ ഉണ്ടെന്നു ഞങ്ങൾക്ക് തോന്നിയത് കൊണ്ടാകാം.ഞങ്ങൾ മത്സരിച്ചു പഠിക്കാൻ തുടങ്ങി.അടുത്ത പീരിഡ് തുടങ്ങിയത് മുതൽ മാം ആ നോട്സ് ഓരോരുത്തരെയും കൊണ്ടു കാണാതെ പറയിപ്പിക്കാൻ തുടങ്ങി.

ഇപ്പോൾ എനിക്കു ഓർമ വരുന്നത്.+2 ക്ലാസ്സ്‌ ആണ്. പണ്ട് മഞ്ചു മിസ്സ് ഇതു പോലെ ആയിരുന്നു.പഠിപ്പിക്കുന്നത് പിറ്റേന്ന് പറഞ്ഞു കേൾപ്പിക്കുകയോ അല്ലെങ്കിൽ എഴുതികൊടുക്കുകയോ ചെയ്തില്ലേ ക്ലാസ്സിനു പുറത്താണ്….

ഇതിനു ഇടയിൽ ബിന്ദു മാം എന്നെയും പൊക്കിട്ടോ.പഠിക്കാൻ മിടുക്കി ആയതു കൊണ്ട് ( ഞാൻ എന്നെ തന്നെ പൊക്കിയത് അല്ലാട്ടോ ) ഞാൻ തത്ത പറയും പോലെ അങ്ങു പറഞ്ഞു കൊടുത്തു.

ക്ലാസ്സിൽ ഉള്ള എല്ലാവരോടും ചോദിച്ചു കഴിഞ്ഞപ്പോഴേക്കും.അടുത്ത ബെൽ മുഴങ്ങി കഴിഞ്ഞിരുന്നു.

മിക്കവരും പുറത്തേക്കു ഇറങ്ങി.

ഞാനും ശ്രീയും പോയില്ല.

അർച്ചന ഒരു ആക്കിയ ചിരിയും ആയി ഇരിക്കുന്നത് കണ്ടപ്പോഴേ തോന്നി.എനിക്കു ഉള്ള ആപ്പ് ആയിട്ടാണ് ആ ഇരുത്ത എന്നു.അല്ലെങ്കിൽ ബെൽ അടിക്കാൻ കാത്തിരിക്കുന്നവൾ ആണ് പുറത്തു ചാടാൻ…

കാർത്തിക മാംമിനു തലവേദന ഒന്നും ആയിരിക്കില്ല അല്ലെ നന്ദേ……?

അർച്ചന ആണ് വീണ്ടും കുത്താൻ ആയിട്ടു സൂചിയും തങ്ങി പിടിച്ചു കൊണ്ട് വന്നത്

ആ എനിക്ക് എങ്ങനെ അറിയാം…..? ഞാൻ എന്തുവാ അതിനു അവരുടെ കൂടെ ആണോ എപ്പോഴും…..?

ചുടാവല്ലേ നന്ദേ…..ചിലപ്പോൾ അവർ നിന്റെ സാറും ആയിട്ടു ചുറ്റി……

അർച്ചന plz ഒന്നു അടക്കി വെക്കു നിന്റെ ഈ ലൈസൻസ് ഇല്ലാത്ത നാവ്…..

ശ്രീ അതും പറഞ്ഞു ഇരുന്ന് ഇടത്തു നിന്നും എഴുന്നേറ്റു.

നീ എഴുന്നേറ്റു വാടി….ഇവളുടെ നാവ് ഒന്നും അകത്തു വച്ചു പൂട്ടാൻ ഒന്നും പോകുന്നില്ല.അതിനേക്കാൾ നല്ലത് നമ്മൾ  ഇവിടുന്നു പോകുന്നതാ…..

അതും പറഞ്ഞു  ശ്രീ എന്നെയും വലിച്ചു ക്ലാസ്സിനു പുറത്തേക്കു നടന്നു.

നിനക്കു ഇപ്പോൾ സമാധാനം ആയോ അർച്ചനെ……

ആയല്ലോ എന്റെ പ്രിയ കുട്ടി……ഇങ്ങനെ ആരെങ്കിലേയും വേദനിപ്പിച്ചില്ലെങ്കിൽ ഒരു സുഖം ഇല്ലാടി മോളേ……

അവസാനം കരയരുത് അത്രയേ ഉള്ളു…….

നീ ഇതു ഒന്നും കാര്യം അക്കേണ്ടടാ മറന്നു കള…..

എനിക്കു  വിഷമം ഒന്നും തോന്നുന്നില്ലടാ…..ഞാൻ സാറിന്റെ പുറകെ ഇങ്ങനെ  നടക്കുന്നതു കൊണ്ട് അല്ലെ എന്നെ ഇങ്ങനെ……അതു അല്ലെ എല്ലാരും എന്നെ കളിയാക്കുന്നെ….

അപ്പോഴേക്കും ബെൽ അടിച്ചു കഴിഞ്ഞിരുന്നു.

നമ്മുക്ക് ഒന്നു പുറയത്തെക്കു ഇറങ്ങിയല്ലോ നന്ദേ……?

അപ്പോൾ ക്ലാസ്സ്…..?

അതു സാരം ഇല്ല.ഇപ്പോൾ നീ വാ….

ഞങ്ങൾ രണ്ടു പേരും പുറത്തേക്കു ഇറങ്ങി.

ഞാനും ശ്രീയും  ഞങ്ങളുടെ  സ്‌ഥിരം സ്‌ഥലത്തു ചെന്നിരുന്നു.

ഒന്നും പരസ്പരം മിണ്ടനോ പറയാനോ പറ്റാത്ത ഒരു മൂകത ഞങ്ങൾക്ക് ചുറ്റും നിറഞ്ഞു നിന്നു.

ഉം…എന്താ നിങ്ങൾക്ക് ക്ലാസ്സിൽ ഒന്നും കയറേണ്ട……..?

അതും പറഞ്ഞു സുദർശനൻ സാർ അടുത്തേക്ക് വന്നു…..

ചെറിയ ഒരു തലവേദന അതാ സാർ….

രണ്ടു പേർക്കും ഒരുമിച്ചു തലവേദന വന്നോ….?

അതു സാർ ഒരുകുട്ടിനു……

ഉം….നടക്കാട്ടു ……

നടക്കാട്ടു

ഡി നന്ദേ നമ്മുക്ക് ഒന്നു നടന്നല്ലോ….ഇരുന്നു ഇരുന്നു എന്റെ എവിടെയൊക്കെയോ പെരുത്തു കയറും പോലെ ………  ഒന്നു എഴുന്നേൽക്കടി നമ്മുക്ക് ഒന്നു നടക്കാം

അവളുടെ വാശി കാരണം ഞാനും കരുതി ഒന്നു നടക്കാം എന്നു.

കോളേജിന് തന്നെ ഒരു വലം വച്ചു

അങ്ങിങ്ങായി റൊമാൻസ് കളിക്കുന്ന  കുറച്ചു ഇണകുരുവികളെ കണ്ടപ്പോൾ മനസിൽ എന്തോ പോലെ….

ശ്രീയുടെ സംസാരത്തിൽ ഞാൻ എന്റെ മനസ്സിൽ ഉരുണ്ടു കുടിയ സങ്കടം എല്ലാം മറന്നു കഴിഞ്ഞിരുന്നു.

കോളേജ് ഫുൾ കറങ്ങി കഴിഞ്ഞു ഇനി എങ്ങോട്ടു എന്നു ഉള്ള കണ്ഫ്യൂഷനിൽ നിൽക്കുമ്പോൾ ആണ് ലൈബ്രറി മനസ്സിലേക്ക് തെളിഞ്ഞു വന്നത്.

നേരെ അങ്ങോട്ടേക്ക് വച്ചു പിടിച്ചു.എന്തേലും റെഫർ ചെയ്യാൻ ഉണ്ടെങ്കിൽ മാത്രം ആണ് അങ്ങോട്ടെക്ക് ചെല്ലറുള്ളത്.

മനസമാധാനം തേടി പലരും അങ്ങോട്ടേക്ക് പോകാറുണ്ട്.അതൊരു ഒഴിഞ്ഞ മുലയായത് കൊണ്ടാകാം.

അന്ന് ഞാൻ ഒന്ന് മനസമാധാനം തേടി പോയപ്പോൾ ആണ് ആനന്ദ്  വന്നു മനസമാധാനം തരാൻ ട്രൈ ചെയ്‌തത്‌.അന്നു സാർ വന്നില്ലയിരുന്നെങ്കിൽ….എന്റെ കടവുളെ………. ഒർക്കാൻ കുടി വയ്യാ…..

ഞങ്ങൾ ലൈബ്രറിയുടെ അടുത്ത് എത്തിയപ്പോഴേ……

സ്വരം താഴ്ത്തിയുള്ള ആരുടെയോ സംസാരം കേൾക്കുന്നുണ്ടായിരുന്നു.

ഞങ്ങൾ രണ്ടും മുഖത്തോട് മുഖം നോക്കി…..

ചിലപ്പോൾ ഏതേലും പ്രണയജോടികൾ  ആയിക്കും….

വാസുദേവൻ സാർ കാണില്ല ഇവിടെ.ഉണ്ടായിരുന്നെങ്കിൽ എപ്പോൾ പണി കിട്ടി എന്ന് ചോദിച്ചാൽ പോരെ…..

അവരെ ശല്യം ചെയ്യണ്ട എന്നു കരുതി ഞങ്ങൾ തിരിച്ചു പോകാൻ തിരിഞ്ഞതാണ്.എന്നാൽ ഒരു പെണ്ണിന്റെ കരച്ചിൽ പോലെ എനിക്ക് തോന്നി. എന്റെ മനസ്സ് മുന്നോട്ടു നടക്കാൻ അനുവദിച്ചില്ല.

ഞാൻ ആരെന്നെന്നു നോക്കാൻ ആയി ലൈബ്രറിയുടെ ഉള്ളിലേക്ക് കയറി.

ബുക്കുകൾ അടുക്കി വച്ചിരുന്ന വിടവിലൂടെ ഞാൻ നോക്കി….

ആ ഒരു നോട്ടം മാത്രമേ ഞാൻ നോക്കിയുള്ളൂ.എന്റെ കൈകൾ ഞാൻ പോലും അറിയാതെ എന്റെ കണ്ണിനെ പൊത്തി പിടിച്ചിയുന്നു.

എന്റെ  സകല നാഡിഞരമ്പ്കളുടെയും രക്തയോട്ടം നിലച്ച പോലെ തോന്നി.തൊണ്ട കുഴി ഇപ്പോൾ വരണ്ട പാടം പോലെ ആയി.

എന്താടി….നീ കണ്ണു പൊത്തി കളിക്കുന്നെ…..വല്ല സീനും ആണോടി……….

ഞാനും കുടി ഒന്നു കാണട്ടെ……

അതും പറഞ്ഞു ശ്രീ എന്റെ പുറകിൽ ആയി തോളിൽ കൈ വച്ചു ഒളിഞ്ഞു നോക്കി.

നന്ദേ…….സാർ……… ഡാ…..

ഉം……

ഛീ……സാർ ഇങ്ങനെ ഉള്ള ഒരു വ്യക്തി ആണോ….? മോശം……

ഞങ്ങൾക്കു അഭിമുഖം ആയി മാം ആണ് നിൽകുന്നേ അതും സാറിനെ ഇരു കൈ കൊണ്ട് വരിഞ്ഞു മുറുക്കി.

സാർ തിരിഞ്ഞു നിൽക്കുന്നത് കൊണ്ടു ഞങ്ങളെ കാണാൻ സാധിച്ചില്ല.

കാണേടി കണ്ണു നിറച്ചു കാണു.വർഷങ്ങൾ ആയി മനസ്സിൽ കൊണ്ടു ഇട്ടു നടന്നിരുന്നത് അല്ലെ നീ…… ഇപ്പോൾ എങ്കിലും മനസ്സിൽ നിന്നും എടുത്തു കളഞ്ഞേക്കു അയാളെ.

ശ്രീയുടെ ശ്വാസം അടക്കി ഉള്ള സംസാരം കേട്ടിട്ടു ആകാം. മാം തല ഉയർത്തി നോക്കി.ഞങ്ങളെ കണ്ടിട്ടും അവർ അകന്നു മാറാതെ സാറിനെ ഒന്നു കൂടി മുറുകെ ചുറ്റി പിടിച്ചു…..

വാടി നീ എന്തുവാ….. ഇവരുടെ ഇതു കാണാൻ നിൽക്കുവാ…..അതും പറഞ്ഞു ശ്രീ  എനിക്കു മുന്നേ നടന്നു…..

ഞാൻ എന്തിനാ ഇതു കാണുന്നെ…..ഞാനും അവളുടെ കൂടെ ഒപ്പം പിടിച്ചു നടന്നു.

എന്റെ കണ്ണു നിറഞ്ഞില്ല.എന്റെ മനസ്സ് ഇപ്പോൾ നോവുന്നില്ല.സാധാരണ സാറിനെ ഇങ്ങനെ ഞാൻ കണ്ടിരുന്നെങ്കിൽ കോളേജ് കെട്ടിടത്തിൽ നിന്നും ചാടി മരിച്ചേനെ ഞാൻ.എന്നാൽ ഇപ്പോൾ എന്റെ മനസ്സ് ശാന്തമാണ്.ഒരു ഭാരം ഇറക്കി വച്ച  ഫീൽ.

ഡി ഇനി എങ്കിലും അയാളെ വേണ്ടാന്നു വെക്കു. എല്ലാം നേരിട്ടു കണ്ടത് അല്ലെ നീ…….

ശ്രീ ഡാ ഒരു ഹെല്പ് ചെയ്യുമോ നീ…..? എനിക്കു വേണ്ടി…..plz

ഉം എന്താ പറ…..

ഡാ നീ ലൈബ്രറിയിൽ കണ്ടത്തൊന്നും വേറെ ആരോടും പറയരുത് plz……

ഞാൻ പറയും……ചേച്ചിയോടും യേട്ടനോടും പറയും.

ഇത്ര നാളും എന്റെ കൂടെ നിഴൽ ആയി നടന്ന നീ ഞാൻ പറഞ്ഞാൽ കേൾക്കില്ലേ ശ്രീ…….എനിക്കു വേണ്ടി ഇതു മാത്രം….plz

അറിയട്ടെ എല്ലാരും.അയാളുടെ തനി നിറം കാണട്ടെ…..

വേണ്ടടാ….സാർ ആരുടെയും മുന്നിൽ തഴുന്നത് എനിക്കു ഇഷ്ടം അല്ല. സാറിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ….പാവം ആണ് സാർ…. നല്ലത് മാത്രം വരട്ടെ…..

ഡി…………….

പ്രതിഷികത്തെ ആണ് ആ വിളി ഞങ്ങൾ കേട്ടത്.പെട്ടെന്ന്  ആയതു കൊണ്ട് ഞങ്ങൾ രണ്ടും ഒന്നും ഞെട്ടി.

നോക്കുമ്പോൾ പുറകിൽ കാർത്തിക മാം നിൽക്കുന്നു.

ഇപ്പോൾ എന്തായാടി……ഞാൻ പറഞ്ഞില്ലേ…..നിനക്കു ഒന്നും കിട്ടാൻ പോകുന്നില്ല എന്നു .ഞാൻ തന്നെ ചന്തുവിനെ സ്വന്തം ആക്കും എന്നു.ഇപ്പോൾ എന്തായി.അല്ലെങ്കിലും നിനക്കു എന്തു യോഗ്യതയുണ്ട് നിനക്കു ചന്തുവിനെ മോഹിക്കാൻ.

അർഹിക്കുന്നതും സ്വന്തം നിലക്ക് ചേർന്ന ഒരാളെ നീ മോഹിക്കു.ചിലപ്പോൾ നിനക്കു കിട്ടിയെന്നു വരും…. അല്ലാതെ എന്റെ ചന്തുവിന്റെ പുറകെ നടന്നിട്ട് കാര്യം ഒന്നുമില്ല മോളെ…..

അതും പറഞ്ഞു അവർ വന്ന വഴിയേ തിരിച്ചു നടന്നു.

കേട്ടില്ലെടി നീ അവരു പറഞ്ഞിട്ടു പോയതോകെ.എന്നിട്ടും നിനക്കു ഒന്നും പറയാൻ ഇല്ലേടി.എനിക്കു ഇപ്പോൾ നിന്നോട് വെറും സഹതാപം തോന്നുവാ നന്ദേ.എന്നാൽ എനിക്കു ഇതൊന്നും കണ്ടു കൊണ്ടു നിൽക്കാൻ കഴിയില്ല.ഞാൻ ഇപ്പോൾ വരാം.

അതും പറഞ്ഞു ശ്രീ പടവേട്ടൻ ആണെന്ന മട്ടി അവരുടെ പുറകെ വെച്ചു പിടിച്ചു.

മാം…….

ഉം…..എന്താടി……

ഡി എന്നും പൊടി എന്നൊക്കെ അങ്ങു വീട്ടിൽ പോയി വിളിച്ചാൽ മതി.ഞാൻ മാം എന്നാ വിളിച്ചത്.അപ്പോൾ തിരിച്ചു ഒരു സ്റ്റുഡന്റിനോട് എങ്ങനെ ആകണം എന്നു പോലും അറിയില്ല. അത്ര പോലും ഒരു വിവരം നിങ്ങൾക്ക് ഇല്ലല്ലോ.

നിന്നു ചിലക്കാതെ വന്ന കാര്യം പറയടി …….?

നിങ്ങൾ അവളോട് പറഞ്ഞില്ലേ….അവൾക്കു സാറിനെ വിട്ടു കൊടുക്കില്ല എന്നു.നിങ്ങൾ വിട്ടു കൊടുക്കേണ്ട.കൊണ്ട് പോയി ഉപ്പിലിട്ടു വെക്കു.അതും അല്ല അവൾക്കു നല്ല ചോക്ലേറ്റ് പയ്യൻന്മാരെ കിട്ടു.നിങ്ങളെ പോലെ ഇങ്ങനെ മുത്തു നരച്ചു ഇരിക്കുവല്ല അവൾ.

എടി….കൂടുതൽ അങ്ങു …….

കൂടുതൽ ഒന്നും ആകുന്നില്ല.ഇത്രയും എങ്കിലും പറഞ്ഞില്ലേൽ ഞാൻ ഒരു പെണ്ണ് ആവില്ല.അപ്പോൾ പോട്ടെ അമ്മച്ചി…..

ഇപോഴാണ് എന്റെ മനസ്സിനു ഒരു സമാധാനം കിട്ടിയേ……

അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.

ആ തല തെറിച്ചവൾ പോയി എന്ന് ഉറപ്പു വരുത്തി ട്ടു ഞാൻ എന്റെ ഫോണിന്റെ ക്യാമറാ on ആക്കി എന്റെ മുഖം നോക്കി…..ഏയ് അത്ര പ്രായം ഒന്നും തോന്നിക്കുന്നില്ല.എങ്കിലും ഒന്നു പാർലറിൽ പോകണം…….അല്ലെ ശരി ആകില്ല….. ഞാൻ മനസ്സിൽ ഓർത്തു

തലയൊക്കെ എന്തോ പെരുത്തു കയറും പോലെ തോന്നി.വല്ലാത്ത ഒരു തളർച്ച….

ശ്രീ ഞാൻ വീട്ടിൽ പോകുവാ.എനിക്കു എന്തോ ഒരു വല്ലായിമ….. ഇവിടെ ഇരിക്കാൻ വയ്യാ.

അതും പറഞ്ഞു ഞാൻ ബാഗ് എടുത്തു നടക്കാൻ തുടങ്ങി.

എങ്കിൽ ഞാനും വരുന്നടി…..ഇവിടെ ഞാൻ മാത്രം ആയിട്ടു എന്തിനാ…..

ഞങ്ങൾ ബസ്റ്റോപ്പിലേക്കു നടന്നു.

ബസിൽ ഇരിക്കുമ്പോഴും മനസ്സ് കടൽ പോലെ ഇളകി മറിയുവായിരുന്നു.

എങ്ങനെയും വീട്ടിൽ എത്തിയാൽ മതി എന്ന ഒരു തോന്നൽ…..

എന്നോട് യാത്ര പറഞ്ഞു ശ്രീ  വീട്ടിലേക്കു കയറി.

ഞാൻ വീട്ടിലേക്കു നടക്കുമ്പോഴും മനസ് മറ്റെവിടെയോ ആയിരുന്നു.ഒരു അപ്പൂപ്പൻ താ ടിയെ പോലെ പറന്നു നടന്നു.

വീട്ടിൽ ചെല്ലുമ്പോൾ കതകു തുറന്നു ഇട്ടിരിക്കുന്നു.എന്നാൽ അപ്പായെ കണ്ടില്ല.

ഞാൻ നേരെ അകത്തേക്ക് കയറി.ഡസ്ക്കിൽ ബാഗ് വച്ചു.നേരെ പോയത് അമ്മയുടെ അടുത്തേക്ക് ആണ്.

കുറെ നേരം അമ്മയുടെ മുഖത്തേക്ക് നോക്കി നിന്നു.അമ്മ ചിരിക്കുവാണ് എന്നെ കളിയാക്കി.എന്തൊക്കെയോ ‘അമ്മ പറയുന്ന പോലെ തോന്നി.

എല്ലാം മറന്നു  അങ്ങനെ ഒരു നിൽപ്പ് അങ്ങു നിന്നു.

ആരോ തോളിൽ തട്ടിയപ്പോൾ ആണ് മനസ് തിരികെ വന്നത്.

നോക്കുമ്പോൾ അപ്പാ. പിന്നെ ആ നെഞ്ചിലേക്ക് വീണ് ഒരു ഒന്നൊന്നര കരച്ചിൽ ആയിരുന്നു ഞാൻ.

ഞാൻ ഒന്നും പറയാതെ തന്നെ അപ്പാ എന്റെ കരച്ചിലിൽ നിന്നും കാരണം ഏകദേശം വായിച്ചെടുത്തു.

ആരാ ആ മാഡം ആണോ……മോളെ….?

ആണെന്ന രീതി യിൽ ഞാൻ ഒന്ന്  തലയാട്ടി.

സാരം ഇല്ല എല്ലാം മറന്നേക്കൂ…..ഇനി ഒന്നും ഓർക്കേണ്ട…..കര  സങ്കടം മാറും വരെ കര.എല്ലാം ഓർമകളും ഒരു മഴയുടെ കുത്തൊലിപ്പിൽ ഇല്ലാത്തവട്ടെ.കര എന്റെ മോളു കരഞ്ഞു തിർക്ക് എല്ലാ സങ്കടവും…..

ഇനി ഞാൻ കരയില്ല അപ്പാ….. സാറിന്റെ പേര് പറഞ്ഞു ഇനി ഞാൻ കരയിൽ.

അതും പറഞ്ഞു ഞാൻ മുഖം അമർത്തി തുടച്ചു

നേരെ ബാത്റൂമിലേക്ക് നടന്നു.

കണ്ടില്ലെടി പാറു നമ്മുടെ മോളുടെ സങ്കടം.. പാവം ഒത്തിരി ഇഷ്ടം ആയിരുന്നു അയാളെ അവൾക്കു…..പക്ഷേ വിധിച്ചട്ടില്ല.എന്തു ചെയ്യാൻ പറ്റും എനിക്കു.അവളുടെ കണ്ണു നീര് എന്റെ ചങ്ക് തകർക്കുവാ പാറു….. നിനക്കു ഒന്നും അറിയണ്ടല്ലോ…..എല്ലാം ഞാൻ ഒറ്റക്ക് അങ്ങു അനുഭവിക്കട്ടെ എന്നു പറഞ്ഞു ഒറ്റക്ക് ആക്കിയ ട്ടു പോയില്ലേ നീ.

എന്റെ ഭാഗത്തും തെറ്റുണ്ട്.അവൾ എന്നോട് ആണ് ആദ്യം അയാളുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ അവളെ ശകാരിച്ചില്ല പകരം സപ്പോർട്ട് ചെയിതു.തെറ്റു തിരുത്തേണ്ട ഞാൻ തെറ്റിനു കൂട്ടു നിന്നു.അതാ ഇന്ന് എന്റെ മോളുടെ കണ്ണു നിറയാൻ കാരണം ആയത്.

അതു പറഞ്ഞു തീർന്നതും ഒരു തുള്ളി കണ്ണുനീർ എന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞു വീണു.

                          ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Lakshmi Babu Lechu Novels

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Nelkathir written by Lakshmi Babu Lechu

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!