Skip to content

ലാവണ്യ – 6

lavanya novel

ദൂരം കൂടും തോറും മാളുവിന്റെ നെഞ്ചിടിപ്പും കൂടിക്കൂടി വന്നു…….. തന്റെ വീട്…… വീട്ടുകാര്…. എല്ലാവരെയും ഒന്നുകൂടി കാണാൻ തോന്നും പോലെ……… അവരൊന്നും മാളുവിനെ സ്നേഹിച്ചിരുന്നില്ല എന്നേയുള്ളു……. തനിക്ക് അവരൊക്കെ ആരായിരുന്നുവെന്നു ഇപ്പോഴാ മനസ്സിലായത്……. താൻ പോരുമ്പോൾ ആരുടേയും  മുഖത്തു ഒരു വിഷമം കണ്ടില്ല…….. പകരം ആശ്വാസം മാത്രം …… അല്ലെങ്കിലും ആരായിരുന്നു അവരെല്ലാം തനിക്ക്…….. അച്ഛന്റെ മുഖച്ഛായ ഉള്ള ഒരു മനുഷ്യനും കുടുംബവും…………

മാളു കണ്ണടച്ചിരുന്നു…….. അപ്പോഴും ഹരിയുടെയും കിച്ചുവിന്റെയും ശബ്ദം കാതിൽ കേൾക്കുന്നുണ്ടായിരുന്നു………

വണ്ടി നിന്നുവെന്നു തോന്നിയപ്പോൾ മാളു കണ്ണു തുറന്നു……… കിച്ചു ഡോർ തുറന്നു പിടിച്ചു നിൽപ്പുണ്ടായിരുന്നു………..കാലെടുത്തു നിലത്തു കുത്തിയപ്പോഴേക്കും ഹരി വന്നു കയ്യിൽ പിടിച്ചു……… വാ മാളൂട്ടീ…….. ഇതാണ് എന്റെ വീട്……..

എന്റെ വീട് അല്ല ഏട്ടാ…….. നമ്മുടെ വീടെന്നു വേണം പറയാൻ……… കിച്ചു ഹരിക്കു തിരുത്തി കൊടുത്തു……..

അപ്പോഴേക്കും ഹരിയുടെ അമ്മ വിളക്കുമായി വന്നിരുന്നു…….. ഇവരൊക്കെ എപ്പോഴെത്തി…… ആദ്യം പോന്നത് ഞാൻ അല്ലായിരുന്നോ……. മാളു ഓർത്തു………

ദാ പിടിക്ക് മോളെ………. എന്നിട്ട് വലതു കാൽ വെച്ചു വാ……….. വിളക്കു മാളുവിനെ ഏൽപ്പിച്ചു ഹരിയെ മാളുവിനോട് ചേർത്തു നിർത്തി……..

മാളുവിന്റെ കൈകൾ വിറക്കാൻ തുടങ്ങി……… കണ്ടിട്ടുമുണ്ട് കേട്ടിട്ടുമുണ്ട്…….. ഈ വിളക്കാണ് ഇനിയുള്ള പെണ്ണിന്റെ ജീവിതം എങ്ങനെയാവണമെന്നു തീരുമാനിക്കുന്നതെന്ന്…… ജയേച്ചി വീട്ടിൽ വിളക്കെടുത്തു കയറിയപ്പോൾ തിരി കെട്ടുപോയ കഥയൊക്കെ പറഞ്ഞിട്ടുണ്ട്……. ആ വിളക്ക് ഇന്നുമൊരു വില്ലനാണ് ജയേച്ചിയുടെ ജീവിതത്തിൽ………. വർഷം ഇത്രയുമായിട്ടും ആ ചേട്ടന്റെ അമ്മ വിളക്കിൽ നിന്നുമുള്ള പിടി വിട്ടിട്ടില്ല………

മാളൂട്ടീ…….. വാ……..ഹരിയുടെ വിളി കേട്ടാണ് മാളു ഓർമ്മയിൽ നിന്നുമുണർന്നത്……… കുറച്ചു പേരുണ്ട് തന്നെ നോക്കി നിൽപ്പുണ്ട്…….  ബന്ധുക്കൾ ആവും…… കാൽ അനക്കാൻ പറ്റുന്നുണ്ടായിരുന്നില്ല മാളുവിന്‌ പേടി കാരണം….. അച്ഛനെ ഒന്നു കണ്ടിരുന്നെങ്കിൽ കുറച്ചു സമാധാനമായേനെ………. ചുറ്റും കണ്ണോടിച്ചു……… കാണുന്നില്ല………. ആരോ കാലിൽ തൊടുംപോലെ തോന്നി മാളുവിന്‌…… താഴേക്കു നോക്കിയപ്പോൾ ഹരിയാണ്………. സാരി കുറച്ചു ഉയർത്തി പിടിച്ചിരിക്കുവാ……..

ഇനി കയറിക്കോ……… വീഴില്ല……….. ചുറ്റിലും ഉള്ളവർ ചിരിച്ചെങ്കിലും അതൊന്നും മാളു കണ്ടില്ല……..കണ്ടത് മുഴുവൻ ആ നിഷ്കളങ്കമായ മുഖം മാത്രം……….. മനസ്സിൽ സന്തോഷം തോന്നി…..

ആ ഒരു സന്തോഷത്തോടെ വലതു കാൽ എടുത്തു വെച്ചു പുതിയൊരു ജീവിതത്തിലേക്ക് തുടക്കം കുറിച്ചു മാളു……. എല്ലാം കാട്ടിത്തരാൻ മുൻപിൽ ഹരിയുണ്ടായിരുന്നു………കയ്യിൽ നിന്നും പിടി ഇടയിൽ വിടുന്നുണ്ടെങ്കിലും കണ്ണുകൾ തനിക്കു ചുറ്റുമുണ്ടെന്നു മാളുവിന് തോന്നി…….. പേടിയുണ്ട് പാവത്തിന് ………  പോകാനൊരിടം ഇല്ലാത്തവളാണ് ഈ മാളൂവെന്ന്  ഹരിക്കു അറിയില്ലല്ലോ………

മോളെ…….. ഇന്നു വൈകുന്നേരം ചെറിയൊരു റിസപ്ഷൻ ഉണ്ട്…….. അച്ഛന്റെ കുറച്ചു കൂട്ടുകാർ മാത്രം……… പിന്നെ ഇപ്പോൾ കുറച്ചു ബന്ധുക്കളും അടുത്തുള്ളവരും മാത്രം വരും…..  ചെറിയൊരു സദ്യ…….ഹരിക്കുട്ടൻ വെളിയിൽ നിന്നും ഒന്നും കഴിക്കില്ല…….. വീട്ടിൽ വെച്ചു മാത്രം…… അതുകൊണ്ടാണ് വെളിയിൽ ഒന്നും ഫങ്ക്ഷൻ വെക്കാഞ്ഞത്………. വിശക്കുന്നില്ലേ മോൾക്ക്‌……… ഒന്നു ഫ്രഷ് ആയിട്ട് വാ……. ഹരിക്കുട്ടാ മാളുവിനെ റൂം കൊണ്ടുകാണിക്ക്….. എന്നിട്ട് പെട്ടെന്ന് റെഡിയായി ഇങ്ങോട്ടേക്കു വരണം കേട്ടോ……….

ഹരി അനുസരണയോടെ തലയാട്ടി……

മോൾക്കുള്ളതെല്ലാം റൂമിലുണ്ട്….. മാളുവിന്റെ താടിയിൽ പിടിച്ചു അവർ പറഞ്ഞു……….

കയ്യിൽ വീണ്ടുമാ പിടി വീണു……. സംരക്ഷണത്തിന്റെ ചൂടുള്ള വിരലുകൾ തന്റെ വിരലുകൾക്കിടയിലേക്ക് ചേരുന്നത് മാളു അറിഞ്ഞു……….. ആരൊക്കെ കൈവിട്ടാലും ദൈവം കൈവിടില്ലന്നു ജയേച്ചി പറഞ്ഞത് മാളു ഓർത്തു……. ഇപ്പോ അത് സത്യമായി……..  പുതിയ ഓരോരോ  മുഖങ്ങളും  കടന്നു

ഹരി മാളുവിനെ കൂട്ടി മുറിയിലേക്ക് പോയി…….

മുറിയിലെത്തിയതും ഹരി കൈവിട്ടു……… ആ ചൂട് വിട്ടുമാറിയപ്പോൾ എന്തോ ഒന്ന് ശരീരത്തിൽ നിന്നും അടർന്നു പോകും പോലെ തോന്നി………

മാളൂട്ടീ…….. ഇങ്ങു വാ…… ഇവിടിരിക്ക്……… ബെഡിൽ കയറി ഇരുന്നു ഹരി പറഞ്ഞു……..

മാളു ഒന്ന്  ഭയന്നെങ്കിലും ആ മുഖം കണ്ടപ്പോൾ അറിയാതെ അടുത്തിരുന്നു പോയി……..

മാളൂട്ടീ…… ഞാനൊരു സൂത്രം കാണിച്ചു തരാം…… ആരോടും പറയരുത് കേട്ടോ….. പറയുവോ………. വിരൽ ചൂണ്ടി മാളുവിന്റെ കണ്ണിലേക്കു നോക്കി ഹരി ചോദിച്ചു………

ഒന്നും മിണ്ടാതെ ഹരിയെ നോക്കിയിരുന്നു മാളു……. ഒരു ബുക്കെടുത്തു നിവർത്തി കാട്ടി ഹരി പറഞ്ഞു……… ഇതു കണ്ടോ ഞാൻ മാളൂട്ടിയെ വരച്ചത്……….

അതിലേക്ക് നോക്കിയ മാളുവിന് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല…….. ഒരു ഒന്ന്….. അതിനൊരു കയ്യും കാലും…..കണ്ണും മൂക്കും ഒക്കെയുണ്ട്…….  പിന്നെ മുടിയും……. ചെറിയ ചിരിയിൽ തുടങ്ങി അതൊരു പൊട്ടിച്ചിരിയിൽ അവസാനിച്ചു……… ഒരു വിധത്തിൽ ചിരിയൊന്നു നിർത്തി മാളു ഹരിയെ നോക്കി……. തന്നെ നോക്കിയിരിക്കുവാണ്……… മുഖം മങ്ങി………. ദേഷ്യം വരുന്നുണ്ടെന്നു തോന്നുന്നു……. ഇത്രയും വലിയ ഒരു മനുഷ്യൻ വരച്ചത് കണ്ടിട്ട് അറിയാതെ ചിരിച്ച് പോയതാണ്……… താനും മറന്നു ഹരിയേട്ടന്റെ അവസ്ഥ……..  മാളുവിന്‌ തന്നോട് തന്നെ ദേഷ്യം തോന്നി……..

കിച്ചൂട്ടൻ പറഞ്ഞല്ലോ നല്ലതാണെന്നു…….. അതോണ്ടാ മാളൂട്ടിയെ കാണിച്ചത്……. ഇനി കാണണ്ട….. ഇങ്ങു താ……… കളിയാക്കിയില്ലേ എന്നെ…… മാളുവിന്റെ കയ്യിലിരുന്ന ബുക്ക്‌ ഹരി തട്ടിപ്പറിച്ചു വാങ്ങി……..

പെട്ടെന്ന് മാളുവിന് എന്താ ചെയ്യേണ്ടതെന്ന് അറിയാതെ പോയി………ഹരിയുടെ ഭാവങ്ങൾ ഓരോന്ന് മാറി വന്നു…….. പെട്ടെന്നു രാവിലെ കിച്ചു ഹരിയുടെ ദേഷ്യം  തണുപ്പിച്ചത് ഓർത്തു മാളു……  ഹരി ആ പേപ്പർ കീറാൻ തുടങ്ങി……… മാളു അതു തടഞ്ഞിട്ട്  പറഞ്ഞു ….

ആരാ പറഞ്ഞത് നല്ലതല്ലെന്ന്…….. ഇത് എന്നെക്കാളും നന്നായിട്ടുണ്ട്…… നല്ല ഭംഗിയുണ്ട്…… ഇതിലും ഭംഗിയായി വേറാരും വരയ്ക്കില്ല എന്നെ…….. ഞാൻ കളിയാക്കിയതല്ലല്ലോ……… പക്ഷേ ഇതിനു പൂർണ്ണത ഇല്ലാത്തതു പോലെ …….. ദേ ഇപ്പോൾ നോക്കിക്കോ…… അവളൊരു പെൻസിൽ എടുത്ത് അതുപോലൊരു പടം അടുത്ത് വരച്ചു…… എന്നിട്ട് ആ കൈകൾ തമ്മിൽ ബന്ധിപ്പിച്ചു……

മാളൂട്ടിയെ വരയ്ക്കുമ്പോൾ കൂടുതൽ  ഭംഗി  വരണമെങ്കിൽ ഇങ്ങനെ കൂടെ ഹരിയേട്ടനെയും കൂടെ വരയ്ക്കണം…… ഇപ്പോഴെങ്ങനുണ്ട്‌……… നല്ല ഭംഗിയില്ലേ……..

മ്മ്…… മാളൂട്ടിക്കും വരക്കാനറിയുവോ…..

അങ്ങനെ വരക്കാനറിയില്ല……. എങ്കിലും ഹരിയേട്ടന് വേണ്ടി ഞാൻ വേണേൽ വരയ്ക്കും……..

നല്ല മാളൂട്ടിയാ…….. എനിക്കൊത്തിരിയിഷ്ടമായി………. അതും പറഞ്ഞു അവളെ ചേർത്ത് പിടിച്ചു……..

പെട്ടെന്നു മാളു ഹരിയെ തള്ളിമാറ്റി………..എന്തായിത് മാറ്….

ഹരി പിന്നോട്ട് കുറച്ചു മാറിനിന്നു…… സ്വരം ഇടറി ചോദിച്ചു……… എന്നെ മാളൂട്ടിക്ക് ഇഷ്ടമല്ലേ……..

ഹരിയുടെ ചോദ്യം കേട്ട മാളുവിന്‌ വിഷമം തോന്നി…….

ആരാ പറഞ്ഞത് ഇഷ്ടമില്ലെന്ന്……..ഞാൻ പേടിച്ചു പോയി……. അതോണ്ടല്ലേ……

എന്തിനാ പേടിക്കുന്നെ……. നമുക്ക് ഇഷ്ടമുള്ളവരോട് അത് പ്രകടിപ്പിക്കേണ്ടത് കെട്ടിപ്പിടിച്ചാ………

മാളൂന് വീണ്ടും ചിരി വന്നു……… ആരാ പറഞ്ഞു തന്നത്  ഇങ്ങനെയൊക്കെ…..

എന്റെ അനിയൻകുട്ടൻ……… അവൻ ഇങ്ങനാണല്ലോ……. അവൻ ഇഷ്ടം കൂടുമ്പോൾ  എപ്പോഴും കെട്ടിപ്പിടിക്കും എന്നെ …….

അനിയനുണ്ടോ ഹരിയേട്ടന്……..

ഉണ്ടല്ലോ……… വാ…… അപ്പുറത്തെ മുറിയാ അവന്റെ  …. കാണിച്ചു തരാം…….. മാളുവിന്റെ കയ്യും പിടിച്ചു വെളിയിലേക്കു നടക്കുന്നതിനിടയിൽ പറഞ്ഞു……

മാളൂട്ടിയുടെ ചിരി കാണാൻ നല്ല രസമുണ്ട്…… ഇനിയെന്നും ഹരിയേട്ടാന്ന് വിളിച്ചാൽ മതി….. ഇപ്പോൾ വിളിച്ച പോലെ……..

അതിനിടയിൽ താൻ  ഹരിയേട്ടാന്നു വിളിച്ചോ ……. മാളു ചിന്തിച്ചു……. എന്തെങ്കിലുമാകട്ടെ……. ആളൊന്നു തണുത്തല്ലോ…. അതു മതി……

ഒരു മുറിയുടെ മുന്നിൽ വന്നു ഹരി പതിയെ തട്ടിയിട്ട് തുറന്നു……… കൂടെ മാളുവിനെയും വലിച്ചു അകത്തേക്ക്………

ഒരാൾ ബെഡിൽ കമഴ്ന്നു കിടപ്പുണ്ട്……….ശബ്ദം കേട്ട് എഴുന്നേറ്റു……..

കിച്ചുവല്ലേ ഇത്……. അതുശരി…… അപ്പോൾ കിച്ചു അനിയനാണ് ഹരിയുടെ……… മാളു ഓർത്തു……..

കിച്ചൂട്ടാ……. മാളൂട്ടിക്ക് നിന്നെ അറിയില്ലെന്ന്……  ഇനി മാളൂട്ടി എന്നെവിട്ട് ഒരിടത്തും പോവില്ല……. എന്നെ വലിയ ഇഷ്ടമാണെന്ന് പറഞ്ഞു മാളു….. ഹരി വാ തോരാതെ മാളുവിനെപ്പറ്റി പറഞ്ഞു കൊണ്ടിരിക്കുവാണ്……..

കിച്ചു ഹരി പറയുന്നത് കേൾക്കുന്നുണ്ടെങ്കിലും എന്തോ ഒരിഷ്ടക്കുവ് ആ മുഖത്തു തെളിഞ്ഞിരുന്നു……….. മാളുവിനെ നോക്കുന്നതേ ഉണ്ടായിരുന്നില്ല……. അവർ രണ്ടാളും സംസാരിച്ചു കൊണ്ടേയിരുന്നു…….. മാളു പതിയെ മാറിനിന്നു രണ്ടാളെയും ശ്രദ്ധിച്ചു……… ടേബിളിൽ മടങ്ങി ഇരുന്ന ഒരു ബുക്ക് കയ്യിലെടുക്കാതെ  പേന ഇരുന്ന ഭാഗമെടുത്തു തുറന്നു നോക്കി……….

ഇനി വരും ജന്മങ്ങളത്രയും ഞാൻ

എന്റേതാക്കി കൂട്ടിലടച്ചീടും പെണ്ണേ…..

പോയ ജന്മങ്ങളത്രയും എന്റേതാവാത്തതിൻ ശിക്ഷയായി……..

മാളുവിന്റെ ചുണ്ടിലൊരു ചെറിയ ചിരി തെളിഞ്ഞു……… പിറകോട്ടു മറിക്കാൻ തുടങ്ങേ പെട്ടെന്ന് ആരോ സൈഡിൽ നിന്നുമാ ബുക്ക്‌ ശക്തിയിൽ അടച്ചു……

ആരോട് ചോദിച്ചിട്ടാ ഇതെടുത്തത്……. എന്റെ ബുക്സ് ആരും എടുക്കുന്നത് എനിക്കിഷ്ടമല്ല…… കിച്ചു ദേഷ്യത്തിൽ മാളുവിനോട് പറഞ്ഞു……..

ഞാൻ…….. ചുമ്മാ……… മാളു നിന്ന് വിക്കി…..

മാളൂട്ടിയോട് ദേഷ്യപ്പെടല്ലേ കിച്ചൂട്ടാ…….. പാവമല്ലേ…….. ഹരി അടുത്തു വന്നു പറഞ്ഞു….

ഞാൻ ചുമ്മാ പറഞ്ഞതാ ഏട്ടാ………. ഒന്നു പേടിപ്പിക്കാൻ………. കിച്ചു ഹരിയെ കണ്ണടച്ചു കാണിച്ചു……….

അത് ഹരിയെ സമാധാനിപ്പിക്കാൻ പറഞ്ഞതാണെന്ന് മാളുവിന്‌ മനസ്സിലായി…… പിന്നെ കിച്ചുവിനെ നോക്കിയതേ ഇല്ല മാളു……

ഹരിയേട്ടാ ഞാൻ വെളിയിൽ ഉണ്ടാവുമേ……. അതുംപറഞ്ഞു മാളു കിച്ചുവിനെ നോക്കാതെ വെളിയിലേക്കു പോയി……….

മുറിയിൽ കയറി………. ഒന്നു മുഖം കഴുകി ഫ്രഷ് ആയി വന്നപ്പോഴേക്കും ഹരി ഉണ്ടായിരുന്നു മുറിയിൽ………..

താഴെ നിന്നും ഹരിക്കുട്ടാന്നുള്ള വിളി കേട്ടു……

വാ മാളൂട്ടി…….. നമുക്ക് താഴെ പോകാം……. കയ്യിൽ പിടിച്ചു വലിച്ചു ഹരി നടന്നു…….. കയ്യിലുള്ള പിടുത്തം കണ്ടപ്പോൾ മാളുവിന്‌ ചിരി വന്നു……… കുഞ്ഞിലേ അച്ഛൻ ഇങ്ങനായിരുന്നു…….. എവിടെ പോയാലും കയ്യിൽ പിടിച്ചേ നടക്കു……….. അച്ഛൻ മറന്നാലും ആ ചെറുവിരലിൽ അറിയാതെ തന്റെ കയ്യെത്തും………

ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ഹരി തന്റെ  തൊട്ടടുത്തായി മാളുവിനെ പിടിച്ചിരുത്തി………. അപ്പുറത്തെ ചെയറിൽ ആരും ഇരിക്കാതെ കൈ വച്ചിട്ടുണ്ട്…….. നോട്ടം മുകളിലേക്കാണ്…….. മാളുവിന്‌ മനസ്സിലായി കിച്ചുവിനെയാണ് നോക്കുന്നതെന്ന്…….. ഏട്ടന്റെ മനസ്സ്  അറിഞ്ഞതുപോലെ കിച്ചു  ഓടി വന്ന് ആ ചെയറിൽ ഇരുന്നു……… രണ്ടാളും അന്യോന്യം ഇലയിൽ നിന്നും കയ്യിട്ടു വാരുന്നുണ്ടായിരുന്നു………. അതു നോക്കിയിരിക്കുന്ന മാളുവിനെ നോക്കി അമ്മ പറഞ്ഞു……….

മോളതൊന്നും കാര്യമാക്കണ്ട കേട്ടോ ……… രണ്ടാളും എപ്പോഴും ഇങ്ങനാ………

മാളു ഒന്നും കഴിക്കാതെ ചോറിൽ വിരൽ ഇട്ടിളക്കി ഇരുന്നു…….. മനസ്സ് മുഴുവൻ വീട്ടിൽ ആയിരുന്നു…….

മാളൂട്ടിക്ക് വാരിത്തരണോ ഞാൻ …… ഞാൻ കഴിക്കാതെ ഇരിക്കുമ്പോൾ അച്ഛനാണ് എനിക്ക് വാരിത്തരാറ്……….. ഹരിയുടെ ചോദ്യം കേട്ട് മാളു ഒന്നു ഞെട്ടി………

പെട്ടെന്നു തന്നെ മാളു വാരി കഴിക്കാൻ തുടങ്ങി………. പറഞ്ഞതുപോലെ ഇനി ഹരിയെങ്ങാനും ചെയ്താലൊന്നു പേടിച്ചു…….. അതും ഇത്രയും ആൾക്കാരുടെ മുന്നിൽ………

അമ്മയുടെ കൂടെ കുറച്ചു നേരം ചുറ്റിപ്പറ്റി നിന്നു……….ആളൊഴിയുന്നതിനനുസരിച്ചു വീണ്ടും വന്നുകൊണ്ടിരിക്കുന്നു………. ഇത്രയും ബന്ധുക്കളും കൂട്ടുകാരുമോ………. തീരെ കുറച്ചു ആൾക്കാരെയെ വിളിച്ചിട്ടുള്ളു എന്നാണ് പറഞ്ഞത്……. കുറച്ചു ഇത്രയും…….. അപ്പോൾ എല്ലാവരെയും വിളിച്ചിരുന്നുവെങ്കിലോ……… മാളു അറിയാതെ നെഞ്ചിൽ കൈ വെച്ചു പോയി………. 

വൈകുന്നേരം ആയപ്പോഴേക്കും കോട്ടും സ്യുട്ടുമൊക്കെ ഇട്ട് കുറച്ചു പേർ വന്നു…… അച്ഛൻ മാളുവിന്റെ കയ്യിൽ പിടിച്ചു എല്ലാവരെയും പരിചയപ്പെടുത്തി കൊടുത്തു…… അതിലൊരാൾ കൈ നീട്ടി…… മാളു അച്ഛനെ നോക്കി…….. അദ്ദേഹം ഒന്നു ചിരിച്ചു………… മാളു അയാൾക്ക് കൈ കൊടുത്തു പരിചയപ്പെട്ടു……….. മാളുവിന്‌ ബോധം മറയുമോന്ന് പേടിയുണ്ടായിരുന്നു……… ഈശ്വരാ ജഡ്ജിയെ ഒക്കെ ആദ്യമായിട്ടാ ജീവനോടെ ഇത്രയും അടുത്ത് കാണുന്നത്………. അതുകൊണ്ട്…….

ഒരുപാട് പഠിച്ചവരാണ് വിവരദോഷികളും……… ചിലരൊക്കെ ദയനീയമായിട്ടാണ് മാളുവിനെ നോക്കുന്നത്……    ഇങ്ങനെയൊരവസ്ഥ വന്നതിനു…….. ചിലർക്ക് അസൂയ പോലെ……… കെട്ടിയോൻ ഇങ്ങനെയായാൽ എന്താ…….. ഇത്രയും വലിയൊരു കുടുംബത്തിൽ കയറാൻ പറ്റിയില്ലേ………. അങ്ങനൊരു ഭാവം……..

ഇതൊരു അസുഖമല്ല……… അവസ്ഥയാണ്…….. നാളെ എനിക്കോ നിങ്ങൾക്കോ വരാവുന്ന ഒന്ന്……… ദയനീയമായി നോക്കുന്നവരുടെ മുന്നിൽ ഹരിയുടെ വിരലുകളിലേക്ക് കൈ ചേർത്തു പിടിച്ചു മാളു ……….. ഹരിയുടെ മുഖത്തു നോക്കി ഭംഗിയായി ഒന്നു ചിരിച്ചു……….. ഹരി തിരിച്ചും……..

ഈ കുറച്ചു സമയം കൊണ്ട് ഹരിയുടെ രീതികൾ ഏറെക്കുറെ മാളുവിന് മനസ്സിലായി……… ഹരി ചിരിക്കുമ്പോൾ കൂടെ ചിരിക്കണം…….. എന്തെങ്കിലും സംസാരിക്കുമ്പോൾ നല്ലൊരു കേൾവിക്കാരിയാവണം……… എപ്പോഴും കൂടെ നടക്കണം……..

കിച്ചുവിനെ നോക്കിയപ്പോൾ  ഞങ്ങളുടെ കൂട്ടിപ്പിടിച്ച കൈകളിലേക്ക് നോക്കി ദേഷ്യത്തിൽ നിൽപ്പുണ്ട്…….. ഹരിയുടെ മുഖത്തേക്ക് നോക്കുമ്പോൾ അത് തെളിയുന്നുണ്ടെങ്കിലും തന്നെ കാണുമ്പോൾ അത് ഇരുളുന്നുണ്ട്………… മാളുവിന്‌ ചെറിയൊരു പേടി തോന്നി……

അച്ഛൻ ഇടയ്ക്കിടെ തന്നെ നോക്കുന്നുണ്ട്……..  ചിരിക്കുന്നുണ്ട്…….. എന്താണെന്നു മാളുവിന്‌ മനസ്സിലായത് എല്ലാവരും പോയി വീട്ടുകാർ മാത്രം ആയപ്പോഴാണ്…….. വല്യച്ഛനും വല്യമ്മയും ദീപുവേട്ടനും അപ്പുവേട്ടനും വന്നിട്ടുണ്ട്………. പേരിനു മാത്രമാണെന്ന് അവരുടെ മുഖം കണ്ടാലറിയാം………. വല്യമ്മക്ക് ഇതൊക്കെ കണ്ടിട്ട് അത്ര സന്തോഷം ഇല്ലെങ്കിലും ഹരിയെ കാണുമ്പോൾ മുഖത്തു ചെറിയൊരു സന്തോഷം ഉണ്ട്……….

അച്ഛൻ തന്നെയാണ് ചേർത്ത് പിടിച്ചു കൂട്ടിക്കൊണ്ടു പോയത്……… പതിനെട്ടു വയസ്സായതിന്റെ ആഘോഷം……… അന്ന് പറഞ്ഞ വാക്ക് പാലിച്ചിരിക്കുന്നു……….

അച്ഛാ എന്റെ ബർത്ത് ഡേ കഴിഞ്ഞു….. മാളു പറഞ്ഞു……..

അത് സാരമില്ല……….. ഇപ്പോഴല്ലേ മോൾ ഈ വീട്ടിലെ അംഗമായത്……..ആ ഒരു സന്തോഷം കൂടി ഉണ്ട്…….. അരവിന്ദൻ പറഞ്ഞു…….

കേക്ക് മുറിച്ച് ഒരു കഷ്ണം എടുത്തു……… ആർക്ക് കൊടുക്കും ആദ്യം……. മാളു ഒന്നു ചിന്തിച്ചു……… പിന്നെ എന്തും വരട്ടെയെന്നു വിചാരിച്ചു  കിച്ചുവിന്റെ കൂടെ നിന്നു കയ്യടിച്ചു കൊണ്ടിരുന്ന ഹരിക്കു നേരെ നീട്ടി………. സന്തോഷം കൊണ്ടു ഹരിക്ക് കണ്ണൊക്കെ നിറഞ്ഞു……….

അച്ഛാ…… കണ്ടോ മാളൂട്ടിക്ക് എന്നെയാ കൂടുതൽ ഇഷ്ടം……… എനിക്കാ ആദ്യം കേക്ക് തന്നേ………. ഹരി കേക്ക് വാങ്ങി പറഞ്ഞു…….

ഹരിക്കുട്ടന് ആരോടാ കൂടുതലിഷ്ടം……… അച്ഛൻ നോക്കട്ടെ ആർക്കാ കേക്ക് കൊടുക്കുകാന്നു……..

എനിക്ക്……… എനിക്ക് കൂടുതലിഷ്ടം കിച്ചൂട്ടനെയാ……….

മാളൂ കിച്ചുവിന്റെ മുഖത്തേക്ക് നോക്കി……… ഹരിയും കിച്ചുവും ചിരിയോടെ മുഖാമുഖം നോക്കി കേക്ക് പങ്കിടുവാണ്……… വേറെ ആരെയും അവരവിടെ കാണാത്തതു പോലെ……….. കിച്ചു മാളുവിനെ ഒന്നും നോക്കി…… ആ നോട്ടത്തിൽ ഒരു പുച്ഛം ഉണ്ടായിരുന്നോ……… എങ്കിലും മാളുന് ഒരുപാട് സന്തോഷം തോന്നി ആ സഹോദരങ്ങളുടെ സ്നേഹം കണ്ടിട്ട്………

പിന്നെ ഇപ്പോൾ മാളൂട്ടിയെയും ഒത്തിരി ഇഷ്ടാ………. ബാക്കി കയ്യിലിരുന്ന കേക്ക് മാളുവിന്‌ നേരെ നീട്ടി ഹരി പറഞ്ഞു……..

കിച്ചുവിന്റെ മുഖമൊന്നു മങ്ങിയെങ്കിലും എല്ലാവർക്കും മുന്നിൽ ചിരിച്ചു നിന്നു………. അത് മാളു അല്ലാതെ വേറാരും ശ്രദ്ധിച്ചതുമില്ല………

 

 

💕💕💕..a…….m…..y…..💕💕💕

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ലാവണ്യ – 6”

Leave a Reply

Don`t copy text!