മാളൂ…….. ടീ… മാളു… എഴുന്നേൽക്കാൻ……. പുതച്ചു മൂടി കിടക്കുന്നതു കണ്ടില്ലേ……..
എന്നത്തേയും പോലെ തന്നെ വല്യമ്മയുടെ വഴക്കു കെട്ടിട്ടാണ് മാളു കണ്ണു തുറന്നത് ……
നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇന്ന് ദീപു വരുമെന്ന്…… പോയി പാലു വാങ്ങി വാ….. കാലു കൊണ്ടു തട്ടിയുണർത്തി അവർ പറഞ്ഞു……
ഞാൻ മറന്നിട്ടില്ല വല്യമ്മേ…… ദാ വരുന്നു……. മുടി വാരിക്കെട്ടി മാളു പറഞ്ഞു….. ഇവിടുത്തെ നായയെ പോലും വല്യമ്മ കാലിൽ തട്ടിയുണർത്തില്ല……. അതിലും താഴെയാണ് താനെന്നു മാളു ഓർത്തു……. ആദ്യം കണ്ടത് വല്യമ്മയെ ആണെങ്കിലും കൈ രണ്ടും മുഖത്തിന് നേരെ വെച്ചു ദിവസവും ചൊല്ലാറുള്ള പ്രാർത്ഥന ചൊല്ലി….. കുളിച്ചു നേരെ അടുക്കളയിലേക്ക്………
കുളിക്കാതെ അടുക്കളയിൽ കയറിയാൽ വല്യമ്മ നല്ല വഴക്കു പറയും…….. പക്ഷേ വല്യമ്മ കുളിക്കാതെയാണ് കയറാറ്………
അടുക്കള വശത്തു ചായ്പ്പിൽ ആണ് കിടക്കുക…….. പഴയ സാധനങ്ങളുടെ കൂടെ……
അടുപ്പ് കത്തിച്ചു……. ചോറിനുള്ള വെള്ളം വെച്ചു……. പാൽ വാങ്ങാനുള്ള പാത്രം എടുത്തു പതിയെ ഇറങ്ങി……… നേരം വെളുത്തു വരുന്നതേയുള്ളു…….. സൂക്ഷിച്ചു നോക്കി നടക്കുവാണ് മാളു…….. ഇഴജന്തുക്കൾ ഒരുപാട് ഉള്ള സ്ഥലമാണ്……. അമ്പലത്തിൽ നിന്നും കേൾക്കുന്ന കീർത്തനത്തിൽ മുഴുകി നടന്നു…… പടിക്കൽ നിന്നു തൊഴുതു…….. അകത്തു കയറിയാൽ ആരെങ്കിലും പറഞ്ഞു വല്യമ്മ അറിയും……… പിന്നൊരു യുദ്ധത്തിന് അതുമതി……….
എനിക്കു നീ മാത്രേ ഉള്ളൂ കൃഷ്ണ……… വിഷമിപ്പിച്ചോ……. പക്ഷേ എനിക്ക് സഹിക്കാൻ പറ്റുന്നതിലും അധികം തരരുത് കേട്ടോ….. അങ്ങനെ ഉണ്ടായാൽ തന്നെ മനുഷ്യരൂപത്തിൽ എന്റടുത്തു ഉണ്ടാവണം ……. കണ്ണടച്ച് പ്രാർത്ഥിച്ചു കാലു നീട്ടിവച്ചു നടന്നു……..
പാലിന്റെ പാത്രം ആ ചേച്ചിയെ ഏൽപ്പിച്ചു അവർക്ക് വേണ്ടി കാത്തു നിൽക്കുമ്പോഴാണ് പിറകിൽ നിന്നും ഒരു ഷൂളമടി കേട്ടത്.. ചേച്ചിയുടെ മകൻ ആണ്.. കിണറിന് വക്കിൽ ഇരുന്ന് പല്ലുതേക്കുകയാണ്……… അതിനിടയിലാണ് ഈ തോന്നിവാസം…….. അങ്ങോട്ടേക്ക് പിന്നെ നോക്കാനേ പോയില്ല……… ഇമ്മാതിരി കോഴികളെ ശ്രദ്ധിക്കാതെ ഇരിക്കുന്നതാണ് നല്ലത്……….
പാൽ പാത്രം കയ്യിൽ തന്ന് ചേച്ചി മകനോട് പറഞ്ഞു………… എണീറ്റ് പോടാ ചെക്കാ…….. കിണറ്റിലെ വെള്ളം ചീത്തയാക്കാതെ………
മാളുവിന്റെ മുന്നിൽനിന്നും അത്രയും കേട്ടതുകൊണ്ട് ഒരു ചമ്മലോടെ അവൻ എഴുന്നേറ്റ് പോയി………….
വീട്ടിലെത്തിയതും തനിക്കുള്ള പണികളൊക്കെ കറക്റ്റ് ആയി ഒരുക്കി വെച്ചിരുന്നു വല്യമ്മ……..
അടുക്കളയിൽ നിൽക്കുമ്പോൾ മാത്രം മനസ്സ് ശാന്തമാക്കി നിർത്തും……….. ഇല്ലെങ്കിൽ വല്യമ്മയുടെ കയ്യിൽ നിന്നും നല്ലത് കിട്ടും………… പിന്നെ ചിന്തിക്കുന്നത് മുഴുവൻ പാത്രം കഴുകുമ്പോഴും തുണി നനക്കുമ്പോഴും ഒക്കെയാണ്………..
ഞങ്ങൾ ദീപുവിനെ കൂട്ടാൻ പോവുകയാണ്……. വരുമ്പോഴേക്കും ഉച്ചയ്ക്കുള്ളത് റെഡിയാക്കി വെച്ചിരിക്കണം……. അവന്റെ മുറി കൂടെ വൃത്തിയാക്കി ഇടണം……… വല്യമ്മ ഓർഡർ ഇട്ടിട്ടു പോയി…………
കേട്ടാൽ തോന്നും ഞാൻ ഇവിടുത്തെ വേലക്കാരിയാണ്ന്ന്…….. എങ്കിൽ അല്ല……. ഇവിടുത്തെ അച്ഛന്റെ അനിയന്റെ മകളാണ് ഞാൻ………… എന്റെ അച്ഛൻ മരിച്ചുപോയി…….. അല്ല…….. സ്വയം ജീവനെടുത്തതാണ്……… ചായ്പ്പിൽ…….. ആ ചായ്പ്പിലാണ് എന്റെയുറക്കം………. പേടിയില്ല……… എന്റെ സ്വന്തം അച്ഛനല്ലേ………..
അമ്മ എവിടെയാണെന്ന് ഇന്നും അറിയില്ല……… ഞാൻ പത്താം ക്ലാസ്സിൽ എക്സാം എഴുതിയിട്ട് വീട്ടിൽ വരുമ്പോൾ കണ്ടത് ഒരാൾക്കൂട്ടമാണ്…… തൂങ്ങിയാടുന്ന അച്ഛനെ താഴെയിറക്കിയത് പോലീസ് വന്നതിനു ശേഷമാണ്…….. അമ്മയെ തിരഞ്ഞിട്ട് കാണാൻ പറ്റിയില്ല…….. ഒരു മൂലയിൽ കരഞ്ഞു തളർന്നിരുന്നു ഞാൻ ആരും ആശ്വസിപ്പിക്കാനില്ലാതെ ……… എല്ലാവരുടെയും മുഖത്തൊരു പുച്ഛഭാവം……..
പിന്നീടാണറിഞ്ഞത്………… അമ്മ എന്നെയും അച്ഛനെയും ഉപേക്ഷിച്ചു വേറൊരാളുടെ കൂടെ പോയ കാര്യം………. എന്തിനായിരുന്നു അത്…… എന്തു കുറവാണ് അച്ഛൻ വരുത്തിയത് എന്നുമറിയില്ല…….. അതുവരെ ഞാൻ അനുഭവിച്ചിരുന്ന എന്റെ എല്ലാ സൗഭാഗ്യങ്ങളും തട്ടിക്കളഞ്ഞിട്ടാണ് അമ്മ പോയത്………… അന്ന് നഷ്ടപ്പെട്ടു സുഖജീവിതം……. നാണക്കേട് കാരണമാണ് അച്ഛൻ അങ്ങനെ ചെയ്തത്……. എന്റെ അച്ഛന്റെ ജീവനെടുത്ത അവരെ ഞാൻ പിന്നീട് ഓർക്കാനേ ശ്രമിച്ചിട്ടില്ല……….
ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിനാൽ വല്യച്ചനും വല്യമ്മയും എന്റെ കാര്യങ്ങൾ ഏറ്റെടുത്തു……….. അത് സ്നേഹം കൊണ്ടാവുമെന്നു കരുതിയ എനിക്ക് തെറ്റിയത് എന്നെ പഠിക്കാൻ വിടാതിരുന്നപ്പോഴാണ്…………..
അച്ഛന്റെ പേരുള്ള ഈ വീടിനെയും പറമ്പിനെയുമാണ് അവർ എന്നെക്കാൾ സ്നേഹിച്ചത്………… കുടുംബസ്വത്താണ്……. അച്ഛന്റെ പേരിലുള്ളത്………. അച്ഛന്റെ സ്വത്ത് സ്വാഭാവികമായും എന്റെ പേരിലേക്ക് ആയതിനാൽ ഇന്നും ഞാൻ ഇവിടെയുണ്ട്……… ജീവനോടെ……. ഒരു വേലക്കാരി ആയിട്ട്……….. വല്യച്ഛൻ പോലും ഒന്നു സ്നേഹത്തോടെ നോക്കില്ല എന്നെ……….. അച്ഛൻ ഉണ്ടായിരുന്നപ്പോൾ എന്ത് സ്നേഹമായിരുന്നു വല്യച്ചനും വല്യമ്മയും ഏട്ടന്മാർക്കും………..
എല്ലാവരും പറയുന്നത് ഞാനെന്റെ അമ്മയുടെ സ്വഭാവം കാണിക്കുമെന്നാ………. പതിനെട്ടു തികയാൻ കാത്തിരിക്കുവാ എല്ലാവരും…….. എന്നെ ആരുടെയെങ്കിലും തലയിൽ കെട്ടിവച്ചു ഒന്നൊഴിയാൻ…….. അതിന്റെ കൂടെ എന്റെയൊരൊപ്പും വേണം……. ഇനി കുറച്ചു ദിവസവും കൂടിയേ ഉള്ളൂ അതിനു……. പതിനെട്ടു ആവാൻ………. മാളു സോപ്പു പതയിൽ സ്വന്തം ഒപ്പിട്ടു നോക്കി…….. മറന്നിട്ടില്ല…….. നന്നായിട്ടുണ്ട്…… അതിന്റെ ഭംഗി നോക്കി തുണി ഊരിപ്പിഴിയുമ്പോളാണ്
ശ്….. ശൂ……. എന്നൊരു ശബ്ദം കേട്ടത്……. മാളു നിലത്തു ചുറ്റിലും നോക്കി…….
മാളൂ….. ദേ ഇവിടെ…….. ശബ്ദം കേട്ടിടത്തേക്ക് തിരിഞ്ഞു നോക്കി…..
മതിലിനു മുകളിൽ വെട്ടി വച്ചിരിക്കും പോലെ ജയേച്ചിയുടെ തല…….. അതു കണ്ടിട്ട് മാളു ഉറക്കെ ചിരിച്ചു…..
അപ്പുറത്തെ വീട്ടിലെയാണ്……… തന്നോട് മിണ്ടുന്ന……. അല്ലെങ്കിൽ തനിക്ക് മിണ്ടാൻ ഉള്ള ആകെയൊരാൾ…….
എന്റെ ജയേച്ചി…… മിണ്ടി നിൽക്കാൻ സമയമില്ല……. ഒരുപാട് ജോലിയുണ്ട്……… വീണ്ടും അലക്കാൻ തുടങ്ങി……
ഇന്നാണോ മാളൂട്ടി ദീപു വരുന്നത്……..
അതെ……
അപ്പോൾ പണിയുടെ മേലെ പണിയാവുമല്ലോ ഇനി മാളൂട്ടിക്ക്……. അല്ലെ…..
അതേ……
എന്റെ മാളൂട്ടി……. ജയേച്ചിയിതു മുൻപും ചോദിച്ചിട്ടുള്ളതാ……… നീയാണെങ്കിൽ ഒന്നും തുറന്നു പറഞ്ഞിട്ടുമില്ല…….. എങ്ങോട്ടെങ്കിലും….. വേറെ ബന്ധുക്കളുടെ അടുത്തേക്ക് പൊയ്ക്കൂടേ നിനക്ക്…… ഇവിടിങ്ങനെ കഷ്ടപ്പെട്ടു എത്ര നാൾ ജീവിക്കും…….
കയ്യിലെ സോപ്പു പത ഊതി വിട്ടു മാളു ജയയുടെ അടുത്തേക്ക് ചെന്നു………
എന്റെ ചേച്ചി ഇവിടെയുള്ളവർ എല്ലാം എന്റെ സ്വന്തം ചോര തന്നെയല്ലേ……… വല്യമ്മ ഒഴികെ…… ഇവിടെ എനിക്ക് മാനം കാത്തു സൂക്ഷിക്കാം……… ആരും എന്നെ ആ ഒരു കണ്ണോടെ കാണില്ല………ദീപുവേട്ടനോ…. അപ്പുവേട്ടനോ…….. അവരെന്നെ സഹോദരിയായി കാണുന്നില്ലന്നെ ഉള്ളൂ……… എനിക്ക് ആകെയുള്ള രക്തബന്ധം അവരല്ലേ ഉള്ളൂ……… വേറെവിടെ പോയാലും എനിക്കീ സുരക്ഷ കിട്ടില്ല…… മാളു വീണ്ടും പത ഊതിവിട്ടു………
എത്ര നിസ്സാരം ആയിട്ടാണ് ഇവൾ ഇതെല്ലാം പറയുന്നത്……… ജയ ഓർത്തു……… തനിക്ക് പറ്റുമായിരുന്നെങ്കിൽ താൻ രക്ഷപ്പെടുത്തിയേനെ അവളെ……….. പൈസ മാത്രമുണ്ടായാൽ പോരല്ലോ……… തന്റെ കൂടെ നിൽക്കാൻ…….. സഹായിക്കാൻ……. ആളു വേണ്ടേ……….
നിന്റെ പണി നടക്കട്ടെ മാളൂട്ടി………. ഞാൻ പോകുവാ……….. അവരെല്ലാം പോകുന്നത് കണ്ടപ്പോൾ നിന്നെയൊന്ന് കാണാൻ ഓടി വന്നതാ………… ഇന്നാ………. ഒരു ഫൈവ്സ്റ്റാർ നീട്ടി………..
ഇന്നലെ പുറത്തു പോയപ്പോൾ വാങ്ങിയതാ നിനക്ക്……….
ഇങ്ങനെ ഓരോന്ന് തന്ന് എന്നെ വഷളാക്കി വച്ചോ………. മാളു അതു വാങ്ങിയിട്ട് പറഞ്ഞു……….
കിടന്നു ചിലക്കാതെ അത് കഴിച്ചിട്ട് അതിന്റെ കവർ ഇങ്ങോട്ടിട്ടേക്കണം………… ഇനി അത് കണ്ടിട്ട് നിന്റെ വല്യമ്മക്ക് ഹാലിളകേണ്ട……. കേട്ടോ………. ഞാൻ പോവാ……. അല്ലേൽ ഇവിടുത്തെ അമ്മക്ക് ഹാലിളകും……….
മ്മ്…… ശരി ജയേച്ചി………. മാളു അതു കഴിച്ചുകൊണ്ട് നിന്നു തുണി കഴുകി വിരിച്ചു…… മിട്ടായി കവർ ജയേച്ചിയുടെ മതിലിനപ്പുറം ഇട്ടു…..
അച്ഛൻ പോയതിൽ പിന്നെ ഇതൊക്കെ കഴിക്കുന്നത് ചേച്ചി വാങ്ങി തരുമ്പോൾ ആണ്……………. ഓർമ വച്ചപ്പോൾ മുതൽ കാണുന്നതാണ് ജയേച്ചിയെ……… അപ്പുറത്തെ വീട്ടിലെ മരുമകൾ ആണ്……… ചേട്ടനും ചേട്ടന്റെ അച്ഛനും അമ്മയും കൂടി ഒതുക്കി വച്ചിരിക്കുന്ന ഒരു പാവം മരുമകൾ……….. അങ്ങനെ വേണം പറയാൻ……….ഒരു മകൻ ഉണ്ട്……… അമ്മ ഉണ്ടായിരുന്നപ്പോൾ നേരത്തെ ഒക്കെ ഇവിടെ വരുമായിരുന്നു……… എന്നെ വലിയ ഇഷ്ടമാണ് അന്നും ഇന്നും…….. ഇന്ന് ആ വീട്ടിലെ വേറാരും എന്നോട് മിണ്ടില്ല….. കാരണം എന്റമ്മ തന്നെ……… ഇങ്ങനെ ഉള്ളവരെയൊക്കെ അമ്മ എന്ന് ആരെങ്കിലും വിളിക്കുവോ…….. ഓർക്കാൻ ഇഷ്ടമില്ലാത്തത് പോലെ മാളു മനഃപൂർവം എല്ലാം മറന്നു………
അടുക്കളയിലെ പണിയൊക്കെ ഒരുവിധം കഴിഞ്ഞു………. എല്ലാ അടുപ്പിൽ ആണ് വെക്കാറ്……….. ഗ്യാസ് സ്റ്റവ് ഉപയോഗം മാളു അടുക്കളയിൽ കയറിയപ്പോഴേ വല്യമ്മ നിർത്തി…………..
പതിയെ സ്റ്റെപ്പ് കയറി ദീപുവേട്ടന്റെ മുറിയിൽ പോയി………… ഒരിക്കൽ ഇത് തന്റെ മുറിയായിരുന്നു………… ഈ കട്ടിലും മേശയും എല്ലാം തന്റെ കുറേ കഥകൾ കേട്ടിട്ടുള്ളതാണ്……….. ദീപുവേട്ടനും അപ്പുവേട്ടനും ഇപ്പോൾ തന്നോട് മിണ്ടാറേ ഇല്ല………. മുൻപൊക്കെ വല്യ കാര്യമായിരുന്നു…… ഇപ്പോൾ വല്യമ്മയെ പേടിച്ചു ആരും തന്നോട് സ്നേഹം കാണിക്കാറില്ല…….. മേശമേൽ ഇരിക്കുന്ന ദീപു ഏട്ടന്റെ ബുക്ക്സ് ഒക്കെ എടുത്തു നോക്കി…….. അപ്പോൾ മാത്രം കണ്ണുനിറഞ്ഞു വന്നു……. പഠിക്കാൻ മാത്രം ഒരിക്കലും മടികാണിച്ചിരുന്നില്ല……..പത്തിൽ ഫസ്റ്റ് ക്ലാസ്സ് ഉണ്ടായിരുന്നു………. മാർക്ക് ലിസ്റ്റ് എന്നും എടുത്തു പൊടി തട്ടി വെക്കും……… അതു കൊണ്ടിനി തനിക്കു ഒരു പ്രയോജനവും ഉണ്ടാവില്ലെന്ന് അവൾക്കു നന്നായിട്ടറിയാം………..
വെളിയിൽ വണ്ടിയുടെ ശബ്ദം കേട്ട് മാളു ചൂലുമായി താഴേക്കോടി………. ചെന്നു തട്ടിനിന്നത് ദീപുവേട്ടനെയും……….. കണ്ടപ്പോഴുണ്ടായ സന്തോഷം മുഖത്ത് ഒരടി കിട്ടിയപ്പോൾ മാറി…………
..a…….m…..y…..
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Rohini Amy Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Snehabandham written by Rohini Amy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission