അമ്മ അന്ന് പറഞ്ഞതും പ്രവർത്തിച്ചതും ഒക്കെ എന്റെ അച്ഛനെയും അമ്മയെയും വിഷമിച്ച കാര്യങ്ങൾ തന്നെയാണ് … എന്നാൽ അവരുടെ മരണത്തിന്റെ യഥാർത്ഥ കാരണം വളരെ വൈകിയാണ് ഞാൻ അറിഞ്ഞത് !!!
ഉണ്ണിമായയുടെ വെളിപ്പെടുത്തൽ കെട്ട് സ്തബ്ധരായി മൂന്നുപേരും നിന്നു ….
വീട്ടിൽ അമ്മക്ക് കാലിന് വയ്യാതായതോടെ ഡാൻസ് സ്കൂളിന്റെ കാര്യങ്ങൾ ഒക്കെ അവതാളത്തിൽ ആയ കാര്യം അറിയാമായിരുന്നല്ലോ ……..എന്റെ അച്ഛന്റെ വീട്ടിൽ അമ്മയുമായുള്ള വിവാഹത്തിന് വലിയ താല്പര്യം. കാണിച്ചിരുന്നില്ല ……ആകെ അച്ഛന് ഉണ്ടായിരുന്ന ബന്ധം അപ്പച്ചിയോട് മാത്രമായിരുന്നു ….
അച്ഛന് കിട്ടേണ്ട സ്വത്തിലാണ് അപ്പച്ചിയുടെ കണ്ണെന്ന് അമ്മ ഒരിക്കൽ അച്ഛനോട് പറഞ്ഞപ്പോൾ അച്ഛനും അമ്മയും തമ്മിൽ വലിയ വഴക്കായി …
അമ്മ അച്ഛനെ അച്ഛന്റെ വീട്ടുകാരിൽ നിന്ന് അകറ്റാൻ ശ്രമിക്കുകയാണ് എന്ന് പോലും അച്ഛൻ പറഞ്ഞപ്പോൾ അമ്മ പിന്നെ അച്ഛനോട് ഒന്നും മിണ്ടാൻ പോയില്ല …
എന്നാൽ അപ്പച്ചി എന്നെ വിവാഹം ആലോചിച്ചു ഒന്നുരണ്ട് വട്ടം അച്ഛനെ സമീപിച്ചപ്പോൾ അനുകുലമായ മറുപടി അച്ഛൻ അപ്പച്ചിക്ക് കൊടുത്തില്ല .. അപ്പച്ചിയുടെ മകൻ രാജേന്ദ്രനെ പറ്റി ആർക്കും നല്ല അഭിപ്രായം ആയിരുന്നില്ല …
എന്നെ വിവാഹം കഴിച്ചാൽ അച്ഛന്റെ സ്വത്ത് കൈക്കലാക്കാം എന്ന അവരുടെ പദ്ധതി ആയിരുന്നു അത് .. എന്നാൽ അച്ഛൻ അച്ഛന്റെ സ്വത്ത് എങ്ങനെയും വിറ്റ് നിലവിലുള്ള കടം വീട്ടാൻ തീരുമാനിച്ചു …
അച്ഛന് അവകാശമായ സ്വത്ത് കിട്ടാതിരിക്കുവാൻ വേണ്ടി അപ്പച്ചി പല കളികളും നടത്തി അതിൽ അവസാനം അപ്പച്ചി തന്നെ വിജയം കണ്ടു …അച്ഛന് അവകാശപ്പെട്ട സ്ഥലത്തു തർക്കം നടക്കുന്നതിനാൽ വിൽക്കാൻ കഴിയില്ലെന്ന ബോധ്യം അച്ഛനിൽ നിരാശ ഉണ്ടാക്കി …
എല്ലാ വഴിയും അടഞ്ഞ സമയത്താണ് ഇവിടുത്തെ അച്ഛൻ സഹായം കൊടുക്കാനായി മുന്നിട്ട് ഇറങ്ങിയത് … അച്ഛൻ വീടിന്റെ ആധാരം കൊണ്ട് കൊടുത്തതും … അമ്മ വീട്ടിൽ പോയി വഴക്കുണ്ടാക്കിയതും അതിന്റെ ദേഷ്യത്തിന് ആധാരം വലിച്ചു കീറി കളഞ്ഞതും എല്ലാം അറിയാമല്ലോ …
അന്ന് വൈകിട്ട് അപ്പച്ചിയും രാജേന്ദ്രനും കൂടി വീട്ടിൽ വന്നു … മനസ്സ് തകർന്നിരുന്ന അച്ഛനെയും അമ്മയെയും കുത്തി നോവിച്ചു … വീണ്ടും രാജേന്ദ്രന് വേണ്ടി എന്നെ അവർ ആലോചിച്ചു …അമ്മ അവരെ എതിർത്തു സംസാരിച്ചു …
അമ്മയുടെ സംസാരം മാറിയപ്പോൾ അവരുടെ സംസാരത്തിലും ഭീഷണി കലർന്നു …
അപ്പച്ചി എന്റെ അമ്മയെ വെല്ലുവിളിച്ചു … രാജേന്ദ്രനുമായി എനിക്ക് വഴിവിട്ട ബന്ധം ഉണ്ടെന്ന് പറഞ്ഞു പരത്തുമെന്നും അതോടെ എന്റെ ജീവിതം വഴിമുട്ടി പോകുമെന്നും പറഞ്ഞു പരിഹസിച്ചു അവർ ഇറങ്ങിപ്പോയി …
സ്വന്തം രക്തത്തിൽ പിറന്ന കൂടപ്പിറപ്പ് എന്തും ചെയ്യാൻ മടിക്കാത്തവൾ ആണെന്നു ഒത്ത അച്ഛന് അത് വല്ലാത്ത ഒരു വേദന ഉണ്ടാക്കി …
നാളെ വീട് വിട്ട് ഭാര്യയെയും മോളെയും കൊണ്ട് ഇറങ്ങേണ്ട ഗതികേടിനെ പറ്റി ഓർക്കാൻ കൂടി അച്ഛന് കഴിഞ്ഞില്ല …
ആത്മഹത്യ അല്ലാതെ വരെ വഴിയൊന്നുമില്ലന്ന് അവർക്ക് തോന്നി …
ഒരു നിമിഷത്തെ അരുതാത്ത ചിന്ത അവരുടെ ജീവൻ എന്നേക്കുമായി നിലക്കാൻ കാരണമായി ….
ഉണ്ണിമായ കണ്ണുകൾ തുടച്ചു …
മോള് ഇപ്പോൾ ഇതൊക്കെ എങ്ങനെ അറിഞ്ഞു ??.മേനോൻ ചോദിച്ചു
അത് അച്ഛാ ,, കഴിഞ്ഞ ആഴ്ച്ച ഇന്ദ്രേട്ടൻ എന്റെ പുസ്തകങ്ങൾ എടുക്കുവാനായി വീട്ടിൽ പോയിരുന്നു …
പുസ്തകങ്ങളുടെ കൂട്ടത്തിൽ അമ്മ എഴുതാറുള്ള ഡയറിയും ഉണ്ടായിരുന്നു … ആ ഡയറിക്കകത് നിന്നും കിട്ടിയതാണ് ഈ ആത്മഹത്യ കുറിപ്പ് …
ഉണ്ണിമായ ഡയറി തുറന്ന് ഈ കടലാസ്സ് എടുത്തു മേനോന് നേരെ നീട്ടി …
മേനോൻ അത് വാങ്ങി … അതിലൂടെ കണ്ണോടിച്ചു …
“ഇത് ഈശ്വരനായിട്ട് എന്റെ കൈകളിൽ ഏല്പിച്ചത് പോലെയാണ് എനിക്ക് ഇപ്പോൾ തോന്നുന്നത് ” … അമ്മയെ നമ്മൾ എല്ലാം തെറ്റിദ്ധരിച്ചില്ലേ ??അല്ലെങ്കിലും അച്ഛനും അമ്മയും എന്തിന് ഈ കടുംകൈ ചെയ്തു … ആത്മഹത്യ ശെരിക്കും ഒരു ഒളിച്ചോട്ടമല്ലേ ??
അവർ എല്ലാത്തിൽ നിന്നും രക്ഷപെടാനായി കണ്ട ഒരു ഉപായമല്ലേ ഈ ആത്മഹത്യ !! അവർ അതിൽ വിജയിച്ചു …ഉണ്ണിമായ പറഞ്ഞു ..
മോളേ !! നീ അങ്ങനെയൊന്നും പറയരുത് ?? ആരും മരിക്കാൻ ആഗ്രഹിക്കുന്നില്ല മോളേ !!! നിരാശയുടെ പടുകുഴിൽ വീഴുമ്പോൾ മനസ്സിന് വരുന്ന ഒരു ചാഞ്ചാട്ടത്തിന്റെ അനന്തരഫലമാണ് ഈ ആത്മഹത്യ … ചിലർ അതിൽ വിജയിക്കും … മറ്റുചിലർ പരാജയപ്പെടും … മേനോൻ പറഞ്ഞു ..
ഇല്ല അച്ഛാ !!! എനിക്ക് ഇപ്പോൾ ഒരു അനുകമ്പയും അവരോട് തോന്നുന്നില്ല … എല്ലാ ഭാരങ്ങളിൽ നിന്നും രക്ഷപെടാൻ അവർ ആത്മഹത്യയിൽ അഭയം കണ്ടെത്തിയപ്പോൾ … തനിച്ചായിപ്പോകുന്ന എന്റെ അവസ്ഥ മരിക്കുന്നതിന് മുൻപ് അവർ ഓർത്തോ ?? ഈ വീട്ടിൽ ഞാൻ വന്നുകയറുവാൻ ഉണ്ടായ അവസ്ഥ എന്താണെന്ന് അച്ഛന് അറിയാമല്ലോ !!
എന്റെ മാനത്തിന് രാജേന്ദ്രൻ വിലയിടാൻ വരുമെന്ന അവസ്ഥ ഉണ്ടായപ്പോൾ ആണ് ഞാൻ ഇന്ദ്രേട്ടന്റെ കൈ പിടിച്ചു ഇവിടേക്ക് വന്നത് ….നിറഞ്ഞുവന്ന കണ്ണുകൾ ഉണ്ണിമായ തുടച്ചു …
സാരമില്ല മോളേ …കഴിഞ്ഞത് കഴിഞ്ഞു .. എല്ലാത്തിനും ഒരു വ്യക്തത വന്നല്ലൊ … എന്റെ മോള് എല്ലാം മറക്കണം .. ഞങ്ങൾ എല്ലാം മോൾടെ കൂടെ ഉണ്ടല്ലോ ..മോള് ഇനി ഒന്നും ഓർത്തു വിഷമിക്കരുത് ….നീ ഞങ്ങളുടെ മകളാണ് … അങ്ങനെ കാണാൻ തന്നെയാണ് ഞങ്ങൾക്ക് ഇഷ്ട്ടം …. വിശാലാക്ഷി ഉണ്ണിമായയെ ചേർത്തുപിടിച്ചു പറഞ്ഞു ….ഉണ്ണിമായ ചിരിച്ചു …
മേലേടത്തു തറവാട്ടിൽ വീണ്ടും സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു … കൃത്യമായ ചികിസയിലൂടെ വിശാലാക്ഷി പഴയ ആരോഗ്യം തിരിച്ചുപിടിച്ചു …ഉണ്ണിമായയുടെ നിസ്സ്വാർത്ഥമായ സ്നേഹവും കരുതലും പരിചരണവുമാണ് വിശാലാക്ഷിയുടെ ഈ. മാറ്റങ്ങൾക്കു കാരണം എന്ന് എല്ലാവർക്കും അറിയാമായിരുന്നു …
ഉണ്ണിമയായും ആകെ മാറിയിരുന്നു … അവൾ തികച്ചും മേലേടത്തെ മരുമകൾ ആയി മാറി … പഠനം പൂർത്തിയാക്കിയ ഉണ്ണിമായ അവരുടെ ഓഫീസിലെ തന്നെ അക്കൗണ്ട്സ് ഫിനാൻസ് കാര്യങ്ങൾ എല്ലാം കൈകാര്യം ചെയ്യുവാൻ പഠിച്ചു …
മേനോനും വിശാലാക്ഷിയും വിശ്രമജീവിതം ഏറെ ആസ്വദിച്ചു … അതികമധുരമായി അവർക്ക് ഓമനിക്കാൻ ഒരു കൊച്ചുമകളെ കൂടി ഈശ്വരൻ കൊടുത്തു …
ഒരിക്കൽ എല്ലാവരും കൂടി സന്ധ്യക്ക് ഒത്തുകൂടിയ നേരത്തു ഇന്ദ്രൻ തമാശക്ക് വിശാലാക്ഷിയോട് ചോദിച്ചു … അമ്മേ !! അമ്മ എപ്പോഴെങ്കിലും അച്ഛനെ സംശയിച്ചിട്ടുണ്ടോ എന്ന് ??
വിശാലാക്ഷി മേനോനെ നോക്കി ….എന്നിട്ട് ഹൃദ്യമായി ഒന്ന് ചിരിച്ചു …
എടാ മോനെ … നീ ഇനിയും കാർ ഓടിക്കുന്ന സമയത്തു നിന്റെ കൂടെ മുന്നിൽ ഇരിക്കുന്ന നിന്റെ അച്ഛനെ ഒന്ന് ശ്രദ്ധിക്കണം …ഒരൊറ്റ പെണ്ണുങ്ങളെ വിടാതെ വായ്‌നോക്കുന്ന മനസ്സു കൊണ്ട് മധുര പതിനേഴിൽ എത്തി നിൽക്കുന്ന സാക്ഷാൽ കള്ള കൃഷ്ണനെ നിനക്ക് കാണാൻ പറ്റും … ആദ്യമൊക്കെ എന്നോട് അവളെ കണ്ടോ ഇവളെ കണ്ടോ എന്നൊക്കെ പറയുമായിരുന്നു … പിന്നെ ഞാൻ അത്യാവശ്യം അടിതടകൾ ഒക്കെ പുറത്തു എടുത്തപ്പോൾ ഒന്ന് അടങ്ങിയതാണ് വിശാലാക്ഷി പറഞ്ഞു
അമ്മേ അമ്മ എന്തിനാ അച്ഛനെ മാത്രം ഇങ്ങനെ അടച്ചാക്ഷേപിക്കുന്നത് … വായ്‌നോട്ടത്തിന്റെ കാര്യത്തിൽ അമ്മയുടെ പൊന്നുമോൻ അച്ഛനെ കടത്തി വെട്ടും …ഉണ്ണിമായ ഇന്ദ്രന് ഇട്ട് ഒരു തട്ട് വെച്ച് കൊടുത്തു …
മോനെ ഇന്ദ്രാ … നീ ഈ അച്ഛനിട്ടു പണിയാൻ നോക്കിയിട്ട് … നിനക്ക് തന്നെ പണിയായി അല്ലേ ,,, അതിന്റെ ക്ഷീണം തീർക്കാൻ നമുക്ക് ഓരോ നാരങ്ങ വെള്ളം അങ്ങട് കാച്ചിയാലോ ???
ഇന്ദ്രൻ ഒരു ചമ്മിയ ചിരി ചിരിച്ചു …
ഇന്ദ്രന്റെ ഇരുപ്പ് കണ്ട് എല്ലാവരും കൂടി ആർത്തുചിരിച്ചു ….
ശുഭം
SHEROON4S
പരിണയത്തിന് തന്ന എല്ലാ പിന്തുണക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി …പുതിയ കഥയുമായി വൈകാതെ നിങ്ങളുടെ മുന്നിൽ എത്തുന്നതായിരിക്കും
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission