Skip to content

ശ്രീരാഗപല്ലവി – 25

sreeraghapallavi

“”അമ്മേ കാണാൻ ഇറങ്ങീതല്ലേ താൻ… അതിനും നേരായിട്ടില്ല എന്ന് തോന്നുന്നു…””

എന്നും പറഞ്ഞു വന്നൊരു ഫോൺ കാൾ അറ്റൻഡ്ഡ് ചെയ്യാൻ പുറത്തേക്ക് പോയവനെ നോക്കി ഒരു ഞെട്ടലോടെ ഇരുന്നു…..

അച്ഛൻ…. അമ്മ ഇവരെ തന്നിൽ നിന്നും അകറ്റിയതിനു ഒരു കാരണക്കാരനോ…??

ആലോചിച്ചിട്ട് ഒന്നും മനസ്സിലാകുന്നില്ലായിരുന്നു….

ഒന്നൊഴികെ…

അപകടം ചുറ്റിനും. പതിയിരിപ്പുണ്ട് എന്ന്……

   

ഡിസ്ചാർജ് എഴുതി തന്നതും വല്ലാത്ത ആശ്വാസം തോന്നി..

ഈ ആശുപത്രി ജീവിതം വല്ലാതെ മടുപ്പിച്ചിരുന്നു…

ഡിസ്ചാർജ് ആയി എന്നറിഞ്ഞപ്പോൾ ഗീതേച്ചിയോട് ഇനി ഇത്രേടം വരെ വരണ്ട എന്ന് വിളിച്ചു പറഞ്ഞിരുന്നു…

എന്തൊക്കെയോ  ഫോര്മാലിറ്റിക്കു വേണ്ടി ശ്രീയേട്ടൻ പുറത്തേക്ക് പോയതായിരുന്നു….

പാതി പാക്കിങ് കഴിഞ്ഞിട്ടുണ്ട് ബാക്കി കൂടി ചെയ്യാം എന്ന് കരുതി

മെല്ലെ എണീറ്റപ്പോഴേക്ക് തല ചുറ്റുന്ന പോലെ…

വീഴാൻ ആഞ്ഞപ്പോഴേക്കും കരുതലോടെ ഇരു കരങ്ങൾ മുറുകെ പിടിച്ചിരുന്നു…

“താനെന്തിനാ എണീക്കാൻ പോയെ??””

എന്ന് സ്നേഹത്തോടെ ശാസിക്കുന്നവനെ മെല്ലെ നോക്കി….

കണ്ണുചിമ്മാതെ..

അതോടെ ആ മുഖത്തെ ഗൗരവം മെല്ലെ ഒരു കുസൃതി ചിരിക്ക് വഴിമാറി…

മ്മ്???

എന്ന് ചോദിച്ചപ്പോൾ ഒന്നും ഇല്ല എന്ന് തലയാട്ടി…

ചിരി മാഞ്ഞു ആ മുഖം ആർദ്രമാകുന്നത് അറിഞ്ഞു…

മെല്ലെ അവ അടുത്തേക്ക് വരുന്നതും…

ആ അധരത്തിന്റെ ചൂട് ചുണ്ടിൽ അറിഞ്ഞതും മിഴികൾ മെല്ലെ കൂമ്പി അടഞ്ഞു….

കഴുത്തിലൂടെ ചുറ്റിയ കൈകൾ അപ്പോഴാ  മുഖം ഒന്നുകൂടെ അടുപ്പിച്ചു…

പെട്ടെന്ന് സ്റ്റിച് ഇട്ടിടംവേദനിച്ചപ്പോൾ ഒന്ന് എരിവ് വലിച്ചു…..

എന്നെക്കാളും അവിടെ അതുകണ്ടു വേദനിച്ചെന്നു മനസ്സിലായി…

മുഖം മാറിയത് കണ്ട് മെല്ലെ കുസൃതിയോടെ കണ്ണ് ചിമ്മി കാണിച്ചു…

ആ കവിളിൽ ഒരു ഉമ്മ

കൂടെ കൊടുത്തപ്പോൾ ആൾ ഓക്കേ ആയി…

പിന്നെ കാർ വരെ എന്റെ കൈ മുറുകെ പിടിച്ചിരുന്നു….

വല്ലാത്ത കൗതുകം ആവുകയാണ് ഓരോ നിമിഷവും ഈ ഒരാൾ….

അസുരനായി കണ്ടു…

പക്ഷേ ഒരു ദേവനാണെന്നു അറിഞ്ഞു..

ഇപ്പോ പ്രാണനായി തീർന്നിരിക്കുന്നു…

ഇത്രേം പ്രണയിക്കാനും പ്രണയിക്കപ്പെടാനും കഴിയുമോ???

വീട്ടിൽ എത്തിയതും

വേഗം ഭാമമ്മയെ അന്വേഷിച്ചു…

മെല്ലെ”””

എന്നൊരു കരുതലോടെ പുറകിൽ നിന്നു പറയുന്ന ആളെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി…

ആ ഒരാളോട് മാത്രം ഉള്ള സ്വാതന്ത്ര്യത്തിന്റെ പേരിൽ……

കലിപ്പിച്ചു ഒന്ന് നോക്കി ശ്രീയേട്ടൻ പോയി…

വേഗത്തിൽ,

ഭാമമ്മയുടെ അരികെ എത്തി…

“ന്റെ കുട്ടി വന്നോ..  ഒന്ന് കാണാൻ എത്ര ദിവസായി….””

സ്വാധീനം ഇല്ലാത്ത സ്വന്തം കാലിലേക്ക് നോക്കി ഭാമമ്മ അത് പറഞ്ഞപ്പോ എന്തോ സങ്കടം വന്നു…

ആ മിഴികളും നിറഞ്ഞിരുന്നു…

മെല്ലെ ചെന്ന് ആ മടിയിലേക്ക് തല വച്ച് ഇത്തിരി നേരം കിടന്നു…

വേദന ണ്ടോ ന്റെ കുട്ടിക്ക് ‘”

എന്ന് മുടിയിൽ മൃതുവായി തഴുകി ചോദിച്ചപ്പോൾ,

ഇല്ല എന്ന് പറഞ്ഞു….

അല്പം കഴിഞ്ഞു ഭാമമ്മ തന്നെ ആണ് ഉന്തി തള്ളി വിട്ടത്, റെസ്റ് എടുക്കാൻ….

ഒന്നു ഫ്രഷ് ആയി വന്നപ്പോൾ നല്ല ഉത്സാഹം തോന്നി….

കബോർഡ് തുറന്നപ്പോൾ അതിൽ മുണ്ടും നേര്യേതും കണ്ടു…

കണ്ടപ്പോൾ ഉടുക്കാൻ ഒരു ആശ

ശ്രീയേട്ടൻ എങ്ങോട്ടോ പോയി.. ഇപ്പോ എത്തിയതെ ഉള്ളൂ… താഴെ പോയി ആഹാരം കഴിച്ചു ന്യൂസ്‌ ഒക്കെ കണ്ട് സാവധാനം വരൂ…

അപ്പോഴേക്കും ഒന്ന് ഉടുത്തു നോക്കാൻ ഒരു കൊതി….

മെല്ലെ ചേരുന്ന ഒരു ബ്ലൗസ് എടുത്തിട്ട്, മുണ്ട് ഉടുത്തു …. വേഷ്ടി മെല്ലെ ഞൊറിയുമ്പോഴാ പുറകിൽ നിൽക്കുന്ന ആളെ കണ്ടത്…

മീശേം പിരിച്ചു ചെറിയ ചിരിയോടെ….

ഇത്രേം വേഗം വരുമെന്ന് കരുതിയതും ഇല്ല…

ചമ്മി നാക്കു കടിച്ചു…

മെല്ലെ അരികിലേക്ക് നടന്നു വന്നപ്പോൾ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി….

മെല്ലെ കഴുത്തിനു പുറകിൽ ആ ചുണ്ടുകൾ അമർന്നു… സ്വയം നഷ്ടമായി നിന്നു ഞാനും…..

പിന്നെ മെല്ലെ വന്ന്,

വേഷ്ടി കയ്യിൽ നിന്നു മേടിച്ചു ഞൊറിഞ്ഞു ചുമലിൽ ഇട്ടു തന്നു… മറ്റേ ഭാഗം മെല്ലെ അരയിൽ തിരുകുമ്പോൾ അണി വയറിൽ ആ കൈയുടെ ചൂടറിഞ്ഞു…

മെല്ലെ പൊങ്ങി പോയി….

കുറച്ചു സിന്ദൂരം കൂടി തൊട്ടു തന്നു…

ഒപ്പം ആ നെഞ്ചിലേക്ക് വലിച്ചിട്ടു….

ചുണ്ടിൽ ആഴ്ന്നിറങ്ങുന്ന പല്ലുകളോടൊപ്പം ഇടുപ്പിൽ അമർന്ന കൈകളും വല്ലാത്ത അനുഭൂതിയിലേക്ക് തള്ളിയിട്ടു….

മെല്ലെ ഇരുവരിലെയും പ്രണയത്തിനു ചൂട് പിടിച്ചു… ഒടുവിൽ അതിന്റെ പാരമ്യതയും കഴിഞ്ഞ്… ആ അലസ്യത്തിൽ ഇരുവരും തളർന്നു….

“”പല്ലവീ “”

അത്രമേൽ ആർദ്രമായിരുന്നു ശ്രീയുടെ സ്വരം…

ഏതോ നിർവൃതിയിൽ അവൾ മെല്ലെ മൂളി…

ഐ റിയലി ലവ് യൂ…. “””

അത് പറഞ്ഞവൻ ഒന്ന് കൂടെ അവളെ ചുംബിച്ചപ്പോൾ സന്തോഷം കൊണ്ട് എന്തു വേണം എന്നറിയാതെ പെണ്ണിന്റെമിഴികൾ നിറഞ്ഞു വന്നു…..

രാമേട്ടൻ രാവിലെ തന്നെ എത്തിയിരുന്നു…

ശ്രീയേട്ടൻ രാമേട്ടനെ കണ്ടതും,

“”കിട്ടിയോ “”

എന്ന് മാത്രം ചോദിച്ചു…

ഉം””

എന്ന്  അയാൾ ദൃഡതയോടെ മൂളി…

പല്ലവി വാ “””

എന്ന് പറഞ്ഞു ശ്രീയേട്ടൻ എന്റെ കയ്യും പിടിച്ചു കാറിനടുത്തേക്ക് നടന്നു…

“”എങ്ങടാ “”

എന്ന് ചോദിച്ചതിന് മറുപടി ഉണ്ടായിരുന്നില്ല… പകരം കാറിലേക്ക് കയറ്റി… ഡോർ ലോക്ക് ചെയ്ത് അപ്പുറത്ത് ശ്രീയേട്ടനും പുറകിൽ രാമേട്ടനും കയറി….

ആ രണ്ടു മുഖത്തും വല്ലാത്ത ഭാവം…. പേടി ആയി തുടങ്ങി….

രണ്ടു പേരോടും മാറി മാറി ചോദിച്ചിട്ടും ഒന്നും മിണ്ടീല്ല…

പെട്ടെന്ന് പൊളിഞ്ഞു വീഴാറായ ഒരു കെട്ടിടത്തിനു മുമ്പിൽ ചെന്ന് കാർ നിന്നു…

രണ്ടു പേരും ഇറങ്ങി… കാർ ലോക്ക് ചെയ്ത് അവർ ആ കെട്ടിടത്തിനകത്തേക്ക് കയറി പോയി…

ഒന്നും മനസ്സിലാവാതെ കാറിൽ പേടിച് ഞാനും……

(തുടരും )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

എന്നിട്ടും

കടലാഴങ്ങൾ

ഒറ്റ മന്ദാരം

മഹാദേവൻ

ദേവയാമി

അനന്തൻ

നിർമ്മാല്യം

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!