“ദേവു മോളെ…. ഒരുക്കി കഴിഞ്ഞോ? ” മുറിയിലേക്ക് വന്ന പല്ലവിയുടെ അമ്മ ചോദിച്ചു
“ഇപ്പോ കഴിയും അമ്മേ…. അവർ എത്തിയോ? “
“അവിടെന്ന് തിരിച്ചുവെന്നു പറഞ്ഞു… ഉടനെ എത്തും “
അകത്തേക്ക് കയറിയ അമ്മ പല്ലവിയെ കണ്ടതും കവിളിൽ ചുണ്ട് ചേർത്തു….
പിങ്ക് കളർ ദാവണിയും അതിനു ചേർന്ന കുഞ്ഞു നെക്‌ലേസ്, കുഞ്ഞു പേൾ കമ്മൽ, സ്റ്റോൺ പൊട്ടും, കൺമഷി എഴുതിയ കണ്ണുകളും അവളുടെ ഭംഗി കൂട്ടി..
മുടി പഫ് ചെയ്തു ബൺ മോഡൽ കെട്ടി മുല്ലപ്പൂ ചൂടി…
ദേവു ഗോൾഡൻ കളർ സാരിയും അതിനു മാച്ചിങ് ആയിട്ടുള്ള പീകോക്ക് ഗ്രീൻ കളർ ബ്ലൗസും ആയിരുന്നു ധരിച്ചത്… കഴുത്തിൽ എപ്പോഴും ഇടുന്ന സിംപിൾ ചെയിനും , ഗോൾഡ് പ്ലേറ്റെഡ് ജിമ്മുക്കി ആയിരുന്നു… പുരികകൊടികൾക്കിടയിൽ വച്ച കുഞ്ഞ് കറുത്ത പൊട്ടും, കണ്മഷി എഴുതിയ കണ്ണുകളും, ചുണ്ടിൽ വിരിയുന്ന ഇളംപുഞ്ചിരിയും അവളെ ഒന്നൂടെ സുന്ദരിയാക്കി
“മോളെ… അവർ എത്തി…. അങ്ങോട്ട് പോകാൻ പറഞ്ഞു ” അമ്മ വന്നു പറഞ്ഞതും പല്ലവിയുമായി ദേവു അങ്ങോട്ടേക്ക് നടന്നു
അവരെ എല്ലാവരെയും കണ്ടതും ഇതുവരെ സൂക്ഷിച്ച ധൈര്യമെല്ലാം ചോർന്നു പോയി… അവൾ ഒരു താങ്ങിനായി ദേവൂന്റെ കൈയ്യിൽ മുറുകെ പിടിച്ചു…. അവളുടെ അവസ്ഥ മനസ്സിലായതും ദേവു അവളെ നോക്കി ഒന്നുമില്ലെന്ന് കണ്ണുചിമ്മി കാണിച്ചു
അവർക്കായി ഒരുക്കിയ മണ്ഡപത്തിൽ ആദി ഇരിപ്പുണ്ടായിരുന്നു… അവളെ കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങി…. അവന്റെ നോട്ടം കണ്ടതും അവളുടെ കവിളിണകൾ ചുവപ്പ് പടർന്നു… എല്ലാരുടെയും അനുഗ്രഹം വാങ്ങി അവൾ മണ്ഡപത്തിൽ ഇരുന്നു…
“എന്താ മനുഷ്യാ ഇങ്ങനെ നോക്കുന്നേ ” അരികിലായി തന്നെ നോക്കി ഇരിക്കുന്ന ആദിയോട് അവൾ മെല്ലെ ചോദിച്ചു
“ഏഹ്… യു ലുക്ക് സോ ബ്യൂട്ടിഫുൾ പല്ലുസ്സേ ” അവളുടെ ചോദ്യം കേട്ടതും സ്വപ്നത്തിലെന്ന പോലെ അവൻ മറുപടി പറഞ്ഞു
“അതേ…. മോതിരം മാറ്റൽ കഴിഞ്ഞു ബാക്കി സൊള്ളാം… ” രണ്ടാളോടും ദേവു പതുക്കെ പറഞ്ഞു…. അവളെ നോക്കി ചമ്മിയ ചിരി പാസ്സാക്കി രണ്ടാളും മുന്നിൽ ഇരിക്കുന്ന ആൾക്കാരെ നോക്കി…
പല്ലവിയുടെ പിന്നിൽ നിൽക്കുന്ന ദേവുനെ കണ്ടതും രുദ്രന്റെ കണ്ണുകൾ വിടർന്നു… രണ്ടുപേരുടെ കണ്ണുകൾ ഇടഞ്ഞപ്പോൾ പരസ്പരം പുഞ്ചിരി കൈമാറി… ഇതെല്ലാം കണ്ടു മയൂരിയുടെ കണ്ണുകളും ഉണ്ടായിരുന്നു…. രുദ്രന്റെയും ദേവൂന്റെയും നോട്ടങ്ങളും പുഞ്ചിരിയും മയൂരിയുടെ ദേഷ്യം വർധിപ്പിച്ചു…
“മുഹൂർത്തം ആയി…. ചടങ്ങ് നടക്കട്ടെ ” അഭിയുടെ അച്ഛൻ പറയും തന്റെ പേര് കൊത്തിയ മോതിരം പല്ലവിയുടെ കൈയ്യിൽ അണിയിച്ചു…. അണിയിച്ച മോതിരത്തിൽ അവൻ ചുണ്ടുകൾ ചേർത്തു… അവന്റെ ചുണ്ടുകൾ കൈയ്യിൽ സ്പർശിച്ചതും അവളുടെ ഉള്ളിലൊരു വിറയൽ കടന്നു പോയി…. ചുറ്റും നിൽക്കുന്നവരെ നോക്കിയിട്ട് അച്ഛൻ നൽകിയ മോതിരം ആദിയുടെ കൈയ്യിൽ അണിയിച്ചു…
“എന്റെ ചെക്കാ…. എൻഗേജ്മെന്റിനെ ഇങ്ങനെ ഉമ്മ
ിക്കണോ? ” അടുത്ത് നിന്ന രുദ്രൻ അവന്റെ ചെവിയിൽ ചോദിച്ചു
“എന്റെ പെണ്ണിനല്ലേ ഞാൻ കൊടുത്തേ…. എന്റെ പേരിൽ കൊത്തിയ മോതിരം അവളുടെ കൈയ്യിൽ കണ്ടപ്പോൾ സന്തോഷം കൊണ്ടു കൊടുത്തതാ… എന്നായാലും ഞാൻ കൊടുക്കാൻ ഉള്ളതല്ലേ ” ലേശം നാണം വരുത്തി പറയുന്ന ആദിയെ കണ്ടതും രുദ്രൻ ചിരിച്ചു
“രാധ…. നീ എന്താ ഇവിടെ? ” തന്റെ മുന്നിൽ ഇരുന്നു സംസാരിക്കുന്ന രാധയെ കണ്ടതും മായ വിളിച്ചു
“മായ… ഇത് മോളുടെ കൂടെ ജോലി ചെയ്യുന്നവരുടെ എൻഗേജ്മെന്റ് ആണ് … ദേവൂം , അച്ഛനും എല്ലാരും ഉണ്ട്… “
“അല്ല… നീ… ? “
“മോന്റെ കൂട്ടുകാരനാണ് ആദി… അവൻ ന്റെയും മകനാണ്… “
“നിന്റെ മകൻ എവിടെയാ…. ഇതുവരെ കണ്ടില്ല… അന്ന് അച്ചുവിന്റെ കല്യാണത്തിന് കാണാൻ പറ്റിയില്ല “
“അതിനെന്താ… അവൻ ഇവിടെ ഉണ്ട്… ഞാൻ വിളിക്കാം ” അവർ ചുറ്റും കണ്ണോടിച്ചു… കുറച്ചു അപ്പുറെ ഫോണിൽ സംസാരിച്ചു നിൽക്കുന്ന രുദ്രനെ മായമ്മ അടുത്തേക്ക് വിളിച്ചു
“എന്താ അമ്മേ? ” അവരുടെ അടുത്തേക്ക് നടന്നോണ്ട് അവൻ ചോദിച്ചു
“രുദ്രൻ… നിന്റെ മകൻ ആണോ… മോന്റെ കമ്പനിയിലാണ് മോൾ ജോലി ചെയ്യുന്നേ ” രുദ്രനെ കണ്ട അതിശയത്തിൽ രാധമ്മ പറഞ്ഞു
മറുപടിയായി മായ ചിരിച്ചു
“എന്നാൽ നിങ്ങൾ സംസാരിക്ക്… ഞാൻ അങ്ങോട്ട് പോട്ടെ… അവൻ വിളിക്കുന്നു ” സ്റ്റേജിൽ തന്നെ കൈകാട്ടി വിളിക്കുന്ന ആദിയെ നോക്കികൊണ്ട് അവൻ പറഞ്ഞു
സ്റ്റേജിൽ ആദിയും പല്ലവിയും ഫോട്ടോ എടുക്കുവായിരുന്നു… അടുത്തേക്ക് വന്ന രുദ്രനെ ആദി അടുത്തു പിടിച്ചു നിർത്തി… ഓഫീസിലെ ഒരാളോട് കത്തിവച്ചോണ്ടിരുന്ന ദേവുനെ പല്ലവി അടുത്ത് പിടിച്ചു നിർത്തി…
അവർ നാലുപേരും മാത്രമായ ഫോട്ടോ ഫോട്ടോഗ്രാഫർസ് എടുത്തു… നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുന്ന മക്കളെ കണ്ടതും അച്ഛനമ്മമാരുടെ ഉളളിൽ സന്തോഷം നിറഞ്ഞു…
ഇതൊന്നും ഇഷ്ടപ്പെടാതെ ഇരുന്ന മയൂരി പകയോടെ നോക്കി ഇരുന്നു…
വയറു നിലവിളി കൂട്ടിയതും ഫോട്ടോ എടുക്കൽ മതിയാക്കി അവർ കഴിക്കാൻ ഇരുന്നു…. ദേവൂന്റെ അടുത്ത് രുദ്രൻ ഇരിക്കാൻ പോയതും അവിടെ മയൂരി ഇരുന്നു… അപ്പോൾ അവൻ മയൂരിയുടെ അപ്പുറം ഇരുന്നു….
അവരുടെ നേർക്ക് ഇരുന്ന ആദിയും പല്ലവിയും ഇത് കണ്ടു അവളെ രൂക്ഷമായി നോക്കി… അവരെ നോക്കി പുച്ഛിച്ചു ചിരിച്ചിട്ട് അവൾ രുദ്രനെ നോക്കി ഇരുന്നു
തന്റെയും രുദ്രന്റെയും നടുക്ക് ഇരിക്കുന്ന മയൂരിയെ കാൺകെ ദേവൂന്റെ ഉളളിൽ എന്തോ ഭാരം അനുഭവപ്പെട്ടു…
‘എല്ലാം കുഴിച്ചു മൂടിയതല്ലേ ദേവു…. നിന്റെ രുദ്ധേട്ടന് നീ ചേരില്ല…. മയൂരിയാണ് യോജിക്കുന്നത്…. അവർ ഒന്നിക്കട്ടെ… അവൾക്കു രുദ്ധേട്ടനെ ഇഷ്ടമാണെന്നല്ലേ പല്ലു പറഞ്ഞേ ‘ അവൾ ഓരോന്ന് സ്വയം പറഞ്ഞു മനസ്സിനെ സമാധാനിപ്പിച്ചു
“എന്താ നീ ഒന്നും കഴിക്കാത്തെ? ” രുദ്രന്റെ ശബ്‌ദം കേട്ടതും ഞെട്ടി ഉണർന്നു അവനെ നോക്കിട്ട് അവൾ കഴിക്കാൻ തുടങ്ങി
“സർ… നമ്മുടെ ക്ലയന്റ് മീറ്റിംഗ് നാളെ വയ്ക്കാവോ… തിരക്ക് കഴിയുമോ? ” മയൂരിയുടെ ചോദ്യം കേട്ടതും അവൻ മറുപടി കൊടുത്തു…. അവൾ ഓരോ കാരണങ്ങൾ ഉണ്ടാക്കി അവനോട് സംസാരിച്ചു… ജോലിയുടെ കാര്യം ആയോണ്ട് രുദ്രൻ എല്ലാത്തിനും മറുപടി കൊടുത്തു
അവരുടെ സംസാരവും ചിരിയും കാൺകെ ദേവൂന്റെ ഉള്ള് വീണ്ടും പിടഞ്ഞു… എത്രയൊക്കെ ശ്രമിച്ചിട്ടും അവളുടെ കണ്ണുകൾ അവരുടെ നേർക്ക് തിരിഞ്ഞു… വേഗം ഭക്ഷണം കഴിച്ചു എണീറ്റു പുറത്തേക്ക് നടന്നു ദേവു
ഇതേസമയം മൂന്നുപേരുടെയും ഭാവങ്ങൾ ശ്രദ്ധിക്കുവായിരുന്നു ആദിയും പല്ലവിയും… മയൂരിയുടെ ഒലിപ്പീരു കണ്ടു ദേഷ്യം വന്നെങ്കിലും ഇടയ്ക്ക് പരിഭവത്തോടെയുള്ള ദേവൂന്റെ നോട്ടം രുദ്രനിൽ വീഴുന്നത് കണ്ടതും അവന്റെ ഉള്ളം സന്തോഷം കൊണ്ടു തുള്ളി ചാടി
“ദേവൂന് രുദ്രനോട് ഇഷ്ടമൊക്കെ ഉണ്ട്… ഈ മറുത അവനോട് സംസാരിച്ചപ്പോൾ അവൾക്കു ചെറിയ കുശുമ്പ് വന്നു “
“അതേ… ഞാനും കണ്ടു… ഇത് കാണാൻ വയ്യാണ്ട് എണീറ്റ് പോയതാന്നു തോന്നുന്നു ” ദേവു പോയ വഴിയേ നോക്കി പല്ലവി പറഞ്ഞു
“രാധേ…. ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ” മുഖവരയോടുള്ള മായയുടെ ചോദ്യം കേട്ടതും നെറ്റി ചുളിച്ചു നോക്കി
“എന്താണ്…? ” ഒരു ചിരിയോടെ അവർ ചോദിച്ചു
“ദേവു മോളെ എനിക്ക് തരോ…. രുദ്രന്റെ പെണ്ണായിട്ട്…. അവനു അവളെ ഭയങ്കര ഇഷ്ടാണ്… “
“അത്…. മായേ… അവളുടെ വിവാഹം…. “
“എല്ലാം അറിയാം…. അറിഞ്ഞിട്ട് തന്നെയാണ് ചോദിക്കുന്നേ… മരുമകൾ ആയിട്ടല്ല… മകൾ ആയിട്ട് അവളെ എനിക്ക് തരോ? ” പ്രതീക്ഷയോടെ അവരുടെ ചോദ്യം കേട്ടതും എന്ത് പറയണമെന്ന് അറിയാതെ അവർ കുഴങ്ങി..
“ഞങ്ങൾക് കുഴപ്പമില്ല…. രുദ്രനെ ഞങ്ങൾക്ക് ഇഷ്ടാണ്…. പക്ഷേ മോൾ സമ്മതിക്കുമോയെന്ന് അറിയില്ല… ഇനി ഒരു വിവാഹം അവൾ ആഗ്രഹിക്കുന്നോ എന്ന് അറിയില്ല “
അത് കേട്ടതും മായയുടെ മുഖം മങ്ങി
“നീ വിഷമിക്കണ്ട… ഞാൻ മാധവേട്ടനോട് പറഞ്ഞു അവളോട് സംസാരിക്കാം… സമ്മതിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല… എന്നാലും ശ്രമിക്കാം… ന്റെ കുട്ടി ഒരുപാട് കരഞ്ഞിട്ടുണ്ട് അവളുടെ ആദ്യവിവാഹത്തിൽ….. അതുകൊണ്ട് ഒന്നും പറയാൻ പറ്റില്ല “
ഭക്ഷണം കഴിഞ്ഞു കുറച്ചു കഴിഞ്ഞതും ആദിയും വീട്ടുകാരും അവരോട് യാത്ര പറഞ്ഞു ഇറങ്ങി… പിന്നാലെ ബാക്കി ഉള്ളവരും ഇറങ്ങി….
വീട്ടിലെത്തിയ ദേവു വേഗം മുറിയിലേക്ക് പോയി… വിഷാദം നിറഞ്ഞ അവളുടെ മുഖം കണ്ടതും രാധയും മാധവനും പരസ്പരം നോക്കി..
“ദേവു…. എന്ത് പറ്റി? പടികൾ കയറിയ ദേവുനെ പിന്നാലെ അച്ഛൻ വിളിച്ചു
“തലവേദന…. ഈ വേഷമൊക്കെ മാറട്ടെ.. ആകെ വയ്യ “
പിന്നെ ഒന്നും ചോദിക്കാതെ അവർ അവരുടെ മുറിയിലേക്ക് പോയി
“മാധവേട്ടാ…. നമ്മുടെ രുദ്രൻ മായയുടെ മോൻ ആണ്… “
“ആണോ… നല്ല സ്നേഹമുള്ള പയ്യനാ…. നല്ല പെരുമാറ്റവും “
“അത്…. അവൻ നമ്മുടെ മോളെ ഇഷ്ടാണ്… ഇന്ന് മായ എന്നോട് സംസാരിച്ചു… “
“എനിക്ക് ഇഷ്ടാണ് അവനെ… പക്ഷേ മോൾ സമ്മതിക്കുമോ…. ഇനിയും ഒരു പരീക്ഷണത്തിന് ഇല്ലെന്ന് പറഞ്ഞില്ലേ രണ്ടുദിവസം മുൻപ് “
“അവൾ അങ്ങനെയൊക്കെ പറയും… നമ്മുടെ കാലം കഴിഞ്ഞു അവൾക്ക് ആരേലും വേണ്ടേ…. അവർക്ക് അവളുടെ കാര്യങ്ങൾ എല്ലാം അറിയാം… അത് നടത്തണം… “
“ഹ്മ്മ്…. മോളോട് സംസാരിക്കാം… ” എന്തൊക്കെയോ കണക്കുകൂട്ടി അദ്ദേഹം പുറത്തേക്ക് നടന്നു
തുടരും
സ്വപ്ന മാധവ്
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ninakayi written by Swapna Madhav
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission