Skip to content

രുദ്രദേവം – 16

rudhradhevam novel

മുറിയിലെത്തി അവനെ കിടക്കയിൽ കിടത്തി… ഷൂസ് മാറ്റിച്ചു പുതപ്പും പുതച്ചു കൊടുത്തു അവൾ അവിടെന്ന് നടന്നതും അവളുടെ കൈകളിൽ പിടി വീണു…. തിരിഞ്ഞു നോക്കും മുന്നേ അവളെ നെഞ്ചത്തോട്ടു വലിച്ചിട്ടു….

ആദ്യമായിട്ട് അവന്റെ ഭാഗത്തു നിന്നുള്ള പ്രവർത്തിയിൽ ദേവു ഒരു നിമിഷം പകച്ചു നിന്നു…. ഉള്ളിലെ മദ്യമാണ് അവനെ ഇതൊക്കെ ചെയ്യിപ്പിക്കുന്ന ബോധത്തിൽ അവൾ പിടഞ്ഞു മാറി… പക്ഷേ അവന്റെ പിടി ഒന്നൂടെ മുറുകി….. അരയിലൂടെ കൈയിട്ടു തന്റെ ശരീരത്തോട് ചേർത്തു….

ദേവു അവനെ തല്ലി കൊണ്ടിരുന്നു….. അവളുടെ രണ്ടു കൈകളും പിടിച്ചു വച്ചു വലിച്ചു കട്ടിലിൽ ഇട്ടു… അവളുടെ മുകളിലായി കൈ കുത്തി നിന്നു…

ഭയം കൊണ്ടു ചുറ്റും ചലിക്കുന്ന കൃഷ്ണമണികളും, വിതുമ്പുന്ന ചുണ്ടും അവനെ ഉന്മാദത്തിൽ ആഴ്ത്തി….

അവന്റെ കൈകൾ സാരിയിൽ വീണതും അവൾ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു… അവന്റെ കരുത്തിനു മുന്നിൽ അവൾക്ക് തോൽവി സമ്മതിക്കേണ്ടി വന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി… ആ നിമിഷം അവൻ സാരി വലിച്ചു മാറ്റിയിരുന്നു

സ്വന്തം ഭർത്താവിന്റെ മുന്നിൽ ഇങ്ങനെയൊരു അവസ്ഥ അവൾ ഒരിക്കലും പ്രതീക്ഷിചില്ല…. അവന്റെ മുഖം താഴ്ന്ന വന്നതും അവൾ പേടിയോടെ കണ്ണടച്ചു… തന്റെ വിധിയെ അവൾ പഴിച്ചു

അവന്റെ അധരം അവളുടെ അധരങ്ങളെ തഴുകാൻ നിന്നതും അവനെ ആരോ പിന്നിൽ നിന്ന് വലിച്ചു താഴെ ഇട്ടു…. വീഴുന്ന ഒച്ച കേട്ട് കണ്ണുതുറന്നു നോക്കിയ ദേവു കാണുന്നത് കലിപൂണ്ടു നിൽക്കുന്ന അച്ഛനെയും അമ്മയുമാണ്… അമ്മ വേഗം സാരി എടുത്ത് അവളെ പുതപ്പിച്ചു… അവൾ കരഞ്ഞുകൊണ്ട് അമ്മയുടെ തോളിൽ ചാരി…

താഴെ വീണ വിഹാൻ എണീക്കാൻ ശ്രമിച്ചതും മദ്യം സിരകളിൽ പിടിച്ചതുകൊണ്ട് അവനു നേരെ നിൽക്കാൻ സാധിച്ചില്ല…. കാൽ നിലത്തുറയ്ക്കാതെ വീഴുന്ന മകനെ കണ്ടതും അച്ഛൻ രണ്ടു കരണത്തും മാറി മാറി അടിച്ചു….

അടികൊണ്ടു വീണ മകനെ അവർ തിരിഞ്ഞു നോക്കിയില്ല…

“മോളെ….. ഞങ്ങൾക്കാണ് തെറ്റ് പറ്റിയത്… അടിക്കേണ്ട സമയത്ത് അടിച്ചില്ല… ഒന്നല്ലേയുള്ളൂ എന്ന ഇവളുടെ കൊഞ്ചൽ…. എല്ലാം കാരണം നീയാണ് അനുഭവിച്ചത്…. ഞങ്ങളോട് പൊറുക്കണം മോളെ ” നിറകണ്ണുകളോടെ കൈകൂപ്പി അദ്ദേഹം പറഞ്ഞു

“പെണ്ണിനെ ബഹുമാനിക്കണം….. നിന്റെ ശക്തികാണിച്ചല്ല അവളെ കീഴ്‌പെടുത്തേണ്ടത്…. സ്നേഹത്തോടെയാണ്…. അതിനു നിന്നെ കൊണ്ടു കഴിയില്ലയെന്ന് മനസിലായി….മദ്യത്തിന്റെ ലഹരിയിൽ നാളെ നീ നിന്റെ അമ്മയെ എന്തേലും ചെയ്യുമോയെന്ന് വരെ എനിക്ക് ഇപ്പോ പേടിയുണ്ട്…. നീ മനുഷ്യനല്ല…. മൃഗമാണ്… ” അവനെ നോക്കി അറപ്പോടെ അയാൾ പറഞ്ഞു

അടിയുടെ വീഴ്ചയും മദ്യത്തിന്റെ ലഹരിയും കാരണം അവൻ ബോധമില്ലാതെ കിടന്നു… അവനെ ഒന്ന് നോക്കിയിട്ട് ദേവുമായി അവർ മുറിയ്ക്ക് പുറത്തിറങ്ങി…

“നീ ഇന്ന് മോളുടെ കൂടെ കിടന്നോ… നന്നായി പേടിച്ചിട്ടുണ്ട് ” അത്രെയും പറഞ്ഞു നിറഞ്ഞ കണ്ണുകൾ തുടച്ചു അദ്ദേഹം പുറത്തേക്ക് നടന്നു

പേടിച്ചു വിറച്ചു നിൽക്കുന്ന ദേവുനെ ചേർത്തു പിടിച്ചു അവർ മുറിയിലേക്ക് നടന്നു.. പിടിവിടാതെ തന്നെ മുറുക്കെ പിടിച്ചിരിക്കുന്ന ദേവുനെ കണ്ടതും അവർ അവളെ തലോടി സമാധാനിപ്പിച്ചു

അടുത്ത ദിവസം എണീറ്റതും വിഹാന്റെ മനസ്സിൽ കഴിഞ്ഞ ദിവസത്തെ കാര്യങ്ങൾ ഓർമ വന്നു…. അച്ഛൻ തല്ലിയ കവിളിൽ കൈപ്പാട് തിണിർത്തു കിടന്നു… അതിൽ കൈയൊടിച്ചതും വേദന കൊണ്ടു കണ്ണുകൾ നിറഞ്ഞു

“ദക്ഷ…. നീ കാരണമാണ് ഇതുവരെ തല്ലാത്ത അച്ഛൻ തല്ലിയത്…. ഇനി വിഹാന്റെ ജീവിതത്തിൽ നീ ഇല്ല…. ഇന്നലെ കമ്പനിയുടെ ഒരു പാർട്ടിയിൽ കുടിച്ചതാ… അത് കാരണമാണ് ഇന്നലെ അങ്ങനെ പെരുമാറിയതും…. പക്ഷേ, നീ കാരണം എന്റെ അച്ഛനും അമ്മയും തള്ളി പറഞ്ഞു…. അവർക്ക് മകനെക്കാൾ വലുത് മരുമകളാണ്…. നിന്നെ ഞാൻ പുറത്തു ചാടിക്കും ” അവന്റെ കണ്ണിൽ പകയെരിഞ്ഞു…

അവൻ ഭക്ഷണം കഴിക്കാൻ ഇരുന്നതും അച്ഛനും അമ്മയും എണീറ്റ് പോയി… എന്തൊക്കെ ചെയ്താലും സ്നേഹത്തോടെ വിളമ്പി തരുന്ന അമ്മ വെറുപ്പോടെ എണീറ്റു പോയതും ദേവൂനോടുള്ള അവന്റെ ദേഷ്യം കൂടി

                         

“മോളെ കുറേ ദിവസമായി നീ ഇങ്ങനെ… നമുക്ക് നാളെ അമ്പലത്തിൽ പോകാം…. കൂട്ടത്തിൽ നിന്റെ വീട്ടിലും കയറാം ” എന്തോ ആലോചിച്ചിരുന്ന ദേവൂന്റെ തലയിൽ തലോടി കൊണ്ടു അമ്മ പറഞ്ഞു

“പോകാം അമ്മേ… വീട്ടിലേക്ക് പോകണ്ട…. ഇവിടെ നടക്കുന്നതൊന്നും അവർ അറിയുന്നില്ല…. അറിഞ്ഞാൽ അവർ തകർന്നു പോകും…. എന്റെ വിഷമം ശബ്ദത്തിലൂടെ മനസിലാക്കാൻ കഴിയുന്നതുകൊണ്ട് ഇപ്പോ ഫോണിൽ പോലും ആരോടും സംസാരമില്ല… പാവം ന്റെ അച്ചു…. ഇടയ്ക്ക് വിളിക്കും, ഇവിടെ തിരക്കാണെന്നു പറഞ്ഞു ഒഴിവാക്കും… ഞാൻ ഇവിടെ സന്തോഷവതി ആണെന്ന് കരുതി അവർ ജീവിക്കട്ടെ അമ്മേ ” വരണ്ട പുഞ്ചിരി ആ ചുണ്ടിൽ ഉണ്ടായിരുന്നു

“എന്നാലും എത്രനാൾ ഇങ്ങനെ ഉരുകി ജീവിക്കും നീ…. എന്നെ കൊണ്ടു കഴിയണില്ല ഇതൊക്കെ കണ്ടിരിക്കാൻ “

“എല്ലാം ശരിയാകും അമ്മേ… വിഹാൻ എന്നെ സ്നേഹിക്കും… അന്ന് കുടിച്ചതുകൊണ്ട് അങ്ങനെ പെരുമാറിയതാ.. അല്ലാതെ ഒരു പെണ്ണിന്റെ ശരീരം കൊതിക്കുന്നവൻ അല്ല വിഹാൻ… എന്നെ പൂർണ്ണമനസ്സോടെ അയാൾ സ്വീകരിക്കും ” പറയുന്നതിനോടൊപ്പം അവളുടെ കൈകൾ താലിയിൽ മുറുകി

പിറ്റേന്ന് രാവിലെ ആയിട്ടും എണീക്കാത്ത ദേവുനെ അന്വേഷിച്ചു അമ്മ മുറിയിൽ വന്നു… വയറിൽ കൈ അമർത്തി പുളയുന്ന ദേവുനെ കണ്ടതും അവളുടെ അടുത്തേക്ക് പോയി

“മോളെ….. എന്താ പറ്റിയെ? “

“ഞാൻ അമ്പലത്തിൽ വരുന്നില്ല… നിങ്ങൾ പോയിട്ട് വായോ…. എനിക്കും വിഹാനും വേണ്ടി നിങ്ങൾ പ്രാർത്ഥിച്ചോ ” കണ്ണിറുക്കി പറഞ്ഞു

“ചൂട് വെള്ളം അമ്മ കൊണ്ടുതരാം…. ഞങ്ങൾ വൈകുന്നേരത്തിനു മുന്നേ എത്താം… അവൻ ഓഫീസിൽ പൊയ്ക്കോളും… മോൾ പേടിക്കണ്ടട്ടോ… ” കവിളിൽ തലോടി കൊണ്ടു അവർ പറഞ്ഞു.. മറുപടിയായി അവൾ പുഞ്ചിരിച്ചു

അവർ പോയി കുറച്ചു കഴിഞ്ഞതും കാളിങ് ബെൽ മുഴങ്ങി…

“ഇതാരാ ഈ സമയത്തിൽ…? വിഹാൻ ഓഫീസിൽ പോയല്ലോ…? ” ഓരോന്ന് ഓർത്തു അവൾ വാതിൽ തുറന്നു

മോഡേൺ ഡ്രെസ്സ് ധരിച്ചു നിൽക്കുന്ന പെണ്ണിനെ അവൾ സംശയിച്ചു നോക്കി

“കം ഡിയർ… ” അവളെ ചേർത്തു പിടിച്ചു അകത്തേക്ക് കയറുന്ന വിഹാനെ കണ്ടതും ദേവു അന്താളിച്ചു നിന്നു… അവളെ നോക്കാതെ അവൻ ആ പെണ്ണുമായി മുകളിലേക്ക് പോയി

തന്റെ ഭർത്താവ് മറ്റൊരു പെണ്ണുമായി മുറിയിലേക്ക് പോകുന്നത് കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു….

“ഇനിയും മിണ്ടാതെ ഇരുന്നാൽ ശരിയാകില്ല…. അവളെ ഇവിടെന്ന് ഞാൻ ഓടിക്കും ” ഉറച്ച തീരുമാനത്തോടെ അവൾ പടികൾ കയറി

മുറിയുടെ അടുത്ത് എത്തിയതും അകത്തു നിന്ന് ചിരിയും മൂളലും കേട്ടതും അവൾ തകർന്നു പോയി…. ധൈര്യം സംഭരിച്ചു അവൾ വാതിൽ മുട്ടി….

“എന്താ? ” വാതിൽ തുറന്ന വിഹാൻ ഈർഷ്യയോടെ ചോദിച്ചു

“ഞാൻ നിങ്ങളുടെ ഭാര്യ ആണ്… ഞാൻ ഇവിടെ ജീവനോടെ ഉള്ളപ്പോൾ വേറെ ഒരു പെണ്ണിനെ…. നിങ്ങൾ ഇത്രേയ്ക്കും അധംപതിച്ചോ? ” രോക്ഷത്തോടെയുള്ള അവളുടെ ചോദ്യം കേട്ടതും അവൻ പുച്ഛത്തോടെ മുഖം തിരിച്ചു

“ഭാര്യ…. നീയോ….. അന്ന് നിന്നെ പിടിച്ചതിനാ അച്ഛൻ എന്നെ തല്ലിയത്… നീ കാരണം അവർ അകറ്റി… അന്ന് മുതൽ ന്റെ ഭാര്യയെന്ന പദവി നിനക്ക് ഇല്ല….. അല്ലെങ്കിലും കാൽകാശിനു വിലയില്ലാത്ത നിന്നെയൊക്കെ ആരേലും ഭാര്യയാക്കുമോ? “

“നിങ്ങൾ കെട്ടിയ താലി എന്റെ കഴുത്തിൽ ഉള്ളയിടത്തോളം ഞാൻ നിങ്ങളുടെ ഭാര്യയാണ്…. അവളോട് ഇവിടെന്ന് പോകാൻ പറയു… ഇല്ലേൽ ഞാൻ അടിച്ചിറക്കും “

“നീ അവളെ ഒന്നും ചെയ്യില്ല…. “

അവൾ അകത്തു കയറി ആ പെണ്ണിനെ വലിച്ചു പുറത്തു കൊണ്ടു വന്നതും വിഹാന്റെ കൈകൾ അവളുടെ കരണത് പതിഞ്ഞു…. അവനെ തലയുയർത്തി നോക്കിയതും അവൻ അവളുടെ കഴുത്തിലെ താലിയിൽ പിടിച്ചു…

നിറഞ്ഞ കണ്ണുകളോടെ അവൾ നോക്കുമ്പോഴും അവൻ താലി വലിച്ചു പൊട്ടിച്ചിരുന്നു…. അവന്റെ കൈയ്യിൽ തൂങ്ങി ആടുന്ന താലിയിലേക്ക് അവൾ വേദനയോടെ നോക്കി

“ഇവൾ എന്റെ ഗേൾഫ്രണ്ട് ആണ്…. അവളെ പുറത്താകാൻ ഒരു അധികാരവും നിനക്കില്ല…. ഈ താലിയുടെ പേരിലും ” കൈയിലെ താലി അവളുടെ മുഖത്തേക്ക് എറിഞ്ഞു കൊടുത്തു

ശില പോലെ നിന്നവളെ നോക്കിയിട്ട് അവർ മുറിയിൽ കയറി വാതിൽ അടച്ചു…. തന്റെ മുന്നിലെ അവന്റെ ജീവിതത്തിലേക്കുള്ള വാതിൽ അടഞ്ഞിരിക്കുന്നു….

അമ്പലത്തിൽ നിന്ന് അച്ഛനും അമ്മയും എത്തിയപ്പോൾ ദേവൂന്റെ ഇരിപ്പ് കണ്ടു അവർ വിഹാനെ വിളിച്ചു…. അവന്റെ ഒപ്പം ഇറങ്ങി വരുന്ന പെണ്ണിനെ കണ്ടതും അമ്മയുടെ കൈകൾ അവന്റെ കരണത്തിൽ പതിഞ്ഞു

“ഛീ….. നീ ഇത്രേയും തരംതാഴുമൊ…. ഭാര്യയുടെ മുന്നിലൂടെ… വേറെ ഒരു പെണ്ണിന്റെ ഒപ്പം “അവർ ആക്രോശിച്ചു

“അവളെ ഞാൻ ഒരിക്കലും ഭാര്യയായി കണ്ടിട്ടില്ല…. പിന്നെ താലി…. അത് പൊട്ടിച്ചു കൊടുത്തിട്ടുണ്ട് “

“നിനക്ക് കിട്ടിയ ഭാഗ്യമാ ഇവൾ…. അത് മനസ്സിലാക്കാൻ ഉള്ള ബുദ്ധി നിനക്ക് തന്നിട്ടില്ല…. ഇനി ഈ കുട്ടിയെ കരയിക്കാൻ ഞാൻ സമ്മതിക്കില്ല… “

“ഏട്ടാ…. ദേവൂന്റെ വീട്ടുകാരെ വിളിക്ക്… ഇങ്ങനെ ഇവിടെ നിന്ന് നരകിക്കണ്ട “

അയാൾ ഫോൺ എടുത്ത് ദേവൂന്റെ വീട്ടുകാരെയും വക്കീലിനെയും വിളിച്ചു

കുറച്ചു സമയം കഴിഞ്ഞതും എല്ലാരും എത്തി..

എല്ലാം നഷ്ടപ്പെട്ട പോലുള്ള ദേവൂന്റെ ഇരുത്തം കണ്ടതും രാധയും മാധവനും അവളുടെ അടുത്തേക്ക് ഓടി….

“മാധവാ… തെറ്റ് പറ്റി പോയി…. ഇനി മോൾ ഇവിടെ നിന്ന് നരകിക്കണ്ട… ഞാൻ വക്കീലിനെ വിളിച്ചിട്ടുണ്ട് ഇപ്പോ എത്തും “

അത് കേട്ടതും അവരുടെ കണ്ണുകൾ നിറഞ്ഞു… ഒരു ഭാവമാറ്റം ഇല്ലാതെ ഇരിക്കുന്ന മകളെ കണ്ടതും അവർ ഒന്നും മിണ്ടിയില്ല…

കുറച്ചു കഴിഞ്ഞതും വക്കീൽ വന്നു…. ഡിവോഴ്സ് പേപ്പർ നൽകി…. അവർക്ക് പരിചയമുള്ള ആൾ ആയതുകൊണ്ട് വേറെ ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല…

വിഹാനെ വിളിച്ചതും അവൻ താഴേക്ക് വന്നു പേപ്പറിൽ സൈൻ ചെയ്തിട്ട് മാറി നിന്നു… ദേവു പേനയെടുത്തു ഒപ്പിടുന്നതിനു മുന്നേ വിഹാന്റെ നേർക്ക് നോട്ടം പായിച്ചു…. സന്തോഷത്തോടെ നിൽക്കുന്ന അവനെ കണ്ടതും അവളുടെ ഹൃദയം വിലങ്ങി….. ഒപ്പിട്ടതും അതിലേക്ക് ഒരിറ്റു കണ്ണീർ വീണു..

ആ വീട്ടിൽ വലതുകാൽ വച്ചു കയറിയതു മുതലുള്ള കാര്യങ്ങൾ അവളുടെ മനസിലൂടെ കടന്നു പോയി…. ഇനി ഈ വീട്ടിൽ താൻ അന്യയാണെന്നുള്ള ചിന്ത അവളെ തളർത്തി…

ഇറങ്ങുമ്പോൾ അവളെ കെട്ടിപിടിച്ചു കരയുന്ന അമ്മയും അച്ഛനെയും നോക്കി അവൾ പുഞ്ചിരിച്ചു… അവരുടെ അനുഗ്രഹം വാങ്ങി ആ പടിയിറങ്ങി….

ആ ഓർമകളിൽ ദേവൂന്റെ കണ്ണുകൾ നിറഞ്ഞു… പുറത്തേക്ക് നോക്കി അങ്ങനെ ഇരുന്നു… അവളുടെ കഥ കേട്ടതും രുദ്രന് വിഹാനോടുള്ള ദേഷ്യം കൂടി..

കരയുന്ന തന്റെ പെണ്ണിനെ അവൻ നെഞ്ചോടു ചേർത്ത് പിടിച്ചു…. അവളും അത് ആഗ്രഹിച്ചത് പോലെ അവന്റെ നെഞ്ചിൽ വിഷമങ്ങൾ ഇറക്കി വച്ചു…

“ന്റെ പെണ്ണിനെ ഇത്രയ്ക്കും ദ്രോഹിച്ച നിന്നെ ഞാൻ വെറുതെ വിടില്ല….. ” രുദ്രൻ മനസ്സിൽ പലതും തീരുമാനിച്ചു ഉറപ്പിച്ചു

കുറച്ചു കഴിഞ്ഞു കരച്ചിൽ അടങ്ങിയതും അവൾക്കു സ്ഥലകാല ബോധം കിട്ടി… അവൾ രുദ്രനിൽ നിന്നും പിടഞ്ഞു എണീറ്റു

“ദക്ഷ… കഴിഞ്ഞത് കഴിഞ്ഞു…. താൻ അവനെ ഓർത്തു വിഷമിക്കുമ്പോൾ അവൻ തന്നെ ഓർക്കുന്നു പോലുമില്ല… പിന്നെ എന്തിനാ അവനു വേണ്ടി കണ്ണീർ കളയുന്നേ.. “

“എല്ലാം പെട്ടെന്ന് മറക്കാൻ പറ്റില്ല സർ… “

“എന്നിട്ട് നീ എന്നെ മറന്നില്ലേ പെണ്ണേ? ” അവന്റെ മനസ്സ് വേദനയോടെ അവളോട് ചോദിച്ചു

                                  തുടരും

                          സ്വപ്ന മാധവ്

 

4.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!