“നീ ദേവുനെ ഒന്നും ചെയ്യില്ല… ഞങ്ങൾ അവളുടെ കൂടെ ഉണ്ട്… നിന്നെ ഇവിടെന്ന് പുറത്താക്കും… പിന്നെ രുദ്രൻ സാറിന്റെ മനസ്സിൽ അവൾ മാത്രമാണ്… അതിൽ നിനക്ക് ഒരു റോളുമില്ല ” പുച്ഛത്തോടെ പല്ലവി പറഞ്ഞു കഴിഞ്ഞതും… അവൾ അലറി കൊണ്ടു പല്ലവിയുടെ കഴുത്തിൽ പിടിച്ചു
“അവളെ ഞാൻ കൊല്ലും…. രുദ്രൻ എന്റെയാ…. ന്റെ മാത്രം ” പറയുന്നതിനോടൊപ്പം അവളുടെ പിടി മുറുകി….
പല്ലവിയുടെ പിന്നാലെ വന്ന ആദി കാണുന്നത് മയൂരിയുടെ കയ്യിൽ കിടന്നു ശ്വാസത്തിനായി പിടയുന്ന പല്ലവിയെയാണ്… അവൻ നിയന്ത്രണം നഷ്ടപ്പെട്ടു അവരുടെ അടുത്തേക്ക് പാഞ്ഞെത്തി മയൂരിയെ തള്ളി മാറ്റി
അവളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട പല്ലവി ശ്വാസം വലിച്ചെടുത്തു ആദിയുടെ തോളിൽ ചാരി നിന്നു… അവളെ ചേർത്തു പിടിച്ചു മയൂരിയുടെ അടുത്തേക്ക് അവൻ നടന്നു
മയൂരിയുടെ ഇരുകവിളിലും അവൻ മാറി മാറി അടിച്ചു… അടിയുടെ ശക്തികൊണ്ടു അവളുടെ ചുണ്ട് പൊട്ടി ചോര ഒഴുകി… ഇത്രേയും കിട്ടിയിട്ടും പുച്ഛിച്ചു നോക്കുന്ന മയൂരിയെ കണ്ട് അവൻ കോപത്താൽ വിറച്ചു… അവന്റെ അങ്ങനെയൊരു മുഖം ആദ്യമായിട്ടാണ് പല്ലവി കാണുന്നത്… അവൾ പേടിച്ചു അവന്റെ കൈകളിൽ വിരൽ കോർത്തു…
പേടിച്ചു കണ്ണുനിറച്ചു നിൽക്കുന്ന പല്ലവിയെ കണ്ടതും അവൻ ദേഷ്യം നിയന്ത്രിച്ചു… അവന്റെ കണ്ണിലെ ക്രോധം ശമിച്ചു, കഴുത്തിലെ ഞരമ്പുകൾ താണു…
“നീ പെണ്ണായതുകൊണ്ട് വെറുതെ വിടുന്നു… ന്റെ പെണ്ണിനെ വേദനിപ്പിച്ചാൽ ഉണ്ടല്ലോ… ജീവനോടെ കത്തിക്കും “
അത് കേട്ടതും അവൾ പുച്ഛചിരിയോടെ അവരെ രണ്ടുപേരെയും നോക്കി
“എന്റെയും രുദ്രന്റെയും ഇടയ്ക്ക് വരരുത്… അവൻ എന്റേതാണെന്ന് പറഞ്ഞു…. ദേവു ആണേലും നിങ്ങൾ ആണേലും ഞാൻ കൊല്ലും… ” ഒരു പ്രത്യേക ഭാവത്തോടെ പറയുന്നവളെ രണ്ടുപേരും സൂക്ഷ്മമായി നിരീക്ഷിച്ചു
“ഈ പെണ്ണിനു ഭ്രാന്ത് ആണെന്ന് തോന്നുന്നു… നമുക്ക് ഇവിടെന്ന് പോകാം…” പല്ലവി അവന്റെ കാതിൽ അടക്കം പറഞ്ഞു.. അത് കേട്ടതും അവളെ ദഹിപ്പിച്ചു നോക്കിയിട്ട് അവൻ മയൂരിയുടെ നേർക്ക് തിരിഞ്ഞു
“ആര് ആരെ കൊല്ലുമെന്ന് കണ്ടറിയാം മോളെ… ഇതൊന്നും രുദ്രൻ അറിഞ്ഞിട്ടില്ല… അവൻ അറിഞ്ഞാൽ നിന്നെ വച്ചേക്കില്ല…. അതുകൊണ്ട് കൂടുതൽ ഡയലോഗ് വേണ്ട മയൂരി “
“അങ്ങനെ രുദ്രനെ വിടില്ല ഞാൻ… അവൻ എന്റെ ജീവനാ… ” അവൾ വീണ്ടും അവിടെ നിന്ന് പിറുപിറുത്തു… ഇനി പറഞ്ഞിട്ട് കാര്യമില്ലയെന്ന് മനസിലായതുകൊണ്ടു അവർ രണ്ടാളും പുറത്തേക്ക് നടന്നു…
അവൾ അവിടെ നിന്ന് വീണ്ടും ഓരോന്ന് പറഞ്ഞു പൊട്ടി ചിരിച്ചു…. ഒരു ഭ്രാന്തിയെ പോലെ…
“എന്നാലും അവൾ എന്താ ഇങ്ങനെ.. എന്ത് സൈലന്റ് കുട്ടിയായിരുന്നു… ഇപ്പോ വയലെന്റ് ആയി ” കഴുത്തു തടവി കൊണ്ടു പല്ലവി പറഞ്ഞു
“അവളുടെ പെരുമാറ്റത്തിൽ ഒന്നും തോന്നിട്ടില്ല…. പക്ഷേ ഇപ്പോ കുറച്ചു ദിവസമായി അവൾ പഴയ മയൂരി അല്ല…. അവൾക്ക് രുദ്രനാഥ് എന്ന ഭ്രാന്ത് ആണ്…
രുദ്രനോട് എല്ലാം പറയണം… കണ്ണൂർ യാത്ര മുടക്കേണ്ട… “
“മ്മ്… എന്നാലും നീ വരാൻ വൈകിയിരുന്നേൽ ഞാൻ പെട്ടിയിൽ ആയേന്നെ ” നെടുവീർപ്പിട്ട് പറഞ്ഞു കഴിഞ്ഞതും ആദിയുടെ അധരം അവളുടെ അധരവുമായി കോർത്തു…. പെട്ടെന്ന് അവൾ അവന്റെ പുറത്തു അടിച്ചു തടയാൻ ശ്രമിച്ചു… പക്ഷേ അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ ഇറുകി… ഒടുവിൽ അവളും ആ ചുംബനത്തിൽ ലയിച്ചു… ഏറെ നേരത്തെ ചുംബനത്തിനു ശേഷം അവർ പരസ്പരം വിട്ടുമാറി… അവൾ കിതപ്പോടെ അവന്റെ നെഞ്ചിൽ ചാഞ്ഞു
“അവിടെ അവൾ കൊല്ലാൻ നോക്കി ഇവിടെ നിങ്ങളും… ” മൂക്കുപിഴിഞ്ഞു അവനെ ഒന്നിരുത്തി നോക്കി
“അവൾ മുട്ടിച്ച ശ്വാസം ഞാൻ തിരിച്ചു തന്നതല്ലേ… ന്റെ ജീവൻ പണയപ്പെടുത്തി ഞാൻ ശ്വാസം തന്നല്ലോ.. ” കുസൃതി ചിരിയോടെ അവൻ അവളെ ചേർത്ത് പിടിച്ചു
“പെണ്ണെ…. നീ ന്റെ ജീവനാ… നിനക്ക് എന്തെങ്കിലും പറ്റിയാൽ സഹിക്കാൻ പറ്റില്ല … അപ്പോഴാ അവളുടെ സെന്റി… ” അവളുടെ നെറുകയിൽ അവൻ ചുണ്ട് ചേർത്തു അവൻ പറഞ്ഞു
“മ്മ്… ബാ പോകാം.. ജോലിയുണ്ട് ” അവന്റെ നെഞ്ചിൽ നിന്ന് അടർന്നു മാറി അവൾ പറഞ്ഞു
“കുറച്ചു നേരം കൂടി ഇങ്ങനെ നിൽക്കാം… ജോലി പിന്നെ “
അവൾ ഉയർന്നു അവന്റെ കവിളിൽ ഒന്നമർത്തി കടിച്ചു.. അവനിൽ നിന്ന് മാറി ക്യാബിനിലേക്ക് ഓടി
“ജോലി ചെയ്തില്ലേൽ സർ വഴക്ക് പറയുമെടോ ആദി… “
അവളുടെ പറച്ചിൽ കേട്ടു പുഞ്ചിരിച്ചിട്ട് അവനും ക്യാബിനിൽ പോയി
വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങിയതും കാറിന്റെ മുന്നിൽ നിൽക്കുന്ന ആദിയുടെയും രുദ്രന്റെ അടുത്തേക്ക് ദേവു നടന്നു… പല്ലവി യാത്ര പറഞ്ഞു പോയതുകൊണ്ട് ആദി കാറിൽ കയറി… അവന്റെ പിന്നാലെ അവരും കയറി യാത്ര തിരിച്ചു.. പരസ്പരം ആരും ഒന്നും മിണ്ടിയില്ല.. ആ മൗനത്തിനു ഒരു സുഖമുണ്ടായിരുന്നു….
കുറച്ചു നേരത്തെ യാത്രയ്ക്ക് ഒടുവിൽ ദേവൂന്റെ വീടിനു മുന്നിൽ എത്തി… അവൻ വീടും അതിനു ചുറ്റുമുള്ള ചെടികളും, വാഴകൃഷിയും ശ്രദ്ധിച്ചു… അധികം വലിപ്പമില്ലെങ്കിലും മനോഹരമായ വീട്…
ദേവു അവരെ രണ്ടാളെയും അകത്തേക്ക് ക്ഷണിച്ചു.. അപ്പോഴേക്കും അടുക്കളയിൽ നിന്ന് രാധ എത്തി… അവരെ നോക്കി പുഞ്ചിരിച്ചിട്ട് രാധമ്മ ദേവുനോട് ആരായെന്ന് കണ്ണുകൊണ്ട് ചോദിച്ചു
അപ്പോഴേക്കും മാധവൻ അകത്തേക്ക് വന്നു… തലയിലെ കെട്ട് അഴിച്ചു തോർത്തു തോളിൽ ഇട്ടിട്ട് അവരെ വണങ്ങിയിട്ട് അദ്ദേഹം ഇരുന്നു
“ഞാൻ രുദ്രനാഥ്… ദക്ഷ വർക്ക് ചെയ്യുന്ന കമ്പനിയുടെ സിഇഒ ആണ്… ” രുദ്രൻ സ്വയം പരിചയപ്പെടുത്തി
“ഇത് ന്റെ കൂട്ടുകാരൻ… ആദി “
“നിങ്ങളെ നേരിട്ട് കണ്ടിട്ടില്ലേലും അറിയാം… ദേവു ഓഫീസിലെ വിശേഷങ്ങൾ പറയുമ്പോൾ പറയും… ” ഒരു പുഞ്ചിരിയോടെ അച്ഛൻ പറഞ്ഞു
“ഞങ്ങൾ ഇപ്പോ വന്നത് വേറെ ഒരു കാര്യം പറയാനാ “
“മുഖവര വേണ്ട… പറഞ്ഞോളൂ സർ “
“സർ എന്ന് വിളിക്കല്ലേ… രുദ്രൻ എന്ന് വിളിച്ചാൽ മതി.. പിന്നെ കാര്യം… എനിക്ക് മറ്റന്നാൾ കണ്ണൂരിൽ ഒരു മീറ്റിംഗ് ഉണ്ട്… ദക്ഷയും ഒപ്പം വരേണ്ടതുണ്ട്… അതിനു അനുവാദം ചോദിക്കാൻ “
“അത്… മോൾ തനിച്ചു അത്ര ദൂരെ പോയിട്ടില്ല… പിന്നെ ഒറ്റയ്ക്കു എങ്ങനെയാ ന്റെ കുട്ട്യേ വിടുന്നേ? “
“പേടിക്കണ്ട… ഞാൻ ഒപ്പമുണ്ട്… അവൾക്കു ഒന്നും സംഭവിക്കില്ല… നാളെ വൈകിട്ടുള്ള ട്രെയിനിലാണ് പോകാൻ ഉദ്ദേശിക്കുന്നേ… ഇവിടെ വന്ന് ഞാൻ കൂട്ടിക്കോളാം.. തിരികെ കൊണ്ടാക്കാം ഒരു പോറൽ പോലും സംഭവിക്കാതെ “
അവന്റെ സംസാരവും പ്രതീക്ഷയോടുള്ള നോട്ടവും കണ്ടപ്പോൾ അദ്ദേഹം സമ്മതം അറിയിച്ചു….
ഒരുപാട് നേരം സംസാരിച്ചതിന് ശേഷമാണ് ആദിയും രുദ്രനും തിരികെ പോയത്… അവരും ആ വീട്ടിലെ അംഗങ്ങളായി മാറുവായിരുന്നു..
കൊണ്ടുപോകാനുള്ള സാധനങ്ങൾ എല്ലാം ദേവു പാക്ക് ചെയ്തു വച്ചു … ഉറങ്ങാൻ കിടന്നു
പിറ്റേന്ന് അവർ യാത്ര പോകുന്നതുകൊണ്ട് ഉച്ചയ്ക്ക് വീട്ടിലേക്ക് പോയി രണ്ടാളും..
ദേവു തയ്യാറായി നിന്നതും രുദ്രൻ കാറുമായി എത്തി.. അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു അവർ പുറപ്പെട്ടു
സ്റ്റേഷനിൽ കാർ പാർക്ക് ചെയ്തിട്ട് ലഗേജ് എടുത്തു അവർ പ്ലാറ്റ്ഫോമിലേക്ക് നടന്നു…. ട്രെയിൻ വന്നതും കയറി ലഗേജ് മുകളിൽ വച്ചിട്ട് അവരുടെ സീറ്റിൽ ഇരുന്നു, അടുത്തടുത്ത സീറ്റ് ആയിരുന്നു രണ്ടാൾക്കും…
ബാഗിൽ നിന്ന് ഫോൺ എടുത്തു ഹെഡ്സെറ്റ് കുത്തി പാട്ടും കേട്ടു അവൾ ഇരുന്നു… രുദ്രൻ ബുക്ക് എടുത്ത് അവളെ ഒന്ന് നോക്കിയിട്ട് വായനയിലേക്ക് തിരിഞ്ഞു
രണ്ടാളും പരസ്പരം മിണ്ടാതെ അവരുടെ പ്രവർത്തികളിൽ മുഴുകി ഇരുന്നു…. രുദ്രൻ ഇടയ്ക്ക് അവളെ നോക്കുമെങ്കിലും തിരിച്ചു മൈൻഡ് ചെയ്‌യാത്തോണ്ടു അവൻ നോക്കൽ അവസാനിപ്പിച്ചു ബുക്കിൽ ശ്രദ്ധ ചേലുത്തി…
വായിച്ചു കൊണ്ടിരുന്നപ്പോഴാണ് ദേവു തന്റെ അടുത്തേക്ക് നീങ്ങി നീങ്ങി വരുന്നത് രുദ്രൻ ശ്രദ്ധിച്ചത്…. ഇത്രേയും നേരം ഇടയ്ക്ക് ഗ്യാപ്പ് ഇട്ടിരുന്ന പെണ്ണ് ഇപ്പോ തൊട്ടു തൊട്ടില്ലായെന്ന് ഇരിക്കുന്നത്… അവൻ അവളുടെ അപ്പുറം ഇരിക്കുന്ന ചെറുപ്പക്കാരനെ നോക്കി, അയാൾ ചാഞ്ഞു അവളുടെ തോളിന്മേൽ എത്തി… അത് കണ്ടതും അവൻ ദേഷ്യത്തോടെ നോക്കി എണീറ്റു
രുദ്രൻ എണീറ്റതും ദേവു എന്തായെന്ന് അർത്ഥത്തിൽ തലയുയർത്തി നോക്കി… അവളോട് മിണ്ടാതെ നീങ്ങി ഇരിക്കാൻ കണ്ണുകൊണ്ടു കാണിച്ചതും അവൾ നല്ലകുട്ടിയായി നീങ്ങി ഇരുന്നു… അവളുടെ സ്ഥാനത്തു രുദ്രനും ഇരുന്നു…
ദേവു പുറത്തേ കാഴ്ചകളിൽ കണ്ണുംനട്ടു ഇരുന്നു… രുദ്രൻ വായനയിലേക്കും… കുറച്ചു കഴിഞ്ഞതും ആരോ തോളിൽ തൊട്ടുരുമ്മി… അത് അവന്റെ അടുത്തിരുന്ന ചെറുപ്പക്കാരൻ ആയിരുന്നു… ദേവു സീറ്റ് മാറി ഇരുന്നത് അയാൾ അറിഞ്ഞില്ല…. ദേവു ആണെന്ന് കരുതിയാണ് അവന്റെ പരാക്രമമെന്ന് രുദ്രന് മനസിലായി… കുറച്ചു നേരം കൂടെ രുദ്രൻ മിണ്ടാതെയിരുന്നു… പക്ഷേ അവന്റെ ചെയ്തികൾ കൂടി വന്നതും രുദ്രൻ അവനെ തട്ടി മാറ്റി..
കണ്ണുതുറന്നു നോക്കിയപ്പോൾ അടുത്ത് ഇരിക്കുന്ന രുദ്രനെ കണ്ടതും അവന്റെ കിളികൾ അതിർത്തി വിട്ടു…
രുദ്രൻ അവന്റെ കരണം നോക്കി കൊടുത്തു..
“പെണ്ണിനെ ബഹുമാനിക്കാൻ പഠിക്കെടാ പന്നി…. ഇവൾ ആണെന്ന് കരുതിയാണ് നിന്റെ പരാക്രമമെന്ന് മനസിലായി… നീ ഇന്ന് ചെയ്യുന്നത് നാളെ നിന്റെ പെങ്ങളോടോ അമ്മയോടോ ആരേലും ചെയ്‌യും… അപ്പോൾ നിനക്കൊക്കെ മനസിലാകും…. “
രുദ്രന്റെ നാവിൽ നിന്ന് അത് കേട്ടതും അടി കിട്ടിയ കവിളും തടവി ബാഗും എടുത്ത് അയാൾ അവിടെന്ന് എണീറ്റു നടന്നു
ദേവു വിൻഡോ സീറ്റിൽ ഇരുന്ന് കാഴ്ച്ചകളും കണ്ടു, കാറ്റും കൊണ്ടു ഉറങ്ങി പോയിരുന്നു… അത് കൊണ്ടു തന്നെ അവിടെ നടന്നതൊന്നും അറിഞ്ഞില്ല..
രുദ്രൻ അവളെ നോക്കി പുഞ്ചിരിച്ചു മുഖത്ത് വീണ മുടികളെ മാടി ഒതുക്കി വച്ചു…. അവളുടെ കൈകളിൽ വിരൽ കോർത്തു കണ്ണടച്ചു സീറ്റിൽ ചാരി ഇരുന്നു
തുടരും
സ്വപ്ന മാധവ്
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ninakayi written by Swapna Madhav
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission