Skip to content

അഷ്ടപദി – 6

ashtapathi novel

അടുത്ത  ദിവസം രാവിലെ മീനാക്ഷി ബാങ്കിലേക്ക് വിളിച്ചു അവധി എടുത്തിരുന്നു..

ഇന്ന് എന്തായാലും ജോലിക്ക് പോകുന്നില്ല എന്നവൾ തീരുമാനിച്ചിരുന്നു..

ശ്രീഹരി ഉണർന്നപ്പോളേക്കും മീനാക്ഷി ജോലികൾ എല്ലാം തീർത്തിരുന്നു,,

ഇന്നലെ രാത്രിയിലെ ദേഷ്യം ഒക്കെ ഇന്ന് അവന്റെ  മുഖത്തില്ല എന്നവൾക്ക് തോന്നി,,

പക്ഷേ അവൻ അവൾക്ക് നേർക്ക് ഒന്ന് നോക്കുന്നു പോലും ഇല്ല…

ചായ കുടിച്ചിട്ട് അവൻ നേരെ റൂമിലേക്ക് പോയി..

എന്തെ ഇന്ന് താൻ ജോലിക്ക് പോകാത്തത്…? പതിവ്സമയത്തും അവൾ ഇറങ്ങാഞ്ഞത് കണ്ടപ്പോൾ അവൻ അവളോട് ചോദിച്ചു..

ഇന്ന് അമ്മ വരുമെന്ന് വിളിച്ചു പറഞ്ഞു.. അതുകൊണ്ട് ഞാൻ ലീവ് എടുത്തതാണ്..

മുൻകൂട്ടി പ്ലാൻ ചെയ്തതുകൊണ്ട് ഒട്ടും പതറാതെ ആണ് അവൾ അത് പറഞ്ഞത്..

ശ്രീഹരിയിൽ ഉണ്ടായ ഭാവവ്യത്യാസം അവൾ സസൂഷ്മം നിരീക്ഷിച്ചു..

എന്നിട്ട് നീ എന്താ ഇതുവരെ പറയാഞ്ഞത്.. അവൻ അവളുടെ അടുത്തേക്ക് പാഞ്ഞു വന്നു..

അമ്മ എന്നോട് ഇപ്പോള വിളിച്ചു പറഞ്ഞത്,,,അമ്മ പറയാതെ എനിക്ക് എങ്ങനെ പറയാൻ പറ്റും… ഉള്ളിലെ ഭയം ഒളിപ്പിച്ചു വെച്ചുകൊണ്ട് അവൾ പറഞ്ഞു .

അമ്മ എപ്പോൾ എത്തും, എന്തേലും പറഞ്ഞോ…

അവൻ ചോദിച്ചു..

രാത്രിയാകുമ്പോൾ എത്തും എന്നാണ് പറഞ്ഞത്, കൂടുതലൊന്നും എനിക്ക് അറിയില്ല… മീനാക്ഷി അവനു മറുപടി കൊടുത്തു..,

ശ്രീഹരി ആകെ അസ്വസ്ഥൻ ആകുന്നത് അവൾ നോക്കി കാണുകയാണ്..

അമ്മ വരുന്നത് സന്തോഷം അല്ലേ ശ്രീയേട്ടാ, അവൾ ചോദിച്ചതും ശ്രീഹരി തിരിഞ്ഞു മുറിയിലേക്ക് കയറിപ്പോയി..

ശ്രീഹരി പുറത്തു എവിടെ എങ്കിലും പോകുന്നുണ്ടോ എന്നു മീനാക്ഷി നോക്കി ഇരിക്കുകയാണ്,,

ആ സമയത്തു അവന്റെ മുറിയിൽ ഒന്ന് കയറിപ്പറ്റാം എന്നാണ് അവളുടെ കണക്കു കൂട്ടൽ…

ഉച്ചക്ക് അവനു ഉള്ള ഊണ് എടുത്തു വെച്ച് കഴിഞ്ഞു മീനാക്ഷി നോക്കിയപ്പോൾ അവൻ ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ട് ഇരിക്കുന്നു,

കുറെ സമയം ആയി അവൻ സംസാരത്തിൽ ആണ്..

ഫോൺ വെച്ചുകഴിഞ്ഞപ്പോൾ അവൾ നോക്കിയപ്പോൾ അവൻ കാറിന്റെ കീ എടുത്തുകൊണ്ടു വെളിയിലേക്ക് പോകുന്നതാണ് കണ്ടത്..

പത്തുമിനിറ്റിനുള്ളിൽ മടങ്ങി എത്തുകയും ചെയ്തു..

വൈകിട്ട് ശ്രീഹരി പൂജാമുറിയിൽ  കയറിയപ്പോൾ മീനാക്ഷി ആദ്യമായി അവന്റെ മുറിയിൽ പ്രവേശിച്ചത്.. അവൾക്കറിയാം അവൻ ഉടനെ ഒന്നും ഇറങ്ങി വരില്ലെന്ന്…

ശ്രീഹരി അടുത്ത് എത്തുമ്പോൾ ഉള്ള മണം തന്നെയാണ് ആ മുറിക്കകത്തും..

കുറെയേറെ പുസ്തകങ്ങൾ അടുക്കി അടുക്കി വെച്ചിട്ടുണ്ട്, എന്തൊക്കെയോ എഴുതിയിട്ട് കീറിക്കളഞ്ഞത് ആണെന്ന് തോന്നുന്നു, പേപ്പർ ചുരുട്ടിയത് കുറച്ചു മേശയിൽ ഇട്ടിട്ടുണ്ട്, ഗുരുവായൂരപ്പന്റെ ഒരു ചന്ദന വിഗ്രഹം മേശയുടെ നടുക്കിരുപ്പുണ്ട്,,,എന്തായാലും നല്ല അടുക്കും ചിട്ടയും ഉള്ള ആളാണെന്ന് അവൾക്ക് മനസിലായി..

ഒരു ഡയറി ഇരിക്കുനത് കണ്ട മീനാക്ഷി അത് എടുത്തു നോക്കി

അത് അവൾ തുറന്നതും ശ്രീഹരി ഒറ്റ അലർച്ച ആയിരുന്നു..

മീനാക്ഷി… ആരോട് ചോദിച്ചിട്ടാണ് നീ എന്റെ മുറിയിൽ കയറിയത്.. അവൻ അലറിക്കൊണ്ട് അവളുടെ അടുത്തേക്ക് വന്നു…

പേടിച്ചു പിന്നോട്ട് മാറിയ അവളുടെ അടുത്തേക്ക് അവൻ വന്നു…

അവളുടെ ഫോൺ ശ്രീഹരിയുടെ കൈയിൽ ഉണ്ടായിരുന്നു..

ഫോൺ ശബ്‌ദിച്ചപ്പോൾ അവൾ പ്രാർഥിച്ചത് രുക്മിണി അമ്മ ആകരുതേ എന്നാണ്..

അമ്മയാണ്,അവൻ അതിന്റെ ലൗഡ് സ്പീക്കർ ഓൺ ചെയ്ത് കൊണ്ടു അവളുടെ കൈയിൽ കൊടുത്തു..

മീനാക്ഷിക്ക് തൊണ്ട വറ്റിവരണ്ടു,

ഈശ്വരാ പിടിക്കപെടുമല്ലോ…

രണ്ടും കല്പിച്ചു അവൾ ഫോൺ കട്ട്‌ ചെയ്തു..

എന്താ അമ്മയോടു സംസാരിക്കാഞ്ഞത്..

നീ എന്താ കട്ട്‌ ചെയ്തത്, അവൻ അവളുടെ കൈയിൽ നിന്നും വീണ്ടും ഫോൺ മേടിച്ചു , എടുത്തു അങ്ങോട്ട് വിളിച്ചു..

ദാ, റിങ് ചെയുന്നുണ്ട്, അമ്മയോട് സംസാരിക്കു..

അവളുടെ നേർക്ക് നീട്ടി..

ഈ തവണ മീനാക്ഷിക്ക് ഫോൺ മേടിക്കാതിരിക്കുവാൻ കഴിഞ്ഞില്ല..

ഹെലോ അമ്മേ.. അവൾ ഫോൺ മേടിച്ചു കാതോട് ചേർത്തു..

അതെ അമ്മേ, ഞാൻ ഓഫീസിൽ പോയതുകൊണ്ടാണ് എടുക്കാഞ്ഞത്,  അവൾ കളവ് പറയുന്നത് കേട്ടുകൊണ്ട് ശ്രീഹരി അവളെ നോക്കി സെറ്റിയിൽ ഇരിക്കുകയാണ്..

പൂജ ഒക്കെ കഴിഞ്ഞോ അമ്മേ… അവൾ അവരോട് ചോദിച്ചു..

മോളേ നീ നമ്മുടെ തെക്കുവശത്തെ സർപ്പക്കാവ് ഇല്ലേ, അങ്ങോട്ട് ഒന്നും അസമയത് പോകരുതേ, സർപ്പദോഷം നന്നയിട്ട് നമ്മുടെ കുടുംബത്തെ ബാധിച്ചിട്ടുണ്ട്…. അമ്മ പറയുന്നത് ഒക്കെ കേട്ടുകൊണ്ട് ശ്രീഹരി ഇരിക്കുകയാണ്..

അത് മതിയമ്മേ, അമ്മ പതിയെ വന്നാൽ മതി..

ഒരുതരത്തിൽ അവരോട് പറഞ്ഞിട്ട്, പെട്ടന്ന് തന്നെ ഫോൺ സംഭാഷണം അവസാനിപ്പിച്ചിട്ട് അവൾ അകത്തേക്ക് പോകുവാൻ തുനിഞ്ഞതും ശ്രീഹരി അവളെ തടഞ്ഞു..

അങ്ങനെ അങ്ങ് പോകുവാൻ വരട്ടെ, എനിക്ക് ചോദിക്കാനുള്ളത് കൂടി കേട്ടിട്ട് അതിന്റെ ഉത്തരം കൂടി പറഞ്ഞിട്ട് പോയാൽ മതി..

അവനെ തട്ടിമാറ്റികൊണ്ട് വീണ്ടും  മുൻപോട്ട് പോകുവാൻ ശ്രമിച്ചതും ആ ബലിഷ്ഠമായ കരങ്ങൾ അവളുടെ കൈത്തണ്ടയിൽ അമർന്നതും പെട്ടന്നായിരുന്നു..

ശരിക്കും മീനാക്ഷി വേദന കൊണ്ടു പുളഞ്ഞു പോയി,,,

എന്നോട് കള്ളം മാത്രം പറയരുതേ,  പറയുന്നത് ആരായാലും എനിക്ക് സഹിക്കാൻ പറ്റില്ല, അത് ആരായാലും ഞാൻ മാപ്പ് തരില്ല… അത് പറയുമ്പോൾ അവന്റെ കൈകൾ ഞെരിഞ്ഞു….

മീനാക്ഷിക്ക് കൈത്തണ്ട ഒടിഞ്ഞു നുറുങ്ങുന്ന വേദന ആണ് അനുഭവപ്പെട്ടത്..

വിട്.. എന്റെ കൈ വേദനിക്കുന്നു, അവൾ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി വന്നു..

നീ ആരാ, ആരോട് ചോദിച്ചിട്ടാടി നീ എന്റെ റൂമിൽ കയറിയത്….

എന്നെ ഭരിക്കുവാനും എന്റെ കാര്യങ്ങൾ ചോദിക്കുവാനും ഉള്ള അധികാരം നിനക്ക് എന്നല്ല, ഒരു പെണ്ണിനും ഈ ശ്രീഹരി കൊടുത്തിട്ടില്ല,

ഞാൻ പൂജാറൂമിൽ പോയ തക്കത്തിന് നീ എന്റെ റൂമിലേക്ക് കയറിയല്ലേ, നിനക്ക് എന്താ വേണ്ടത്, ക്യാഷ് ആണോ, നീ എന്ത് കട്ടെടുക്കുവാൻ ആണ് അങ്ങോട്ട് കയറിപോയത്… അവൻ കലികയറി..

ഞാൻ ഒന്നും കട്ടെടുക്കാൻ കയറിയതല്ല, അത്പറയുമ്പോൾ മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി ….

പിന്നെ… പിന്നെ എന്തിനാടി….

നിനക്ക് എന്നോട് എന്താ പ്രേമം ആണോ, ആണെങ്കിൽ അത് നീ നിന്റെ മനസ്സിൽ വെച്ചാൽ മതി, ഇങ്ങോട്ട് എടുക്കേണ്ട… നീ വിചാരിക്കുന്ന ആൾ അല്ല ഈ ശ്രീഹരി..

ദേഷ്യം കൊണ്ടു അവൻ വായിൽ വന്നതെല്ലാം വിളിച്ചു പറഞ്ഞു..

മീനാക്ഷി ആണെങ്കിൽ കൈവേദനിച്ചിട്ട് ഇപ്പോൾ വീണുപോകും എന്നു ഓർത്തു,

അതിലും അവളെ വിഷമിപ്പിച്ചത് അവന്റെ ഓരോ വാക്കുകളും ആയിരുന്നു..

സാവധാനം  അവന്റെ പിടുത്തം അയഞ്ഞു, എങ്കിലും അവൻ പിടി വിട്ടില്ല..

നീ എന്നോട് എന്തിനു കള്ളം പറഞ്ഞത്, അമ്മ ഇന്ന് വരുന്നതിനെ കുറിച്ച് ഒരക്ഷരം പോലും നിന്നോട് പറഞ്ഞില്ലാലോ…… തന്നെയുംഅല്ല അമ്മ ലെച്ചുന്റെ അടുത്ത് സംസാരിക്കുന്നതും ഞാൻ കേട്ടല്ലോ…

അവന്റെ ചോദ്യങ്ങൾ നേരിടാനാവാതെ മീനാക്ഷി തല കുനിച്ചു..

അവൾക്ക് എന്താ പറയേണ്ടത് എന്നു അറിയില്ലായിരുന്നു..

താൻ ഇന്നുവരെ ആരോടും ഒരു കാര്യവും ആവശ്യം ഇല്ലാതെ പറയുന്നതല്ല,

എന്നാൽ… എന്നാൽ…

ശ്രീയേട്ടനോട്, വെറുതെ ഒരു കളവ് പറഞ്ഞു, അത് കൈയോടെ പിടിക്കുകയും ചെയ്തു..

മീനാക്ഷി ഇപ്പോൾ പൊട്ടിക്കരയുമെന്നു ശ്രീഹരിക്ക് തോന്നി..

അവൻ മെല്ലെ അവളുടെ കൈ വിടുവിച്ചു..

എന്നിട്ട്  അകത്തേക്ക് പോയി..

ശരിക്കും ഈ മനുഷ്യനോട് എന്തിനാണ് ഇങ്ങനെ ഒക്കെ പെരുമാറുന്നത് എന്നു മാത്രം അവൾക്ക് അറിയില്ല…

അല്ല…….അങ്ങനെ അല്ല പറയേണ്ടത്,

തന്റെ മനസ് അയാൾ കണ്ടതാണ്, അറിഞ്ഞതാണ്,

എന്നിട്ട് പറഞ്ഞതോ,,,,

എന്തൊക്കെയാണ് ശ്രീയേട്ടൻ വിളിച്ചു കൂവിയത്..

എത്ര നേരം കിടന്നു കരഞ്ഞു എന്ന് മീനാക്ഷിക്ക് പോലും അറിയില്ലായിരുന്നു..

സഹിക്കാവുന്നതിലും അപ്പുറം ആണ് ഇവിടെ നടന്നതെല്ലാം…

ശ്രീഹരി എന്ന പുരുഷനെ താൻ കണ്ടത് ഇവിടെ വന്നതിനു ശേഷം ആണ്,

ഏതൊരു പെണ്ണിനെയും പോലെ താൻ അറിയാതെ, തന്റെ മനസും ഇടക്കെപ്പോളോ അയാളെ സ്നേഹിച്ചു..

അയാളെ പറ്റി താൻ അറിഞ്ഞത് സത്യം ആണോന്നു പോലും അറിയില്ല,,

എന്നിട്ടും, എപ്പോളോ….. താനും ശ്രീഹരിയിടേതാകാന് കൊതിച്ചു..

ശ്രീഹരി എന്ന അധ്യായം ഇവിടെ അവസാനിക്കട്ടെ..

അവൾ തന്റെ ബാഗ് എടുത്തു, അവളുടേതായ ഡ്രെസ്സുകൾ എല്ലാം കുത്തിനിറച്ചു…

സമയം വെളുപ്പിന് 1മണി ആയിരിക്കുന്നു…

എന്നാലും പേടിക്കാതെ തന്നെ അവൾ മുന്നോട്ട് പോകുവാൻ തീരുമനിച്ചു. .

തന്റെ അച്ഛനെയും അമ്മയെയും കാണുവാൻ അവളുടെ മനസ്സ് വെമ്പി..

ഇനി അയാൾ തന്നെ തിരഞ്ഞു പോകേണ്ട…

തന്റെ  മനസ് പറയാതെ പോകുന്നത് മനസാക്ഷിയോട് കാണിക്കുന്ന വഞ്ചന ആകും ..

അവൾ ഒരു വെള്ളപേപ്പർ എടുത്തു..

ശ്രീയേട്ടാ,

      എന്നോട് ക്ഷമിക്കണം,,

എല്ലാം….. എല്ലാം ശ്രീയേട്ടനോട് ഉള്ള ഇഷ്ടം കൊണ്ടായിരുന്നു,,,,, ആ തീയ് ആളിക്കത്തി, അടങ്ങി, ആ ചിത എന്നിൽ തന്നെ  അമരട്ടെ…….

അവൾ ബാഗും എടുത്തു മുറിയിൽ നിന്നും ഇറങ്ങി…

ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്നു, വെളിയിൽ ഇറങ്ങി..

വീടിന്റെ മുൻപിൽ വന്നതും ഒരു ഓട്ടോ വരുന്നത് അവൾ കണ്ടു.

ആദ്യം കണ്ട ഓട്ടോയിൽ കയറി അവൾ ബസ് സ്റ്റാൻഡിൽ എത്തി..

കോട്ടയത്തിനു ബസ് വരാൻ അരമണിക്കൂർ ടൈം എടുക്കും എന്ന് അവൾക്കറിയുവാൻ കഴിഞ്ഞു..

മുറുക്കി ചുവപ്പിച്ചു കൊണ്ടു ഒരു മധ്യവയസ്‌കൻ വന്നു മീനാക്ഷിയെ നോക്കി..

അവൾ ആ നോട്ടത്തിൽ ചൂളി പോയി..

കുറച്ചു ബംഗാളികൾ കൂട്ടം കൂടി നിൽപ്പുണ്ട്, ഫോണിലെ ഏതോ ഫോട്ടോ കണ്ടു അവർ ഉറക്കെ ചിരിക്കുകയാണ്.. അവളെ നോക്കി എന്തൊക്കെയോ അവർ പറയുന്നുണ്ട്..

മീനാക്ഷിക്ക് ചങ്ക് പടാപടാന്നു ഇടിച്ചു..

ഈശ്വരാ,

ഒരു കൈവന്നു അവളുടെ തോളിൽ പിടിച്ചതും മീനാക്ഷി ഞെട്ടി തിരിഞ്ഞു..

ശ്രീഹരി ആയിരുന്നു അത്..

കൂടെ ആ ഓട്ടോഡ്രൈവറും ഉണ്ടായിരുന്നു..

എന്റെ മോളേ നിന്നെ പോലെ കാണാൻ കൊള്ളാവുന്ന ഒരു കൊച്ചിനെ ഈ നട്ടപാതിരാക്ക് ആരെങ്കിലും വെറുതെ വിടുമോ…

എനിക്ക് അപ്പോളേ സംശയം തോന്നിയത് ആണ്,,

പോട്ടെ സാറെ,, എന്നും പറഞ്ഞു അയാൾ ശ്രീഹരിയോട് യാത്ര പറഞ്ഞു  പോയി..

വന്നു വണ്ടിയിൽ കയറു… മീനാക്ഷിയുടെ മറുപടി കാക്കാതെ ശ്രീഹരി നടന്നു, പിന്നിലായി അവളും പോയി..

വീടെത്തുംവരെ രണ്ടുപേരും പരസ്പരം സംസാരിച്ചില്ല…

വാതിൽ തുറന്നു അകത്തേക്ക് കയറിയ ശ്രീഹരി, മീനാക്ഷിയുടെ കൈയിൽ കടന്നുപിടിച്ചു..

അവൻ നേരത്തെ പിടിച്ച പാട് കൈത്തണ്ടയിൽ കരിനീലിച്ചു കിടന്നിരുന്നു.

.

അവൾക്ക് വേദനിക്കുന്നു എന്ന് മനസിലാക്കിയ ശ്രീഹരി അവളെ പിടിച്ചു തനിക്കഭിമുഖമായി നിർത്തി..

എന്നിട്ട് അവൻ മെല്ലെ അവളുടെ ഇരുതോളിലും പിടിച്ചു…

അവളുടെ താടി പിടിച്ചു മേല്പോട്ട് ഉതിർത്തു..

റോസാദളം പോലുള്ള അവളുടെ അധരങ്ങൾ വിറകൊണ്ടു..

കവിളുകൾ രണ്ടും കണ്ണീരിന്റെ നനവു ഉണങ്ങിയ പാടായിരുന്നു..

അവന്റെ ചൂടുനിശ്വാസം തട്ടിയതു കൊണ്ടാവണം ആ മിഴികൾ കൂമ്പിയിരുന്നു,,

മീനാക്ഷി…..

അവൻ മെല്ലെ വിളിച്ചു..

ഇവിടെ നോക്ക്,, അവൻ പറഞ്ഞപ്പോൾ അവൾ അവനെ നോക്കി..

ഇയാൾ നല്ല ഒരു പെൺകുട്ടിയാണ്, ഏതൊരു പുരുഷനും ആഗ്രഹിക്കുന്നത് തന്നെ പോലെ ഒരു പെണ്ണിനെ ജീവിതസഖി ആക്കുവാൻ ആണ്…

അതുകൊണ്ട്..

ഇയാൾക്ക് എന്നെക്കാൾ നല്ല ഒരു പയ്യൻ വരും,,,

കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നം ആണെന്ന് കരുതിയാൽ മതി,,

എനിക്ക് ചെയ്തു തീർക്കുവാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്, താമസിക്കാതെ ഇയാൾക്ക് എല്ലാം മനസിലാകും…

നല്ല കുട്ടിയായി പോയി കിടക്കു ഇപ്പോൾ.. നടന്നതൊന്നും ആരും അറിയേണ്ട…

ശ്രീഹരിയുടെ വാക്കുകൾ അനുസരിച്ചുകൊണ്ട് മീനാക്ഷി അവളുടെ മുറിയിലേക്ക് പോയി..

അവൾ വെള്ളപേപ്പറിൽ  എഴുതിയ വാചകങ്ങൾ ഒരിക്കൽ കൂടി വായിച്ചിനോക്കി ശ്രീഹരി..

അതിനുശേഷം ശ്രീഹരി അലമാര തുറന്നു….

ഒരു വിവാഹഫോട്ടോ ആയിരുന്നു അതിൽ.. വരന്റെ സ്ഥാനത്തു ശ്രീഹരിയായിരുന്നു.. വധു….. .

അവൻ അത് തറയിലേക്ക് വലിച്ചെറിഞ്ഞു..

തുടരും

 

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

കുടുംബം

അച്ചായന്റെ പെണ്ണ്

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!