Skip to content

അഷ്ടപദി – 5

ashtapathi novel

ഓരോ ദിവസവും പിന്നിടുമ്പോളും മീനാക്ഷി മനസുകൊണ്ട് ശ്രീഹരിയുടേതാകുകയാണ്….

അവനെ കാണുവാനായി അവൾക്കിപ്പോൾ തിടുക്കം ആണ്,,

ആർക്കും പിടികൊടുക്കാത്ത ആളാണ് അവൻ എന്ന് മീനാക്ഷിക്ക് പല തവണ തോന്നി..

ജോലികഴിഞ്ഞു വേഗം ഓടി എത്തും അവൾ….

മിക്കവാറും ദിവസങ്ങളിൽ ശ്രീഹരി ഉമ്മറത്തുകാണും.. എന്തെങ്കിലും മാഗസിൻ വായിച്ചുകൊണ്ട് ഇരിക്കുകയാകും പതിവു,, അല്ലെങ്കിൽ അവൻ ചെടികൾ നനക്കുകയാകും…

ഒരു ദിവസം വൈകുന്നേരം മീനാക്ഷി വന്നപ്പോൾ മുറ്റംനിറയെ ചെമ്പകപ്പൂക്കൾ വീണുകിടക്കുന്നു…. അന്ന് നല്ല മഴയും കാറ്റും ഉണ്ടായിരുന്നു..അതാണ് ഇത്രയും പൂക്കൾ പൊഴിഞ്ഞു കിടക്കുന്നത്…….കുറ്റിമുല്ലയിലെ പൂക്കൾ എല്ലാം നനഞ്ഞു മണ്ണിൽ പറ്റി കിടക്കുന്നത് കണ്ടപ്പോൾ മീനാക്ഷിക്ക് വിഷമം ആയി.. എല്ലാം പെറുക്കി എടുക്കണം എന്ന് അവൾ ഓർത്തു..   കിഴക്കുവശത്തെ നെല്ലിമരത്തിൽ നിന്നും കുറെ പഴുത്ത നെല്ലിക്കയും വീണുകിടപ്പുണ്ട്.. പുള്ളിക്കുയിൽ ഇന്ന് എവിടെ പോയോ ആവോ,,, എന്നും സന്ധ്യക്ക്‌  മൂവാണ്ടൻമാവിന്റെ ചില്ലയിൽ ഇരുന്നു അവൾ പാടുന്നതാണ്,,,,

മഴതോർന്നത് കൊണ്ടാവും കിളികളും കാക്കകളും ഒക്കെ മത്സരിച്ചു പറന്നുപോകുകയാണ് അവറ്റകളുടെ ഇണയുടെ അരികത്തെത്താൻ……. പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് മീനാക്ഷി കുറച്ചു സമയം മുറ്റത്തു നിന്നു..

ശ്രീഹരി പതിവുപോലെ തന്നെ ഉമ്മറത്ത്  ഇരിപ്പുണ്ട്,,

അയാൾ  വേറെ ഏതോ ലോകത്താണെന്നു അവൾക്ക് തോന്നി…

അവൾ അവനെ ശല്യപ്പെടുത്താതെ അകത്തേക്ക് കയറി..

ശ്രീഹരിയെ കാണാതെ ഒരു നിമിഷം പോലും ഇരിക്കുവൻ സാധിക്കാത്ത അവസ്ഥയിലാണ് താൻ എന്ന് മീനാക്ഷിക്ക് നന്നായിട്ട് അറിയാം..

തനിക്ക് ശ്രീഹരിയോട് പ്രണയം ആണോ എന്ന് അവൾ ഈ അടുത്ത രാത്രികളിൽ എല്ലാം ആത്മപരിശോധന നടത്താറുണ്ട്…

എന്തുകൊണ്ടാണ് താൻ ഇയാളെ സ്നേഹിക്കുന്നത്,,

പനി വന്നു വയ്യാണ്ടായി  കിടന്നപ്പോൾ തന്നെ എത്ര കരുതലോടെ ആണ് ശ്രീഹരി നോക്കിയത്,,

അമ്മ അടുത്തില്ല എന്ന വിഷമം ഒരു നിമിഷം പോലും തനിക്ക് തോന്നിയിട്ടില്ല, അത്രമേൽ നന്നായിട്ടാണ് തന്നെ നോക്കിയത്,,

ഒരു വല്ലാത്ത ദുർഗന്ധം ആയിരുന്നു മുറി മുഴുവനും..

അതൊന്നും വകവെയ്ക്കാതെ ആണ് ശ്രീഹരി അവളെ പരിചരിച്ചത്…

ഈ പ്രവൃത്തികൾ  ആണോ ശ്രീയേട്ടനെ ഇഷ്ടപ്പെടാൻ കാരണം ആയത്…

അതിനൊപ്പം തന്നെ അവളുടെ മനസിനെ അലട്ടുന്ന വലിയൊരു പ്രശനം കൂടി ഉണ്ടാരുന്നു..

എന്തിനാണ് ശ്രീയേട്ടൻ ജയിലിൽ പോയത്….

ഏതോ ഒരു പെൺകുട്ടിയെ റേപ്പ് ചെയ്തു എന്നാണ് ശോഭ ചേച്ചി പറഞ്ഞത്..

ആ പെൺകുട്ടി ജീവിച്ചിരുപ്പുണ്ട് എവിടെയോ, അവൾ ശ്രീയേട്ടനെ കാത്തിരിക്കുക ആണോ എന്തോ….

ഈ ചോദ്യത്തിന് നടുവിൽ അവനോട്‌ ഉള്ള ഇഷ്ടം പതുങ്ങി ഒളിക്കുകയാണ് ..

വലിയൊരു പരുന്ത് ചിറകടിച്ചു വരുന്നുണ്ട്,

ഒരു തള്ളക്കോഴിയുടെ ചിറകിന്റെ കീഴിലേക്ക് കോഴികുഞ്ഞു ഒളിക്കുകയാണ്,,,,

അതുപോലെ തന്റെ പ്രണയ

വും ഒളിച്ചു ഇരിക്കുകയാണ്,,,

ശ്രീഹരി ഒന്ന് മനസ് തുറന്നു സംസാരിക്കുകയാണെങ്കിൽ തനിക്ക് അദ്ദേഹത്തോട് എന്തെങ്കിലും ചോദിക്കാമായിരുന്നു..

പക്ഷേ തന്നോട് എന്തെങ്കിലും ഒന്ന് രണ്ട് വാക്കുകൾ മാത്രം…… കഴിഞ്ഞു, അത്രയും ഒള്ളൂ…

പിന്നെ എങ്ങനെ അദ്ദേഹത്തിന്റെ രഹസ്യം അറിയുവാനാകും…

മീനാക്ഷി…. ശ്രീഹരി ഉറക്കെ വിളിക്കുന്നത് അവൾ കേട്ടു..

അവൾ ചെന്നപ്പോൾ ശ്രീഹരി കുളികഴിഞ്ഞു എങ്ങോട്ടോ പോകുവാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്..കരിനീല നിറം ഉള്ള ഷർട്ട് ആണ് വേഷം..

എന്താ ശ്രീയേട്ടാ…. അവൾ അവനോട് ചോദിച്ചു..

ഞാൻ അമ്പലത്തിൽ പോകുവാണ്,,,കാവിൽ പൂരം ഇന്ന് കൊണ്ടുതീരും, ഞാൻ വരാൻ കുറച്ചു ലേറ്റ് ആകും…അവൻ പറഞ്ഞു.

ഞാനും കൂടി വന്നോട്ടെ,, പെട്ടന്ന് അവൾക്ക് അങ്ങനെ ചോദിക്കുവാനാണ് തോന്നിയത്..

പോന്നോളൂ,,, കുറച്ചു ആലോചിച്ച ശേഷം അവൻ മറുപടി കൊടുത്തത്..

മീനാക്ഷി ചിരിച്ചു കൊണ്ട് അകത്തേക്ക് ഓടി മറഞ്ഞു..

മീനാക്ഷി, താൻ ഇതെന്ത് എടുക്കുവാ,ആറാട്ടുവന്നു അമ്പലത്തിൽ കേറിയലും ഇന്ന് അമ്പലത്തിൽ എത്തുമോ നമ്മൾ… അവൻ ഒച്ച വെയ്ക്കുന്നത് കേട്ടുകൊണ്ടാണ് മീനാക്ഷി ഇറങ്ങി ചെന്നത്..

നീലയും പച്ചയും നിറം  ഉള്ള ഒരു ധാവണിയുടുത്തു മുടിയിൽ നിറയെ മുല്ലപ്പൂ ചൂടി, അസ്സൽ ഒരു നാട്ടിന്പുറത്തുകാരിയായി ആണ് അവൾ ഇറങ്ങി വന്നത്..

സുന്ദരിയായി ഒരുങ്ങുവാൻ ഇന്ന് മീനാക്ഷിക്ക് ഇത്തിരി ഏറെ സമയം എടുത്തു.. അത് ഒറ്റ നോട്ടത്തിൽ തന്നെ ശ്രീഹരിക്ക് മനസ്സിലാകുകയും ചെയ്ത്..

ഇത്രയും ഗ്ലാമർ ഉള്ള ഒരു പെണ്ണ് കൂടെ ഉണ്ടായിട്ടും ഈ മരങ്ങോടൻ ഒന്നു നോക്കുന്നു പോലും ഇല്ലലോ എന്ന് മീനാക്ഷി പിറുപിറുത്തു..

അമ്പലത്തിൽ ചെന്നപ്പോൾ എല്ലാ കണ്ണുകളും മീനാക്ഷിയിൽ ആയിരുന്നു..

ശ്രീഹരിക്കും തോന്നി ഇവൾ ആകെ മാറിയിരിക്കുന്നു എന്ന്..

ചെണ്ടമേളവും, താലപ്പൊലിയും, ആനയും അമ്പാരിയും അങ്ങനെ അങ്ങനെ ആകെ ബഹളമയം ആണ് അമ്പലമുറ്റം..

മീനാക്ഷി എല്ലാം ആസ്വദിച്ചു നിൽപ്പാണ്.

തൊഴുതു കഴിഞ്ഞില്ലേ, ഇനി നമ്മൾക്ക് പോകാം… ശ്രീഹരി പറഞ്ഞു..

പോകാനോ, ഇപ്പോളോ? അവൾ അവനെ നോക്കി..

ഞാൻ പോകുവാ, താൻ എങ്കിൽ ഇവിടെ നിന്നോ… അവൻ തിരികെ നടന്നു..

ഗത്യന്തരം ഇല്ലാതെ മീനാക്ഷിയും പിറകെ പോയി…

ആനക്കൊട്ടിലിൽ എത്തിയതും മീനാക്ഷി  ഗജവീരന്മാരെ കണ്ടു  അറിയാതെ ശ്രീഹരിയുടെ കൈയിൽ മുറുക്കെ പിടിച്ചു…

അന്ന് വീട്ടിൽ എത്തിയപ്പോൾ അവൾ ആകെ സന്തോഷവതി ആയിരുന്നു..

ശ്രീഹരി ഭക്ഷണം കഴിച്ചിട്ട് നേരെ കിടക്കാനായി പോയി poyi…

പിറ്റേദിവസം മീനാക്ഷിക്ക് ശമ്പളം കിട്ടുന്ന ദിവസം ആയിരുന്നു..

അവൾക്ക് ചില കണക്കുകൂട്ടൽ ഒക്കെ ഉണ്ടായിരുന്നു..

അന്ന് അവൾ കുറച്ചു താമസിച്ചാണ് വീട്ടിൽ മടങ്ങി എത്തിയത്..

എവിടെ ആയിരുന്നു ഇതുവരെ….. ശ്രീഹരി അവളോട് ചോദിച്ചു..

ഇന്ന് എനിക്ക് ചെറിയ ഷോപ്പിംഗ് ഉണ്ടായിരുന്നു, അതാണ്..അവൾ പറഞ്ഞു..

അവൻ ഒന്ന് മൂളിയിട്ട് അകത്തേക്ക് പോയി..

സന്ധ്യക്ക്‌ നാമജപം കഴിഞ്ഞു ആണ് മീനാക്ഷി ഒരു കവറും ആയിട്ട് ശ്രീഹരിയുടെ അടുത്തേക്ക് ചെന്നത്..

എന്താ ഇത്? അവൻ അവളോട് ചോദിച്ചു..

തുറന്നു നോക്ക്.. അവൾ പറഞ്ഞു..

അവൻ പതിയെ അത് തുറന്നു, ഒരു മൊബൈൽഫോൺ ആയിരുന്നു അതിൽ..

ശ്രീഹരിക്ക് മൊബൈൽ ഇല്ലെന്നു ഉള്ള കാര്യം മീനാക്ഷിക്ക് അറിയാം… അത് കൊണ്ടാണ് അവൾ അത് മേടിച്ചത്..

ഞാൻ ശ്രീയേട്ടന് വേണ്ടി മേടിച്ചതാണ്,, എന്തെങ്കിലും ആവശ്യം വന്നാൽ ഒന്നു വിളിക്കാമല്ലോ,,,മീനാക്ഷി അതീവ ഉത്സാഹത്തോട അവനെ നോക്കി..

എനിക്ക് ഇപ്പോൾ ആരെയും വിളിക്കേണ്ട ആവശ്യം ഇല്ല,,, ഇത് താൻ എടുത്തോളൂ… ശ്രീഹരി അത് തിരിച്ചു മേശയിൽ വെച്ചതും മീനാക്ഷി സങ്കടത്തോടെ അവനെ നോക്കി..

അവൾക്ക് പിന്നീട് ഒന്നും സംസാരിക്കുവാൻ പറ്റാത്ത അവസ്ഥ ആയിരുന്നു..

എത്രമാത്രം സന്തോഷത്തോടെ ആണ് താൻ ഇത് മേടിച്ചുകൊണ്ട് വന്നത്, പക്ഷേ…..

ശ്രീഹരി ആണെങ്കിൽ ഒന്നും പറയാതെ അകത്തേക്ക് പോയി..

മീനാക്ഷി അതും ആയിട്ട് അവളുടെ മുറിയിലേക്കും പോയി..

വൈകിട്ട് എന്നും ശ്രീഹരി നേരത്തെ കിടക്കും, മീനാക്ഷി ആണെങ്കിൽ കുറച്ചു സമയം ടീവി കാണും, അതു കഴിഞ്ഞു അവളും പോയി കിടക്കും..

പക്ഷേ ഇന്ന് അവൻ ടീവി കണ്ടുകൊണ്ട് ഇരിക്കുകയാണ്,,

മീനാക്ഷി അത്താഴം കഴിച്ചിട്ട് മുറിയിലേക്ക് പോകാനായി തിരിഞ്ഞതും ശ്രീഹരി അവളെ വിളിച്ചു..

മുഖം ഒക്കെ വാടി ആണ് ഇരിക്കുനത് അവളുടെ..

മീനാക്ഷി, എനിക്ക് ഇയാളോട് പിണക്കം ഉണ്ടായിട്ടല്ല ഞാൻ ആ മൊബൈൽ മേടിക്കാഞ്ഞത്.. അവൻ അവളെ നോക്കി പറഞ്ഞു..

ഇയാൾക്ക് വിഷമം ആയെങ്കിൽ അത് എനിക്ക് തന്നോളൂ,, അവൻ പറഞ്ഞു.

അതൊന്നും കുഴപ്പമില്ല.. ഞാൻ അത് നാട്ടിൽ പോകുമ്പോൾ അച്ഛന് കൊടുത്തോളം.. അവൾ അലക്ഷ്യമായി പറഞ്ഞു..

ഇയാൾ വിചാരിക്കുന്നത് പോലെ ഉള്ള ഒരു ചെറുപ്പക്കാരൻ അല്ല ഞാൻ, അറിയാമല്ലോ അല്ലേ… അവൻ പതിയെ അവളുടെ അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു..

അവളുടെ നേർക്ക് ശ്രീഹരി നടന്നു വന്നതും അവൾ ഒന്നു പകച്ചു..

മീനാക്ഷി എനിക്ക് മേടിച്ചു കൊണ്ടുവന്നത് എനിക്ക് ഇങ്ങ് കൊണ്ടുവരൂ.. അതിനുശേഷം ബാക്കി സംസാരിക്കാം..

ശ്രീഹരി പറഞ്ഞതും മീനാക്ഷി അസ്ത്രം പോലെ മുറിയിലേക്ക് പാഞ്ഞു..

അവൾ കൊണ്ടുവന്ന കവർ ശ്രീഹരി മേടിച്ചു,,

താങ്ക് യു മീനാക്ഷി.. അവൻ പറഞ്ഞു…

അവൾ ഒന്ന് മന്ദഹസിച്ചു..

ഇനി ബാക്കി സംസാരം അല്ലേ, എന്ന് പറഞ്ഞുകൊണ്ട് അവൻ പോയി കസേരയിൽ ഇരുന്നു..

താൻ ഈ പുറമെ കാണുന്നത് ഒന്നും അല്ല ഒരു മനുഷ്യന്റെ പച്ചയായ ജീവിതം..

ഒരു കുടുംബവും കുട്ടികളും ഒക്കെ ആയിട്ട് ജീവിക്കുമ്പോൾ ആണ് ജീവിതത്തെ കുറിച്ച് എന്തെങ്കിലും ഒരു കാഴ്ചപ്പാട് നമ്മൾക്ക് ലഭിക്കുന്നത്…

അതല്ലാതെ ഒരു ലോകം ഉണ്ട്, ഒരു നാട്ടിപുറത്തുകാരിക്ക് അത് ഒന്നും പറഞ്ഞാൽ ചിലപ്പോൾ അറിയില്ലായിരിക്കും..

എന്നാലും ഞാൻ പറയാം,

പെട്ടന്നായിരുന്നു മീനുവിന്റെ ഫോൺ ചിലച്ചത്,,

രുക്മിണിയമ്മ ആയിരുന്നു ലൈനിൽ. …

അവരുടെ സംസാരം കുറച്ചു നീണ്ടു പോയി…

ഫോൺ വെച്ച് കഴിഞ്ഞു മീനു നോക്കിയതും ശ്രീഹരിയെ അവിട എങ്ങും കണ്ടെത്താനായില്ല..

അവൻ മുറിയിലേക്ക് കയറി പോയി എന്ന് അവൾക്ക് മനസിലായി..

ശ്രീഹരി എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞു വരാൻ തുടങ്ങിയതായിരുന്നു, അപ്പോളാണ് അമ്മ വിളിച്ചത്,

മീനാക്ഷി തെല്ല് വിഷമത്തോടെ കുറച്ചു സമയം കൂടി കാത്തു ഇരുന്നു..

അന്ന് രാത്രിയിൽ മീനാക്ഷി നല്ല ഉറക്കത്തിൽ ആണ്,,

പുറത്തേതോ വണ്ടി വന്നു നിൽക്കുന്നത് പോലെ അവൾക്ക് തോന്നി..

അവൾ വേഗം കട്ടിലിൽ എഴുന്നേറ്റിരുന്നു..

വാതിൽ തുറക്കുന്ന ശബ്ദം കേൾക്കാം..

മീനാക്ഷി അവളുടെ വാതിൽ ഒന്നുകൂടി മുറുക്കെ താഴിട്ടു..

ജനൽകാർട്ടൻ വകഞ്ഞുമാറ്റി അവൾ പുറത്തേക്ക് നോക്കി..

ഏതോ രണ്ട് പുരുഷന്മാർ ഹാളിൽ നില്പ്പ്പുണ്ട്..

ശ്രീഹരിയുമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്,

ശ്രീഹരിക്ക് അവർ എന്തോ കൈമാറി..

ശ്രീഹരി കുറെ ക്യാഷ് എണ്ണിയിട്ട് അതിൽ ഒരാൾക്ക് കൊടുത്തു..

കുറച്ചു സമയം കൂടി അവർ ശ്രീഹരിയുമായിട്ട്  എന്തൊക്കെയോ സംസാരിച്ചിട്ട് വാതിൽ തുറന്നു പുറത്തേക്ക് പോയി..

കാർ സ്റ്റാർട്ട്‌ ചെയ്തു പോകുന്ന ശബ്ദം കേട്ടതും ഹാളിൽ ലൈറ്റ് തെളിഞ്ഞതും ഒരുപോലെ ആയിരുന്നു..

ശ്രീഹരി അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..

മുൻപിൽ മീനാക്ഷിയെ കണ്ടതും അവൻ ഒന്ന് പരുങ്ങി..

ആരാ ശ്രീയേട്ടാ വന്നത്,? അവൾ ചോദിച്ചു..

ഇവിടെ പലരും വരും പോകും, ഇത് എന്റെ വീടാണ്,,നീ ആരാണ് എന്നെ ചോദ്യം ചെയ്യാൻ.. ശ്രീഹരി എടുത്തടിച്ചതുപോലെ മറുപടി കൊടുത്തു.. പക്ഷേ മീനാക്ഷി വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു..

ആരാണ് വന്നത് എന്നല്ലേ, ഞാൻ ചോദിച്ചോള്ളൂ, അതിനു ഇത്രക്ക് ദേഷ്യപ്പെടണോ ശ്രീയേട്ടാ…

രണ്ടുകൈയും മാറിൽ കെട്ടിക്കൊണ്ട് അവൾ അവനെ തന്നെ നോക്കി..

പക്ഷേ അവൻ ഒന്നും പറയാതെ വാതിൽ അടച്ചു..

കൈയിൽ ഇരുന്ന പൊതിയുമായി കയറിപ്പോകുന്ന ശ്രീഹരിയെ അവൾ നോക്കി നിന്നതേ ഒള്ളൂ..

ശ്രീഹരിയെ ഈ നാട്ടിൽ ആർക്കും പരിചയം ഇല്ലേ എന്ന് പല തവണ മീനാക്ഷി ഓർത്തു, കാവിലെ പൂരത്തിന് പോയപ്പോളും ആരും അവനെ തിരിച്ചറിയാഞ്ഞത് എന്തെ എന്ന് അവൾ ചിന്തിച്ചിരുന്നു,,,

ഇല്ലെങ്കിൽ ജയിലിൽ നിന്നു ഇറങ്ങിയ ആളെ ആർക്കും അറിയാണ്ടിരിക്കുമോ..

ഇനി ഇവിടെ നിൽക്കുന്നത് ആപത്താണെന്നു മീനാക്ഷിക്ക് തോന്നി, എന്തെങ്കിലും ഉടനെ ചെയ്യണം, അവൾ തീരുമാനിച്ചു..

(കഥ ഇഷ്ടപെടുന്നുണ്ടോ, അഭിപ്രായങ്ങൾക്ക് ഒരുപാട് നന്ദി )

 

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

കുടുംബം

അച്ചായന്റെ പെണ്ണ്

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!