Skip to content

എന്റെ – 30

ente novel

പിറ്റേന്ന് സ്കൂളിൽ ഇരിക്കുമ്പോഴാണ് ഉണ്ണിയേട്ടൻ വിളിച്ചത്………… വൈകുന്നേരം   ഉടനെ വീട്ടിൽ എത്തണമെന്നും…………..കാര്യം ചോദിച്ചിട്ട് പറഞ്ഞുമില്ല…………….. ആള് തിരികെ പോയില്ലേ അപ്പോൾ …………. രാവിലെ പോകുമെന്ന് പറഞ്ഞിരുന്നല്ലോ…………….

വൈകുന്നേരം രണ്ടിനെയും വാരിയെടുത്തു ധൃതിയിൽ സ്കൂട്ടിയിൽ കയറ്റി……………..  അമ്മുട്ടി ഓരോ ബേക്കറിയും കാണുമ്പോൾ കൈ ചൂണ്ടുകയും നിർത്താതെ വരുമ്പോൾ തന്റെ മുഖത്തേക്ക് ദയനീയമായി നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു………….. ഒടുവിൽ ഒരു ലോലിപോപ്പിൽ ഒതുക്കി…………. ചെറുതായാലും സ്നേഹത്തോടെ കൊടുത്താൽ വളരെ ഹാപ്പി ആണവൾ………….  വീട്ടിലെത്തിയപ്പോൾ മനസ്സിലായി അമ്മ അവിടെയില്ലെന്ന്…………….. പെട്ടെന്ന് കുളിച്ചു രണ്ടിനെയും കുളിപ്പിച്ച് കുഞ്ഞേച്ചിയുടെ അടുത്തേക്ക് പോയി…………….. ഇനി നാച്ചിക്ക് എന്തെങ്കിലും……….. അല്ലെങ്കിൽ ദേവൂന്……….. ആകെയൊരു വെപ്രാളമായിരുന്നു……………. കണ്ണനും അമ്മുട്ടിയും ഇടയ്ക്കിടെ അമലയെ നോക്കുന്നുണ്ട്……………. എന്തിനാണ് അമ്മു ഇത്രയും വെപ്രാളം കാണിക്കുന്നതെന്ന്………….. വീട്ടിലെത്തിയപ്പോൾ പുറത്തെങ്ങും ആരുമുണ്ടായിരുന്നില്ല……………. ആളും അനക്കവുമില്ല…………….. കാലുകൾക്ക് ഒന്നുകൂടി  വേഗത കൂടി…………….. ഓടി അകത്തു കടന്നപ്പോൾ ഹാളിൽ തന്നെ  എല്ലാവരും ഉണ്ടായിരുന്നു…………… തന്നെ കണ്ടിട്ട് മിഴിച്ചു നോക്കുന്നുണ്ട് എല്ലാവരും……………… ഇതെന്താ എന്നെ നേരത്തെ കണ്ടിട്ടില്ലേ ആരും………………….. കുഞ്ഞേച്ചിയുടെ കയ്യിലുണ്ടായിരുന്നു നാച്ചി…………….. അമലയെ കണ്ട് അവളുടെ കയ്യിലേക്ക് ചാടി നാച്ചി……….. നാച്ചിയെ ആകെയൊന്നു നോക്കി…. അവൾക്കൊന്നുമില്ലെന്ന്  അറിഞ്ഞപ്പോൾ ഒരാശ്വാസം തോന്നി………….. പിന്നെ നോക്കിയത് ദേവൂനെയായിരുന്നു…………….. പയറുമണിയേക്കാൾ ഉഷാറായി ഇരിക്കുന്നു……………..അവൾക്കൊപ്പം അഭിയേട്ടനും ഉണ്ട്…………. രണ്ടും  കൂടെയിരുന്നു  ചിരിക്കുന്നുണ്ട്………………. ഇതെപ്പോൾ വന്നു…………….

ഞാനിപ്പോ വന്നതേയുള്ളു……………. അമലയുടെ കയ്യിൽ നാച്ചിക്കായി കരുതിയിരുന്ന ലോലിപ്പോപ്പ് വാങ്ങി അഭി പറഞ്ഞു………………. തിരിച്ചത് ശക്തിയിൽ തട്ടിപ്പറിച്ചു നാച്ചിയുടെ കയ്യിൽ കൊടുത്തു അമല …………….

നാനവില്ലേ അച്ചയ്ക്ക്………….. നാച്ചീടെ മുട്ടായി  തട്ടിപ്പറിച്ചാൻ………………. അമ്മുട്ടി മൂക്കത്തു വിരൽ വെച്ചു അഭിയോട് ചോദിച്ചു……………….. അവളുടെ ചോദ്യവും എളിക്ക് കയ്യും കൊടുത്തുള്ള നിൽപ്പും കണ്ടപ്പോൾ എല്ലാവരും ചിരിച്ചു………………. പരിചയമില്ലാത്ത ചിരി കൂടെ കേട്ടപ്പോളാണ് തിരിഞ്ഞു നോക്കിയത്………………… ഡോറിന്റെ മറവിൽ ആയതുകൊണ്ട് അമല ആരെയും കണ്ടിരുന്നില്ല……………..

സേതുവും കൂടെ അച്ഛനും അമ്മയുമുണ്ട്…………….. മൊബൈലിൽ എല്ലാവരെയും കണ്ടു പരിചയമുള്ളതുകൊണ്ട് അമലയ്ക്ക് പ്രത്യേകിച്ച് പരിചയപ്പെടേണ്ടി വന്നില്ല……………. എങ്കിലും ചെറിയൊരു ചമ്മൽ തോന്നി………….. നാച്ചിയുമായി കുഞ്ഞേച്ചിക്ക് പിറകിലായി നിന്നു……………….. കണ്ണൻ ഓടി അവർക്കരികിലേക്ക് ചെന്നു  അച്ഛനും അമ്മയ്ക്കും നടുവിലായി ഇരുന്നു …………..  അവന്റെ മുടിയിലും മുഖത്തുമായി ആ അമ്മ തലോടുന്നുണ്ട്……………… അത്രയും പോലും നാച്ചിയെ ഒന്നു ശ്രദ്ധിക്കുന്നില്ല അവർ……………. അമ്മുട്ടി ചേതുവിന്റെ മടിയിലിരുന്ന്  മൊബൈൽ എടുത്തു കളിക്കാൻ തുടങ്ങി………….

കുഞ്ഞിനെ കൊടുത്തിട്ട് മോളിങ്ങു വന്നേ…………… അമ്മ അടുത്തു കണ്ടിട്ടില്ലല്ലോ…………. ചോദിക്കട്ടെ……………. സേതുവിന്റെ അമ്മ അമലയോട് പറഞ്ഞു……………… സേതുവിന്റെ മുഖം ഇരുണ്ടതും മുഖം കുനിഞ്ഞതും അമല ശ്രദ്ധിച്ചു………………. കുഞ്ഞേച്ചി നാച്ചിക്ക് വേണ്ടി കൈ നീട്ടി……………. അമല കുഞ്ഞിനെ കൊടുക്കാതെ അമ്മയ്‌ക്കരികിൽ പോയിരുന്നു……………. അവളെ നെഞ്ചിൽ ചേർത്തു പിടിച്ചു………………. അമ്മയുടെ  മുഖത്ത് അമലയോടുള്ള  സ്നേഹം കാണാമായിരുന്നുവെങ്കിലും  അത് നാച്ചിയെ കാണുമ്പോൾ മങ്ങുന്നത് എല്ലാവരും ശ്രദ്ധിച്ചു…………….

എത്ര നാളായെന്നറിയുമോ അവനോടൊന്ന് പറയുന്നു വീണ്ടുമൊരു വിവാഹത്തിന്റെ കാര്യം………….  അപ്പോഴൊക്കെ  നാച്ചിയുടെ കാര്യം പറഞ്ഞൊഴിയും……………..ഇതിപ്പോൾ മോളുടെ കാര്യം വന്നപ്പോൾ സമ്മതിച്ചതിൽ അതിശയിക്കാനില്ല……………. ആരുമൊന്ന് ആഗ്രഹിക്കും മോളെപ്പോലെ ഒരാളെ…………… അമ്മ പറയുന്നത്  കേട്ടപ്പോൾ ചമ്മൽ മറയ്ക്കാൻ ചുമ്മാതെയൊന്ന് നോക്കിയതാണ് ദേവൂനെ…………… അവൾ അഭിയേട്ടന്റെ തോളിലേക്ക് ചിരി കടിച്ചമർത്തി നിൽപ്പുണ്ട്………………….. അഭിയേട്ടനും ഇപ്പോൾ ചിരി പൊട്ടുമെന്ന അവസ്ഥയിൽ നിൽപ്പുണ്ട്……………കണ്ണുരുട്ടി കാണിച്ചു രണ്ടിനെയും………….. പറഞ്ഞിട്ട് കാര്യമില്ല തന്റെ ശരിക്കുള്ള സ്വഭാവം അറിയാവുന്നത് അവൾക്ക് മാത്രമാണ്…………….. അവൾ പറഞ്ഞ് അഭിയേട്ടനും……………….

നമുക്ക് എത്രയും പെട്ടെന്ന് ഇത് നടത്തണം……………… ഇവന്റെ മനസ്സ് മാറും മുന്നേ………….. അച്ഛൻ അതു പറഞ്ഞപ്പോൾ അമ്മ അദ്ദേഹത്തിനെ ഒന്നും തോണ്ടി…………..

അതെന്താണെന്ന് അറിയുവോ മോളെ…………. ഞങ്ങൾ ഏതെങ്കിലും ഒരു പെണ്ണിനെ ആലോചിക്കുമ്പോഴേ അവൻ കൊച്ചിനെയും എടുത്തു എങ്ങോട്ടെങ്കിലും പോകും………….. ഇങ്ങോട്ട് ട്രാൻസ്ഫർ വാങ്ങി പോന്നതും അതിനായിരുന്നു……………… അത് എന്തായാലും നന്നായെന്ന് തോന്നുന്നു ഇപ്പോൾ……………… അമ്മ അച്ഛനെ ന്യായീകരിക്കാൻ പറഞ്ഞു………………….

ഇടയ്ക്കിടെ അമ്മയുടെ സാരിയിൽ പിടിച്ചു വലിക്കുന്നുണ്ട് നാച്ചി…………… അവളെയൊന്ന് ശ്രദ്ധിക്കാതെ ആ കുഞ്ഞിക്കൈ പിടിച്ചു മാറ്റുന്നുണ്ട്……………. അമല അവളെ പിടിച്ചു തിരിച്ചിരുത്തി………………. മാല കയ്യിൽ പിടിപ്പിച്ചു കൊടുത്തു………………. അവളത് കടിച്ചു വലിക്കുന്നുണ്ട്………………….. കല്യാണത്തിന്റെ കാര്യം സംസാരിക്കാൻ തുടങ്ങിയപ്പോൾ അമല നാച്ചിയെ എടുത്തു അടുക്കളയിലേക്ക് നടന്നു…………….. പിറകെ വാല് പോലെ അമ്മുട്ടിയും കണ്ണനും……………

രണ്ട് അമ്മമാരും വളരെ സന്തോഷത്തിലാണ്……………….. തന്റെ അമ്മയുടെ മുഖത്ത് ഇത്രയും സന്തോഷം മുൻപെങ്ങും കണ്ടിട്ടില്ല………………. ഉണ്ണിയേട്ടനെയാണ് എല്ലാം എല്പിച്ചിരിക്കുന്നതെന്ന് തോന്നുന്നു……………… വീട്ടിലെ കാരണവർ……………….കയ്യിലുള്ള കുട്ടിത്തമൊക്കെ കുറച്ചു നേരത്തേക്ക് മാറ്റി വെച്ച് സീരിയസ് ആയിട്ട് അഭിയേട്ടനും ഉണ്ണിയേട്ടനൊപ്പം തൊട്ടടുത്തുണ്ട്……………… ഒരേ വയറ്റിൽ ജനിച്ചില്ലെങ്കിലും താങ്ങായും തണലായും തന്റെ ഇരു വശത്തും ഈ സഹോദരങ്ങൾ എന്നും ഉണ്ടാവുമെന്ന് അമലയ്ക്ക് മനസ്സിലായി………..

സ്കൂളിൽ നിന്ന് നേരെ ഇങ്ങോട്ടേക്കു വന്നത് കൊണ്ടു കണ്ണനും അമ്മുട്ടിക്കും ഒന്നും കൊടുത്തിട്ടുണ്ടായിരുന്നില്ല……………… അമ്മ ഉണ്ടാക്കി വെച്ചിരുന്ന ഇലയട പ്ലേറ്റിലേക്ക് മാറ്റി കണ്ണനും അമ്മുട്ടിക്കും ചൂടൂതി കൊടുത്തു……………… കൂടെ നാച്ചിക്കും………….. അട തുറന്നിട്ട് അതിനുള്ളിലെ ചക്കരയും പീരയും വിരൽ കൊണ്ട് തോണ്ടി തിന്നിട്ട് അതുപോലെ തിരിച്ചു അടച്ചുവെക്കുന്നുണ്ട് അമ്മുട്ടി……………… എന്നിട്ട് കണ്ണനോട് അത് മേനോ.. ന്ന് ചോദിക്കുന്നുമുണ്ട്………………. ഇങ്ങനെയും കഴിക്കാമായിരുന്നുവെന്ന്  നേരത്തെ അറിഞ്ഞിരുന്നെങ്കിൽ താനും ഈ അടയോട് ഇത്രയും ആത്മാർത്ഥത കാണിക്കില്ലായിരുന്നുവെന്ന് കഷ്ടപ്പെട്ട് മധുരം ഇല്ലാത്ത ഭാഗം കഴിച്ചുകൊണ്ടിരുന്ന കണ്ണൻ ഓർത്തു………………

നാച്ചിയെ ചേർത്തു പിടിക്കുന്നതിനും ഈയൊരു വിവാഹത്തിന് സമ്മതിച്ചതിനും താങ്ക്സ് ഉണ്ട് കേട്ടോ……………….. പിന്നിൽ നിന്നും സേതുവിന്റെ ശബ്ദം കേട്ടു…………………

ചേതുനെ കാനാനാണോ അമ്മുമ്മ ഓടി വന്നേ……………….. എന്നാ പീഡിലാ വണ്ടി ഓടിച്ചേ…………. അല്ലേ കണ്ണൻ ചേറ്റാ……………,.. അമ്മുട്ടിയുടെ ചോദ്യം കേട്ട് അമല കണ്ണും തള്ളി നിന്നുപോയി…………………

ആടാ പൊന്നേ……………. നിന്റെ അമ്മുമ്മയ്ക്ക് ഇപ്പോൾ ചേതൂനെ കാണാതെ ഇരിക്കത്തില്ല……………… അത്രയ്ക്കിഷ്ടമാ……….  അതാവും…………… സേതു അമ്മുട്ടിയുടെ കവിളിൽ പിടിച്ചു പറഞ്ഞു………………

കണ്ണൻ അമ്മയുടെ മുഖത്തേക്ക് നോക്കി സത്യമാണോ അമ്മേ ന്ന് അറിയാൻ………………….. കണ്ണും മിഴിച്ചു നിൽക്കുന്ന അമ്മുനെ കണ്ടപ്പോൾ എല്ലാം കള്ളമാണെന്ന് കണ്ണന് മനസ്സിലായി……………………വീണ്ടും അട കഴിക്കുന്നതിൽ കോൺസെൻട്രേറ്റ് ചെയ്തു……………..

അവരോടൊക്കെ പറഞ്ഞു ഞാൻ മടുത്തു നാച്ചിയോടുള്ള അവരുടെ  മനോഭാവം മാറ്റണമെന്ന്………………. ചെകുത്താൻ കുരിശു കാണും പോലെയാ എല്ലാവരും എന്റെ കുഞ്ഞിനെ കാണുന്നത് ………………. വീട്ടിൽ ഉള്ളവർ അങ്ങനെഎങ്കിൽ ബാക്കിയുള്ളവരുടെ കാര്യം പറയണോ…………….

സേതുവിന്റെ വാക്കുകളിലെ വേദന അമലയ്ക്ക് മനസ്സിലായി…………… ഒന്നും മിണ്ടാതെ വീണ്ടും നാച്ചിക്ക് വാരിക്കൊടുക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു………………..

മക്കളോടുള്ള തന്റെയീ സ്നേഹം കാണുമ്പോഴാ തന്നോട്  ഒരുപാടിഷ്ടം തോന്നുന്നത്………………. തന്റെ കയ്യിലിരിക്കുന്ന നാച്ചിയെ കാണുമ്പോൾ അവളുടെ അമ്മ അവൾക്കൊപ്പം തന്നെയുണ്ടെന്ന് തോന്നിപ്പോകുവാ……………….. ആദ്യമായിട്ടാ ഒരാൾ ഇത്രയും സ്നേഹം നാച്ചിയോട് കാണിക്കുന്നത്……….അവൾക്കിനിയൊരു ഒറ്റപ്പെടൽ ഉണ്ടാവില്ലെന്നാണ്  എന്റെ മനസ്സ് പറയുന്നത് ….,…………….. അച്ഛൻ ആയിട്ട് ഞാൻ കൂടിരുന്നു എത്ര സ്നേഹിച്ചാലും ചുറ്റിനും ആരെയോ തിരയുന്ന എന്റെ കുഞ്ഞിനെ കാണുമ്പോൾ വല്ലാത്തൊരു വിഷമം  തോന്നിയിരുന്നു……………… അവളെ താനിങ്ങു കൂടെ കൂട്ടിയപ്പോൾ മുതൽ ആ വേദന തോന്നാറില്ല………..,…….

അച്ഛനും അമ്മയും ഇനിയെന്ന് പോകും…………. സേതുവിന്റെ വിഷമം മാറ്റാനെന്ന പോലെ  അമല ചോദിച്ചു……….

ഇതിനൊക്കെ ഒരു തീരുമാനം ആയിട്ടേ തിരിച്ചു പോക്ക് ഉണ്ടാവു ………… നാച്ചി അമലയ്ക്കൊപ്പം ആയതുകൊണ്ട് അവർ രണ്ടാളും എന്റെ കൂടെ ഉണ്ടാവും……………… നാച്ചിയെ അവർ അംഗീകരിക്കാത്തിടത്തോളം കാലം ഞാൻ തന്നെയും അവിടെ നിർത്തില്ലട്ടോ………………..തന്നെ  കണ്ടു മുട്ടിയിടത്തു തന്നോടൊപ്പം ജീവിക്കാനാ ഞാനാഗ്രഹിക്കുന്നത്……………… പെട്ടെന്നൊരു പറിച്ചുനടൽ തനിക്കും കണ്ണനും പാടാവും……………. പിന്നെയീ കുഞ്ഞിക്കാന്താരി തന്നെ കാണാതെ ഇരിക്കുമോ…………….അമ്മുട്ടിയെ നോക്കി ചോദിച്ചു……………….ഇല്ലെന്ന് അവൾ ചുമൽ പൊക്കി കാണിച്ചു……………..

ഈശ്വരാ ഞാൻ മനസ്സ് കൊണ്ടുപോലും തയ്യാറായിട്ടില്ല ഈ വിവാഹത്തിന്……………. കണ്ണന്റെ സന്തോഷം കാണാനും ദേവൂനെ എതിർത്തു പറയാൻ കഴിയാത്തത് കൊണ്ടും അന്ന് സേതുവിനോട് പറഞ്ഞുന്നെ ഉള്ളൂ………………. കുറച്ചു നാളേക്ക് ആരുടേയും ശല്യമില്ലാതെ അങ്ങനെ പൊയ്ക്കോളുമെന്ന് കരുതി……………ഇത്രയും എടുപിടീന്ന് കാര്യങ്ങൾ തീരുമാനിക്കുമെന്ന് ആരറിഞ്ഞു…………………..കുറച്ചു കൂടി സമയം  ചോദിച്ചാലോ…………….. ഉണ്ണിയേട്ടൻ സമ്മതിക്കുമോ………………. ഇന്നെങ്കിൽ ഇന്ന് കെട്ടിക്കാൻ തയ്യാറായി നടക്കുവാണ് ആള്……………….

താൻ വിഷമിക്കണ്ടെടോ…………….. താലി കെട്ടി  യെന്നു വെച്ച് ഒരു ഭർത്താവിന്റെ അധികാരം ഒന്നുമെടുക്കില്ല ഞാൻ…………….എനിക്കറിയാം താൻ മനസ്സോടെ അല്ല സമ്മതം മൂളിയതെന്ന്……..,……… എത്ര വേണമെങ്കിലും സമയം തനിക്കെടുക്കാം…..,………. ഇപ്പോഴുള്ള ഈ ഫ്രണ്ട്ഷിപ്പ് മാത്രം മതിയെങ്കിൽ അങ്ങനെ തന്നെ…………….. ആരും തന്നെ നിർബന്ധിക്കില്ല………………… എന്റെയും നാച്ചിയുടെയും മനസ്സിൽ താനും കണ്ണനും സ്വന്തമാണെന്ന് പതിഞ്ഞു പോയി……………… അതുകൊണ്ടാ…………………

അപ്പോ നാനോ…………. നാനില്ലേ…………… അമ്മുട്ടി നെഞ്ചിൽ കൈവെച്ചു ചോദിച്ചു………..

ദൈവമേ രണ്ടു ചെവിയും ഇങ്ങോട്ടേക്ക് തിരിച്ചു വെച്ചിരിക്കുകയായിരുന്നുവെന്ന് ചേതു അറിഞ്ഞില്ല മുത്തേ……………….. നീയില്ലാതെ ഞങ്ങൾ ഉണ്ടോടീ അമ്മുട്ടി…………… നീ ചേതുന്റെ സുന്ദരി വാവയല്ലേ………………….. അമ്മുട്ടിയെ കയ്യിലെടുത്തു സേതു പറഞ്ഞു……………… അമലയ്ക്കും ചിരി വന്നു……………… സുന്ദരീ ന്നൊക്കെ വിളിച്ചത് ആൾക്ക് അങ്ങ് നന്നായി ബോധിച്ചു………………. സേതുവിന് തലങ്ങും വിലങ്ങും ഉമ്മ

കൊടുക്കുന്നുണ്ട്…………………

അച്ചയ്ക്കും കൂടി താടീ രണ്ടുമ്മ…………. അങ്ങോട്ടേക്ക് വന്ന അഭിയേട്ടൻ അമ്മുട്ടിയോട് പറഞ്ഞു………………

അച്ഛയ്ക്ക് അമ്മ തരൂല്ലോ ഒത്തിരി ഉമ്മ

………… കയിഞ്ഞ പാവശ്യം …………….. കൂടുതൽ പറയും മുന്നേ അമ്മുട്ടിയുടെ വാ പൊത്തി അഭി…………… അവളെ കയ്യിലെടുത്തു……………………ഇപ്പോ ഉണ്ടായിരുന്ന കുറച്ചു അഭിമാനം കൂടി പെണ്ണ് ഇല്ലാതാക്കിയേനെ…………………. സേതുവിനെയും അമലയെയും നോക്കി ഒരു വളിച്ച ചിരി ചിരിച്ചു…………………………വാ…… രണ്ടാളെയും അവിടെ അന്വേഷിക്കുന്നുണ്ട്…………………

എല്ലാവർക്കും നടുവിലേക്ക് ചെല്ലുമ്പോൾ ചെറുതായി വിറയ്ക്കും പോലെ തോന്നി അമലയെ…………….പണ്ടൊരു പെണ്ണുകാണൽ മനസ്സിലേക്ക് ഓടി വന്നു…………….. അത്  മറ്റാരും അറിയാതിരിക്കാൻ നാച്ചിയെ ഒന്നുകൂടി ചേർത്തു പിടിച്ചു………………….

സേതുവിന്റെ അച്ഛനാണ് സംസാരിച്ചു തുടങ്ങിയത്……………….. ആർഭാടം ഒന്നും വേണ്ടെന്ന് തന്നെയല്ലേ രണ്ടാളുടെയും അഭിപ്രായം………………. മാത്രമല്ല കണ്ണന്റെ മനസ്സ്  കൂടി നമ്മൾ കാണണ്ടേ…………….. അതുകൊണ്ട് വളരെ ലളിതമായ രീതിയിൽ നടത്താം………………..രജിസ്റ്റർ ഓഫീസിൽ വെച്ചു മതിയെന്നാണ് എന്റെ ഒരഭിപ്രായം……………….. അതാവുമ്പോൾ രണ്ടാൾക്കും മാനസികമായുള്ള ബുദ്ധിമുട്ട് ഒഴിവാക്കാം………………. എന്താ……… പോരേ….,…………

മതി…………….. അങ്ങനെ മതി…………..അതാവും നല്ലത്….,………. അല്ലേ……………..ഉണ്ണിയേട്ടൻ തന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു……..,,……….

കണ്ണൊന്നു കുറുക്കി ഉണ്ണിയേട്ടനോട് തനിക്കുള്ള  ദേഷ്യം കാണിച്ചു കൊടുത്തു ………..,…..ഒന്നിലും ഇടപെടാതെ എന്നാലൊട്ട് എല്ലാം കേട്ടുകൊണ്ട് നിൽക്കുന്ന കണ്ണനെ സേതു ചേർത്തു പിടിച്ചു ചോദിച്ചു……………….

സമ്മതമാണോ കണ്ണന് സേതൂനെയും നാച്ചിയെയും നിങ്ങൾക്കൊപ്പം കൂട്ടത്തിൽ കൂട്ടാൻ …………………… കണ്ണൻ ഒന്നും മിണ്ടാതെ സേതുവിനെ കെട്ടിപ്പിടിച്ചു………………… ഇടയിൽ കൂടി അമലയെ  നോക്കി……………. അമ്മയുടെയും മകന്റെയും കണ്ണുകൾ കൊണ്ടുള്ള മൗനസംഭാഷണത്തിന് ഇടയിലേക്ക് സേതു വീണ്ടും ചേർന്നു…………………..അപ്പോൾ എങ്ങനാ ഫ്രണ്ട്….പോയാലോ നമുക്ക് നമ്മുടെ വീട്ടിലേക്ക്……………. കൂടെ നമ്മുടെ അമ്മുനെയും കൂട്ടി……………….കണ്ണന്റെ മുഖം വിടർന്നു………………. അവനെ പൊക്കിയെടുത്തു സേതു ചേർത്ത് പിടിച്ചു……………… കണ്ണൻ സേതുവിന്റെ കവിളിൽ ഒരുമ്മ കൊടുത്ത്  കഴുത്തിൽ ഇറുക്കി കെട്ടിപ്പിടിച്ചിരുന്നു………………… കണ്ടു നിന്നിരുന്ന എല്ലാവരുടെയും കണ്ണ് നനയിച്ചു കളഞ്ഞു ആ ചെക്കൻ  …………………..

എല്ലാവരും പൊയ്ക്കഴിഞ്ഞപ്പോൾ ഉണ്ണിയേട്ടൻ വന്നു അരികിലിരുന്നു……………..നിനക്ക് തോന്നുന്നുണ്ടോ എല്ലാം പെട്ടെന്ന് ആയിപ്പോയെന്ന്………………. ഉണ്ണിയേട്ടൻ നിന്റെ കാര്യത്തിൽ കുറച്ചധികം ഇടപെട്ടുവെന്ന് തോന്നുന്നുണ്ടോ…………….. തോന്നിയാലും വേണ്ടില്ല……….. സേതു നല്ലവനാണ്…………… ഒരിക്കലും അവനൊരു ഹേമന്ത് ആവില്ല…….. ഉറപ്പാണെനിക്ക്………….. ഹേമന്തിന്റെ വീട്ടിൽ നിന്നും ഇറങ്ങി പോന്നപ്പോൾ നീ ഒഴുക്കിയ കണ്ണുനീർ ഇപ്പോഴുമെന്നെ പൊള്ളിക്കുന്നുണ്ട്…………….. അന്നേ വിചാരിച്ചതാണ് നട്ടെല്ലുള്ള ഒരുത്തന്  നിന്റെ കൈ പിടിച്ചു കൊടുക്കണമെന്ന്…………. ഇന്നാണ് ശരിക്കും  മനസ്സൊന്നു തണുത്തത്………………….

അമലയ്ക്ക് ആ സ്നേഹത്തിനു മുന്നിൽ കളിയായി പോലും ഒന്നെതിര് പറയാൻ തോന്നിയില്ല…………… ഉണ്ണിയുടെ തോളിലേക്ക് ചാഞ്ഞിരുന്നു………………

ആഹാ……… രണ്ടും കൂടി ഇവിടെ ഇരിക്കുവായിരുന്നോ……………. കുഞ്ഞേച്ചിയാണ്…………….. ഉണ്ണിയുടെ മറുവശത്തിരുന്നു അമലുവിന്റെ മുഖത്തേക്ക് നോക്കി ……………..അമലു ചെറുതായി ചിരിച്ചു കാണിച്ചു……………. എല്ലാം ശരിയാകും അനു കണ്ണടച്ച് ആശ്വസിപ്പിച്ചു………………..

പറ്റില്ല അഭിയേട്ടാ ഇപ്പോ വേണം……………… ഉച്ചത്തിൽ പറഞ്ഞുകൊണ്ട് ദേവു ചാടിത്തുള്ളി അങ്ങോട്ടേക്ക് വന്നു……………..  എന്റെ ദേവൂ പതിയെ………………….അഭി ദേവുവിൽ നിന്നും എന്തോ താഴേക്ക് വീഴുന്നത് പിടിക്കാനെന്ന പോലെ പിറകെ കയ്യും വെച്ചു നടപ്പുണ്ട്………… എല്ലാവരുടെയും ശ്രദ്ധ അവർക്ക് പിറകെയായി…………………….

എന്താടാ കാര്യം………….. എന്തിനാ ഇവളിങ്ങനെ കാറിപ്പൊളിക്കുന്നത്……………. എന്ത് വേണമെന്നാ പറയുന്നത്………….. ഞാൻ പോയി വാങ്ങി വരാം……………. ഉണ്ണി അഭിയെ നോക്കി പറഞ്ഞു………………..

എന്റേടാ അളിയാ………. അത് എന്താന്ന് കേട്ടു കഴിയുമ്പോൾ അവൾ ഗർഭിണി ആണെന്ന് ഒന്നും നീ കരുതില്ല……………….

കാര്യം പറയെടാ………… സമാധാനം ഉണ്ടാക്കാം…………. ഉണ്ണി വീണ്ടും പറഞ്ഞു………..

ഒരു ഗർഭിണിയുടെ ആഗ്രഹം സാധിച്ചു കൊടുക്കണമെന്നല്ലേ ഏട്ടാ…………… ഞാൻ പറഞ്ഞത് അഭിയേട്ടനെക്കൊണ്ട് പറ്റില്ലത്രേ……………….ദേവൂ വിഷമത്തോടെ പറഞ്ഞു……………..

നീ പറ………… ഏട്ടൻ കൊണ്ടുവരാം…………..ഉണ്ണി എഴുന്നേറ്റു മുണ്ടൊക്കെ മടക്കിക്കുത്തി ബൈക്കിന്റെ അരികിലേക്ക് പോകാൻ തയ്യാറായി……………..

നീയിത്രയും ആത്മാർത്ഥത കാണിക്കാതെ അളിയാ……………. അവൾ പറയുന്നത് മുഴുവൻ കേട്ടിട്ട് പോ………………. എന്നിട്ട് തീരുമാനിക്ക്…………….. അഭി പറഞ്ഞപ്പോൾ ഉണ്ണി ദേവൂന്റെ മുഖത്തേക്ക് നോക്കി കാര്യം എന്താണെന്നറിയാൻ ……………….ദേവൂ പറയാൻ തുടങ്ങിയപ്പോഴേക്കും അഭി മുഖം തൂണിനു പിറകിൽ ഒളിപ്പിച്ചു……………….

അതേ……….ഞാൻ കഴിഞ്ഞ ദിവസം ഒരു നോവൽ വായിച്ചു…………. അതിൽ നായിക സ്റ്റെയറിൽ നിന്നും വരുമ്പോൾ കാലു മടങ്ങി വീഴാനൊരുങ്ങും………………

മ്മ്……. അതിന്…………… ദേവൂ ഫുൾസ്റ്റോപ്പ് ഇട്ടിടത്തു ഉണ്ണി ആകാംക്ഷ മൂത്തു ചോദിച്ചു………………….

ഓഹ്……….. ഇടയ്ക്ക് കയറി ആ ഫ്ലോ അങ്ങ് കളയാതെ ഉണ്ണിയേട്ടാ………….ദേവൂ തലയ്ക്കടിച്ചു പറഞ്ഞു………………..

എന്നിട്ട്………… നായിക വീണോ…………… കുഞ്ഞേച്ചിയാ……………..

ഇല്ല കുഞ്ഞേച്ചി……………. നായിക വീഴും മുൻപേ നായകൻ കയറിപ്പിടിച്ചു…………. അതും ഇടുപ്പിൽ……………..

ഇടുപ്പോ……….. അതെന്താ……… എവിടാ അത്………….. ഉണ്ണിയേട്ടൻ ചോദിച്ചു……

അത് ഈ ഭാഗത്ത്‌ എവിടെയോ ആണ്……………. അവൾ രണ്ടു കൈകൊണ്ടും വയറിലേക്ക് കാണിച്ചു കൊണ്ടു പറഞ്ഞു………………….. നായിക പൊള്ളിപ്പിടഞ്ഞു പോയത്രേ……………… എനിക്കും പൊള്ളിപ്പിടയണം…………….. അഭിയേട്ടനോട് പറഞ്ഞപ്പോൾ പറ്റില്ലാന്ന് പറഞ്ഞു……………..

അതിനു ഇവിടെ സ്റ്റെയർ ഇല്ലല്ലോ ദേവൂ ……………….ചിരി കടിച്ചു പിടിച്ചു കുഞ്ഞേച്ചി ചോദിച്ചു…………..

അപ്പുറത്തെ വീട്ടിലെ സ്റ്റെയറിൽ നിന്ന് വീണിട്ടാണെങ്കിലും ഞാൻ ഇത് നടത്തും………….. നോക്കിക്കോ…………

ഉണ്ണി തലയ്ക്കടിച്ചു ദയനീയമായി അഭിയെ നോക്കി……………..  ഇഞ്ചി കടിച്ച കുരങ്ങന്റെ ഭാവം ആയിരുന്നു അഭിയുടേത്……………….ഒരു പൊട്ടിച്ചിരി കേട്ടു  എല്ലാവരും…………. നോക്കിയപ്പോൾ അമല തലയും കുത്തി കിടന്നു ചിരിക്കുവാണ്…………… വർഷങ്ങൾക്കിപ്പുറം അമലയുടെ ഉള്ളു തുറന്നുള്ള ചിരി കണ്ടപ്പോൾ നോക്കി നിന്നുപോയി എല്ലാവരും………………… അപ്പോഴും അത് നോക്കി കുഞ്ഞേച്ചിയും ദേവുവും കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു…………………..

പിന്നെ വരാം

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ente written by Rohini Amy

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!