Skip to content

എന്റെ – 28

ente novel

കുറച്ചു ദിവസമായി കണ്ണന് ആകെ മൂഡ് ഓഫ് ആണ്……………… പഴയ ആ ഒരു കളിയോ ചിരിയോ ഇല്ല…..,…….. ഉത്സാഹം തീരെയില്ല…………….. ക്ലാസ്സ്‌ വിട്ടു കഴിയുമ്പോൾ അമ്മുട്ടിയെയും കൂട്ടി ഒന്നുകിൽ ഗ്രൗണ്ടിൽ പോയിരിക്കും അല്ലെങ്കിൽ സ്റ്റാഫ്‌ റൂമിൽ വന്നിരിക്കും……,……….,.ഇപ്പോൾ  പാർക്കിൽ പോകാറേയില്ല………….. സ്കൂട്ടറിൽ പോയാലും ആ വശത്തേക്ക്  നോക്കാറേയില്ല കണ്ണൻ…………..  അമല എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെങ്കിലും ഒന്നും ചോദിക്കാൻ പോയില്ല………………….. വീട്ടിൽ വന്നാലും ഹോം വർക് ചെയ്യുന്നതിലും അമ്മുട്ടിയെ പഠിപ്പിക്കുന്നതിലും മാത്രമായി ഒതുങ്ങി അവൻ…………………… അമ്മുട്ടിയെ നല്ല ക്ഷമയോടെ ഇരുത്തി പഠിപ്പിക്കുന്നുണ്ട് ആള് ………………… കയ്യിൽ പിടിച്ചു എഴുതിപ്പിക്കുന്നു…..,…..,…… ഇടയ്ക്കിടെ കണ്ണൻ സഹി കെടുമ്പോൾ വഴക്ക് പറയുന്നുണ്ട്….,……………. അപ്പോൾ ബുക്ക്‌ എല്ലാം പെറുക്കി കെട്ടി അമലയ്ക്ക് അരികിലേക്ക് വരും………….,..ഈ  കണ്ണൻ ചേറ്റന് ഒന്നും അറിയുല……….. എന്നെ അമ്മുമ്മ പഠിപ്പിച്ചാൽ മതിയെന്ന് പറയും……..,……..

പിന്നീടൊരു ദിവസം പോലും സേതുവിനെപ്പറ്റിയോ നാച്ചിയെപ്പറ്റിയോ അവൻ സംസാരിച്ചു കേട്ടില്ല………………..നാച്ചിയെ അമലയ്ക്കും  ശരിക്കും മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു …………… അവളെ പരിചയപ്പെട്ടതിന് ശേഷം ഇതാദ്യമായിട്ടാ ഇത്രയും ദിവസം പിരിഞ്ഞിരിക്കുന്നത്……………………കുഞ്ഞു ചിരിയൊക്കെ ഓർക്കുമ്പോൾ ഒന്നു കാണാൻ പോകാൻ തോന്നും……….,.

ഒരു ദിവസം ഹേമന്തിനോട്‌ സംസാരിച്ചു കൊണ്ടിരുന്ന കണ്ണൻ പെട്ടെന്നാണ് അമലയെ വന്നു കെട്ടിപ്പിടിച്ചത്………………. എനിക്ക് അനിയത്തി വാവ  ഉണ്ടായെന്നു അച്ഛൻ പറഞ്ഞു………………  അമല വിചാരിച്ചു സന്തോഷം കൊണ്ടാവുമെന്ന്…………….. പക്ഷേ പിന്നീട് മുഖമുയർത്താതെ വന്നപ്പോൾ മനസ്സിലായി ഇത് സ്വന്തം അച്ഛന്റെ  സ്നേഹം പകുത്തു പോകുന്നതിന്റെ വിഷമം ആണെന്ന്………………. അമലയും കേട്ടപ്പോൾ ആദ്യമൊന്ന് വല്ലാതെയായി………….. കുറച്ചു നേരം രണ്ടാളും ഒന്നും മിണ്ടാതെ ഇരുന്നു…………..,….കുറച്ചു ദിവസങ്ങൾക്കു ശേഷം വാവയെ കാണാൻ വരണമെന്ന ഹേമന്തിന്റെ നിർബന്ധത്തിന് വഴങ്ങി കണ്ണൻ പോകാമെന്നു സമ്മതിച്ചു…………. അവനെയും കൂട്ടി ടൗണിൽ പോയി അവന്റെ ഇഷ്ടത്തിന് കുറച്ചു കുട്ടിയുടപ്പും രണ്ടു വളയും പാദസരവും എടുത്തു……………….. ഗീതു ഇതൊക്കെ സ്വീകരിക്കുമോന്ന് അറിയില്ല…………. എങ്കിലും കണ്ണൻ ആ കുഞ്ഞിന്റെ സഹോദരൻ അല്ലാതെ ആവുന്നില്ലല്ലോ…………… കുഞ്ഞുങ്ങൾക്കിടയിൽ എന്ത് ദേഷ്യവും വൈരാഗ്യവും………………. അവർ  ജീവിക്കട്ടെ………….. പരസ്പരം സ്നേഹിക്കാൻ പഠിച്ചു കൊണ്ടു……………..

ഉണ്ണിയേട്ടനൊപ്പം പോകാനിറങ്ങുമ്പോഴും കണ്ണന്റെ മുഖം തെളിഞ്ഞിട്ടുണ്ടായിരുന്നില്ല………….. നിറമില്ലാത്ത ഒരു പുഞ്ചിരി കൊടുത്തു കണ്ണൻ അമലയ്ക്ക്………………. ഉണ്ണിയേട്ടന്റെയും മുഖം ദേഷ്യത്തിലാണ്………………. അത് കണ്ണനെ വീണ്ടുമാ വീട്ടിലേക്ക് വിടുന്നതിന്റെയാണ്………,.,……. ഒരു സമാധാനവും ഇല്ലാഞ്ഞിട്ട് നേരെ ദേവുവിന് അരികിലേക്ക് പോയി……………… വയറിൽ ചെവി ചേർത്തു മടിയിൽ കിടന്നു…………….

എന്തു പറ്റിയെടീ അമ്മു നിനക്ക്……………. കണ്ണൻ പോയതിന്റെ വിഷമം ആണോ………… അതോ നിന്റെ കെട്ടിയോൻ രണ്ടാമതും അച്ഛൻ ആയതിന്റെ സന്തോഷമാണോ…………… എന്നിട്ട് ഒരു നാണവുമില്ലാതെ കൊച്ചിനെയും പറഞ്ഞു വിട്ടേക്കുന്നു……………… നിന്നെ സമ്മതിക്കണം………………പറഞ്ഞു  തീരും മുന്നേ ദേവുവിന്റെ കയ്യിൽ കിട്ടിയ പിച്ചിൽ നിന്നും മനസ്സിലായി കണ്ണനെ ഓർത്തിട്ടുള്ള വിഷമം ആണെന്നു വേറൊന്നും ചിന്തയിൽ ഇല്ലെന്നും …………………

കണ്ണന്റെ ഇഷ്ടങ്ങൾക്കൊന്നും ഞാൻ എതിരു നിൽക്കില്ല…………… ആ കുഞ്ഞ് അവന്റെ ആരും  അല്ലാതെയും  ആവുന്നില്ല…………….. അതിനെ കാണാൻ അവന് ആഗ്രഹവുമുണ്ട്………………. പിന്നെ ഞാൻ എതിരു നിന്നാൽ അവന് വിഷമം ആവില്ലേ ദേവൂ ……,….

ഗർഭിണി ആണ്………….. അല്ലെങ്കിൽ നല്ല ചീത്ത ഞാൻ പറഞ്ഞേനെ……………… നീയാ പള്ളിയുടെ വാതിൽക്കൽ കൂടിയെങ്ങും പോകണ്ട……………… ചിലപ്പോൾ മാതാവ് രൂപക്കൂട്ടിൽ നിന്നും ഇറങ്ങിത്തരും എന്നിട്ട് നിന്നെ കേറ്റി അവിടിരുത്തും…………………… അവളൊരു മാലാഖ വന്നേക്കുന്നു …………….. എന്റെ അമ്മു നിനക്കിട്ടാ  ആദ്യം  രണ്ടെണ്ണം തരേണ്ടത്…………………..

മടിയിൽ കിടന്നു കൊണ്ടുതന്നെ അമല തല ഉയർത്തി ദേവൂനെ ഒന്ന് നോക്കി……………… ദേവൂ ശക്തിയിൽ അവളെ വീണ്ടും പിടിച്ചു കിടത്തി ചോദിച്ചു ……………..

ടാ അമ്മു………………. നിനക്കെന്നെ വിശ്വാസമുണ്ടോ പെണ്ണേ ………………..

അതെന്താ ദേവൂ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം……………. നിന്നെ വിശ്വാസം ഇല്ലെന്നു പറഞ്ഞാൽ അതെന്നെ അവിശ്വസിക്കുന്നതിനു തുല്യമാണ്……………………

എങ്കിൽ പിന്നെ എന്താ നിനക്ക് ഒന്നു സമ്മതിച്ചാൽ സേതുവുമായി ഒരുമിക്കാൻ…………….. ഞങ്ങൾ ആരും നിനക്കൊരു ദോഷം വരുന്ന കാര്യം ചെയ്യില്ലെന്ന് അറിയില്ലേ………………. അഭിയേട്ടന് നിന്നെപ്പറ്റി ഞാൻ പറഞ്ഞിട്ടുള്ള   അറിവേ ഉണ്ടായിരുന്നുള്ളൂ……………….. പക്ഷേ ഇന്നിപ്പോൾ നീ അദ്ദേഹത്തിന് സ്വന്തം അനിയത്തി തന്നെയാണ്………………. ആ മനുഷ്യൻ പോലും നിന്നോട് ഇത്രയും കാര്യമായി പറഞ്ഞില്ലേ അമ്മൂ ……………….ഉണ്ണിയേട്ടനും കുഞ്ഞേച്ചിക്കുമൊക്കെ വലിയ വിഷമം ആയി പെണ്ണേ……………. എല്ലാവരും നിന്റെ മുന്നിൽ ചിരിക്കുന്നെന്നെ ഉള്ളൂ നീയങ്ങു മാറുമ്പോൾ മുഖവും മനസ്സും ഒരുപോലെ ഇരുളും………….

ഇനിയിപ്പോൾ ഒരു കുട്ടിയുംകൂടി ആയില്ലേ ഹേമന്തിന്………….. കണ്ണനോടുള്ള ഇഷ്ടം ഇതുപോലെ കാണുമെന്നു നിനക്ക് തോന്നുന്നുണ്ടോ……………. കണ്ണനോട് ആത്മാർത്ഥമായി ഇഷ്ടമുണ്ടായിരുന്നെങ്കിൽ അവന് ജന്മം കൊടുത്ത നിന്നോടും ചെറിയ  ഒരിഷ്ടമെങ്കിലും  തോന്നിയേനെ…………… എല്ലാം അഭിനയമാണ് പെണ്ണേ………….. കണ്ണനെ കൂടെ നിർത്താനുള്ള തന്ത്രം……………. ആരും അയാളെ കുറ്റപ്പെടുത്താതിരിക്കാൻ …………… ഒരുപരിധി വരെ അയാൾ അതിൽ  വിജയിച്ചിട്ടുമുണ്ട്……………… പക്ഷേ അയാൾ വിചാരിച്ചിട്ടുണ്ടാവില്ല കണ്ണൻ നിനക്കൊപ്പം പോരുമെന്ന്…………….. അതിനു ശേഷമല്ലേ നിന്നോട് അയാൾക്കൊന്ന് സംസാരിക്കണമെന്ന് തോന്നിയത് പോലും…………. അങ്ങനെ ഉള്ള ഒരുത്തന്റെ കൂടെ കുറച്ചു നാൾ ജീവിച്ചുവെന്ന് കരുതി ബാക്കിയുള്ള നിന്റെ ജീവിതം നഷ്ടപ്പെടുത്തുന്നത് എന്തിനാ  അമ്മു……………….. എന്റെ അപേക്ഷയാണ്ന്ന് കരുതി ഒന്നു കേൾക്ക് നീ ……………..

ഞാനിപ്പോ എന്തു വേണമെന്നാ നീ പറയുന്നത് ദേവൂ………………. മുടിയിൽ വിരൽ ഓടിച്ചുകൊണ്ടിരുന്ന ദേവുവിന്റെ കൈ പിടിച്ചു കവിളിൽ ചേർത്തു ചോദിച്ചു……………

കുഞ്ഞേച്ചിക്ക് ഒരു കുഞ്ഞിനെ കൊടുക്കാൻ തയ്യാറായവളല്ലേ നീ………………. അപ്പോൾപിന്നെ അമ്മയില്ലാത്ത നാച്ചിക്ക് അമ്മയായിക്കൂടെ……………. കണ്ണന് കിട്ടാൻ പോകുന്നത് നല്ല ഒരു അച്ഛന്റെ സ്നേഹമായിരിക്കും…………….. അതിലുമുപരി അവൻ സേതുവിനൊപ്പമെങ്കിൽ  നല്ലൊരു മനുഷ്യനായി വളർന്നു വരുമെന്ന് എനിക്കുറപ്പുണ്ട്………………. അവന് നാച്ചിയുമായി ഒരുപാട് ദിവസം കാണാതിരിക്കാൻ പറ്റില്ലെന്ന് നിനക്കറിയില്ലേ…………….. എന്നിട്ടും അവൻ അവളെ ഒന്നു കാണണമെന്ന് പോലും  പറയാതെ നിൽക്കുന്നത് നിന്നെ വിഷമിപ്പിക്കാതെ ഇരിക്കാനല്ലേ……………. അതും കൂടി നീയൊന്ന് മനസ്സിലാക്കണം………..

കണ്ണന്റെ കാര്യമോർത്തു വിഷമമുണ്ട്……………….എന്നുവെച്ച് എനിക്കൊരാളുടെയും  കൂടെ ജീവിക്കാൻ ഇനി താല്പര്യമില്ല  ദേവൂ…………….. സത്യം പറഞ്ഞാൽ പേടിയാണ്…………. ഇനിയങ്ങോട്ടുള്ള എന്റെ ജീവിതം ഒരു പരീക്ഷണത്തിന് ഞാൻ വിട്ടുകൊടുക്കണോ…………….

സേതു നല്ല ഒരു മനുഷ്യനാണ് അമ്മൂ……………. തെറ്റു പറ്റിയതറിഞ്ഞു നിന്നോടും കണ്ണനോടും  വന്നു മാപ്പ് പറഞ്ഞില്ലേ………….. സാധാരണ ഒരാൾ  ചെയ്യാൻ മടിക്കുന്ന കാര്യമല്ലേ അത്………………….. സ്വാർത്ഥത ഇല്ലാത്ത ഒരു മനുഷ്യൻ………….. എനിക്ക് സേതുവിനെപ്പറ്റി അതാണ്‌ അഭിപ്രായം…………….. എടുത്തു ചാടി മറുപടി ഒന്നും തരേണ്ട നീ…………….. നന്നായി ആലോചിക്ക്……………. നമ്മൾ കാരണം ഒരാൾക്കെങ്കിലും സന്തോഷം അനുഭവിക്കാൻ പറ്റിയാൽ അതിൽപ്പരം പുണ്യം വേറൊന്നില്ലന്ന് നീയാണ് പണ്ടുമുതലേ പറയാറ്……………….. ഇതിപ്പോൾ നീ ഇതിന് സമ്മതിച്ചാൽ സന്തോഷിക്കുന്നത് ഒരാളല്ല ഒരുപാട് പേരായിരിക്കും…………….. കണ്ണൻ തുള്ളിച്ചാടും……………….

അതു മാത്രമല്ല എന്തായാലും നീ ഗീതുവിന് വേണ്ടി ഒഴിഞ്ഞു കൊടുത്ത ജീവിതമല്ലേ അവൾക്ക് പേടിയുണ്ട് നീയിങ്ങനെ ഒറ്റത്തടിയായി നിൽക്കുമ്പോൾ…………………. അതാണ് അപേക്ഷിക്കാനൊക്കെ വരുന്നത്……………… ഹേമന്ത് ഇപ്പോഴും  നിന്റെ മനസ്സിലുണ്ടെന്ന്  ആയിരിക്കും അവളുടെ മനസ്സിൽ……………. പക്ഷേ നീ അവിടെ നിന്നും രക്ഷപെടാനുള്ള നിമിത്തമായിട്ടേ ഞാൻ ഗീതുവിനെ കാണുന്നുള്ളൂ……………. ആ ഒരു ചെറിയ നന്ദി ഉള്ളതുകൊണ്ടാണ് അവൾക്കിട്ട് അടി കൊടുക്കാതെ ഞാൻ വിടുന്നത്………………… നിന്റെ ലൈഫ് പാർട്ണർ സേതു തന്നെ ആയിരിക്കും പെണ്ണേ…………… ദൈവം നിശ്ചയിച്ചിട്ടുള്ളത് അതു തന്നെയാണെന്നാ എന്റെ മനസ്സ് പറയുന്നത്………………

അമല തന്റെ വാക്കുകൾ ഒരിക്കലും  തള്ളിക്കളയില്ലെന്ന് ദേവുവിന് ഉറപ്പുണ്ടായിരുന്നു………………… ആ ഒരുറപ്പിൽ പറഞ്ഞു……………….. ഇന്നു മുഴുവൻ നീയിരുന്നു ചിന്തിക്ക്…………….. നാളെ രാവിലെ സേതുവിനെ കാണാൻ ചെല്ലണം…………….. ഞാൻ പറഞ്ഞിട്ടുണ്ട് നീ ചെല്ലുമെന്ന്……………

അമല എഴുന്നേറ്റ് ദേവുവിനെ സൂക്ഷിച്ചു നോക്കി………………… എന്തിനാടീ ഇങ്ങനെ നോക്കിപ്പേടിപ്പിക്കുന്നെ………….. ആ കൊച്ച് അവിടെ കിടന്നു കാറിപ്പൊളിക്കുവാണ് മ്മേ….ട്ടാ….ന്നും വിളിച്ചു………………. ഉള്ള കൊച്ചുങ്ങളെ മുഴുവൻ സ്‌നേഹിക്കുമ്പോൾ ഓർക്കണം………………. ഇങ്ങനെ തലയിൽ ആവുമെന്ന്………..എന്റെ സന്തതി പിന്നെ  പോട്ടെന്നു വെക്കാം……………. അതിനെ ഞാൻ നിനക്കായി  തന്നതാണ്……………. അതുപോലെയാണോ മറ്റുള്ള കുഞ്ഞുങ്ങൾ………………. സേതു അവിടെ കിടന്നു നാച്ചിയെ ഒന്നു നിയന്ത്രിക്കാൻ പെടാപ്പാട് പെടുവാണ്…………… ആരെയെങ്കിലും ഒന്ന് വിശ്വസിച്ചു ഏൽപ്പിക്കാൻ പറ്റുവോ ……………… സ്വന്തം വീട്ടിൽ കൊണ്ടു നിർത്താൻ പറ്റുമോ…………… അതുമില്ല…………. ഡേകെയറിൽ പോലും നിൽക്കുന്നില്ല ആ കുഞ്ഞ്……………സേതു ഇപ്പോൾ ലീവ് എടുത്തിരിക്കുകയാണ് അവളെ നോക്കാൻ……………..ഉണ്ണിയേട്ടൻ   അയാളുടെ അവസ്ഥ വന്നു പറഞ്ഞപ്പോൾ കുഞ്ഞേച്ചി പറഞ്ഞതാ നാച്ചിയെ ഇവിടെ കൊണ്ടു വിട്ടിട്ട് ജോലിക്ക് പൊയ്ക്കോളാൻ………….. അയാൾ സമ്മതിച്ചില്ല………………. നിനക്ക് അങ്ങനെ പോലും ശല്യമാവാൻ അയാളാഗ്രഹിക്കുന്നില്ല…………….

കുഞ്ഞുങ്ങൾക്കിടയിൽ എന്ത് ദേഷ്യവും വൈരാഗ്യവുമെന്ന് നീ തന്നെയല്ലേ അമ്മു പറഞ്ഞത്………………… കണ്ണൻ നാച്ചിയെ കാണാതെ വീർപ്പു മുട്ടിയാവും ഇരിക്കുന്നത്…………. അതുപോലെ തന്നെ ഒന്നും പറയാനറിയാത്ത ആ കുഞ്ഞും…………….

അമല ഒന്നും മിണ്ടാതെ ദേവുവിന്റെ അടുത്തു നിന്നും എഴുന്നേറ്റു നടന്നു……………

ടീ അമ്മൂ……………. പഴയത് പോലെ ഓടാനും ചാടാനുമൊന്നും വയ്യടീ …………..പറഞ്ഞിട്ട് പോ…………… നാളെ പോകുവോ………………. ദേവുവിന്റെ ചോദ്യത്തിന് തുറിച്ചൊന്നു നോക്കിയതല്ലാതെ അമല ഒന്നും പറഞ്ഞില്ല…………………..

അയ്യോ……….. പേടിച്ചിട്ട് എന്റെ മുട്ടിടിക്കുന്നു………….ഇങ്ങനെ നോക്കാതെ……………. ദേവു അമലയെ കളിയാക്കി പറഞ്ഞു…………. ഈ നോട്ടം തന്നെയാ ആ കുരിപ്പും നോക്കുന്നത്…………. പണ്ട് ഞാൻ ഒന്നു പറഞ്ഞാൽ നാവു കഴയ്ക്കും വരെ തിരിച്ചു ഓരോന്ന്  പറഞ്ഞോണ്ടിരുന്ന കൊച്ചാ ……………… ഇപ്പോൾ ദേഷ്യം വന്നാൽ ഒരക്ഷരം മിണ്ടാതെ  ഇങ്ങനെ ഒരു നോട്ടവാ……………. അമലയുടെ വേറൊരു പതിപ്പ് തന്നെയാ അതും………………..

അമല ഓടിപ്പോയി ദേവുവിനെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ

കൊടുത്തു…………… കൂടെ വയറിലും……………… അമലുവിന്റെ മുഖം കയ്യിലെടുത്തു ദേവൂ പറഞ്ഞു……….., സേതൂനേ കാണാൻ പോണേ അമ്മു…………….. കുശുമ്പ് ഉള്ളത് കൊണ്ടു തന്നെയാ പറയുന്നതെന്ന് വിചാരിച്ചോ ………….. നീയിങ്ങനെ ഫ്രീയായിട്ട് നടക്കുന്നത് കണ്ടിട്ട്ങ്ങട് സഹിക്കുന്നില്ല……………….

ദേവൂനിട്ട് ഒരടി കൊടുത്തു ചിരിച്ചു കൊണ്ട് അമല അകത്തേക്ക് പോയി………,……. ഇന്നത്തെ ദിവസം ആലോചന മുഴുവൻ നാച്ചിയെക്കുറിച്ചായിരുന്നു……………. അവൾ കരയുന്നത് മാത്രമായിരുന്നു മനസ്സ് നിറയെ…………………. വല്ലാത്ത വിഷമം………….. കണ്ണൻ പോയിട്ട് എന്തായോ എന്തോ……………… അവനെന്താ വിളിക്കാത്തതെന്ന് ആലോചിക്കുകയും അവന്റെ കാൾ വന്നു……………….പിന്നെയങ്ങു വിവരണമായിരുന്നു കുഞ്ഞിനെപ്പറ്റി ……………. അവൻ ആദ്യമായാണ് അത്രയും ചെറിയ കുഞ്ഞുവാവയെ കാണുന്നത്………………. റോസ് കളർ ആണ്…കുഞ്ഞ് ചുണ്ടാണ്….കൈ ചുരുട്ടി പിടിച്ചിരിക്കുവാണ്….. അവന്റെ വിരലിൽ നിന്നും പിടി വിട്ടില്ല………………….  അറിയോ ഞാൻ പറഞ്ഞ പേരാണ് അച്ഛൻ കുഞ്ഞിന് ഇട്ടത്…………….. നക്ഷത്ര…….ഞാൻ വാങ്ങിയ ഗോൾഡ് ആണ് അവൾക്ക് ആദ്യം ഇട്ടത്………………..എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ…………………

നക്ഷത്ര…………. നാച്ചിയുടെ പേരാണ്……………. നാച്ചിയോടുള്ള കണ്ണന്റെ ഇഷ്ടം………… എത്ര മനസ്സിൽ പൂട്ടിവെച്ചാലും അത് പുറത്തു വരുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് അവൻ ……………….അവന്റെ സന്തോഷമാണ് തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് തന്നെ……………………. പൂർണ്ണമനസ്സോടെ അല്ലെങ്കിൽ കൂടിയും കണ്ണന്റെ സന്തോഷത്തിനു വേണ്ടി എല്ലാവരുടെയും സമാധാനത്തിനു വേണ്ടി ചില തീരുമാനങ്ങൾ അമല എടുത്തു……………………. കുറച്ചേറെ ടെൻഷനോടെ അമ്മുട്ടിയെ ചേർത്തുപിടിച്ചു കിടന്നു……………

പിറ്റേന്ന് അമ്മുട്ടിയെയും കുളിപ്പിച്ച് റെഡിയാക്കി അമ്പലത്തിൽ പോയി തൊഴുതു…………….. തന്റെ തീരുമാനങ്ങൾ എല്ലാം നന്തിയോട് ചെവിയിൽ പറഞ്ഞു………………… നേരെ പോയത് സേതുവിന്റെ വീട്ടിലേക്കാണ്………………… ഓഫീസ് ക്വാർട്ടേഴ്‌സ് ആണ്…………. ബെല്ലടിച്ചു കുറച്ചു നേരം കാത്തു നിൽക്കേണ്ടി വന്നു………. അമ്മുട്ടിക്ക് നാച്ചിയെ കാണാൻ ധൃതി ആയിരിക്കുന്നു……………….. അക്ഷമയോടെ ഇടയ്ക്കിടെ തന്നെ നോക്കുന്നുണ്ട് എന്നിട്ട് ഡോറിന് വല്ല വിടവും ഉണ്ടോന്ന് നോക്കുവാ………………… ഒളിഞ്ഞു നോക്കാൻ………,…… വിരൽ കൊണ്ടു ചുരണ്ടി കുഴി ഉണ്ടാക്കാൻ വരെ നോക്കുന്നുണ്ട്…………….. അമല കണ്ണുരുട്ടുന്നത് കൊണ്ടു മാത്രം അടങ്ങിയൊതുങ്ങി കൈകെട്ടി നിൽക്കുന്നുണ്ട്……………….

ഡോർ തുറന്ന സേതു അമലയെ കണ്ടു ഒന്നു ഞെട്ടി…………… അകത്തു നിന്നും നാച്ചിയുടെ കരച്ചിൽ കേൾക്കുന്നുണ്ട്…………… ചേതു………………. അമ്മുട്ടി സേതുവിനെ കണ്ട സന്തോഷത്തിൽ കൈയ്യും പൊക്കി നിന്നു ചാടുന്നുണ്ട്…………………. അവളെ സേതു പൊക്കിയെടുക്കുമ്പോഴേക്കും അമല അകത്തേക്ക് കയറിയിരുന്നു……………….. ബെഡിൽ കണ്ണും തിരുമ്മി ഇരുന്നു കരയുന്ന നാച്ചിയുടെ അരികിലേക്ക് ചെന്നു………………… അവളെ കണ്ടതും കരച്ചിൽ ഒന്നു നിന്നു………… മ്മേ……. ന്നും പറഞ്ഞു എഴുന്നേൽക്കാൻ നോക്കുന്നുണ്ട്……………….. അമല പോയി എടുത്തപ്പോഴേക്കും സ്വിച്ച് ഇട്ടത് പോലെ നാച്ചിയുടെ കരച്ചിൽ നിന്നു……………… പിറകിലേക്ക് നോക്കുന്നുണ്ട്………… കണ്ണനെ തേടുകയാണെന്ന് മനസ്സിലായി……………….. ചേട്ടായി വന്നിട്ടില്ല മുത്തേ…………….. കുഞ്ഞേച്ചി ഉണ്ട്…………….. കാണിക്കാമെ…………. അമല നാച്ചിയെയും കൊണ്ടു അമ്മുട്ടിയുടെ അടുത്തേക്ക് കൊണ്ടു ചെന്നു……………….. സേതുവിന്റെ കയ്യിലിരുന്ന അമ്മുട്ടിയുടെ നേർക്ക് നാച്ചി ചാടിച്ചെന്നു…..,………… രണ്ടാളെയും കൂടി ചേർന്ന് എടുത്തു സേതു………………

അമലു ഇരിക്ക്……………ഞാൻ ചായ ഇടാം…………… സൺ‌ഡേ അല്ലേ എഴുന്നേൽക്കാൻ താമസിച്ചു പോയി…………… നാച്ചിയേയും അമ്മുട്ടിയെയും സെറ്റിയിൽ ഇരുത്തി സേതു പറഞ്ഞു……………….

വേണ്ടാ……… ഞാൻ ഇടാം ചായ…………….. അമല ചുറ്റും നോക്കിയിട്ട് പറഞ്ഞു………….. പിന്നെ സേതു ചൂണ്ടിയിടത്തേക്ക് നടന്നു……….. ഈശ്വരാ ഇത് കിച്ചനോ അതോ ചന്തയോ…………….കഴിക്കാൻ ഉണ്ടാക്കിയത് സ്റ്റവിലും  കഴുകാൻ സിങ്കിലുമായിട്ട്  കുറച്ചേറെ പാത്രങ്ങൾ………………. ചായയ്ക്കുള്ള വെള്ളം സ്റ്റവിൽ വെച്ചിട്ട് ഒന്നാലോചിച്ചു ഇതെല്ലാം ക്ലീൻ ചെയ്യണോ  വേണ്ടയോന്ന്……………. നാച്ചിയെ വെച്ചു സേതു  ഇതെല്ലാം ചെയ്യണമല്ലോ എന്നോർത്തപ്പോൾ ചെയ്യാമെന്ന് തീരുമാനിച്ചു………………..  ഇടയിൽ സേതു അങ്ങോട്ടേക്ക് വന്നു പറഞ്ഞു അതൊന്നും ചെയ്യേണ്ടന്ന്…,………… അവിടെ ഇട്ടേക്കാൻ….,……….അതൊന്നും കേൾക്കാത്തതുപോലെ അമലു പണി തുടർന്നു………………. സേതു തന്നെ നോക്കി നിൽക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഒരു വല്ലായ്മ തോന്നി അമലുവിന്……………… അപ്പോഴേക്കും ഹാളിൽ എന്തോ ഒന്ന് ഒപ്പിച്ചിരുന്നു അമ്മുട്ടിയും നാച്ചിയും…………… ശബ്ദം കേട്ട് സേതു അങ്ങോട്ടേക്ക് പോയി………………….

ചായയുമെടുത്തു ഹാളിലേക്ക് ചെന്നു…………. അമ്മുട്ടിക്ക് തണുത്ത ചായ കയ്യിൽ പിടിപ്പിച്ചു കൊടുത്തിരുത്തി………………. സേതുവിന് ചായ കൊടുക്കുമ്പോഴും ആ നോട്ടം തന്നെ അലോസരപ്പെടുത്തുന്നുണ്ടെന്ന് അറിഞ്ഞു…………,…….. നാച്ചിക്ക് ഗ്ലാസ്സിൽ കുറേശ്ശേയായി പാല് കൊടുക്കുമ്പോൾ അമലയോട് സേതു ചോദിച്ചു കണ്ണൻ എവിടെന്നു………………….

എന്തേ………..അനിയത്തിയും അളിയനുമൊന്നും  വിളിച്ചു പറഞ്ഞില്ലേ കുഞ്ഞുണ്ടായ കാര്യമൊന്നും…….,…………. കണ്ണൻ അങ്ങോട്ടേക്ക് പോയതാ………ഇന്നു വൈകിട്ട്  വരും…………….

അത് അമല തന്നെ കളിയാക്കിയതാണെന്ന് സേതുവിന് മനസ്സിലായി…………………ഞാൻ സത്യം അറിഞ്ഞ അന്ന് ഗീതുവിനോട് ഉടക്കിയതാണ്………………. ഗർഭിണി ആയതുകൊണ്ട് മാത്രം കൂടുതലൊന്നും പറഞ്ഞില്ല…………………. അതിന് ശേഷം ഞാൻ വിളിച്ചിട്ടില്ല…………. കൂടെ ഞാൻ ഉണ്ടെന്നുള്ള അഹങ്കാരത്തിൽ ഇനി തോന്നിവാസം കാണിക്കേണ്ടെന്നു കരുതി ആ ബന്ധം അന്നേ അവസാനിപ്പിച്ചു……………………… അമലയെപ്പറ്റി മാത്രമല്ല ഭർത്താവിനെയും അവരുടെ വീട്ടുകാരുടെയും കുറ്റങ്ങൾ പറയുന്നത് അത്ര നല്ല സ്വഭാവം അല്ലല്ലോ……………….. അത് മുളയിലേ നുള്ളി…………….അത്രേയുള്ളൂ………….

ഹേമന്തിന്റെ കാര്യം പറയുന്നത് കേൾക്കാൻ ഇഷ്ടമല്ലാത്തത് പോലെ അമല പറഞ്ഞു…………………ഞാൻ നാച്ചിയെ കൊണ്ടുപോകുകയാണ്……………… കാണാൻ തോന്നുമ്പോൾ മാത്രം വന്നാൽ മതി………… അല്ലാതെ എനിക്ക് ബുദ്ധിമുട്ട് ആകുമല്ലോന്ന് വിചാരിച്ചാണെങ്കിൽ  അങ്ങോട്ടേക്ക് പോരണമെന്നില്ല ……………

ഒന്നും മനസ്സിലാവാതെ സേതു അമലയെ തന്നെ നോക്കിനിന്നു………………….മുഖവുര ഇല്ലാതെ അമല സംസാരിച്ചു തുടങ്ങി……………

ഭാര്യ എന്ന നിലയിൽ ഞാൻ വലിയൊരു പരാജയമാണ്……………….. അത് തെളിഞ്ഞതാണ്……………,പക്ഷേ……. നാച്ചിക്ക് നല്ലൊരു അമ്മ ആയിരിക്കും ഞാൻ അത് ഉറപ്പു തരാം……………..എല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് എന്നെയും കണ്ണനെയും സേതുവിന്റെ ജീവിതത്തിലോട്ട് ക്ഷണിക്കുന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്………………….. സ്നേഹിക്കുന്നവരെ വേദനിപ്പിക്കാൻ പഠിച്ചിട്ടില്ല…….,……. അതുകൊണ്ട് എനിക്ക് സമ്മതമാണ് ഈ വിവാഹത്തിന്………………. അതല്ല……ഇനിയും ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയുമ്പോൾ എന്നെ അവിശ്വസിക്കുവാനാണെങ്കിൽ ആ വഴിക്ക് വന്നേക്കരുത് ………………

കുറച്ചു നേരം വേണ്ടി വന്നു സേതുവിന് അമല പറഞ്ഞതൊന്ന് ഉൾക്കൊള്ളുവാൻ……………. പിന്നെ ചെറിയൊരു ചിരി മുഖത്തു വിരിഞ്ഞു………………….

അമല നാച്ചിയെ റെഡിയാക്കി വന്നു………….. കയ്യിൽ തൂങ്ങി അമ്മുട്ടിയും…………….. ഞങ്ങളെ കൊണ്ടു വിടണം……….. സ്കൂട്ടി പിന്നെ എത്തിച്ചാൽ മതി…………….. അനുസരണയോടെ തലയാട്ടി സേതു………. പെട്ടെന്ന് റെഡിയായി വന്നു…………….. ഡ്രൈവ് ചെയ്യുമ്പോഴും മുൻപിൽ ഇരിക്കുന്ന അമ്മുട്ടിയോട് വർത്തമാനം പറയുമ്പോഴും സേതുവിന്റെ കണ്ണുകൾ തേടിവരുന്നത് അമല അറിഞ്ഞു………………….. അറിഞ്ഞുകൊണ്ട് അതെല്ലാം തന്നെ ഒഴിവാക്കി വിട്ടു…………… ഇങ്ങേരെന്താ മുൻപ് പെണ്ണുങ്ങളെ കണ്ടിട്ടില്ലേ…………….. ഈശ്വരാ ഏരിതീയിൽ നിന്നും വറചട്ടിയിലേക്കാണോ തന്റെ പോക്ക്…………… അമല ചിന്തിച്ചു പോയി…………….

വീട്ടിൽ വന്നപ്പോഴും വണ്ടിയിൽ നിന്നും ഇറങ്ങാതെ ഇരിക്കുന്ന സേതുവിനോട് അമല ചോദിച്ചു……….ഇറങ്ങുന്നില്ലേന്ന്……………..

എനിക്കൊന്ന് സംസാരിക്കണം അമലുവിനോട് …………..അത്  വീട്ടിൽ വെച്ചു വേണ്ടാ…………. അതിനു ശേഷം മാത്രമേ ഉണ്ണിയോട് ഞാൻ സംസാരിക്കൂ…………….അതു പറഞ്ഞിട്ട് അമലുവിന്റെ മറുപടി കേൾക്കാൻ നിൽക്കാതെ തിരികെ പോയി……………………

പിന്നെ വരാം

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ente written by Rohini Amy

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!