വീണമോളെ കണ്ടപ്പോ …. നിന്നെ പറിച്ച് വച്ച പോലെ ഈ പൊന്നും കുടത്തിനെ കണ്ടപ്പോ ഒക്കെ നീ പറഞ്ഞ പോലെ മനസ് നിയന്ത്രിച്ച് എല്ലാം കലങ്ങി തെളിയാൻ ഞാനും പ്രാർത്ഥിക്കാരുന്നു”
“എല്ലാം വ്യക്തമായി അമ്മേ…. ഇനി എൻ്റെ പെണ്ണിനെ സ്വന്തമാക്കുക എന്നത് മാത്രമേ ബാക്കിയുള്ളൂ”
പ്രതീക്ഷയോടെ മിഴിയും മനസും നിറഞ്ഞ് ആ അമ്മ മകനെ നോക്കി…..
ഒരു കയ്യിൽ അമ്മയേയും മറുകയ്യിൽ അവൻ്റെ ജീവനെയും ചേർത്ത് പിടിച്ച് നിന്നവൻ ഒരാളുടെ കുറവുള്ളത് ഓർത്ത്…..
കുസൃതിയോടെ കവിളിൽ മുളച്ച് പൊന്തുന്ന പാൽ പല്ല് പതിക്കുകയായിരുന്നു കുഞ്ചൂസ് …..
അവൻ്റെ അച്ഛനോടെന്ന അധികാരത്തോടെ…..
ഗൗരിയമ്മയുടെ ചിന്തകൾ ഒരു ഒന്നര വർഷം പുറകിലേക്ക് പോയി,
അന്ന് കേസും കൂട്ടവുമായി ഓടി പിടിച്ച് ശ്രീ എത്തിയപ്പോഴെക്ക് അവൻ്റെ അച്ഛനെ പോലീസ് വഞ്ചനാകുറ്റത്തിന് കസ്റ്റഡിയിൽ എടുത്തിരുന്നു.
ഇനി അന്വേഷണം ഞങ്ങളിലേക്കാവും എന്നറിഞ്ഞ് ഞങ്ങളും ഒരു അറസ്റ്റ് പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു, ‘ ..
അവൻ അത്രക്ക് അസ്വസ്ഥനായി…
എൻ്റെ കൈയ്യും പിടിച്ചന്ന് പൊട്ടിക്കരഞ്ഞു,
എന്താ പറ്റിയേ ൻ്റെ ശ്രീക്കുട്ടന് എന്ന് ആധിയായി,
കുറേ ചോദിച്ചു,
അപ്പഴാണ് അവൻ പറഞ്ഞത് നാട്ടിൽ ഒരു പെൺകുട്ടിയെ കണ്ട് താലികെട്ടിയ കാര്യം.
അവളെ നഷ്ടപ്പെടുമോ എന്ന ഭയമാണ് പാവത്തിനെ കൊണ്ട് ഞങ്ങളുടെ അസാന്നിധ്യത്തിലും അങ്ങനെ ചെയ്യിപ്പിച്ചത് എന്നോർത്തപ്പോൾ ശരിക്ക് അലിവ് തോന്നിയിരുന്നു,
ആ കുട്ടി എൻ്റെ വീണ മോളാണ് എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷമായി,
ഞങ്ങളുo പിടിയിലായി, ‘
ചെയ്യാത്ത കുറ്റത്തിന്, മനസറിയാത്ത തെറ്റിന്,
പക്ഷെ എല്ലാം കഴിഞ്ഞ് പുറത്തിറക്കിയപ്പോൾ അവന് എല്ലാം നഷ്ടപ്പെട്ടിരുന്നു,
അച്ഛനെ.. സ്വത്തുക്കൾ.. അവൻ്റെ പ്രണയം..
ഒത്തിരി ദേഷ്യം തോന്നി അവളോട് എൻ്റെ കുഞ്ഞിനെ തഴഞ്ഞ് സുഖം തേടി പോയി എന്നറിഞ്ഞത് മുതൽ……
പിന്നീട് ഒരു തരം ഭ്രാന്തു പോലായിരുന്നു അവന്ന് ഈ കണ്ടതെല്ലാം നേടിയെടുത്തു വാശിയോടെ,
ചതിച്ചവനെ ശരിയിലൂടെ നേരിട്ടു എന്റെ കുട്ടി,
ഒന്നുമില്ലാത്തവനാക്കി തീർത്തു….
ആദ്യ പ്രതികാരം,
പിന്നെ,
അവളെ കണ്ടു പിടിച്ചു….. വീണയെ…
അവൻ കൽപ്പിച്ച് കൂട്ടിയ അവൻ്റെ ശത്രു….
പക്ഷെ ഇവിടെ വന്നപ്പോ മുതൽ അവളെ അറിഞ്ഞതു മുതൽ തോന്നിയ സംശയം, അവന് എവിടെയോ പിഴച്ചു പോയോ എന്ന്,
അത് അവനെ കൊണ്ടെത്തിച്ചത് നാട്ടിൽ അവളുടെ വീട്ടിലാ,
അവനെ പേടിച്ചാവണം, അവളുടെ അമ്മായി സത്യം പറഞ്ഞത്,
ഗായത്രി! അവൾ പറഞ്ഞിട്ടാണ് അവർ ശ്രീക്കുട്ടനോട് നുണകൾ പറഞ്ഞതെന്ന്,.
അവൻ്റെ കുഞ്ഞ് അവളുടെ വയറ്റിൽ വളരുന്നുണ്ടായിരുന്നു എന്ന്,
തളർന്നു പോയിരുന്നു പിന്നെ എൻ്റെ കുട്ടി…
അവൻ്റെ പെണ്ണിനെ ഓർത്ത്,
ഞാനും കൂടെയാ അവനോട് പറഞ്ഞത്,
ആ ഗായത്രി… ആ പിശാചിനെ വെറുതേ വിടരുത് എന്ന്,
.
വൈകുന്നേരം വരെ ആ അച്ഛൻ മകനെ നിലത്ത് വച്ചില്ല!
അവനും അവൻ്റെ അച്ഛൻ്റെ സ്നേഹം ആവോളം നുകർന്നു.
വൈകുന്നേരം ജെനി വന്നപ്പോൾ മകനെ വിട്ട് കൊടുക്കാനുള്ള പ്രയാസത്തിലായിരുന്നു ധ്രുവ്…..
എടുക്കാനായി കൈ നീട്ടിയപ്പോൾ അച്ചൻ്റെ തോളത്ത് ഒളിച്ചു കിടന്നു കുഞ്ചൂസ്,
ജെനി ധർമ്മസങ്കടത്തിലായി,
കുഞ്ഞിന്നെ വാങ്ങാൻ വന്ന തന്നെ കണ്ട് ധ്രുവിൻ്റെയും അമ്മയുടെയും മുഖം വാടിയത് ആദ്യമേ അവൾ ശ്രദ്ധിച്ചിരുന്നു,
ധ്രുവ് അവനെ ഗൗരി അമ്മയുടെ അടുത്തേക്ക് കൊണ്ടു പോയി,
ആ കുഞ്ഞു മുഖം വാത്സല്യ ചുംബനങ്ങൾ കൊണ്ട് നിറച്ചു കുഞ്ചൂസിൻ്റ അച്ഛമ്മ!
” ഇനിയെന്നാ എൻ്റെ കണ്ണൻ ഈ അച്ഛമ്മയെ കാണാൻ ഒന്ന് വരുക “
നിറഞ്ഞ കണ്ണ് തുടച്ച് അവർ ചോദിച്ചു ….
ഒന്നും മിണ്ടാതെ അവനെ വാങ്ങി,
ജെനിയുടെ അടുത്തേക് നടന്നു ധ്രുവ്…
അവനെ അവളുടെ കയ്യിൽ കൊടുത്തപ്പോൾ ഹൃദയം പറിയുന്ന പോലെ വേദന തോന്നി ഉള്ളിൽ….
കുഞ്ചുസും തന്റെ നേരെ കൈ നീട്ടി കരയുകയായിരുന്നു,
എത്രയും പെട്ടെന്ന് അച്ഛൻ്റെ കുഞ്ഞ് ഇവിടെ വരും, എന്ന് ഉറപ്പിച്ചു അവൻ……
വെള്ളം ചൂടാക്കി തണുപ്പ് വി ടീച്ച് കുഞ്ചൂസിനെ മേല് കഴുകിക്കാൻ എടുത്തതായിരുന്നു പാർവ്വണ,
ഉടുപ്പ് ഊരിയപ്പഴാണ് കുഞ്ഞി കഴുത്തിൽ കിടക്കുന്ന സ്വർണ്ണമാല കണ്ടത്……
എസ്. ഡി എന്ന് കൊത്തിയ ലോക്കറ്റ് കണ്ട് അവളുടെ മിഴികൾ നിറഞ്ഞു…
രോമാവൃതമായ ശ്രീയേട്ടൻ്റെ നെഞ്ചിൽ തല വെച്ച് കിടന്ന് ഈ ലോക്കറ്റിൽ കൊത്തിയ ശ്രീ ധ്രുവ് എന്നതിൻ്റെ എസ് ഡി എന്ന അക്ഷരങ്ങളിലേയ്ക്ക് പ്രണയപൂർവ്വം ചുണ്ടു ചേർത്തിരുന്നത് അവളുടെ ഓർമ്മകളിൽ തിളങ്ങി….
” അത്ത…. അത്ത….”
എന്ന് അവ്യക്തമായി വന്നത് മുതൽ അവൻ പറയുന്നുണ്ടായിരുന്നു,
അപ്പോൾ അത്ര ശ്രദ്ധിച്ചില്ലെങ്കിലും ഇപ്പോ ഓർത്തപ്പോൾ ആകെ കൂടെ നെഞ്ചിടിപ്പ് കൂടി….
കുഞ്ചുസിനെ ചേർത്ത് പിടിച്ചു….
അവനും ശ്രീയേട്ടൻ്റെ ഗന്ധം പോലെ……
ജെനി തന്നിൽ നിന്ന് എന്തൊക്കെയാ മറക്കുന്നത് ??
അവൾ വേഗം കുഞ്ചൂസിനെ മേല് കഴുകിച്ച്
ജെനിയുടെ അടുത്തേക്ക് നടന്നു…
ഫോണിൽ മെസേജ് നോക്കി നഖം കടിച്ച് ചിരിക്കുന്നുണ്ട്,
” ജെനീ”
അടുത്ത് വന്ന് നിന്നതൊന്നും ശ്രദ്ധിക്കാത്തത് കൊണ്ട് പേരെടുത്ത് വിളിച്ചു,
വേഗം ഫോൺ മാറ്റി ഒരു ചമ്മിയ ചിരി ചിരിച്ച് അവൾ പാറൂന്നെ നോക്കി,
“എന്താടി… “
” നിങ്ങളിന്ന് കുഞ്ചുസിനെം കൊണ്ട് എവിടെ യൊക്കെയാ പോയേ?”
എന്തോ അവളുടെ ചോദ്യം കേട്ട് ഒന്ന് പരുങ്ങി
ജെനി
“ഉം … ലാൽബാഗിൽ പോയി, പിന്നെ ഒരു മൂവി , പിന്നെ പുള്ളിടെ വീട്ടിൽ , അമ്മ നാട്ടിൽ പോയേ പിന്നെ ഒറ്റക്കല്ലേ ?”
“എന്നിട്ട് മൂവി കഴിയും വരെ ഇവൻ കരയാതെ വാശി പിടിക്കാതിരുന്നോ?”
” അ ….. അത് , അവൾ ഉറങ്ങി…. ആ അവൻ ഉറങ്ങി… “
“സിനിമയുടെ ശബ്ദം കേട്ടും ഉണർന്നില്ല അല്ലേ??”
“ഇല്ല ! അതിന് അത്ര സൗണ്ട് ഒന്നൂല്യത്ത സിനിമ ആയിരുന്നു, “
“അതേത് സിനിമ? “
” കൺജൂറിംഗ് ടു “
“ഓഹ്! അത് പിന്നെ സൈലൻ്റ് മൂവി ആണല്ലോ ലേ ?? ചുമ്മാതല്ല ഇവൻകിടന്ന് ഉറങ്ങിയത്!”
ജെനി ഇടം കണ്ണിട്ട് പാറുവിനെ നോക്കി,
അവൾ എളിയിൽ കയ്യും കുത്തി നിന്ന് ചോദ്യം ചെയ്യാണ്… കുഞ്ചൂസ് നിലത്ത് ഇറങ്ങി കളിക്കുന്നു,
പണി പാളിയോ കർത്താവേ, ഇവ ളി തെന്നാ എന്തോ സംശയം ഉള്ള പോലെ ‘
“നീയെന്താ എന്നെ ചോദ്യം ചെയ്യാണോ ?? ഒഞ്ഞ് പോയേടി…. ബാടാ കുട്ടാ മ്മക്ക് പോവാ… നിൻ്റെ അമ്മക്ക് വട്ടാ;
എന്നും പറഞ്ഞ് ജെനി മെല്ലെ സ്കൂട്ടായി ,
അപ്പളും അവളെ തന്നെ നോക്കി നിൽക്കാരുന്നു,
പാറു…..
തൻ്റെ അലമ്പ് ഫ്രണ്ട്സിന് മെസേജ് അയക്കാരുന്നു ഗായത്രി…..,
പെട്ടെന്നാണ് ഫോൺ റിംഗ് ചെയ്തത്…
” ധ്രുവ് “
ആർത്തിയോടെ അവൾ ആ കാൾ അറ്റൻ്റ് ചെയ്തു.
“ഹായ് ധ്രുവ് “
“ഗായു…..!”
“ഞാൻ തന്നെ ത്തന്നെ ഓർത്ത് ഇരിക്കാരുന്നു ധ്രുവ് !”
“ഞാനും …… “
അത് കേട്ട് ഗായത്രി ആകെ പൂത്തുലഞ്ഞു,
“ഗായൂ…. ടാ എനിക്ക് തന്നോട് സീരിയസ് ആയൊരു കാര്യം പറയാന്ണ്ട്…… “
“എന്താ! ധ്രുവ് “
“നാളെ താൻ നേരത്തെ റെഡിയാവ് ഞാൻ വന്ന് പിക് ചെയ്യാം……”
“ഓകെ….. ഗുഡ് നൈറ്റ് ധ്രുവ് “
ഫോൺ കട്ടായതുo ഗായത്രി സന്തോഷം കൊണ്ട് തുള്ളി ച്ചാടി….
ഫോണിൻ്റെ ഡിസ്പ്ലേയിൽ തെളിയുന്ന ധ്രുവിൻ്റെ ഫോട്ടോ നോക്കി,
“എൻ്റെ യാ…. നീ ധ്രുവ്…. എൻ്റെ മാത്രം… അതിനായി ഏതറ്റം വരെയുo ഞാൻ പോകും…….
ചാകണമെങ്കിൽ അങ്ങനെ,
അതല്ല കൊല്ലണമെങ്കിൽ അങ്ങനെ !!!
(തുടരും)
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ennittum written by Niharika Neenu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission