Skip to content

എന്നിട്ടും – 15

  • by
ennittum

ടീ….. ഇതാ നിൻ്റെ വയ്യായ്ക അല്ലേ??

നിന്നെ ഞാൻ “

എന്നു് പറഞ് ഓടി ചെന്ന് നിന്നത് ധ്രുവിൻ്റെ മുന്നിലായിരുന്നു….

“എന്താ ഇത് ചന്തയാണോ ” എന്നും പാർവ്വണയോട് പറഞ്ഞ് കപട ദേഷ്യം കാട്ടി വേഗം നടന്ന് നീങ്ങി…..

അപ്പുറത്ത് എല്ലാം നിന്ന് കണ്ട് ആസ്വദിക്കുന്ന ഗായത്രിയെ,

“ഗായു താൻ വാടോ …..”

എന്നും പറഞ്ഞ് ധ്രുവ് കൂടെ കൂട്ടി,

എല്ലാം കൂടെ ആകെ വിളറി കരയാറായി നിൽക്കുന്ന പാറുവിനെ കൂട്ടി പോകുമ്പോൾ ജെനിയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞിരുന്നു, ‘ ….

വിളിപ്പിച്ചതനുസരിച്ച് ധ്രുവിൻ്റെ കാബിനിൽ എത്തിയതായിരുന്നു പാറു,

“മേ ഐ കം ഇൻ സർ? “

“ആ ”

മുന്നിലിരിക്കുന്ന ഗായത്രിയെ നോക്കി ഒന്നു ചിരിച്ച് ഒട്ടും താൽപര്യ മില്ലാത്ത മട്ടിൽ ധ്രുവ് അനുവാദം കൊടുത്തു….

പാറു മെല്ലെ ധ്രുവിൻ്റെ അടുത്ത് നിന്നു,

അവളെ ഒട്ടും മൈൻഡ് ചെയ്യാതെ ഗായത്രിയുമായി ചിരിച്ച് സംസാരിക്കുകയായിരുന്നു ധ്രുവ്…..

“ഗായൂത തനിക്കീ മോഡേൺ ഡ്രസ് നന്നായി ഇണങ്ങുന്നുണ്ട്…….

യു ലൂക്ക് സോ പ്രെറ്റി….”

ഒരിക്കൽ പോലും തന്നോട് ഇങ്ങനെ സംസാരിച്ചിട്ടില്ലല്ലോ എന്ന മട്ടിൽ വിടർന്ന മുഖത്താലെ നോക്കുന്നുണ്ട് ഗായത്രി …..

പിന്നെ അസ്വസ്ഥമാവുന്ന പാറുവിനെ കണ്ടപ്പോൾ അവളെ ദേഷ്യം പിടിപ്പിക്കാനാവുമെന്ന് കരുതി അവളും മാക്സിമം കൊഞ്ചി ……

“പോ ധ്രുവ്, ഇങ്ങനെ പുകഴ്ത്തല്ലേ മാൻ! ഞാനങ്ങ് പൊങ്ങി റൂഫ് പൊളിച്ച് പോവുമേ”

“ഹേയ് നോ ഗായു…. ദിസ് ഈസ് നോട്ട് ഫ്ലാറ്ററി…. ഇറ്റ്സ് ട്രൂ ഡിയർ “

ഗായത്രിക്ക് ശരിക്ക് സുഖിക്കുന്നുണ്ടായിരുന്നു,

പാറുവിന് ഇറങ്ങി ഓടാൻ തോന്നി,

സ്വന്തം എന്ന് പറഞ്ഞ് മനസിലിട്ട് നടക്കുന്നവർ എത്ര അകന്നെന്ന് പറഞ്ഞാലും മറ്റൊരാളോട് അടുപ്പം കാണിക്കുന്നത് കാണുമ്പോ ഹൃദയം മുറിയും….

അതിൽ നിന്ന് രക്തം പൊടിയും: ..

ശരിക്കും ഇപ്പോൾ തൻ്റെ വീണയെ മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നു അവളുടെ ശ്രീയേട്ടന് ”…

പക്ഷെ പെണ്ണേ ഒന്നും നിന്നോട് പറയാൻ നേരായില്ല….. ക്ഷമിക്കെടി…

എന്ന് മനസുകൊണ്ട് ഒരു നൂറാവൃത്തി പറഞ്ഞു കഴിഞ്ഞിരുന്നു ധ്രുവ് …..

“സർ! എന്തിനാ എന്നെ വിളിപ്പിച്ചേ?”

ഇത്തിരി ഈർഷ്യയോടെ തന്നെ പാർവ്വണ ചോദിച്ചു.

“ഗായൂ…. ഏത് പെർഫ്യൂമാടാ താൻ ഉപയോഗിക്കുന്നേ….? നൈസ് ഓഡർ “

പാർച്ചണയുടെ ക്ഷമ മുഴുവൻ കെട്ടിരുന്നു,

“സർ “

അവൾ ഉറക്കെ വിളിച്ചു,

“വാട്ട്….. എനിക്ക് തോന്നുമ്പോ ഞാൻ വിളിക്കും…. എന്നിട്ട് തോന്നുമ്പോ കാര്യം പറയും….. ഹൂ യൂ ആർ ടു ക്വസ്റ്റ്യൻ മീ?? “

ഗായത്രിയുടെ മുഖം വീണ്ടും വിടർന്നു,

ഇടംകണ്ണിട്ട് ധ്രുവ് അത് ആസ്വദിച്ചു.

കണ്ണ് നിറയാൻ സമ്മതിക്കാതെ പിടിച്ച് നിന്നു പാറു,

” ഗെറ്റ് ഔട്ട് “

അത് ധ്രുവിൻ്റെ വായിൽ നിന്നും കേട്ടതും വേഗം പുറത്തേക്കോടി പാറു,

സീറ്റിൽ തല വച്ച് കിടന്ന് കരയുന്ന പാറുവിനെ കണ്ടിട്ടാണ്

ജെനി വന്നത്,

“ടീ …എന്താ? എന്താടി “

മെല്ലെ അവളുടെ തല പിടിച്ചുയർത്തി ജെനി ചോദിച്ചു….

” അയാൾക്ക് ശൃംഗരിക്കണെങ്കിൽ എന്നെ വിളിക്കണോ? മതിയായി… ഒരു ദിവസം കൊല്ലും ഞാൻ എല്ലാത്തിനേം… “

ജെനിക്ക് ചിരി വന്നു,

ശ്ശെടാ ഭയങ്കരാ നിങ്ങളീ പെണ്ണിനെ റാഗ് ചെയ്യാണോ പിന്നേം, ഇവളാണെങ്കിൽ ഒന്നും മനസിലാക്കാതെ മോങ്ങാനും…..

:അതെ പാറൂ… നീയിങ്ങനെ കരയാൻ നിന്നാ പിന്നെ അവര് നിന്നെ കരയിപ്പിച്ചോണ്ടിരിക്കും…

പെണ്ണുങ്ങളായാലേ ഇത്തിരി ചുണയൊക്കെ വേണം,

അല്ല പിന്നെ….. “

“ഓ! നീയും അയാൾടെ സൈഡാ ലേ …. പോടി….”

എന്നും പറഞ്ഞ് ചവിട്ടി ത്തുളളി പോകുന്നവളെ കണ്ട് ജെനി പൊട്ടിച്ചിരിച്ചു,

എൻ്റെ പാറു… നിങ്ങൾ പരസ്പരം എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് പോലും അറിയില്ലെടി …..

ഇങ്ങനെ രണ്ടെണ്ണം !

ധ്രുവിൻ്റെ നിർദ്ദേശപ്രകാരം രാവിലെ തന്നെ കുഞ്ഞുമായി ഇറങ്ങി ജെനി…..

“നീയും ഹരി സാറും കൂടി ഊര് ചുറ്റുന്നതിൻ്റെ ഇടയിൽ എന്തിനാ പൊന്നേ കട്ടുറുമ്പായിട്ട് കുഞ്ചൂസിനെ കൊണ്ട് പോകണെ??”

“ൻ്റെ കുഞ്ചൂസാ നീ പോടി…..ല്ലേടാ മുത്തേ, ജെനി മ്മേടെ കൂടെ അവന്നും വരും “

” ആയിക്കോട്ടെ മാഡo…. “

ചിരിച്ച് പാറു അവരെ യാത്രയാക്കി,

ഞായറാഴ്ച ആയതു കൊണ്ട് ഹരി സാർ ടെ കൂടെ കറങ്ങാൻ പോവാണ് എന്നായിരുന്നു ജെന്നി പറഞ്ഞത്…

മുമ്പും ജെനി കുഞ്ചുസുമായി പുറത്ത് പോയിട്ടുള്ളത് കൊണ്ട് പാർവ്വണ കൂടുതൽ ചിന്തിച്ചില്ല!

ഹരി കാറുമായി വന്നു,

നേരെ ഇന്ദീവരം”” എന്ന ധ്രുവിൻ്റെ വീട്ടിലേക്ക് നേരെ പോയി,

കാറിൽ നിന്ന് ഇറങ്ങിയതും ജെനി കണ്ടു അക്ഷമനായി സ്വന്തം ചോരയെയും കാത്ത് നിൽക്കുന്ന ഒരച്ഛനെ…

കുഞ്ചൂസിനെ കണ്ടതും അയാളുടെ മുഖത്ത് വന്ന വാൽസല്യം അന്ഭുതത്തോടെ ജെനി നോക്കി കണ്ടു….

“ദാ സാറിൻ്റെ മോൻ പറഞ്ഞ പോലെ കൊണ്ടു വന്നിട്ടുണ്ട് കുഞ്ഞുമുതലാളിയെ… ദേ കൃത്യം 4 മണിക്ക് ഞങ്ങൾ വരും.. ട്ടോ, “

” ഹരി കേറുന്നില്ലേ?”

ഒരു സഹോദരസ്ഥാനം കല്പിച്ച് നൽകിയിരുന്നു ഹരീക്ക്…

” ഇല്ല! ഞങ്ങൾക്ക്… ചെറിയ …

കണ്ണടിച്ച് ചൂളം വിളിച്ച് കാണിച്ചു ഹരി…

“ഓ…. നടക്കട്ടെ നടക്കട്ടെ ….. അച്ഛൻ്റെ പൊന്ന് വാടാ”

എന്ന് പറഞ്ഞവനെ കയ്യിൽ വാങ്ങിയപ്പോൾ കണ്ണ് നിറഞ്ഞിരുന്നു ധ്രുവിൻ്റെ …..

നിറഞ് വന്ന കണ്ണുമായി ഭ്രാന്തമായി കുഞ്ഞിനെ ചുംബിക്കുന്ന അവനെ അലിവോടെ നോക്കി ഹരിയും ജെനിയും,

ചിലരുടെ ദുഷ്ട മനസിൻ്റെ ചെയ്തികൾ കാരണം നിഷേധിക്കപ്പെട്ട ആ സ്നേഹം എത്ര പവിത്രമാണെന്ന് തിരിച്ചറിയുകയായിരുന്നു ജെനി …..

അമ്മയുടെ അടുത്തേക്ക് ധ്രുവ് കുഞ്ഞിനേയും കൊണ്ട് പോയി

” ശ്രീക്കുട്ടാ…… ഇത് ??”

“സംശയിക്കണ്ട എൻ്റെ കുഞ്ഞാ….. “

” വീണമോളെ കണ്ടപ്പോ …. നിന്നെ പറിച്ച് വച്ച പോലെ ഈ പൊന്നും കുടത്തിനെ കണ്ടപ്പോ ഒക്കെ നീ പറഞ്ഞ പോലെ മനസ് നിയന്ത്രിച്ച് എല്ലാം കലങ്ങി തെളിയാൻ ഞാനും പ്രാർത്ഥിക്കാരുന്നു”

“എല്ലാം വ്യക്തമായി അമ്മേ…. ഇനി എൻ്റെ പെണ്ണിനെ സ്വന്തമാക്കുക എന്നത് മാത്രമേ ബാക്കിയുള്ളൂ”

പ്രതീക്ഷയോടെ മിഴിയും മനസും നിറഞ്ഞ് ആ അമ്മ മകനെ നോക്കി…..

ഒരു കയ്യിൽ അമ്മയേയും മറുകയ്യിൽ അവൻ്റെ ജീവനെയും ചേർത്ത് പിടിച്ച് നിന്നവൻ ഒരാളുടെ കുറവുള്ളത് ഓർത്ത്…..

കുസൃതിയോടെ കവിളിൽ മുളച്ച് പൊന്തുന്ന പാൽ പല്ല് പതിക്കുകയായിരുന്നു കുഞ്ചൂസ് …..

അവൻ്റെ അച്ഛനോടെന്ന അധികാരത്തോടെ…..

(തുടരും)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

കടലാഴങ്ങൾ

ഒറ്റ മന്ദാരം

മഹാദേവൻ

ദേവയാമി

അനന്തൻ

നിർമ്മാല്യം

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!