Skip to content

ദേവാമൃത – 24

devamrutha

രാത്രിയിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ.

ഏട്ടനാണ് എവിടെയെങ്കിലും നാളെ ഒരു ഔട്ടിങ്ങിനു പോകാം എന്ന പ്ലാൻ പറഞ്ഞത്

അയ്യോ ചേട്ടാ എനിക്ക് നാളെ ഒരു സർജറി ഉണ്ട് രണ്ടു മണി കഴിഞ്ഞ് ഫ്രീ ആകു എന്നു വിധുവേട്ടൻ ഇടയ്ക്ക് കയറി പറഞ്ഞു

രണ്ടു മണി കഴിഞ്ഞ് പോയാൽ മതി അതു നിനക്കു ഒക്കെ അല്ലെ

അതു ഒക്കെ ആണ് ചേട്ടാ

ഞാനും അമ്മയും വരുന്നില്ല

എന്ന് അച്ഛൻ പറഞ്ഞു. ഞങ്ങൾ നിർബന്ധിച്ചെങ്കിലും അച്ഛനുമമ്മയും വരുന്നില്ല എന്ന് നിർബന്ധം പിടിച്ചു

ആരുമില്ലെങ്കിലും ഞാനും വർഷനും കാണും എന്നും പറഞ്ഞു അമ്മു അതിനിടയിൽ കയറി

അതിന് നിന്നെ ആരും ഇവിടെ ക്ഷണിച്ചില്ല .ഞങ്ങൾ പോകുന്ന കാര്യം ആണ് പറഞ്ഞതു

എന്ന ഏട്ടത്തി മറുപടി നൽകി

എന്റെ വർഷൻ എവിടെപോയാലും അവനോടൊപ്പം ഞാൻ ഉണ്ടാകും.

അവളും വരുന്നെങ്കിൽ വരട്ടെ.വരുന്നു എന്ന് പറഞ്ഞാൽ കൊണ്ടുപോകാതിരിക്കാൻ പറ്റുമോ.

അതു തറവാടിത്തം അല്ല മോളേ.

എന്നു അമ്മ പറഞ്ഞു അച്ഛൻ അതിനെ ശരി വച്ചു.

താങ്ക്സ് അമ്മ താങ്ക്യൂ സോ മച്ച്.

അതൊക്കെ വരവു വച്ചു.എന്നു ‘അമ്മ പറഞ്ഞു

പിന്നെ നീ ഇടയ്ക്ക് പറയുന്നുണ്ടല്ലോ നിന്റെ വർഷൻ എന്ന് ഇനിമേലിൽ അതു ആവർത്തിക്കേണ്ട.വിധു സിദ്ധു ന്റെ ആണ്.

പെട്ടെന്നൊരുത്തി വന്നു എന്റെ വർഷൻ ആണെന്ന് പറഞ്ഞാലൊന്നും അവളുടെ കഴുത്തിൽ കിടക്കുന്ന താലിയുടെ ബലം കുറയത്തതും ഇല്ല അവളുടെ ഭാര്യ എന്ന പദവി ഒരിക്കലും മാറുകയും ഇല്ല. അത് നീ ഓർത്താൽ നല്ലതാണ്.

എന്നും പറഞ്ഞു ഭക്ഷണം മതിയാക്കി അമ്മ എഴുന്നേറ്റ് പോയി

ഞാൻ അപ്പോൾ അമ്മുനെ നോക്കി ഒരു ചിരി ചിരിച്ചു

അവൾ എന്നെ രൂക്ഷമായി നോക്കി ഇരുന്നു. എന്നോടുള്ള ദേഷ്യം അവൾ പ്ലേറ്റിൽ ഇരുന്ന ചപ്പാത്തിയിൽ കാണിച്ചു.

എല്ലാവരും കഴിച്ചു എഴുന്നേറ്റ് .

ഞാനും ചേട്ടത്തിയും പ്ലേറ്റ് എടുത്തു കൊണ്ട് പോയി കഴുകി അടുക്കള തുടച്ച് വൃത്തിയാക്കി.

റൂമിലേക്ക് പോയി

വിനുവേട്ടൻ ലാപ്ടോപ്പിൽ എന്തൊക്കെ സെർച്ച് ചെയ്യുകയായിരുന്നു. ഞാൻ റൂമിൽ കയറി വാതിലടച്ചു ഷെൽഫിൽ നിന്ന് ഒരു ജോഡി ഡ്രസ്സ് എടുത്തു ബാത്റൂമിൽ പോയി ഫ്രഷ് ആയി വന്നു.

എന്താടോ ജോലി ഒക്കെ കഴിഞ്ഞോ ?

അതിന് എനിക്കിവിടെ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലല്ലോ അമ്മയും ഏട്ടത്തിയും ഒന്നും ചെയാൻ സമ്മതിക്കില്ല. എന്തുചെയ്യാൻ ചെന്നാലും ഞങ്ങൾ ചെയാം. മോള് പൊയ്ക്കോ എന്ന് ഒരു ഡയലോഗ് ആണ്.

ഏട്ടത്തിക്ക്  പിന്നെ ജോലി ചെയ്യുന്നതിൽ ഒരു മടിയുമില്ല അതിനിടയ്ക്ക്  മുകിൽമോളുടെ കാര്യവും വിമലേട്ടന്റെ  കാര്യവും ശ്രദ്ധാപൂർവ്വം ചെയ്യും.

അത് തന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. ചെയ്യാൻ സമ്മതിക്കാത്തത്.

പിന്നെന്താ ?

തനിക്കൊന്നുമറിയില്ലെന്ന് അവർക്കറിയാം അവർ ഉണ്ടാക്കുന്നതിന്റെ രുചി കൂടി കളയേണ്ടല്ലോ എന്ന് കരുതിയായിരിക്കും അവർ ഒന്നും ചെയ്യിപ്പിക്കാത്തത്.

ദേ വിധുവെട്ടാ അടങ്ങി ഇരുന്നോ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ.

എനിക്ക് ഒന്നും ചെയ്യാൻ അറിയില്ല എന്ന് വിധുവേട്ടനോട് ആര് പറഞ്ഞു എനിക്ക് എല്ലാം ചെയ്യാൻ അറിയാം എന്റെ അമ്മ അതൊക്കെ എന്നെ പഠിപ്പിച്ചതിനു ശേഷം ആണ് ഇങ്ങോട്ട്

പറഞ്ഞു വിട്ടത്.

ഇത് എല്ലാ പെൺകുട്ടികളും ഭർത്താവിന്റെ അടുത്തു പറയുന്ന ഒരു ഡയലോഗാണു

ഒരു ദിവസം അടുക്കള വിട്ട് തരുമ്പോൾ കാണാം bab bab അടിക്കുന്ന

എങ്കിൽ അടുക്കള ജോലി ചെയ്യാൻ അറിയാമെന്ന് ഗവൺമെൻറിൻറെ സർട്ടിഫിക്കറ്റുള്ള ഏതെങ്കിലും ഒരു പെണ്ണിനെ കെട്ടിയാൽ പോരായിരുന്നോ.

ഞാൻ പറഞ്ഞില്ലല്ലോ എന്നെ കല്യാണം കഴിക്കാൻ .എന്റെ പുറകെ നടന്നില്ലേ അപ്പോൾ  ചോദിക്കണമെന്നായിരുന്നു അടുക്കള പണി അറിയാമോ എന്ന്. എന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചെന്നെ കെട്ടിയതും പോരാ

കെട്ടു കഴിഞ്ഞതിനുശേഷം കുറ്റപ്പെടുത്തുകയ്യും ചെയ്യുന്നോ

അയ്യേ അപ്പോഴേക്ക് എന്റെ ഭാര്യ പിണങ്ങിയോ .എനിക്ക് ഒരു സർട്ടിഫിക്കറ്റ് ഉള്ള പെണ്ണിനെയും വേണ്ട എനിക്ക് എന്റെ ഈ ഭാര്യയെ മാത്രം മതി.

ഇനി നിനക്ക് ജോലി അറിയില്ലെങ്കിലും സാരമില്ല നിനക്ക് ഞാൻ വെച്ചു വിളമ്പിത്തരും എന്താ പോരെ

സത്യായിട്ടും എനിക്ക് വെച്ചുവിളമ്പി തരുമോ ?

എന്റെ പൊന്നേ  അങ്ങനെ ഒന്നും പറയല്ലേ ഉണ്ടാക്കി വെക്കുന്നത് കഴിക്കാൻ മാത്രമേ അറിയൂ. അല്ലാതെ അത് പാചകം ചെയ്യാനും ഒന്നും എനിക്കറിയില്ല .

നിനക്ക് വേണമെങ്കിൽ ഇനി ഞാൻ പാചകവും പഠിക്കാം

അതുംനിനക്ക് വേണ്ടി മാത്രം എന്താ മതിയോ.

എനിക്കുവേണ്ടി ആരും ഒന്നും പഠിക്കേണ്ട .അത്രയ്ക്ക് ഇഷ്ടമാണോ എന്നെ  വിധുവേട്ടനു

എനിക്കറിയില്ല സിദ്ധുട്ടാ എനിക്ക് നിന്നോടുള്ള ഇഷ്ടം എത്രത്തോളമാണെന്ന് അത് നിന്നെ എങ്ങനെ മനസ്സിലാക്കി തരണമെന്നും എനിക്കറിയില്ല .എന്റെ ജീവനെക്കാൾ ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് .മരണം വരെ എൻറെ മനസ്സിൽ എൻറെ പെണ്ണ് നീ മാത്രമേയുള്ളൂ

സ്നേഹത്തിന് അവസാനത്തെ അർത്ഥം മരണം എന്നാണ്. മരണം എന്നെ കീഴ്പ്പെടുത്തുന്ന അന്നുവരെ എൻറെ മനസ്സിൽ നീ മാത്രമേ ഉണ്ടാകും.

അപ്പോഴേക്കും വിധുവേട്ടന്റെ ഫോണെൽ ബെൽ അടിച്ചു.

ഫോൺ അറ്റൻഡ് ചെയ്തു ബെഡിൽ നിന്നും എഴുന്നേറ്റ് ബാൽക്കണിയിലേക്ക് പോയി നാളത്തെ സർജറിയെ കുറിച്ച് എന്തൊക്കെയോ പറയുന്നുണ്ട്

ഞാൻ അപ്പോഴേക്കും വീട്ടില്ലെക്കു വിളിച്ചു എല്ലാവരോടും സംസാരിച്ചു. അപ്പോഴേക്കും വിധുവേട്ടൻ വന്നു. ഞാൻ എല്ലാവരോടും ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ കട്ടാക്കി .സിദ്ധു രാവിലെ പോകണം ഇങ്ങനെ ഉറക്കമൊഴിച്ച് ഇരുന്നാൽ ശരിയാവില്ല നമുക്ക് കിടക്കാം ഞാൻ വിധുവേട്ടന്റെ നെഞ്ചിലെ ചൂടും പറ്റി കിടന്നു

രാവില്ലേ വിധുവേട്ടൻ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു എന്ന് വരുത്തി എഴുന്നേറ്റ് .യാത്ര പറഞ്ഞിറങ്ങി .

വൈകിട്ട് ഔട്ടിംഗിന് പോകുന്നത് കാരണം ഞാനും ഏട്ടത്തിയും ജോലികളെല്ലാം പെട്ടന്ന് തീർത്തു

എല്ലാരും ഉച്ചയ്ക്ക് ഭക്ഷണമൊക്കെ കഴിച്ചു. ഞാൻ വിധുവേട്ടനു വേണ്ടി വെയിറ്റ് ചെയ്തു. അമ്മു മോളും കഴിക്കാനായി താഴേക്ക് വന്നില്ല

രണ്ടര ആയപ്പോഴേക്കും വിധുവേട്ടൻ വന്നു.

വിധുവേട്ടൻ ഫ്രഷ് ആയി വന്നപ്പോഴേക്കും ഞാൻ ഫുഡ് ഒക്കെ എടുത്തു ടേബിളിൽ വെച്ചിരുന്നു.

താൻ എന്തിനാടോ എന്നെ കാത്തിരുന്നത് തനിക്ക് നേരത്തെ കഴിക്കാൻ പാടില്ലായിരുന്നോ.?

അതെന്താ ഞാൻ കുടിരുന്നു കഴിക്കുന്നത് ഇഷ്ടമല്ലേ .?

ഇഷ്ടം തന്നെ എന്നാലും ഇത്രയും നേരം താൻ ഒന്നും കഴിക്കാതെ കാത്തിരുന്നില്ലേ അതുകൊണ്ട് പറഞ്ഞതാണ് സാർ.

അപ്പോഴേക്കും അമ്മു താഴേക്ക് വന്നു. ഒരു പ്ലേറ്റ്  ചോർ എടുത്തു കഴിക്കാൻ തുടങ്ങി ഇത്രയും നേരം ഞാൻ കാത്തിരിക്കുവായിരുന്നു വർഷൻ വന്നിട്ട് ഒരുമിച്ചിരുന്ന് കഴിക്കാൻ.

എന്നിട്ട് വർഷൻ എന്നോട് കഴിച്ചോ എന്ന് ഒരു വാക്കുപോലും ചോദിച്ചില്ല.

അതിന് ഞാൻ നിന്നോട് പറഞ്ഞില്ലല്ലോ നീ കഴിക്കാൻ പാടില്ല എന്ന്. നിനക്ക് വിശക്കുന്ന സമയത്ത് നീ ആഹാരം കഴിക്കണം .എന്നെ കാത്തിരിക്കാൻ ഞാൻ നിന്നോട് പറഞ്ഞിട്ടില്ല

എന്നും പറഞ്ഞു ആഹാരം മതിയാക്കി വിധുവേട്ടൻ എഴുന്നേറ്റു.

സിദ്ധു കഴിച്ചിട്ട് പെട്ടെന്ന് റെഡിയാകും സമയം ഒരുപാട് വൈകി. ഏട്ടനും ഏട്ടത്തിയും ഒരുങ്ങാൻ തുടങ്ങി കാണും. ഞാൻ ദാ വരുന്നു വിധുവേട്ടൻ മുറിയിലേക്ക് പൊയ്ക്കോ .

ഞാൻ ചെന്നപ്പോഴേക്കും വിധുവേട്ടൻ ഒരുങ്ങി തുടങ്ങിയിരുന്നു .

ഞാനും ഒന്ന് ഫ്രഷ് ആയി ഒരു ചുരിദാർ എടുത്തിട്ടു

ഡോ മുടിയഴിച്ചിട്ടാൽ മതി

ഓ ആയിക്കോട്ടേ

ഞാൻ കണ്ണെഴുതുന്നതും പൊട്ടുതൊടുന്നതും എല്ലാം നോക്കി എന്നോടൊപ്പം മുറിയിൽതന്നെ വിധുവേട്ടൻ നിന്നും

ഒരുങ്ങി തീർന്നപ്പോൾ അടിമുടി ഉള്ള ആ നോട്ടം കണ്ടപ്പോഴേ സംഗതി അൽപ്പം പിശകാണെന്ന് തോന്നി .

ഞാൻ എന്റെ ഹാൻഡ് ബാഗുമെടുത്ത് ഞാൻ പയ്യെ പുറത്തേക്ക് വലിയാൻ നോക്കിയപ്പോഴേക്കും പിടുത്തം വീണിരുന്നു.

വിധുവേട്ട പ്ലീസ് വീട് അവിടെ എല്ലാരും നമ്മളെ കാത്തുനിൽക്കുകയാണ് താഴേക്ക് പോകാം ഇപ്പോൾ തന്നെ സമയം ഒരുപാട് പോയി ഇനി ഇവിടെനിന്ന് കിന്നരിച്ചു  നിന്നാൽ  പിന്നെ ഔട്ടിങ്ങിനു് ഒന്നിനും പോകാൻ പറ്റില്ല പൊന്നല്ലേ 

ഒന്നും പറയാതെ എന്നെ ചേർത്തുപിടിച്ച് കണ്ണിലേക്ക് നോക്കി നിന്നു .

നമുക്ക് പോയിട്ട് വന്നു എത്രനേരം വേണമെങ്കിലും കണ്ണും കണ്ണും നോക്കി ഇരിക്കാം ഇപ്പോൾ എന്നെ വീട് പ്ലീസ്.

ഇത്രയും നേരം തന്നെയും കാത്തു വെയിറ്റ് ചെയ്തു നിന്നിട്ട് വെറുംകൈയ്യോടെ എങ്ങനെ പോകുന്നേ എനിക്ക് കിട്ടാനുള്ളതും തനിക്ക് തരാൻ ഉള്ളതുംതന്നിട്ടും കൊടുത്തിട്ടും നമ്മുക്കു മുറി വിട്ട് പുറത്തിറങ്ങിയാൽ മതി

അതിനു മറുപടി പറയും മുന്നേ എന്റെ അധരങ്ങൾ വിധുവേട്ടൻ സ്വന്തമാക്കിയിരുന്നു .ഞാൻ ചുണ്ടിൽ ഇട്ട ലിപ്സ്റ്റിക് മുഴുവൻ വിധുവേട്ടൻ വിധുവേട്ടന്റെ  ചുണ്ടുകളാൽ ഒപ്പിയെടുത്തു

വിമൽഏട്ടന്റെ വിളി കേട്ടപ്പോഴാണ് വിധുവേട്ടൻ അകന്നു മാറിയത്.

അറിയാൻ പാടില്ല അതുകൊണ്ടു ചോദിക്കുകയാണ് വിധുവേട്ടൻ ഒരുഡോക്ടർ തന്നെയാണോ

അല്ല എന്താ ഇപ്പോൾ ഇങ്ങനെ ഒരു സംശയം

ഒരു ഡോക്ടർ ഇമ്മാതിരി പണി കാണിക്കുമോ എന്നൊരു ഡൗട്ട് അത്രയേ ഉള്ളൂ

ഡോക്ടർ ഒരു മനുഷ്യനാണ് എന്താ  ഞങ്ങൾ പുരുഷന്മാർക്ക് വികാരം വന്നുകൂടെ

ഇപ്പൊ എന്റെ മോൻ ലിപ്സ്റ്റിക് മൊത്തം തുടച്ച് കളഞ്ഞിട്ട് താഴേക്ക് വാ

ഞാൻ അപ്പോഴേക്കും താഴേക്ക് നടന്നു

അമ്മു മോൾ ഇരിത്തിരി ഷർട്ടും ജീൻസും വലിച്ചു കേറ്റി ഉമ്മറത്ത് തന്നെ നിൽപ്പുണ്ട് ഷർട്ട് കണ്ടാൽ ആരായാലും വിചാരിക്കും മുകിൽ മോളുടെ ഉടുപ്പ് ആയിരിക്കുമെന്ന് അത്രയ്ക്ക് ഇറുക്കവും ചെറുതും ആയിരുന്നു

വിധുവേട്ടനും വിമൽഏട്ടനും കാറിൻറെ ഫ്രണ്ടിൽ കയറി ഞാനും രാഖിയേട്ടത്തി യും ബാക്കിൽ ഇടംപിടിച്ചിരുന്നു. വലിയ താൽപര്യമില്ലാത്ത പോലെ അമ്മു മോൾ ഞങ്ങളോടൊപ്പം കയറിയിരുന്നു നേരെ ബീച്ചിലേക്ക് ആയിരുന്നു പോയത് കാർ പാർക്ക് ചെയ്തു വന്നു

മുകിൽ മോൾ ആണെങ്കിൽ അതു വേണം ഇത് വേണമെന്നും പറഞ്ഞ് വാശിയാണ് വിമൽഏട്ടനും വിധുവേട്ടനും അവൾ പറയുന്നതൊക്കെ വാങ്ങി കൊടുക്കുന്നുണ്ട് ഇപ്പോൾ ഒരു കട തുടങ്ങാനുള്ള സാധനമായി

സിദ്ധു നിനക്കെന്താ വേണ്ടേ ..

വിധുവെട്ടാ എനിക്ക് ഉപ്പിലിട്ട മാങ്ങ വേണം

മാങ്ങയോ ….?

ആ മാങ്ങ എന്താ മാങ്ങ എന്ന് കേട്ടട്ടില്ലേ ?

കേട്ടട്ടുണ്ട് ഞാൻ പോയി വാങ്ങി തരാം അതല്ല ഒരു സംശയം

എന്ത് സംശയം ???

നിനക്കു മാങ്ങ തിന്നാനുള്ള സമയമായോ?

ഒന്നു പോയി വാങ്ങി താ വിധുവെട്ടാ പ്ലീസ്

ഓക്കേ ഒക്കെ ഞാൻ പോകുവാ

പാവം എന്റെ വിധുവേട്ടൻ വേറെ ഏതൊരു പുരുഷൻ ആയിരുന്നേലും സ്വന്തം ഭാര്യയെ എപ്പോഴേ കിഴപെടുത്തി ആഗ്രഹം സാധിച്ചെനെ

എന്നാൽ  വിധുവേട്ടൻ എനിക്കു തന്ന വാക്ക് പാലിക്കുവാ പാവം

വിധുവേട്ടൻ രണ്ട് പാക്കറ്റ് ഉപ്പിലിട്ട മാങ്ങ കൊണ്ടുവന്നു .ഒന്ന് എനിക്ക് തന്നിട്ട് മറ്റൊന്ന് അമ്മുവിന് നേരെ നീട്ടി.

അവളൊരു പുച്ഛഭാവത്തോടെ പറഞ്ഞു

എനിക്കൊന്നും വേണ്ടാന്നു പറഞ്ഞു

ബാക്കികൂടി വിധുവേട്ടൻ എനിക്ക് നേരെ നീട്ടി ഞാൻ അത് അവളുടെ മുൻപിൽ വച്ചുതന്നെ രണ്ട് പാക്കറ്റ് പൊട്ടിച്ച് കഴിച്ചുതുടങ്ങി

കഴിക്കുന്നത് ഒക്കെ കൊള്ളാം രാത്രി സ്റ്റൊമക്ക് pain  ആണെന്ന് ഒന്നും പറയാതിരുന്നാൽ മതി

ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു

കടലിൽ ഇറങ്ങണംമെന്നും രാഖി ഏട്ടത്തിക്കു ഒരേ വാശി. വിധുവേട്ടൻ വേണ്ട എന്നു പറഞ്ഞിട്ടും വിധുവേട്ടനെ വലിച്ച് ഞാനും ചേട്ടത്തിയും വിമൽഏട്ടനും കടലിലേക്കിറങ്ങി

മണൽതരികളിൽ കടലമ്മ കള്ളി എന്നെഴുതുമ്പോൾ വലിയ തിര വന്ന് അത് മായ്ച്ചു കളഞ്ഞു കൊണ്ടേയിരുന്നു.അപ്പോൾ ആണ് പെട്ടെന്നു അമ്മു എൻറെ കൈപിടിച്ച് വലിച്ച് കടലിലേക്ക് ഇറങ്ങിയത്

വിടെന്നു പലയാവർത്തി ഞാൻ പറഞ്ഞെങ്കിലും അവൾ അത് വകവെച്ചില്ല .വിധുവേട്ടൻ പിടിച്ചു നിറുത്താൻ ശ്രമിച്ചെങ്കിലും വിധുവേട്ടനെ

തള്ളിമാറ്റി അവൾ കടലിലേക്ക് നടന്നു.

വലിയൊരു തിരമാല വന്നപ്പോഴേക്കും അവളെന്നെ തള്ളി കടലില്ലേക് ഇട്ടു

സിദ്ധു എന്ന വിളിയോടെ വിധുവേട്ടനും വിമൽഏട്ടനും എനിക്ക് അരികിലേക്ക് ഓടി വന്നു .

വിധുവേട്ടൻ രണ്ടുകൈകൊണ്ടും എന്നെ പിടിച്ചുയർത്തി രാഖിയേട്ടത്തി എന്നെ താങ്ങി നിറുത്തി

ഒരു വിജയിച്ച ചിരിയോടെ അമ്മു ഞങ്ങളെ നോക്കി നിന്നു

എന്നെയും താങ്ങി വിധുവേട്ടനും ഏട്ടത്തിയും കരയിലേക്ക് കയറി

എന്തെങ്കിലും പറ്റിയോ എന്നറിയാനായി പലരും ഞങ്ങൾക്ക് ചുറ്റും കൂടി .ഒന്നും പറ്റിയില്ല എന്നു പറഞ്ഞ് ഞങ്ങൾ കാറിനടുത്തേക്ക് നടന്നു. കാറിൽ അടുത്തെത്തിയപ്പോഴേക്കും അമ്മുവിനെ പിടിച്ചുനിർത്തി ഇരുകരണം നോക്കി രണ്ടു പൊട്ടിച്ചു വിധുവേട്ടൻ

ഇത് നിനക്ക് ഞാനല്പം മുമ്പേ തരേണ്ടതായിരുന്നു എന്നാൽ ഒരുപാട് വൈകിപ്പോയി ഇനി ഞാൻ നിന്നോട് ക്ഷമിക്കില്ല. അനിയത്തികുട്ടി ആണ് എന്നുള്ള ഒരു കാരണം കൊണ്ട് മാത്രമാണ് ഇത്രയും നാളും ഞാൻ ക്ഷമിച്ചത് ഇനി അതില്ല.

എത്രയും പെട്ടെന്ന് തന്നെ തിരിച്ചു ബാംഗ്ലൂര് പോകാൻ തയ്യാറായിക്കോ നീ

ഇത് വർഷ വർദ്ധന വാക്കാണ് ഇതിൽ ഒരു മാറ്റവുമില്ല .

ഇവൾ എന്റെ നല്ലപാതി ആണ് ഇപ്പോൾ

നീ കരുതും പോലെ ഒരു ദിവസത്തേക്ക് അല്ല ആയുഷ്കാലം മൊത്തവും ഇവളയിരിക്കും എന്റെ ഭാര്യ ഇതും പറഞ്ഞ് ഞങ്ങൾ കാറിൽ കയറി

അപ്പോഴും എനിക്ക് ഷോക്ക് വിട്ടുമാറിയിട്ടിലയിരുന്നു് ഏട്ടൻ എന്നെ നെഞ്ചോടു ചേർത്തുപിടിച്ചു കാറിലിരുന്നു .

എന്തൊക്കെയോ മനസ്സിലുറപ്പിച്ച പോലുള്ള ഭാവമാറ്റം ആയിരുന്നു അപ്പോൾ വിധുവേട്ടൻ

                                               (തുടരും)

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!