Skip to content

ദേവാമൃത – 23

devamrutha

എന്റെ കൈ വേദന മാറിയെങ്കിലും വിധുവേട്ടൻ എപ്പോഴും എന്റെ കൂടെ കാണും.

ഡ്രസ്സ് മാറാനും മുടി കെട്ടാനും എന്തിനേറെ ബാത്റൂമിൽ പോകാൻ പോലും  വിധുവേട്ടൻ സഹായവുമായി എപ്പോഴും മുന്നിൽതന്നെ ഉണ്ടാകും.

എനിക്ക് ആ സാന്നിദ്ധ്യം വളരെയേറെ സന്തോഷം നൽകുന്നുണ്ട്.

എങ്കിലും ഞാൻ അത് പുറമേ കാണിക്കില്ല.

രാഖി ഏട്ടത്തിയോ അമ്മയോ വന്നാൽ.ഞാൻ ചെയ്ത് കൊടുത്തോളം എന്നു പറഞ്ഞു അവരെ തിരിച്ചയാക്കും.

ചിലപ്പോഴൊക്കെ ഞാൻ പറയും ഒരു കൈ ഉള്ളുകിയപ്പോൾ ഇത്രയും കെയറിങ് .

അപ്പോൾ എൻറെ കൈ ഒടിഞ്ഞു പോയിരുന്നെങ്കിൽ എന്താവും ഇവിടെ നടക്കുക എന്നു.

മറുപടിയായി ഒരു ചിരി മാത്രമേ വിധുവേട്ടനിൽ നിന്നും എനിക്ക് കിട്ടു.

ഇതൊന്നും ഇഷ്ടപ്പെടാതെ എപ്പോഴും ഞങ്ങളെ 2 കണ്ണുകൾ  പിന്തുടരുന്നുണ്ടായിരുന്നു

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒന്നര ആഴ്ച കഴിഞ്ഞിരിക്കുന്നു. അതുമാത്രമല്ല വേറൊരു പ്രത്യേകതയും കൂടെ ഉണ്ട് ആ മാരണം വന്നിട്ടും ഒന്നര ആഴ്ച കഴിഞ്ഞു .അവൾ ഇവിടെ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾക്ക് കൈയും കണക്കും ഇല്ല എന്നു രാഖി ഏട്ടത്തി ഇടയ്ക്ക് മുറിയിൽ വരുമ്പോൾ പറയും .

അമ്മയും അച്ഛനും എല്ലാം ക്ഷമിച്ചു നിൽക്കുന്നതു വിധുവിന്റെ കൂട്ടുകാരി ആയതുകൊണ്ട് മാത്രമാണെന്നും ഏട്ടത്തി ഇടയ്ക്ക് പറയും.

വിജിചേച്ചിയും ഭർത്താവ് കുട്ടിയും തിരികെ പോയെന്നും ഏട്ടത്തിയിൽ നിന്നും അറിയാൻ കഴിഞ്ഞു. എന്നാൽ എന്നെ ഒന്ന് വന്നു കണ്ടില്ല ഇരുവരും.

ഇന്ന് വിധുവേട്ടൻ ജോലിയിൽ തിരിച്ച് ജോയിൻ ചെയ്യാൻ പോവുകയാണ് എന്തോ നഷ്ടപ്പെട്ട പോലുള്ള വേദന തോന്നുവാണ് ഇപ്പോൾ മനസ്സിൽ. എന്നാൽ ഞാൻ  അത് പുറമേ കാണിച്ചില്ല.

ഞാനും ഏട്ടത്തിയും മിണ്ടിയും പറഞ്ഞും എങ്ങനെയൊക്കെയോ നേരം തള്ളിനീക്കി .മുകിൽ മോൾ കരഞ്ഞപ്പോൾ വിമൽ ഏട്ടൻ മുറിയിലേക്ക് ഏട്ടത്തിയെ വിളിച്ചു. ഇപ്പോൾ വരാമെന്നു പറഞ്ഞു ഏട്ടത്തി പോയി.

അമ്മുമോളേ ഇവിടെ എങ്ങും കാണാൻ ഇല്ല.അന്ന് ചവിട്ടു കിട്ടിയതിനു ശേഷം അവൾ പെട്ടെന്ന് ഒന്നും മുന്നിൽ വന്നു ചാടില്ല.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാൻ തിരികെ മുറിയിൽ വന്നു. നേരെ ബാൽക്കണിയിൽ വന്നു ഊഞ്ഞാലിൽ ഇരുന്നു .എന്തൊക്കെയോ ഓർത്ത് സമയം തള്ളി നീക്കി.വിധുവേട്ടൻ അടുത്തു ഉണ്ടെങ്കിൽ സമയം പോകുന്നതെ അറിയില്ല.

ആലോചനക്കിടയിൽ എൻറെ പുറകിലായി ആരുടെ സാന്നിധ്യം ഞാൻ തിരിച്ചറിഞ്ഞു. പെട്ടെന്ന് തിരിഞ്ഞുനോക്കിയപ്പോൾ വിധുവേട്ടൻ.

എത്രനേരമായി ഞാൻ ഇവിടെ വന്ന് നിൽക്കുന്നു താൻ ഈ ലോകത്തൊന്നുമല്ലേ അല്ലേടോ. എന്താ ഇത്ര കൂടുതൽ ആലോചിക്കുന്നേ.?

വിധുവേട്ടൻ വന്നിട്ട് ഒരുപാട് നേരമായോ എന്നിട്ട് എന്തേ എന്നെ വിളിക്കാഞ്ഞത്.

തന്റെ സ്വപ്നത്തിലെ കട്ടുറുമ്പ് ആകണ്ട എന്ന് കരുതി മാറിനിന്നതാണ്‌.

എന്നാൽ എൻറെ സഹധർമ്മിണി സ്വപ്നത്തിൽ നിന്നും പെട്ടെന്നു വിമുക്തയാകും എന്നു ഞാൻ പ്രതീക്ഷിച്ചില്ല .

തമാശ പറഞ്ഞതാണോ വിധുവേട്ടൻ

അല്ല കാര്യം പറഞ്ഞതാണ്

എന്നാൽ എന്റെ മോൻ പോയി ഒന്ന് ഫ്രഷ് അക്കു. ഞാൻ പോയി ചായ എടുത്തോണ്ട് വരാം എന്നും പറഞ്ഞു ഞാൻ പുറത്തേക്കു നടക്കവേ കൈയിൽ പിടുത്തം വീണു.

അങ്ങനെ അങ്ങു പോയാല്ലോ മോളേ.അവിടെ നിൽക്കു.

എന്നും പറഞ്ഞു എന്നെ നെഞ്ചിലേക് വലിച്ചിട്ടു.

മോനെന്നും മോളേന്നും നമ്മുക്ക് പരസ്പരം വിളിച്ചാൽ മതിയോ.അതിനു ഒരാളെ വേണ്ടേ നമ്മുക്ക് ഇടയിൽ.

പെട്ടെന്ന് അതു കേട്ടപ്പോൾ എന്തോ ഒരു ഫീൽ. എന്റെ നെഞ്ചിടിപ്പ് കുടി വന്നു.നാണത്താൽ എന്റെ മുഖത്തു ഒരു ചിരി പടർന്നു.

അയാടാ അപ്പോഴേക്കും പെണ്ണിന് നാണം വന്നല്ലോ.

വിധുവെട്ടാ വിടെന്നെ ഞാൻ ചായ കൊണ്ടു വരാം .പോയി ഫ്രഷ് ആയേ.

അപ്പോഴേക്കും എന്നെ ഭിത്തിയോട് ചേർത്തിരുന്നു. വിധുവേട്ടന്റെ കരവലയത്തിൽ പെട്ടുപോയി ഞാൻ.

വിധുവേട്ടന്റെ കണ്ണുകൾ  ഇപ്പോൾ എന്നോട് എന്തോ പറയുന്നുണ്ട് .

എൻറെ എതിർപ്പിനെ മറികടന്ന് വിധുവേട്ടന്റെ അധരങ്ങൾ എൻറെ മുഖത്തോടെ ഇഴഞ്ഞു നടന്നു.

വിധുവേട്ടാ മാറിക്കേ എന്നു ഞാൻ പറയുന്നുണ്ട്. ആരു കേൾക്കാൻ എവിടെ കേൾക്കാൻ.

അപ്പോഴേക്കും എന്റെ അധരങ്ങൾ വിധുവേട്ടൻ സ്വന്തമാക്കിയിരുന്നു. എത്രനേരം അങ്ങനെ നിന്നു എന്നു എനിക്ക് അറിയില്ല .പെട്ടെന്ന് സ്വബോധം വീണ്ടു കിട്ടിയപ്പോൾ ഞാൻ വിധുവേട്ടനെ തള്ളി മാറ്റി.

നിന്നെ ഞാൻ ഇനി കെട്ടിയിടും നീ നോക്കിക്കോ.അപ്പോൾ നീ എങ്ങനെ തള്ളി മറ്റും എന്നു എനിക്കു ഒന്നു കാണണം.

കെട്ടിയിടാൻ കയറുമായി ഇങ്ങുവാ ഞാൻ നിന്ന് തരാം.

എടി നിന്നെ ഞാൻ ……….

എന്നു പറഞ്ഞു വിധുവേട്ടൻ കൈപൊക്കി

അപ്പോഴേക്കും ഞാൻ പുറത്തേക്കോടി.

സ്റ്റെയർ ഇറങ്ങി താഴേക്കും  വന്നപ്പോൾ എന്നെ വിഴുങ്ങാനായി ഒരു മാരണം അവിടെയുണ്ടായിരുന്നു.

എന്താടി ഒരു കളിയും ചിരിയും ഒക്കെ  എനിക്കിതൊന്നും തീരെ ഇഷ്ടപ്പെടുന്നില്ല .

ഞങ്ങൾ ഭാര്യയുംഭർത്തവും ആകുമ്പോൾ ഞങ്ങളുടെ മുറിയിൽ പലതും നീ കണ്ടെന്നുവരും അതൊക്കെ നിന്നോട് പറയണമെന്ന് ഇല്ലാ.

നീ ഞങ്ങളുടെ മുറിയിൽ ഒളിഞ്ഞു നോക്കിയട്ടല്ലേ  അതൊക്കെ കണ്ടത്.അല്ല

ഇതൊക്കെ ചോദിക്കാൻ നിനക്ക് ഒട്ടും ഉളുപ്പ് തോന്നുന്നില്ലേടി. ഞങ്ങളുടെ വീട്ടിൽ കയറി കിടക്കുന്നതും പോരാ. എന്നെ ഭരിക്കാൻ വരുന്നോ നീ. ഇറക്കിവിടാൻ അറിയാഞ്ഞിട്ടല്ല ഞാൻ പറഞ്ഞില്ലേ നിന്നെ ഇങ്ങോട്ട് കൊണ്ടുവന്ന ആൾ തന്നെ തിരിച്ചു ഇറക്കിവിടുന്നത് എനിക്ക് കാണണമെന്ന് .അതിനായി കാത്തിരിക്കുകയാണ്.

ഒരു പട്ടിയെ വളർത്തുമ്പോൾ നമ്മളതിനു കിടക്കാൻ സൗകര്യവും ആഹാരവും നൽകാറുണ്ട് അതുപോലെയാണ് ഞങ്ങൾക്ക് നീയും മറ്റുള്ളവരെക്കൊണ്ട് ഇറങ്ങിപ്പോയെന്നു പറയിപ്പിക്കുന്നതിനെക്കാൾ നല്ലത് നീ സ്വയം ഇറങ്ങി പോകുന്നത് അല്ലെ ഇനിയെങ്കിലും ഇറങ്ങിപ്പോക്കൂടെ നിനക്കു

ഇല്ലടി അങ്ങനെ കയ്യും വീശി പോകാനല്ല  ആർഷ ഷേണായി ഇങ്ങോട്ട് വന്നത് ആഗ്രഹിച്ചത് കൊണ്ടേപോകൂ ഞാൻ

അത് ശരിയാ ഈ നിലയ്ക്ക് പോകുവാനെങ്കിൽ നീ കയ്യും വീശി പോകേണ്ടിവരില്ല കൈനിറയെ നല്ല നാടൻ തല്ല് ഇവിടുന്നുകിട്ടും എന്നു നീ ഓർത്തോ. കിട്ടിയതൊന്നും പോരെ നിനക്കു

ഞാനാഗ്രഹിച്ചത് സ്വന്തമാക്കിയെ ഞാൻ അടങ്ങു

എങ്കിൽ അങ്ങോട്ടു മാറിയിരുന്ന് ആഗ്രഹിക്കുകയോ സ്വന്തമായി എന്നു സ്വപ്നം കാണുകയോ ചെയ്‌

എനിക്ക് വിധുവേട്ടന് ചായ കൊടുക്കണം. എന്നെ എപ്പോഴും ഇങ്ങനെ കണ്ടു കൊണ്ടു ഇരിക്കണം ഞാൻ അടുത്തു ഇല്ലെങ്കിൽ എന്നോട് പിണങ്ങും ഞാനെന്നാൽ പോകട്ടെ.

എന്റെ പറച്ചിൽ കേട്ടു അവളുടെ ആ നിൽപ്പ് കണ്ടപ്പോൾ എന്റെ മനസ്സിൽ ഒരു ആയിരം ലഡു ഒന്നിച്ചാണ് പൊട്ടിയത് .എന്തെന്നില്ലാത്ത ഒരു സന്തോഷം എനിക്കപ്പോൾ തോന്നി. അവളെ കുത്തി വേദനിപ്പിക്കാൻ കഴിഞ്ഞല്ലോ എന്നോർത്ത് .

ചായയുമായി ഞാൻ മുറിയിൽ ചെന്നപ്പോൾ വിധുവെട്ടാൻ ഊഞ്ഞാലിൽ എന്തോ ആലോചിച്ച് ഇരിക്കുകയായിരുന്നു .ഞാൻ വിധുവേട്ടന് നേരെ ചായക്കപ്പ്  നീട്ടി. അത് വാങ്ങി സൈഡിൽ വച്ചിട്ട് എന്നെ കൈപിടിച്ച് ഊഞ്ഞാലിന്റെ ഒരറ്റത്തായി ഇരുത്തി.

എൻറെ തോളിലൂടെ കൈ ഇട്ടു ദൂരേക്ക് നോക്കി എന്നോടായി പറഞ്ഞു

സിദ്ധു  മഹേഷിന്റെ കല്യാണത്തിന് നീ എന്നെ വന്ന് തട്ടിയപ്പോൾ എനിക്ക് വലിയ ദേഷ്യമായിരുന്നു നിന്നോട്.

കാരണം എന്റെ പുതിയ ഐഫോൺ തറയിൽ വീണത് അപ്പോൾ എനിക്ക് നിന്നെ അറച്ചുകലക്കി കുടിക്കാനുള്ള ദേഷ്യം ഉണ്ടായിരുന്നു

റിസപ്ഷനിനു നീ സാരിയൊക്കെ ഉടുത്ത് വന്നപ്പോൾ എന്തോ ഒരു ചെറിയ ഇഷ്ടം തോന്നി എന്നാലും എനിക്ക് നിന്നോട് അപ്പോഴും ദേഷ്യം ഉണ്ടായിരുന്നു .

എന്റെ ബെസ്റ്റ് ഫ്രണ്ട് അജു നിന്നെ അവിടെവെച്ച് നോട്ടമിട്ടതാണ് .വിവാഹം കഴിക്കാൻ അവന് താൽപര്യമുണ്ടെന്ന് പറഞ്ഞപ്പോൾ .എന്തോ ഒരു വിഷമം മനസ്സിൽ തോന്നി പിന്നെ ഞാൻ നിന്നെ മറന്നു .

അതിനു ശേഷം കഫേയിൽ വെച്ച് നിന്നെ കണ്ടത് .അന്നത്തെ നിന്റെ പ്രകടനം അതിമനോഹരമായിരുന്നു. അതിനുശേഷം നീ അറിയാതെ നിന്നെ ഞാൻ പല സ്ഥലങ്ങളിലും വെച്ചു കണ്ടു.

അന്ന് നീ ഒരു മഞ്ഞ ഷർട്ടും ബ്ലാക്ക് ജീൻസും ഇട്ട സ്കൂട്ടിയിൽ വന്നപ്പോൾ അന്ന് വണ്ടിയിൽ അജു ഉണ്ടായിരുന്നു.അവന്റെ കണ്ണു നിന്നിൽ പതിയുന്നത് കണ്ടാണ് ഞാൻ അവനോട് പറഞ്ഞത് കൂടുതൽ നോക്കണ്ട അവൾ എൻറെ പെണ്ണാണെന്ന് അതിനുശേഷം ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുകയായിരുന്നു .എക്സാം സമയമായപ്പോൾ ഒരുതരത്തിലും നിന്റെ കോൺസെൻട്രേഷൻ കളയരുത് എന്ന് കരുതി .നിന്റെ മുൻപിൽ പോലും വന്നു പെടാതെ ഞാൻ മാറി നടന്നു .

നിന്റെ ഫോട്ടോ പത്രത്തിൽ കണ്ടപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു എനിക്ക് ഈ കുട്ടിയെ മതി ഭാര്യ ആയിട്ടു എന്നു. അങ്ങനെയാണ് അമ്മയും അച്ഛനും ധനുവിന്റെ അച്ഛനെ കാണാൻ പോയത് ഞാനൊന്ന് കണ്ണടച്ചിരുന്നുവെങ്കിൽ ഇന്നിപ്പോൾ എനിക്ക് നിന്നെ നഷ്ടമായേനെ.

ഞാൻവിധുവേട്ടന്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കിയിരുന്നു

എന്നെ ഇത്രയധികം സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് അപ്പോഴാണ് മനസ്സിലായത്

എന്താടോ താൻ ഇങ്ങനെ നോക്കുന്നെ.?

ഒന്നുമില്ല  വിധുവെട്ടാ

തനിക്ക് എന്റെ ഫ്രണ്ട് അജുനെ കാണണ്ടേ ?

എന്നും പറഞ്ഞു വിനുവേട്ടൻ ഫോണെടുത്ത് ഗാലറി ഓപ്പൺ ചെയ്തു ഫോട്ടോ കാണിച്ചു

കാണാൻ സുമുഖനായ ഒരു ചെറുപ്പക്കാരൻ

നമ്മളെ അവൻ വീട്ടിലേക്കു ക്ഷണിച്ചിട്ടുണ്ട് .ആർഷയുടെ പ്രോബ്ലം സോൾവ് ആയിട്ട് വേണം നമ്മുക്ക് ഒരുപാട് ട്രാവൽ പോകാൻ .ഇവന്റെ വീട്ടിലും പോകണം

അപ്പോഴാണ് പുറകിൽ നിന്നും വർഷൻ എന്ന വിളികേട്ടത്

തിരിഞ്ഞുനോക്കുമ്പോൾ അമ്മു മോൾ

നീ എന്താ ഇവിടെ ഡോറിൽ  ജസ്റ്റ് ഒന്നു കോട്ടിട്ടു വന്നുടെ ഇത് ഞങ്ങളെ ബെഡ്റൂം ആണെന്ന് നിനക്കറിയില്ലേ

വിധുവേട്ടൻ ദേഷ്യത്തോടെ അവള്ളോട് പറഞ്ഞു

നിന്റെ ബെഡ്റൂമിൽ ഇവളെ കാള്ളും അധികാരം എനിക്കില്ലേ വർഷൻ

ആർഷ പ്ലീസ് സ്റ്റോപ്പ് നീ എന്താ ഈ പറയുന്നത് എന്നു നിനക്കറിയില്ല. എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട് ഇത് ഒരുപാട് ആകുന്നുണ്ട് .നിന്റെ അഹങ്കാരം അത് കുറയ്ക്കാനുള്ള വഴി എനിക്കറിയാം കുറച്ചു ദിവസത്തിനുള്ളിൽ അതിനു പരിഹാരം ഞാൻ കാണ്ണും  ഇപ്പോൾ നീ മുറിയിൽ നിന്ന് ഇറങ്ങിപ്പോ പ്ലീസ്

അവൾ എന്നെ രൂക്ഷമായൊന്നു നോക്കി പുറത്തേക്കിറങ്ങി

                               (തുടരും)

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu

4/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!