“ഭുവീ….. അതാ എൻ്റെ ഹസ്…””
അവൾ തുറിച്ച് നോക്കി എന്നെ,
“”പ്രാക്ക് ണ്ടാവുടീ…. ഞങ്ങടെ ഒക്കെ പ്രാക്ക് ണ്ടാവും…… ” “
എന്തിന് എന്ന മട്ടിൽ ഞാൻ നിന്നു അപ്പഴേക്കും കാറിനുള്ളിൽ രണ്ട് കണ്ണുകൾ ഇരുന്ന് കത്താൻ തുടങ്ങിയിരുന്നു,
വേഗം കാറിനടുത്തേക്ക് ഓടി,
ഒപ്പം ആ സാധനവും ഉണ്ടായിരുന്നു,
ഭുവന”””
“”ഹായ് ആരവേട്ടാ ഞാൻ ഭുവന, ഈ നന്ദേടെ ഫ്രണ്ടാട്ടോ…. നിങ്ങൾ വീട്ടിലേക്കല്ലേ? അപ്പ ദാ ഇവളാ പറഞ്ഞെ എന്നോടും കൂടി പോന്നോളാൻ ആ ജംങ്ഷനിൽ ഇറക്കിത്തരാം ന്ന്, കേറിക്കോട്ടെ ?? “”
അവൾ എൻ്റെ നേരെ കണ്ണു ചിമ്മി കണ്ണേട്ടനെ നോക്കി പറഞ്ഞു,
“ഞാനോ??? എടി പിത്തക്കാളി ഞാനെപ്പഴാടി നിന്നോട് ഇങ്ങനെ ഒക്കെ പറഞ്ഞേ “”
അങ്ങേരിന്നെന്നെ കുത്തിപ്പിഴിഞ്ഞ് ഷേക്കുണ്ടാക്കുല്ലോ ൻ്റെ മച്ചിലമ്മേ ?””
പീ……… പീ ……
കിളിപ്പോയി ചിന്തിച്ചോണ്ട് നിന്നപ്പോ ഹോണടിച്ചെന്നെ ഉണർത്തിയതാ പുളളി….
എൻ്റെ കൂടെ നിന്ന മാക്കാച്ചീനെ നോക്കിയപ്പോൾ കാറിൻ്റെ പിൻ സീറ്റിൽ കയറി
” :വാ…വേഗം കയറ് “”
എന്നും പറഞ്ഞ് എന്നോട് ധൃതി കൂട്ടുന്നുണ്ട്,
വേഗം മിണ്ടാതെ പുറകിൽ കയറി,
“”ചേട്ടാ നിങ്ങടെ ടൗണിലെ ഫൈനാൻസ് കമ്പനീടെ മുന്നിൽ ഒരു സെക്യൂരിറ്റി ഇല്ലേ?? പുള്ളിനെ ഒന്നു മാറ്റണം ട്ടോ….. കാല് കഴച്ചപ്പോ പുളളിടെ സീറ്റിലൊന്നിരുന്നു, എന്നെ എണീപ്പിച്ചെന്നേ…. വൃത്തികെട്ടവൻ””
“”എന്തൊക്കെയാടി പറയുന്നേ ഒന്നമിണ്ടാതിരിക്ക് “”
തൊഴുത് ഞാനവളുടെ ചെവിയിൽ പറഞ്ഞു..
“”നീ പോടി…. കസ്റ്റമേഴ്സിൻ്റെ രോധനം ചേട്ടൻ അറിയട്ടെ “”
ഏത് നേരത്താ ദേവ്യേ ഈ സാധനത്തിനോട് കൂട്ട് കൂടാൻ തോന്നിയേ,
മുന്നിൽ മിററിൽ രണ്ട് കത്തുന്ന കണ്ണുകൾ എന്നെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു,
ഞാൻ നിരപരാധിയാണ് ചേട്ടാ “” ന്ന് പറയണം എന്നു ണ്ടായിരുന്നു….
“”പിന്നെ ചേട്ടാ നിങ്ങടെ ആ വെജിറ്റബിൾ റെസ്റ്റോറണ്ടില്ലെ….. അവിടത്തെ ഉഴുന്നുവട തീരെ വലിപ്പം പോരാട്ടാ!! എന്നിട്ട് ഇന്നാൾ ഞാൻ ചെന്ന് അവിടത്തെ സപ്ലയറെ തെറി വിളിച്ച്, ഇനി കൂട്ടാം ന്ന് പറഞ്ഞ്….””
“” ന്നട്ട് കൂട്ടിയോ ??””
അറിയാതെ എന്റെ നാവീ ന്ന് വീണതാ…..
നാക്ക് കടിച്ച് ഫ്രണ്ടിലേക്ക് നോക്കി,
“” ഉം….. മ് … വലിപ്പം കൂട്ടി ….കൂട്ടി അവൻമാര് അതിൻ്റെ ഉള്ളിലെ തുളയുടെ”””
പെട്ടെന്ന് വന്ന ചിരിയടക്കി ഞാൻ പുറത്തേക്ക് നോക്കിയിരുന്നു,
അല്ലേലും ഇന്നത്തോടെ എല്ലാത്തിനും ഒരു തീരുമാനം ആയിട്ടുണ്ടാവും……
നന്ദി ശവി… അല്ല ഭുവി…..!!
“”ചേട്ടാ ചേട്ടാ നിർത്ത്…. എൻ്റെ സറ്റോപ്പായി, “”
പറഞ്ഞതും സഡൺ ബ്രേക്കിട്ട് വണ്ടി നിന്നു…
മുന്നോട്ട് ആഞ്ഞു അതേ പോലെ ഞാൻ സീറ്റിൽ വന്ന് വീണു,
“”ഇനി നിങ്ങൾ ഇണക്കുരുവികൾ മുട്ടിയുരുമ്മി പൊയ്ക്കോ ഞാൻ കട്ടുറുമ്പാവണില്ല “”
“”ഇനിയെന്ത് ആവാൻ ….. നിൻ്റെ കഴിവിൻ്റെ പരമാവധി നീ പെർഫോം ചെയ്തു ഭുവീ…. റിയലി പ്രൗഡ് ഓഫ് യൂ””
എന്നും ഓർത്ത് ഇരിക്കുമ്പഴാ അവൾ കയ്യിൽ കേറി പിടിച്ചേ,
“”വാടി:.. ഇനി നീ മുന്നിൽ ഇരുന്നോ വാ …….””
എന്തേലും പറയുന്നതിന് മുമ്പ് ജെസിബി മാന്തും പോലെ ലവള് എന്നെ എടുത്ത് പുറത്തിട്ടു,
മുന്നിലെ ഡോർ തുറന്ന് അതിനുള്ളിലേക്ക് തള്ളിയിട്ട്.. കെട്ടിച്ച് വിട്ട മോളെ നോക്കുന്ന അച്ഛനെ പോലെ കൃതാർത്ഥതയോടെ എന്നെ നോക്കി…..
എന്നിട്ടും മതിയാവാഞ്ഞ് അവൾ കണ്ണേട്ടൻ്റെ സൈഡിലേക്കോടി,
“;ചേട്ടാ ഒട്ടും ബോറടിച്ചില്ലല്ലോ എൻ്റെ കൂടെ ഉള്ള ട്രിപ്പ് ….. ആരും ഞാനുമായി കൂട്ട് കൂടില്ല, ഒത്തിരി സങ്കടാ എനിക്ക്, പക്ഷെ ഈ നന്ദ കൊച്ചൊണ്ടല്ലോ ഒത്തിരി നല്ലതാ”””
പോട്ടെ”””
അവൾ നടന്ന് നീങ്ങിയപ്പോ എന്തോ ഒരു വിഷമം,
പെട്ടെന്നാണ് ഓർത്തത് അടുത്തിരിക്കുന്ന സാധനത്തിനെ പറ്റി,
“ജാങ്കോ ഞാൻ പെട്ടു “
“”ഈ സൈസ് സാധനങ്ങൾ ഇനീണ്ടാ…..?? എങ്ങനാ ഇങ്ങനെ തപ്പികണ്ട് പിടിക്കാൻ പറ്റുന്നേ ??””
“”എല്ലാം ഒരു കലയാ കണ്ണേട്ടാ !!””
ഒരു ഓളത്തിനങ്ങ് പറഞ്ഞത് ശബ്ദം കൂടിപ്പോയി
പേടിച്ച് അങ്ങോട്ട് നോക്കാനേ പോയില്ല,
“”റോട്ടി പോവണ്ടേൽ സീറ്റ്ബെൽറ്റിട്ടോ “”
ഞാൻ ഒറ്റക്ക് ഗമേൽ ബെൽറ്റിട്ട് പുള്ളിയെ നോക്കി,
ഇന്നസെൻ്റ് ചേട്ടൻ എങ്ങനിണ്ട്”””
ചോദിക്കും പോലെ,
മുഖം ഒന്നൂടെ കൂർപ്പിച്ച് പുള്ളി വണ്ടിയെടുത്തു,
വീട്ടിലെത്തിയപ്പോ കണ്ടു നോക്കി നിൽക്കുന്ന രണ്ട് കണ്ണുകളെ,
അരുന്ധതി അമ്മയാണ്,
കണ്ണേട്ടൻ കൂടെ ഉള്ളതാവണം പെട്ടെന്ന് അകത്തേക്ക് തന്നെ പോയി,
ഇവിടെ ഒരാൾ ആയമ്മയെ കണ്ടതും മുഖമൊക്കെ വലിച്ച് മുറുക്കി വച്ചിട്ടുണ്ട്,
എന്നെ വഴിക്കണ്ണുമായി നോക്കി നിൽക്കുന്ന അമ്മ””
ഇതൊക്കെ ഒരു സ്വപ്നായിരുന്നു എനിക്ക്,
ശ്രീനിവാസൻ ചേട്ടൻ പറഞ്ഞ പോലെ എത്ര നല്ല നടക്കാത്ത മോഹം….
പക്ഷെ അതെല്ലാം നടന്നിരിക്കുന്നു,
സ്വപ്നമാണോ ദേവീ ഇതൊക്കെ… ആണെങ്കിൽ ഇതിൽ നിന്നും എനിക്ക് ഉണരേണ്ട ,
ഉള്ള് നിറഞ്ഞിരുന്നു വന്ന പാട് എൻ്റെ അരുന്ധതി അമ്മയെ കണ്ടിട്ട്,
ആ നിറവ് മുഖത്തും ഒരു ചിരിയായി വിടർന്നിരുന്നു,
“”ഇറങ്ങണില്ലേ ??””
“പേടിപ്പിച്ച് കളഞ്ഞല്ലോ ഉണക്കണ്ണൻ, ഞാൻ വേഗം ഇറങ്ങി അടുക്കളയിലേക്കോടി,
അവിടെ ഇഡലിത്തട്ടിൽ ഇലയട പുഴുങ്ങി എടുത്ത് പ്ലേറ്റിൽ വക്കാരുന്നു അരുന്ധതി അമ്മ…
ചൂട് കാരണം ഓരോന്ന് വക്കുമ്പഴും കൈയിലേക്ക് ഒന്ന് ഊതുന്നുണ്ട്,
മിണ്ടാതെ ചെന്ന് പുറകിലൂടെ ആ വയറിൽ കെട്ടിപ്പിടിച്ചു…..
“”നന്ദ മോള് വന്നോ …??””
“” അത് നേരത്തെ പൂമുഖത്ത് വന്ന് നോക്കിയപ്പോ കണ്ടില്ലേ?? പിന്നെന്തേ ഇങ്ങട് വേഗം പോന്നേ?””
“” അത്…. അത് !! “”
“”കണ്ണേട്ടന് ഇഷ്ടാവില്യ ന്ന് വച്ചാണോ ?? ഈ സ്നേഹം കണ്ടില്യാ ന്ന് നടിക്കാൻ ആർക്കേലും ആവുമോ ൻ്റെ അരുന്ധതി അമ്മേ ??””
“ഓരോന്നും നോക്കുമ്പഴല്ലേ കുട്ടീ, കാണൂ….? അതിൻ്റെ നേർക്ക് കണ്ണടച്ചാൽ കാണില്യാലോ “””
“” ൻ്റെ ചുന്ദരി മണി കരയാ….. ദേ ഇക്കും സങ്കടാവും ട്ടോ “”
“”അതിനാരാ കരഞ്ഞത്, ൻ്റെ കണ്ണിലേ കരട് പോയതാ!! ആ !! ദാ ഇടയട നന്ദ മോൾക്ക് ഇഷ്ടാന്ന് പറഞ്ഞിരുന്നില്ലേ “”
അവര് തന്നെ ഒരു കഷണം വായിൽ വച്ച് തന്നു,
കണ്ണുകൾ അനുസരണക്കേട് കാട്ടാൻ തുടങ്ങിയിരുന്നു അപ്പഴേക്ക്,
“”എനിക്ക് ആരും ഇങ്ങനെ …….””
അതും പറഞ്ഞാ നെഞ്ചിലേക്ക് വീഴുമ്പോ അറിഞ്ഞിരുന്നു ആ മിഴികളും തോരാതെ പെയ്യുന്നുണ്ടെന്ന്
“”അമ്മേം മോളും ഇവിടെ കെട്ടി പിടിച്ച് നിൽക്കാ””
എന്ന് പറഞ്ഞ് മുത്തശ്ശി വന്നപ്പോ പെട്ടെന്ന് അരുന്ധതി അമ്മ അവിടെ നിന്ന് ഓടിപ്പോയി,
പെട്ടെന്ന് ഞാൻ പകച്ച് മുത്തശിയെ നോക്കി,
“”സന്തോഷം കൊണ്ടാ പാവം !! ആദ്യായി ട്ടാ അതൊന്ന് സന്തോഷിച്ച് കാണണേ, ശ്രീ മഹാവിഷ്ണു ൻ്റെ കുട്ടി യെ കൊണ്ട് തന്നത് അതിനാ… “”
എൻ്റെ തലയിൽ ഒന്നു തലോടി മുത്തശ്ശി പറഞ്ഞു…
എന്നിട്ട് മെല്ലെ കണ്ണടയൂരി വേഷ്ടിത്തുമ്പാലെ ഒന്ന് തുടച്ചു,
“”ഞാനീ ഇലയട കണ്ണേട്ടന് കൊണ്ട് കൊടുക്കട്ടെ ??””
മുത്തശ്ശി ചിരിച്ച് തലയാട്ടി,
എന്നിട്ട് ഞാൻ പോണതും നോക്കി ഒരു കുസൃതിച്ചിരിയാലെ നിന്നു,
മേലെക്ക് ചാടിത്തുള്ളി പോയി ഇലയടേം കൊണ്ട്,
റൂമിൽ എത്തിയപ്പോ ആൾ ഇല്ല,
നോക്കുമ്പോ ഉണ്ട് ബാൽക്കണിയിൽ ഇരിക്കുന്നു,
വേഗം അവിടെ എത്തി,
അവിടെ ഉള്ള ആട്ടു കട്ടിലിൽ മെല്ലെ ആടി എവിടേക്കോ നോക്കി ഇരിക്കാണ്….
“”ദാ ……””
ഞാൻ നേരെ മുന്നിൽ ചെന്ന് ഇലയsയുടെ പാത്രോം നീട്ടി പിടിച്ച് പറഞ്ഞു…
“”എന്താ ഇത്??””
“”ഏ!! ഇലയട അല്ലേ?? ഞാൻ കണ്ണ് കൂർപ്പിച്ച് ഒന്നൂടെ നോക്കി,
ആണല്ലോ””
“”ഇലയട !! ഇത് ഇലയടയാ കണ്ണേട്ടാ…..””
അപ്പഴാണ് ആ മുഖം ശ്രദ്ധിച്ചത്….
ദേഷ്യം പിടിച്ചിരുന്നു,
മിഴികൾ കൂർപ്പിച്ച് എന്നെ നോക്കുന്നുണ്ട്,
“”ഇനി ഇലയട”” എന്നെങ്ങാനും ആണോ ഇയാൾടെ ഇരട്ടപ്പേര്?? ഇരട്ടപ്പേര് ഉള്ള സാധനം കണ്ടാ ചിലര് വയലൻ്റ് ആവും അങ്ങനെ ചരിത്രണ്ടേ…. “””
യ്യോ….. ദേവീ എന്നെ മാത്രം കാത്തോണേ !!
(തുടരും)
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Kadalazhangal written by Niharika Neenu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission