നേരം പുലരുന്ന തേ ഉള്ളൂ അതുകൊണ്ട് തന്നെ ആശ്രമ മുറ്റത്തെ സ്ട്രീറ്റ് ലൈറ്റ് പോലുള്ള ബൾബുകൾ അണച്ചിരുന്നില്ല …..
വേഗം അയാളുടെ പുറകേ ഓടി …..
അയാൾ നേരെ ഒരു മുറിയിലേക്കാണ് പോയത്…..
വാതിൽ തുറന്നിട്ട് അകത്തേക്ക് കയറുന്നത് കണ്ടു ….
അവിടെ ആരോ കിടക്കുന്നുണ്ട്….
ഇത്തിരി കൂടെ അടുത്തേക്ക് ചെന്നപ്പോൾ കണ്ടു അതാരാണെന്ന് _ …
ചുണ്ട് അറിയാതെ മന്ത്രിച്ചു……
” അച്ഛൻ”
ശബ്ദം കേട്ട് ചെറിയച്ഛനാണ് തിരിഞ്ഞ് നോക്കിയത്…
അപ്പഴും അച്ഛൻ നിർവികാരനായി കിടക്കുന്നു …..
തന്നെ കണ്ടിട്ടും …. എങ്ങനെ?
“മോളേ “
ചെറിയച്ഛനാണ്..
വിളി കേട്ട് ചെറിയച്ഛനെ നോക്കിയത് പോലും ഇല്ല….
എന്നെ അനാഥയാക്കിയതിന്,, ജീവിത കനലുകളിൽ ഒറ്റക്ക് നടത്തി പൊള്ളിച്ചതിന് അത്രയും ദേഷ്യമായിരുന്നു തോന്നിയത്…
പക്ഷെ അച്ഛൻ…?
ഇപ്പഴും ആ കിടത്തം തന്നെ …
” അച്ഛാ !!”
നിയന്ത്രിക്കാൻ പറ്റാതെ ഉള്ളിൽ നിന്നൊരു തേങ്ങലായി ശബ്ദം പുറത്ത് വന്നു…
” ദേവയാ”
എന്നും പറഞ്ഞ് ഓടിയാ മാറിൽ ചാഞ്ഞു …
ഇരുമിഴികളും ചാലിട്ടൊഴുകിയിരുന്നു അച്ഛൻ്റെ ….
ദേവാന്ന് വിളിക്കാഞ്, ആ കൈകളാൽ ചേർത്ത് പിടിക്കാഞ്ഞ്
ഞാൻ ചെറിയച്ചനെ നോക്കി…
ചിരിയോടെ മിഴി നിറച്ച് കാണുന്നു …
ഇത് കണ്ട് ചിരിക്കുന്നോ? ചെറിയച്ഛൻ്റെ പിരി പോയോ?
ഇനി എൻ്റെ യാണോ?
” ദേവാ…. “
ഇത്തവണ വിളിച്ചപ്പഴും മുഖം കൂർപ്പിച്ചു നിന്നു..
“അറിയോ ന്നെ? മനസിലാവുന്നുണ്ടോ? ഞാൻ പ്രതീക്ഷിച്ചില്ല… ഒരു അനാഥയാക്കി വിധിക്ക് എന്നെ ഇട്ട് കൊടുത്തിട്ട്…. ചത്തോ ന്നു പോലും “
ചെറിയച്ഛൻ അത് കേട്ട് കരഞ്ഞു,
കരയട്ടെ…
ഞാനും കരുതി എന്നിട്ട് പറഞ്ഞു,
“ദേവാ, മതിയെടാ… നിന്നെ കാണാൻ മനപ്പൂർവ്വമാ വരാതിരുന്നേ… ഏട്ടനും അച്ഛനും പോയീന്നെന്യാ കരുതിയത്, സഹിക്കാൻ പറ്റീല്യ, അച്ഛൻ്റെ ദേഹം എങ്കിലും കിട്ടി… കണ്ണിൽ കാണാതെ ഏട്ടൻ്റെ മരണം വിശ്വസിക്കാൻ കൂട്ടാക്കിയില്യ…. നിന്നേ പറ്റി ഓർക്കാതെ, ഞാൻ ഇറങ്ങി ….
കുറേ അലഞ്ഞു …
ഒടുവിൽ കാട്ടിൽ വസിക്കണ ചില വൈദ്യൻ മാർക്ക് ഒരാളെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് കിട്ടിയിട്ടുണ്ട് എന്നറിഞു….
ഓടിച്ചെന്നപ്പോൾ എൻ്റെ ഏട്ടൻ…
പക്ഷെ … “
പാതിക്ക് വച്ച് നിർത്തിയപ്പോൾ ഞാനെൻ്റെ രണ്ട് ഉണ്ടക്കണ്ണും തള്ളി നിന്നു…
ചെറിയച്ഛൻ തുടർന്നു ….
“ജീവനുള്ള ഒരു ജഡം, അതായിരുന്നു ഞാൻ കണ്ട എട്ടൻ,
അവര് നൽകുന്ന ദ്രവ രൂപത്തിലുള്ള ആഹാരവും കഴിച്ച് ….
കേട്ടറിഞ്ഞ് കൊണ്ട് വന്നതാ ഇവിടേക്ക് …..
ഒരാഴ്ചയായി …
ഒരു ഇമ്പ്രൂവ്മെൻ്റും ഇല്ലായിരുന്നു.’
പക്ഷെ ദേവ നീ അച്ഛഎന്ന് വിളിച്ചപ്പോ നിറഞ്ഞ് തൂവിയ ആ കണ്ണുകളില്ലേ അത് മതി … അത് മതി ….
ൻ്റെ ഏട്ടൻ തിരിച്ച് വരും…
അപ്പഴേക്കും സ്വാമിയും എത്തിയിരുന്നു …
ഞാൻ അദ്ദേഹത്തിൻ്റെ മകളാണെന്നത് സ്വാമിയെ അത്ഭുതപ്പെടുത്തി…
ഒപ്പം ആരവേട്ടൻ്റെ കൈ ഒരു വിധം ശെരിയായി എന്നു ചെറിയച്ഛനോട് പറഞ്ഞു…
“ആരവ് “
ഹാരപ്പാ മോഹഞ്ചദാരോ എന്ന മട്ടിൽ പുള്ളി എന്നെ ഒന്ന് നോക്കി…
“എൻ്റെ ഭർത്താവാ “
ഇത്തിരി നാണമിട്ട് ഞാൻ പറഞ്ഞു,
ഇതൊക്കെ എപ്പ എന്ന മട്ടിൽ കണ്ണും തള്ളി നിൽപ്പുണ്ട് …
അങ്ങനെ വേണം നാട് വിട്ടു പോവുമ്പോ ആലോയ്ക്കണം ….
ഇങ്ങനെ ഒക്കെ ഓരോന്ന് ഉണ്ടാവും ന്ന്….
അച്ഛനെ ഉഴിച്ചിലിനായി വൈദ്യശാലയിൽ കൊണ്ടുപോയി..
ചെറിയച്ഛനും കൂടെ പോയി …
“നീ നടന്നോ ദേവ ഞാൻ ഏട്ടനെ വൈദ്യശാലയിലേക്ക് ആക്കിയിട്ട് വരാം എന്നു പറഞ്ഞു…
ഞാൻ വേഗം കണ്ണേട്ടൻ്റെ അടുത്തേക്ക് പോകാൻ ധൃതികൂട്ടി…
ദൂരേന്നേ കണ്ടു അവിടെ രണ്ടു പേര്…
ഒരു ജീൻസും ടോപ്പും ഇട്ട സുന്ദരിയും ഒപ്പം നന്നായി വസ്ത്രം ധരിച്ച ഒരു മധ്യ വയസ്കനും ….
“നി യ തി ””
അവൾ ഉടൻ എത്തും എന്ന് കണ്ണേട്ടൻ പറഞ്ഞ കാര്യം ഓർമ്മയിൽ വന്നു…
പെട്ടെന്ന് ഉള്ളിൽ കൊള്ളിയാൻ മിന്നി…
ഓടിച്ചെന്നു നോക്കി….
ചെന്നപ്പോൾ കണ്ടു അവൾ സ്വാതന്ത്ര്യത്തോടെ കണ്ണേട്ടൻ്റെ കയ്യിൽ പിടിച്ചിരിക്കുന്നത് …
കണ്ണേട്ടൻ ഒരു വിളറിയ ചിരിയോടെ അവളിൽ നിന്നും അകന്നു മാറാൻ ശ്രമിക്കുന്നത്.. .
അവര് കാണാതെ ഒരു ചുമരിനപ്പുറം ചാരി നിന്നു….
മിഴികൾ പണ്ടേ പറഞ്ഞാ കേക്കില്ലല്ലോ ….
നിറഞ്ഞ് തുളുമ്പാൻ തുടങ്ങിയിരിക്കുന്നു….
“എൻ്റെ കൂടെ വാ ആരവ്…. ബാക്കി ട്രീറ്റ്മെൻറ് നമുക്ക് അവിടെ ചെന്നിട്ടെടുക്കാം,
എന്ന് അവൾ നിയതി”” കണ്ണേട്ടനോട് പറയുന്നുണ്ട്….
കേട്ടിട്ട് സഹിച്ചില്ല വാതിക്കൽ ചെന്ന് നിന്നു…
പെട്ടെന്നാണ് അവർ തിരിഞ് നോക്കിയത്…
നിയതി എന്നെ കണ്ട് ഞെട്ടിയ പോലെ തോന്നി…
വേഗം അവൾ അവളുടെ അച്ഛൻ്റെ കൈ പിടിച്ചു….
അയാളും എന്നെ നോക്കി കണ്ണും തുറിച്ച് നിൽപ്പുണ്ട് ..
ഇത്രക്ക് സുന്ദരിയാണോ ഞാൻ..
പാവത്ത് ങ്ങക്ക് ഇത്രേം സൗന്ദര്യം കൊടുക്കല്ലേ ദൈവമേ…
അറിയാതെ പ്രാർത്ഥിച്ച് പോയി…
” നിമ്മി മോൾടെ ?..?? നിമ്മി…”
അയാൾ എന്തൊക്കെയോ പുലമ്പുന്നത് കേട്ടു …
” അതേ സാമുവൽ ഐസക്ക് നിങ്ങളുടെ പെങ്ങൾ നിർമ്മല ഐസക്കിൽ എൻ്റെ ഏട്ടനുണ്ടായ മകൾ…. ദേ വ ന ന്ദ “””
പിന്നിൽ നിന്ന് അശരീരി കേട്ട് ഞെട്ടിത്തിരിഞ്ഞ് നോക്കിയതും കണ്ടു ചെറിയച്ചനെ…,
പക്ഷെ പറഞ്ഞത് ….
അമ്മയുടെ പേര് നിർമ്മല എന്നും, ഞാൻ ജനിച്ച ശേഷം മരിച്ചു എന്നും മാത്രമേ എനിക്കറിയൂ…
അല്ലെങ്കിൽ എന്നോട് പറഞ്ഞിട്ടുള്ളു,
ഇതിപ്പോ…
ആകെ കൺഷ്യുഷ നായി ഞാൻ നിന്നു,
(തുടരും)
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Kadalazhangal written by Niharika Neenu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission