Skip to content

കടലാഴങ്ങൾ – 10

  • by
kadalazhangal

പെട്ടെന്ന് കാറ് പോണ ശബ്ദം കേട്ടു……

ഹോ ആശ്വാസം ഉണ്ടക്കണ്ണൻ പോയീന്നാ തോന്നണേ…..

“”വേം ചെല്ലൂകുട്ട്യേ നേരം വൈകും!! “”

മുത്തശ്ശി പറഞ്ഞപ്പോഴാ

നേരം നോക്കിയേ…..

യ്യോ!!

വേഗം ഓടി പോയി പുസ്തകങ്ങളും എടുത്ത് ……

അപ്പോ കണ്ടു സാക്ഷാൽ ആരവ് കൃഷ്ണൻ”””

സ്റ്റിയറിങ്ങിൽ താളം പിടിച്ച്, എന്നേം കാത്ത്,

“”ദേവ്യേ….. ഇത്തവണയും എന്നെ മാത്രം……………………..?????????

അരുന്ധതിയമ്മ വാതിൽക്കൽ നിൽപ്പുണ്ട്, മെല്ലെ ആ കവിളിൽ ചുണ്ടമർത്തി കാറിൽ പോയി കേറി,

ചുണ്ടിലൂറിയ ചെറിയ ചിരിയോടെ വണ്ടിയെടുത്തു കശ്മലൻ,

“”താനിന്ന് വീട്ടിൽ ഉണ്ടായിരുന്നോ ?? അവിടെങ്ങും കണ്ടില്ല!””

ഞാൻ ഒരു തരം ചമ്മിയ ചിരി ചിരിച്ച് പുറത്തേക്ക് നോക്കിയിരുന്നു…

അപ്പഴും ഒരു കള്ളച്ചിരിയാലെ എന്നെ നോക്കുന്നുണ്ടായിരുന്നു

കൊച്ചു ഗള്ളൻ!!

എന്തൊക്കെ പറഞ്ഞാലും ഒടുക്കത്തെ ഗ്ലാമറാ പഹയന്…..

പോകും വഴി ബസ് സ്റ്റോപ്പിൽ നിൽക്കുന്ന ഭുവിയെ ദൂരേ നിന്നേ കണ്ടു,

കണ്ണേട്ടന്റെ കാറ് കണ്ടതും രാവിലെ കൂവാൻ റെഡിയാവുന്ന പൂവൻ കോഴിയെ പോലെ കൈകാലിട്ടടിക്കുന്നുണ്ട്…..

“”ഹാ……യ് ഭുവി “”

“”അവൾടെ ഒരു കുവി….””

എന്ന് പറഞതും ഞാൻ അവളെ നോക്കി, സാധനം വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ മാതിരി കൈ നീട്ടി നിൽപ്പുണ്ട്…..

സ്റ്റോപ്പ്, “””

അറിയാതെ എൻ്റെ വായിൽ നിന്നും ഇത്തിരി ഉറക്കെ ആ വാക്ക് പുറത്ത് ചാടിയതും കാറ് സഡൻ ബ്രേക്കിട്ടതും ഒരുമിച്ചായിരുന്നു,

“”എന്താടി ??””

“”അവളെ എങ്ങാനും വണ്ടി ഇടിച്ചാല്,… കണ്ണേട്ടൻ്റെ വണ്ടി കേടുവരും എന്ന് കരുതിയപ്പോ, …ഞാൻ സ്റ്റോപ്പ് എന്ന് പറഞ്ഞപ്പോ…””

“മതി മതി നീ ഒത്തിരിയങ്ങ് കരുതണ്ട “”

അപ്പോഴും ഞാൻ നിഷ്കു ഭാവത്തിൽ ഇരിക്കുവായിരുന്നു…

പെട്ടെന്നു കണ്ടു ഒരു സാധനം ഉരുണ്ട് വന്ന് കാറിൻ്റെ ഗ്ലാസിൽ മുട്ടുന്നു,

ഞാൻ കണ്ണേട്ടനോട് അവളെ ചൂണ്ടി പരമാവധി നിഷ്കുവായി പറഞ്ഞു,

“”ഭുവി””

എന്തൊക്കെയോ പിറുപിറുത്തു ബാക്കിലെ ഡോർ തുറന്ന് കൊടുത്തു,

അവൾ ചാടി ത്തുള്ളി കയറി:..

“”രാവിലത്തെ ഫുഡ് നേരത്തെ കഴിച്ച്, പിന്നെ ഇനി വിശക്കണ്ട എന്ന് കരുതി ഇറങ്ങാൻ നേരം ലൈറ്റായി ഒരു പന്ത്രണ്ട് ഇഡ്ഡലി കഴിച്ചപ്പഴാ നേരം വൈകീന്ന് മനസിലായി, പിന്നെ ഇടയിൽ കഴിക്കാനുള്ളത്  പൊതിഞടുത്തു…. സ്നാക്സ്, സ്നാക്സേ..!!..”””

“”നന്നായി ഭുവി അല്ലേ നീ അടുത്തിരിക്കുന്ന എന്നെ പിടിച്ച് വിഴുങ്ങിയേനേ, ആട്ടെ എന്താ സ്നാക്സായി എടുത്തേ “”

അവൾടെ പറച്ചിൽ കേട്ട് കണ്ണ് തള്ളി ഇരിക്കുന്ന കണ്ണട്ടനെ ഒന്ന് പാളി നോക്കി ഞാൻ ചോദിച്ചു,

“” ഹോ സിംപിൾ അഞ്ചാറ് പൊറോട്ടയും രണ്ട് മൊട്ടക്കറിയും… വീടിൻ്റെ അടുത്തുള്ള കടേൽ ന്നാ.. ആ ചേട്ടൻ പാക്ക് ചെയ്ത് തരാൻ വൈകിയെന്നേ “”

ഇൻസ്റ്റിറ്റ്യൂട്ട് എത്തിയതറിഞ്ഞില്ല,

ഭുവിയുടെ ഫുഡ് പുരാണം കേട്ട്,

“”അപ്പോ ചേട്ടാ ഉച്ചക്ക് ഷാർപ്പ്  ടുവൽ തേർട്ടി മറക്കണ്ട !!””

ഭുവിയാണ് കണ്ണേട്ടനോട് വിരലൊക്കെ ചൂണ്ടി വല്യേ അധികാരത്തിലാണ് പറയുന്നത്,

“”വേണം നിങ്ങക്കത് വേണം, ചിറ്റേടത്തെ ആരവ് കൃഷ്ണാ “….

“” നിനക്ക് തൃപ്തിയായില്ലേ ടീ മേലാൽ ഈ സാധനത്തിനെ കൂടെ കൂട്ടിയാൽ… പിന്നെ നീ വന്നിടത്ത് തന്നെ എത്തും “”

നിഷ്കുവായി നിന്നു, കാണിച്ച് തരാടോ എന്ന് ഉള്ളിൽ പറഞ്ഞ്

അന്ന് പക്ഷെ ഉച്ചക്ക് ഭാസ്കരേട്ടനായിരുന്നു വന്നത്,

ഭുവിയെ കണ്ട് പുള്ളി ആദ്യം ഒന്ന് പേടിച്ചു…

പിന്നെ കാറിൽ കേറി ഇറങ്ങും വരെ അവൾ വായ പൂട്ടിയില്ല ഭാസ്ക്കരേട്ടൻ മറുപടി പറഞ്ഞ് മടുത്തിരുന്നു….

“”അപ്പോ നാളെ കാണാം നന്ദ “”

എന്ന് പറഞ്ഞവൾ പോയപ്പോ ഭാസ്കരേട്ടൻ ദയനീയമായി എന്നെ നോക്കി,

എന്നിട്ട് ചോദിച്ചു,

“”എന്തിൻ്റെ കുഞ്ഞാ മോളെ അത് ?? ഇതിനോടാണോ മോൾടെ കൂട്ട് ??””

“”യെസ് ഭാസ്കരേട്ടാ ആ പോയ സാധനത്തിൻ്റെ കൂടെ തന്നെയാണ് എൻ്റെ സഹവാസം…””

“” ഹാ! ഇതിലും വലുതെന്തോ വരാനിരുന്നതാ ഇങ്ങനെ പോയെന്ന് കരുതിയാ മതി , “”

ഭാസ്കരേട്ടനും ട്രോളുന്നോ അതു കേട്ട്  ഞാൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി….

ഒപ്പം ഭാസ്കരേട്ടനും,

ഇപ്പോ എത്ര നന്നായി ചിരിക്കാൻ എനിക്ക് പറ്റുന്നു..

പണ്ടൊന്ന് ചിരിക്കാൻ പോലും പേടിയായിരുന്നു, ഓരോ തവണ ചിരിക്കുമ്പഴുംതല്ലാൻ വരുന്ന രൂപത്തിൽ ചെറിയമ്മ മുന്നിൽ വന്ന് നിൽക്കും,

ആ അവിഞ്ഞ രൂപം കണ്ടാൽ ചിരി പോയിട്ട് ഒരു കുന്തവും വരില്ല….

“”മോൾ എന്താലോചിച്ചിരിക്കാ ?? എറങ്ങണില്ലേ ??””

“” വീടെത്തിയോ ?? ഓരോ ദിവസം കഴിയും തോറും നീളം കുറയുന്നുണ്ടോ ??

ഇന്നെന്ത് പറ്റി അരുന്ധതി അമ്മ ഇല്ലല്ലോ പൂമുഖത്ത്,

“”മുത്തശ്ശി ……അമ്മ ??””

“” അവൾടെ അമ്മക്ക് ഏറെ ആണെന്ന് പറഞ്ഞ് സേതു വിളിച്ചിരുന്നു, അരുന്ധതീടെ ഏട്ടനെ, അങ്ങോട്ട് പോയിരിക്കാ….. മോളോട് പറയാൻ പറഞ്ഞു “””

കേട്ടപ്പോ ഒരു വിഷമം, അരുന്ധതി അമ്മ ഉള്ളപ്പോ നല്ല രസാ….

വേഗം ഡ്രസ് മാറി അടുക്കളയിൽ എത്തി…

ചിത്രേച്ചി കാര്യായിട്ട് എന്തോ പണിയിലാണ്,

“”ഇതെന്താ ചിത്രേച്ചി ??””

“” കൊഴുക്കട്ട…. കഴിച്ച് നോക്കിയേ “”

“” ഉം…. ഞാനിന്ന് ഇനി ചിത്രേച്ചിയോട് വഴക്കിടില്ല…. “”

“”അതെന്താ അത്രേം സ്വാദുണ്ടോ എൻ്റെ കൊഴുക്കട്ട ……””

“”ഏയ് അതല്ല ഇത് വച്ച് ഒരേറ് എങ്ങാൻ കിട്ടിയാലോ എന്ന് പേടിച്ചാ…. പാമ്പൻ പാലത്തിൻ്റെ അത്രേം ബലം!! “”

“”അപ്പോ കൊള്ളില്ലേ ??””

“” ഞാൻ ഒരു തമാശ പറഞതല്ലേ ചിത്രക്കുട്ടി, അടിപൊളി “”

പെട്ടെന്നാണ് പുറത്ത് നിന്ന് ഒരു വിളി കേട്ടത് ,

“”മുത്തശ്ശീ ……””

“”ആരവ് കുട്ടനാ മോളെ വന്നു ന്ന് തോന്നണു””

“” ആ വരട്ടെ !! അതിന് നമുക്കെന്താ ചിത്രേച്ചി, നമ്മൾ മൈൻ്റീയാൻ പോവണ്ട””

“”നന്ദ മോളെ…..””

“”ദേ നന്ദ മോളെ മുത്തശ്ശി വിളിക്കുന്നു””

മുത്തശി മുറിയിൽ കട്ടിലിൽ ഇരിപ്പുണ്ട്,

“”എന്താ മുത്തശ്ശി, ??””

“”കണ്ണൻ മദ്യപിക്കാറുണ്ടോ കുട്ടി… ഇക്കൊരു സംശയം…. നിർത്തിച്ചതായിരുന്നു ഞാൻ, “”

നന്ദ::… ചാൻസ് വന്ന് മോളെ ‘.. എന്നെ ഫസ്റ്റ് നൈറ്റിൽ എന്താ പറഞ്ഞേ ഫാൻസി ഡ്രസ് എന്നല്ലേ, കാണിച്ച് തരാട്ടാ.. അറിഞ്ഞ് പെരുമാറിക്കോ നന്ദ …….. ലെറ്റ്സ് സ്റ്റാർട്ട്,

“” ഉണ്ട് മുത്തശ്ശി, റൂമിൽ നിറെ കുപ്പിയാ, ന്നട്ട് എന്നോട് വഴക്കിന് വരും, കുടിക്കരുത് എന്ന് പറഞ്ഞാ അടിക്കാനും….””

കരഞ്ഞ് പറഞ്ഞ് ഫലിപ്പിച്ചു,

“ഹോ എൻ്റെ ഉള്ളിൽ ഒരു നടി ഉറങ്ങി കിടപ്പുണ്ടായിരുന്നോ ?? ഇപ്പ കണ്ട ഒരു ചാൻസ് കിട്ടിയപ്പോ ആ നടി ഉണർന്ന് എണീറ്റ് ബാത്ത് റൂമിൽ പോയത്,

നോക്കുമ്പോ മുത്തശ്ശി കണ്ണ് തുടക്കുന്നു, എന്നിട്ട്  ഇനി ണ്ടാവാതെ മുത്തശ്ശി നോക്കിക്കോളാം എന്നൊരു ഉറപ്പും,

“നീങ്ങൾ തീർന്നു മോനെ കണ്ണേട്ടാ…..”

എന്നും പറഞ്ഞ് തിരിഞ്ഞതും, പിന്നിൽ ആ സാധനം കെയ്യും കെട്ടി വാതിലിൽ ചാരി… എന്നെയും തുറിച്ച് നോക്കി നിൽപ്പുണ്ട്””

“”എൻ്റെ ദേവി’ …. അല്ല !! ഞാനെന്താ ഇവിടെ…. എനിക്കെന്താ പറ്റിയേ?? ഞാൻ എന്നാ പോയിട്ട്….. “”

മെല്ലെ സ്കൂട്ടായപ്പോഴേക്ക് മുത്തശ്ശി കണ്ണനെ ഫ്രയിംഗ് തുടങ്ങിയിരുന്നു,

വേഗം അടുക്കളയിലേക്ക് പോയി…. ചിത്രേച്ചി യുടെ കൂടെ നിന്ന് ചായക്ക് വെള്ളം എടുത്ത് വച്ചതിൽ പരവേശം കാട്ടി കൊഴുക്കട്ടയിട്ടു കൊടുത്തു….

“”നീയെന്താ ഈ ഉണ്ടാക്കണേ??””

“”ശരിയാണല്ലോ എന്താ ഇത്??””

“” ഇങ്ങട് മാറിയേ ഞാൻ ഉണ്ടാക്കിക്കോളാം””

മെല്ലെ തിരിഞ്ഞതും വാതിൽക്കൽ സാക്ഷാൽ ആരവ് കൃഷ്ണൻ,

” വീണ്ടും പെട്ടല്ലോ ദേവ്യേ””

“”ദേ കണ്ണേട്ടൻ !! ഞാൻ അപ്പഴേ പറഞ്ഞില്ലേ

കണ്ണേട്ടന് ചായ ഇടാൻ.. ഞാൻ വേഗം ഇടാം, എവിടെ ചട്ടി… അല്ല പാത്രം…””

ഇതൊക്കെ എപ്പോ എന്ന മട്ടിൽ ചിത്രേച്ചി നിൽക്കുന്നുണ്ട്,

“”ദേവ !!! ഞാൻ റൂമിൽ കാണും ചായ അങ്ങോട്ട് കൊണ്ടുവന്നാ മതി, “”

“” പെട്ടു, വീണ്ടും പെട്ടു,

ഒരു രക്ഷയും ഇല്ലാണ്ട് ചായേം കൊണ്ട് റൂമിലെത്തി,

കൈയ്യൊക്കെ വിറച്ച് ചായ എതാണ്ട് പാതിയോളം വരുന്ന വഴിയിൽ ഒഴിച്ച് കളഞ്ഞിട്ടുണ്ട്,

പാതി തുറന്ന് കിടക്കുന്ന വാതിലിലൂടെ ഉള്ളിലേക്ക് കയറിയപ്പോൾ കണ്ടു വാതിൽ അടയുന്ന ശബ്ദം,

തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു വാതിൽ ബോൾട്ടിട്ട് തൻ്റെ നേരെ വരുന്ന ആരവിനെ,

(തുടരും)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

ഒറ്റ മന്ദാരം

മഹാദേവൻ

ദേവയാമി

അനന്തൻ

നിർമ്മാല്യം

 

4/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!