ഒരു നല്ല സമയം കാത്തിരിക്കുവായിരുന്നു കണ്ണൻ……………….. ഉണ്ണിയങ്കിൽ പറഞ്ഞത് മുഴുവൻ മനസ്സിൽ ഓടിക്കളിക്കുന്നുണ്ട്…………. അവിടെ വെച്ചു തലകുലുക്കി സമ്മതിച്ചു പക്ഷേ അമ്മയുടെ അടുത്ത് പറയാൻ വരുമ്പോൾ മുട്ടു കൂട്ടിയിടിക്കുന്നു…………….. അമ്മ വഴക്ക് പറയുവോ……………. അടിക്കുമോന്ന് ഒരു പേടി ………………. പക്ഷേ നാച്ചിയും സേതുവും അമ്മുവും താനും ഒരേ വീട്ടിൽ.. ഓർത്തപ്പോൾ തന്നെ സന്തോഷം തോന്നി ഒപ്പം പേടി മാറുന്നതും അറിഞ്ഞു…
അമ്മുട്ടിക്ക് വാരിക്കൊടുക്കുമ്പോഴും അമല ശ്രദ്ധിച്ചത് കണ്ണനെ ആയിരുന്നു…………….. ചോറ് വായിലോട്ടു പോകുന്നുണ്ട് പക്ഷേ ആളിവിടെ ഒന്നുമല്ല……………… കുറച്ചു നേരമായി ഇങ്ങനെ………………… ചോദിക്കാൻ പോയില്ല………………. അവൻ തനിയെ പറയും…………….. അമ്മുട്ടിയെ കിടത്തി ഉറക്കി……………… അപ്പോഴും ചിന്തയിലായിരുന്നു കണ്ണൻ……………….. പേപ്പർ വാല്യൂവേഷൻ ഉണ്ടായിരുന്നതിനാൽ അതിൽ മാത്രം ശ്രദ്ധിച്ചു അമല……………..
ഇത് തന്നെ പറ്റിയ സമയം…………….. ഇനി അമ്മ രണ്ടടി തന്നാലും കുഴപ്പമില്ല……………. അമ്മുട്ടി ഉറങ്ങിയല്ലോ………….,… അവൾ കണ്ടാൽ നാണക്കേട് മാത്രമല്ല നാടു മുഴുവൻ പറയുകയും ചെയ്യും……………… ഇനിയിപ്പോൾ അടി കിട്ടിയാലും ഉറക്കെ കരയാതെ ഇരുന്നാൽ മതിയല്ലോ………………..അമ്മു…………..
മ്മ്………… അമല മൂളിക്കേട്ടു……………. അമ്മൂ…………. ഒന്നുകൂടി വിളിച്ചു കണ്ണൻ…………………
എന്താടാ………. പറ…………….അമല തിരിഞ്ഞു നോക്കാതെ പറഞ്ഞു……………..
നമുക്ക് സേതുനേം നാച്ചിയെയും ഇങ്ങോട്ട് കൊണ്ടുവരാം അമ്മൂ …………………
അല്ലെങ്കിലും രണ്ടാളും ഇവിടെ തന്നെയല്ലേ ഹോളിഡേയ്‌സ് എല്ലാം……………..
അങ്ങനെ അല്ല………….. ഇനി തിരിച്ചു വിടാതെ ഇവിടെ പിടിച്ചു നിർത്താം……….
അതിന് സേതു സമ്മതിക്കുമോന്നാ…………… അമല കളിയായി പറഞ്ഞു…………
അമ്മ പറഞ്ഞാൽ സമ്മതിക്കും…………….. അമ്മ സേതുവിനെ കല്യാണം കഴിച്ചാൽ അവരിവിടെ തന്നെ കാണില്ലേ…………… എനിക്ക് നാച്ചിയെ പിരിയുകയും വേണ്ടാ……………..
അമലയുടെ ഭാഗത്തു നിന്നും ഒരു മറുപടിയും ഉണ്ടായില്ല………………. ചെയ്തുകൊണ്ടിരുന്ന പണി പോലും നിർത്തിയെന്ന് തോന്നുന്നു…………….. കണ്ണൻ ഒന്നെത്തി നോക്കി………….. ഒന്നും ചെയ്യാതെ കവിളിൽ രണ്ടു കൈയ്യും അമർത്തി പിടിച്ചു എങ്ങോട്ടോ നോക്കിയിരിക്കുകയാണ്…………………….. കണ്ണൻ അടുത്തേക്ക് ചെന്നു കയ്യിൽ പിടിച്ചു………………
ഇത്രയൊന്നും ചിന്തിക്കാനുള്ള കഴിവ് എന്റെ കണ്ണനില്ല………….. ആരാ പറഞ്ഞത് ഇങ്ങനെ ഒക്കെ അമ്മയോട് പറയാൻ…………….
കണ്ണൻ മുഖം കുനിച്ചു പിടിച്ചു……………. താടിയിൽ പിടിച്ചു പൊക്കിയിട്ട് ഒന്നുകൂടി ചോദിച്ചു…………….. പറ……… ആരാ ഇങ്ങനെ ഒക്കെ പറഞ്ഞത് മോനോട്……………
അമ്മു ദേഷ്യപ്പെടുവോ………….. വഴക്ക് ഉണ്ടാക്കുവോ……………
ഇല്ലെടാ പൊന്നേ…………. ഇങ്ങനെ ഒരു കാര്യം സംസാരിക്കേണ്ടത് മോൻ അല്ല…………… അമ്മു നേരിട്ട് സംസാരിച്ചോളാം ആരായാലും……………. പറ……….. ആരാ…………..കണ്ണനെ ചേർത്തു പിടിച്ചു ചോദിച്ചു ………………..
ഉണ്ണിയങ്കിൾ………..
ആഹാ… ഞാൻ ഊഹിച്ചു……………
അഭിയങ്കിളും ഉണ്ട്………..,…. എന്തായാലും അമ്മു പോയി ചോദിക്കും…….. അപ്പോൾ പിന്നെ പാവം ഉണ്ണിയങ്കിളിനെ മാത്രമായിട്ട് വഴക്ക് കേൾപ്പിക്കേണ്ടെന്നു വെച്ചു……….ഒരു കൂട്ടിരിക്കട്ടെ മാമന്….
വിചാരിച്ചു ആ വാലും ഉണ്ടായിരിക്കുമെന്ന്……………. അപ്പോൾ അതായിരുന്നു ഇന്ന് എല്ലാവരും കൂടി കണ്ണുകൊണ്ട് ഒരു കഥകളി ഒക്കെ അല്ലേ……….. അമലു വധം ആയിരുന്നുവെന്ന് ഞാൻ അറിഞ്ഞില്ലല്ലോ എന്റെ കണ്ണാ……….,… വാ കിടക്കാം……………… അമലു കണ്ണനെയും കൂട്ടി വന്നു കിടന്നു…………….
അമ്മു………. ഞാൻ കാര്യമായിട്ട് പറഞ്ഞതാ………….. എനിക്ക് സേതുനേം നാച്ചിയേയും വല്യ ഇഷ്ടമാണ്………….. അമ്മു സേതുവിനെ കല്യാണം കഴിച്ചാൽ പിന്നെ അവർ ഇവിടെ ഉണ്ടാവില്ലേ………….. എന്നും………നാചിക്കും അമ്മുനെ വലിയ ഇഷ്ടമാണല്ലോ………….. പിന്നെന്താ…………..
അമ്മുന് നല്ല ക്ഷീണം ഉണ്ട് കണ്ണാ………… നമുക്ക് നാളെ സംസാരിക്കാം…………. ഇപ്പോ മോൻ ഉറങ്ങിക്കോ……………. കണ്ണനെ പതിയെ തട്ടിക്കൊടുത്തു അമല………….. പിന്നെയൊന്നും മിണ്ടാതെ കിടന്നു രണ്ടാളും ………………
അപ്പോൾ താനറിയാതെ ഇങ്ങനെ ഒക്കെ ഇവിടെ നടക്കുന്നുണ്ട് അല്ലേ…………. ഒന്ന് കല്യാണം കഴിച്ചതിന്റെ ക്ഷീണം മാറിവരുന്നതേയുള്ളു…………….. അപ്പോഴാ ഇനി അടുത്തത്……………….ഈശ്വരാ ഇത് സേതു അറിയും മുന്നേ എല്ലാത്തിന്റെയും വാ അടപ്പിക്കണം………….. അല്ലെങ്കിൽ ആ മനുഷ്യന്റെ മുന്നിൽ പോകാൻ പറ്റില്ല……….. ശ്ശേ…………… ഉണ്ണിയേട്ടനെ ഞാനൊന്ന് നാളെ കാണട്ടെ………………. ശരിയാക്കിത്തരാം………. കണ്ണന്റെ മനസ്സിൽ ഇത്രയും ആഴത്തിൽ എന്തെങ്കിലും പതിയണമെങ്കിൽ അത് ഉണ്ണിയേട്ടനെക്കൊണ്ട് മാത്രമേ സാധിക്കൂ……………. അത് മുൻപും തെളിയിച്ചതാണ്……………… എന്തായാലും നേരം ഒന്ന് വെളുത്തോട്ടെ…………….എല്ലാം ശരിയാക്കി കൊടുക്കാം…………… അമ്മയെ കല്യാണം കഴിപ്പിക്കാൻ ബ്രോക്കർ പണി ഏറ്റെടുത്തേക്കുവാ കള്ളക്കണ്ണൻ…………….. അമ്മുന് എന്റെയീ മോൻ മാത്രം മതി…………… എന്നും ………… പുതിയ ബന്ധങ്ങൾ ഒന്നും വേണ്ടാ………………. ഉറങ്ങിയ കണ്ണന്റെ നെറ്റിയിൽ ഉമ്മ
കൊടുത്തു അമല പറഞ്ഞു…………………
പിറ്റേന്ന് വൈകുന്നേരം ഉണ്ണിയേട്ടന് അടുത്തേക്ക് പോയി…………. ആളിപ്പോൾ രണ്ടു ദിവസം കൂടുമ്പോൾ കൂടുമ്പോൾ വരാറുണ്ട്……………. കുഞ്ഞേച്ചിയെ പിരിഞ്ഞു ഇരിക്കാൻ കഴിയില്ല കക്ഷിക്ക്……………. നടന്നു ചെല്ലുമ്പോൾ ദൂരേന്നെ കണ്ടു അഭിയേട്ടൻ വാണം വിട്ടതുപോലെ അകത്തേക്ക് ഓടി പോകുന്നത് ……………. തന്നെ കണ്ടിട്ടാണെന്ന് അമലയ്ക്ക് മനസ്സിലായി………………. അകത്തേക്ക് കയറുമ്പോ ദേവുവിനോട് പറഞ്ഞു……………. മര്യാദക്ക് നിന്റെ കേട്ടിയോനോട് എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടോളാൻ പറ……………….. അല്ലെങ്കിൽ ഇന്നിവിടെ പലതും നടക്കും………………..ഞാൻ കണ്ടു നൂറിൽ വിടുന്നത്……………..
നാനും കണ്ടു അച്ഛൻ ഓടുന്നത്………………. അമല കൈകെട്ടി നിൽക്കുന്ന പോലെ തന്നെ അമ്മുട്ടിയും കൈകെട്ടി നിന്നു പറഞ്ഞു………….
ഈ മനുഷ്യൻ എവിടെ പ്രോഗ്രാം അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ ദൈവമേ…………..,….ഇങ്ങു പോരേ അഭിയേട്ടാ…………… രക്ഷയില്ല…………… അവൾ കണ്ടു……………….ദേവൂ വിളിച്ചു പറഞ്ഞു………….
സാറ്റേ…………… ഇനി ഞാൻ എണ്ണാം ദേവൂ പോയി ഒളിച്ചോ…………,…. അഭി ദേവുവിന് മുന്നിലേക്ക് വന്നു…………………. അമലയെ കണ്ടപ്പോൾ മുഖത്ത് പല പല എക്സ്പ്രഷൻ വന്നു പോയി…………………… ആഹാ……….. അമലു എപ്പോ വന്നു…………..ഞാൻ കണ്ടേയില്ല………………
അമലയ്ക്ക് ചിരി പൊട്ടിയെങ്കിലും കടിച്ചു പിടിച്ചു നിന്നു………………. ദേഷ്യത്തിൽ കൈകെട്ടി അഭിയേട്ടന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു……………………. അമ്മുട്ടി അമലയെ ഒന്ന് നോക്കിയിട്ട് അതേ എക്സ്പ്രെഷൻ തന്നെ ഇട്ടു അച്ഛനെ സൂക്ഷിച്ചു നോക്കി നിന്നു……………….. അഭി കണ്ണനെ നോക്കിയപ്പോൾ അവന്റെ മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു നടന്നത് എന്തൊക്കെയാണെന്ന്………………… കീഴടങ്ങുക………… വേറൊരു വഴിയുമില്ല…………
ഇങ്ങനെ ഒരു ഐഡിയ കൊണ്ടുവന്നത് ഞാനാണ്………………..
അളിയനോട് പറഞ്ഞപ്പോൾ ഓക്കെ പറഞ്ഞു കൂടെ കൂടി……………
കണ്ണനെ ഏൽപ്പിച്ചത് ആർക്കും നിന്നോട് പറയാൻ ധൈര്യമില്ലാഞ്ഞിട്ടാണ്…………
നിനക് പറ്റിയൊരു പങ്കാളിയെ കിട്ടുക എന്നുള്ളത് ഞങ്ങളുടെ അന്ത്യാഭിലാഷം ആണ്………….
കിലുക്കത്തിൽ രേവതി പറയും പോലെഒറ്റശ്വാസത്തിൽ അഭിയേട്ടൻ എല്ലാം പറഞ്ഞു…….. ഞാൻ ഇത്രേ ചെയ്തുള്ളു………,.. അതിനാ ഇവൻ………….. കണ്ണനെ നോക്കി കോക്രി കാണിച്ചു……………. രണ്ടിന്റെയും മുഖഭാവവം കണ്ടാൽ എന്തൊരു പാവമാ ………………. അപ്പോഴേക്കും ബഹളം കേട്ട് ഉണ്ണിയേട്ടനും കുഞ്ഞേച്ചിയും വന്നു………….. ഉണ്ണി അമലയെ കണ്ടപ്പോൾ പെട്ടത് പോലെയായി…………..എല്ലാവരും മുഖത്തോട് മുഖം നോക്കി……….
എനിക്കൊരു ആലോചന നടക്കുന്നുണ്ടെന്നറിഞ്ഞു വന്നതാ………….. ഇപ്പോ മനസ്സിലായി ഞാനാണ് ഈയൊരു കാര്യം അവസാനം അറിയുന്നതെന്ന്……………. ഡിവോഴ്സ് കിട്ടാൻ കാത്തിരിക്കുവായിരുന്നോ എല്ലാം കൂടി എന്നേ പിടിച്ചു കെട്ടിക്കാൻ…………….ഒന്ന് സമാധാനത്തിൽ ജീവിച്ചു വരുന്നതേ ഉള്ളൂ ഞാൻ …………..
ഇത് ഇവിടെ വെച്ചു നിർത്തിക്കോ എല്ലാവരും…………. സേതു ഒന്നും അറിയാത്തതു കൊണ്ടു ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല……………. ചുമ്മാ അയാളെ കൂടി വിഷമിപ്പിക്കാൻ………………… അത്രയും പറഞ്ഞിട്ട് അമ്മയുടെ അടുത്തേക്ക് നടന്നു………………
അതിന് സേതുവിന് വിഷമം ഒന്നുമില്ല സന്തോഷം ആണെങ്കിലോ…………………. സേതുവിന്റെ അഭിപ്രായം അറിഞ്ഞിട്ട് തന്നെയാ നിന്നോട് എല്ലാം പറഞ്ഞത്…………..
അമല വിശ്വാസം വരാത്തത് പോലെ തിരിഞ്ഞു നിന്നു ഉണ്ണിയെ നോക്കി…………എന്താ പറഞ്ഞേ ഉണ്ണിയേട്ടൻ…………. സേതുവിന് സമ്മതമാണെന്നോ………………. അപ്പോൾ………. നിങ്ങൾ എല്ലാവരും കൂടി തീരുമാനിച്ചു കഴിഞ്ഞോ എല്ലാം……………….. അമലയുടെ മുഖത്തു ദേഷ്യമാണോ വിഷമം ആണോന്ന് മനസ്സിലാക്കാൻ സാധിച്ചില്ല ആരെക്കൊണ്ടും……….,…….
എനിക്ക് തെറ്റി………….. ഹേമന്തിനെ ഉപേക്ഷിച്ചു വരുമ്പോൾ ഞാൻ കരുതി എല്ലാവരും എന്നേ ചേർത്തു പിടിക്കുമായിരിക്കുമെന്ന്…,…………….. എല്ലാവരും കൂടെ ഉണ്ടാവുമെന്ന് തെറ്റിദ്ധരിച്ചു………………… ഞാൻ ഡിവോഴ്സ് ആയി വീട്ടിൽ നിൽക്കുന്നത് നിങ്ങൾക്കൊക്കെ നാണക്കേട് ആയി തോന്നിത്തുടങ്ങിയോ……….. അതോ ഭാരമായി തോന്നുന്നുണ്ടോ…………….. അമലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…………… അമലയുടെ ശബ്ദം ഉയർന്നപ്പോൾ അമ്മുട്ടി പേടിച്ചു അമലയോട് ചേർന്നു നിന്നു…………… അമല കരഞ്ഞു സംസാരിക്കുന്നത് കൂടി കണ്ടപ്പോൾ അമ്മുട്ടി അമലയുടെ കാലിൽ കെട്ടിപ്പിടിച്ചു വലിയ വായിലെ കരയാൻ തുടങ്ങി………………. കൂടെ കണ്ണനും വിതുമ്പി വിതുമ്പി വരുന്നുണ്ട്…………….. അമല അമ്മുട്ടിയെ കയ്യിലെടുത്തു തോളിൽ ചേർത്ത് കിടത്തി പുറത്തു തട്ടി ആശ്വസിപ്പിച്ചു ……………..
എല്ലാം അറിയുന്ന നിങ്ങളൊക്കെ തന്നെ ഇങ്ങനെ ചെയ്യണം………….. വിവാഹമാണോ എല്ലാത്തിനുമുള്ള പരിഹാരം…………….. ഇങ്ങനെ ഒക്കെ തീരുമാനിക്കുമ്പോൾ ഒരു വാക്ക് എന്നോട് ചോദിച്ചോ ആരെങ്കിലും…………… അതോ എന്റെ സമ്മതം ആവശ്യമില്ലെന്ന് തോന്നിയോ………..നീ പോലും ഇതിന് കൂട്ട് നിന്നല്ലോ ദേവൂ…,.,………..നിങ്ങൾ എല്ലാവരും തുടങ്ങി വെച്ചത് നിങ്ങൾ തന്നെ അവസാനിപ്പിച്ചോണം…………….. അവസാനവാക്കെന്നപോലെ പറഞ്ഞിട്ട് കണ്ണനെ പോലുമൊന്ന് ശ്രദ്ധിക്കാതെ അമ്മുട്ടിയെ എടുത്തു കൊണ്ടു അമല ആ വീട് വിട്ടു………………
അമ്മു അവഗണിച്ചത് സഹിക്കാൻ കഴിയാതെ കണ്ണൻ ഓടിപ്പോയി ഉണ്ണിയെ കെട്ടിപിടിച്ചു ശബ്ദമില്ലാതെ കരഞ്ഞു …………….. അനു അവനെ തലോടി അടുത്ത് നിന്നു………………… ദേവുവും അഭിയും പരസ്പരം നോക്കി………….. ആരുമൊന്നും മിണ്ടാതെ ആകെയൊരു മൂകത മാത്രമായി……………… അമലയുടെ കണ്ണു നിറഞ്ഞു കണ്ടപ്പോൾ ഒന്നും വേണ്ടിയിരുന്നില്ല എന്ന് എല്ലാവർക്കും ഒരേപോലെ തോന്നി……………….
അമ്മുട്ടി ഇടയ്ക്കിടെ തോളിൽ നിന്നും തലപൊക്കി അമലയുടെ മുഖത്തേക്ക് നോക്കുന്നുണ്ട്………………. കണ്ണു കലങ്ങിയിരിക്കുന്നത് കാണുമ്പോൾ വീണ്ടും കഴുത്തിൽ ഇറുക്കി കെട്ടിപ്പിടിച്ചു തിരികെ തോളിലേക്ക് ചായും……………….. വീട്ടിലെത്തി നേരെ പിറകുവശത്തു പോയിരുന്നു അമ്മുട്ടിയെ മടിയിലേക്കിരുത്തി നെഞ്ചിൽ ചേർത്ത് പിടിച്ചു…,……………..
എങ്ങനെ തോന്നി എല്ലാവർക്കും ഇങ്ങനെ ഒന്ന് ചിന്തിക്കാൻ………………. കണ്ണൻ പറഞ്ഞപ്പോൾ തമാശയ്ക്ക് ആരെങ്കിലും പറഞ്ഞതാവുമെന്ന് കരുതി……………… അണിയറയിൽ ഇങ്ങനെ ഒരു ആലോചന നടക്കുന്നുണ്ടെന്ന് അറിഞ്ഞില്ല…,………….. അതും സേതു കൂടി അറിഞ്ഞുകൊണ്ട്……………… അയാൾ തന്നെക്കുറിച്ച് എന്താവും കരുതുക……………. ഡിവോഴ്സ് കിട്ടാൻ കാത്തിരുന്നത് പോലെ………..,……,. ഓർക്കും തോറും അമലയ്ക്ക് ദേഷ്യവും സങ്കടവും കൂടി കൂടി വന്നു………………..തന്റെ അഭിമാനത്തിൽ ആണ് എല്ലാവരും കൂടി കത്തി വെച്ചിരിക്കുന്നത്………….. കണ്ണു രണ്ടും നിറഞ്ഞൊഴുകി അമ്മുട്ടിയുടെ കവിളിൽ വീണു …..,……………..
അമ്മുമ്മ കരയണ്ട കേട്ടോ ………….. അമ്മുട്ടിക്ക് വെസമം വരുല്ലേ …………… ഇനീം വക്ക് ഉണ്ടാക്കിയാൽ അമ്മുട്ടി മാമനിട്ട് അടി തൊടുത്താം……………………..പറയുന്ന കൂടെ കണ്ണു രണ്ടും തുടച്ചു കൊടുക്കുന്നുണ്ട്…………… എന്നിട്ട് വീണ്ടും നെഞ്ചിൽ ചാരിയിരിക്കും………………
അമ്മുട്ടിയെ ചേർത്തു പിടിച്ചുകൊണ്ടിരുന്നപ്പോഴാണ് കണ്ണൻ തനിക്കൊപ്പം വന്നില്ലെന്ന് ഓർത്തത്……………… അവന് വിഷമം ആയിക്കാണുമോ……………. അവന്റെ മുന്നിൽ വെച്ച് ഇതേവരെ കരഞ്ഞിട്ടില്ല………………. താൻ കുറച്ചു ബോൾഡ് ആണെന്ന് അവന് തോന്നണമെന്ന് ആഗ്രഹിച്ചു………………ആ ഒരാഗ്രഹം ആണ് ഇന്ന് നഷ്ടമായത്………………… തന്നെ മനസ്സിലാക്കിയെന്നു വിചാരിച്ച ദേവു കൂടി ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ വല്ലാത്ത വിഷമവും ദേഷ്യവും തോന്നി………….. പിടിച്ചു നിൽക്കാനായില്ല……………….. മനസ്സ് ഒന്ന് തണുത്തപ്പോൾ കണ്ണനെ കാണാൻ തോന്നി…………… ഒപ്പം അമ്മുട്ടിയെ ഒന്നുകൂടി ചേർത്തു പിടിച്ചു നെറുകയിൽ ഉമ്മ
കൊടുത്തു…………………… എന്തൊക്കെ വന്നാലും അമ്മുട്ടി ഒരിക്കലും തന്നെ ഉപേക്ഷിച്ചു പോകില്ലന്ന് അമല ഒന്നുകൂടി ഉറപ്പിച്ചു….,,….,..,…….. അമ്മുട്ടിയെ നെഞ്ചിൽ നിന്നും മാറ്റി ചിരിയോടെ ചോദിച്ചു……………….
നീ അമ്മുവമ്മേടെ കുഞ്ഞാണോ അതോ ദേവൂന്റെ കുഞ്ഞാണോടീ കാന്താരി …………….നമുക്ക് കണ്ണൻ ചേട്ടനെ വിളിച്ചുകൊണ്ടു വരണ്ടേ……………… ഹോംവർക്ക് ചെയ്യാനില്ലേ രണ്ടാൾക്കും……………..
അമ്മുട്ടി തലയാട്ടി……………… അമ്മുമ്മയുടെ മുഖമൊന്നു തെളിഞ്ഞപ്പോൾ ആ കുഞ്ഞുമുഖവും വിടർന്നു……………….ചാടി നിലത്തിറങ്ങി………………… അമല എഴുന്നേറ്റത്തും മുടി ആട്ടിയാട്ടി തുള്ളിത്തുള്ളി അമലയുടെ കൈയ്യും പിടിച്ചു അകത്തേക്ക് നടന്നു………………….. ഹാളിൽ എത്തിയതും എല്ലാവർക്കും ഒപ്പം ദേ നിൽക്കുന്നു കണ്ണൻ…………….. അമലയെ കണ്ടതും കണ്ണൻ ഓടി വന്നു കെട്ടിപ്പിടിച്ചു…………..,…
അമ്മുന് ഇഷ്ടമില്ലേൽ ഞാനിനി സേതുവിന്റെ കാര്യം പറയില്ല……………,. അവരെ കൊണ്ടുവരണ്ട ഇവിടെ………,,………. അമ്മു ഇനി കരയുവോ………………. കണ്ണൻ ഏങ്ങിക്കൊണ്ട് അമലയോട് ചോദിച്ചു…………. ഏങ്ങലടിയിൽ പല അക്ഷരങ്ങളും മുറിഞ്ഞുപോയിരുന്നു…………………അമല മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും അവനെ ചേർത്തുപിടിച്ചു അശ്വസിപ്പിച്ചു………………. ഏങ്ങലടി കുറയും വരെ ആരുമൊന്നും മിണ്ടിയില്ല……………… ആരെയും നോക്കാനും പോയില്ല അമല…………………
അമ്മുട്ടി എളിക്ക് കൈയ്യും കുത്തി ഉണ്ണിയെയും അഭിയേയും നോക്കിപ്പേടിപ്പിക്കുന്നുണ്ട്……………… തന്റെ അമ്മുമ്മയെ വിഷമിപ്പിച്ചതിന്………………… അവളുടെ നോട്ടവും നിൽപ്പുമൊക്കെ കണ്ടപ്പോൾ അഭി കണ്ണുരുട്ടി……………… കണ്ണ് കുത്തിപ്പൊട്ടിക്കുമെന്ന് ആംഗ്യം കാണിച്ചു……………… അവിടെ നിന്നുകൊണ്ട് കാലുപൊക്കി ഒരു ചവിട്ട് തരുമെന്ന് അവളും കാണിച്ചു………………
ദേവു അമലയ്ക്കരികെ വന്നു കണ്ണനെ കൂട്ടി കെട്ടിപ്പിടിച്ചു……………….. ഗർഭിണി ആയിപ്പോയി ഇല്ലെങ്കിൽ അടിച്ചു പെരപ്പുറത്തു കേറ്റിയേനെ തെണ്ടീ……………… അമലു ദേവുവിന്റെ ചെവിയിൽ പറഞ്ഞു……………..
എന്റെ അഭിപ്രായത്തിൽ നിന്നും ഞാൻ മാറിയിട്ടില്ല അമ്മു………………. നീ അടിച്ചാലും ഇടിച്ചാലും സാരമില്ല………..,………….നീ സന്തോഷത്തോടെ ജീവിക്കുന്നത് എനിക്ക് കാണണം………..,… അതിന് സേതു തന്നെയാ നല്ലതെന്നാ എന്റെ അഭിപ്രായം………………എത്ര നാളിങ്ങനെ തനിയെ കഴിയുമെടീ……………………
എനിക്കെന്റെ കണ്ണൻ ഉണ്ട്………….. അമ്മുട്ടി ഉണ്ട്………………. അതുമതി……………… ഇനിയൊരു തുണ എനിക്ക് വേണ്ടാ…….,………. അമലു തീർത്തു പറഞ്ഞു……………..
അവരൊക്കെ എത്ര കാലം നിന്റെ കൂടെ ഉണ്ടാവും……………..അവരുടെ ഭാവി നിന്റെ കയ്യിലാ………….. നിന്നെ തനിച്ചു വിട്ടിട്ട് രണ്ടാളും ഒന്ന് പഠിക്കാൻ കൂടെ ദൂരേക്ക് പോകുമെന്ന് തോന്നുന്നുണ്ടോ അമ്മു ……………… ഇല്ല……….. ഒടുവിൽ അവരുടെ വായിൽ നിന്നു നീ കേൾക്കാൻ ഇട വരരുത് അവരുടെ ഭാവി തകർത്തത് നീ കാരണമാണെന്ന്…………….. മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുതെന്ന് ഒരു ചൊല്ലുണ്ട് പെണ്ണേ………………… സത്യമാണത്………………….
എല്ലാം കേട്ടു നിൽക്കുന്ന അമലുവിന്റെ താടിയിൽ പിടിച്ചു ദേവു പറഞ്ഞു…………… നീയൊന്ന് ആലോചിക്ക്…………….. നിന്റെ സമ്മതമില്ലാതെ ആരും ഒന്നും ചെയ്യില്ല………..
അമല ഇല്ലെന്ന രീതിയിൽ തലയാട്ടി………….. ഒന്നും ആലോചിക്കാനില്ല ദേവു…………എനിക്കൊരു കൂട്ട് വേണ്ടാ………… തനിച്ചായാൽ അതെന്റെ വിധിയെന്നു കരുതിക്കോളാം ഞാൻ………….. അമല കണ്ണനെ ഒന്നുകൂടി ചേർത്തു പിടിച്ചു പറഞ്ഞു……………..
പിന്നെ വരാമേ…..
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ente written by Rohini Amy
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission