രണ്ടു ദിവസമായി കണ്ണൻ തന്നെ ഒന്നു വിളിച്ചിട്ടെന്ന് ഹേമന്ത് ഓർത്തു………………… അങ്ങോട്ട് വിളിച്ചാലും ബെൽ അടിച്ചു നിൽക്കുന്നതല്ലാതെ കാൾ അറ്റൻഡ് ചെയ്യുന്നില്ല………………..ചെറുതായി ടെൻഷൻ കയറിതുടങ്ങി………………. ഗീതു ആണ് അവനെ കൊണ്ടുവിട്ടതെന്ന് അമ്മ പറഞ്ഞു………………. അവൾ അവനോട് എന്തെങ്കിലും പ്രശ്നം ഉണ്ടാക്കി കാണുമോ……………… അതുകൊണ്ടാവുമോ രണ്ടു ദിവസമായി അവളുടെ മുഖത്തൊരു തെളിച്ചം ഒക്കെ ഉണ്ട്…………………വഴക്ക് ഉണ്ടാക്കാനോ കൂടുതൽ സംസാരത്തിനോ ഇപ്പോൾ വരാറില്ല………………..ഒന്നുകൂടി വിളിച്ചു നോക്കി കണ്ണനെ………………. ഈ തവണ കാൾ അറ്റൻഡ് ചെയ്തു…………….. അച്ഛാ…………. എന്നുള്ള വിളിയിലേ അവന്റെ വേദന അറിഞ്ഞു………………….. അവനെ കുറച്ചു നിർബന്ധിക്കേണ്ടി വന്നു എല്ലാമൊന്ന് തുറന്നു പറയാൻ………………….അവിടെ നടന്നതും സേതു ഒന്നും മിണ്ടാതെ പോയതുമെല്ലാം പറഞ്ഞു………………… അവനെ ആശ്വസിപ്പിച്ചു കാൾ കട്ട് ചെയ്തു……………..ഗീതു ചെയ്തത് ഒട്ടും ഇഷ്ടപ്പെട്ടില്ലെങ്കിലും സേതു അവിടെ നിന്നും പിണങ്ങി പോയെന്നറിഞ്ഞപ്പോൾ……… പിന്നീട് ചെന്നില്ലെന്ന് അറിഞ്ഞപ്പോൾ കുറച്ചൊരു സന്തോഷം തോന്നി………………….. സേതുവും ഗീതുവും തമ്മിൽ എന്തായിരിക്കും ബന്ധം………………….. അങ്ങനെ ഒരാളെപ്പറ്റി ഇതുവരെ തന്നോട് പറഞ്ഞിട്ടില്ലല്ലോ അവൾ ………………….ചിന്തിച്ചു കൊണ്ടു ഗീതുവിനരികിലേക്ക് പോയി…………….
എത്ര കുഞ്ഞുങ്ങൾ ഇനി ഉണ്ടായാലും കണ്ണന് തന്നെയാവും ഈ വീട്ടിൽ മുൻഗണന……………….അമലയോട് നീ എന്ത് സംസാരിച്ചു എന്നൊന്നും ഞാൻ ചോദിക്കുന്നില്ല………………….. പക്ഷേ കണ്ണനോട് എന്നെ കാണരുതെന്നും ഇങ്ങോട്ടേക്കു വരരുതെന്നും പറയാൻ നീയാരാണ്…………………….അതിന് നിന്നെ ആരാണ് ചുമതലപ്പെടുത്തിയത്……………… അവൻ ഇങ്ങോട്ട് വരികയും ചെയ്യും ……. എന്നെ കാണുകയും ചെയ്യും……………… അതിനി നീയെന്തൊക്കെ ആരോടൊക്കെ പറഞ്ഞാലും………………..ഹേമന്ത് കർശനമായി പറഞ്ഞിട്ട് പോയി……………………
അതൊന്നും വലിയ കാര്യമാക്കാൻ പോയില്ല ഗീതു………………. ചെയ്യുന്ന ജോലിയിൽ നിന്നും വ്യതിചലിച്ചതേയില്ല………………കേട്ടതായി പോലും നടിച്ചില്ല അവൾ……….തനിക്ക് പറയാനും തന്നെ കേൾക്കാനും ഒരാളെ കണ്ടെത്തിയതിന്റെ സന്തോഷം ആയിരുന്നു ഗീതുവിന്……………… അല്ലെങ്കിലും ഹേമന്ത് രണ്ടു ദിവസമായി ദേഷ്യത്തിലാണ് കണ്ണന്റെ കാൾ കാണാഞ്ഞിട്ട്………………… തന്നോടും എന്തെങ്കിലുമൊക്കെ ചോദിച്ച് ദേഷ്യപ്പെടുമെന്ന് കരുതി……………. എന്തായാലും അതുണ്ടായില്ല……………….
ഉണ്ണി സേതുവിനെ വിളിച്ചു ഒന്നു കാണണമെന്ന് പറഞ്ഞപ്പോൾ തന്നെ സേതുവിന് മനസ്സിലായി അമലയുടെ കാര്യം പറയാനാവുമെന്ന്………….. അതുകൊണ്ട് തന്നെ വലിയ ഉത്സാഹം കാട്ടിയില്ല………………. ഫോണിൽ പറയാൻ പറ്റുന്ന കാര്യമല്ലെന്ന് പറഞ്ഞതുകൊണ്ടാണ് ഇവിടെ വന്നത്…………….. താനും നാച്ചിയും കണ്ണനും ആദ്യമായി കണ്ടുമുട്ടിയ പാർക്ക്………. നാച്ചിക്ക് കുട്ടികളുടെ കളിയും ചിരിയും കാണുമ്പോൾ കുറച്ചു വഴക്ക് കുറയും…………… അതിന് കണ്ടുപിടിച്ച സ്ഥലമായിരുന്നു ഇത്……………. അന്ന് എല്ലാ ബെഞ്ചിലും ആളായിരുന്നു ഒരെണ്ണം ഒഴികെ…………… ഒരറ്റത്തു തനിച്ചിരുന്നു മറ്റുള്ള കുട്ടികളെ നോക്കിക്കാണുകയായിരുന്നു അന്ന് അവൻ………….. പ്രത്യേകിച്ച് പേരെന്റ്സിനൊപ്പം കളിക്കുന്ന കുട്ടികളെ……………..ബെഞ്ചിൽ നാച്ചിയെ ഇരുത്തി അടുത്തിരുന്നു………………… നാച്ചിയാണ് നിരങ്ങി നിരങ്ങി ആദ്യം അവനരികിലേക്ക് ചെന്നു ചേർന്നിരുന്നത്……………… ആദ്യമൊക്കെ ഒരു പരിചയവും അവന്റെ ഭാഗത്തു നിന്നുമുണ്ടായില്ല……………… പിന്നെ നാച്ചിയുടെ ചിരിയിൽ അവന് പിടിച്ചു നിൽക്കാനായില്ല………………..അന്ന് മുതൽ തുടങ്ങിയ കൂട്ടാണ്………….. വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്………………. നിഷ്കളങ്കതയോടെ ഉള്ള കൂട്ടായതിനാലാവും കുടുംബകാര്യങ്ങൾ അങ്ങനെ പറയാതിരുന്നതും ചോദിക്കാതിരുന്നതും ………………… അല്ലെങ്കിലും മൂന്നാൾക്കുമിടയിൽ അവന് പറയാനുള്ള ഒരേയൊരു വിശേഷം അമ്മു മാത്രമായിരുന്നു……………… അതും കുരുത്തക്കേടുകൾ മാത്രം……………… അമ്മു അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നൊക്കെ………..,..പറഞ്ഞിട്ട് അവൻ തന്നെ പൊട്ടിച്ചിരിക്കും………….. പറച്ചിൽ കേട്ടപ്പോൾ അതൊരു കുട്ടിയാവുമെന്നാണ് കരുതിയത്……………… അമ്മയാണെന്ന് കരുതിയില്ല……………….
സേതു വന്നിട്ട് ഒരുപാട് നേരമായോ……………. ഉണ്ണിയുടെ ശബ്ദം കേട്ടപ്പോഴാണ് സേതു ഓർമ്മയിൽ നിന്നും പുറത്തു വന്നത്……………. സേതു കൊടുത്ത ചിരിയിൽ പഴയ ആ ഒരു സന്തോഷം ഇല്ലെന്ന് തോന്നി ഉണ്ണിക്ക്……………
നാച്ചി എവിടെ………………. സേതുവിന് അടുത്തേക്കിരുന്നു ഉണ്ണി ചോദിച്ചു………..
അവൾ ഡേ കെയറിൽ ആണ്…………. കൊണ്ടു വരാൻ പോകണം…..,,……..
കുറച്ചു നേരമായിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്ന സേതുവിനോടായി ഉണ്ണി പറഞ്ഞു ……………………….. എനിക്കറിയാം സേതുവിന്റെ മനസ്സിൽ അമലയെപ്പറ്റി ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടെന്ന്……………..അതിനു മുന്നേ എനിക്കറിയേണ്ടത് ഗീതുവിനെ സേതുവിന് എങ്ങനെയാണ് പരിചയം എന്നാണ്……………..ഒന്നു തുറന്നു സംസാരിച്ചാൽ ഈ പിരിമുറുക്കം കുറയും എല്ലാവർക്കും………………… സത്യമെന്തെന്ന് അറിയുമ്പോൾ സേതു ഇങ്ങനെ ആവില്ല പ്രതികരിക്കുക………….. എനിക്കുറപ്പുണ്ട്……..,..,….
ഗീതുവിനെ എനിക്ക് ചെറുപ്പം മുതലേ അറിയാം……………….. ഒരേ വീട് പോലെ കഴിഞ്ഞതാണ് ഞങ്ങൾ……………….. വീട്ടുകാർ തമ്മിൽ ഒരിക്കലും അകലാതിരിക്കാൻ എന്റെയും ഗീതുവിന്റെയും വിവാഹം വരെ ആലോചിച്ചു……..,…………… പക്ഷേ ഞങ്ങൾക്കിടയിൽ അങ്ങനെ ഒരു സ്നേഹം ഉണ്ടായിരുന്നില്ല………………അവളാണ് പറഞ്ഞത് അവൾക്കൊരാളെ ഇഷ്ടമാണെന്നും അയാൾക്കൊപ്പമാണ് ജീവിക്കാൻ ആഗ്രഹിക്കുന്നതെന്നും………………. ഉടനെ വിവാഹം കാണുമെന്നും……………….. പെട്ടെന്നൊരു ദിവസം ആരോടുമൊന്നും പറയാതെ അവർ വീടു മാറിപ്പോകുകയാണുണ്ടായത് …………….., കുറെ നാൾ അന്വേഷിച്ചു………………. ഞങ്ങളോട് പോലും ഒരു വാക്ക് പറയാതെ അന്ന് പോയതിൽ ദേഷ്യം തോന്നിയിരുന്നു………..,……. പിന്നീട് ഇപ്പോഴാണ് കാണുന്നത്……………….. അന്ന് അമലയുടെ വീട്ടിൽ വെച്ച്…………………
സേതുവിനറിയുമോ ഗീതു അമലയുടെ ആരാണെന്ന്………………….. അവർ തമ്മിലുള്ള ബന്ധം എന്തെന്ന്…………………. ഉണ്ണി ചോദിച്ചു……………………
ഇല്ലെന്നുള്ള രീതിയിൽ ഒരു നോട്ടം കൊടുത്തെങ്കിലും ഗീതു പറഞ്ഞത് അനുസരിച്ചു സേതു ചോദിച്ചു………….. ഗീതുവിന്റെ ഹസ്ബന്റുമായി അമലയ്ക്കെന്താ ബന്ധം…………………. എന്തിനാണ് അവളുടെ ജീവിതത്തിൽ അമല കൈകടത്തുന്നത്…………. ഇതിനാലൊന്നും എനിക്കറിയേണ്ട കാര്യമില്ല എങ്കിലും ഗീതുവിന് ഇപ്പോൾ ഞാനല്ലാതെ വേറെ ആരുമില്ല……………… അവളെ അകറ്റി നിർത്താനുമാവില്ല എനിക്ക് ……………..
സത്യത്തിൽ സേതു താൻ എന്തൊരു ശുദ്ധനാടോ…………………ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്നു കരുതി അത് കണ്ണും പൂട്ടി വിശ്വസിക്കാൻ……………….ഉണ്ണി ചിരിയോടെ ചോദിച്ചു…………..
ആരെങ്കിലുമല്ലലോ………… ഉണ്ണിക്ക് അമല എങ്ങനെയോ അങ്ങനെ ആണ് എനിക്ക് ഗീതുവും…………… അവൾ പറയുന്നത് ഞാൻ വിശ്വസിക്കേണ്ടേ…………….
വിശ്വസിച്ചോളൂ…………. വേണ്ടാന്ന് ഞാൻ പറയുന്നില്ല…………….. പക്ഷേ അത് അമലുവിനെ കുറ്റപ്പെടുത്തിക്കൊണ്ടാവരുതെന്നു മാത്രം………………… അവളെനിക്ക് അനിയത്തിക്കുട്ടി മാത്രമല്ല………….. അവളും ദേവുവും എനിക്ക് മകളാണ്………………..
അമലയെപ്പറ്റി കേൾക്കാൻ ഇഷ്ടപ്പെടാത്തത് പോലെ സേതു മുഖം തിരിച്ചു…………… ഉണ്ണി ചെറിയൊരു ചിരിയോടെ പറഞ്ഞു…………… ഗീതു എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല………………. പക്ഷേ ഗീതു ഇപ്പോൾ ഭർത്താവെന്ന് അവകാശം പറയുന്ന ആള് തന്നെയാണ് അമലുവിന്റെ കഴുത്തിൽ താലി കെട്ടിയവൻ……………. കണ്ണന്റെ അച്ഛൻ………………ഹേമന്ത്……………….. അമലുവിന്റെ ജീവിതം ഒന്നുമല്ലാതാക്കിയവൻ…………..
സേതു ഒന്നും മനസ്സിലാകാതെ മുഖം ചുളിച്ചു…………………അപ്പോൾ ഗീതു……………… സേതു ആകാംക്ഷയോടെ ചോദിച്ചു……………………..
അമലുവിനെ ഹേമന്തിന് കല്യാണം കഴിപ്പിച്ചത് മുതൽ ഗീതു വന്നതുവരെയുള്ള ഉണ്ണിക്കറിയാവുന്ന കാര്യങ്ങൾ എല്ലാം സേതുവിനെ അറിയിച്ചു……………………..
ഇതൊന്നുമല്ല ആ വീട്ടിൽ അവൾ അനുഭവിച്ചത്………………….. ആരുമവളെ അവിടെ ഉപദ്രവിച്ചിട്ടുമില്ല ഒട്ട് സ്നേഹിച്ചിട്ടുമില്ല ……………….. പക്ഷേ ഒറ്റപ്പെടലും അവഗണനയും ഒരുപാട് അനുഭവിച്ചു…………………. കണ്ണൻ പോലും അവളെയൊന്ന് മനസ്സിലാക്കിയിരുന്നില്ല അന്നൊന്നും…………………. ചിലപ്പോൾ തോന്നാറുണ്ടെനിക്ക് അവളൊരു ടീച്ചർ ആയതു കൊണ്ട് മാത്രമാണ് ഭ്രാന്ത് അവളെ തേടി വരാതിരുന്നതെന്ന്……………… കുട്ടികളുമായി പകൽ സമയം ചിലവഴിക്കുന്നത് കൊണ്ടു മാത്രം…………….ആരും താൻ കാരണം വേദനിക്കാൻ പാടില്ലെന്ന് നിർബന്ധം പിടിക്കുന്നവളാണ് അവൾ…………….. അവളിലെ നന്മ അറിഞ്ഞുകൊണ്ട് തന്നെയാണ് കണ്ണൻ പോലും പിന്നീട് തേടി വന്നത്………………… അതിനാലാവും ഇപ്പോൾ ഹേമന്തും അവളെ ആഗ്രഹിക്കുന്നത് തന്നെ …………..
അപ്പോൾ ഹേമന്ത് ഇനി തെറ്റ് ഏറ്റുപറഞ്ഞു വിളിച്ചാൽ അമല ക്ഷമിച്ചു കൂടെ പോകുമോ………………
അമലയെ മനസ്സിലായിട്ടില്ല സേതുവിന് ഇപ്പോഴും…………….. അല്ലെങ്കിൽ ഇങ്ങനെ ഒരു ചോദ്യം ചോദിക്കില്ല……………………. ഉപേക്ഷിച്ചാൽ ഉപേക്ഷിച്ചത് തന്നെയാണ്……….. കണ്ണനാണ് ഇപ്പോൾ അവളുടെ ലോകം തന്നെ…………………… വേറൊന്നുമില്ല…………….. അവളിപ്പോൾ ആ ഒരു ജീവിതം ആഗ്രഹിക്കുന്നില്ല………അവൾ മനസ്സോടെ തന്നെയാണ് ഗീതുവിന് സ്വന്തം ജീവിതം കൊടുത്തത്……………. ആ ജീവിതം കൊണ്ടു അവൾക്ക് ഒരു പ്രയോജനവും ഉണ്ടായിരുന്നില്ല……………ഓർമ്മിക്കാൻ പോലും ഒരു നല്ല കാര്യം ഉണ്ടായിട്ടില്ല………….. അവൾ ഉള്ളപ്പോൾ തന്നെ പഴയ കാമുകിയുമായി ബന്ധം തുടരുന്നവനെ ഏത് പെണ്ണാണ് സ്നേഹിക്കുക………………. എല്ലാം ഉപേക്ഷിച്ചു ഇറങ്ങിപോന്നപ്പോൾ പോലും കരഞ്ഞിട്ടില്ല അവൾ……………… എന്നെ കാണുന്നത് വരെ……………… കണ്ണന് അവന്റെ അച്ഛനെ വലിയ ഇഷ്ടമാണ്………….. അതുകൊണ്ട് മാത്രമാണ് ഹേമന്ത് ഇന്നും ആരോഗ്യവാനായി നടക്കുന്നത്……………..കണ്ണൻ വേദനിക്കുന്നത് ആർക്കും സഹിക്കാൻ കഴിയില്ല…………….. അത് അമലുവിനെ വേദനിപ്പിക്കുന്നതിന് തുല്യമാണ്…………….
ഗീതു പറഞ്ഞു കേട്ടപ്പോൾ…..അതും അമലയെക്കുറിച്ച് കേട്ടപ്പോൾ……വല്ലാത്തൊരു ഷോക്ക് ആയിപ്പോയി……………… അയാളെക്കുറിച്ച് ഒരുപാടൊന്നും അറിയില്ലെങ്കിലും മനസ്സിൽ ഒരു രൂപമുണ്ടായിരുന്നു………………. അതാണ് ഗീതു പറഞ്ഞു കേട്ടപ്പോൾ ഇല്ലാതായത്………………. എനിക്ക് അമലയെക്കാൾ പരിചയമുള്ളതും അടുപ്പമുള്ളതും ഗീതുവിനോടാണ്…………….. അവളെ വിശ്വസിക്കാനാണ് മനസ്സ് പറഞ്ഞത്………………… വല്ലാതെ വിഷമിപ്പിച്ചു ഞാൻ അമലയെ…………….. ഒരു നന്ദി വാക്കു പോലും പറഞ്ഞില്ല…………..എന്റെ കുഞ്ഞിനെ നോക്കിയതിനു……………….
സേതുവിന് തെറ്റി…………….. അമലയെക്കാൾ വിഷമം ഉണ്ടായത് കണ്ണനാണ്………….. അവനാണ് സേതു ഒന്നും മിണ്ടാതെ നാച്ചിയെയും കൊണ്ട് പോയതെല്ലാം എന്നോട് പറഞ്ഞത്………………. കുഞ്ഞല്ലേ നല്ല വിഷമമുണ്ട്…………….. വെളിയിൽ കാട്ടുന്നില്ലെന്ന് മാത്രം……………… അവൻ അമലയുടെ മോനല്ലേ……………… അതങ്ങിനെയല്ലേ വരൂ…………
ഉണ്ണീ എനിക്ക് കണ്ണനെ ഒന്നു കാണണം…………… അവന്റെ വിഷമം മാറ്റണം………………തെറ്റാണ് ചെയ്തത്………………… വിശ്വസിച്ചു പോയി ഞാൻ ഗീതുവിനെ……………….. കഴിഞ്ഞ ദിവസം കണ്ടപ്പോൾ പോലും അമല ഒന്നും പറഞ്ഞത് കൂടിയില്ല എന്നോട്……………. ഞാൻ കുറച്ചു ദേഷ്യത്തിൽ സംസാരിക്കുക കൂടി ചെയ്തു…………. എന്നിട്ടു പോലും…………… അത്രയ്ക്കും ഇഷ്ടമുള്ളതുകൊണ്ടാണ് ഞാൻ ദേഷ്യപ്പെട്ടത് ……………. സ്വന്തം പോലുള്ളവർ തെറ്റ് ചെയ്യുമ്പോഴുള്ള ഒരു വിഷമം…………………. എല്ലാവരോടും ക്ഷമിച്ചില്ലേ അതുപോലെ എന്നോടും അമല ക്ഷമിക്കുമായിരിക്കും അല്ലേ……………
സേതു ചോദിക്കുന്നത് കേട്ടപ്പോൾ ഉണ്ണിയുടെ മുഖമൊന്നു തെളിഞ്ഞു…………….. മനസ്സിൽ നിന്നും മായിച്ചു കളഞ്ഞ ആഗ്രഹങ്ങൾ വീണ്ടും തിരികെ എത്തിയത് പോലെ……………
അമലുവിന് ക്ഷമിക്കാൻ മാത്രമേ അറിയൂ സേതു …………….. അതിനുള്ള പ്രധാന തെളിവാണ് ഗീതു ഇന്ന് ഹേമന്തിനൊപ്പം കഴിയുന്നത്…………… പിന്നെ കണ്ണൻ എന്നും ആ പാർക്കിൽ പോയിരിക്കാറുണ്ട്…………….. ഇപ്പോ ആ കുഞ്ഞിപ്പെണ്ണും കൂടെയുണ്ടെന്നു മാത്രം………… അമലയുടെ ഡ്യൂട്ടിയാണ് ഇപ്പോൾ രണ്ടിനെയും മെയ്ക്കുക എന്നുള്ളത്……………… പാവത്തിനെ വട്ടക്കൊട്ട വെള്ളം കുടിപ്പിക്കുവാണ് രണ്ടും കൂടി ……………………
സേതുവിനോട് യാത്ര പറഞ്ഞു പോകുമ്പോൾ ഉണ്ണിയുടെ മുഖത്ത് പഴയ ആ പ്രകാശമുണ്ടായിരുന്നു…………………. സേതു ഡേ കെയറിലേക് പോയി നാച്ചിയെ വിളിച്ചു തിരികെ പാർക്കിൽ വന്നപ്പോൾ കണ്ടു കണ്ണനും അമ്മുട്ടിയും കൂടി സംസാരിച്ചിരിക്കുന്നത്………………… അമ്മുട്ടിക്ക് ബിസ്ക്കറ്റ് പാക്കറ്റ് ശ്രദ്ധയോടെ പൊട്ടിച്ചു കൊടുക്കയാണ് കണ്ണൻ……………… അവളാണെങ്കിൽ കണ്ണന് നേരെ നീട്ടുന്നുമുണ്ട്………………. നാച്ചിക്ക് കണ്ണനെ കാട്ടിക്കൊടുത്തു നിലത്തേക്ക് വിട്ടു…………………. അവൾ പിച്ചവെച്ചു പതിയെ കണ്ണനരികിൽ എത്തി…………….. അമ്മുട്ടിയാണ് ആദ്യം നാച്ചിയെ കണ്ടത്……………… നാച്ചീ…………….. അവൾ അലറി വിളിച്ചു…………. കണ്ണൻ അത്ഭുതത്തോടെ ചാടി എഴുന്നേറ്റു ഓടിപ്പോയി നാച്ചിയെ കെട്ടിപ്പിടിച്ചു……….,…. കുറെയേറെ ഉമ്മകൾ രണ്ടാളും കൈമാറി……………… അമ്മുട്ടിയുടെ അടുത്തിരുത്തി നാച്ചിയെ……………….. സേതുവിന്റെ അരികിലേക്ക് ഒന്നു പോകാൻ മടിച്ചു കണ്ണൻ………………. സേതു തലയാട്ടി വിളിച്ചു അവനെ അടുത്തേക്ക്…..,…………
വേണ്ട കണ്ണൻ ചേറ്റാ പോവണ്ട……………… ചേതു ഇനീം കരയിപ്പിച്ചും…………. പോവണ്ടാ……………. കയഞ്ഞാൽ ഇനീം എന്റെ കയ്യിൽ തരാൻ മുറ്റായി ഇല്ല………………..തിന്നു തീത്തില്ലേ….,………..അമ്മുട്ടി കണ്ണന്റെ കയ്യിൽ നിന്നും വിടാതെ പിടിച്ചു വെച്ചുകൊണ്ട് പറഞ്ഞു………………
സേതുവിന്റെ അരികിലേക്ക് ചെല്ലണമെന്ന് കണ്ണനുണ്ടായിരുന്നു………………….. പക്ഷേ കണ്ണൻ അമ്മുട്ടിയെ അനുസരിച്ചു അവളുടെ കൂടെ നിന്നു……………….. ഇല്ലെങ്കിൽ അടിച്ചു കണ്ണു പൊട്ടിക്കുമെന്ന് അവനറിയാം…………..,….. ഒരു റിസ്ക് എടുക്കാൻ കണ്ണൻ തയ്യാറായില്ല……………….
സേതു അമ്മുട്ടിക്ക് മുന്നിൽ മുട്ടുകുത്തി നിന്നു…………..എന്റെ പൊന്നു അമ്മുട്ടി എന്നോട് ക്ഷമിക്ക്…………….. ഞാൻ ഇനി നിന്റെ കണ്ണൻ ചേട്ടനെ കരയിക്കില്ല……………. ഒന്നു കൂട്ടു കൂടാൻ പറ……………..
അമ്മുട്ടി കൈകെട്ടി നിന്ന് ഒന്നാലോചിച്ചു………….. എന്നിട്ട് വിരൽ ചൂണ്ടി ചോദിച്ചു………,.. ചത്യവായിട്ടും ഇനി കരയിക്കൂലാലോ…………..
സത്യം………….. ന്റെ അമ്മുട്ടിയാണെ സത്യം………………….. ഒന്നു കൂട്ട് കൂടാൻ പറയുവോ ………പ്ലീസ്………… സേതു അമ്മുട്ടിക്ക് മുന്നിൽ കൈകൂപ്പി ഒന്നുകൂടി കുനിഞ്ഞിരുന്നു………………. ചിരി വന്ന അമ്മുട്ടി കണ്ണനോടായി പറഞ്ഞു…………….. കൂട്ട് കൂട് കണ്ണൻ ചേറ്റാ……………. ചേതു പാവല്ലേ ………… നമ്മടെയല്ലേ…..,
കേൾക്കാൻ കാത്തിരുന്നത് പോലെ കണ്ണൻ ഓടിവന്നു സേതുവിന്റെ ദേഹത്തേക്ക് ചാടിക്കയറി………………. ബാലൻസ് കിട്ടാതെ സേതു മറിഞ്ഞു വീണു…………………….. അവർക്കു മേലേക്ക് അമ്മുട്ടിയും നാച്ചിയും കൂടെ എത്തിയപ്പോൾ നാലാളും കൂടി ഉരുണ്ടു മറിഞ്ഞു ആ പുല്ലിൽ കൂടെ……………. ക്ഷീണിച്ചു കിടന്നപ്പോൾ സേതു വിചാരിച്ചു തനിയെ കണ്ണനോട് മിണ്ടാൻ വന്നിരുന്നെങ്കിൽ കുറച്ചൊരു ബുദ്ധിമുട്ട് ഉണ്ടായേനെ…………… ഇതിപ്പോൾ അമ്മുട്ടി ആ ഒരു പ്രശ്നത്തിന് പെട്ടെന്ന് പരിഹാരം ഉണ്ടാക്കി തന്നു………………. അല്ലെങ്കിലും കുട്ടികൾക്കുള്ള വിവരം പോലും വിദ്യാഭ്യാസം ഉണ്ടെന്ന് കരുതുന്ന മുതിർന്നവർക്ക് ഉണ്ടാകാറില്ല………….
അമല കുട്ടികളെ കൂട്ടാൻ വന്നപ്പോൾ കണ്ടത് സേതുവിന്റെ നെഞ്ചിൽ കിടന്നു കാര്യം പറയുന്ന കണ്ണനെയാണ്……………….. തൊട്ടടുത്തിരുന്നു കളിക്കുന്നുണ്ട് അമ്മുട്ടിയും നാച്ചിയും………………. ഇതെപ്പോൾ സംഭവിച്ചു………….. കുറച്ചു വിഷമം ആയെങ്കിലും കണ്ണന്റെ ഈ കൂട്ട് നിന്നതിൽ കുറച്ചു സമാധാനം തോന്നിയിരുന്നു…………… പോകെപ്പോകെ കണ്ണനും നാചിക്കും തമ്മിൽ പിരിയാൻ ബുദ്ധിമുട്ട് ആകും………………
അമ്മുമ്മ വന്നേ………….. അമ്മുട്ടി ചാടിയെഴുന്നേറ്റു ബാഗ് എടുത്തു തോളിലിട്ടു………………. ആ സമയം കൊണ്ടു നാച്ചി പിച്ച വെച്ചു അമലയുടെ അടുത്തെത്തി കാലിൽ കെട്ടിപ്പിടിച്ചു………എടുക്കാൻ വേണ്ടി സാരിയിൽ പിടിച്ചു വലിച്ചു……..അവളെ എടുത്തു കയ്യിൽ ചേർത്തു……,. മുഖത്ത് അമർത്തിയൊരു ഉമ്മ
കൊടുത്തു… ഇത്രയും ദിവസം കാണാതിരുന്നതിന് നെഞ്ചിലെ വിഷമം മുഴുവൻ പുറത്തേക്ക് തള്ളി കളയുന്ന രീതിയിൽ ഒരു മുത്തം…….. അവളെ വീണ്ടും നെഞ്ചോട് ചേർത്തു പിടിക്കുമ്പോഴേക്കും കണ്ണനും സേതുവും എഴുന്നേറ്റു…………….. നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ പോയി ഓട്ടോ വിളിച്ചു വരാം……………….. നാച്ചിയെ കണ്ണനെ ഏൽപ്പിച്ചു സേതുവിന് ഒരു നോട്ടം പോലും കൊടുക്കാതെ അമല പറഞ്ഞു ………………..
വണ്ടിക്ക് എന്തു പറ്റി യെന്ന സേതുവിന്റെ ചോദ്യത്തിന് വണ്ടി വർക് ഷോപ്പിലാണ് ന്നു കണ്ണനാണ് മറുപടി കൊടുത്തത്………………..
വാ ഞാൻ കൊണ്ടുവിടാം……………സേതു പറഞ്ഞത് കെട്ടില്ലെന്നുള്ള മട്ടിൽ ഓട്ടോ വിളിക്കാൻ റോഡിലേക്ക് നടന്നു…………………
നിന്റെ അമ്മു നല്ല ദേഷ്യത്തിലാണല്ലോ കണ്ണാ……………..
അമ്മുന് ദേഷ്യം ഒന്നുമില്ല സേതു…………….. നാച്ചിയെ അമ്മുന് മിസ്സ് ചെയ്യുന്നുണ്ട്…………… എപ്പോഴും നാച്ചിയുടെ ഉടുപ്പെടുത്തു ഉമ്മ
കൊടുക്കുന്നത് കാണാം………………… ദേഷ്യമുണ്ടായിരുന്നെങ്കിൽ അമ്മു നാച്ചിയെ എടുക്കുമായിരുന്നോ…………………. കണ്ണൻ പറയുന്നത് കേട്ടപ്പോൾ സേതുവിന് വല്ലാത്തൊരു വിഷമം തോന്നി……………. ചെയ്തത് തെറ്റായിരുന്നുവെന്ന് നല്ല ബോധ്യമുണ്ടായിരുന്നു എങ്കിലും അമലയെപ്പറ്റി അങ്ങനെ ഗീതുവിന്റെ നാവിൽ നിന്നും കേട്ടപ്പോൾ വല്ലാത്തൊരു ദേഷ്യം തോന്നിയിരുന്നു………………..അങ്ങനെ ഒന്നുമല്ല ഈ അമ്മയെയും മകനെയും കുറിച്ച് താൻ വിചാരിച്ചു വെച്ചിരുന്നത്… ഹൃദയത്തിൽ മുൻപന്തിയിൽ തന്നെ ആയിരുന്നു അമലുവും കണ്ണനും….. വിഷമത്തിനേക്കാൾ അധികം ദേഷ്യം തോന്നിപ്പോയി….അതാണ് കണ്ണനോട് പോലും ഒരു വാക്കു പറയാതെ അവിടെ നിന്നും നാച്ചിയെ കൂട്ടി ഇറങ്ങിയത്……….അമലയ്ക്ക് തന്റെ പ്രവൃത്തി ഇത്രയും വിഷമം ഉണ്ടാക്കുമെന്ന് താൻ ആലോചിച്ചില്ല….,…………….
അന്ന് അമലയെയും കണ്ണനെയും കുറിച്ച് ആലോചിച്ചു നിന്നപ്പോഴാണ് അമല മുന്നിൽ വന്നത്……………… ദേഷ്യം കൊണ്ടു പറഞ്ഞതാണ് അതും ഉള്ളിൽ സ്നേഹം ഉള്ളതുകൊണ്ട് തന്നെ…………………… വാക്കുകൾ അതിരു കടന്നെന്ന് പിന്നീടാണ് ഓർത്തത്………………….സേതുവിന്റെ ആലോചിച്ചുള്ള നിൽപ്പു കണ്ടപ്പോൾ കണ്ണൻ അമ്മുവിന് പിറകെ പോയി നാച്ചിയെ കയ്യിൽ പിടിപ്പിച്ചു…………………… അമല എതിർത്തു എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അവനത് കാര്യമാക്കിയില്ല……………… ഓടി ചെന്ന് അമ്മുട്ടിയുടെ കൈയ്യും പിടിച്ചു സേതുവിന്റെ കാറിനരികിലേക്ക് നടന്നു…………. ഡോർ തുറന്നു അമ്മുട്ടിയെ കയറ്റിയിരുത്തി……………….. മുൻപിൽ അവനും കയറിയിരുന്നു……………………. അമല ഇതുവരെ നിന്നിടത്തുനിന്നും അനങ്ങാതെ കണ്ണനെ നോക്കി നിന്നു………………..നാച്ചി അമലയുടെ തോളിലേക്ക് ചാഞ്ഞു…… മ്മ് മ…… അവളുടെ കുഞ്ഞുവിളി കാതിലേക്ക് എത്തിയപ്പോൾ അറിയാതെ കണ്ണുകൾ അടഞ്ഞു.. അവളെ ചേർത്തു പിടിച്ചു…..
സേതു പറഞ്ഞതെല്ലാം കണ്ണനോട് പറയാതെ ഇരുന്നത് തന്റെ തെറ്റായിരുന്നു…………….. അവന്റെ മനസ്സിൽ സേതുവും നാച്ചിയും അതേപോലെ ഇരിക്കട്ടേന്ന് കരുതി……………… അന്ന് പറഞ്ഞിരുന്നെങ്കിൽ കണ്ണൻ ഒരുപക്ഷേ ഇങ്ങനെ ചെയ്യില്ലായിരുന്നു……………… അമ്മുവിന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒന്നും അവനും സ്വീകരിക്കില്ലായിരുന്നു………….. അയാൾക്ക് മുന്നിൽ തോൽവി സമ്മതിക്കാൻ മനസ്സ് അനുവദിക്കുന്നില്ല………………… എന്താ ഇപ്പോ ചെയ്യുക……………….. ആലോചിച്ചു നിന്ന അമല പിറകിൽ നിന്നും സേതുവിന്റെ ശബ്ദം കേട്ടു………………….
സോറി അമല………………. സത്യം അറിയാതെ ഞാൻ എന്തൊക്കെയോ പറഞ്ഞു……………..റിയലി സോറി……………… ഗീതുവിനെ എനിക്ക് കുഞ്ഞുന്നാൾ മുതലേ അറിയാം…………….. അവൾ പറഞ്ഞത് പെട്ടെന്ന് വിശ്വസിച്ചു പോയി……………………
ഞാൻ പറയുന്നതാണോ ഉണ്ണി പറയുന്നതാണോ താൻ ആദ്യം വിശ്വസിക്കുക…………………. അതാണ് എനിക്കും സംഭവിച്ചത്………………….. സത്യം അറിഞ്ഞപ്പോൾ കണ്ടു മാപ്പ് പറയണമെന്ന് തോന്നി…………………. തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതൊന്നും ഞാൻ ചെയ്യില്ല……,……… കണ്ണനോട് ഞാൻ പറയാം………….. അവന് എല്ലാം മനസ്സിലാകും……………..
സേതു കാറിനരികിലേക്ക് നടന്നു കുനിഞ്ഞു കണ്ണനോട് കാര്യം പറയാൻ തുടങ്ങേ ഡോർ തുറക്കുന്ന ശബ്ദം കേട്ടു നോക്കുമ്പോൾ അമല നാച്ചിയുമായി കാറിൽ കയറിയിരുന്നു………………… അപ്പോൾ അമല തന്നോട് ക്ഷമിച്ചിരിക്കുന്നു……………….. സേതുവിന് സന്തോഷം തോന്നി……………….. ഇന്ന് അമലയുമായുള്ള തെറ്റിദ്ധാരണ പറഞ്ഞു തീർക്കണം……………..കണ്ണന്റെ കൂട്ട് ഉപേക്ഷിച്ചു കുറച്ചു ദിവസം മാറി നിന്നതിന്റെ ബുദ്ധിമുട്ട് ഇതുവരെ മാറിയിട്ടില്ല…സീറ്റ് ബെൽറ്റ് ഇടുമ്പോൾ സേതു ഓർത്തു…………….
ഗീതു എനിക്ക് സഹോദരിയേപ്പോലെയാണ്………….. ഓർമ്മ വെച്ചപ്പോൾ മുതൽ അവളെ എനിക്കറിയാം…………….. ഇടയ്ക്ക് വെച്ചു കാണാതായ അവളെ പിന്നീട് ഞാൻ കാണുന്നത് അന്ന് വീട്ടിൽ വെച്ചാണ്………….. അങ്ങനെ കരഞ്ഞു… നിറവയറിൽ……ആ ഒരവസ്ഥയിൽ നിൽക്കുന്ന അവളെ വിശ്വസിക്കാതെയിരിക്കാൻ ആയില്ല………………. സത്യമായും എനിക്കറിയില്ലായിരുന്നു അവളുടെ ഭർത്താവാണ് അമലയുടെ…………………..
ആയിരുന്നു…………. ഇപ്പോൾ അല്ല……………. കണ്ണന്റെ അച്ഛൻ…………… ആ ഒരു ബന്ധം മാത്രമേ ഉള്ളൂ……………സേതു പറയും മുന്നേ അമല പറഞ്ഞു…………………..
അന്ന് കണ്ടപ്പോൾ എങ്കിലും സത്യം പറയാമായിരുന്നു അമലയ്ക്ക്……………. ഞാൻ വിഷമത്തിൽ ഓരോന്ന് പറയുകയും ചെയ്തു……………….
ഞാൻ ആരോടും എന്റെ കുടുംബകാര്യങ്ങൾ സംസാരിക്കാറില്ല…………………. അതിന്റെ ആവശ്യമെന്താ എനിക്ക്………………….. എന്റെ ഭാഗം ന്യായീകരിക്കാൻ അല്ല ഞാൻ അന്ന് നിങ്ങളുടെ അടുത്തേക്ക് വന്നത്………………. പരിചയമുള്ള ഒരു മുഖം കണ്ടില്ലെന്ന് നടിച്ചു പോകാൻ എനിക്കറിയില്ല………….. ഞാൻ അങ്ങനെയാണ് എനിക്കിങ്ങനെ സംഭവിച്ചു എന്നെല്ലാം പറഞ്ഞിട്ട് ആരുടേയും സഹതാപം പിടിച്ചുപറ്റേണ്ട ആവശ്യമില്ല എനിക്ക് ………………… പ്രത്യേകിച്ച് എന്റെ ആരുമല്ലാത്തവരുടെ…………………
സേതുവിന്റെ നാവിറങ്ങിപ്പോയി………………ആരുമല്ലാത്തവൻ………വല്ലാത്തൊരു വിഷമം തോന്നി അയാൾക്ക് അമലയുടെ സംസാരം കേട്ടപ്പോൾ ……………. കണ്ണൻ രണ്ടാളുടെയും സംസാരം ശ്രദ്ധിച്ചിരിക്കുകയാണ്……………….. രണ്ടാളെയും ഒന്നു നോക്കിയിട്ട് അവൻ വെളിയിലേക്ക് നോക്കിയിരുന്നു…………….. ഗ്ലാസ്സിൽ കൂടി സേതു അമലയെ നോക്കിയപ്പോൾ അമ്മുട്ടിയെയും നാച്ചിയെയും ഒരേപോലെ ചേർത്തു പിടിക്കുന്നത് കണ്ടു…………………………നാലു കുഞ്ഞിക്കൈകൾ അവളെ സ്നേഹിച്ചു ശ്വാസം മുട്ടിക്കുകയാണ്………. ഭാഗ്യം ചെയ്തവൾ….. കുഞ്ഞുങ്ങളുടെ പ്രിയങ്കരി….
പിന്നെ വരാമേ…
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ente written by Rohini Amy
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission