ഓരോ പടികൾ കയറുമ്പോഴും അമലയുടെ പിടി മുറുകുന്നത് ഉണ്ണി അറിഞ്ഞു ……………. ഹേമന്തിന് മുന്നിലൂടെ തന്നെ ഉണ്ണി അമലുവിനെയും കൂട്ടി നടന്നു …………. വെളിയിൽ ഇട്ടിരിക്കുന്ന ചെയറിൽ അവൾക്കൊപ്പം ഇരുന്നു ………….ഒരാൾ വന്നു ഹേമന്തിനെ വിളിച്ചു ……………ഓഫീസിലേക്ക് കയറുമ്പോൾ അമലയ്ക്കരികിൽ ഒന്നു നിന്നു ………….പിന്നെ പതിയെ ഉള്ളിലേക്ക് പോയി ………………..
പോയിട്ട് വാ …………..ഞാൻ ഇവിടെ ഉണ്ടാവും …………….ഉണ്ണി അമലയുടെ കയ്യിൽ തലോടി പറഞ്ഞു ……………….
അകത്തേക്ക് ചെല്ലുമ്പോൾ കണ്ടു തനിക്കു വേണ്ടി വെയിറ്റ് ചെയ്യുന്ന ഹേമന്തിനെ ………….. ഹേമന്തിന് അടുത്തുള്ള ചെയർ വിട്ടിട്ട് അടുത്ത ചെയറിൽ ഇരുന്നു ……………
ഒന്നുകൂടി സംസാരിക്കണോ നിങ്ങൾക്ക് …………… എന്റെ ജോലി ഇതാണെങ്കിൽ കൂടി ഞാൻ ഇതിനെ പ്രോത്സാഹിപ്പിക്കാറില്ല ………….. മകന്റെ ഭാവി കൂടി ഓർത്തിട്ട് ചിന്തിച്ചു തീരുമാനം എടുക്കുക ……………രണ്ടാളുടെയും തീരുമാനത്തിന് മാറ്റം ഒന്നും ഇല്ലെങ്കിൽ സൈൻ ചെയ്യാം ……………. ഉണ്ടോ എന്തെങ്കിലും പറയാൻ ……………….അഡ്വകേറ്റ് ചോദിച്ചു …………….
ശരിക്കുമുള്ള റീസൺ എന്താണെന്ന് ഹേമന്ത് പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല …………… ഇപ്പോൾ ഹേമന്തിനേക്കാൾ ആവശ്യം തനിക്കാണ് ഈ ബന്ധം എത്രയും പെട്ടെന്ന് ഇല്ലാതാക്കുവാൻ ……………. അതുകൊണ്ട് തന്നെ അമല സംസാരിച്ചു തുടങ്ങി …………………ഉറച്ച ശബ്ദത്തിൽ …………
എന്റെ ഭർത്താവ് എന്നോട് എന്തു ചെയ്താലും പൊറുക്കാനും മറക്കാനുമുള്ള വിവരവും കാര്യപ്രാപ്തിയും എനിക്കുണ്ട് ……………… പക്ഷേ ഞാൻ അറിയാതെ വേറൊരാൾക്ക് കൂടി സ്വന്തം ജീവിതം ഷെയർ ചെയ്യുന്നത് മാത്രം പൊറുക്കാൻ അത്ര വലിയ മനസ്സൊന്നും എനിക്കില്ല ……………… നാളെ എന്റെ മകൻ ഇങ്ങനെ ഒരു പെണ്ണിനോടും ചെയ്യാതിരിക്കാൻ …………… ഭാര്യ ആണെങ്കിലും അഭിമാനം ഉള്ള പെണ്ണാണെന്ന് ചിന്തിക്കാൻ …………….. എന്റെ ഈ തീരുമാനം എന്റെ ശരിയാണ് ……….. ഞാൻ തയ്യാറാണ് പിരിയാൻ ………………സൈൻ ചെയ്യാനും ……….
അഡ്വക്കേറ്റ് ഹേമന്തിന്റെ മുഖത്തേക്ക് നോക്കി ……………..എന്തെങ്കിലും പറയാനുണ്ടോന്ന് അറിയാൻ ……………… മുഖം കുനിച്ചിരിക്കുകയാണ് ………………… അദ്ദേഹം മുന്നിലിരുന്ന പേപ്പർ അമലുവിന്റെ മുന്നിലേക്ക് നീക്കി വെച്ചു ………………. വിരൽ ചൂണ്ടിയിടത്തേക്ക് സൈൻ ചെയ്യുമ്പോൾ അമലയുടെ കൈ ഒട്ടുമേ വിറച്ചില്ല …………… തലയുയർത്തി ഇനിയെന്തെന്ന് നോക്കിയിരുന്നു …………….. ഹേമന്തിന്റെ ഒപ്പിന് വേണ്ടി കുറച്ചു സമയം കാക്കേണ്ടി വന്നു ………. താമസിച്ചപ്പോൾ അദ്ദേഹം ഹേമന്തിനോട് ചോദിച്ചു …………….
നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ ഹേമന്ത് ……………. എന്നോടോ അമലയോടോ …………..
ഇല്ലെന്ന് ഹേമന്ത് തലയാട്ടി …………….ഇത് ഒരുപാട് ആഗ്രഹിച്ചിരുന്നതാണ് വർഷങ്ങൾക്കു മുൻപേ തന്നെ …………. അമല ഒന്ന് ഒഴിഞ്ഞു പോയിരുന്നെങ്കിലെന്ന് ഗീതുവിനെ രണ്ടാമത് കണ്ടുമുട്ടിയപ്പോൾ വീണ്ടും ആഗ്രഹിച്ചതാണ് …………..പക്ഷേ ഇപ്പോൾ …………….ഒരൊപ്പിലൂടെ അമല തന്റെ ആരുമല്ലാതാകുകയാണ് ……………. ഇപ്പോഴിതു മനസ്സ് ആഗ്രഹിക്കുന്നില്ല …………….. ഒരു പിടിവലി നടക്കുകയാണ് മനസ്സിൽ ………………..കൈ വിറയ്ക്കുന്നുണ്ടെങ്കിലും ഒരു വിധത്തിൽ ഒപ്പിട്ടു കൊടുത്തു …………….
കഴിഞ്ഞു ……..ഇനി പോകാമെന്നു അദ്ദേഹം പറഞ്ഞപ്പോൾ അവിടെ ഇനിയൊരു നിമിഷം പോലും ചിലവഴിക്കാൻ ഇഷ്ടപ്പെടാത്തത് പോലെ അമല എഴുന്നേറ്റു വെളിയിലേക്കിറങ്ങി ………… ഉണ്ണിയേട്ടനോട് പോകാമെന്നു പറഞ്ഞു ……………..തിരികെ ഇറങ്ങുമ്പോൾ പിറകിൽ തന്നെയും നോക്കി ഹേമന്ത് നിൽപ്പുണ്ടെന്ന് മനസ്സ് പറഞ്ഞു ……….. തിരിഞ്ഞോന്നു നോക്കാൻ മനസ്സ് ആഗ്രഹിച്ചെങ്കിലും ബോധം സമ്മതിച്ചില്ല ………. ഇനി ഹേമന്ത് ഗീതുവിന് മാത്രം സ്വന്തമാണ് ……………..തന്റെ ജീവിതത്തിൽ ഹേമന്ത് എന്നൊരാൾ വന്നു പോയി …………..ഓർക്കാൻ നല്ല ഓർമ്മകൾ പോലും തരാതെ ………..അത്രേ ഉളളൂ …………….
ഉണ്ണിയേട്ടനൊപ്പം കാറിൽ കയറാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്നും ആരോ കയ്യിൽ പിടിച്ചു പിറകിലേക് വലിച്ചു നിർത്തി ………………
ഹേമന്ത് ……………..ഞെട്ടലിൽ നിന്നും മാറിയപ്പോൾ അമല കൈ ശക്തിയിൽ വിടുവിക്കാൻ നോക്കി ………………വിടാതെ പിടിച്ചു ഹേമന്തും ………………
എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം അമല …………….. എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടിട്ട് പൊക്കോ നീ …………………..
അമല എല്ലാം കണ്ടു നിൽക്കുന്ന ഉണ്ണിയെ ദയനീയമായി നോക്കി ………………..പിന്നെ സ്വന്തം കയ്യിലേക്കും ………………..ഉണ്ണി അനങ്ങാതെ കൈയ്യും കെട്ടി നിൽക്കുന്നത് കണ്ടപ്പോൾ അമല ഹേമന്തിനെ ഒന്നു നോക്കുക കൂടി ചെയ്യാതെ കൈ ശക്തിയിൽ കുടഞ്ഞെറിഞ്ഞു …………………….. തിരികെ കാറിലേക്ക് കയറി ഡോറടച്ചു ……………….ഹേമന്ത് ഡോർ തുറക്കാൻ ആഞ്ഞതും ഉണ്ണി തടഞ്ഞു ……………
വേണ്ട ഹേമന്ത് …………… അമലുവിനെ ഇനിയും വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല ……………….. എല്ലാം കഴിഞ്ഞില്ലേ ……………… അവളേ അവളുടെ വഴിയേ വിട്ടേക്കു ……………….
അത് പറയാൻ നിങ്ങൾ ആരാണ് …………… ഒരു ഒപ്പിലൂടെ അവസാനിക്കുന്നതല്ല ഒന്നും ………….. എനിക്ക് കാണണമെന്ന് തോന്നുമ്പോൾ കാണും ………….സംസാരിക്കണമെന്ന് തോന്നിയാൽ സംസാരിക്കും …………………. അത് ചോദിക്കാൻ ആരും വരണ്ട ……………
കഴിഞ്ഞു പോയ പത്തു വർഷം അവൾ നിങ്ങൾക്കൊപ്പം ഉണ്ടായിരുന്നു …………….. കാമുകിയെ കൂടെ കൊണ്ടു നടക്കുമ്പോഴും അവൾ നിങ്ങൾക്കൊപ്പമുണ്ടായിരുന്നു ………… അന്നൊന്നും തോന്നിയില്ല സംസാരിക്കാനും കാണാനും ……………..പിന്നെ ഇപ്പോൾ തോന്നേണ്ട കാര്യമുണ്ടോ ………….. ഇതൊരു പബ്ലിക് പ്ലേസ് ആണ് ………….വെറുതെ ഒരു ഇഷ്യൂ ഉണ്ടാക്കാതെ വഴി മാറുന്നതാണ് നല്ലത് …………………. അമലുവിന്റെ അച്ഛൻ ഉണ്ടായിരുന്നുവെങ്കിൽ അടിച്ചു നിന്റെ കരണം പൊകച്ചിട്ടാവും ഇതിനുള്ള മറുപടി പറയുക ………………. കൂടുതൽ അവളെ വേദനിപ്പിക്കാനാണെങ്കിൽ അച്ഛൻ ചെയ്യാനിരുന്നത് ഞാൻ ചെയ്യും ……………… മാറടാ അങ്ങോട്ട് ……………………. ഉണ്ണി ഹേമന്തിനെ മാറ്റി നിർത്തിയിട്ട് കാറിലേക്ക് കയറി ………………..
അമല കണ്ണിൽ നിന്നും ദൂരെ മറഞ്ഞപ്പോൾ ഹേമന്ത് നിരാശയോടെ പതിയെ വണ്ടിക്കരുകിലേക്ക് നടന്നു ………………… അമലയെ മുൻപിൽ കണ്ടാൽ ദേഷ്യത്തിൽ മുഖം തിരിച്ചിരുന്നയാളാണ് താൻ ………………. തന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കുമ്പോഴെല്ലാം പാടേ അവഗണിച്ചിട്ടേ ഉളളൂ ……………… നമ്മൾ സ്നേഹിക്കുന്നവരുടെ അവഗണന താങ്ങാൻ പറ്റുന്നതല്ലെന്ന് ഇപ്പോൾ മനസ്സിലായി …………
അവന് പറയാനുള്ളത് എന്താണെന്ന് ഒന്നു കേൾക്കാൻ പാടില്ലായിരുന്നോ അമലു നിനക്ക് …………………. ചിലപ്പോൾ മാപ്പ് ചോദിക്കാനാവും ………………. മനുഷ്യനല്ലേ …………….തെറ്റു പറ്റും …………. ആരുടേയും സൈഡ് പിടിച്ചതല്ല ……………… നീ അനുഭവിച്ചത് ഓർക്കാഞ്ഞിട്ടുമല്ല …………….. ഹേമന്തിന്റെ ആ ഒരു നിൽപ്പ് കുറച്ചു വിഷമം ഉണ്ടാക്കി …………………അത്രേയുള്ളൂ …………….ഉണ്ണി ഡ്രൈവ് ചെയ്യുന്നതിനിടയിൽ അമലുവിനോടായ് പറഞ്ഞു ……………
തിരിച്ചൊരു പുഞ്ചിരി ആയിരുന്നു മറുപടി ……………… ഹേമന്ത് ഇങ്ങനെ നിൽക്കുന്നത് ഉണ്ണിയേട്ടന് ഒരിക്കൽ മാത്രം കണ്ടപ്പോൾ ഇത്രയും വിഷമം തോന്നിയോ ………………. എന്റെ ജീവിതത്തിൽ മുഴുവൻ സമയവും ഞാൻ നിന്നിട്ടുള്ളത് ഇങ്ങനെയാണ് …………………. നിസ്സഹായ അവസ്ഥയിൽ ………………..ഭർത്താവിന്റെ സ്നേഹത്തോടെ ഉള്ള ഒരു വിളിക്കോ ……….. നോട്ടത്തിനോ കൊതിച്ചു നിന്നിട്ടുണ്ട് ………..പലവട്ടം ………………. ഒന്നു കെട്ടിപ്പിടിച്ചുറങ്ങാൻ ആഗ്രഹിച്ചിട്ടുണ്ട് …………. കണ്ണൻ വയറ്റിൽ ഉണ്ടാക്കിയിരുന്ന അനക്കം പോലും അറിയാൻ ഹേമന്ത് ശ്രമിച്ചിട്ടില്ല …………..ഒന്നരികിൽ വന്നിരുന്നിട്ടില്ല ……………….. പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട് ………………. അതൊക്കെ എന്റെ മനസ്സിൽ ഒടുങ്ങട്ടെ ………….
എല്ലാം മറക്കാം ………………ഒന്നുമറിയാതെ ഒരു പൊട്ടിയെപ്പോലെ ഒന്നൊന്നര വർഷം …………. ഓർക്കാൻ കൂടി വയ്യ ………………. ഓർക്കുമ്പോൾ ശരീരം ഏരിഞ്ഞു ഉരുകി ഒലിക്കും പോലെ ……………… തന്നെ സ്നേഹിക്കാൻ കഴിയുന്നില്ലെങ്കിലും കൂടെ ഉണ്ടല്ലോന്ന് ആശ്വസിച്ചതാണ് താൻ ………………..എല്ലാം വെറുതെ ……………… ഗീതു ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ ഉപേക്ഷിച്ച ഓർമ്മകളാണ് എല്ലാം …………….. പറഞ്ഞാലും ആർക്കും മനസ്സിലാക്കി എടുക്കാൻ കഴിയാത്ത ഒരു വേദന ………………. താലി ഊരി കൊടുത്തപ്പോൾ പോലും അനുഭവിക്കാത്ത വേദനയാണിത് …………. ഹേമന്ത് ആയിട്ട് ഇനിയൊരു ബന്ധവുമില്ലന്ന് ഉള്ളത് ഒരൊപ്പിലൂടെ തെളിയിച്ചുവെങ്കിലും വലിയൊരു ബന്ധം ഇനിയും ബാക്കി അല്ലേ ………….എന്റെ മോന്റെ അച്ഛനാണ് ………….. മറക്കണമെന്ന് വിചാരിച്ചാലും വീണ്ടും വീണ്ടും തെളിയുന്ന ഒരു സത്യം ……………. ഒരേയൊരു വിഷമം മാത്രം ………………..കണ്ണന് ഒരേസമയം ഒരാളുടെ സ്നേഹം മാത്രേ അനുഭവിക്കാൻ യോഗമുള്ളൂ ………………… വലിയ ഒരു ദീർഘശ്വാസം വിട്ടു സീറ്റിലേക്ക് ചാരി കിടന്നു ………………..
വീട്ടിലെത്തി ഉണ്ണിയേട്ടനോട് ഒന്നും പറയാതെ ഉള്ളിലേക്ക് കയറി പോയി ………….അമ്മയുടെ മടിയിലേക്ക് മുഖം ചേർത്തു വെച്ചു …………….
കഴിഞ്ഞോ എല്ലാം അമലു ………… അമ്മയുടെ ശബ്ദം ഇത്രയും ശാന്തതയോടെ ഇന്നേവരെ കേട്ടിട്ടില്ല ………………..
മ്മ് …………. കഴിഞ്ഞു അമ്മേ ……………… ഉള്ളിലെ വിഷമം കൊണ്ടോ അതോ യാത്രാക്ഷീണം കൊണ്ടോ എന്തോ അമ്മയുടെ തലോടലിൽ പതിയെ കണ്ണുകൾ അടഞ്ഞു പോയി ……………….
മുഖത്തു തരുന്ന ഓരോ ഉമ്മയിലും അറിഞ്ഞു അമ്മുട്ടി വന്നുവെന്ന് …………….. കണ്ണു തുറക്കാതെ തന്നെ അവളെ എടുത്തു അടുത്തു ചേർത്തു കിടത്തി ………………
അമ്മുമ്മേ …………
മ്മ് …..
അമ്മുമ്മ മരിച്ചോ ……….
ഇല്ലല്ലോ …………
പിന്നെന്നാ കണ്ണു തുറക്കാത്തെ ………….. മരിച്ചു പോകുമ്പോഴല്ലേ കണ്ണു തുറക്കാത്തത് ………….
ഈശ്വരാ ഈ ഞാഞ്ഞൂൽ ഈ സിറ്റുവേഷനിലും എന്നെ ചിരിപ്പിച്ചു കൊല്ലുവോ …………….. ഉള്ളിലെ വിഷമം പടിയിറങ്ങി പോകുന്നത് അമലു അറിഞ്ഞു ……………
ഹാളിൽ വലിയ ബഹളം ഒക്കെ കേൾക്കാൻ തുടങ്ങി ……………. കണ്ണൻ വന്നുവെന്ന് മനസ്സിലായി ……………..അമ്മുവിനെയും കൊണ്ടു പതിയെ എഴുന്നേറ്റു ………….ഇന്നും അവന്റെ ഫ്രണ്ട്‌സ്നെ കണ്ടു കാണും …………….ആള് ഹാപ്പി ആണെങ്കിൽ വീട്ടിൽ വന്നു കയറുമ്പോഴേ ഷർട്ട് ഒക്കെ ഊരി വലിച്ചെറിഞ്ഞു ടിവി വെച്ച് തുള്ളാൻ തുടങ്ങും ………………അവന്റെ അച്ഛന്റെ വീട്ടിൽ ആയിരുന്നെങ്കിൽ ഇപ്പോൾ കുളിയും നനയും കഴിഞ്ഞു മൊബൈലും പിടിച്ചു കുത്തിയിരുന്നേനെ ……………….. ഇപ്പോഴാണ് ആ എട്ടു വയസ്സുകാരന്റെ കുസൃതി മുഴുവൻ വെളിയിൽ ചാടിയത് ………………..അമ്മ അടുത്തിരുന്നു കൈകൊട്ടി പ്രോത്സാഹിപ്പിക്കുന്നുണ്ട് ………………. അമ്മുട്ടി ആണേൽ തന്റെ പിറകിൽ അന്തം വിട്ടു കുന്തം വിഴുങ്ങി ഇതേതു കലാരൂപം എന്ന് ചിന്തിച്ചു നിൽക്കുവാ ……………….. ഈ ജന്തു കടിക്കുവോ ………….ആ ഒരു എക്സ്പ്രെഷൻ ആണ് കുഞ്ഞു മുഖത്ത് നിറയെ …………………
ഡാൻസ് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോളാണ് കണ്ണൻ അമലയെ കണ്ടത് ………………. അവളുടെ കയ്യിൽ പിടിച്ചായി പിന്നീട് ബാക്കിയുള്ള ഡാൻസ് ………………… ഈശ്വരാ പ്രഭു ദേവ എങ്ങാനും ഇപ്പോ ഇവനെ കണ്ടാൽ തട്ടിക്കൊണ്ടു പോകും ……………….പിന്നെ വെളിച്ചം കാണിക്കില്ല ……………ഉറപ്പ് ……………
ആദ്യത്തെ അമ്പരപ്പ് മാറിയപ്പോൾ അമ്മുട്ടി കണ്ണന്റെ ഡാൻസ് കണ്ടു പൊട്ടിച്ചിരിക്കാൻ തുടങ്ങി …………….. ശബ്ദം കേട്ട് ഇതെവിടുന്നാണെന്ന് നോക്കിയപ്പോഴാണ് പോക്കിരി ആ പീക്കിരിയെ കണ്ടത് ………….. അവൻ പെട്ടെന്ന് ഭാവം മാറ്റി കുറച്ചു സീരിയസ് ആയി………………….. അമ്മമ്മയുടെ കയ്യിൽ നിന്നും ഷർട്ട് വാങ്ങി ബാഗും എടുത്ത് അകത്തേക്ക് പോയി ……………….ഡാൻസ് തടസ്സപ്പെടുത്തിയതിനാവും അമ്മുട്ടിയെ ദേഷ്യത്തിൽ നോക്കി ……………… ഇതൊക്കെ എന്ത് എന്നുള്ള രീതിയിൽ ബാക്കി ഡാൻസ് അമ്മുട്ടി സ്റ്റാർട്ട് ചെയ്തു ………………. അവൻ ചെയ്തത് പോലെയൊക്കെ ചെയ്യാൻ നോക്കുന്നുണ്ട് …………….. എവിടെ ………….. ബാക്ക് മാത്രം നന്നായി കുലുങ്ങുന്നുണ്ട് ………………..
അമലു രണ്ടു ഗ്ലാസ്സിൽ പാലെടുത്തു ടേബിളിൽ വെച്ചു …………കൂടെ അമ്മുട്ടിയെയും എടുത്തു വെച്ചു …………… കണ്ണനെ വിളിക്കാൻ മുറിയിലേക്ക് പോയി ……………രണ്ടാളും തിരിച്ചു വന്നപ്പോൾ ആ കാന്താരി രണ്ടു ഗ്ലാസും ഒരുമിച്ചു വെച്ച് അളന്നു നോക്കുവാണ് ………… ആർക്കാണ് ഞാൻ കൂടുതൽ പാല് എടുത്തതെന്ന് …………….അവളുടെ ഗ്ലാസ്സിലെ പാലാണ് കുറച്ചു കൂടുതൽ എന്നു കണ്ടപ്പോൾ മുഖം തെളിഞ്ഞു ………………. ബിസ്ക്കറ്റ് എടുത്തു പാലിൽ മുക്കുന്നുണ്ട് അത് വായിലേക്ക് വെക്കും മുന്നേ പാലിൽ വീഴുന്നുണ്ട് ……………… രണ്ടു മൂന്നു പ്രാവശ്യം ഇതുതന്നെ ആവർത്തിച്ചപ്പോൾ അമ്മുട്ടിക്ക് ദേഷ്യം വന്നു തുടങ്ങി ……………. കൈ മുഴുവൻ ഗ്ലാസ്സിൽ കടത്തി അലിഞ്ഞ ബിസ്ക്കറ്റ് എടുത്തു വായിലേക്ക് വെച്ചു ………………. അമലയെ നന്നായൊന്ന് ചിരിച്ചു കാണിച്ചു ……………………..ഇങ്ങനെ ഒരു സാധനം ………………ഈശ്വരാ ……………. അമലു സ്വന്തം നെറ്റിയിൽ അടിച്ചു ………….
കിടക്കുമ്പോൾ കണ്ണനെ ചേർത്തു കിടത്തി ഇന്ന് അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം അവസാനിച്ച കാര്യം പറഞ്ഞു …………….. കുറച്ചൊക്കെ മനസ്സിലാക്കാൻ അവനെക്കൊണ്ട് സാധിക്കും …………. യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ അവനെല്ലാം കേട്ടു കിടന്നു ……………… ഒടുവിൽ ചോദിച്ചു …………….
അമ്മയ്ക്ക് വിഷമം ഉണ്ടോ …………….. വിഷമം വേണ്ടാ കേട്ടോ …………….. കണ്ണൻ ഇല്ലേ കൂടെ ……………..ഇവിടെ എല്ലാവർക്കും നമ്മളെ എന്തിഷ്ടമാ ……………..ഇനി നമുക്ക് ഇവിടെ നിന്നും ഒരിടത്തേക്കും പോകണ്ട …………ഞാൻ നോക്കിക്കോളാം അമ്മയെ ……………… കേട്ടോ ……….അമലുവിന്റെ താടിയിൽ പിടിച്ചു പറഞ്ഞു …………..
ഇത് കേട്ടാൽ പോരേ തനിക്ക് ……………… ഇവൻ കൂടെ ഉണ്ടാവുമെന്ന ഉറപ്പ് മാത്രം പോരേ ജീവിക്കാൻ ……………..കണ്ണന്റെ നെറ്റിയിൽ ഉമ്മ
കൊടുത്തു ഒന്നുകൂടി ചേർത്തു പിടിച്ചു ………………..അപ്പോഴും വാ തോരാതെ സേതുവിന്റെയും നാച്ചിയുടെയും കുസൃതികൾ ആയിരുന്നു പറയാനുണ്ടായിരുന്നത് …………….. എല്ലാം കേട്ട് മൂളി കണ്ണനൊപ്പം ഉറങ്ങി ………….
ഇരുട്ടിൽ തനിച്ചിരുന്ന് ആലോചിക്കുന്ന ഹേമന്തിന് അടുത്തേക്ക് ഗീതു വന്നിരുന്നു …………… കയ്യെടുത്തു കൈക്കുള്ളിൽ പിടിച്ചു ………………….
ഇപ്പോൾ ഹേമന്തിന് തോന്നുന്നുണ്ടോ ഒന്നും വേണ്ടിയിരുന്നില്ലെന്ന് …………..എന്നെ വീണ്ടും കണ്ടു മുട്ടേണ്ടിയിരുന്നില്ലെന്ന് ………………
ഉത്തരമില്ലാതെ ഒന്നും മിണ്ടാതെ ഇരിക്കുന്ന ഹേമന്തിനെ കണ്ടപ്പോൾ അറിയാതെ ഗീതുവിന്റെ ചുണ്ട് വിതുമ്പി ……………. ഇങ്ങനെ ഒന്നും ഒരിക്കലും വിചാരിച്ചിരുന്നില്ല ……………… അമലയുടെ മൗനം താൻ ചെയ്ത തെറ്റിന്റെ വലിപ്പം എത്രമാത്രം ആണെന്ന് മനസ്സിലാക്കി തന്നു ……………….. അമല ഈ വീട്ടിൽ ഉണ്ടായിരുന്നപ്പോൾ ഹേമന്ത് എപ്പോഴും തനിക്കരികിൽ തന്നെ ഉണ്ടായിരുന്നു …………. എത്ര ദിവസം ഓഫീസിലേക്ക് എന്ന പേരിൽ തനിക്കരുകിൽ ഉണ്ടായിരുന്നു ……………. അപ്പോഴുണ്ടായിരുന്ന സ്നേഹത്തിന്റെ ഒരംശം ഇപ്പോൾ ഇല്ല ……………എപ്പോഴും അമലയും കണ്ണനും ……………….
മുന്നേ അമലയുടെ ഒരു പിക് കാണിക്കാൻ പറഞ്ഞപ്പോൾ ഇല്ലെന്ന് പറഞ്ഞ ആളുടെ മൊബൈൽ ഗാല്ലറി നിറയെ ഇപ്പോൾ കണ്ണൻ അയച്ചുകൊടുത്ത അമലയുടെയും കണ്ണന്റെയും പിക്ചർസ് ആണ് ……………..
അത് കണ്ടിരിക്കലാണ് ഹേമന്തിന്റെ ഇപ്പോഴത്തെ പണി ……………..
അമല എന്താ ഗീതു ഞാൻ പറയുന്നത് ഒന്നു കേൾക്കാൻ നിൽക്കാത്തത് …………….. എന്റെ ഭാഗം ക്ലിയർ ആക്കാതെ ……………….. ഒന്ന് മാപ്പ് പറയാതെ എനിക്കൊരു സമാധാനവും ഇല്ല …………. അമല ഈ വീട്ടിൽ നിന്നും പോയതോടെ സമാധാനവും കൂടെ പടിയിറങ്ങി ………….
ഹേമന്ത് മുടിയിൽ കൊരുത്തു വലിച്ചു കൈകളിലേക്ക് മുഖം താങ്ങി …………………..
അറിയാം ഈ അവസ്ഥയിൽ നിന്നോട് ഞാൻ ചെയ്യുന്നത് തെറ്റാണെന്ന് …………….. നിനക്കും കുഞ്ഞിനും സ്നേഹം തരുമ്പോൾ അമലയാണ് മനസ്സിലേക്ക് വരിക …………… നീ ഞാൻ എപ്പോഴും കൂടെ വേണമെന്ന് വാശി പിടിക്കുമ്പോൾ ഓർമ്മ വരുന്നത് അമലയുടെ വയറ്റിൽ കണ്ണൻ മോൻ ഉണ്ടായിരുന്ന കാലമാണ് ………………. അവളും ആഗ്രഹിച്ചിട്ടുണ്ടാവില്ലേ ഇങ്ങനെ ഒക്കെ ……….. ഒരു നിമിഷം പോലും ഞാൻ എന്നെ സ്വന്തമായി കൊടുത്തിട്ടില്ല ………………എന്നിട്ടും ഒരു പരാതിയുമില്ലാതെ എത്ര നാൾ ………………… നിനക്കറിയുമോ ഏഴാം മാസം അമലയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയതിന് ശേഷം ഞാൻ അവളെ കാണുന്നത് കണ്ണൻ ഉണ്ടായിയെന്ന് അമ്മ വിളിച്ചു പറഞ്ഞ് ഹോസ്പിറ്റലിൽ ചെല്ലുമ്പോഴാണ് ……………….
കണ്ണനെ ചേർത്ത് പിടിച്ചു ഉമ്മ
കൊടുക്കുമ്പോൾ ഞാൻ അവളെ ഒന്നു നോക്കിയത് പോലുമില്ല …………….. അവൾ എന്നെ നോക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടു പോലും ………………. അന്ന് ഒരു നോട്ടം പോലും കൊടുക്കാത്തതിനുള്ള ശിക്ഷയാവും ഇന്നിങ്ങനെ സമാധാനം ഇല്ലാതെ ഞാൻ ……………………….. ഇതൊന്നും പോരാ ……………ഞാൻ അവളോട് ചെയ്തത് വെച്ചു നോക്കുമ്പോൾ ആരുമില്ലാതെ തെരുവിൽ തെണ്ടി അലയണം ഞാൻ ………………….
ഹേമന്ത് സ്വയം ശപിക്കുന്നത് കണ്ടിട്ട് ഗീതു തന്റെ വാ പൊത്തി മാറി നിന്നു………………… അമലയോട് ഒന്ന് തുറന്നു സംസാരിക്കാതെ ഹേമന്ത് പഴയ ആളാവില്ലെന്ന് ഗീതുവിന് മനസ്സിലായി ………………. പക്ഷേ അമലയോട് സംസാരിച്ചാൽ ഹേമന്ത് പിന്നീട് തനിക്കു സ്വന്തമാകില്ലെന്ന സത്യവും നന്നായി ബോദ്ധ്യമുണ്ട് ……………കാരണം അമലയിലെ നന്മയും സ്നേഹവും ഹേമന്ത് തിരിച്ചറിഞ്ഞു കഴിഞ്ഞു ……………….കണ്ണനിലൂടെ ……………..
പിന്നെ വരാവേ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ente written by Rohini Amy
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission