Skip to content

എന്റെ – 10

ente novel

കല്യാണത്തിന്റെ കാര്യങ്ങൾ പറയാൻ വന്നതായിരുന്നു ഉണ്ണിയും അഭിയും…………… അപ്പോഴാണ് ഹേമന്തിനെ കണ്ടത്…………… ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂവെങ്കിലും ഹേമന്തിന്റെ മുഖം മറന്നിട്ടില്ലായിരുന്നു ഉണ്ണി……………. എന്നെങ്കിലുമൊരിക്കൽ കാണണമെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു…………….  അവൾ ചോദിക്കാനും പറയാനും ആരുമില്ലാത്തവൾ ആണെന്ന് കരുതരുതല്ലോ………………… അമലുവിന് വേണ്ടി ഇത്രയുമെങ്കിലും ഞാൻ ചെയ്യണ്ടേ……………….. എന്തിനാണാവോ ഇവനിപ്പോൾ ഇങ്ങോട്ട് വന്നത്……………. ചിന്തിച്ചു വണ്ടി നിർത്തിയപ്പോഴാണ് കണ്ടത് അമലുവിനൊപ്പം നിൽക്കുന്ന കണ്ണനെ………………… അതാണ് കുറച്ചു മര്യാദയിൽ സംസാരിച്ചത്……………. എന്തായാലും അവൻ അമലുവിനെ നോക്കിയ നോട്ടം അത്ര സുഖിച്ചിട്ടില്ല തനിക്ക്………………. തെറ്റ് മുഴുവൻ അവളാണ് ചെയ്തത് എന്ന രീതിയിൽ…………..

കണ്ണൻ ആരെയും പരിചയം പോലും കാണിക്കുന്നില്ല……………. അഭിയേട്ടനും ഉണ്ണിയേട്ടനും പലതും ചോദിക്കുന്നുണ്ട് പറയുന്നുമുണ്ട്……………. അവർ ചേർത്തു പിടിക്കുന്നുണ്ട്…………… പക്ഷേ അവൻ മാത്രം ഒന്നും മിണ്ടാതെ മാറി ഒതുങ്ങി നിന്നു………..

അനുവമ്മയുടെ കല്യാണമാണെന്ന് പറഞ്ഞപ്പോൾ അവനൊന്നു അനുവിന്റെ മുഖത്തേക്ക് നോക്കി……………… പിന്നെ ചെറിയ ഒരു പുഞ്ചിരി കൊടുത്തു………….. അനു വിളിച്ചപ്പോൾ അടുത്തേക്ക് ചെന്നു……………. അവനെ ചേർത്തു പിടിച്ചു നെറ്റിയിൽ ഉമ്മ

കൊടുത്തു…………………… വീണ്ടും അമലയ്ക്കൊപ്പം പോയി ചേർന്നു നിന്നു……………. ഇത് കണ്ടുകൊണ്ടാണ് അമ്മു എഴുന്നേറ്റു വരുന്നത്…………….. കണ്ണും തിരുമ്മി എല്ലാവരെയും നോക്കി……………..

അച്ചേടെ അമ്മുക്കുട്ടി ഇങ്ങു  വന്നേ……………. ചോദിക്കട്ടെ………………. അഭി കൈ നീട്ടി………….. അമലു വന്നാൽ പിന്നെ ഇവളെ പൊടി ഇട്ടു നോക്കിയാൽ കിട്ടില്ല………….  അവടെ ഒരു അമ്മുവമ്മ………………

അമ്മു ഓടി അങ്ങോട്ട് പോകും വഴിയാണ് അമലുവിനെ ചേർന്ന് നിൽക്കുന്ന കണ്ണനെ കണ്ടത്……………..അത്ര സുഖിക്കാത്തത് പോലെ   നേരെ യൂ ടേൺ അടിച്ചു അമലുവിനടുത്തു പോയി കൈ പൊക്കിനിന്നു…………… അമലു അവളെ എടുത്തു…………………..അമ്മു തോളിലേക്ക് തല ചായിച്ചു വെച്ചു………….. അടുത്ത് നിന്നിരുന്ന കണ്ണനെ കാലു കൊണ്ട്  തള്ളി മാറ്റി മാറ്റി നിർത്തി………………… കണ്ണൻ അവളെ സൂക്ഷിച്ചു നോക്കിയിട്ട് അസ്വസ്ഥതയോടെ മാറി നിന്നു…………….

ടീ………….. കുശുമ്പീ………….. അടി വാങ്ങും നീ……………… അഭി അത് കണ്ടതും അവളെ വഴക്ക് പറഞ്ഞു………………

അവൾ ഒന്നുകൂടി അമലയുടെ ശരീരത്തിൽ അള്ളിപ്പിടിച്ചിരുന്നു………………… പോകാൻ ഇറങ്ങാൻ നേരം ഉണ്ണിയും അഭിയും ആവുന്നത് വിളിച്ചു അമ്മുവിനെ കൂടെ വരാൻ…………….. വരില്ലെന്ന് നിർബന്ധം പിടിച്ചിരുന്നു……………… അല്ലെങ്കിൽ ബൈക്ക് കണ്ടാൽ പെട്രോൾ ടാങ്കിന് മേളിൽ കയറി ഇരിക്കുന്നവളാ………….. തന്നെയും കൊണ്ടേ അവർ പോകൂ എന്നറിഞ്ഞപ്പോൾ അടുത്ത അടവെടുത്തു കാന്താരി…………….  ചുണ്ടെല്ലാം കൂടി ഒരുമാതിരി കൊതുമ്പു വള്ളം പോലെയാക്കി………………. കരയാൻ തയ്യാറെടുത്തു……………….. അമലു അവളെ എടുത്തു ചേർത്തു പിടിച്ചു അവരോട് പൊയ്ക്കൊള്ളാൻ പറഞ്ഞു കൊണ്ട്  അകത്തേക്ക്  നടന്നു………………  അവളുടെ അടവ് മനസ്സിലായത് പോലെ അഭി ചൂണ്ടുവിരൽ ആട്ടി നിനക്ക് വെച്ചിട്ടുണ്ടെടീ ന്ന് കാണിച്ചു …………… ഒന്നും മിണ്ടാതെ തോറ്റു തിരികെ പോകുന്ന അച്ഛനെയും മാമനെയും നോക്കി വാ പൊത്തി ചിരിച്ചു അമ്മു …………….. എങ്കിലും കണ്ണു രണ്ടും അമല മറുകയ്യാൽ ചേർത്തു പിടിച്ചിരിക്കുന്ന കണ്ണന്റെ കൈയ്യിലേക്കായിരുന്നു……………..  അമലയുടെ കൈക്കുള്ളിൽ നിന്നും എങ്ങനെ ആ കൈ വിടുവിക്കാം എന്ന ചിന്തയായിരുന്നു കുഞ്ഞു തലയ്ക്കകത്തു പുകഞ്ഞു കൊണ്ടിരുന്നത് ……………….

അമല കണ്ണനെയും കൂട്ടി മുറിയിലേക്ക് പോയി………………. ബെഡിൽ അമ്മുവിനെ ഇരുത്തി കണ്ണനെ കൂടെ പിടിച്ചിരുത്തി…………….. നിലത്തു മുട്ടുകുത്തി നിന്നു കണ്ണന്റെ മുഖം രണ്ടു കൈകളിലാക്കി കവിളിൽ ഉമ്മ

വെച്ചു……………….

ഇത്രയും ദിവസമായിട്ടു അമ്മയെ കാണാൻ വരാഞ്ഞതെന്താ……………… എത്ര വട്ടം വന്നു ഞാൻ ക്ലാസ്സിൽ……………. അമ്മയെ കാണാൻ തോന്നിയില്ലേ………………. അച്ഛൻ പറഞ്ഞോ അമ്മയോട് മിണ്ടരുതെന്നും കാണാൻ പോകരുതെന്നും………………. ഇങ്ങനെ കുറച്ചേറെ ചോദ്യങ്ങൾ തൊണ്ടയിൽ കുരുങ്ങി കിടന്നെങ്കിലും ഒരു സാധാരണ പെണ്ണിനെ പോലെ പെരുമാറാൻ അമലുവിന് തോന്നിയില്ല……………. ഇത്രയും ദിവസം അവനെ അകന്നു നിന്നപ്പോഴുണ്ടായായിരുന്ന വിഷമം മുഴുവൻ ആ ഒരു ഉമ്മയിൽ ഉണ്ടായിരുന്നു………..  അവനത് എന്നെങ്കിലും മനസ്സിലാകുമായിരിക്കും……………….

കണ്ണന്റെ കൈരണ്ടുമെടുത്തു അമലു കവിളിൽ ചേർത്ത് പിടിച്ചു………………….. ഇപ്പോഴും തല കുനിച്ചു പിടിച്ചിരിക്കുകയാണ് കണ്ണൻ…………….  ഒന്നും മിണ്ടാതെ……………. വന്നിട്ടിതു വരെ കണ്ണൻ ഒരക്ഷരം ആരോടും മിണ്ടിയിട്ടില്ലന്ന് ഓർത്തു അമല…………………

കണ്ണന്റെ കൈകൾ അമലയുടെ മുഖത്തു നിന്നും എടുത്തു മാറ്റിയിട്ട് സ്വന്തം കൈകൾ വെച്ചു കൊടുത്തു അമ്മു ………….. അമലുവിന്റെ മടിയിൽ കയറി കൈയ്യും കെട്ടിയിരുന്നു  അമ്മു………………. ഇതെന്റെ സ്വന്തമാണ് എന്നുള്ള രീതിയിൽ………… എന്നിട്ട് കണ്ണന്റെ മുഖത്തേക്ക് കൂർപ്പിച്ചു നോക്കി…………  കണ്ണനും വിട്ടു കൊടുക്കാൻ പോയില്ല…….കുറെ നേരമായി സഹിക്കുന്നു …………  രണ്ടും കൂടി പോരിനുള്ള തയ്യാറെടുപ്പാണെന്ന് കണ്ടപ്പോൾ അമലു പതിയെ രണ്ടാളെയും എഴുന്നേൽപ്പിച്ചു………………..

വാ കണ്ണാ……………  കുളിക്കാം………….. എന്നിട്ട് കഴിക്കാൻ തരാം……..

അനു കണ്ണന്റെ തലയിൽ എണ്ണ തേയ്ക്കാൻ തുടങ്ങിയപ്പോഴേ ഉടുപ്പെല്ലാം ഊരി ജട്ടിയിൽ കുളിക്കാൻ തയ്യാറായി അമ്മുവും……………… ഇതിലും ഞാൻ തോറ്റു തരില്ലെടാ എന്ന് പറയാതെ പറഞ്ഞുകൊണ്ട് …………… കണ്ണനെ കുളിക്കാൻ വിട്ടിട്ട് അമ്മുവിനെ അനു വാരിയെടുത്തു………………….

ടീ…….. കുഞ്ഞികാന്താരി…………. ഒട്ടും കുശുമ്പ് ഇല്ലാ അല്ലേ…………….. നീ വല്ലാത്ത സാധനം തന്നെ………….. കുശുമ്പിക്കോത……… നിന്നെ ഞാൻ വെള്ളത്തിൽ മുക്കും നോക്കിക്കോ……………

അമ്മുവിന്റെ കുടുകുടെന്നുള്ള ചിരി കണ്ടപ്പോൾ അമലു മനസ്സ് തുറന്നു ചിരിച്ചു…………. കുറച്ചു ദിവസങ്ങളായി അനുഭവിക്കുന്ന ടെൻഷന് അറുതി വന്നപോലെ……………

കഴിക്കാൻ ഇരുന്നപ്പോഴും രണ്ടും കൂടി നോട്ടം കൊണ്ട് കൊമ്പുകോർത്തു……………….. അമലു തന്നെ വാരി കൊടുക്കണമെന്ന് അമ്മു നിർബന്ധം പിടിച്ചു……………… അമ്മുവിനെ അമലു ടേബിളിൽ ഇരുത്തി………….. വാരി കൊടുക്കുന്ന കൂട്ടത്തിൽ ഇടയ്ക്കിടെ അമലുവിന്റെ കവിളിലും ചുണ്ടിലും ഒക്കെ ഉമ്മ

കൊടുക്കുന്നുണ്ട് അമ്മു……………..   അമ്മുവിന്റെ ചുണ്ടിൽ പറ്റിയതെല്ലാം അമലുവിന്റെ മുഖത്തു ആയി………….. ഇടയ്ക്കിടെ തുടച്ചും കൊടുക്കുന്നുണ്ട്………… അവൾ ചോദിക്കുന്നതിനെല്ലാം മറുപടി കൊടുക്കുന്നുണ്ട് അമല……………… അവരെ ഒളിക്കണ്ണിട്ട് നോക്കി കാണുകയായിരുന്നു  കണ്ണൻ……………… അത് ശ്രദ്ധിച്ചത് പോലെ അമല അമ്മുവിനെ വിളിച്ചു …………..

അമ്മുട്ട്യേ…………..

ന്തോ………. സാമ്പാറിലെ കഷണങ്ങൾ പെറുക്കി തിന്നുന്നതിന് ഇടയിൽ വിളിയും കേട്ടു…………..

ഈ ചേട്ടൻ ആരാണെന്നു അറിയുമോ…………..

കണ്ണനെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് ഇല്ലെന്ന്  തലയാട്ടി……………….. ആരാ………….. കണ്ണനോട് കൈകൊണ്ട് ചോദിച്ചു……………..

കണ്ണൻ ഒന്ന് നോക്കി……………. അതിനർത്ഥം വേറൊന്നുമായിരുന്നില്ല ……………. എന്റെ വീട്ടിൽ കയറി വന്നിട്ട് എന്നോട് ചോദിക്കുന്നോ ഞാൻ ആരാണെന്ന്……………….

ചേട്ടൻ ആണ്…………… കണ്ണൻ ചേട്ടൻ………….. അമ്മുവമ്മേടെ മോനാ…………. അമലു താളത്തിൽ പറഞ്ഞു……………..

കണ്ണനെയും അമലുവിനെയും മാറി മാറി നോക്കി………….. മുഖമൊക്കെ മാറി വന്നു……….. മേണ്ട……………… ഞാനാ അമ്മുവമ്മേടെ മോൻ………….. ഇത് വേണ്ടാ……………. കണ്ണനെ ചൂണ്ടി അമ്മു പറഞ്ഞു………. അമ്മു വിതുമ്പിക്കൊണ്ട്  അമലുവിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു…………….

അയ്യേ……… അമ്മുട്ടി കരയുവാണോ…………… മിടുക്കി കുട്ടികൾ കരയുവോ………….. അമ്മുട്ടിയും എന്റെയാണല്ലോ………….. കരയല്ലേ…………… അമ്മുവമ്മേടെ കുഞ്ഞല്ലേ…………….. അവളുടെ കുഞ്ഞുമുഖം കയ്യിലെടുത്തു പറഞ്ഞു ……………….

കണ്ണൻ വന്നെന്ന് അറിഞ്ഞപ്പോഴേ ഞാനൂഹിച്ചു ഇവളിവിടെ  തിരിച്ചു  വെയ്ക്കുമായിരിക്കുമെന്ന്…………… അവിടേക്ക് വന്ന ദേവൂ പറഞ്ഞു…………..

കണ്ണന്റെ കവിളിൽ തലോടി ദേവൂ പരിചയപ്പെടുത്തി ………..  ദേവു ആന്റി………. അമ്മുക്കുട്ടിയുടെ അമ്മ…………. നിന്റെ അമ്മയുടെ ഒരേയൊരു കൂട്ടുകാരി……………

മോനേ വഴക്കുണ്ടാക്കിയോ ഈ കുശുമ്പി…………അമ്മുവിനെ അമലയുടെ കയ്യിൽ നിന്നുമെടുത്തിട്ട് ചോദിച്ചു……………..

ഒന്നു കൊണ്ടുപോയിത്തരുമോ  ഈ കുരുപ്പിനെ………….വേറൊന്നും ഉണ്ടായിട്ടല്ല…….. വല്ലാത്ത ശല്യമാ……………  കണ്ണൻ നോട്ടം കൊണ്ട് പറഞ്ഞു ……………..

ഞാൻ ഇവളെ കൊണ്ടുപോകാൻ വന്നതാ………. അല്ലെങ്കിൽ നിന്നേ കണ്ണനുമായി ഒന്നടുക്കാൻ പോലുമിവൾ സമ്മതിക്കില്ല………….. അമ്മയും മോനും വിഷമങ്ങൾ എല്ലാം പറഞ്ഞു തീർക്ക്……………. വന്നപ്പോഴേ കണ്ണനെ കിള്ളിയ കാര്യമൊക്കെ അഭിയേട്ടൻ പറഞ്ഞു…………………  ദേവു അമ്മുവിനെയും കൊണ്ട് വെളിയിലേക്ക് നടന്നു……………. കൂടെ അമലയും…………….

അവനൊന്നു മിണ്ടിയിട്ടു കൂടിയില്ല ആരോടും………….. എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട് അവന്……………. പണ്ടത്തെ ആ ഉത്സാഹം ഒന്നുമില്ല ഇപ്പോ…………… ആകെയൊരു മൂഡ് ഓഫ്‌………… എനിക്കെന്തോ ഒരു വല്ലായ്മ തോന്നുന്നു ദേവു …………….. ചെറിയൊരു പേടി പോലെ…………… എന്തോ സംഭവിച്ചിട്ടുണ്ട്…………. ഒരുപാട് സംസാരിക്കില്ലെങ്കിലും കുറച്ചെങ്കിലും എന്നോട് മിണ്ടാറുണ്ട് അവൻ……………. വഴക്ക് ഉണ്ടാക്കാനാണെങ്കിൽ കൂടി………………. അമല ദേവുവിനോടായി പറഞ്ഞു…………….

നിനക്ക് തോന്നുന്നതാവും പെണ്ണെ…………. ഒന്നു തനിച്ചിരുന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു രണ്ടാൾക്കും……………….  അമ്മയുടെ അടുത്ത് ഒരുപാട് ബലം പിടിക്കാനൊന്നും അവന് കഴിയില്ല……………. അമ്മയുടെ സ്നേഹം എന്തെന്ന് അവന് കാണിച്ചു കൊടുക്ക്……………….. പിന്നെ നിന്നെ വിട്ടു പോകാൻ പോലും മനസ്സുണ്ടാവില്ല അവന്……………… ദേവു അവളെ ആശ്വസിപ്പിച്ചു………………..

മുറ്റത്തേക്ക് ഇറങ്ങിയപ്പോഴേക്കും അമ്മുവിന്റെ വിധം മാറി………………. അമലയ്ക്ക് നേരെ കൈനീട്ടി കരയുവാൻ തുടങ്ങി……………… ചാടി താഴെയിറങ്ങി……………. എനിച്ചു പോവണ്ട…………. അമ്മുമ്മേ എടുക്ക്……………

ആഹാ ഇപ്പോ അമ്മുമ്മയായോ നിനക്കിവൾ……………..ദേവു അമ്മുവിനെ  നോക്കി ചോദിച്ചു…………… 

ആടീ……….. അമ്മുവമ്മയെ  ഷോർട്ട് ആക്കിയതാ അവൾ………. അമ്മുമ്മ………….. അമല ചിരിയോടെ പറഞ്ഞു…………..

മര്യാദക്ക് വന്നോ അമ്മൂ………… അടി വാങ്ങും നീ ………… എനിക്കൊരുപാട് പണിയുള്ളതാ…………… വാ…………… അമ്മുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു…………

ഇല്ല ഞാൻ വരൂല………….. എനിക്ക് അമ്മുമ്മേടെ കൂടെ കിടന്നാ മതി……………. ദേവു പൊക്കോ…………….. എടുക്ക് അമ്മുമ്മേ…………. എന്നെ എടുക്ക്………………….. അമ്മു അമലയ്ക്ക് നേരെ കൈ നീട്ടി കരഞ്ഞു…………..

ദേ…………… അമ്മയും അച്ഛയും കൂടെ ബൈക്കിൽ പോവാ…………… നീ വരുന്നോ………………. ദേവു അവസാന അടവെടുത്തു………………

ഇല്ല……. നാൻ വരുന്നില്ല………….. അമ്മൂമ്മേ…………….. വാ…………. അമ്മു കൈ കൊണ്ടു വിളിച്ചു…………

ടീ ഞാൻ പോവാണേ………… ഇനിയും നിന്നാൽ ഇവൾ ഇവിടം തിരിച്ചു വെയ്ക്കും…………….. നീ പൊക്കോ ………………. കരയാൻ തുടങ്ങിയ അമ്മുവിനെയും കൊണ്ട് ദേവു വേഗത്തിൽ നടന്നു…………………..

അമല ഓടിപ്പോയി അമ്മുവിനെ ദേവുവിന്റെ കയ്യിൽ നിന്നും തട്ടിപ്പറിച്ചു കയ്യിൽ അടിച്ചു ……………… നീ ഇനി പൊയ്ക്കോ…………….. കൊച്ചിനെ കരയിപ്പിക്കാതെ………………..

സാരമില്ല………….. അമ്മുട്ടൻ കരയണ്ടാട്ടോ…………… അമ്മുമ്മേടെ കൂടെ നിന്നാൽ മതി……………

അവളെ ഇവിടെ നിർത്തുന്നത് കൊണ്ട് എനിക്കൊരു പ്രശ്നവുമില്ല പെണ്ണേ……………..  ഈ കാ‍ന്താരിയുടെ സ്വഭാവം എന്താണെന്ന് നിനക്ക് ശരിക്കുമറിയില്ലേ…………………. നിന്നെക്കൊണ്ട്  കണ്ണനെ ഒന്നു തൊടാൻ കൂടി ഇവൾ സമ്മതിക്കില്ല…………….. കുറച്ചു നേരം അവനൊപ്പം തനിച്ചിരിക്ക്……….. നിങ്ങളുടെ ലോകത്തു…………….. എല്ലാം ശരിയാകും………….  ദേവു അമ്മുവിനെ വീണ്ടും എടുക്കാൻ ആഞ്ഞു………………….

അമ്മു ഒന്നുകൂടി അമലയെ ഇറുക്കിപ്പിടിച്ചു………………….

നീയൊന്നു പോയേ…………… ഇത്രയും ദിവസം മനസ്സിലെ ചൂടാറ്റിയത് എന്റെ അമ്മുട്ടിയാണ് …………………. ഇവളെ മാറ്റി നിർത്തിയിട്ടു ഒരു സന്തോഷവും വേണ്ട എനിക്ക്…………………. അമലു അമ്മുവിനെ നെഞ്ചിൽ ചേർത്തു പിടിച്ചു…………………

അവൾ കുറച്ചു നേരം കരയുമായിരിക്കും ……….. അതു കഴിയുമ്പോൾ ശരിയാകും…………… നീയിങ്ങു വിട്ടേ അവളെ……………

കുറച്ചു കഴിയുമ്പോൾ കരച്ചിൽ നിൽക്കുമായിരിക്കും………………. പക്ഷേ എന്നോടുള്ള അവളുടെ വിശ്വാസം പോകില്ലേടീ…………. വേണ്ട…………… എന്റെ കുഞ്ഞ് എന്റെ കൂടെ നിന്നോളും………….. നീ മര്യാദക്ക് പോകാൻ നോക്ക്……………..

അനുഭവിക്കുമ്പോൾ പഠിച്ചോളും നീ………. ഞാൻ പോകുവാ………….. നീയിനി വായേ ദേവു ന്ന് വിളിച്ചു……………… അമ്മുവിനോട് പറഞ്ഞു കൊണ്ട് ദേവു നടന്നു പോയി……………

പോടീ…… ദേവൂട്ടീ……………… അമ്മു കൂടുതൽ പറയും മുന്നേ അമലു അവളുടെ വായും പൊത്തി അകത്തേക്ക് പോയി…….. മിണ്ടാതിരിക്ക് എന്റെ അമ്മുട്ട്യേ………….. മോൾ ആണ് കൂട്ടുകാരിയാണ് എന്നൊന്നും അവൾ നോക്കില്ല…………. കല്ലുപെറുക്കി ഏറിയും അവൾ…………………….

ഏത് നേരവും അമലുവിന്റെ വാലിൽ തൂങ്ങി നടക്കുന്ന അമ്മുവിനെ കാണുമ്പോൾ ചെകുത്താൻ കുരിശ് കണ്ടതുപോലെയാണ് കണ്ണന്…………………. സുഖമുള്ള കാഴ്ച അല്ലെങ്കിൽ കൂടി ഒന്നും മിണ്ടിയില്ല അവൻ……………… അമ്മുവിനെ അമലു തോളിൽ കിടത്തി തട്ടിയുറക്കി………….. കണ്ണൻ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു………….. അത് അമല കാണുകയും ചെയ്തു…………… അവളെ ബെഡിന് സൈഡിലേക്ക് കിടത്തി………  മാറിക്കിടക്കുന്ന കണ്ണന്റെ മുഖത്ത് കുറച്ചു നേരം നോക്കിയിരുന്നു…………. ഒന്നു തലോടി……………….. അവൻ പതിയെ കണ്ണു തുറന്നു………………..

ആഹാ…………… നീയുറങ്ങിയില്ലേ……………… ഞാൻ വിചാരിച്ചു……………… അമ്മയെ കളിപ്പിക്കുവാണോടാ കള്ളക്കണ്ണാ……………

അമലു ചിരിയോടെ ചോദിച്ചെങ്കിലും കണ്ണന്റെ മുഖത്തൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ല……………. വാ……. നമുക്ക് കുറച്ചു നേരം മിറ്റത്തു പോയിരിക്കാം…………….. പോരുന്നോ………….

അവൻ അമല നീട്ടിപ്പിടിച്ച കയ്യിൽ പിടിക്കാതെ തനിയെ എഴുന്നേറ്റു പുറത്തേക്ക് നടന്നു………  പിറകെ അമലയും…………….. നീണ്ട വരാന്തയിൽ ഒരറ്റത്തു പോയിരുന്നു രണ്ടാളും…………….. കുറച്ചകലം ഇട്ടിരുന്ന കണ്ണന് തൊട്ടടുത്തു വന്നിരുന്നു അമല……………… തോളിൽ കയ്യിട്ടു ചേർത്തു പിടിച്ചു……………..

മോനെന്താ അമ്മയോടൊന്നും മിണ്ടാത്തത്…………….. പിണക്കമാണോ എന്നോട്………………

ആ കൊച്ച് എന്തിനാ അമ്മയുടെ കൂടെ നിൽക്കുന്നത്……………. അതിന്റെ അമ്മയുടെ കൂടെ പോയാലെന്താ…………….. ഉള്ളിൽ ഏറ്റവും ദേഷ്യം തോന്നിപ്പിച്ച കാര്യം തന്നെ കണ്ണൻ ആദ്യം ചോദിച്ചു……………..

നീയെന്താ ഇത്രയും ദിവസം വേറൊരാളുടെ കൂടെ കഴിഞ്ഞത്……………….. നിന്റെ അമ്മയുടെ കൂടെ നിൽക്കാതെ………………. അമല മറുചോദ്യം ചോദിച്ചു……………….

കണ്ണൻ തല കുനിച്ചിരുന്നു………………. അവന്റെ താടി പിടിച്ചുയർത്തി അമലു പറഞ്ഞു……………

അമ്മ ചുമ്മാ പറഞ്ഞുന്നെ ഉളളൂ………….. മോൻ പിണങ്ങേണ്ട……………….. ഇത്രയും ദിവസം കണ്ണനെന്താ അമ്മയെ കാണാൻ വരാഞ്ഞതെന്ന് ചോദിക്കുന്നില്ല……………  പക്ഷേ അമ്മ വന്നിരുന്നു ക്ലാസ്സിൽ………… സഹി കെട്ടപ്പോൾ വിളിപ്പിച്ചിരുന്നു  സ്റ്റാഫ്‌ റൂമിലേക്ക്………… നല്ല വിഷമം ഉണ്ടായിരുന്നു നിന്നെ കാണാഞ്ഞിട്ട്……………….. ഇത്രയും അധികം ദിവസം നമ്മൾ തമ്മിൽ പിരിഞ്ഞിരുന്നിട്ടില്ല……….. അല്ലേ കണ്ണാ……………. അപ്പോഴെല്ലാം അമ്മയുടെ വിഷമം മാറ്റിയത് ആ വാവയാണ്…………… പാവം കുഞ്ഞാണ്……………  നീയൊന്ന് സ്നേഹത്തോടെ വിളിച്ചു നോക്ക്……………… കൂട്ടായി കഴിഞ്ഞാൽ അവളെ മോനും ഇഷ്ടപ്പെടും…………………… നമ്മൾ അധികം സ്നേഹിക്കുന്നവരെ മറ്റൊരാൾക്കും വിട്ടുകൊടുക്കാതെ സ്നേഹിക്കണം ………. അതല്ലേ അമ്മുവും ചെയ്യുന്നുള്ളൂ……………

അമ്മയുടെ വായിൽ നിന്നും വേറൊരു കൊച്ചിനെ പുകഴ്ത്തി പറയുന്നത് കേൾക്കാൻ കണ്ണൻ ഇഷ്ടപ്പെട്ടില്ല…………… അതുപോലെ തന്നെ മുഖം തിരിച്ചു കളഞ്ഞു……………..

സാരമില്ല……………. അതൊക്കെ പോട്ടേ…………….. എന്തുണ്ട് വിശേഷം…………….  നന്നായിട്ട് പഠിക്കുന്നുണ്ടോ നീ………………. വിഷയം മാറ്റാൻ വേണ്ടി അമലു ചോദിച്ചു…………………..

കണ്ണൻ ഒന്നും മിണ്ടിയില്ലെങ്കിലും മുഖഭാവം പെട്ടെന്ന് മാറി…………… ഒന്നു തലയാട്ടി……………..

അവന്റെ ഉള്ളിൽ എന്തോ ഉണ്ട്………………. തന്നോട് പറയണമെന്നുമുണ്ട്………………  പക്ഷേ പറ്റുന്നില്ല……………….. ഒന്നുകൂടി ഫോഴ്സ് ചെയ്താൽ അവൻ പറയും…………. എങ്കിലും  വേണ്ട……………….. അവൻ തനിയെ മനസ്സ് തുറക്കട്ടെ…………………. കാത്തിരിക്കാം…………….

കുറച്ചു നേരം കൂടി അവനെ ചേർത്തു പിടിച്ചു കൂടെയിരുന്നു…………………. ഉറക്കം തൂങ്ങുന്നത് കണ്ടപ്പോൾ അവനെയും കൂട്ടി അകത്തേക്ക്. പോയി……………. ചെന്നപ്പോൾ അമ്മു കിടന്നിരുന്ന ഭാഗം നനഞ്ഞു തുടങ്ങുന്നതാണ് കണ്ടത്………………… അവളെ  പൊക്കിയെടുത്തു…………………. കള്ളിപ്പെണ്ണ് എന്നെയും നനച്ചു………………… അവളുടെ കവിളിൽ ഉമ്മ

കൊടുത്ത് അമല പറഞ്ഞു……………. അമ്മുവിനെ ഉണർത്താതെ അവളുടെ ഉടുപ്പൂരി മാറ്റിയിട്ടു………….. ശരീരം തുടച്ചു കൊടുത്തിട്ട് പുതപ്പിച്ചു കിടത്തി………….. 

കണ്ണൻ തന്നെയും അമ്മുവിനെയും മാറി മാറി നോക്കിയിരിക്കുവാണ്……………വല്ലാത്തൊരു മുഖവുമായി…………. അമ്മു കിടന്നു മുള്ളിയത് അവന് തീരെയിഷ്ടമായിട്ടില്ല…………. അതും അവൻ കിടക്കുന്ന ബെഡിൽ……………

അമ്മുവിന് അടുത്തായി അമലു കിടന്നു മറുസൈഡിൽ കിടക്കാൻ കണ്ണനെ കൈ തട്ടി കാണിച്ചു……………….. കുറച്ചൊരു മടിയോടെ അവൻ അമലയ്ക്കടുത്തു വന്നു കിടന്നു…………

കണ്ണന് ഓർമ്മയുണ്ടാവില്ല………… നീയും കുഞ്ഞിലേ ഇങ്ങനെ ആയിരുന്നു…………. അമ്മയെ എന്നും നനയ്ക്കുമായിരുന്നു …………. ഒരുവട്ടം ഒന്നുമല്ല രണ്ടും മൂന്നും തവണ………… 

കണ്ണൻ അത്ഭുതത്തോടെ അമലയുടെ മുഖത്തേക്ക് നോക്കി………… കുഞ്ഞിക്കണ്ണന്റെ കാര്യങ്ങൾ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേയിരുന്നു അമല…………….. കേട്ടത് മതിയാവാത്തത് പോലെ മുഖത്തേക്ക് നോക്കി കണ്ണനും കിടന്നു………….. 

അമ്മുട്ടി  എന്നും അമ്മയെ നനയ്ക്കും………….. എന്നിട്ട് രാവിലെ ഒന്നുമറിയാത്തത് പോലെ എണീറ്റ് പോകും……………… കുഞ്ഞൊരു കാന്താരി ആണ് ഈ കിടക്കുന്നത്………….. അവളുടെ കുഞ്ഞിക്കയ്യിൽ തലോടി പറഞ്ഞു…………….

കണ്ണൻ ഒന്നു തലപൊക്കി അമ്മുവിനെ നോക്കി…………… ഉറങ്ങി കിടക്കുമ്പോൾ എന്തു പാവമാ……….. നല്ല ക്യൂട്ട് ആണ്  കാണാൻ…………..ബാർബി ഡോൾ പോലെ……………..  ഇന്ന് തന്നോട് കാണിച്ചു കൂട്ടിയ കുശുമ്പ് ഓർമ്മയിൽ വന്നപ്പോൾ പൊക്കിയ തല താഴ്ത്തി വീണ്ടും കിടന്നു…………

കണ്ണൻ ഉറങ്ങിയെന്നു തോന്നുന്നു………….. എന്നാലും എന്തിനാവും ഹേമന്ത് കണ്ണനെ ഇവിടെ കൊണ്ടുവിട്ടതിനു കാരണം………….. കണ്ണൻ പറഞ്ഞിട്ടാവുമോ…………… ഓരോന്ന് ഓർത്തു കണ്ണും തുറന്നു കിടന്നു…………. കുറച്ചു നേരം കഴിഞ്ഞപ്പോൾ അമലു അറിഞ്ഞു കണ്ണന്റെ കുഞ്ഞിക്കൈ തന്നെ തേടി വരുന്നത് …………… ആദ്യം മുഖത്തു തലോടി പിന്നെ കഴുത്തിലൂടെ കെട്ടിപ്പിടിച്ചു തന്നെ ചേർന്നു കിടക്കുന്നത്………………….. തന്റെ പൊന്നുമോൻ………………….. നിയന്ത്രിക്കാൻ അമലുവിനെക്കൊണ്ടായില്ല………………….. കണ്ണനെ നെഞ്ചോട് ചേർത്തു കിടത്തി……………… കണ്ണു നിറഞ്ഞൊഴുകി…………  എങ്ങലടി കൂടിയപ്പോൾ കണ്ണൻ പുറത്തു തട്ടി ആശ്വസിപ്പിച്ചു………………..  അവനും കരയുന്നുണ്ടായിരുന്നുവെന്ന് അറിഞ്ഞത് കവിളിൽ കൊടുത്ത ഉമ്മയിൽ ഉപ്പുരസം കലർന്നപ്പോഴാണ്……………..

അമ്മയും മകനും ഒന്നും പറയാതെ കിടന്നു……………….  ഇതിൽ കൂടുതൽ താനൊന്നും ആഗ്രഹിച്ചിട്ടില്ല……………… ഇപ്പോൾ എന്നേ മനസ്സിലാക്കാൻ കണ്ണന് കഴിയുന്നുണ്ട്…………….. ആ ഒരു സന്തോഷത്തിൽ അമലു കണ്ണടച്ചു………………

കണ്ണന് ശരീരത്തിൽ വല്ലാത്ത ഭാരം തോന്നി………………… വല്ലാത്തൊരു അസ്വസ്ഥതയോടെ കണ്ണു തുറന്നു………………. അമ്മുവിന്റെ കൈയ്യും കാലും തന്റെ നെഞ്ചത്താണ്………………. ദേഷ്യത്തിൽ തട്ടി മാറ്റിക്കളഞ്ഞു കണ്ണൻ……………….. കൈ വേദനിച്ചപ്പോൾ കണ്ണും തിരുമ്മി അമ്മു എണീറ്റിരുന്നു………………. അടുത്തു കിടക്കുന്ന കണ്ണനെ കണ്ടപ്പോൾ മുഖം മാറി………………..  എഴുന്നേറ്റു ബെഡിൽ നിന്നും ഊർന്നു നിലത്തേക്കിറങ്ങി………………………… ഒന്നു കൂടി നോക്കിയിട്ട് മൂക്കിൽ വിരൽ വെച്ചിട്ട് കണ്ണനോട് ചോദിച്ചു…………….

അയ്യേ…………….. നീ കിടന്നു മുള്ളിയോ…………..  ഞാനിപ്പോ അമ്മുമ്മയോട് പറയും…………… അയ്യട മനമേ………………ചൂണ്ടു വിരൽ ആട്ടി പറഞ്ഞു………………  അമ്മുമ്മേ…………… ഇഞ്ഞു  വന്നേ………….. ഒരു ചൂത്രം……………

എന്തെങ്കിലും പറയും മുന്നേ അമലയെ വിളിച്ചു കഴിഞ്ഞു അമ്മു…………….. നോക്കിയപ്പോൾ ബെഡിൽ വട്ടം വരച്ചിട്ടുണ്ടായിരുന്നു അമ്മു …………. അതിനു ഒരറ്റം തന്റെ അടുത്ത് വരെ എത്തിയിട്ടുമുണ്ട്……………….. ഇനി അമ്മ വിചാരിക്കുവോ താനാണെന്ന്…………….. കണ്ണന് ചെറിയൊരു പരിഭ്രമം തോന്നി………………… അമ്മുവിനോട് എന്തെങ്കിലും പറയും മുന്നേ അമലു മുറിയിലേക്ക് ഓടി വന്നു……………….

പിന്നെ വരാം….

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ente written by Rohini Amy

4.3/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!