ഒന്നിനും ഒരു ഉത്സാഹം തോന്നിയില്ല. മുറിയിൽ തന്നെ ചുരുണ്ടു കുടി ഇരുന്നു.ഇടക്കു ചാരു വന്നു എന്തേലും ആശ്വാസ വാക്കുകൾ പറയും.അതൊന്നും എന്റെ മനസിലെ തീയേ കെടുത്തില്ല.
ബന്ധുക്കൾക്കും മറ്റും ഒരു ചെറിയ പാർട്ടി കൊടുക്കാം എന്നു അച്ഛനും ചേട്ടയിയും പറഞ്ഞിട്ടും ഞാൻ വേണ്ടാന്നു പറഞ്ഞു.
മോളേ…..
എന്താ അച്ഛാ
അച്ഛന്റെ മോൾക് എന്താ ഒരു വയ്യായിക.അതോ അച്ഛന് തോന്നുന്നതാണോ.
അച്ഛന് തോന്നുന്നതാണ്.
മം….. നാളെ അല്ലെ കോളേജില്ല പ്രൊഗ്രാം
അതേ ……
എന്നിട്ടും എന്റെ കുട്ടിക്ക് എന്താ ഒരു സന്തോഷം ഇല്ലാത്തതു.
അതൊക്കെ ഉണ്ട് അച്ഛന് തോന്നുന്നതാ.
നാളെ എന്റെ കുട്ടി ദേ ഈ ഡ്രെസ്സ് ഇട്ടു വേണം ഞങ്ങളുടെ കൂടെ വരാൻ.
മം……. ശരി അച്ഛാ.
പിന്നെ വേറെ ഒരു കാര്യം മറ്റന്നാൾ ഒരു കൂട്ടരു മോളേ കാണാൻ വരും.നല്ല ബന്ധം ആണ്.എന്തു കൊണ്ടും നമ്മുക്ക് ചേരും. കുറച്ചു മുന്നേ ആണ് കൃഷ്ണൻ വിളിച്ചു പറഞ്ഞേ മറ്റന്നാൾ വരും എന്ന്.
അച്ഛാ എനിക്കു ഇപ്പോൾ ഒരു വിവാഹം വേണ്ട .ഞാൻ പറയാം അപ്പോൾ മതി. എനിക്കു പഠിക്കണം ഇനിയും.
ഒക്കെ പഠിച്ചോ. അതു വേണ്ടാന്നു പറഞ്ഞില്ലല്ലോ. അവരു വന്നു കണ്ടിട്ടു പോട്ടെ.
ഞാൻ ഒന്നും മിണ്ടിയില്ല.അതു കൊണ്ടു അച്ഛൻ മുറിയിൽ നിന്നും പോയി അതിനു പുറകെ ചാരു അങ്ങോട്ടു വന്നു.
സിദ്ധുട്ടാ
മം പറ ചാരു എന്താ.
മോളേ അവരു വന്നു കണ്ടിട്ടു പോകട്ടെ. എന്റെ മോള് അതു സമ്മതിക്കു.
അയാൾക്കു നിന്റെ കൂട്ടുകാരിയെ ആണ് ഇഷ്ടം എന്നു നീ തന്നെ അല്ലെ പറഞ്ഞത്. എന്നിട്ടു നീ ആർക്കു വേണ്ടിയാ കാത്തിരിക്കുന്നെ.
ദേവേട്ടനും അതാ പറഞ്ഞേ.നിന്റെ കരച്ചിൽ കേൾക്കാൻ വയ്യാത്തത് കൊണ്ടാണ് നിന്നെ വിളികഞ്ഞത്.അവരു വന്നു കണ്ടിട്ടു പോട്ടെ.നീ അതിനി സമ്മതിക്കു.
മം വരട്ടെ അവരു .ഞാൻ സമ്മതിച്ചു.
പക്ഷെ എന്റെ മനസിൽ തീയാണ് അതുകെടില്ല ചാരു.ഞാൻ അവളെ ചേർത്തു പിടിച്ചു കരഞ്ഞു.ചാരുന്റെ കണ്ണും നിറഞ്ഞൊഴുകി.
പിന്നെ ധനു വിളിച്ചിരുന്നു അവൾക്കു നാളെ വരാൻ പറ്റില്ല എന്ന് പറയാൻ .നീ ഫോൺ എടുക്കുന്നില്ല എന്നു പറഞ്ഞു അതാ എന്നെ വിളിച്ചതു.ഒരു കാര്യം പറയാൻ ഉണ്ടെന്നു . നീ അങ്ങോട്ടു ഒന്നു വിളിക്കാൻ പറഞ്ഞു.
എനിക്കു അറിയാം അവൾ എന്തു പറയാൻ ആണ് വിളിച്ചതു എന്നു.എനിക്കു അതു കേൾകണ്ട.
ഞാൻ ഫോൺ എടുത്തു സ്വിച്ചോഫ് ചെയിതു. ഇതാണ് നല്ലതു.അവൾക്കു നല്ല ഒരു ജീവിതം കിട്ടട്ടെ.
മോളേ ഒരുങ്ങിയോ.
ഒരുങ്ങി അച്ഛാ നമ്മുക്ക് ഇറങ്ങാം.ഞാനും ചാരുവും പുറകിൽ ആണ് ഇരുന്നത് എന്റെ മനസ് വേറെ എവിടെയൊക്കെയോ ആയിരുന്നു.
കോളേജിൽ എത്തി
താലപ്പോലി യോടെ എന്നെ അവർ എതിരെറ്റു.
മാനേജ്മെന്റും അധ്യാപകരും എന്നെ വന്നോളം പുകഴ്ത്തി. ഞാൻ കോളേജിന്റെ അഭിമാനം ആണെന്ന് പറഞ്ഞു.
എന്നാൽ ഇതു ഒന്നും എനിക്കു സന്തോഷം തന്നില്ല.
ധനുനേ എനിക്കു വല്ലാതെ മിസ്സ് ചെയിതു. ഒരു കണക്കിന് ഇതാ നല്ലതു. അവൾക്കു നല്ല ഒരു ജീവിതം ഉണ്ടാകട്ടെ
വീട്ടിൽ എത്തിയപ്പോൾ വല്ലാതെ ഞാൻ വാടി തളർന്നിരുന്നു.’അമ്മ ഉപ്പും മുളകും ഉഴിഞ്ഞു അടുപ്പിൽ ഇട്ടു. നേരെ ഞാൻ പോയി കിടന്നു എപ്പോഴോ ഉറങ്ങി.
7.30 ആയപ്പോൾ ആണ് എഴുന്നേറ്റത്.ചാരു വന്നു പറഞ്ഞു ധനു വിളിച്ചു .നിന്റെ ഫോൺ വെള്ളത്തിൽ വീണു എന്നു ഞാൻ പറഞ്ഞു. നീ അങ്ങോട്ടു ഒന്നു വിളിക്കാൻ പറഞ്ഞു.
ചാരു നമ്മൾ അന്ന് പോയ അമ്പലത്തില്ലേ ദേവീ ആഗ്രഹങ്ങൾ സാധിച്ചു തരും എന്നു പറഞ്ഞിട്ടു എന്താ ചാരു എന്റെ പ്രാർത്ഥന കേൾക്കാതെ ഇരുന്നത്. എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
സിദ്ധു അയാള് ഇനി നിന്റെ അല്ല ധനുന്റെയണു. അവളുടെ നല്ല ജീവിതത്തെ കുറിച്ചു ഓർത്തേങ്കിലും എന്റെ മോള് അയാളെ മറന്നേക്.
മം ഇനി ഞാൻ അയാൾക്കു വേണ്ടി കരയില്ല ചാരു.ഞാൻ അയാളെ മറന്നു.
മോളേ ……. ചാരു അവർ ഇങ്ങുവരാറായി .മോള് ഒരുങ്ങി കഴിഞ്ഞോ.
കഴിഞ്ഞു അച്ഛാ അവൾ റെഡി ആയി.
ചാരു നല്ല വൃത്തിയായി സാരി ഉടുപ്പിച്ചു. പൂവച്ചു.കണ്ണെഴുതി പൊട്ടു തൊട്ടു.
ഒരു പാവയെ പോല്ലേ ഞാൻ നിന്നു കൊടുത്തു എല്ലാത്തിനും..എങ്കിലും
ഞാൻ കരഞ്ഞില്ല
കുറച്ചു കഴിഞ്ഞു മുറ്റത്തു ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു.
അച്ഛൻ അവരെ അകത്തേക്കു സ്വികരിച്ചു ഇരുത്തി.
സുഭദ്രേ മോളേ ഇങ്ങു കൊണ്ടുവ.
ഞാൻ കാപ്പിയും ആയി മുൻപേ നടന്നു എനിക്കു പുറകെ ചാരു പലഹാരങ്ങളും കൊണ്ട് വന്നു.
മോളേ ഇതാണ് പയ്യൻ
ഇതു അച്ഛൻ ‘അമ്മ ചേച്ചി ഇതു ചേട്ടന്റെ ഭാര്യ
ഞാൻ ആരെയും നോക്കില്ല
പയ്യന് കാപ്പി കൊടുമോളേ.ഞാൻ കാപ്പി എടുത്തു കൊടുത്തു അയാൾക്കു മുഖം കൊടുത്തില്ല ഞാൻ
മോളേ ഈ അമ്മയെ മറന്നോ എന്റെ കുട്ടി എന്നു ചോദിച്ചു എന്റെ മുഖം പിടിച്ചു ഉയർത്തിയപ്പോൾ ആണ് ഞാൻ കണ്ടേ.ശ്രീദേവി ‘അമ്മ.ഫിലോസഫി സാറിന്റെ ‘അമ്മ .
ഞാൻ ഉടനെ പയ്യൻ ഇരിക്കുന്ന അടുത്തേക് നോക്കി. എന്റെ ഫിലോസഫി സാർ
എനിക്കു വിശ്വാസം വന്നില്ല
ഞാൻ ചാരുനെ തിരിഞ്ഞു നോക്കി .അവളും ഫ്യൂസ് പോയ പോല്ലേ നില്കുവാ.
എനിക്കു എന്റെ കുട്ടിയെ ഇഷ്ടം ആണ് ഇത് നമ്മുക്ക് ഉറപ്പിക്കാം വിധുന്റെ അച്ഛാ.
കുട്ടികളുടെ സമ്മതം കുടി വേണ്ടേ.
അവർക്കു എന്തേലും സംസാരിക്കാൻ ഉണ്ടെകിൽ ആകാം.
ഞാൻ തിരിഞ്ഞു എന്റെ മുറിയില്ലേക് നടന്നു. ചാരു എന്റെ കൈയിൽ ഒരു നുള്ളു തന്നു .ഞാൻ ഒരു ചിരി പാസ്സാക്കി മുറിയില്ലേക് പോയി.
കുറച്ചു കഴിഞ്ഞു എന്റെ മുറിയുടെ കതകു ചാരുന്ന ശബ്ദം ഞാൻ കേട്ടു.അയാൾ എന്റെ അടുത്തു വന്നു നിന്നു.
എന്താ എന്നെ ഇഷ്ടം അല്ലെ തനിക്കു
അതു പറഞ്ഞു തീരും മുന്നേ ഞാൻ അയാളെ പിടിച്ചു കാട്ടിലില്ലേക് തള്ളി ഇട്ടു.
ആയോ എന്നു പറഞ്ഞു അദ്ദേഹം ചെന്നു വീണു.
ഓ ഈ പെണ്ണ് എന്റെ നടുവൊടിച്ചു.
കണ്ണക്കായി പോയി.
എന്നെ പറ്റിച്ചു അല്ലെ.
ഞാനോ ഒരിക്കലും ഇല്ല .എല്ലാം തന്റെ ധനുന്റെ പണിയ. ഞാൻ വെറുതെ നിന്നു കൊടുത്തു അത്രയേ ഉള്ളു.
ഇപ്പോൾ പറ പെണ്ണേ എന്നെ ഇഷ്ടം ആണോ എന്നു.?
അല്ലാ എനിക്കു ഇഷ്ടം അല്ല
അതും പറഞ്ഞു ഞാൻ പുറത്തേക്കു നടന്നു.
അദ്ദേഹം എന്റെ കൈയിൽ കയറി പിടിക്കാൻ നോക്കിയതും.ഞാൻ ഓടാൻ ശ്രേമിച്ചു.പിടുത്തം എന്റെ സാരിയുടെ തുമ്പിൽ ആയി പോയി.സാരിയിൽ കുത്തിയ പിന്നുപൊട്ടി.സാരിയുടെ തുമ്പ് ഉരി വീണു.
ആയോ ഇനി എന്താ ചെയ്യുക.എനിക്കു സാരി ഉടുക്കാൻ അറിയില്ല.ഇതു ഇപ്പോൾ നാണക്കേട് ആകുല്ലോ നാരായണാ. ഞാൻ കൈ കൊണ്ട് മാറിടം മറച്ചു കൊണ്ട് പറഞ്ഞു.
ഞാൻ ഉടുത്തു താരം പോരെ പക്ഷേ എന്നെ ഇഷ്ടം ആണെന്ന് പറയണം.
ഇല്ല പറയില്ല എനിക്കു ഇഷ്ടം അല്ല.
അല്ലെ നിനക്കു എന്നെ ഇഷ്ടം അല്ലെ എന്നും ചോദിച്ചു എന്നെ ഭിത്തിയോട് ചേർത്തു നിറുത്തി. ഇഷ്ടം അല്ലെ എന്നെ പറയടി.
എന്റെ നിഞ്ചിടുപ് കുടി തൊണ്ട വരണ്ടു
സാരി ഉടുത്തുതാ
തരാം പക്ഷേ പറഞ്ഞാൽ മാത്രം
അപ്പോഴേക്കും എന്റെ കണ്ണു നിറഞ്ഞു തുളുമ്പി.
ഞാൻ ആ നെഞ്ചിൽ കൈ കൊണ്ട് ഇടിച്ചു കൊണ്ട് പറഞ്ഞു എന്നെ പറ്റിച്ചില്ലേ.എന്നിട്ടു ഇപ്പോൾ വന്നേക്കുന്നു
പോ എന്നോട് മിണ്ടാണ്ട പോ
പിണങ്ങല്ലേടി നീ എന്റെ ജീവൻ അല്ലെ
എന്നെ ആ നെഞ്ചോട് ചെറുത്തു പിടിച്ചു.
ആയേ ആരേലും കണ്ണും വിട് എന്നെ plz വിടന്നെ നാണക്കേടാണ് plz
ഇല്ല വിടില്ല എന്തു കൊതിച്ചത് ആണ് ഈ നിമിഷത്തിനു വേണ്ടി
ആരേലും കണ്ണും plz
ആരും കണ്ണില്ല നീ എന്റെ ആണ്
ഓ സമ്മതിച്ചു ഇതു ഒന്നു ഉടുത്തു താ plz
മം ശരി.
ഉടുത്തു കഴിഞ്ഞു എന്നെ അരയിലൂടെ ചുറ്റി പിടിച്ചു.അപ്പോഴേക്കും
ഡും ഡും ആരോ വാതിലിൽ മുട്ടി.
(തുടരും)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission