Skip to content

ദേവാമൃത – 7

devamrutha

എങ്ങനെയോ ഞാൻ ബ്ലോക്കിന്റെ ഇടയിലൂടെ നുഴഞ്ഞു കയറി മുന്നില്ലേക് പോയി.ഹെൽമറ്റ്  എടുത്തു തലയിൽ  വച്ചു.പിന്നെ ഒരു കത്തിക്കൽ ആയിരുന്നു വണ്ടി.

വണ്ടി കാർ പോർച്ചിൽ കയറ്റി വച്ചിട്ടു അകത്തേക്കു ഓടി കയറി.

  അച്ഛാ…… .

എന്താടാ …..മോളേ

അച്ഛാ ഈ ഡ്രെസ്സ് എങ്ങനെ ഉണ്ട് എനിക്കു.

കുഴപ്പം ഇല്ല എന്താ

അത്രയേ ഉള്ളോ അല്ലാതെ സൂപ്പർ അല്ലെ.

കുഴപ്പം ഇല്ല ഇപ്പോൾ എന്താ

കുന്തം. ഒന്നൂല്യ

അമ്മേ ‘അമ്മ പറ ഈ ഡ്രെസ്സ് എനിക്കു എങ്ങനെ ഉണ്ട്

ഇതു നീ മുമ്പും ഇട്ടതു അല്ലെ പിന്നെന്താ

ഞാൻ ഗ്ലാസ്സ് എടുത്തു വച്ചിട്ടു ചോദിച്ചു ഇപ്പോഴോ

എടി കുഴപ്പം ഇല്ല കൊള്ളാം

നിങ്ങളുടെയൊക്കെ അടുത്തു ചോദിച്ച എന്നെ വേണം ആദ്യം അടിക്കാൻ

അതു ശരിയാ അടിച്ചു വളർത്തിയെങ്കിൽ ഇങ്ങനെ നീ തലത്തിരിഞ്ഞു പോകില്ലയിരുന്നു

അമ്മേ എനിക്കു ദേഷ്യം വരുവേ ഞാൻ സീരിയസ് ആയിട്ടു ചോദിക്കുമ്പോൾ ആണ് ഒരു അവിഞ്ഞ കോമഡി.

ചാരു ചാരു…

എന്തിനാടി ഇങ്ങനെ കിടന്നു കുവുന്നെ കാര്യം പറ

ബ്ലൗസ്‌ കിട്ടിയോ. എന്തിയെ ഒന്നു നോക്കട്ടെ

അതൊക്കെ താരം പക്ഷേ ഞാൻ ഒരു കാര്യം ചോദിക്കും അതിനു ഉത്തരം പറയണം പറ്റുമോ

ശരി ചോദിക്കു എന്താ

ഇവിടെ എന്റെ ചാരുനു മാത്രമേ എന്നോട് സ്നേഹം ഉള്ളു..

ഓ ആയിക്കോട്ടെ നീ ചോദിക്ക്

ഈ ഡ്രെസ്സ് എനിക്കു എങ്ങനെ ഉണ്ട്

കുഴപ്പം ഇല്ല

കൊള്ളാം എന്തേ..

അത്രേ ഉള്ളോ

ആ അത്രേ ഉള്ളു

ഇന്നാ നിന്റെ ഓഞ്ഞ ബ്ലൗസ്‌

അതു എടുത്തു ചാരുന്റെ ദേഹത്തേക്ക് എറിഞ്ഞു സിദ്ധു റൂമിലോട്ടു പോയി

പഠിക്കാൻ ബുക്ക് തുറന്നു വച്ചാൽ ഓരോ അക്ഷരാവും അയാളുടെ മുഖം പോല്ലേ ആണ് തോന്നുന്നെ . ഒന്നും തലയിൽ കയറുന്നില്ല.

സിദ്ധുട്ടാ. …….

മം….. എന്താ..

ഇന്ന് പോയപ്പോൾ എന്താ ഉണ്ടായത്

എന്തു ഉണ്ടാകാൻ ഒന്നും ഉണ്ടായില്ല.

കള്ളം പറയുന്നോടി സത്യം പറഞ്ഞില്ലേൽ. ഉണ്ടല്ലോ ഞാൻ എല്ലാം ദേവേട്ടനോട് പറഞ്ഞു കൊടുക്കും.

ആയോ വേണ്ടയെ………….

സിദ്ധു ചാരുനോട് നടന്നത് ഒക്കെയും പറഞ്ഞു

സിദ്ധു എനിക്കു തോന്നുന്നു 

അയാള് നിന്നെയും കൊണ്ടേ പോകു എന്നു

ഒന്നു പോ ചാരു വെറുതെ മനുഷ്യനെ കൊതിപ്പിക്കാതെ . ഓർക്കുമ്പോൾ തന്നെ ഒരു രോമാഞ്ചം ആണ് മനസിന്.

(  ഇതൊക്കെ അവൾ മനസിൽ ഓർത്തതാണ് കേട്ടോ  )

എന്താടി നീ ഇരുന്നു ഓർകുന്നേ

ഏയ് ഒന്നൂല്യ.

എങ്കിൽ ഇരുന്നു പഠിക്കാൻ നോക്കു.

ചാരു ……

മം…. പറ

എനിക്കു ഒന്നും തലയിൽ കേറുന്നില്ല

നീ പഠിപ്പിക്കാമോ എന്നെ.

അതിനു എന്താ ഞാൻ പഠിപ്പിക്കാല്ലോ എന്റെ കുട്ടിയെ  പക്ഷേ ഒന്നാംറാങ്ക് എന്റെ മോള് വാങ്ങണം

നോക്കാം

നോക്കിയാൽ പോരാ

( അങ്ങനെ സിദ്ധുനെ ചാരു പഠിപ്പിക്കാൻ തുടങ്ങി.

സിദ്ധുനു അറിയുന്ന കാര്യങ്ങൾ പോലും അവളെ കൊണ്ടു വീണ്ടും കാണാതെ എഴുതിപ്പിച്ചും കാണാതെ പറയിപ്പിച്ചും ചാരു സിദ്ധുന്റെ ഒരു അധ്യാപികയായി മാറി.)

സിദ്ധു എഴുന്നേൽക്കു സമയം ഒരുപാട് ആയി എഴുന്നേൽകടി

സിദ്ധു ഫോൺ എടുത്തു നോക്കിയപ്പോൾ സമയം 5 am   ഇപ്പോഴേ എന്തിനാടി എന്നെ വിളിച്ചുന്നർത്തിയെ. കുറച്ചൂടെ ഉറങ്ങാട്ടെടി ചാരു ഞാൻ plz

പിന്നെ ഉറങ്ങാം നീ ഇപ്പോൾ എഴുന്നേൽകു എന്നിട്ടു പോയി കുളിച്ചുവാ.

ഇതു ഇവിടെ പോകാൻ ആണ് ഈ രാവില്ലേ കുളികുന്നേ.

അമ്പലത്തിൽ പോകാൻ

ഇപ്പോൾ എന്റെ മോള് എഴുന്നേൽക്.

എങ്ങനെയോ സിദ്ധുനെ ഉന്തി തള്ളി ബാത്‌റൂമിൽ ആക്കി.

ചാരുവും പോയി കുളിച്ചു ഫ്രഷ് ആയി.

സിദ്ധു ധവാണി ആണ് ഉടുത്ത്.

റോയാൽബ്ലൂവും മഞ്ഞയും ചേർന്ന ധവാണി

അതിൽ അവൾ വളരെ ഏറെ സുന്ദരി ആയിരുന്നു.

ചാരു സാരി ഉടുത്തു വന്നപ്പോൾ സിദ്ധു നെ കണ്ടു പറഞ്ഞു സൂപ്പർ എന്നു.

എടി ദുഷ്ട്ടെ ഇതു നിനക്കു ഇന്നലെ പറഞ്ഞുടയിരുന്നോ.ഞാൻ എന്തു ഹാപ്പി ആയേനെ.

മോള് സെന്റി അടിക്കാതെ ഇപ്പോൾ വാ

അച്ഛാ അമ്മേ ഞങ്ങൾ ഇറങ്ങുവാ

ശരി മക്കളേ സൂക്ഷിച്ചു പോകണ്ണേ

ശരി അമ്മേ

എവിടാ സിദ്ധു പൊകുന്നേ

അതു ഇവിടെ ഒരു അമ്പലം ഉണ്ട്  അവിടെ പോയി പ്രാർത്ഥിച്ചാൽ എന്തു ആഗ്രഹവും നടക്കും എന്നാണ് പറഞ്ഞു കേട്ടത്

ആരു പറഞ്ഞതു  

അതൊക്കെ ഉണ്ട് നീ വണ്ടി നോക്കി ഒട്ടിക് ഇപ്പോൾ

ഓ ശരി സാർ

ഏകദേശം ഒരു ഒന്നാരമണിക്കുറിന് ശേഷം ഒരു അമ്പലത്തിന്റെ മുന്നിൽ ചെന്നു ഞങ്ങൾ

ചാരു ഇറങ്ങി അമ്പലത്തിലേക് ഉള്ള സാധനങ്ങൾ മറ്റും വാങ്ങാൻ പോയി.

ഞാൻ വണ്ടി ഒതുക്കി വച്ചു തിരിഞ്ഞു നടന്നപ്പോൾ ആണ് ഒരു  പരിജയം ഉള്ള മുഖം എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു.

‘അമ്മ……… ശ്രീദേവി ‘അമ്മ …..നമ്മുടെ ഫിലോസഫി സാറിന്റെ ‘അമ്മ

ഞാൻ അടുത്തേക്ക് നടന്നു ചെന്നു.

മോള് ഒറ്റകെ ഉള്ളോ

അല്ലമ്മേ ചാരു ഉണ്ട്

അമ്മയോ  എല്ലാരും ഉണ്ട് മോളേ

ഇതു വിധുന്റെ അച്ഛന്റെ കുടുംബ ക്ഷേത്രം ആണ് . മാസത്തിൽ ഒരിക്കൽ ഇവിടുത്തെ പൂജാ ഞങ്ങളുടെ വകയാണ് .

മോളേ ഇനി കാണില്ല എന്ന കരുത്തിയെ എന്നാൽ ഈ നടയിൽ വച്ചു തന്നെ മോളേ കണ്ടല്ലോ

അപ്പോഴേക്കും ചാരു അങ്ങോട്ടെക് നടന്നു വന്നു

‘അമ്മ ചാരുനോട് സംസാരിച്ചു നിൽകുമ്പോൾ ആണ്

ഫിലോസഫിസാർ ഒരു കുഞ്ഞിനെയും കൊണ്ട് നടയിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടത്  ആരും നോക്കി നിന്നു പോകും അയാളെ അത്ര ഐശ്വര്യമാണ് ആ മുഖത്തു.

പുറകെ അയാളുടെ അച്ഛൻ എന്നു തോന്നിക്കുന്ന ഒരു വ്യക്തിയും കല്യാണത്തിന്  ആ വീട്ടിൽ വച്ചു കണ്ട ചേച്ചിയും നടന്നു വന്നു. ‘അമ്മ ഞങ്ങളെ അച്ഛന് പരിജയപെടുത്തി കൊടുത്തു.

എന്നാൽ ശരി മക്കളേ ഞങ്ങൾ ഇറങ്ങട്ടെ എന്നു പറഞ്ഞു അവർ പോയി

അയാള് ഒന്നു നോക്കിയത് പോലും ഇല്ല എന്നെ എനിക്കു അതു വല്ലാത്ത വിഷമം ആയി. നേരേ നടന്നു പോയി വണ്ടിയിൽ കയറി എനിക്കു അതു സഹിച്ചില്ല

ചാരു എന്നെ വാ തോരാതെ വഴി നീളേ കളിയാക്കി കൊന്നു എങ്കിലും അയാൾ നോക്കില്ല എന്നു ഓർത്തപ്പോൾ ചങ്ക് ഒന്നു പിടഞ്ഞു

ഇന്ന് exam ആയിരുന്നു എനിക്കു.

ഞാൻ പഠിച്ചത് ഒക്കെയാണ് ചോദ്യം വന്നത്.

സോറി ഞാൻ പഠിച്ചത് അല്ല  എന്റെ ചാരു എന്നെ പഠിപ്പിച്ചത്‌.

ഓരോ ദിവസവും കടന്നു പോയി

ഇന്ന് എന്റെ ലാസ്റ്റ് exam ആണ് .

നന്നായി പഠിച്ചത് കൊണ്ടു നന്നായി ഞാൻ എഴുതി

കോളേജ്‌ വിട്ടു പോകുന്നതിൽ വളരെ അധികം വിഷമം ഉണ്ടായിരുന്നു. ഞങ്ങൾ ഒരു കഫേയിൽ കയറി ഒരു ചെറിയ പാർട്ടി ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടത്തി.

ഞങ്ങൾ എല്ലാം പിരിയുവാണ് എന്നു ഓർത്തപ്പോൾ കണ്ണിൽ നിന്നും കണ്ണുനിർച്ചാലുകൾ ഒഴുകാൻ തുടങ്ങി.

എല്ലാം കഴിഞ്ഞു ഞങ്ങൾ പലവഴിക് പിരിഞ്ഞു.

പിന്നെ ഒരു ആശ്വാസം  ധനു എന്നും എന്റെ ഒരു വിളിക്കു അപ്പുറം ഉണ്ട് എന്ന് ഉള്ളതാണ്.

വീട്ടിൽ എല്ലാരും എന്നെ കാത്തു ഇരിപ്പുണ്ടായിരുന്നു.

രാത്രി ആഹാരം ഒക്കെ കഴിച്ചു കഴിഞ്ഞു  കിടക്കാൻ നേരം ആയപ്പോൾ ചേട്ടായി വിളിക്കുന്നു പിന്നെ ചേട്ടയിയോട് ഒരുപാട് സംസാരിച്ചു.

ഇത്രയും ദിവസം ആയിട്ടും ഞാൻ അയാളെ കണ്ടിട്ടില്ല .എന്തോ എന്റെ  മനസ് അയാളെ കാണാൻ കൊതിച്ചു. ഒന്നു കാണാൻ  വേണ്ടി ഞാൻ ഒരുപാട് പ്രാർത്ഥിച്ചു.

ഇത്രയും ദിവസം ഉറക്കം ഇല്ലാതെ പഠിച്ചത് കാരണം കിടന്നപ്പോഴേ ഉറങ്ങി

                                         (തുടരും)

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!