Skip to content

ദേവാമൃത – 15

devamrutha

രണ്ടു ദിവസം കഴിഞ്ഞാണ് ചാരുവിനെ icu നിന്നും പുറത്തു ഇറക്കിയത്.നാളെ ഞങ്ങൾക്ക് വീട്ടിൽ പോകാം.

ചേട്ടായിക്കു മോനെ കാണാനും അവനെ തലോലികനും വല്ലാത്ത മോഹം ഉണ്ട്.എന്നാൽ എന്തു ചെയ്യാൻ ആണ്.

എല്ലാ പ്രവാസികളുടെയും സ്ഥിതി ഇതു തന്നെ ആണല്ലോ.

മോൻ കൈയിൽ ഇരുന്നു മാത്രമേ ഉറങ്ങു.അവനു അതാ ഇഷ്ടം

അള്ളു ഇത്തിരിയെ ഉള്ളു എങ്കിലും കരച്ചിലും കേട്ടാൽ നമ്മുടെ കാതു പൊട്ടി പോകും. അതുപോലെ ആണ് വാ തുറന്നുള്ള കീറാൽ

ഞാൻ അവനെയും കൊണ്ടു അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ ആണ് കതകിൽ ആരോ മുട്ടുന്നത് കേട്ടത്.’അമ്മ പോയി വാതിൽ തുറന്നപ്പോൾ

വിധുവേട്ടനും കുടുംബവും ആണ്

അമ്മക്കും കുഞ്ഞിനും ആയി അവർ എന്തൊക്കെയോ കൊണ്ടു വന്നിട്ടുണ്ടായിയുന്നു.

വിധുവേട്ടന്റെ അമ്മ വന്നു എന്റെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി. വിധുവേട്ടന്റെ കൈയിൽ ഇരുന്ന മുകിൽമോൾക്കു മോനെ കാണിച്ചു കൊടുത്തു.ഇതു മോൾളുടെ അനുജൻ ആണെന്ന് പറഞ്ഞു കൊടുത്തു.

വിധുവേട്ടൻ ഒരു കള്ളച്ചിരിയോടെ എന്നെ തന്നെ നോക്കി നിൽകുവാ.

എനിക്കു ആണെങ്കിൽ അതു കാണ്ണുമ്പോഴേ എന്തോ പോല്ലേ ആണ്.

ഈ രോമാഞ്ചം എന്നൊക്കെ പറയില്ലേ അതു തന്നെ.

അപ്പോൾ എന്റെ ഹൃദയം വല്ലാതെ ഇടിക്കും. കൈ ഒക്കെ വല്ലാതെ തണുക്കും. വിധുവേട്ടൻ ഒരു ഡോക്ടർ ആണെന്നോ  ഒന്നും അപ്പോൾ ഓർമ ഇല്ലാത്ത പോല്ലേയാണ് പരിസരബോധം മറന്നു നോക്കി ഇരിക്കുന്നെ.

അപ്പോഴേക്കും മുക്കിൽ കരയാൻ തുടങ്ങി വിധുവേട്ടൻ അവളെയും കൊണ്ടു പുറത്തേക്ക് ഇറങ്ങി.

മോളേ സിദ്ധു പോയി എല്ലാർക്കും കാപ്പി വാങ്ങി കൊണ്ടു വാ.

വേണ്ടാ എന്നൊക്കെ അവര് പറഞ്ഞു.എങ്കിലും നമ്മുടെ മാന്യതവച്ചു. എന്തേലും കുടിക്കാൻ കൊടുകണ്ടേ.

ഞാൻ ഫ്ലാസ്ക് എടുത്തു പുറത്തിറങ്ങി നടന്നപ്പോൾ ആണ്

ഒറ്റക്കു അങ്ങു പോയല്ലോ.

ഞാനും വരാന്നെ.

നോക്കിയപ്പോൾ വിധുവേട്ടൻ.

എനിക്കു അറിയാമായിരുന്നു നീ കാപ്പി വാങ്ങാൻ പോകും എന്ന്.അതാ ഞാൻ പുറത്തു ഇറങ്ങി നിന്നതു.

വിധുവേട്ടനും കുരുട്ടുബുദ്ധി അല്പം കൂടുതൽ ആണ് അല്ലെ.

ഇല്ല.ഒരിക്കലും ഇല്ല.

ഇതു എന്റെ പെണ്ണിനെ കാണാനും നേരിൽ കണ്ടു സംസാരിക്കാനും ഉള്ള ആദിയായ മോഹം ആണ്.

മോഹം.ഇങ്ങനെ നോക്കി നിൽകുമ്പോൾ എന്റെ തൊലിയാണ് ഉരിഞ്ഞു പോകുന്നേ അതു അറിയാമോ.

ഓഹോ എങ്കിൽ ആ തൊലി ഞാൻ അങ്ങു ഒട്ടിച്ചു ശരി ആക്കി തരാം പോരെ. ഒന്നുമില്ലേലും ഞാൻ ഒരു ഡോക്ടർ അല്ലെടി.

പിന്നെ എന്റെ മോൾക് ഞാൻ നോക്കുന്നത് ഇഷ്ടം അല്ലെങ്കിൽ ഞാൻ നോക്കുന്നില്ല പോരെ.

അയാടാ അങ്ങനെ ഇപ്പോൾ നോക്കാതെ ഇരികണ്ട.

അപ്പോൾ ഞാൻ നോക്കുന്നത് ഇഷ്ടം ആണ് അല്ലെ.

അയാടാ അതുകൊണ്ടു ഒന്നും അല്ലാ….

ആ ഗ്യാപ്പിൽ മോൻ വേറെ ആരെലെയും  നോക്കുമോ എന്നു പേടിച്ചിട്ടാണ്.

അയോടി മോളേ നിനക്കു അപ്പോൾ ബുദ്ധി ഉണ്ട് അല്ലെ.

കുറച്ചു.വിധുവേട്ടന്റെ മുന്നിൽ പിടിച്ചു നിൽകണ്ടേ.

സിദ്ധു

മം……

നമ്മുക്ക്  ഇനി എന്നാണ് ഒരു കുഞ്ഞു ഉണ്ടാകുന്നേ.

വിധുവേട്ടാ ഞങ്ങളുടെ കുടുംബത്തിൽ വിവാഹം കഴിഞ്ഞേ കുഞ്ഞുങ്ങൾ ഉണ്ടാകാറുള്ളൂ അതിനു മുന്നേ കുഞ്ഞു ഉണ്ടായ ചരിത്രം ഇല്ലാട്ടോ

തമാശ അല്ലെടാ

ഞാൻ എന്തു മാത്രം സ്വപ്നം ആണ് കാണുന്നെ.

ചെറിയ പിണക്കവും വല്ല്യ ഇണക്കവും

പിന്നെ നമ്മുക്ക് ഇടയിൽ ഒരു കുഞ്ഞു വരുന്നതും അങ്ങനെ എന്തൊക്കെയാ ഞാൻ കണ്ണു തുറന്നു വച്ചു സ്വപ്നം കാണുന്നത് എന്നു നിനക്കു അറിയാമോ

ഇതൊക്കെയാണ് വിധുവേട്ടാ ഞാനും കാണുന്ന സ്വപ്നം

അതു ഞാൻ എന്റെ മനസിൽ മാത്രമേ പറഞ്ഞുള്ളു

വിധുവേട്ടനോട് പറഞ്ഞാൽ എന്റെ വില പോകുല്ലേ.

ഞാൻ വിധുവേട്ടൻ നോക്കി  ചിരിച്ചു.

മോളേ ഞാൻ എടുക്കണോ.

വേണ്ട ഇനിയും ഒത്തിരി നടക്കാൻ ഉണ്ടല്ലോ അതു കൊണ്ടു വേണ്ട.

ഓ അത്രയും സ്നേഹം എന്നോട് ഉണ്ടോ ?

ഉണ്ട് …ഇപ്പോൾ ഈ ലോകത്തു ഞാൻ നിന്നെയാണ് കൂടുതൽ സ്നേഹിക്കുന്നെ.ഇതു വെറും വാചകം അല്ല മനസിൽ തട്ടി പറയുന്നതാണ്.

സത്യം സിദ്ധു എനിക്കു ഇപ്പോൾ നിന്നെ ഒന്നു കെട്ടി പിടിക്കണം എന്നുണ്ട്. നിന്നെ ഉമ്മ കൊണ്ടു പൊത്തിയണം എന്നുണ്ട്.

നിന്റെ പനിനീർപ്പൂ പോല്ലേ ഉള്ള ഈ ചുണ്ടിൽ നിന്നും മതിവരുവോളം തേൻ നൂകരണം എന്നുണ്ട്.

നീ എന്റെ ആണ് എന്റെ മാത്രം

ഇതൊക്കെ കേട്ടപ്പോൾ എനിക്കു എന്തോ പോല്ലേ ആയിരുന്നു.അങ്ങനെയൊക്കെ  ഒന്നു നടന്നിരുന്നങ്കിൽ എന്നു ഞാൻ വെറുതെ ആശിച്ചു.

മതി സ്വപ്നം കണ്ടത്.മോള് ഇതൊക്കെ കേൾക്കുന്നുണ്ട്.

ഈ ഒന്നാരവയസ്സായാ ഇവൾക്ക് എന്തു മനസിലായി കണ്ണുമാടി പൊട്ടി പെണ്ണേ

ഞാൻ പോകുവാ അവര് എന്നെ കാത്തു ഇരിക്കുവാ അവിടെ.

                 കാപ്പിയൊക്കെ കുടിച്ചു  അവർ പോയപ്പോൾ മനസിൽ എവിടെയോ ഒരു വേദനാ

ഞങ്ങൾ ഇന്ന് വീട്ടിൽ എത്തിട്ടോ.

ഇപ്പോഴാണ് ഒന്നു ഫ്രീ ആയതു

ആ ഇത്തിരി പോന്നത് രാത്രി യിൽ ഒരു പൊള്ള കണ്ണടകൻ സമ്മതിക്കില്ല.

എന്നിട്ടു പുള്ളിക്കാരൻ രാവില്ലേ ഫുൾ ഉറക്കം ആണ്.അതുപോലെ നമ്മുക്ക് ഉറങ്ങാൻ പറ്റില്ലല്ലോ.

ചാരുനെ കൊണ്ടു ഞാൻ കുഞ്ഞിനെ എടുപ്പിക്കില്ല അധികം

ഡോക്ടർ പറഞ്ഞതാ പ്രതേകം ശ്രദ്ധ വേണം എന്ന്.പാൽ കുടിക്കാൻ മാത്രമേ കുഞ്ഞിനെ കൊടുക്കു ചാരുന്റെ കൈയിൽ.

അച്ഛനും അമ്മയും ഞാനും മാറിയും തിരിഞ്ഞും എടുക്കും.

ചേട്ടായി video call ലുടെ മോനെ കണ്ടു വെള്ളം ഇറക്കുവ ഇപ്പോൾ.

ചാരുന്റെ അച്ഛനും അമ്മയും വീഡിയോ call ലുടെ മോനെ കാണുന്നെ.

അവര് ചാരുനെ കാണാൻ വന്നട്ടില്ല പിന്നെയാ ഇനി കുഞ്ഞിനെ കാണാൻ വരുന്നേ.

എനിക്കു ചേട്ടായിയെ കുറിച്ചു ഓർക്കുമ്പോൾ ആണ് വിഷമം.രണ്ടുതലമുറക്കു സുഖം ആയി കഴിയാൻ ഉള്ളത് ഇവിടെ ഉണ്ട്.എന്നിട്ടും.ചേട്ടായി അങ്ങു പോയി കിടക്കുവാ.

ഇന്നു മോന്റെ ചരടു കേട്ടാണ്.ഓരോ ദിവസവും എത്ര പെട്ടെന്നാണ് പോയേ.

ചാരുന്റെ ചെറിയച്ഛനെയും മറ്റു കുടുംബ കരെയും വിളിച്ചു പിന്നെ വിധുവേട്ടന്റെ കുടുംബത്തെയും.പിന്നെ ധനുവും കുടുബവും.

ഫുഡ് ഒക്കെ പുറത്തു ആണ് ഓഡർ കൊടുത്തത്. അതുകൊണ്ടു ജോലി ഒന്നും ഇല്ലായിരുന്നു.

എല്ലാരും രാവില്ലേ  എത്തി.

വിധുവേട്ടൻ ചുവപ്പു കുർത്തിയും വെള്ളമുണ്ടും ആണ് ധരിച്ചത്.

എന്റെ സ്വന്തം അയോണ്ട് പറയുവല്ല കിടുലൂക് ആയിരുന്നു വിധുവേട്ടൻ

കുഞ്ഞിന് പേര് ഞാൻ തന്നെ കണ്ടു പിടിക്കണം എന്നു ചാരുനും ചേട്ടായിക്കും നിർബദ്ധം

അച്ഛനാണ് ചരടു കെട്ടിയത് .അച്ഛൻ കെട്ടിയാൽ മതി എന്നു എല്ലാവരും പറഞ്ഞു

മോളേ സിദ്ധു മോന് എന്തു പേരാണ് കണ്ടു പിടിച്ചേ

അച്ഛാ. 

ദേവരാഗ്

അച്ഛൻ അവന്റെ ഒരു കാതു പൊത്തി പിടിച്ചു മറ്റേ കാതിൽ മൂന്നുതവണ ദേവരാഗ് എന്നു പറഞ്ഞു.

ചാരുന്റ ചെറിയച്ചനും മറ്റു ബന്ധുക്കളും അവനു സ്വർണം കൊണ്ടു വന്നു ഇട്ടു.വിധുവേട്ടന്റെ അമ്മയും ഒരു വള ഇട്ടു.

അവസാനം വിധുവേട്ടൻ അവനു ഒരു ചെയിൻ കൊണ്ടു വന്നു ഇട്ടു.

അവനു അതു വാങ്ങിയ കാര്യം വിധുവെട്ടൻ എന്നോട് പറഞ്ഞിരുന്നില്ല.

ആഹാരം കഴിച്ചു തിരക്കൊക്കെ  ഒഴിഞ്ഞു എല്ലാരും അവിടിവിടയി ഇരുന്നു സംസാരിക്കുവായിരുന്നു.ഞാൻ അകത്തോട്ടു കയറിയതും എന്നെ ഇടുപ്പിലൂടെ പിടുച്ചു എടുത്തു ആരും കാണാത്ത ഒരു മൂലയിൽ നിറുത്തി വിധുവേട്ടൻ

പെണ്ണിന് എന്തു ജാഡയ നമ്മളെ കണ്ടിട്ടു ഒരു മൈൻഡും ഇല്ല

ആരു പറഞ്ഞു ഞാൻ മൈൻഡ് ചെയ്തില്ല എന്നു.

ഇത്രയും നല്ല പേരൊക്കെ കണ്ടുപിടിക്കാൻ ഉള്ള ബുദ്ധി ഒക്കെ എന്റെ ഭാര്യക്ക് ഉണ്ടോ.

ഇതു പോല്ലേ നല്ല ഒരു പേരു കണ്ടു പിടിച്ചു വച്ചേരേ നമ്മുക്ക് ആവശ്യം വരും.

എന്നിട്ടു എന്റെ അടുത്തേക്ക് വന്നു നിന്നു എന്റെ കവിളിനുമേൽ വിധുവേട്ടന്റെ ചുണ്ടു കൊണ്ടു സ്ഥാനം പിടിക്കാൻ വന്നു ഞാൻ വിധുവേട്ടൻ തള്ളി മാറ്റി പുറത്തേക്കു ഓടി.

                        (തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!