Skip to content

ശിവാത്മിക – 11

shivathmika

ആ ചോദ്യം കേട്ടപ്പോൾ ശിവ ഒന്നും മിണ്ടിയില്ല.. സാം സാറാമ്മയെ നോക്കി..

“മോളെ.. മോള് സങ്കടപെടണ്ട.. കേട്ടോ? അമ്മച്ചി ഉണ്ട് ഒപ്പം..”

അവർ അവളെ ചേർത്ത് പിടിച്ചു.. അവൾ ഒന്നും മിണ്ടാതെ ചേർന്ന് ഇരുന്നു..

“അപ്പൊ എന്താ തീരുമാനം..?”

സാം ചോദിച്ചു..

“അച്ചായനെ ഞാൻ വളച്ചു കുപ്പിയിൽ ആക്കും.. അത് തന്നെ തീരുമാനം..”

അവൾ കണ്ണിറുക്കി പറഞ്ഞപ്പോൾ സാം പൊട്ടിച്ചിരിച്ചു.. സാറാമ്മയും ചിരിച്ചു..

***

വൈകീട്ട് പ്രിൻസ് വീട്ടിൽ എത്തിയപ്പോൾ അവൻ ഒരു കാഴ്ച കണ്ടു ഞെട്ടി.

ഒരു തുണികൊണ്ട് ഒക്ടോവിയ തുടക്കുന്ന ശിവ.. അവൻ ജീപ്പിൽ നിന്നും ചാടി ഇറങ്ങി..

“ഡീ….?”

അവൻ അലരുന്നത്‌ പോലെ വിളിച്ചു.. ശിവ ഞെട്ടിയില്ല എന്ന് മാത്രം അല്ല.. അവൾ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു.

“എന്നതാ അച്ചായാ..?”

അവൻ ആ വിളി കേട്ട് എന്തോപോലെ ആയി.. നെഞ്ചിൽ ഒരു വേദന.

അവൻ വേഗം അവളുടെ കയ്യിൽ നിന്നും ആ തുണി പിടിച്ചു വാങ്ങി..

“ഞാൻ തുടച്ചോളാം.. നീ പോയെ…ഇതിൽ തൊടാൻ നിൽക്കരുത്..”

അവൻ അവളുടെ മുഖത്തു നോക്കതെ പറഞ്ഞു.

അവൾ ഒന്നും മിണ്ടാതെ അവിടെ നിന്നും പോയപ്പോൾ പ്രിൻസ് അവളെ തിരിഞ്ഞു നോക്കി..

ഇനി അമ്മച്ചിയോട് പരാതി പറയാൻ പോയതാണോ ആവൊ.. അവൻ ചിരിയോടെ കാറിലേക്ക് നോക്കി..

“എന്തിനാ പെണ്ണെ എന്നെ തനിച്ചാക്കി പോയത്..?”

അവൻ സങ്കടത്തോടെ ചോദിച്ചു.. മറുപടി ഒന്നും ഇല്ലെങ്കിലും അവൻ ആ കാറിൽ തൊട്ടു തടവി നിന്നു..

മെല്ലെ അകത്തേക്ക് കയറി..

“ഇതാ ചായ…”

ശിവ അകത്തുനിന്നും ചായ കൊണ്ടുവന്നു കൊടുത്തപ്പോൾ അവൻ അതുമായി മുകളിലേക്ക് പോയി..

ബാൽക്കണിയിൽ പോയി നിന്നു.. പുറകിൽ ഒരു അനക്കം കേട്ടപ്പോൾ അവൻ തിരിഞ്ഞു നോക്കി..

ശിവ പുറകിൽ..

“നീയെന്താ ഇവിടെ..?”

അവൻ അല്പം നീരസത്തോടെ ചോദിച്ചു..

“എനിക്ക് സംസാരിക്കാൻ ഉണ്ട്…”

“എന്താ..? വേഗം പറ…”

“ശോ ഇങ്ങനെ തിടുക്കം കൂട്ടല്ലേ…. ഞാൻ പറയാം…”

അവൾ മെല്ലെ ഒന്ന് ബാൽക്കണിയിൽ കൂടെ നടന്നു.. അതിന് ശേഷം അവന്റെ മുൻപിൽ വന്നു നിന്നു..

“അത്… “

അവൾ മിഴികൾ താഴ്ത്തി.. അവളെ വിറക്കുന്നുണ്ടായിരുന്നു..

“എന്ത്..? ഹാ വേഗം പറ കൊച്ചെ..”

“എനിക്ക്.. നിക്ക് ഇഷ്ട്ടാ…. “

അവൾ പെട്ടെന്ന് പറഞ്ഞപ്പോൾ പ്രിൻസ് അവളെ നോക്കി..

“ആരെ.?”

“അച്ചായനെ….”

“എന്നെ എല്ലാവർക്കും ഇഷ്ടമാണ്.. “

“നോ.. അതുപോലെ അല്ല.. അവരിൽ ഒക്കെ കൂടുതൽ ഇഷ്ട്ടം എനിക്കാണ്.. അച്ചായന്റെ ഇഷ്ടപെട്ട ഭക്ഷണം പോലും എനിക്കറിയില്ല.. പക്ഷെ.. സ്നേഹം സത്യമാണ്.. ആദ്യമായി ആണ് ഒരാളോട് ഇങ്ങനെ.. ഇങ്ങനെ….”

അവൾ വേഗം പറഞ്ഞു.. അവൻ മെല്ലെ ചിരിച്ചു..

“ഇത്ര ദിവസംകൊണ്ടു അത്രക്ക് ഇഷ്ടമോ..? അതൊന്നും ഉണ്ടാകില്ല.. നിനക്ക് വെറുതെ തോന്നുന്നതാണ്.. കൊച്ചെ ഞാൻ മഹാ അലമ്പ് ആണ്…”

അവൻ പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടിയില്ല..

“കേട്ടല്ലോ.? പോയി വേറെ ആരെയെങ്കിലും നോക്ക്..”

“ഇല്ല..”

“ഇല്ലേ.?”.

“ഇല്ല.. വേറെ ആരെയും എനിക്ക് വേണ്ട.. അത്രക്ക് ഇഷ്ടമാണ്..”

അവൾ വാശിയോടെ പറഞ്ഞു..

“കോപ്പാണ്.. എന്നാൽ നീ ഇവിടെ നിന്നും താഴേക്ക് ചാട്.. നോക്കട്ടെ..”

അവൻ അവളെ കളിയാക്കി..

“ശരി..”

അവൾ ഷാൾ എടുത്തു മാറ്റി മുകളിലേക്ക് വലിഞ്ഞു കയറിയപ്പോൾ പ്രിൻസ് ചായ അവിടെ വച്ച് ചാടി അവളെ പിടിച്ചു..

വലിച്ചു നിലത്തു നിർത്തി.. അവന്റെ നേരെ പിടിച്ചു തിരിച്ചു..

“പ്രാന്താണോ നിനക്ക്? ചാവണോ ഇനി..?”

അവന്റെ ദേഷ്യം കണ്ടപ്പോൾ അവളുടെ കണ്ണൊന്നു വിടർന്നു. അപ്പോൾ സ്നേഹം ഉണ്ടോ.?

“ഇവിടെ നിന്ന് ചാടിയാൽ ചാകില്ല അച്ചായോ.. പിന്നെ ചാടാൻ പറഞ്ഞാൽ ചാടണ്ടെ?

അന്ന് അച്ചായൻ ഇല്ലെങ്കിൽ വഴിയിൽ കിടന്ന് ആർക്കും വേണ്ടാത്ത ഒരു പ്രേതമായി എവിടെയെങ്കിലും കുഴിച്ചിട്ടേനെ..ചോദിക്കാനും പറയാനും പോലും ആരുംല്ലേ നിക്ക്….”

അവൾ അത് പറഞ്ഞു ചായ ഗ്ലാസും വാങ്ങി താഴേക്ക് പോയപ്പോൾ അവൻ ചലനമറ്റു നിന്നു. അവൾ പറഞ്ഞത് അവന്റെ നെഞ്ചിൽ ഒന്ന് കൊണ്ടു..

ശരിയല്ലേ അവൾ പറഞ്ഞത്.. സ്വന്തം അപ്പയും സഹോദരിയും അവിശ്വസിച്ചു ഗൗരിയെപോലെ ഒരുത്തനുമായി വിവാഹം ഉറപ്പിച്ചവൾക്ക് ചോദിക്കാനും പറയാനും വേറെയാരും ഇല്ല..

“പാവം.. പക്ഷെ വേണ്ട മോളെ… എനിക്ക് കഴിയില്ല.. എന്റെ അനാകൊച്ചിനെ മറന്ന് വേറെ ഒരാൾ.. ഇല്ല.. പറ്റില്ല…”

പ്രിൻസ് അവിടെ നെഞ്ച് മുറിഞ്ഞു ഇരുന്നു.. കണ്ണുകൾ നിറഞ്ഞിരുന്നു..

***

“ഡീ..?”

ഒരു കസേരയിൽ ഇരുണ് പുറത്തേക്ക് നോക്കിക്കൊണ്ടു ഇരുന്ന ശിവ വിളികേട്ട് ഞെട്ടിപ്പോയി.. ആലീസ് ആയിരുന്നു പുറകിൽ..

“പേടിച്ചു പോയല്ലോ.. ?”

അവൾ പരിഭവത്തോടെ പറഞ്ഞപ്പോൾ ആലീസ് അവളുടെ കവിളിൽ ഒരു ഉമ്മ

കൊടുത്തു.

അതിന് ശേഷം കയ്യിൽ ഇരുന്ന ഷവർമ അവളുടെ കയ്യിൽ കൊടുത്തു.

“ഷവർമ വെട്ടിവിഴുങ്ങുന്ന അയ്യര് കുട്ടി…”

ശിവ വേഗം കഴിക്കുന്നത് കണ്ടപ്പോൾ ശിവ കഴിക്കുന്നത് നിർത്താതെ അവളെ നോക്കി ചിരിച്ചു..

“ഒന്നേ ഉള്ളോ…?”

“ഈശോയെ എന്തൊരു ജീവിയാണ് ഇത്..?”

ആലീസ് വേഗം ബാഗ് മുഴുവനും അവൾക്ക് കൊടുത്തു.. അതിന് ശേഷം ചിരിയോടെ അകത്തേക്ക് ചെന്നു..

“അവളെവിടെ..?”

പ്രിൻസ് മുകളിൽ നിന്നും ഇറങ്ങി വന്നു നേരെ മുൻപിൽ ആലീസിനെ കണ്ടപ്പോൾ ചോദിച്ചു.

“തവളയോ…?”

ആലീസ് അവന്റെ വയറിൽ ചുറ്റിപിടിച്ചുകൊണ്ടു ചോദിച്ചു.. അവൻ അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തു..

“താവളയല്ല.. ഡോക്ടർ ശിവാത്മിക എവിടെ എന്ന്..?”

“അയ്യര് കുട്ടി ഷവർമ കുത്തി കയറ്റുന്നു.. വേഗം ചെന്നാൽ എന്തേലും കിട്ടും…”

അത് കേട്ടപ്പോൾ അവൻ ആലീസിനെ മാറ്റി പുറത്തേക്ക് ചെന്നു..

ഒരു മൂലക്ക് ഇരുന്നു ഷവർമ്മ തിന്നുന്നവളെ കണ്ടപ്പോൾ അവന് ചിരി വന്നു..

“ശിവ…?”

അവൻ വിളിച്ചപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു..

“അച്ചായാ…?”

“ഞാൻ നാളെ ഒന്ന് കോയമ്പത്തൂർ പോകുന്നുണ്ട്.. നിനക്ക് ഒരു കടം ഇല്ലേ അവിടെ..?”

അവൾ ഷവർമ മാറ്റി വച്ച് എഴുന്നേറ്റു നിന്നു.. പെട്ടെന്നാണ് അവളുടെ മുഖം മാറിയതും..

“ഉണ്ട്.. ഞാനും വരട്ടെ..?”

“മ്മ്മ്.. “

അവൻ ഒന്ന് മൂളി തിരികെ നടന്നപ്പോൾ അവൾ മനസ്സിൽ എന്തൊക്കെയോ കണക്കുകൾ കൂട്ടി.. ആലീസ് അത് കേട്ട് നിൽക്കുന്നുണ്ടായിരുന്നു..

***

രാജന്റെ കാർ അല്പം വേഗത്തിൽ പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു..

പമ്പിൽ കയറ്റി പെട്രോൾ അടിച്ചു അല്പം കൂടെ മുൻപോട്ട് പോയപ്പോൾ ആണ് ഒരു മോഡേൺ പെൺകുട്ടി തനിയെ റോഡ് സൈഡിൽ നിൽക്കുന്നത് രാജൻ കണ്ടത്..

മുഖം കാണുന്നില്ല. ഹാറ്റ് ഉണ്ട്. മാസ്കും. കൈയിൽ ഗ്ലൗസ്.

അയാൾ വണ്ടി സ്ലോ ആക്കി ആർത്തിയോടെ അവളുടെ ദേഹത്തേക്ക് നോക്കി. സുന്ദരി എന്നുപറഞ്ഞാൽ ആരും നോക്കും.. അവൻ ചുറ്റും നോക്കി. ഇല്ല വേറെയാരും ഇല്ല. മലയാളി ആണെന്ന് ഉറപ്പ്.

കാർ നിർത്തി ഇറങ്ങി മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു..

“എക്സ്ക്യൂസ്‌ മി.. എന്താ ഇവിടെ? തനിച്ചു നിൽക്കുന്നത് അത്രക്ക് സേഫ് അല്ല കേട്ടോ…”

അയാൾ ചോദിച്ചപ്പോൾ അവൾ തിരിഞ്ഞു.

“ആഹാ മലയാളി ആന്നോ? എന്റെ ഫോൺ ഓഫ് ആയിപോയി.. ഫ്രെണ്ട്സ് വരുമെന്ന് പറഞ്ഞു. വന്നില്ല..

അല്ലെങ്കിലും വാക്ക് പാലിക്കാൻ ഇതിനൊന്നും കഴിയില്ല.. അല്ല ചേട്ടാ അടുത്ത് വല്ല ഹോട്ടലും ഉണ്ടോ? ഒരു റൂം എടുക്കാൻ ആണ്..”

അവൾ എല്ലാ കാര്യവും ഇങ്ങോട്ട് പറഞ്ഞപ്പോൾ രാജൻ മനസ്സിൽ കുറെ കണക്കുകൂട്ടലുകൾ നടത്തി.

“ഇവിടെ ഹോട്ടലുകൾ ഉണ്ട് പക്ഷെ സേഫ് അല്ല.. അതും ഇയാളെപ്പോലെ സുന്ദരി ആയ ഒരാളെ എങ്ങനെയാ തനിയെ വിടുന്നതും.. അല്ല പേരെന്താ..?”

“ആലീസ്…”

“ആഹാ നല്ല പേര്.. എന്റെ ഫാമിലി ഇവിടെ ഉണ്ട്.. അവിടേക്ക് പോന്നോളൂ.. അല്ല വിശ്വാസം ഉണ്ടെങ്കിൽ മതി കേട്ടോ.. “

അയാൾ തിരികെ വണ്ടിയിലേക്ക് നടക്കുന്നത് പോലെ കാണിച്ചു..

“ഹാ ചേട്ടാ… നിങ്ങളെ കണ്ടാൽ അറിഞ്ഞൂടെ മാന്യൻ ആണെന്ന്? ഞാൻ വരാം ചേട്ടാ…”

അവൾ അയാളുടെ പുറകെ പോയി പറഞ്ഞപ്പോൾ ആൾ ചിരിയോടെ ഡോർ തുറന്നു കൊടുത്തു..

അയാൾ ഫോൺ എടുത്തു ആർക്കോ എന്തോ മെസേജ് അയച്ചു..

അതിന് ശേഷം വണ്ടി മുൻപോട്ട് വിട്ടു..

“ചേട്ടൻ സിംഗിൾ ആണോ..?”

അവൾ ചോദിച്ചപ്പോൾ അയാൾ ചിരിച്ചു..

“അതെ മോളെ എനിക്കൊക്കെ ആര് പെണ്ണ് തരാൻ ആണ്..?”

“ഹോ എന്തൊരു സുന്ദരൻ ആണ് ചേട്ടൻ ഏതു പെണ്ണും വീഴും.. എനിക്ക് വരെ പ്രേമിക്കാൻ തോന്നുന്നുണ്ട്..”

അവൾ പുറത്തേക്ക് നോക്കി പറഞ്ഞപ്പോൾ രാജൻ ഉള്ളിൽ ആർത്തു ചിരിച്ചു..

വണ്ടി ഒരു ഇട വഴിയിൽ കയറി മുൻപോട്ട് പോയി അവൾ മാസ്ക് മാറ്റി ഹാറ്റ് കൂടെ എടുത്തു മാറ്റിയപ്പോൾ രാജന്റെ കണ്ണ് മിഴിഞ്ഞു..

അപാര സൗന്ദര്യം.. അയാളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു..

വണ്ടി എത്തി നിന്നത് ഒരു ഇടത്തരം ഒറ്റപ്പെട്ട വീട്ടിൽ ആണ്..

“എന്താ ചേട്ടാ ഇവിടെ.?”

“ഫ്രണ്ടിന്റെ വീടാണ്.. കുറച്ചു പൈസ കൊടുക്കാൻ ഉണ്ട്.. അത് കൊടുത്തിട്ടു പോകാം..”

അയാൾ ഇറങ്ങി പോയപ്പോൾ അവളും ഇറങ്ങി.. അപ്പുറത്തു മൂന്നോളം ചെറുപ്പക്കാർ ഇരിക്കുന്നുണ്ടായിരുന്നു.. അവർ അവളെ കണ്ടു എന്തൊക്കെയോ പരസ്പരം പറഞ്ഞു..

“ഡാ എന്ത് നോക്കി നിൽക്കുകയാണ്? ആ പെണ്ണിന് കുടിക്കാൻ എന്തേലും കൊടുത്തേ. മര്യാദ ഇല്ലാത്ത വർഗങ്ങൾ.., ഓ അല്ലേൽ വേണ്ട.. ഞാൻ കൊടുത്തോളം.. നീയൊക്കെ അവിടെ ഇരുന്നോ…”

രാജൻ ദേഷ്യപ്പെട്ടു പറഞ്ഞു അകത്തേക്ക് പോയി.. ആലീസ് ചിരിയോടെ കാറിൽ ചാരി നിന്നു..

രാജൻ വന്നത് മിരിണ്ടയുടെ ഒരു കുപ്പിയും ആയിട്ടാണ്.. അത് അയാൾ അവൾക്ക് കൊടുത്തു.

ആലീസ് അത് വാങ്ങി നോക്കി.. വല്ലാത്തൊരു നുര.. അവൾ അടപ്പ് തുറന്ന് ഒന്ന് നോക്കി.

ഏതോ മയക്ക് മരുന്നിന്റെ ഗന്ധം മിരിണ്ടയും ആയി പതഞ്ഞു വരുന്നു.. പെട്ടെന്ന് ആർക്കും മനസിലാകില്ല..

“കുടിച്ചോ സോറി ഞാൻ കുപ്പി ഒന്ന് കുലുക്കിയിരുന്നു.. അതാണ് പതയുന്നത്‌…”

“ഇറ്റ്സ് ഓക്കേ ചേട്ടാ… അല്ല ഇത് കുടിച്ചാൽ ഞാൻ എത്ര നേരം മയങ്ങി കിടക്കും? മണിക്കൂറുകൾ അല്ലെ?”

അവളുടെ ചോദ്യം കേട്ട് രാജൻ ഒന്ന് ഞെട്ടി.. അവളെ പകച്ചു നോക്കി..

“ഇ.. ഇല്ല.. ഇതെന്താ… മോളെ.. ഇത്…”

“എന്നാൽ ചേട്ടൻ ഒന്ന് കുടിച്ചു കാണിക്ക്.”

അവൾ മിരിണ്ട അയാളുടെ നേരെ നീട്ടി..

അയാൾ അത് വാങ്ങി വായിലേക്ക് ആക്കുന്നത് പോലെ കാണിച്ചു.. പെട്ടെന്ന് തിരിഞ്ഞു..

“പിടിച്ചു വെക്കടാ അവളെ…”

മിന്നല്പോലെ ആണ് ചെറുപ്പക്കാർ ചാടി വന്നത്..

മുൻപോട്ട് ആദ്യം എത്തിയവന്റെ താടിയെല്ല് തകർത്തുകൊണ്ടാണ് ആലീസ് ശക്തമായ ഒരു ഡയറക്ട് ഫ്രന്റ് കിക്ക്‌ കൊടുത്തത്..

അവൻ ഒരു അനക്കവും ഇല്ലാതെ താഴേക്ക് വീണു..

ഒന്ന് ചാടി വായുവിൽ വട്ടം കറങ്ങി അവൾ ഒരു 360 സ്പിൻ കിക്ക്‌ അടിച്ചാണ് രണ്ടാമത്തെ ആളെ വീഴ്ത്തിയത്..

അത് കണ്ടു മൂന്നാമത് വന്നവൻ ദുർബലമായി കൈ വീശി..

അവൾ ആ കയ്യിൽ പിടിച്ചു തിരിച്ചു മിന്നൽ വേഗതയിൽ അവന്റെ പുറകിൽ എത്തി മുട്ടിന്റെ പുറകിൽ ചവുട്ടി കൈ രണ്ടു കൈകൊണ്ടും പിടിച്ചു ലോക്ക് ചെയ്തു ഒന്ന് മുകളിലേക്ക് പൊക്കി..

“ആആആആ…”

എന്നുള്ള അലർച്ചയുടെ ഒപ്പം എല്ലുകൾ പൊട്ടുന്ന ശബ്ദം കേട്ടു..

നിലത്തുവീണു കിടന്ന് അലറുന്ന അവന്റെ വായും മൂക്കും കൂട്ടി അവൾ ആഞ്ഞൊരു ചവിട്ട് കൊടുത്തപ്പോൾ അവൻ പിന്നെ അനങ്ങിയില്ല..

രാജൻ ഇതൊക്കെ കണ്ടു ഞെട്ടി വിറച്ചു നിന്നു.. അയാളുടെ കയ്യിൽ നിന്നും കുപ്പി താഴേക്ക് വീണു.

“നീ.. നീ.. ആരാ…?”

വിറയലോടെ ചോദിച്ച അയാളെ നോക്കി ആലീസ് ബൂട്ടിന്റെ ഇടയിൽ നിന്നും ഒരു സ്വിസ് മെയ്ഡ് നൈഫ്‌ വലിച്ചെടുത്തു..

അയാൾ പുറകോട്ട് നീങ്ങി.. പേടിയോടെ..

“ഒന്നും ചെയ്യരുത്.. പ്ലീസ്….”

“ഇതുപോലെ പെൺകുട്ടികളെ ട്രാപ് ചെയ്തു കൊണ്ടുവന്ന് മയക്കുമരുന്ന് കൊടുത്തു നീയൊക്കെ ആഘോഷിക്കാറില്ലേ? അവരുടെ വീഡിയോ പിടിച്ചു ബ്ലാക്ക്മെയിൽ ചെയ്യാറില്ലേ?”

അവളുടെ ചോദ്യം കേട്ട് അയാൾ വിറച്ചു നിന്നു.. പെട്ടെന്ന് അയാൾ കൈ വീശി ഒരു അടി അടിച്ചു. ആലീസ് തല ചെരിച്ചു അതിൽ നിന്നും ഒഴിവായി..

“ടൂ സ്ലോ…”

അത് പറഞ്ഞതും അവൾ ഒന്ന് വലിഞ്ഞു താഴേക്ക് ഇരുന്നു മുഷ്ടി ചുരുട്ടി ശക്തമായ ഒരു പഞ്ച് അയാളുടെ അടിവയറ്റിൽ തന്നെ കൊടുത്തു..

ഒരു കരച്ചിലൂടെ അയാൾ അടിവയറു പൊത്തി പിടിച്ചു നിലത്തു ചുരുണ്ടു കിടന്നു.. അവൾ ചെന്ന് ബൂട്ട് ഇട്ട കാലുവച്ചു അടിവയറ്റിൽ ആഞ്ഞു ചവുട്ടി.. ഒന്നല്ല പല തവണ..

“നിനക്ക് ഏതു പെണ്ണിനെ കണ്ടാലും സൂക്കേട് ഇളകുമോടാ??”

അവൾ വീണ്ടും അയാളെ ചവുട്ടി.. അയാളുടെ അലർച്ച കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല..

അവൾ ഫോൺ എടുത്തു എന്തോ ചെയ്തു വണ്ടിയുടെ ബോണറ്റിൽ കയറി ഇരുന്നു..

അല്പ നേരം കഴിഞ്ഞപ്പോൾ ഒരു ജീപ്പ് കോമ്പസ് അവിടെ എത്തി..

അതിൽ നിന്നും ഇറങ്ങിയത് പ്രിൻസും ശിവയും ആണ്..

വേദനകൊണ്ട് ഞരങ്ങി കിടന്ന രാജൻ അവളെ കണ്ടു ഞെട്ടി.. അയാളുടെ കണ്ണിൽ മരണഭീതി വന്നു..

“ഇതെന്റെ ചേച്ചി ആണ്.. ഇപ്പോൾ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായോ മിസ്റ്റർ രാജൻ…? നിന്നെപ്പറ്റി നന്നായി അറിഞ്ഞിട്ടും ആണ് ഞങ്ങൾ വന്നത്.. “

ആലീസ് ചോദിച്ചപ്പോൾ അയാൾക്ക് ഉത്തരം ഇല്ലായിരുന്നു..

“കുറെ പെൺകുട്ടികൾ ഇവൻ ഒക്കെ കാരണം മരിച്ചിട്ടുണ്ടാകും.. എന്നതാ വേണ്ടേ..?”

ആലീസ് ശിവയെ നോക്കി..

“ഇനി ഒരു പെണ്ണിനെ ഇവൻ ഒന്നും ചെയ്യരുത്‌….എഴുനേൽക്കാൻ പോലും പാടില്ല…”

ശിവ പ്രിൻസിനെ നോക്കി.. ആലീസ് സ്വിസ് ബ്ലേഡ് എടുത്തു ശിവയുടെ കയ്യിൽ കൊടുത്തു.. അവൾ അത് രാജന്റെ കഴുത്തിൽ മുട്ടിച്ചു..

“അന്ന് എന്നെ കുടുക്കാൻ സെറ്റ് ചെയ്തത് ഇവരുടെ കൂടെ അല്ലെ? വകീൽ ഫ്രണ്ട് എന്ന് പറഞ്ഞു എന്നെ കൊണ്ടുവന്നു ഇവിടെ ആഘോഷിക്കാൻ അല്ലായിരുന്നോ നിന്റെയൊക്കെ പ്ലാൻ..? ഇവന്മാർ അല്ലെ അന്ന് ഫോണിൽ വിളിച്ചത്..??”

അവൾ ആ കത്തി അമർത്തിക്കൊണ്ടാണ് ചോദിച്ചത്..

“ആ.. അതെ.. ഒന്നും.. ചെയ്യല്ലേ…. പ്ലീസ്…”

അയാൾ പുളഞ്ഞുകൊണ്ടു പറഞ്ഞപ്പോൾ ശിവ ആലീസിനെ നോക്കി.. അവൾ ദേഷ്യം കൊണ്ട് വിറച്ചു.

ശിവ കത്തികൊണ്ട് അയാളുടെ അരക്കെട്ടിൽ ശക്തമായി അങ്ങോട്ടും ഇങ്ങോട്ടും വരഞ്ഞപ്പോൾ രാജൻ അലറി കരഞ്ഞു..

“അവൻ നിന്നെ ഇട്ടു ഓടിച്ചതല്ലേ..? വണ്ടി ഇടിച്ചപ്പോൾ തിരിഞ്ഞും നോക്കിയില്ല.. സൊ അവനു കൊടുക്കേണ്ടത് അതുതന്നെ ആണ്.. സന്തോഷത്തോടെ ഞാൻ കൊടുത്തോളും…”

പ്രിൻസ് അത് പറഞ്ഞു ആദ്യം ഒരു ഗ്ലൗസ് ഇട്ടു രാജനെ വലിച്ചു പൊക്കി കാലുകൾ അകത്തിവച്ചു അവന്റെ മർമ്മത്തിൽ മൂന്ന് തവണ വലിച്ചു കാലുവച്ചു അടിച്ചു..

മുറിഞ്ഞതിന്റെ പുറമെ കിട്ടിയ ചവിട്ടുകൾ രാജനെ കരയാൻ പോലും ആകാതെ വാ പൊളിച്ചു നിർത്തി.

ശേഷം രാജനെ അവൻ മതിലിൽ ചാരി നിർത്തി.. അതിന് ശേഷം അയാളുടെ വണ്ടിയിൽ കയറി.. അത് മിന്നൽ പോലെ പായിച്ചു..

രാജൻ ഓടാൻ ശ്രമിച്ചു നടന്നില്ല.. അയാളുടെ ഇരുകാലുകളും തകർത്തുകൊണ്ട് വണ്ടി മതിൽപൊളിച്ചു അല്പം മുൻപോട്ട് പോയി.

പ്രിൻസ് വണ്ടി പുറകോട്ട് എടുത്തു.. വണ്ടി നേരെ പോയി കയറിയത് വീണുകിടന്ന ഒരാളുടെ കാലിൽ ആണ്..

അതോടെ അവൻ ഒന്ന് ആലോചിച്ചു വണ്ടി എടുത്തൊന്നു വട്ടം കറക്കി അവർ മൂന്ന് പേരുടെയും കാലിൽ കൂടെ പലതവണ കയറ്റി ഇറക്കി.. നിലവിളികൾ കേൾക്കാൻ ആരും ഇല്ലായിരുന്നു..

പ്രിൻസ് വണ്ടി കൊണ്ടുപോയി ഭിത്തിക്ക് ഇടിച്ചു നിർത്തി..

നിലത്തു കിടന്ന മിരിണ്ട എടുത്തു സീറ്റിലും സ്റ്ററിങ്ങിലും ഒക്കെ ഒഴിച്ച ശേഷം ബോധം മറഞ്ഞു കിടന്ന ഒരുത്തന്റെ വായിൽ ബാക്കി ഒഴിച്ചുകൊടുത്തു..

അതിന് ശേഷം അവനെ വലിച്ചു പൊക്കി ഡ്രൈവിംഗ് സീറ്റിൽ ഇട്ടു.. അവന്റെ കാലുകൾ എല്ലുകൾ ചതഞ്ഞു പോയിരുന്നു..

അവൻ രാജന്റെ അടുത്ത് ചെന്ന് കവിളിൽ തട്ടി.. അയാൾ ഞരങ്ങി..

കാലുകൾ തകർന്നു പോയിരുന്നു രാജന്റെ..

“കുറെ നാൾ സുഖിച്ചില്ലേ? ഇനി കിടന്നോ.. പിന്നെ കേസും കോപ്പും ആക്കാം എന്ന് കരുതിയാൽ ഒഫീഷ്യലി ഞങ്ങൾ ആരും ഇന്നിവിടെ ഇല്ല. കാറിന്റെ നമ്പർ പ്ലേറ്റ് മുതൽ ഞങ്ങളുടെ ഫോൺ വരെ ഒരു കൊച്ചു സെറ്റപ് ആണ്. സൊ ഇതൊരു ആക്സിഡന്റ് ആണ്.. അല്ലെങ്കിൽ ഉള്ള ജീവനും ഞാൻ അങ്ങ് കൊണ്ടുപോകും.. “

അവൻ അയാളുടെ കവിളിൽ ഒന്ന് തട്ടി.. ആലീസ് ജീപ്പിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറി..

ശിവയും പ്രിൻസും കയറി.. ശിവ തൃപ്തിയോടെ അവരെ നോക്കി.

“ഇവനൊക്കെ ഇതിൽ കുറഞ്ഞ ശിക്ഷ ഇല്ല.. “

ആലീസ് അത് പറഞ്ഞു വണ്ടി തിരിച്ചു.. അത് മിന്നൽ പോലെ ഗേറ്റ് കടന്നുപോയി..

“ഇനി എവിടെക്കാ…?”

ആലീസ് പ്രിൻസിനെ നോക്കി..

“ശിവ നമ്മളെ ആശ്രയിക്കുന്ന കുട്ടിയാണ്.. അവൾക്ക് വേറെയാരും ഇല്ല.. സൊ അന്ന് ട്രെയിനിൽ വച്ച് അറ്റാക്ക് ചെയ്തവർ..

അവർ ഇനി അവളുടെ പുറകെ ചെല്ലരുത്.. അവരുടെ ഡീറ്റെയിൽസ് ആൾറെഡി നമ്മൾ എടുത്തതാണ്.. നിനക്ക് അറിയാമല്ലോ എവിടെയാണെന്ന്..? ഇന്ന് നമ്മൾ തിരികെ പോകുമ്പോൾ ഇനിയാരും അവളുടെ പുറകെ ഇല്ല എന്ന് ഉറപ്പ് വരുത്തണം..”

അത് കേട്ടപ്പോൾ ആലീസ് പുഞ്ചിരിച്ചുകൊണ്ട് വണ്ടി വെടിയുണ്ട പോലെ പായിച്ചു..

തുടരും

 

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

അഗ്നി

ശിവപാർവതി

ദുർഗ്ഗ

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!