സൂര്യപ്രകാശം എന്റെ മുഖത്ത് തട്ടിയപ്പോഴാണ് ഞാൻ മെല്ലേ കണ്ണു വലിച്ചു തുറന്നതു.
ഇന്നലെ രാത്രി ടെറസ്സിൽ ആണ് കിടന്നുറങ്ങിയെന്ന് ഞാനോർത്തു
ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല. അടക്കുമ്പോഴൊക്കെ കിച്ചുവിന്റെ മുഖം മാത്രം മനസ്സിൽ നിറഞ്ഞു നിന്നു. അവളുടെ നിറഞ്ഞ മിഴികൾ എന്നിൽ ഒരു വലയം തീർത്തു.
തിരിഞ്ഞും മറിഞ്ഞും കിടന്നു രാത്രി രണ്ടു മണിയായപ്പോൾ ആണ് കണ്ണ് ഒന്നു അടഞ്ഞത്
പാവം പെണ്ണ് ആണ്.
എന്നാൽ ഇന്നലെ എന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു. വേണമെന്ന് വെച്ചിട്ടു ചെയ്തതല്ല നിയന്ത്രിക്കാൻ പറ്റാത്ത സങ്കടവും ദേഷ്യവും വന്നപ്പോൾ അറിയാതെ കൈ ഉയർന്നു പോയി.
ഒരിക്കലും സ്ത്രീക്ക് നേരെ കൈ ഉയർത്തുന്നവൻ ആണല്ല എന്ന് അച്ഛനെപ്പോഴും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് .എന്നാൽ ആ അച്ഛന്റെ മകൻ തന്നെ അങ്ങനെ ചെയ്തപ്പോൾ കുറ്റബോധം കൊണ്ട് ഞാൻ നീറി .
ഇനി എങ്ങനെയാണ് അവളെ ഒന്ന് ഫേസ് ചെയ്യുക ഒരു കുടുംബജീവിതം ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്നത് സത്യമാണ്.
എന്നാൽ എപ്പോഴൊക്കെയോ കിചുന്റെ സാന്നിദ്ധ്യം എന്നെ ഒരു കുടുംബജീവിതത്തിലേക്ക് നയിച്ചിരുന്നു. അവളുടെ ആ സാന്നിധ്യം എനിക്കോരു നല്ല ഭർത്താവായി മാറാൻ കഴിയമെന്നു ഒരു തോന്നൽ മനസിൽ ഉണ്ടാക്കിയിരുന്നു
എന്നാൽ എന്റെ ഉള്ളിൽ കുമിഞ്ഞുകൂടിയ ego ആയിരിക്കും അവളിൽ നിന്നു എന്നെ അകറ്റി നിർത്തുന്നത് .
അവളോട് ക്ഷമ പറയണം എനിക്കുവേണ്ടി കുറച്ചുകൂടി കാത്തിരിക്കാൻ പറയണം .അവളോട് എനിക്ക് നല്ലൊരു ഭർത്താവ് ആകാൻ കുറച്ചുസമയം കൂടി തരണം എന്നു പറയാം
അത് കേൾക്കാൻ തയ്യാറായില്ലെങ്കിൽ അവളുടെ കാല് പിടിക്കാൻ വരെ ഞാൻ റെഡിയാണ്.
പല ചിന്തകളുമായാണ് ഞാൻ ബെഡ്റൂമിലേക്ക് ചെന്നത്.
എന്നാൽ മുറിയിൽ അവൾ ഇല്ലായിരുന്നു ക്ലോക്കിലേക്ക് നോക്കിയപ്പോൾ 7 മണി ആയി. എനിക്ക് ചായ കൊണ്ടുവരാൻ സമയമായി.
ചായ കൊണ്ടു വരുമ്പോൾ അവളോട് മനസ്സിൽ പറഞ്ഞതൊക്കെയും നേരിൽ പറയണം. ആദ്യമൊക്കെ ദേഷ്യം കാണിച്ചാലും എങ്ങനെയും അവളുടെ കാലുപിടിച്ച് ക്ഷമിച്ചു എന്ന വാക്ക് പറയിപ്പിക്കണം.
എനിക്കു അല്പം സമയം താരനും പറയണം.
വാതിൽ തുറക്കുന്ന ശബ്ദം കേട്ടു മുഖത്ത് ഒരു പുഞ്ചിരിയുമായി അവളെ തിരിഞ്ഞു നോക്കി .
എന്നാൽ അപ്പോൾ തന്നെ എന്റെ മുഖത്തെ ചിരി മാഞ്ഞു.
കിച്ചു അല്ല ചായയുമായി വന്നത് സുമചേച്ചി ആയിരുന്നു.
സുമചേച്ചി ചായ ടേബിളിൽ വച്ച് തിരികെ പോയി കിച്ചു എവിടെയെന്ന് ചോദിക്കണമെന്ന് ഉണ്ടായിരുന്നു. എന്നാൽ ആ ചോദ്യം ഞാൻ എന്റെ തൊണ്ടക്കുഴിയിൽ തന്നെ തടഞ്ഞുനിന്നു
ചായ എടുത്തു കുടിച്ച്. ഫ്രഷ് ആവാൻ വേണ്ടി ബാത്റൂമിലേക്ക് പോയി.
തലവഴിയേ വെള്ളം വീഴുമ്പോഴും എന്റെ ചിന്ത കിച്ചുവിൽ ആയിരുന്നു
ഞാൻ ഒരുപാട് അവളെ വേദനിപ്പിച്ചിട്ടുണ്ട് എന്നിട്ടും അതെല്ലാം സഹിച്ച് ഇവിടെ പിടിച്ചുനിന്നവളാണ് എന്റെ കിച്ചു. അങ്ങനെയുള്ളവൾക്ക് എന്റെ തെറ്റിന് മാപ്പ് നൽകാനും കഴിയും. ഇപ്പോൾ എന്റെ മനസ്സുനിറയെ കിച്ചു മാത്രമാണ് .എങ്ങനെയും അവളുടെ കണ്ണേട്ടൻ ആയി മാറാൻ എന്റെ മനസ്സ് വല്ലാതെ കൊതിച്ചു .
എല്ലാ അർത്ഥത്തിലും ഞാനവളെ സ്വന്തമാക്കിയ ആ രാത്രി എന്റെ മനസ്സിലേക്ക് ഓടിവന്നു. മദ്യലഹരിയിൽ എല്ലാം ഓർമയില്ലെങ്കിലും .ഒരു മങ്ങലും പോലെ എന്തൊക്കെയോ ഓർമ്മകൾ മനസ്സിലുണ്ട്.
ആദ്യമൊക്കെ ആ ഓർമ്മകൾ എനിക്ക് ഒരു തെറ്റിന്റെ ഭാരമായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് ആ ഓർമ്മകൾ ഒരുപാട് മധുരിക്കുന്ന ഓർമ്മകൾ ആണ്.
ഞാനറിയാതെ തന്നെ എന്റെ മുഖത്ത് ഒരു കള്ള ചിരി പടർന്നു.
ഇന്നാണ് ആദിത്യ ഗ്രൂപ്പുമായുള്ള മീറ്റിംഗ്. എന്നാൽ എന്റെ മനസ്സിൽ ഇപ്പോൾ മീറ്റിംഗ് അല്ല മറിച്ചു കിച്ചു ആണ്.
എങ്ങനെയും അവളെ ഒന്ന് അടുത്ത കിട്ടാനായി കാത്തിരിക്കുകയാണ് ഇപ്പോൾ ഞാൻ.
എങ്ങനെയും ഒരുങ്ങി താഴെ ചെന്നാൽ മതി എന്നായി .
താഴെ ചെന്നപ്പോഴും പുള്ളികരിയെ കണ്ടില്ല.പയ്യെ പൂജാമുറിയുടെ ഭാഗത്തേക്ക് നടന്നു ഞാൻ. വിളക്ക് കൊള്ളുതിയിട്ടുണ്ട്. എന്നാൽ കിച്ചു അവിടെ ഇല്ല.
എന്തായാലും ബ്രേക്ക് ഫാസ്റ്റ് സമയത്ത് അവൾ എന്റെ മുന്നിൽ വരാതിരിക്കില്ല.
അതുവരെ ഒന്ന് വെയിറ്റ് ചെയ്യാം .
ആരും വിളിക്കാതെ തന്നെ ഞാൻ പോയി ഡൈനിങ് ടേബിന്റെ ഒരു ചെയറിൽ ചെന്നിരുന്നു .എനിക്കിന്ന് നേരത്തെ ഓഫീസിൽ പോകണം. ഇവിടെ കഴിക്കാൻ ഒന്നും ഇല്ലേ . ( ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞു )
അപ്പോഴേക്കും സുമ ചേച്ചിയും അമ്മയും ടേബിളിൽ എല്ലാം കൊണ്ടു വന്നു നിരത്തി. കിച്ചുവിനെ മാത്രം കണ്ടില്ല .അവൾ എവിടെ എന്ന് ചോദിക്കാൻ എന്തോ ഒരു ചമ്മൽ.
അതുകൊണ്ട് കഴിച്ചു എന്ന് വരുത്തി ഞാനെഴുന്നേറ്റു.
അപ്പോഴേക്കും സമയം ഒമ്പതായി സാധാരണ ബാഗും കാറിന്റെ കീയും കിച്ചുവാണ് എടുത്തു തരുന്നത് .ഇന്ന് അതുമുണ്ടായില്ല 9.10 വരെ മുറിയിൽ വെയിറ്റ് ചെയ്തു. കാണാതായപ്പോൾ ഞാൻ തനിയെ ബാഗുമായി താഴേക്ക് വന്നു .കാറിന്റെ അടുത്തു എത്തിയപ്പോൾ. അച്ഛൻ അങ്ങോട്ടേക്കു് നടന്നു വന്നു.
നീ ടെൻഷനില്ലാതെ പോയിട്ട് വാ. ഈ വർക്ക് നമുക്ക് തന്നെ കിട്ടും. നന്നായി അവരുടെ മുന്നിൽ എല്ലാം പ്രസഡൻറ് ചെയ്യണം. പിന്നെ ബാക്കിയെല്ലാം ദൈവത്തിന്റെ കൈയ്യിലാണ് .
ദൈവം നിന്റെ ഭാര്യയുടെ പ്രാർത്ഥന കേൾക്കാതിരിക്കില്ല. എനി വേ ഓൾ ദ ബെസ്റ്റ് മൈ സൺ
താങ്ക്സ് അച്ഛാ
കിച്ചുവിനെ തിരിഞ്ഞു നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. എന്നും എന്നെ യാത്രയാക്കാൻ നിൽക്കുന്ന കിച്ചു എന്നുമാത്രം വാതിൽപടിയിൽ ഇല്ലായിരുന്നു. ഇന്നല്ലത്തെ എന്റെ പെരുമാറ്റവും സംസാരവും അവൾക്ക് അത്രമാത്രം വിഷമമുണ്ടാക്കി എന്ന് രാവിലത്തെ ഒരോ അനുഭവത്തിൽനിന്നു എനിക്ക് മനസ്സിലായി.
കാറിന്റെ സൈഡിലെ മിററിലൂടെ നോക്കിയിട്ടും അവളെ അവിടെയെങ്ങും കണ്ടില്ല .സാധാരണ അവളെ കണ്ടാലും ഒരു പരിചയവുമില്ലാത്ത പോലെ കാറോടിച്ചു പോവുകയാണ് പതിവ്. എന്നാൽ ഇന്ന് അവളെ ഒരു നോക്ക് കാണുവാൻ എന്റെ കണ്ണുകൾ കൊതിക്കുന്നു
ശരിയാണ് കണ്ണേട്ടനു എന്നെ ഒരു ഭാര്യയായി അംഗീകരിക്കാൻ ഒരിക്കലും സാധിക്കില്ല. സാധിക്കുമായിരുന്നെങ്കിൽ ആരോടെങ്കിലും എന്നെ ഒന്ന് തിരക്കിയേനെ നേരം പുലർന്നു ഇത്ര ആയിട്ടും കണ്ണേട്ടൻ എന്നെ ഒന്ന് തിരക്കിയത് പോലുമില്ല. ഇനി ഈ വീട്ടിൽ നിൽക്കുന്നതിൽ എന്തർത്ഥമാണുള്ളത്. അവകാശമില്ലാതെ വലിഞ്ഞു കയറി വന്ന ഒരു അതിഥി മാത്രം ഇപ്പോൾ ഞാൻ.
എങ്കിലും കണ്ണേട്ടാ ഞാൻ കണ്ണേട്ടന് വേണ്ടി പ്രാർത്ഥിക്കും .കണ്ണേട്ടന്റെ സ്വപ്നമാണ് ഈ പ്രോജക്ട് എന്ന് എനിക്കറിയാം .അത് എന്റെ കണ്ണേട്ടനു തന്നെ കിട്ടട്ടെ .ഞാൻ മനസ്സുരുക്കി പ്രാർത്ഥിക്കുന്നുണ്ട്. ദൈവം കേൾക്കാതിരിക്കില്ല.
എനിക്കിവിടെ നിന്നും ഇറങ്ങാനുള്ള സമയമായിരിക്കുന്നു. ഞാൻ പതിയെ എന്റെ മുറിയിലേക്ക് നടന്നു.
മീറ്റിംഗ് തുടങ്ങാൻ സമയമായി vannu ഞങ്ങളെക്കൂടാതെ 8 കൺസ്ട്രക്ഷൻ കമ്പനികൾ ഉണ്ടായിരുന്നു .
ഞാനും കിരണും കൂടിയായിരുന്നു അവർക്ക് മുന്നിൽ എല്ലാം പ്രസൻഡ് ചെയ്തത് ഞങ്ങളുടെ കൺസ്ട്രക്ഷൻ കമ്പനി ഇത്രയുംനാൾ ചെയ്തിട്ടുള്ള എല്ലാ വർക്കു ഞങ്ങളുടെ ജോലിയിൽ ഉള്ള ആത്മാർഥ എന്താണെന്ന് ശരിക്കും ബോധ്യപ്പെടുത്തി കൊടുത്തു.
അച്ഛനിൽ നിന്നും കിട്ടിയ ഉപദേശങ്ങളും അറിവും ഞാൻ അവരുടെ മുന്നിൽ തുറന്നുകാട്ടി .
അപ്പോഴും എന്റെ മനസ്സ് കിച്ചു വിൽ ആയിരുന്നു .അവൾ കണ്ണടച്ചു പ്രാർത്ഥിക്കുന്നത് ഞാൻ മനസ്സിൽ കണ്ടു .എങ്ങനെയും ഈ പ്രോഗ്രാം കഴിഞ്ഞ് വീട്ടിലെത്തിയാൽ മതി എന്നും മനസ്സ് വല്ലാതെ കൊതിച്ചു .
മൂന്ന് മണിക്കൂറിന് ശേഷം ആദിത്യ ഗ്രൂപ്പിൻറെ മറുപടിക്കായി ഞങ്ങളെല്ലാവരും കാതോർത്തിരുന്നു അവസാനഘട്ടം എന്നോണം ആലോചനയ്ക്ക് ശേഷം
(ആർ കെ കൺസ്ട്രക്ഷൻ ഗ്രൂപ്പ് )
എന്ന പേര് അവർ ഉച്ചരിച്ചു എഗ്രിമെൻറ് പേപ്പറിൽ അവർ സൈൻ ചെയ്തു പരസ്പരം കൈകൊടുത്ത് ഞങ്ങൾ
കിരൺ എന്നെ സന്തോഷത്താൽ ആലിംഗനം ചെയ്തു.
അഭിനന്ദനങ്ങൾ അറിയിക്കുവാൻ മറ്റ് ഓഫീസില്ലേ അംഗങ്ങൾ ഞങ്ങൾക്ക് മുന്നിലേക്ക് വന്നു
നേരെ ഞാനും കിരൺ ഒരു ബേക്കറിയിലേക്ക് പോയി. ഓഫീസിലെ സ്റ്റാഫ് കൾക്കായി മറ്റും കുറച്ചു sweets വാങ്ങി.
കൂട്ടത്തിൽ വീട്ടിലേക്കും.
പിന്നെ കിച്ചുവിന് ആയി അവൾക്കു ഇഷ്ടം ഉള്ള ഡയറി മിൽക്കിന്റെ വലിയ 2 പാക്കറ്റും വാങ്ങി.
സ്റ്റാഫുകൾക്ക് എല്ലാ കിരൺ സ്വീറ്റ് നൽകി. ഒപ്പം അവർക്കായി ചെറിയ ഒരു പാർട്ടിയും ഞാൻ ഏർപ്പാടാക്കി. എന്നാൽ പാർട്ടിയിൽ ഞാൻ ഇല്ല എന്നും എല്ലാകാര്യങ്ങളും കിരൺ നോക്കുമെന്നും എല്ലാവരോടുമായി പറഞ്ഞു .ഞാനില്ലാതെ ഈ സന്തോഷം പങ്കിടാൻ അവർക്ക് ആഗ്രഹം ഇല്ലായിരുന്നു എങ്കിലും എന്റെ നിർബന്ധത്തിനുവഴങ്ങി അവരെല്ലാവരും അത് സമ്മതിച്ചു .
എന്റെ മനസ്സപ്പോഴും കിച്ചുവിലായിരുന്നു ഇത്രയും നാൾ ഞാൻ അവൾക്ക് കൊടുക്കാതെ വച്ചിരുന്ന സ്നേഹം മുഴുവൻ ഇന്ന് മുതൽ കൊടുക്കണം.
അവളുടെ ഒരേഒരു പ്രാർത്ഥനകൊണ്ട് മാത്രമാണ് ഈ പ്രോജക്ട് എനിക്കിപ്പോൾ കിട്ടിയത് .
ഓഫീസിൽ അല്ലറചില്ലറ ജോലി കൂടി ഉണ്ടായിരുന്നു .ഇത് ഇപ്പോൾ തീർത്തില്ലെങ്കിൽ ഞാനും കിച്ചു മായുള്ള സ്വകാര്യ നിമിഷത്തിൽ ആയിരിക്കും ഫോൺകോളുകളുടെ വരവ് .അതുകൊണ്ട് ഞാൻ ക്ഷമയോടെ ഇരുന്ന് ഓരോ ഫയലും നോക്കി.
ഞാൻ താഴേക്ക് ചെല്ലുമ്പോൾ അച്ഛനും അമ്മയും ചേച്ചിയും ഹാളിലിരുന്ന് താമര മോളെ കളിപ്പിക്കുമായിരുന്നു .
മോൾ എങ്ങോട്ടെങ്കിലും പോകുന്നുണ്ടോ. ഒരുങ്ങിനിൽക്കുന്നു. അതുകൊണ്ടാണ് ചോദിച്ചത് .എവിടെ പോകുന്നു മോളെ.
ഞാൻ എന്റെ വീട്ടിലേക്കു പോകുവാണ് അമ്മേ.
കണ്ണൻ നേരത്തെ വരാമെന്നും പറഞ്ഞിരുന്നോ.?
ഇല്ലമ്മേ കണ്ണേട്ടൻ വരുന്നില്ല ഞാൻ മാത്രമാണ് പോകുന്നത്.
അവൻ ഇപ്പോൾ വരും മോളെ മീറ്റിംഗ് കഴിഞ്ഞ്. അവൻ കൊണ്ടാക്കും. അപ്പോൾ അവനുമായി തിരിച്ചു വരാമല്ലോ. ( അച്ഛൻ ആയിരുന്നു അത് )
തിരിച്ചുവരാനായി അല്ല അച്ഛാ ഞാൻ പോകുന്നത് .ഇനി ഒരിക്കലും ഇങ്ങോട്ടേക്ക് വരാതിരിക്കാനാണ് ഞാൻ പോകുന്നത്.
മോൾ എന്താ ഈ പറയുന്നത് അച്ഛൻ ഒന്നും മനസ്സിലാവുന്നില്ല വരാതിരിക്കാൻ വേണ്ടിയോ.
ഇതു മോൾളുടെ വീട് അല്ലെ ഇതു വിട്ടു പോകുന്നു എന്നോ അതിനു മാത്രം എന്താ ഉണ്ടായേ.
അമ്മ എന്റെ കൈകളിൽ അപ്പോഴേക്കും പിടുത്തം ഇട്ടിരുന്നു .
എന്താ ഈ പറയുന്നത് എന്റെ കുട്ടി വീടു വിട്ടുപോകുന്നതിനു മാത്രം എന്താ എന്റെ കുട്ടിക്കു ഇത്ര വിഷമം.
അപ്പോഴേക്കും ഞാൻ നിയന്ത്രിച്ചു വെച്ചിരുന്ന കണ്ണു നീർ പുഴപോല്ലേ ഒഴുകി അവരുടെ മുന്നിൽ നിന്ന് ഞാൻ പൊട്ടിക്കരഞ്ഞു .
അമ്മ എന്നെ കെട്ടിപിടിച്ച് .
എന്താ പറ്റിയെ എന്തിനാ എന്റെ മോൾ കരയുന്ന. ഇങ്ങനെയൊക്കെ പറയാൻ മാത്രം എന്ത് പ്രശ്നമാണ് ഇവിടെ ഉണ്ടായത് .
ഒന്നുമില്ല അമ്മേ എനിക്ക് ഇനി ഇവിടെ നിൽക്കാൻ കഴിയില്ല. എനിക്ക് എന്റെ വീട്ടിലേക്ക് പോകണം.
അതിനൊരു കാരണം കാണുമല്ലോ കിച്ചു.അതു എന്താണ് ഞങ്ങൾക്കു അറിയണം
എന്നോട് ഒന്നും ചോദിക്കാരുത്തു ചേച്ചി plz
ഞാൻ എന്റെ സ്വന്തം മകളായാണ് നിന്നെ കണ്ടത് .അച്ഛനോട് പറ എന്താണ് പ്രശ്നമെന്ന്. എനിക്ക് നീ നിന്റെ അച്ഛന്റെ സ്ഥാനം തന്നിട്ടുണ്ടെങ്കിൽ അച്ഛനോട് പറയണം എന്താണ് മോക്ക് പറ്റിയത്.
ഞാൻ എല്ലാ കാര്യവും അച്ഛനോട് പറഞ്ഞു. ഞാൻ വന്നു കയറിയത് മുതൽ ഇന്ന് വരെ ഉള്ളതൊക്കെ ഞാൻ പറഞ്ഞു.അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിനു മുന്നിൽ ഞാൻ തോറ്റുപോയി. അതാണ് എല്ലാം തുറന്നു പറഞ്ഞതു
മനസിൽ ഇത്രനാളും അടക്കിവെച്ചതു എല്ലാം അവരോട് ഞാൻ പറഞ്ഞപ്പോൾ മനസിന് ഒരു ആശ്വാസം
ഇത് കേട്ടാ അമ്മ പൊട്ടിക്കരഞ്ഞു .
ഇനി എനിക്കൊന്നും കേൾക്കണ്ട എന്റെ ജീവൻ അങ്ങ് പോയാൽ മതിയായിരുന്നു ദേവി അതും പറഞ്ഞ് അമ്മ മുറിയിലേക്കോടി
എന്നെ തടയല്ലേ അച്ഛാ എനിക്ക് പോയേ പറ്റൂ. അല്ലെങ്കിൽ ചിലപ്പോൾ ഞാൻ എന്നെന്നേക്കുമായി ഇല്ലാതായി എന്നു വരും.
അവനും കൂടെ വരട്ടെ മോളെ അവന്റെ പ്രശ്നം എന്താണ് എന്നു അച്ഛൻ ചോദിക്കാം. ഞങ്ങളെ വിട്ട് എന്റെ പൊന്നുമോള് പോകരുത് .
ഞാനിവിടെ നിൽക്കുന്നത് തന്നെ സ്വത്തും പണവും കണ്ടിട്ടാണ് എന്നാ കണ്ണേട്ടൻ പറഞ്ഞത്. ഇനിയും ഇവിടെ നിൽക്കുന്നതിൽ അർത്ഥം ഇല്ല അച്ഛാ.
ഇനി ഞാനായിട്ട് എല്ലാവരുടെയും സന്തോഷം തല്ലിക്കെടുതുന്നില്ല അച്ഛാ.
കണ്ണേട്ടൻ പാവമാ ഒന്നും പറയരുത് കണ്ണേട്ടനെ
മോളെ നീ ഇപ്പോ എടുത്ത തീരുമാനം വലിയ തെറ്റാണ് .എന്തു പ്രശ്നമുണ്ടെങ്കിലും നമുക്ക് പറഞ്ഞു പരിഹരിക്കാം. ചേച്ചി അല്ലേ പറയുന്നത്.
കണ്ണേട്ടന്റെ മനസ്സിൽ കുടുംബജീവിതം എന്നൊരു ജീവിതമില്ല ചേച്ചി.കണ്ണേട്ടന് ഒരു പെണ്ണിനെയും സ്നേഹിക്കാനാവില്ല. അമ്മയുടെ നിർബന്ധം കാരണമാണ് ഞാൻ ഇന്ന് ഈ വീട്ടിൽ മരുമകളായി നിൽക്കുന്നത് .അല്ലാതെ ഒരിക്കലും കണ്ണേട്ടൻ ഒരു കുടുംബം വേണമെന്ന് ആഗ്രഹിച്ചിട്ടില്ല .
എനിക്ക് വിഷമം ഒന്നുമില്ല കണ്ണേട്ടന്റെ ആഗ്രഹം പോലെ ജീവിക്കട്ടെ .ഒന്നിനും ഞാനൊരു തടസ്സമാവില്ല. ഒരു അവകാശവും പറഞ്ഞു ഞാൻ ഇവിടേക്ക് വരില്ല. അച്ഛൻ എന്നോട് പൊറുക്കണം .ഒരിക്കലും എന്നെ ശപിക്കരുത് ആർക്കും ഞാനിതുവരെ ഒരു ദ്രോഹവും ചെയ്തിട്ടില്ല. അമ്മയുടെ പറയണം എന്നോട് ദേഷ്യം തോന്നരുത് എന്നു.
പോവുകയാണ് ഞാൻ ഇനി ഈ വീട്ടിലേക്ക് വരില്ല എന്നെന്നേക്കുമായി പോവുകയാണ്. ഞാൻ ഒന്നും കൊണ്ടുപോകുന്നില്ല ഇവിടെ നിന്നും ഈ താലി മാത്രം മതി എനിക്ക്.
അതും പറഞ്ഞു ഞാൻ ആ വീടിന്റെ പടിയിറങ്ങി.
നിറമിഴികളോടെ എന്നെ നോക്കി നിൽക്കാനെ അച്ഛന് കഴിഞ്ഞുള്ളു. തെറ്റേത് ശരിയേത് എന്നറിയാതെ.
കണ്ണിൽ കണ്ണുനീർ നിറഞ്ഞു നിന്നു വഴി പോലും നേരെ കാണാൻ എനിക്ക് സാധിച്ചില്ല .എങ്ങനയോ ഓടിവന്ന ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു കയറി. അപ്പോഴും ഞാൻ കരച്ചിൽ പിടിച്ചുനിർത്താൻ വേണ്ടി ഒരുപാട് പാടുപെട്ടു
വർക്കെല്ലാം തീർതു വീട്ടിലേക്ക് വരുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷമായിരുന്നു.
കിച്ചുവുമായുള്ള നല്ലൊരു ജീവിതം സ്വപ്നം കാണുവായിരുന്നു ഞാൻ. വീടിന് മുന്നിൽ കാർ നിന്നിട്ടും കിച്ചുവിനെ കണ്ടില്ല. ഡയറി മിൽക്ക് എടുത്തു ബാഗിൽ വച്ചു ( അല്ലെങ്കിൽ അതു അവൾക്കു കിട്ടില്ല എന്നു അറിയാം ) ബാഗുമായി അകത്തോട്ട് പോയപ്പോഴും കണ്ണുകൾ കിച്ചുവിനെ പരതി . അവിടെയെങ്ങും കിച്ചുവിനെ കാണാൻ സാധിച്ചില്ല.
പെട്ടെന്നായിരുന്നു അച്ഛൻ പിറകിൽ നിന്നും എന്നെ വിളിച്ചത് .
കുടുംബത്തിന്റെ സൽപ്പേര് നശിപ്പിച്ച ദ്രോഹി. ഇത്രയും നല്ല ഒരു പെണ്ണിനെ എവിടുന്ന് കിട്ടും വേറെ. അവളുടെ സ്നേഹവും കരുതലും മനസ്സിലാക്കാതെ പോയ നീ ഒരു മനുഷ്യജന്മം ആണോടാ. നിനക്ക് ദൈവം അവളെ വിധിച്ചിട്ടില്ല. അതാണ് നീ ഇങ്ങനെ ആയിപ്പോയത്. നിനക്കുവേണ്ടി ആ ഒരു നല്ല പെണ്ണിനെ ഞാനും നിന്റെ അമ്മയും കൂടി ആണല്ലോ കണ്ടുപിടിച്ചത് എന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.
എന്തിനാണിങ്ങനെ ജീവിക്കുന്നത് .നിന്റെ അമ്മ ഇതു വരെ അവൾ എഴുന്നേറ്റട്ടു പോലുമില്ല .അവൾ പോയപ്പോൾ കയറി കിട്ടുന്നതാണ്
നിന്നെ കൊണ്ട് മാത്രമാണ് അവൾ ഇപ്പോൾ ഇത്രമാത്രം കരയുന്നത് .ഒരിക്കലും ഞാനവളെ കരയിപ്പിച്ച ട്ടില്ല എന്നാൽ നീ കാരണം അത് നടന്നു. കുടുംബ ദ്രോഹി നിന്നെ കാണുമ്പോൾ എനിക്കു ദേഷ്യം സഹിക്കാൻ ആകുന്നില്ല.
അച്ഛൻ ഇതൊക്കെ പറഞ്ഞപ്പോഴും എന്താണ് ഉണ്ടായതെന്ന് അറിയാതെ അന്തം വിട്ട് നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. കൊണ്ടുവന്ന പാക്കറ്റ് ഞാൻ ടേബിളിൽ വച്ച് മുകളിലേക്ക് ചെന്നു എന്നാൽ അവിടെയൊന്നും അവളെ കാണാൻ സാധിച്ചില്ല .
അതിനു പകരം ഒരു കടലാസ് എന്നെ കാത്തിരിപ്പുണ്ടായിരുന്നു. വിറയ്ക്കുന്ന കൈകളോടെ ഞാനതെടുത്തു.
” എത്രയും പ്രിയപ്പെട്ട എന്നെ കണ്ണേട്ടന് “
ഞാൻ പോവുകയാണ് .കണ്ണേട്ടന്റെ ജീവിതത്തിൽ ഒരു ഒഴിയാബാധയായി ഇനിയും തുടരാൻ എനിക്ക് വയ്യ .ഇത്രയും നാളും ഞാൻ കണ്ണേട്ടന് വേണ്ടി മാത്രം ജീവിച്ചിരുന്നെ.എന്നാൽ ഒരിക്കലും കണ്ണേട്ടനു ഒരു ഭാര്യയായി എന്നെ കാണാൻ കഴിയില്ലെന്നു എനിക്ക് മനസ്സിലായി. ഞാൻ ഒരു തടസ്സമായി നിൽക്കുന്നത് ശരിയല്ലെന്ന് തോന്നി. സ്വത്തോ പണമോ കണ്ടിട്ടല്ല ഇത്രനാളും ഞാൻ ഇവിടെ നിന്നതു. കണ്ണട്ടനോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ്. പച്ചവെള്ളം കുടിച്ചായാലും ജീവിക്കാം .എന്നാലും മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടരുതു എന്നാണ് എന്റെ അച്ഛനുമമ്മയും ഞങ്ങളെ പഠിപ്പിച്ചിരുന്നത്. അങ്ങനെയുള്ള ഞാൻ ഒരിക്കലും ഒരാളുടെ സ്വത്തിനോ പണത്തിനോ മോഹിക്കുകയില്ല.
പണത്തിനു നൽകാൻ കഴിയാത്ത മറ്റൊന്നാണ് സ്നേഹം .എത്ര പണം നൽകിയാലും സ്നേഹം കിട്ടില്ല കണ്ണേട്ടാ.
ഞാൻ പോവുകയാണ് ഒരിക്കൽ ഇങ്ങോട്ടേക്ക് വരാതിരിക്കാനുള്ള പോക്ക് .തിരക്കി വരില്ല എന്നറിയാം എങ്കിലും പറയുക ആണ് പുറകെ വരാലും.
എന്ന്
കണ്ണേട്ടന്റെ ഭാര്യ .സോറി ഒരിക്കലും ഞാൻ ഭാര്യ ആവുന്നില്ലല്ലോ
എന്ന്
കിച്ചു
ആ പേപ്പർ കഷണം എന്റെ കൈയ്യിൽ നിന്നും താഴെ വീണു.
ഞാനറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
വർഷങ്ങൾക്കുശേഷം ഇന്നാണ് എന്റെ കണ്ണ് നിറഞ്ഞത്.
അന്ന് അവൾ എന്നെ ചതിച്ചു പോയപ്പോൾ ഈ കണ്ണ് നിറഞ്ഞതാണ് അന്നെടുത്ത ഒരു പ്രതിജ്ഞയായിരുന്നു ഇനി ഒരു പെണ്ണിനു വേണ്ടി എന്റെ കണ്ണുനിറയില്ല എന്നു
എന്നാൽ ഇന്നത് തെറ്റി എന്നിൽനിന്നും എന്റെ കിച്ചു അകന്നുപോയി.
അതും ഞാൻ കാരണം.ജീവന് തുല്യം സ്നേഹിച്ച പെണ്ണിനെ ഞാൻ ആയിട്ടു തന്നെ……ഇനി ഞാൻ എന്താണ് ചെയ്യുക. പെട്ടെന്ന് ഞാൻ ഫോണെടുത്ത് അവളെ വിളിച്ചു
കൈയിൽ ഇരുന്ന് ഫോൺ ബെൽ അടിച്ചു.
കണ്ണു നീർ കാരണം ഒന്നും കാണാൻ വയ്യാ.
എങ്കിലും ഞാൻ ഫോണിന്റെ ഡിസ്‌പ്ലേ നോക്കി വായിച്ചു . കണ്ണേട്ടൻ calling എന്നു എഴുതി കാണിക്കുന്നു.
കണ്ണൻ ഫോൺ ചെവിയോട് ചേർത്തു വച്ചു കോൾ കട്ടായി. പലയാവർത്തി വിളിച്ചെങ്കിൽ കോൾ കട്ടായി കൊണ്ടേയിരുന്നു.
ഓട്ടോ വീടിനുമുന്നിൽ ചെന്നുനിന്നപ്പോൾ ആരാന്ന് അറിയാനായി അച്ഛൻ ഉമ്മറത്തേക്ക് വന്നു വണ്ടിക്കൂലി കൊടുത്ത ഇറങ്ങിയ ഞാൻ അച്ഛനെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു ഓടിച്ചെന്ന് അച്ഛനെ കെട്ടിപിടിച്ചു .എന്താണ് നടക്കുന്നതെന്ന് അറിയാതെ അച്ഛനെന്നെ മുടിയിഴകളിൽ തലോടി നിന്നു.
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Sandhyaku virinjapoovu written by Lakshmi Babu Lechu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission