Skip to content

നീർമാതളം പൂത്തപ്പോൾ – 2

neermathalam-poothapol

ആദി ഏട്ടൻ എപ്പഴാ എത്തിയേ .?

കുറച്ചുനേരം ആയതേയുള്ളൂ ഋതു. ഞാൻ വീട്ടിൽ വന്നിട്ട് ആദ്യം ഇങ്ങോട്ട് ആണ് വന്നത് .

എന്നാലും ആദിയേട്ടൻ ഒരു വാക്കുപോലും പറയാതെ എന്റെ വിവാഹത്തിന്റെ അന്നു തന്നെ മുങ്ങി കളഞ്ഞല്ലോ .

മുങ്ങിയത് ഒന്നും അല്ലെടി .ഞാൻ സിംഗപ്പൂർ ജോലി ഉള്ള കൂട്ടുകാരനോട് ഒരു ജോബിന്റെ കാര്യം പറഞ്ഞിരുന്നു .എന്നാൽ അവൻ നിന്റെ കല്യാണതിനു 2 ദിവസം മുന്നേ ആണ് ജോലി എല്ലാം ശരിയാക്കി എന്നും പറഞ്ഞ് എന്നെ വിളിച്ചതു.ടിക്കറ്റ് ഒക്കെ അയച്ചിട് മൂന്നാലു ദിവസം ആയെന്നും അവൻ പറഞ്ഞു. നിന്റെ വിവാഹത്തിന്റെ തലേന്ന് ആണ് എല്ലാം എന്റെ കൈയിൽ കിട്ടിയത്. നിങ്ങളോടൊക്കെ പറഞ്ഞാൽ എന്നെ നിങ്ങൾ പോകാൻ സമ്മതിക്കില്ല എന്ന് നന്നായി അറിയാം. അതുകൊണ്ട് ആണ് ഞാൻ പറയാതെ അങ്ങ് പോയത്.

പറയാതെ പോയത് എന്തായാലും നന്നായി  ( ശ്രീകുട്ടൻ കൂട്ടിച്ചേർത്തു ) അറിഞ്ഞിരുന്നെങ്കിൽ എന്റെ പൊന്നളിയാ നിന്നെ ഞാൻ വിടിലായിരുന്നു.

ആദിയേട്ടാ ഇനി എന്നാണ് അടുത്ത ഒളിച്ചോട്ടം ???

ഒന്നുപോടി  സിൻഡ്രല്ലകുട്ടി.ഞാൻ ഒളിച്ചോടിയത് ഒന്നും അല്ല എന്ന് പറഞ്ഞില്ലെടി. ഇനി ഒളിച്ചോടുവാണെങ്കിൽ എല്ലാരോടും പറഞ്ഞിട്ട് പോകു എന്താ പോരെ….

ഓ മതിയേ … ആദിയേട്ട ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം. ആദി യേട്ടൻ ഇവിടെ കാണില്ലേ ഇപ്പോൾ പോകില്ലല്ലോ.

ഇല്ലെടി ഇപ്പോൾ ഇറങ്ങും. ഞാൻ വന്ന വഴി വീട്ടിൽ ഒന്ന് തല കാണിച്ചിട്ട് ഇറങ്ങിയത് ആണ്. അങ്ങനെ കവലയിൽ വെച്ച് ഇവനെ കണ്ടതു പിന്നെ ഇവനുമായി ഇങ്ങു പോന്നു.

ആരതിയോട് പോലും ഞാൻ വിളിച്ചു പറഞ്ഞിട്ടില്ല വന്ന കാര്യം. ഇനി അതിന്റെ പേരിലായിരിക്കും വഴക്കുണ്ടാക്കുന്ന. ആ കുശുമ്പിപ്പാറു. ഞാൻ ഇങ്ങോട്ട് വരാം ഇടക്കു. ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ .

എന്നാൽ ശരി ആദിയേട്ടാ

അതും പറഞ്ഞു ഋതു കോണിപ്പടികൾ കയറി മുകളിലേക്ക് പോയി.

എന്നാൽ ശരി അമ്മേ… അതും പറഞ്ഞു ആദി പുറത്തേക്കു ഇറങ്ങി.

ഡാ….. നിൽക്കു ഞാനും വരുന്നു കവല വരെ .

ഞാൻ ഇപ്പോൾ വരാം അമ്മേ …

സൂക്ഷിച്ചു പോ മക്കളേ.വഴിയിൽ ഇഴജന്തുകൾ ഒക്കെ ഉള്ളതാ.

ആദിയോടൊപ്പം ശ്രീകുട്ടനും നടന്നകന്നു.

എന്താ… ശ്രീക്കുട്ടാ ഇത്രയൊക്കെ ആയില്ലേ എന്നിട്ടും നീ നല്ല ഒരു ജോബിനെ പറ്റിയോ വിവാഹത്തിനെ പറ്റിയോ ചിന്തിക്കാത്തത്. അമ്മയുടെ സങ്കടം നീ കണ്ടില്ലേ .

ഞാനും കെട്ടുന്ന പെണ്ണ് ഉണ്ണിയേട്ടന്റെ ഭാര്യയെ ( ഗംഗ ) പോലെ ആണെങ്കിലോ. ഉണ്ണിയേട്ടന്റെ ഭാര്യക്ക് നമ്മുടെ ഋതുവിനെ കണ്ണെടുത്ത് കണ്ടുടാ. അവളെ അവർ വിളിക്കുന്നത് ജാതകദോഷം ഉള്ളവൾ, വിധവാ എന്നൊക്കെയാ വിളിക്കുക .അവൾ എങ്ങനെയാടാ വിധവാ ആകുന്നതു. അവന്റെ കൂടെ ഒരു ദിവസം എങ്കിലും ജീവിചാട്ടു ആണ് അവൻ മരിച്ചതെങ്കിൽ അതിൽ അർത്ഥംമുണ്ടു എന്നാൽ അങ്ങനെ അല്ലല്ലോ.

ആരോടും ഒരു പരാതിയും പറയാതെ മാറിനിന്ന് കണ്ണുനീർ തുടച്ചു പുറമേ ചിരിക്കുന്ന ഋതുവിനെ പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് .

ഭർത്താവ് മരിച്ചത് ഒരിക്കലും അവളുടെ ദോഷം കൊണ്ടു ഒന്നുമല്ല. മുകളിലിരിക്കുന്ന ഒരാൾ ഉണ്ട് അയാൾ വിചാരിക്കുമ്പോല്ലേ കാര്യങ്ങളൊക്കെ നടക്കു.

ഉണ്ണിയേട്ടൻ ഇവിടുന്നു മാറിതാമസിക്കാൻ തന്നെ ഒരു കാര്യമുണ്ട് ആദി

എന്തു കാരണം. എന്നോട് പറയാടാ

അന്ന് ഞാൻ അമ്മയെ അമ്പലത്തിൽ കൊണ്ടാക്കി തിരികെ വന്നപ്പോൾ ആണ്.

ഏട്ടത്തിയുടെ സ്വരം ഉയർന്നു കേട്ടിരുന്നു.

ഏട്ടനുമായി ഒന്നും രണ്ടും പറഞ്ഞു ഉള്ള വഴക്കാവും എന്ന് ഞാൻ കരുതി .

എന്നാൽഏട്ടൻ ഹാളിൽഇരുന്നു എന്തോ പുസ്തകം വായിക്കുന്നത് ജനാലവഴി ഞാൻ കണ്ടു. അവരുടെ ശകാരങ്ങൾക്ക് തലതാഴ്ത്തി മറുപടിയൊന്നും പറയാതെ കണ്ണുനീര് തുടക്കുന്ന എന്റെ ഋതുവിനെ കണ്ടപ്പോൾ എന്റെ ചങ്ക് ഒന്ന് പിടഞ്ഞു .

ഏട്ടത്തിയെ നേർക്കു പിടിച്ചു നിറുത്തി അവരുടെ മുഖത്ത് ആഞ്ഞടിക്കാൻ ആണ് എനിക്കപ്പോൾ തോന്നിയത് .എന്നാൽ എന്താകുമെന്ന് അറിയാൻവേണ്ടി ഞാൻ ആരും കാണാതെ മറവിൽ ഒളിച്ചുനിന്നു.

അവരു ഋതുവിനെ പറയുന്ന അസഭ്യങ്ങൾക്കു കൈയ്യും കണക്കും ഇല്ലായിരുന്നു .

എന്നിട്ട്   എന്റെ ഋതു ഒന്നും എതിർത്ത് സംസാരിച്ചില്ല . എല്ലാം കേട്ടു നിന്നു

എന്നാൽ അവൾ നാടറിയുന്ന ഒരു വേശ്യ ആണെന്നും ഞങ്ങളുടെ അമ്മ അതിനെ കൂട്ടുനിൽക്കുകയാണെന്നും. എന്റെ കൂട്ടുകാർ എല്ലാം അവളെ തേടി രാത്രികളിൽ ഇവിടെ വരാറുണ്ടെന്നും അവർ പറഞ്ഞപ്പോൾ അതിനെതിരെ എന്റെ ഋതു പ്രതികരിച്ചു.

എന്നാൽ അവർ അവളുടെ മുഖത്ത് ആഞ്ഞടിക്കുകയും കൊരവള്ളിയിൽ കൈയ്യമർത്തി ഞെരിച്ചുകൊണ്ട് അവരവരുടെ കലി തീർത്തു .

അതിനെതിരെ ഒന്ന് എതിർക്കുക പോലും ചെയ്യാതെ ഏട്ടൻ പുസ്തകത്തിലേക്ക് നോക്കിയിരുന്നു .ഇത് കണ്ട് എനിക്ക് ഉള്ളം കാൽ മുതൽ പെരുത്തു കയറി .

ഡി ……എന്നുള്ള അലർച്ചയോടെ ഞാൻ ഹാളിലേക്ക് ഓടിക്കയറി എന്നെക്കണ്ട് ഏട്ടൻ ചാടിയെഴുന്നേറ്റ് എന്നോടായി ചോദിച്ചു.

നീ എന്താടാ എന്റെ ഭാര്യയെ വിളിച്ചത്. ഏട്ടന്റെ ഭാര്യ ഏട്ടത്തിയമ്മ ആണ്. അവളെ അമ്മയുടെ സ്ഥാനം കൊടുത്ത് കാണേണ്ട നീയാണോ അവളെ ഡി എന്ന് സംബോധന ചെയ്തത്.

അമ്മയുടെ സ്ഥാനം കൊടുത്ത് അമ്മയായി കാണേണ്ട ഈ സ്ത്രീയാണോ നിങ്ങളുടെയും എന്റെ അനുജത്തിയായ നമ്മുടെ ഋതുവിനെ ഇത്രയൊക്കെ അസഭ്യങ്ങൾ പറയുന്നതും ഇത്രയും ക്രൂര പ്രവർത്തികൾ ചെയ്തിട്ട് പോലും ഒരക്ഷരം മിണ്ടാതെ നിങ്ങൾ ഇവരുടെ മുന്നിൽ കാവൽ നായയെപ്പോലെ ചുരുണ്ടുകൂടി ഇരുന്നത്.

അത് കേട്ടപ്പോൾ അത്രയും നേരം ഉണ്ണിയേട്ടന് വരാത്ത ദേഷ്യവും കോപവും കത്തിജ്വലിച്ചു.

എന്താടാ നീ പറഞ്ഞേ……

എന്നുപറഞ്ഞു കൊണ്ട് ഉണ്ണിയേട്ടൻ എന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു.

അപ്പോൾ എനിക്ക് വന്ന ദേഷ്യത്തിൽ ഞാൻ ചെയ്തത് തെറ്റാണ്  എന്നു എനിക്ക് അറിയാം ആദി. എന്നാൽ അപ്പോൾ ഞാൻ പ്രതികരിച്ചില്ലെങ്കിൽ എന്റെ അനിയത്തി പോലും കരുതും ഞാൻ ഒന്നിനും കൊള്ളാത്ത ഒരു പോങ്ങൻ ആണെന്ന് .ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും ഞാൻ ഉണ്ണിയേട്ടനും രണ്ട് പൊട്ടിച്ചു .അത് കണ്ടിട്ട്  അതിനിടയ്ക്ക് കയറിയ ഏട്ടത്തിക്കും കൊടുത്തു ഒരെണ്ണം.

എത്രയെന്നു വെച്ചാ എല്ലാം സഹിക്കും.അവർ വന്ന അന്നുമുതൽ അവരുടെ ഭരണമാണ് വീട്ടിൽ. എല്ലാം ഞാൻ സഹിച്ചു. എന്നാൽ എന്റെ ഋതുവിനെ ……..അത് ഞാൻ സഹായിക്കില്ലാ. ഞാനും അമ്മയും അൽപനേരം അവിടെ ഇല്ലാത്തപ്പോൾ ഇങ്ങനെ. അപ്പോൾ രണ്ടു ദിവസം അവിടെ നിന്നും മാറി നിന്നാൽ എങ്ങനെയാവും അവർ ഇവളോട് പെരുമാറുക.

അങ്ങനെയാണ് ആ വീട്ടിൽ നിന്നും അവർ ഇറങ്ങണമെന്ന് ഞാൻ ആവശ്യപ്പെട്ടത് .അതിന് ഉണ്ണിയേട്ടൻ തന്ന മറുപടി നിനക്ക് അറിയണോ.

ഞങ്ങൾക്ക് രണ്ടുപേർക്കും ഉള്ള സ്വത്തിന്റെ ഒരു ഷെയർ വീതം ഉണ്ണിയേട്ടനു വേണമത്രേ അത് കിട്ടിയാൽ ഈ വീടിൻറെ പടിയിറങ്ങുന്നു എന്നു

ഇത് ഞങ്ങളോട് പറയാൻ നിങ്ങൾക്ക് ഒരു നാണക്കേട് തോന്നുന്നില്ലേ  മനുഷ്യ. താൻ ഇത്രയും നീച പ്രവർത്തി നിറഞ്ഞ് ഒരാൾ ആണല്ലോ . തന്നെ അണല്ലോ ഞങ്ങൾ ഏട്ടാ എന്ന് വിളിച്ചത് .ഏട്ടാ എന്നു വിളിച്ച നാവിനോട് പോലും ഇപ്പോൾ എനിക്ക് വെറുപ്പ് തോന്നുന്നു.

ഇപ്പോൾ നിനക്ക് മനസ്സിലായല്ലോ ഞാൻ നീചൻ ആണെന്ന് .ഇനി എനിക്ക് തരാനുള്ള ആ വിഹിതം കൂടി നിങ്ങൾ തന്നാൽ ഞങ്ങൾ അങ്ങ് പോയേക്കാം.

എനിക്കും അമ്മയ്ക്ക് ഋതുവിനും അവകാശപ്പെട്ട സ്വത്തിൽനിന്ന് ഒരു രൂപ പോലും നിങ്ങൾക്കു കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട .അച്ഛൻ ജീവിച്ചിരുന്നപ്പോൾ നിങ്ങൾക്ക് ആവശ്യത്തിലധികം തന്നിരുന്നു പോരാത്തതിന് ഭാര്യവീട്ടിൽ നിന്നും ഒരുപാട് കിട്ടി .എന്നിട്ടും നിനക്ക് ആർത്തി തീർന്നില്ലല്ലോ .

ഇല്ല തീരില്ല എനിക്ക് കിട്ടാനുള്ള അവകാശം കിട്ടിയിട്ട് മാത്രമേ ആർത്തി തീരു.

നാളെ നേരം വെളുക്കുമ്പോൾ കെട്ടും ഭാണ്ഡവുമായി ഇവിടെ നിന്നും ഇറങ്ങിക്കോണം .കണ്ടുപോകരുത് ഇനി ഈ വിട്ടിൽ.

അങ്ങനെയൊന്നും പോകാൻ അല്ലല്ലോ ഇത്രനാളും ഞങ്ങളിവിടെ നിന്നത് .

ഇനി ഈ വീടിന്റെസമാധാനം രണ്ടുപേരും കൂടെ തല്ലിക്കെടുത്താൻ ആണെങ്കിൽ രണ്ട് പേപ്പട്ടികളെ തല്ലി കൊന്നിട്ട് ജയിലിൽ പോയി കിടക്കാൻ ഈ ശ്രീകുമാറിനു യാതൊരു മടിയുമില്ല അതും കൂടി ഓർത്തു ഇരുന്നോ. കൊല്ലും എന്നു പറഞ്ഞാൽ കൊല്ലും. ഇനി എനിക്ക് മുമ്പും പിൻപും നോക്കാനില്ല .രാവിലെ തന്നെ പോയിക്കോണം. പിന്നെ ഇവിടെ നടന്ന കാര്യം നമ്മൾ നാലു പേരും അല്ലാതെ മറ്റൊരാൾ അറിഞ്ഞാൽ ഇപ്പോൾ കിട്ടിയത് ആയിരിക്കില്ല .മനസിൽ  ഒരു കുറ്റബോധം എനിക്കുണ്ടായിരുന്നു എന്നാൽ ഇപ്പോൾ  ആ കുറ്റബോധം എനിക്കില്ല .അറിയാമല്ലോ എന്നെ

ഋതു വളരെ പാടുപെട്ട് കരച്ചിൽ ഉള്ളിൽ അമർത്തി പിടിച്ച് ശ്രീയേട്ടാ എന്നു വിളിച്ചു. അടുത്തേക്കു നടന്നു വന്നു

എന്തിനാടി നിന്നും മോങ്ങുന്നെ. നിന്റെ ആരെങ്കിലും ചത്തോ. കേറി പോടീ അകത്ത്. അതും പറഞ്ഞു ഞാൻ മുറിയിലേക്കു പോയി.

പിറ്റേന്ന് അമ്മയോടുപോലും ഒരു വാക്ക് പറയാതെ രണ്ടുപേരും വീട്ടിൽ നിന്നും പോയിരുന്നു.

ഞങ്ങൾ രണ്ടു പേരും അമ്മയോട് ഒന്നും പറഞ്ഞില്ല. അതു അമ്മക്ക് സഹിക്കില്ല.

പിന്നീട് ഉണ്ണിയേട്ടൻ വീട്ടിലേക്ക് വന്നത് ഋതുവിന് ബാങ്കിൽ ജോലി കിട്ടിയപ്പോൾ ആയിരുന്നു .അവളെ ജോലിക്ക് വിടണ്ടാ എന്നും പറയാനായി.

എന്നാൽ ധൈര്യമായി പൊയ്ക്കോളാൻ ഞാൻ അവൾക്ക് സമ്മതം കൊടുത്തു .ജോലിക്ക് പോകേണ്ട എന്ന് ഞാൻ പറഞ്ഞാൽ അവൾ പോകില്ല .എന്നാൽ അവൾ ആ വീട്ടിൽ ഈ ജന്മം മുഴുവൻ നീറി നീറി ജീവിക്കേണ്ടിവരും. ജോലിക്ക് പോയതിനുശേഷം അവൾ ഒരുപാട് മാറി. ഇപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ പഴയ ഋതുവിനെ തിരിച്ചുകിട്ടി കൊണ്ടിരിക്കുവാണ് ആദി .

പാവമല്ലേ അവൾ പിന്നെ ദൈവം എന്താണ് അവൾക്ക് ഇങ്ങനെ ഒരു വിധി കൊടുത്തത് എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്.

ശ്രീക്കുട്ടൻ പറഞ്ഞതൊക്കെ കേട്ട് ആദി അവനോടൊപ്പം നടന്നു.

ആദിയുടെ വീട്ടിലേക്കുള്ള വഴി എത്തിയപ്പോൾ യാത്രപറഞ്ഞ് ആദിയും ശ്രീകുട്ടനും രണ്ട് വഴിക്ക് പിരിഞ്ഞു .ആദി വീട്ടിലേക്കും ശ്രീക്കുട്ടൻ കവലയിലേക്കും.

എവിടായിരുന്നു ആദി ഇത്രനേരം…. ആരതി വിളിച്ചിരുന്നു. പരിഭവത്തിൽ ആണ് അവൾ . നീ വിളിച്ചിട്ട് വരുന്ന കാര്യം അവളോട് പറഞ്ഞില്ല എന്ന് .

ഞാൻ മേലേടത്ത് വീട്ടിൽ ഉണ്ടായിരുന്നു. പിന്നെ അവളുടെ പരിഭവം ഞാൻ മാറ്റി കൊള്ളാം.

കഴിക്കാൻ ചോറ് എടുക്കട്ടെ മോനെ…..

വേണ്ടമ്മേ എനിക്ക് മേലേടത്ത് അമ്മ ചോറ് തന്നു കഴിച്ചു വയർ ഫുള്ളായി ഇരിക്കുക.

നിനക്കു വാരിയാണോ തന്നേ.. എനിക്ക് തോന്നി ഇവിടെനിന്നും ഒന്നും കഴിക്കാതെ ഇറങ്ങിയപ്പോൾ അങ്ങോട്ടേക്ക് ആകും എന്നു.

ഇപ്പോഴും നിനക്ക് ആ കൊതി മറില്ലെടാ കുട്ടാ.

അമ്മയ്ക്ക് ഞാൻ വളിച്ച ഒരു ചിരി സമ്മാനിച്ചു .

ഞാനൊന്നു കുളിക്കട്ടെ അമ്മേ .വല്ലാത്ത ക്ഷീണം ഒന്ന് ഉറങ്ങണം. അച്ഛൻ കഴിച്ചോ ?

അച്ഛൻ കഴിച്ചിട്ട് കിടക്കുകയും ചെയ്തു .

ആദി മുകളിലത്തെ മുറിയിലേക്ക് പോയി.

മോളെ നീ കല്യാണ വീട്ടിൽ പോയിട്ട് അവിടുത്തെ വിശേഷങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ.

എന്തുപറയാനാ അമ്മേ. നല്ലൊരു പയ്യൻ അവനും  അവൾക്കും നല്ല ജോലിയുണ്ട്. സുഖമായി ജീവിക്കാം. നല്ലൊരു ജീവിതം കിട്ടട്ടെ. ഒരു വായാടി പെണ്ണ് ആണ് അവൾ ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പാവം ഞാനായിരുന്നു. എന്നിട്ടും ദൈവം എന്നോട് ക്രൂരത കാട്ടി.

അതും പറഞ്ഞ് ഋതു മുറിയിലേക്ക് പോയി.

അവളുടെ പറച്ചിലും സങ്കടവും കണ്ടപ്പോൾ ദേവകിയമ്മയുടെ നെഞ്ചിൽ കനൽ കത്തി എരിയുകയായിരുന്നു.

ആദി നീ ഉറങ്ങിയോ മോനേ.

ഇല്ലമ്മേ എന്താ ?

നാളെ നമുക്ക് ഒരു ഇടം വരെ പോകണം .

എവിടെയാ അമ്മേ?

എവിടാന്ന് നാളെ പറയാം .

എന്നാലും പറയന്നേ അറിയാൻ ഒരു താല്പര്യം .

നാളെ ഒരു കുട്ടിയെ കാണാൻ പോകണം നമുക്ക് .

കുട്ടിയെയോ ?ഏത് കുട്ടിയെ ?

ഒരു പെൺകുട്ടിയെ നിനക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ ഒരു പെണ്ണ് കാണൽ.

ഇപ്പോഴേയോ ഞാൻ വന്നതല്ലേ ഉള്ളു കുറച്ചു കഴിയട്ടെ.

നാളെ തന്നെ അല്ല കല്യാണം. ആദ്യം പോയി കുട്ടിയെ കണ്ട് മറ്റു കാര്യങ്ങളൊക്കെ ഉറപ്പിച്ചു വെക്കാം . നിനക്കു അറിയാവുന്ന കുട്ടിയാണ്.കൊച്ചില്ലേ മുതൽ.ഇനി ഇതിന് ഒരു മാറ്റമില്ല .ഞാനെല്ലാം ആലോചിച്ചു തീരുമാനിച്ചു വച്ചേക്കു ആണ് .

അതും പറഞ്ഞ് രുഗ്മിണിയമ്മ താഴേക്ക് പോയി ആദി കണ്ണടച്ച് ബെഡിലേക്ക് വീണു .അപ്പോഴും അവന്റെ മനസ്സുനിറയെ പഴയ ആ ഋതുവിനെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു

                  ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Neermathalam Poothapol written by Lakshmi Babu Lechu

3.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!