Skip to content

കുടുംബം – 9

  • by
kudumbam

ഈ അമ്മക്ക് ഇതെന്താ ഇപ്പോൾ പറ്റിയത്… ‘അമ്മ ആളാകെ മാറിപ്പോയല്ലോ.. വിഷ്ണു എല്ലാവരെയും നോക്കി..

അച്ഛന്റെ കൈയുടെ ചൂട് അറിയാഞ്ഞത് കൊണ്ടാണ് ‘അമ്മ ആളാകെ മാറിപോയത്… പുച്ഛഭാവത്തിൽ വിഷ്ണുവിനെ നോക്കി ചിരിച്ചുകൊണ്ട് കാർത്തിക് മുകളിലേക്ക് പോയി..

.

അർച്ചനയെ എങ്ങനെ അഭിമുഖീകരിക്കും എന്ന വിഷമം ആണ് അവൻ ഓരോ ചുവട് വെയ്കുമ്പോളും അവന്റെ മനസ് നിറയെ….

ആദ്യമായിട്ടാണ താൻ ് ആ പാവത്തിനോട് ഇങ്ങനെ പെരുമാറുന്നത്….

അർച്ചനയെ അവിടെ നിന്ന് ഒന്ന് മാറ്റാൻ വേണ്ടിയാണു അവൻ മനപ്പൂർവം അങ്ങനെ ഒരു നാടകം കളിച്ചത്… ഇല്ലെങ്കിൽ താൻ പറയുന്നതെല്ലാം അവൾ കൂടി കേട്ടാൽ, ആ പാവത്തിന് അത് താങ്ങാൻ ഉള്ള ശക്തി ഇല്ലന്ന് അവനു അറിയാമായിരുന്നു…

ചാരിയിട്ട വാതിൽ അവൻ മെല്ലെ തുറന്നു…. കട്ടിലിൽ ഇരിക്കുകയാണ് അവൾ.. ഏതോ പുസ്തകം വായിക്കുകയാണ്…

കാർത്തിക് വന്നപ്പോൾ അവൾ കട്ടിലിൽ  നിന്നെഴുന്നേറ്റു…

വേഗം ഡ്രസ്സ് ചേഞ്ച് ചെയ്തു വരൂ, എനിക്ക് വിശക്കുന്നുണ്ട്, ഉറക്കവും വരുന്നുണ്ട് കാർത്തി…. അവൾ കോട്ടുവായിട്ടുകൊണ്ട് പറഞ്ഞു…

കാർത്തിക് അവളെ തന്നെ നോക്കി നിന്നു….

എന്താ ആദ്യം കാണുന്നതുപോലെ നോക്കുന്നത്… അർച്ചന അവനു ധരിക്കുവാൻ ഉള്ള ടി ഷർട്ട് എടുത്തുകൊടുത്തു….

തന്നോട് പിണങ്ങി ഇരിക്കുന്ന അർച്ചനയെ, അല്ലെങ്കിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന അർച്ചനയെ ആണ് അവൻ പ്രതീക്ഷിച്ചത്.. 

പക്ഷെ…… അർച്ചന വ്യത്യസ്തയായിരുന്നു…. അവൾ എന്നും അങ്ങനെ ആണ്….. താൻ കാണാൻ തുടങ്ങിയപ്പോൾ മുതൽ….

അവന് ക്ഷമ പറയണം എന്നുണ്ടായിരുന്നു അവളോട്, പക്ഷെ പറയുവാൻ ഉള്ള ഒരു സാഹചര്യം അവൾ കൊടുത്തില്ല….

രണ്ടുപേരും കൂടി ഭക്ഷണം കഴിക്കുവാൻ താഴെ വന്നപ്പോൾ ആരും എത്തിയിരുന്നില്ല….

അർച്ചന ചോറും, കറികളും എല്ലാം എടുത്ത് ഊണ് മേശയിൽ വെച്ച്…. നന്ദിനിയെ പോയി ആദ്യം അവൾ വിളിച്ചു, ജിഷ്‌ണുച്ചേട്ടൻ ഊണ് കഴിച്ചിട്ട് പൊയ്ക്കോളൂ, ഹേമ ചേച്ചിക്കും, അമ്മക്കും ഉള്ളത് ഞാൻ കാസറോളിൽ എടുക്കാം കെട്ടോ, ഹോട്ടൽ ഫുഡ് കഴിച്ചാൽ ചേച്ചിക്ക് കൊള്ളില്ല…. അവൾ ജിഷ്ണുവിനോടും പറഞ്ഞു….

അവൻ സമ്മതഭാവത്തിൽ തലകുലുക്കി…അവളുടെ മുഖത്തേക്ക് നോക്കിയ  ജിഷ്ണുവിന് ശരിക്കും വിഷമം വന്നു. അർച്ചനയെ പോലെ ഒരു പെൺകുട്ടിയെ കിട്ടിയ കാർത്തിക് ഭാഗ്യവാൻ ആണെന്ന് അവൻ  ഓർത്തു…

ജാനകിയമ്മ ഒഴികെ

എല്ലാവരും ഊണ് മേശയുടെ ചുറ്റിലും കിടന്ന കസേരയിൽ നിലയുറപ്പിച്ചു…. അർച്ചനയും നന്ദിനിയും എല്ലാവർക്കും ഭക്ഷണം വിളമ്പി…

അർച്ചന സാധാരണപോലെ കാർത്തിക്കിന്റെ അടുത്ത് സ്ഥാനം പിടിച്ചു…

നന്ദിനി പോയി അമ്മയെ വിളിച്ചുകൊണ്ട് വന്നു…

അർച്ചനയെ കണ്ട അവരുടെ മുഖം ഇരുണ്ടു…

ഇവൾ കഴിച്ചതിനു ശേഷം മതി എനിക്ക് ഇനി മുതൽ ഭക്ഷണം കെട്ടോ നന്ദിനി…. ജാനകിയമാ പിന്തിരിഞ്ഞു പോകാൻ തുടങ്ങി…

അർച്ചന എഴുനേൽക്കാൻ തുടങ്ങിയതും കാർത്തി അവളെ പിടിച്ചു ഇരുത്തി….

ജാനകി വന്നിരുന്നു ഭക്ഷണം കഴിക്കൂ… രാജൻ മേനോൻ അവരോട് പറഞ്ഞു…

ഇല്ല ചേട്ടാ, എന്റെ മകൻ ഇന്നുവരെ എന്നോട് ഒരുവാക്ക് പോലും എതിർത്ത് പറഞ്ഞില്ല.. പക്ഷെ ഇന്ന്….. എല്ലാത്തിനും കാരണം ഇവൾ ആണ്, ഈ മച്ചി  അല്ലേ ഇവന് വലുത്, ജന്മം തന്ന മാതാപിതാക്കൾ അവനു ഇപ്പോൾ ശതൃക്കൾ ആണ്…. ചേട്ടൻ കഴിച്ചോളൂ, ഞാൻ അതുകഴിഞ്ഞു ഇരുന്നോളാം…. ജാനകി അതും പറഞ്ഞു പിന്തിരിഞ്ഞു നടന്നു…

അമ്മേ…. ‘അമ്മ അവിടെ പോയി ഇരുന്നു ഭക്ഷണം കഴിക്ക്, ഞാൻ പിന്നെ ഇരുന്നോളാം എന്നും പറഞ്ഞു അർച്ചന അവരുടെ കൈയിൽ കടന്നു പിടിച്ചു….

വിടെടി എന്റെ കൈയിൽ നിന്ന്, എന്റെ കൈയിൽ കടന്നു പിടിക്കാനും മാത്രം വളർന്നോടി നീ എന്നും പറഞ്ഞു അവർ അർച്ചയുടെ കൈ തട്ടി മാറ്റി….

അമ്മ വന്നിരുന്നു കഴിക്കമ്മെ, അർച്ചന പിന്നെ ഇരുന്നോളും വിഷ്ണുവും അവരെ വിളിച്ചു….

ജാനകി എനിക്ക് നന്നായിട്ട് വിശക്കുന്നുണ്ട് കെട്ടോ, നീ വന്നിരിക്ക്….. രാജൻ മേനോൻ വീണ്ടും അവരെ വിളിച്ചു..

ജാനകിയമ്മ ഒടുവിൽ വന്നിരുന്നു മക്കളോടും, ഭർത്താവിനോടും ഒപ്പം ഇരുന്നു ഭക്ഷണം കഴിക്കുവാൻ….

ഞാൻ എന്നാൽ അർച്ചനയുടെ കൂടെ ഇരുന്നോളാം…. നന്ദിനി എഴുനേറ്റു….

നീ ഇവിടെ ഇരുന്നു കഴിക്ക നന്ദിനി, ഇപ്പോൾ കുഞ്ഞുറങ്ങുവല്ലേ… അവൾ എഴുന്നേറ്റാൽ നിന്നെ പിന്നെ ഇരുത്തില്ല   … ജാനകിയമ്മ നന്ദിനിയെ പിടിച്ചിരുത്തി….

അവർ വിജയസ്മിതത്തോടെ ഇരിക്കുന്നത് കണ്ട കാർത്തി പല്ലു ഞെരിച്ചു….

അവൻ ചാടി എഴുനേറ്റു,….

അർച്ചന അവനെ തടഞ്ഞു…

ഭക്ഷണത്തിന്റെ മുൻപിൽ ഇരുന്നു വേണ്ട വഴക്കും അലോഹ്യവും ഒന്നും…. കാർത്തി ഭക്ഷണം കഴിക്കു…. അവളുടെ ശബ്‌ദം മയപ്പെട്ടിരുന്നു…

അർച്ചന അടുക്കളയിൽ ചെന്ന് ഹേമക്കും അവളുടെ അമ്മക്കും ഉള്ള ഭക്ഷണം എല്ലാം എടുത്തു വെച്ച്….

എല്ലാവരും കഴിച്ചു കഴിഞ്ഞു അവരവരുടെ റൂമിലേക്ക് പോയതിനു ശേഷം അർച്ചന അത്താഴം കഴിച്ചത്….. കാർത്തി പക്ഷെ അവളുടെ കൂടെ ഇരുന്നു…. അവൾ കഴിച്ചതിനു ശേഷം അവർ രണ്ടുപേരും കൂടി ഒരുമിച്ചു മുറിയിലേക്ക് പോയി…

കാർത്തിക്ക് കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടക്കുകയാണ്, അവന്റെ മനസും അതേ വേഗതയിൽ കറങ്ങുകയാണ്, തന്റെ വീട്ടിലെ സാഹചര്യങ്ങൾ വളരെ മോശമായികൊണ്ട് ഇരിക്കുകയാണ് എന്ന് അവനു മനസിലായി തുടങ്ങി….

അർച്ചന വന്നു അവന്റെ അരികത്തായി ഇരുന്നു… …

അർച്ചന….. ആം സോറി, അവൻ എഴുന്നേറ്റിരുന്നു അർച്ചനയുടെ കൈകൾ രണ്ടും കൂട്ടി പിടിച്ചു,

അർച്ചന കാർത്തിയുടെ മുഖത്തേക്ക് നോക്കി…. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു,….. അത് അവളുടെ കാഴ്ചയെ മറച്ചു….സങ്കടം കാരണം അവൾക്ക് ഒന്നും സംസാരിക്കാൻ കഴിയുന്നില്ല…

അവളുടെ കണ്ണീരെല്ലാം അവൻ ചുംബനങ്ങളാൽ ഒപ്പി,

എനിക്കറിയാമായിരുന്നു കാർത്തി എന്തിനാണ് എന്നോട് അങ്ങനെ പെരുമാറിയതെന്ന്….. എന്നെ അവിടെ നിന്ന് ഒഴിവാക്കിയായതാണെന്നു… എലാവരുടെയും സംസാരം ഞാൻ കേട്ടിരുന്നു… അർച്ചന വിതുമ്പി…

എല്ലാം ഞാൻ സഹിക്കാം,,,, പക്ഷെ, പക്ഷെ ‘അമ്മ പറഞ്ഞ ആ വാക്ക്….. എന്നെ വിളിച്ചത്…. അത്..അത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് കാർത്തി….

‘അമ്മ….. അർച്ചന കേൾക്കൻഭാവത്തിനു ആണ് മച്ചി എന്ന് സംബോധന ചെയ്തത്…. അതാണ് അവൾക്ക് ഇത്രക്ക് വിഷമം… അത് അവനു നന്നായിട്ടറിയാം….

ആശ്വാസവാക്കുകൾ എല്ലാം പൊഴിവാക്കുകൾ ആകുകയാണെന്നു അവനു മനസിലായി…. ആദ്യമായിട്ടാണ് അർച്ചന കരയുന്നത്…. ഏതൊരു പെണ്ണും സഹിക്കാവുന്നതിലും അപ്പുറം ആണ് ഇത്…..താൻ എന്ത് ചെയനണന്ന് അവനു പോലും അറിയില്ലായിരുന്നു….

അർച്ചന ഒരു പരിഷ്കാരിയും, അഹങ്കാരിയും ആയിരിക്കുമെന്നാണ് തൻ ആദ്യം ഓർത്തത്…. പക്ഷെ അവൾ ഒരുപാട് അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്നത്….. തന്റെ ‘അമ്മ…. അതാണ് മനസിലാകാത്തത്….ഓരോന്ന് ഓർത്തു അവൻ കിടന്നു….. അർച്ചനയുടെ ഏങ്ങലടി അവന്റെ മനസ്സിൽ തിരയടിച്ചു…..

എപ്പോളാണ് അവൾ ഉറങ്ങിയതെന്നു അവൻ അറിഞ്ഞിരുന്നില്ല….

രാവിലെ അവൻ എഴുന്നേറ്റപ്പോൾ അർച്ചന അടുക്കളയിലേക്ക് പോയിരുന്നു…

കാലത്തേ എഴുനേറ്റു ഡ്യൂട്ടിക്ക് പോകാൻ ഉള്ള തയാറെടുപ്പുകൾ എല്ലാം വേഗം നടത്തി കാർത്തിക്ക് ഹോസ്പിറ്റലിലേക്ക് പോകാൻ തയ്യാറായി വന്നു….

ഇന്നലെ എന്റെ കുഞ്ഞിനെ ഒന്ന് കൺനിറച്ചു കാണാൻ പോലും കഴിഞ്ഞില്ല….. രാവിലെ പോകാം ചേട്ടാ നമ്മൾക്ക്…. പത്രം വായിച്ചുകൊണ്ട് ഇരുന്ന രാജൻമേനോന്റെ അടുത്തേക്ക് ചായയുമായി വന്നുകൊണ്ട് ജാനകി പറഞ്ഞു…

പോകാം….. ജാനകി റെഡി ആയിക്കോ, നന്ദിനി വരുന്നുണ്ടോ ഇന്ന് ?രാജൻമേനോൻ പത്രത്തിൽ നിന്നു കണ്ണുകൾ ഉയർത്തി ചോദിച്ചു….

അവളും പോരട്ടെ…. ഇന്നലെ പെട്ടന്ന് തന്നെ ഇറങ്ങി പോന്നതല്ലേ ഞങൾ,അവൾക്കും ആഹ്രഹം കാണും കുഞ്ഞിനെ കാണണമെന്ന്…. ജാനകി അയാളുടെ അരികത്തേക്ക് ഇരുന്ന്കൊണ്ട് പറയുന്നതെല്ലാം കാർത്തി അകത്തു നിന്ന്  കേൾക്കുന്നുണ്ട്…

അർച്ചനയെ കുറിച്ച് ഒരു വാക്ക് പോലും രണ്ടു പേരും മിണ്ടുന്നില്ല…..

അർച്ചന.. ഞാൻ ഇറങ്ങുവാ… എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് കാർത്തി ഉമ്മറത്തേക്ക് വന്നു…

അച്ഛനോടും അമ്മയോടും അവൻ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി…. ഒരു വാക്കുപോലും സംസാരിക്കുവാൻ അവനു തോന്നിയില്ല…..

താൻ ജീവന് തുല്യം സ്നേഹിച്ച തന്റെ ‘അമ്മ,…..എങ്ങനെ അമ്മയ്ക്ക് ഇങ്ങനെ ഒക്കെ പറയാൻ കഴിയുന്നു എന്ന് അവൻ ഓർത്തു….

എന്നാലും കാറിൽ കയറാൻ നേരം അവന്റെ മനസ് പിടഞ്ഞു,

അച്ഛാ ഞാൻ ഇറങ്ങുവാ, ഇന്ന് ഇത്തിരി നേരത്തെ പോകണം…. അമ്മയുടെ കൊട്ടൻചുക്കാദി ഇന്ന് മേടിക്കാം എന്നും പറഞ്ഞു,അവരുടെ മറുപടി കാക്കാതെ  അവൻ കാർ ഓടിച്ചുപോയി ഓടിച്ചുപോയി…

ഉച്ചയ്ക്ക് അർച്ചനയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ വീട്ടിൽ നിന്ന് എല്ലാവരും കൂടി ഹേമയെയും, കുഞ്ഞിനേയും കാണാൻ പോയതായി കാർത്തിക്ക് മനസിലാക്കി…

ആരും അർച്ചനയെ വിളിച്ചുമില്ല, അവൾക്കതിൽ പരാതിയും ഇല്ല…

ഒരു കുഞ്ഞില്ലാത്തതിന്റെ വേദന ഇന്ന് ശരിക്കും അർച്ചന അറിയുന്നുണ്ട്… പലരിലൂടെയും, പല വാക്കുകളിൽ,കൂടിയും പ്രവർത്തിയിൽ കൂടിയും…

ഡോക്ടർ മൂർത്തി പറഞ്ഞതുപ്രകാരം ആണ് ഇത്രയും നാൾ ലക്ഷ്മി നാഭസ്വാമിയുടെ ട്രീറ്റ്മെന്റ് എടുത്തത്…. ഇനി അത് മാറ്റണം എന്ന് അവൻ തീരുമാനിച്ചു….. മൂന്നു ഡോക്ടർമാരെ ഇതിനു മുൻപ് കണ്ടതാണ്  ….. എല്ലായിടത്തും നിരാശയാണ് ഫലം…

ഗൂഗിളിൽ ഒക്കെ ഒരുപാട് സെർച്ച് ചെയ്തു,,,, പക്ഷെ ആരെ കാണണം എന്ന് മാത്രം കണ്ടെത്താൻ അവനു അറിയില്ലായിരുന്നു….

ഒരു നിമിഷം കണ്ണുകൾ ഇറുക്കെ അടച്ചു കാർത്തിക്ക് ഇരുന്നു….

ഉച്ചകഴിഞ്ഞു തിരക്ക് കുറവായതിനാൽ കാർത്തി നേരത്തെ വീട്ടിൽ എത്തിയിരുന്നു…..

മേഘയും മക്കളും കൂടി രാജൻമേനോനും, ജാനകിയമ്മയും ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവരുടെ കൂടെ എത്തിയിരുന്നു. .

കുത്തും കോളും വെച്ച് പറയുവാൻ മേഘയെ കഴിഞ്ഞേ ഒള്ളു…

എല്ലാവര്ക്കും അർച്ചന ചായ എടുക്കുകയാണ്, കാർത്തി പതിയെ അങ്ങോട്ടേക്ക് ചെന്നു…

അമ്മേ ഒരു കാര്യം കേൾക്കണോ, നമ്മുടെ ഗിരീഷില്ലേ, ടെക്നോ പാർക്കിൽ എൻജിനീയർ… അവന്റെ വിവാഹം കഴിഞ്ഞിട്ട് മൂന്നു വര്ഷം കഴിഞ്ഞു… ഇതുവരെ ആയിട്ടും പിള്ളേരായില്ല കെട്ടോ….. ആ പെണ്ണിന്റെ കുഴപ്പം ആണ്,ചതി മനസിലാക്കിയ ഗിരി ആ പെണ്ണിനെ വീട്ടിൽ കൊണ്ടുപോയി വിട്ടു, അവനേ ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചയ്തു ….മേഘ വീറോടെ പറഞ്ഞു നിറുത്തി….

ജാനകിയമ്മ താടിക്കു കൈയും കൊടുത്തു എല്ലാം കേൾക്കുകയാണ്…

ഗിരിക്ക് ഭാഗ്യം ഉണ്ട് മോളെ, അതാണ് ആ മാരണം തലയിൽ നിന്നൊഴിഞ്ഞു പോയത്… അർച്ചനയെ അടിമുടി നോക്കികൊണ്ട് ജാനകിയമ്മ പറഞ്ഞു…

ആ മാരണം പൊയ്ക്കോട്ടേ,ഗിരിക്ക് ഭാഗ്യം വന്നു ചേരും,

പക്ഷെ എന്റെ ഭാഗ്യം എനിക്കൊപ്പം ഉണ്ട്, എന്റെ മരണം വരെ എന്നും പറഞ്ഞു കാർത്തിക്ക് അച്ചനയുടെ വലതുകയ്യിൽ മുറുക്കെ പിടിച്ചു…

ഇവൻ എങ്ങനെ ആണ് ഇത്രയും അച്ചികോന്തൻ ആയി മാറിയാത്മ്മേ… മേഖ ചിറികോട്ടി…

കെട്ടിച്ചുവിട്ട പെണ്മക്കൾ ഇങ്ങനെ ഇടവിട്ട് ഇടവിട്ട് സ്വന്തം വീട്ടിൽ വരും, പാര പണിയാൻ,,, ഇവളുമാരെ ഇങ്ങനെ വിടുന്ന കെട്ടിയോന്മാർ ആണ് ശരിക്കും അച്ചികോന്തൻ…. അതാരാണെന്ന് എനിക്ക് അറിയാം… ചേച്ചിയ്ക്ക് പറഞ്ഞുതരണോ?കാർത്തിക്ക് മേഘ ഇട്ട അതെ നാണയത്തിൽ തന്നെ തിരിച്ചുകൊടുത്തു….

തുടരും

 

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

അച്ചായന്റെ പെണ്ണ്

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

1/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!