കാർത്തിക്കിന്റെ നിശബ്ദതയിൽ അർച്ചന ചെറുതായൊന്നു പകച്ചു…….
ഞാൻ പറഞ്ഞത് വിഷമം ആയോ കാർത്തിക്, ഞാനേ എന്റെ ലൈഫിൽ ആദ്യമായിട്ടാ ഇത്രയും ടയേഡ് ആയത് കെട്ടോ… അവൾ കാർത്തിക്കിന്റെ നെഞ്ചിൽ നിന്നും അടർന്നു മാറിയിട്ട് കൈകൾ രണ്ടും തലയുടെ വശങ്ങളിക്ക് ഊന്നി കൊണ്ട് പറഞ്ഞു…..
പെട്ടന്ന് ഉള്ള ആവേശത്തിൽ പറഞ്ഞതാണ്…. ശോ വേണ്ടിയിരുന്നില്ല എന്ന് അർച്ചന മനസ്സിൽ ഓർത്തു…
ഹെഡ്യ്ക്ക് ഉണ്ടെങ്കിൽ ബാം പുരട്ട് അർച്ചന…… കാർത്തിക്ക് അവളുടെ ഇരുപ്പ് കണ്ടുകൊണ്ട് പറഞ്ഞു,
ഓഹ് സാരമില്ല, ഞാൻ കിടന്നോട്ടെ .. എന്നും പറഞ്ഞു അവൾ ബെഡിലേക്ക് ചാഞ്ഞു … കിടന്നതറിയാതെ ഉറങ്ങുകയും ചെയ്തു…
കുറച്ചു സമയം കാർത്തിക് അവളുടെ കിടപ്പ് നോക്കിയിരുന്നു…. ലോകത്തിൽ ദ്യമായിട്ടായിരിക്കും ഒരു ഭാര്യ ഭർത്താവിനോട് ആദ്യരാത്രിയിൽ തന്നെ വീടുമാറുന്നതിനെ കുറിച്ച് പറയുന്നത്, അതിലും അവനെ ഞെട്ടിച്ചത് അവൾക്ക് വീട് മാറാൻ ഉണ്ടായ കാരണം ആണ്, അവൾ ആകെ മടുത്തു എന്ന്…. സ്വന്തം കല്യാണ ദിവസം മടുക്കാത്ത ആരെങ്കിലും ഉണ്ടോ… ഓരോന്ന് ഓർത്തുകൊണ്ട് കാർത്തിക്കും കിടക്കുകയാണ്…
ഒറ്റ മോളായതിന്റെ പ്രശ്നം ആണോ,…… എന്തായാലും വരുന്നിടത്തു വെച്ച് കാണാം എന്ന് അവൻ മനസ്സിൽ കുറിച്ചിട്ടു…
ഫോൺ ശബ്‌ദിക്കുന്നത് കേട്ടാണ് കാർത്തിക് കണ്ണ് തുറന്നത്… സമയം നോക്കിയപ്പോൾ 5. 30.. നേരം വെളുത്തോ ഇത്ര പെട്ടന്ന്… വിളിക്കുന്നത് വിഷ്ണു ചേട്ടൻ ആണ്… അലാറം കൃത്യ സമയത്തു അഥവാ അടിച്ചില്ലെങ്കിൽ ചേട്ടൻ അനുജന്റെ ഫോണിൽ വിളിക്കുന്നതാണ്…
ഹലോ ആ ചേട്ടാ, ആഹ് ഞാൻ വരുന്നുണ്ട്, ഞാൻ ഇപ്പോൾ വരാം, പിളേളർ ആരോ എടുത്ത് സെറ്റിങ്‌സ് എല്ലാം ചേഞ്ച് ചെയ്തു അലാറം ഓഫ് ആയിപോയി അതാ.. എന്നും പറഞ്ഞു കാർത്തിക്ക് ഫോൺ കട്ട് ചെയ്തു..
അവൻ വേഗം എഴുനേറ്റ് ബാത്‌റൂമിൽ പോയി, ബ്രഷ് ചെയ്തു വന്നപോളും അർച്ചന നല്ല ഉറക്കത്തിലാണ്…
അർച്ചന എഴുനേല്ക്ക്… അർച്ചന… അവൻ അവളുടെ തോളിൽ പിടിച്ചു കുലുക്കി….
അർച്ചന കണ്ണ് പോലും തുറക്കാതെ ഒന്നുടെ ചുരുണ്ടു കിടന്നു…
അർച്ചന എടോ….. നേരം എത്രയായിന്നു അറിയുമോ തനിക്ക്… ടോ എഴുനേല്ക്ക്….. അവൻ വീണ്ടും പിടിച്ചു കുലുക്കി അവളെ…
ഇന്നലെ രാവിലെ എഴുന്നേറ്റപ്പോൾ താൻ ഓർത്തതാണ് തന്നെ ഇന്ന് രാവിലെ വിളിച്ചെണീപ്പിക്കുന്ന ഭാര്യയെ… താൻ മടി പിടിച്ചു കിടക്കുമ്പോൾ അവൾ വന്നു തന്നെ എണീപ്പിക്കുന്നതും, സിനിമയിൽ ഒക്കെ കാണും പോലെ ഉന്തി തള്ളി ബാത്‌റൂമിൽ കയറ്റുന്നതും ഒക്കെ സ്വപ്നം കണ്ട താൻ…. ഇതിപ്പോൾ ദേ കിടക്കുന്നു തന്റെ ഭാര്യ…… അവളെ പൊക്കി എടുത്തു ബാത്‌റൂമിൽ കൊണ്ട് നിർത്താൻ ഉള്ള ആരോഗ്യം ഒക്കെ തനിക്കുണ്ട്.. പക്ഷെ ഇന്നലെ രാത്രിയിൽ അർച്ചന തന്നോട് ആദ്യമായി പറഞ്ഞ വാക്കുകൾ അവനെ ചെറുതൊന്നുമല്ല മുറിവേൽപ്പിച്ചത്…
അർച്ചന ഞാൻ ജോഗിംഗിന് പോകുവാ കെട്ടോ എന്നും പറഞ്ഞു കാർത്തിക്ക് എഴുനേറ്റു….പുറത്തേക്ക് നോക്കിയപ്പോൾ നല്ല മഴ…. അയ്യോ മഴ ആണല്ലോ… അവൻ പിറുപിറുത്തു… അപ്പോളേക്കും പതുക്കെ അവൾ എഴുനേറ്റു…
ആഹ് ഗുഡ് മോർണിംഗ്….കണ്ണ് തിരുമ്മി ഇരിക്കുന്ന അർച്ചനയെ അവൻ വിഷ് ചെയ്തു…
ടോ… എഴുനേക്ക് കെട്ടോ.. പോയി ഒരു കുളി ഒക്കെ പാസ്സാക്കി താഴേക്ക് ചെല്ലൂ… അമ്മ, നന്ദിനി ഏടത്തി, ഹേമ ഏടത്തി എല്ലാവരും അടുക്കളയിൽ ഹാജർ വെച്ച് കാണും,എന്നും പറഞ്ഞു അർച്ചനയെ നോക്കി…
പെട്ടന്നാണ് അവൾക്ക് സ്ഥലകാല ബോധം വന്നത്…
എന്റെ ദൈവമേ, ഇന്നലെ വരെ താൻ സ്വന്തം വീട്ടിൽ 7മണിക്ക് ആണ് ഉണർന്നിരുന്നത്, ഇനി അതൊന്നും പറ്റില്ല.. ‘അമ്മ എല്ലാ കാര്യങ്ങളെ കുറിച്ചും തന്നോട് ക്ലാസ് എടുത്താണ് വിട്ടത്….. 5മണിക്ക് ഉണർന്നു കുളിക്കണം, അടുക്കളയിൽ ചെല്ലണം എന്തെല്ലാം ആയിരുന്നു ആസൂത്രണം ചെയ്തത്, എല്ലാം പാളി പോയി… സമയം അഞ്ചു മണി കഴിഞ്ഞിരിക്കുന്നു …
നേരത്തെ വിളിക്കേണ്ടായിരുന്ന് കെട്ടോ കാർത്തിക്ക് എന്നും പറഞ്ഞു കൊണ്ട് അവൾ അഴിഞ്ഞുകിടന്ന മുടിയെല്ലാം കൂടി പൊക്കി കെട്ടിവെച്ചു കൊണ്ട് എഴുനേറ്റു….
ഷാർപ് ഫൈവ് ഒ ക്ലോക്കിന് എഴുന്നേൽക്കണം എന്ന് ‘അമ്മ പ്രേത്യേകം പറഞ്ഞു വിട്ടതാണ്.. അവൾ ടവൽ എടുത്തിട്ട് കബോർഡിൽ അവളുടെ ഡ്രസ്സ് തിരഞ്ഞു…..
രാവിലെ കുളിക്കുന്ന ശീലം ഉണ്ടോ ഇയാൾക്ക്… അവൻ ചോദിച്ചു…
ഡ്രസ്സ് എടുത്തിട്ട് അവൾ പതിയെ ഒരു വശം തിരിഞ്ഞു അവനെ നോക്കി….
സത്യം പറഞ്ഞാൽ ഇല്ല… പക്ഷെ ‘അമ്മ പറഞ്ഞു ഇവിടെ വന്നാൽ കുളിച്ചിട്ടു വേണം അടുക്കളയിൽ കയറുവാൻ എന്ന്… എനിക്ക് ഭയങ്കര മടിയാ ഏട്ടാ കുളിക്കുവാൻ… അവൾ കാർത്തിക്കിന്റെ അടുത്ത് വന്നു പറഞ്ഞു…
ഇനി ഇത് ശീലമാക്കണോ… കാർത്തിക്ക് വീണ്ടും ചോദിച്ചു..
അതും ‘അമ്മ പറഞ്ഞു തന്നിട്ടുണ്ട്, ഇന്ന് ആദ്യമായി കുളിച്ചിട്ട് അടുക്കളയിൽ ചെല്ലുമ്പോൾ ജാനകി രാജൻ മേനോൻ എന്ന എന്റെ അമ്മായിമ്മ പറയും മോള് കാലത്തേ കുളിക്കുവൊന്നും വേണ്ട, ഇപ്പോളത്തെ കുട്ടികൾക്ക് ഇതൊന്നും ശീലമില്ലലോന്നു… അർച്ചനയുടെ നിഷ്കളകമായ മറുപടി കേട്ട് കാർത്തിക്ക് ചിരിച്ചു പോയി…
സംസാരം ഒക്കെ പിന്നെ, ആദ്യം ഞാൻ പോയി കുളിക്കട്ടെ എന്നും പറഞ്ഞു അവൾ കാർത്തിക്കിന്റെ ചെവിയിൽ ഒരു കിഴുക്കും കൊടുത്തിട്ട് ബാത്റൂമിലേക്ക് പോയി…
ഹോ ഇവൾക്ക് പ്രായപൂർത്തി ആകാതെ ആണോ കെട്ടിച്ചു വിട്ടത്, ഇന്നലെ രാത്രിയിൽ ഇവളുടെ ഒറ്റ വാക്ക് കൊണ്ട് ആദ്യ രാത്രി വെറും കാളരാത്രി ആയി പോയ നിര്ഭാഗ്യവാൻ ആണല്ലോ താൻ …. അവൻ സ്വയം പഴിച്ചു…
പാവം ക്രൂര ആണോ തന്റെ ഭാര്യ……ഇന്നലെ ഫ്രെണ്ട്സ് എല്ലാവരും തന്റെ സെലെക്ഷൻ സൂപ്പർ ആണെന്ന് അഭിനന്ദിച്ചപ്പോൾ ഈ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു…..
ഇത്ര വേഗം കുളി കഴിഞ്ഞോ…അർച്ചന പെട്ടന്ന് ഇറങ്ങി വരുന്നത് കണ്ടുകൊണ്ട് കാർത്തിക് ചോദിച്ചു..
ഓഹ് എനിക്കാണെങ്കിൽ ഇതൊന്നും പതിവില്ലാത്തത്കൊണ്ട് വല്ലാത്ത മടിയായിരുന്നു കുളിക്കുവാൻ… വേഗം കുളിച്ചിട്ട് ഇറങ്ങിയത് അതാ..
അർച്ചന നീലക്കണ്ണാടിക്ക് മുൻപിൽ വന്നു നിന്നു,കാർത്തിക്ക് അവളെ തന്നെ നോക്കി ഇരിക്കുന്നത് കണ്ണാടിയിൽ കൂടി അവൾ കണ്ടു…
6മണി കഴിഞ്ഞു അല്ലെ കാർത്തിക്, ‘അമ്മ ആണെങ്കിൽ അഞ്ചു മണിക്ക് എ്ണിക്കണം എന്ന് പ്രത്യേകം പറഞ്ഞതായിരുന്നു എന്നും പറഞ്ഞു അവൾ അവന്റെ അടുത്ത് വന്നു….
അതേ ഇന്നലെ രാത്രിയിൽ ഞാൻ അങ്ങനെ പറഞ്ഞതൊന്നും മനസ്സിൽ വെയ്ക്കരുത് കെട്ടോ, മറന്നു കളഞ്ഞേക്ക് എന്നും പറഞ്ഞു അവൾ കാർത്തിക്കിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് വേഗം പുറത്തേക്ക് പോയി….
എന്റെ ദൈവമേ….. ഞാൻ കണ്ടതും കേട്ടതും ഒക്കെ സ്വപ്നം ആണോന്നു കാർത്തിക്ക് ഒരു നിമിഷം ആലോചിച്ചു……..
ആഹ് മോളേ……എഴുന്നേറ്റോ ഇത്ര നേരത്തെ എന്നും ചോദിച്ചുകൊണ്ട് ജാനകിയമ്മ അർച്ചനയുടെ അടുത്തേക്ക് ചെന്ന് നിന്നു…..
അമ്മ എപ്പോൾ എഴുന്നേൽക്കും,എടത്തിമാർ എഴുന്നേറ്റില്ല അല്ലേ ?അർച്ചന ജാനകിയമ്മ കൊടുത്ത കാപ്പി മേടിച്ചുകൊണ്ട് ചോദിച്ചു..
ഞാൻ കാലത്തേ എഴുന്നേൽക്കും മോളേ, വിളക്ക് വെയ്‌ക്കേണ്ടതല്ലേ…. പിന്നെ അവർ ഒക്കെ എഴുനെല്കുനത് പല പല സമയത്താണ്… കുഞ്ഞുങ്ങൾ രാത്രിയിൽ ഒക്കെ ചില ദിവസങ്ങളിൽ ആകെപ്പാടെ ബഹളം ആയിരിക്കും…..
ഇവിടെ സെർവെൻറ് ഇല്ലേ അമ്മേ… ?അർച്ചന അടുക്കളയിൽ ആകെ ഒന്ന് വീക്ഷിച്ചിട്ട് വീണ്ടും ചോദിച്ചു…
പുറംപണിക്ക് ഒക്കെ ആളുവരും… അടുക്കളയിൽ വേറെ ജോലിക്കാരെ വെയ്ക്കുന്നത് എനിക്ക് ഇഷ്ടം അല്ല… പിന്നെ ഇവിടെ മൂന്നു സ്ത്രീകൾ ഇല്ലെന്ന് അച്ഛൻ പറയുന്നത്…
അവർ ഇഡലി തട്ടിലേക്ക് മാവ് കോരി ഒഴിക്കുകയാണ്…
അമ്മെ ഇഡ്‌ലിക്ക് കറി എന്താ, സാംബാർ ആണോ….. അല്ല മോളെ ചമ്മന്തിയാണ് ഇവിടെ ഇഷ്ടം അർച്ചന ചോദിച്ചപ്പോൾ അവർ പറഞ്ഞു….
ഞാൻ എന്നാൽ നാളികേരം ചിരകി തരാം എന്നും പറഞ്ഞു അർച്ചന തേങ്ങാ എടുത്തു ചിരവാൻ തുടങ്ങി…
അപ്പോളേക്കും അങ്ങോട്ട് കാർത്തിക്ക് വന്നു, അർച്ചന അപ്പോൾ മിക്സിയിൽ ചമ്മന്തി അരക്കുകയാണ്…..
മോളെ കാർത്തികിന് കോഫി കൊടുക്ക്…. ജാനകിയമ്മ അർച്ചനയോടായി പറഞ്ഞു
അവൾ വേഗം കോഫി എടുത്തു അവനു കൊടുത്തു…
കാർത്തിക്ക് ഒരു കള്ള ചിരിയോടെ അർച്ചനയുടെ കൈയിൽ നിന്നുംഒരു കൈ കൊണ്ട് കാപ്പി മേടിച്ചു.. എന്നിട്ട് മറു കൈകൊണ്ട് അർച്ചന ഉമ്മ കൊടുത്ത കവിളിൽ ഒന്നു തലോടി….
ആഹ് ഹാ അർച്ചന രാവിലെ കുളി ഒക്കെ കഴിഞ്ഞോ, അമ്മേ ഇനി ഈ വയ്യാത്ത ‘അമ്മ രാവിലെ കുളിക്കേണ്ട കെട്ടോ, അർച്ചന എന്നും കുളിച്ചു വിളക്ക് കൊളുത്തിക്കൊള്ളും… മേഘ ഇതും പറഞ്ഞു അടുക്കളയിലേക്ക് വന്നു….
പണി പാളിയതുപോലെ അർച്ചന കാർത്തിക്കിന്റെ നേരെ ഒരു നോട്ടം പായിച്ചു….
തുടരും
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
അച്ചായന്റെ പെണ്ണ്
നിനക്കായ്
കാവ്യം
മേഘരാഗം
പ്രേയസി
ഓളങ്ങൾ
പരിണയം
മന്ദാരം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Kudumbam written by Ullas OS
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission