Skip to content

കടലാഴങ്ങൾ – 1

  • by
kadalazhangal

വല്ലാത്ത ഒരു ശബ്ദത്തോടെ കാറ് നിന്നു….

ദേവനന്ദ ഞെട്ടി അയാളെ നോക്കി…

ഡോർ തുറന്ന് പുറത്തേക്കിറങ്ങി ഉച്ചത്തിൽ അത് വലിച്ചടച്ചു …..

ഫ്രണ്ട് ഗ്ലാസിനുള്ളിലൂടെ അയാൾ പോകുന്നതും നോക്കി ദേവനന്ദ ഇരുന്നു…

“””വൈശാഖി ജ്വല്ലറി”””

അയാൾ അവിടേക്കാണ് കയറി ചെന്നത്…..

ദേവനന്ദ… കാറിന്റെ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ച് ഇരുന്നു …..

””കൈകൾ നീറുന്നുണ്ട്…. ചെറിയമ്മയുടെ നഖം കൊണ്ടിട്ടാവണം… അതിനേക്കാൾ നന്നായി മനസും ….. ജീവിതം അലകടലിലെ നൗക പോലെ ഒഴുകിക്കൊണ്ടിരിക്കുകയാണ്… ഒരു നിശ്ചയവുമില്ലാതെ….. ഒഴുക്കിനൊപ്പം ….. കാറ്റിനൊപ്പം … കരകാണാ കയങ്ങളിലേക്ക് ….. കവിളുകളെ തഴുകി കണ്ണുനീർ ഇ ട തടവില്ലാതെ ഒഴുകുന്നുണ്ട്…. രണ്ടാനമ്മയെ അമ്മയായി കണ്ടതാ പക്ഷെ അവർ……?? ഒടുവിൽ…. മരണം എന്നൊരു പോംവഴിമാത്രം മുന്നിൽ ഉള്ള നേരത്താണ് ഒരു പിടി വള്ളി പോലെ മുന്നിൽ ഇയാൾ… നല്ലവനോ ,കെട്ടവനോ?? ഒന്നും അറിയില്ല ……””‘ “

“”” ടൂ…. ടൂ…”””

കാറിന്റെ ലോക്ക് തുറന്നതാണ് …… ഞാൻ എന്റെ കണ്ണും …..

അയാൾ അടുത്ത് വന്നിരുന്നു…..

കയ്യിൽ ഒരു ജ്വല്ലറിയുടെ പേരെഴുതിയ ഒരു പഴ്സ് ഉണ്ട്… അത് കാറിന്റെ ഫ്രണ്ടിലേക്കിട്ട് അയാൾ കാറ് സ്റ്റാർട്ട് ചെയ്തു ….

“””നമ്മളെങ്ങോട്ടാ പോണേ??””” എന്നൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു ……

ആ സുന്ദര മുഖത്തെ ഭയങ്കരത നിറഞ്ഞ ഭാവം എന്നെ വിലക്കി….. കൂടുതൽ സത്യസന്ധമായി പറഞ്ഞാൽ നല്ല പേടിയുണ്ട് ആ മുഖത്തേക്ക് നോക്കാൻ പോലും ….

കാരണം ഒന്നു രണ്ടു മണിക്കൂർ ആയി താൻ ഇയാളുടെ കൂടെ ഉണ്ടായിട്ട്… ഇതു വരെ ദേഷ്യം എന്ന ഒരു ഭാവമല്ലാതെ ഒരു പുഞ്ചിരി പോലും വഴി തെറ്റി ആ മുഖത്ത് വിടരുന്നത് കണ്ടില്ല …… എന്തിന് തന്നെ ഒന്ന് നോക്കുക പോലും ഉണ്ടായിട്ടില്ല….

കണ്ണടച്ച് വീണ്ടും ചിന്തയിലാണ്ടു…. മനസു മരവിച്ചിരിക്കുന്നു ….. എങ്കിലും ഭയം ഉള്ളിൽ തീ പടർത്തുന്നുണ്ട്…. അതിന്റെ ചൂട് ഏസി കാറിനകത്തും തന്നിൽ വിയർപ്പുകണങ്ങൾ ഉതിർക്കുന്നുണ്ട്……

പെട്ടെന്നാണ് മുന്നോട്ടാഞ്ഞത് …..

“””എന്താത് !!??”””

സഡൻ ബ്രേക്കിട്ട താ…. എന്ന് മനസിലായി……

സീറ്റ് ബെൽറ്റിട്ടത് കൊണ്ട് റോട്ടിൽ പോയില്ല…..

അയാൾ ഇറങ്ങി ഞാൻ ഇരിക്കുന്നിടത്തെ ഡോർ തുറന്നു…

“”” ഇറങ്ങ് !! “””

“”” ഇറങ്ങാനോ???   അതിനിത് ഏതോ ഭഗവതീ ക്ഷേത്രമല്ലേ ?? നട തള്ളാനാണോ ന്റെ ഭഗവതീ…!!! അല്ലാ നട തള്ളാതെ കൂടെ കൂട്ടാൻ ഞാൻ ആരാ ഇയാൾടെ അമ്മായിടെ മോളോ ???”””

ഒരുപാടൊക്കെ ചിന്തിച്ച് ദേവനന്ദ ഇറങ്ങി….

കാറിന്റെ ഡോർ നേരത്തെ പോലെ ശക്തിയിൽ അയാൾവലിച്ചടച്ചു ….

ഇങ്ങേർക്ക് ബുദ്ധിമുട്ടുണ്ടേൽ ആ വാതിലങ് ഊരി വച്ചാ പോരെ ഇങ്ങിനെ വലിച്ചടച്ച് മനുഷ്യരെ ഞെട്ടിക്കണോ???

പന്തം കണ്ട പെരുച്ചാഴിയെ പോലെ നോക്കുന്ന എന്റെ കൈ പിടിച്ച് വലിച്ച് കൊണ്ടുപോകാൻ നോക്കി…

പുതിയ ഓണറിന്റെ കൂടെ പോകാൻ വിസമ്മതിച്ച് നിൽക്കണ പശുക്കിടാവിനെ പോലെ ഞാൻ……

“”” വാ””””

ഞാൻ പുറകേ ചെന്നു…

ക്ഷേത്ര നട അടച്ചിരിക്കാരുന്നു, അല്ലങ്കിൽ തന്നെ ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ആരാ ക്ഷേത്രം തുറന്ന് വക്കുന്നേ…..

നടയുടെ മുന്നിൽ എന്നെ കൊണ്ട് നിർത്തി പെട്ടെന്ന് പോക്കറ്റിൽ കയ്യിട്ടു എന്തോ തപ്പി ……

“”” ജസ്റ്റ് എ മിനുട്ട്””””

എന്നെ നോക്കി അയാൾ പറഞ്ഞു…

ഉപേക്ഷിച്ച് പോവണല്ലേ??? ഞാനോർത്തു ……

കണ്ണുനിറഞ്ഞ് തൂവുന്നുണ്ട്…. തല മെല്ലെ താഴ്ത്തി സമ്മതത്തോടെ ചലിപ്പിച്ചു…

പോയയാളുടെ പുറകേ എന്റെ കണ്ണുകളും സഞ്ചരിച്ചു…. അവ അത്രമേൽ നിർത്താതെ പെയ്യുന്നുണ്ടെങ്കിൽ കൂടി….

ക്ഷേത്ര മതിൽ കടന്ന് കാറിന്റെ അടുത്തേക്ക് ആവും പോയത്…. ഇവിടെ നിന്നും കാണാൻ പററില്ല…

ക്ഷേത്ര മതിൽ അത്രക്ക് വലുതാണ്….

അവിടെ മതിലിന്റെ തണലിൽ ഇരിക്കുന്ന ഒരു ഭിക്ഷക്കാരി എന്നെ,

ഈ സമയത്തെന്താ ഇവിടെ എന്ന മട്ടിൽ തുറിച്ചു നോക്കുന്നുണ്ട്…..

ഞാനും നിങ്ങടെ അവസ്ഥയിലാ ഇപ്പോ എന്ന് പറയണം എന്നുണ്ടായിരുന്നു ……

“”” ഇനി എങ്ങോട്ട്??? ദേവീ… ഒരാവേശത്തിന്, ഇറങ്ങി പോന്നതാ വിളിച്ചപ്പോൾ കൂടെ….. ഇതു പോലെ വഴിയിൽ ഇറക്കിവിടാനാ എന്നും അറിയാം.. എന്നാലും പെട്ടെന്ന് ഒറ്റക്കായ പോലെ….. നിക്ക്…. നിക്ക് ആരൂല്യ ദേവി ….. നിനക്കറിയില്ലേ ?? ഒരു വഴി കാണിച്ചു തരണേ….!! ””’

കരഞ്ഞ് പ്രാർത്ഥിച്ച് നിന്നപ്പഴാ കഴുത്തിൽ തണുത്ത എന്തോ തടയുന്നത് അറിഞ്ഞത്…

ഞെട്ടി കണ്ണു തുറന്നപ്പഴാ  ഓം എന്നെഴുതിയ താലി നെഞ്ചിൽ തൂങ്ങിയാടുന്നത് കണ്ടത്…..

ഭഗവതിയുടെ നടയിൽ നിന്നും ഇലച്ചീന്തിൽ വച്ചിട്ടുള്ള കുങ്കുമം ഒരു നുള്ള് സീമന്തരേഖയിലും അയാൾ ചാർത്തി…

പിന്നെ എന്റെ കൈയ്യും പിടിച്ച് പുറത്തേക്ക് വേഗത്തിൽ ഇറങ്ങി…

കാറിന്റെ ഡോർ തുറന്ന് എന്നെ നോക്കി…..

ഇത്തിരി നേരമായി പാവയായി ഭാവപ്പകർച്ച നേടിയ  ഞാൻ അയാൾ കണ്ണുകൊണ്ട് കാട്ടിയ മുദ്രക്കനുസരിച്ച് അതിന്നുള്ളിലേക്ക് കയറി…..

കാർ സ്റ്റാർട്ടായതും മുന്നിലേക്ക് കുതിക്കുന്നതും ഇടക്ക് വളവും തിരിവും ഒക്കെ ഉള്ളതും ഒരു സ്വപ്നത്തിലെന്ന പോലെ അറിഞ്ഞു ….

വലിയ മതിലിനു നടുവിലെ വലിയ ഗേറ്റു വരെ എത്തി കാറ് നിന്നു….. ഉത്സവത്തിന് വാങ്ങിയ പീപ്പി വായിൽ നിന്നെടുക്കാതെ ഊതുന്ന കുട്ടികളെ പോലെ കാറിന്റെ ഹോൺ അയാൾ ഞെക്കിപ്പിടിച്ചു..

ഒരു തൊപ്പിക്കാൻ വന്ന് ധൃതി പിടിച്ച് ഗേറ്റ് തുറന്ന് കൊടുത്തു:…

അയാളെ ദഹിപ്പിക്കുന്ന നോട്ടം നോക്കി കാറ് പിന്നേയും മുന്നിലേക്ക് പോയി ഒരു കൊട്ടാരം പോലത്തെ വീടിന് മുന്നിൽ ചെന്ന് നിന്നു…

അങ്ങേര് പണ്ടത്തെ പോലെ തന്നെ ഡോർ തല്ലിപ്പൊളിച്ച് പുറത്തേക്കിറങ്ങി …..

ഇതെവിടാ ?? എന്തിനാ ഇങ്ങട് വന്നേ ??

അല്ലാ!! ഞാനിപ്പോ എന്താ വേണ്ടേ ?? നിക്കണോ അതോ പോണോ???

“”” ഇറങ്ങണില്ലേ….???”””

എന്റമ്മേ ദഹിപ്പിക്കുന്ന നോട്ടവും ഒരു മൂവായിരം വാട്ട്സിന്റെ ശബ്ദവും,

ഞാനിന്നലെ ഇറങ്ങി എന്ന മട്ടിൽ നല്ല കുട്ടിയായി ഞാൻ പുറത്തേക്കിറങ്ങി ….

കൂടെ എന്നെ കണ്ടതുകൊണ്ടാവണം ഉമ്മറത്ത് ചുറ്റിപ്പറ്റി നിന്ന ഒരു തരുണീമണി എമർജൻസി ലൈറ്റിട്ട് അകത്തേക്കോടി ….

തലയും താഴ്‌ത്തിപ്പിടിച്ച് നവവധുവിന്റെ ലജ്ജയോടെ ഞാൻ നിന്നു…..

ഈ കാലമാടൻ എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ നിലവിളിക്കുന്ന പുള്ളീടെ ഫോണും എടുത്ത് അപ്പുറത്തേക്ക് പോയി ആരെയൊക്കെയോ തെറി വിളിക്കുന്നുണ്ട്…..

“””എവിടെ?? ന്റെ കണ്ണൻ?? കാണട്ടെ ഞാൻ എന്റെ കുട്ട്യേ….”””

എന്നും പറഞ്ഞ് ഐശ്വര്യം തുളുമ്പുന്ന മുഖവുമായി ഒരു മുത്തശ്ശി അകത്ത് നിന്ന് ഓടി വന്നു….. സിനിമയിലെ കവിയൂർ പൊന്നമ്മ ആന്റിയെ പോലെ ഒരു ചുന്ദരിമണി… പുറകേ വേറെയും കുറച്ചു പേരുണ്ട്… ആ അതാ….

നേരത്തെ ഇവിടുണ്ടായിരുന്ന തരുണീമണി വീഴാതെ ഇരിക്കാൻ മുത്തശ്ശി യുടെ കയ്യും പിടിച്ച് ഒപ്പം ഉണ്ട് ….

അപ്പോ ഞാൻ കൂടെ ഉണ്ടെന്ന ന്യൂസ് കൊടുക്കാനാണ് നേരത്തെ മ മിനിട്ടിന് പത്ത് കിലോ മീറ്റർ എന്ന കണക്കിന് ഓടിയത് ലേ…

ബെസ്റ്റ് കണ്ണാ ബെസ്റ്റ് ……!!!

ആ മുത്തശ്ശിയെ കണ്ടതും നമ്മുടെ കഥാനായകൻ ഫോൺ കട്ട് ചെയ്ത് എന്റെ അടുത്തെത്തി…..

“”” കണ്ണാ!! ന്റെ കുട്ടി എവിടാരുന്നു ?? മുത്തശ്ശിയേയും വേണ്ടേ നിനക്ക് …..??”””

മിണ്ടാതെ കക്ഷി തലയും താഴ്ത്തി നിൽക്കുകയാണ്……

മുത്തശ്ശി പടികൾ ഇറങ്ങി അയാൾ നിൽക്കുന്നിടത്തേക്ക് വരാൻ നോക്കി….

നമ്മുടെ തരുണീമണി തടഞ്ഞപ്പോൾ ശൗര്യത്തോടെ

“””മാറടി”””

എന്നും പറഞ്ഞ് ഇറങ്ങി….

അപ്പോ ഇത് മുത്തശ്ശിടെ കൊച്ചു മോൻ തന്നെ …..

പെട്ടെന്ന് ബാലൻസ് തെറ്റി,

മുന്നിലേക്ക് വന്ന് വേച്ചു വീഴാൻ പോയ മുത്തശ്ശിയെ ഓടി താങ്ങി അയാൾ ……

അയാളുടെ കൈകളപ്പോൾ ആ മുത്തശ്ശി വത്സല്യപൂർവ്വം ചുംബിക്കുന്നുണ്ടായിരുന്നു…. അയാളും മുത്തശ്ശിയെ പരമാവധി ചേർത്ത് പിടിച്ചിട്ടുണ്ട് …

“””ഇപ്പഴേലും വന്നു ലോ കണ്ണാ നീയ്യ്… “””

ആ വൃദ്ധ കണ്ണുനീരിലും പുഞ്ചിരിച്ചു…..

.

“””കണ്ണനോ ?? അതാണോ ഇയാൾടെ പേര് …?? ഫ്ര്ർർ ർ …. കണ്ടാലും തോന്നും ഒരു കണ്ണൻ”””

“””ഇതാരാ കണ്ണാ നിന്റെ കൂടെ ??”””

“””” അത് !!! അത് ഞാൻ താലികെട്ടിയ പെണ്ണാ മുത്തശ്ശി ….”””

അയാൾ എന്നെ നോക്കുക പോലും ചെയ്യാതെ യാതൊരു മടിയുമില്ലാണ്ട് പറഞ്ഞു

“””””എന്താ കണ്ണാ!! എന്താ ഞാൻ കേട്ടത്???”””””

വിശ്വാസം വരാതെ ആ മുത്തശ്ശി എന്നേയും എന്റെ മാറിൽ കിടക്കുന്ന താലിമാലയെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു….. ഒപ്പം മുത്തശ്ശിയുടെ  കണ്ണനെയും ……

ആ മുഖത്തെ ഭാവം എന്തെന്ന് നോക്കാൻ ഞാൻ അശക്തയായിരുന്നു….

വെറുതേ മനസറിയാതെ ആരെ യൊക്കെയോ വേദനിപ്പിക്കാൻ പോവാണല്ലോ എന്ന ചിന്ത ഉള്ളിൽ നീറ്റൽ പടർത്തുന്നുണ്ടായിരുന്നു …..

ഇങ്ങനെ കുറ്റവാളിയെ പോലെ നിർത്തിയതിനേക്കാൾ ഭേദം ഇയാൾക്ക് നേരത്തെ തന്നെ ഇറക്കിവിടാരുന്നു…..

ഞാൻ ഇനിയെന്തെന്ന് ഓർത്ത് തലയും താഴ്ത്തി നിൽക്കുകയായിരുന്നു….

(തുടരും)

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

ഒറ്റ മന്ദാരം

മഹാദേവൻ

ദേവയാമി

അനന്തൻ

നിർമ്മാല്യം

 

4.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!