അരുത് മോനേ നീ അറിയാത്ത പല രഹസ്യങ്ങളും ഉണ്ട് .നിന്റെയും മാളുവിന്റെയും ജീവിതം തന്നെ വിധിയുടെ വിളയാട്ടമാണ്. നിങ്ങൾ കണ്ടുമുട്ടിയതും മാളുവിനെ ഇവിടെ വരുത്തിയതും അത്തരത്തിലുള്ള ദൈവവിധിയാണ്.
അവനൊന്നും മനസ്സിലായില്ല. എങ്കിലും അച്ഛമ്മയുടെ വാക്കുകൾക്കായ് അവൻ കാതോർത്തിരുന്നു.
“മോനേ നിനക്കൊരു അപ്പച്ചി കൂടി ഉണ്ടായിരുന്നത് ഓർക്കുന്നില്ലേ കാര്യസ്ഥന്റെ കൂടെ ഒളിച്ചോടിപ്പോയ ലക്ഷ്മി “
“ഉവ്വ് അച്ഛമ്മേ എനിക്ക് ഓർമ്മയുണ്ട് ഒരിക്കൽ മോളേം കൂട്ടി വന്നപ്പോൾ അച്ഛനടക്കമുള്ളവർ ഇവിടെ നിന്നും ആട്ടിയിറക്കിയതും എനിക്ക് ഓർമ്മയുണ്ട്. “
നിന്റെ അച്ഛമ്മ മരിച്ചപ്പോൾ മുത്തച്ഛൻ രണ്ടാമത് കല്യാണം കഴിച്ചു കൊണ്ടു വന്നതാണ് എന്നെ അതിൽ ഉണ്ടായതാണ് ലക്ഷ്മി. അവൾ വന്നതിനുശേഷമാണ് ഈ വീടിന് ഐശ്വര്യം വന്നത് എന്ന് മുത്തച്ഛൻ എപ്പോഴും പറയുമായിരുന്നു.
അതുകൊണ്ടുതന്നെ അവളെ മറ്റു രണ്ടു മക്കളെക്കാൾ കൂടുതൽ ഇഷ്ടവുമായിരുന്നു . അത് പക്ഷേ നിന്റെ അച്ഛനും സരസ്വതി അപ്പച്ചിക്കും ഒട്ടും ഇഷ്ടമല്ലായിരുന്നു. തക്കം കിട്ടുമ്പോഴൊക്കെ അവർ അവളെ ഉപദ്രവിക്കുമായിരുന്നു. ഒരിക്കൽ സരസ്വതിയെ പെണ്ണു കാണാൻ മുത്തച്ഛന്റെ കൂട്ടുകാരന്റെ മകൻ വന്നു പക്ഷേ സരസ്വതിക്ക് പകരം അവർ ചോദിച്ചത് ലക്ഷ്മിയെ ആയിരുന്നു. എവിടെയോ വെച്ച് ലക്ഷ്മിയെ കണ്ടു അവന് വളരെ ഇഷ്ടപ്പെട്ടെന്നും പറഞ്ഞു.
“എന്നിട്ടോ, ആ വിവാഹം നടന്നില്ലേ അച്ഛമ്മേ , “സിദ്ധു ഒരു കൊച്ചുകുഞ്ഞിന്റെ ജിജ്ഞാസയോടെ ചോദിച്ചു.
“പറയാം മോനേ, “അവർ ആ കഥ പറയാൻ തുടങ്ങി.
“ഞാൻ കണ്ടതും ഇഷ്ടപ്പെട്ടതും ഈ നിൽക്കുന്ന ലക്ഷ്മിയെയാണ് അതുകൊണ്ട് അവളെ മറന്നു മറ്റൊരാളെ സ്വീകരിക്കാൻ എനിക്കാവില്ല. “
നോക്കൂ ദേവൻ ഇവർ രണ്ടുപേരും എന്റെ മക്കൾ തന്നെയാണ് ചേച്ചിയെ നിർത്തി അനിയത്തിയെ കെട്ടിക്കുന്നത് നാട്ടുനടപ്പാണോ ?നീ എന്റെ സുഹൃത്തിന്റെ മകനും. നിന്റെ അച്ഛന് ഞാൻ കൊടുത്ത വാക്കാണ് എന്റെ മകളെ നിനക്ക് തരാമെന്ന്. നിന്നെ പോലെ ഒരാളെ കിട്ടുന്നത് ഞങ്ങളുടെ വലിയ ഭാഗ്യം തന്നെയാണ്.
“ശരിയാണ് പക്ഷേ എന്റെ മനസ്സിൽ ഈ മുഖമാണ് പതിഞ്ഞത്. അത് ഒരിക്കലും മാറ്റാൻ സാധിക്കില്ല. ” അതും പറഞ്ഞ് ദേവൻ പടിയിറങ്ങി.
ഇത് സരസ്വതിയെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു .സരസ്വതി മാത്രമല്ല ശേഖരനെയും. എന്നെയും മകളെയും ഒരിക്കലും അവർ അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഏതുവിധേനയും വിവാഹം സരസ്വതിയുമായി നടത്താൻ അവർ തീരുമാനിച്ചു.
പക്ഷേ ഇതിനിടയിൽ ആർക്കും അറിയാത്ത ഒരു രഹസ്യമുണ്ടായിരുന്നു ദേവനും ലക്ഷ്മിയും പ്രണയത്തിലായിരുന്നു എന്ന രഹസ്യം.
ദേവന്റെ തീരുമാനത്തിൽ ഒരു മാറ്റവും വന്നില്ല അതുകൊണ്ട് തന്നെ മുത്തച്ഛൻ ലക്ഷ്മിയും ദേവനുമായുള്ള വിവാഹം തീരുമാനിച്ചു. എത്രയും പെട്ടെന്ന് നടത്തണമെന്ന് ദേവന്റെ തീരുമാനം ആയിരുന്നു. അതും രണ്ടാഴ്ചയ്ക്കുള്ളിൽ. സരസ്വതിക്കും അത് സമ്മതം തന്നെ ആയിരുന്നു.
അവളും ശേഖരനും എല്ലാത്തിനും മുമ്പിൽ തന്നെ ഉണ്ടായിരുന്നു.
തുണി എടുക്കാനും സ്വർണ്ണം എടുക്കാനും അവർ തന്നെ മുന്നിട്ടിറങ്ങി. ഈ വിവാഹത്തോടെ എല്ലാം മംഗളമാകുമെന്ന് ഞാനും കരുതി. അത് ഒരു ചതിയുടെ മുൻകരുതലാണെന്ന് ആരും ഓർത്തില്ല.
വിവാഹത്തലേന്ന് തലമുറകളായി കൈമാറി വന്ന നാഗപട മാലയുമായി ഞാൻ ലക്ഷ്മിക്കരുകിലെത്തി. അവിടെ ചെന്നപ്പോൾ കരഞ്ഞു വീർത്ത മുഖവുമായി ഇരിക്കുന്ന ലക്ഷ്മിയെ ആണ് അവിടെ ഞാൻ കണ്ടത്.
“എന്തുപറ്റി മോളേ, നിനക്ക് ഈ വിവാഹത്തിന് താല്പര്യം ഇല്ലേ ? നിനക്ക് ഇഷ്ടമില്ലാത്തതൊന്നും ഈ അമ്മ ചെയ്യില്ല പറയു മോളെ “
ലക്ഷ്മി അവരെ കെട്ടിപിടിച്ചു കരഞ്ഞു . “അമ്മേ ഈ മകളോട് അമ്മ ക്ഷമിക്കണം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാ ഞാൻ നിങ്ങളോടൊക്കെ ചെയ്തത് . “
“മോള് എന്തൊക്കെയാ പറഞ്ഞു വരുന്നത് എന്ത് തെറ്റ് ചെയ്തൂന്നാ ?”
“ദേവേട്ടനുമായി ഞാൻ ഇഷ്ടത്തിലായിരുന്നു. അല്ല ഇഷ്ടമെന്നു പറഞ്ഞാൽ അതിന്റെ തീവ്രതയിൽ എത്തിയിരുന്നു. ആ ഇഷ്ടം ഇന്ന് എന്റെ വയറ്റിൽ ഒരു കുത്തു ജീവനായി വളർന്നു തുടങ്ങി. അതാ എത്രയും പെട്ടെന്ന് തന്നെ വിവാഹം നടത്തണമെന്ന് ദേവേട്ടൻ വാശിപിടിച്ചത് അതല്ലാതെ ചേച്ചിയെ വിഷമിപ്പിക്കണം എന്ന് ഒരിക്കലും വിചാരിച്ചതല്ല അച്ഛനും ഒരുപാട് വിഷമമായി കാണും ചേച്ചിയെ നിർത്തി എന്റെ വിവാഹം നടത്തുന്നതിൽ. പറ്റിപ്പോയി അമ്മേ തെറ്റാണെന്നറിയാം ദേവേട്ടനെ അത്രയ്ക്ക് ജീവനാണെനിക്ക് ഒരിക്കലും ചതിക്കില്ലെന്ന് വിശ്വാസമുണ്ടായിരുന്നു.
“ഈശ്വരാ ഞാൻ എന്തൊക്കെയാ കേൾക്കുന്നത് ഇതിവിടെ ആരെങ്കിലും അറിഞ്ഞാലുള്ള ഭവിഷ്യത്ത് നിനക്കറിയോ കൊന്നുകളയും നിന്റെ അച്ഛൻ. നിന്റെ ഭാഗ്യം കൊണ്ടാ ആരും അറിയാതെ പോയത് ഈ വിവാഹം നാളെ തന്നെ നടത്താൻ തീരുമാനിച്ചത് എന്തായാലും നന്നായി അല്ലെങ്കിലുള്ള അവസ്ഥ ചിന്തിക്കാൻ കൂടി വയ്യ ഇനി ആരോടും പറയാൻ നിൽക്കണ്ട എല്ലാം ശുഭമായി തന്നെ നടക്കട്ടെ .അവന്റെ കുഞ്ഞു തന്നെയല്ലേ നിന്റെ വയറ്റിൽ ഉള്ളത് അവൻ നിന്നെ സ്വീകരിക്കുകയും ചെയ്തു അതുകൊണ്ട് ഈ രഹസ്യം നമ്മളിൽ തന്നെ മൂടപ്പെടട്ടെ “
“അമ്മയ്ക്ക് എന്നോട് ദേഷ്യം ഒന്നുമില്ലല്ലോ “
“ഇല്ല മോളെ മോൾ സുഖമായി ജീവിക്കുന്നത്കണ്ടാൽ മതി .ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ന്റെ മോൾ സരസ്വതിയും ശേഖരനും ഒരിക്കലും അവരുടെ അനിയത്തിയായി നിന്നെ അംഗീകരിച്ചിരുന്നില്ല ഇപ്പോൾ അവർ എല്ലാത്തിനും മുൻപന്തിയിലുണ്ട് എന്നാലും സൂക്ഷിക്കണം മോളേ അവരുടെ സ്വഭാവം എപ്പോൾ മാറുമെന്ന് പറയാൻ കൂടി വയ്യ. “
“ഇല്ലമ്മേ ചേച്ചിയും ചേട്ടനും എന്തുമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. അവരുടെ സ്നേഹം ഞാനാണ് തിരിച്ചറിയാതിരുന്നത്. “
“ന്റെ കുട്ടിക്ക് സ്നേഹിക്കാനെ അറിയൂ ചതിയും വഞ്ചനയും അറിയാനുള്ള പക്വത പോലും നിനക്ക് ആയിട്ടില്ല”
“അല്ലാ ലക്ഷ്മി ഇതുവരെ ഒരുങ്ങിയില്ലേ ഇന്ന് കാവിൽ വിളക്കു വെയ്ക്കാൻ പോകേണ്ടതല്ലേ ഇന്ന് നിന്റെ അവസാന രാത്രി അല്ലേ ഇവിടത്തെ നാളെ ദേവന്റെ പെണ്ണായ് ആ വീട്ടിലേക്ക് പോകേണ്ടതല്ലേ? ഇനിയൊരു തിരിച്ചു വരവ് കാണില്ല ദേവൻ നിന്നെ ഇങ്ങോട്ട് അയക്കുമെന്നും തോന്നുന്നില്ലാ നിന്നെ പിരിഞ്ഞ് അവനിരിക്കാൻ പറ്റോ ” സരസ്വതി അവളുടെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
അതു കേട്ടപ്പോൾ തന്നെ ലക്ഷ്മിയുടെ മുഖം നാണത്താൽ കുനിഞ്ഞു.
” ഒന്നു പോ ചേച്ചീ കളിയാക്കാതെ “
അവൾ കൃത്രിമ ദേഷ്യത്തോടെ പറഞ്ഞു
“ദേവനെ കുറിച്ച് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് നാണം വിരിഞ്ഞല്ലോ ഇക്കണക്കിന് നാളെ എന്താകും സ്ഥിതി. “
” ചേച്ചീ”
“ഞാനൊന്നും പറയുന്നില്ലേ “
“വാ പോകാം ” അതും പറഞ്ഞ് സരസ്വതി പുറത്തേക്കിറങ്ങിയതും ലക്ഷ്മി ആ കൈകളിൽ പിടിച്ചു.
“ചേച്ചിക്ക് എന്നോട് ദേഷ്യമുണ്ടോ ?
“എന്തിന്? എന്റെ അനിയത്തിക്ക് നല്ലൊരു ജീവിതം കിട്ടുന്നതിൽപരം സന്തോഷം ഈ ചേച്ചിക്കിനി വരാനുണ്ടോ ?
“ശരിക്കും “
“സമയം കളയാതെ വരാൻ നോക്ക് വിളക്ക് വെയ്ക്കാൻ നേരമായി. ഞങ്ങൾ പോയിട്ട് വരാം അമ്മേ”
അന്നവർ കാവിലേക്കു പോയത് വളരെ സന്തോഷത്തോടു കൂടിയാണ് ഞാൻ നോക്കി കണ്ടത് പക്ഷേ അത് എന്റെ മകളുടെ അവസാന യാത്രയാണെന്ന് ഞാൻ കരുതിയില്ല..
കാവിലേക്ക് പോയ ലക്ഷ്മി പിന്നെ തിരിച്ചു വന്നില്ല. സരസ്വതിയുടെ കരച്ചിൽ കേട്ടാണ് ഞങ്ങൾ ഓടി വന്നത് ലക്ഷ്മി കാര്യസ്ഥന്റെ മകനുമായി ഒളിച്ചോടി എന്നാണ് അവൾ പറഞ്ഞത് പക്ഷേ എനിക്ക് മാത്രം അതിൽ എന്തോ പന്തികേട് തോന്നിയിരുന്നു. അവളെ അന്വേഷിക്കാൻ പലവട്ടം നിന്റെ മുത്തച്ഛനോട് ഞാൻ പറഞ്ഞതാ പക്ഷെ സമ്മതിച്ചില്ല പുകഞ്ഞ കൊള്ളി പുറത്ത് എന്ന നിലപാടായിരുന്നു അദ്ദേഹത്തിന് .
ദേവന്റെ വീട്ടുകാരെ വിവരമറിയിച്ചു നാളത്തെ കല്യാണത്തിന് ഒരു മാറ്റവും ഉണ്ടാകില്ല എന്നും പറഞ്ഞു. ലക്ഷ്മിക്കു പകരം സരസ്വതിയെ വധു ആക്കാൻ തീരുമാനിച്ചു. ദേവന് എതിർപ്പുണ്ടായിരുന്നുവെങ്കിലും എല്ലാവരുടെയും തീരുമാനത്തിന് അവൻ വഴങ്ങി കൊടുത്തു. രണ്ടു വീട്ടുകാരുടെയും സൽപ്പേര് ആ വിവാഹത്തിലൂടെ നിലനിർത്തി.
“എന്റെ വാക്കിന് ഒരു വിലയും ആരും കൽപ്പിച്ചില്ല. എല്ലാ സത്യവും എന്നോട് തുറന്ന് പറഞ്ഞിട്ടും അവൾ അങ്ങനെ ഒരു കാര്യം ചെയ്യില്ലെന്ന് തന്നെ ആയിരുന്നു എന്റെ മനസ്സ് പറഞ്ഞത് പറഞ്ഞത് ഇതിൽ എന്തോ ചതി നടന്നിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി . പക്ഷേ എന്തുചെയ്യാൻ ? ലക്ഷ്മി ജീവിച്ചിരിപ്പുണ്ടോ എന്ന് തന്നെ എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. അവരുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.
“അപ്പോൾ ഞാൻ കേട്ടതൊന്നും സത്യമല്ലേ ?
“അല്ല മോനെ നീ കേട്ട തൊന്നും സത്യമല്ല എന്റെ മോളെ ചതിച്ചതാ അവളുടെ ചേച്ചിയും ചേട്ടനും കൂടി. “
“അപ്പോൾ അന്നു കണ്ടത് ദേവനങ്കിളിന്റെ മോളാണോ ? ശരിക്കും പറഞ്ഞാൽ ഭദ്രയുടെ ചേച്ചി അല്ലേ ?”
“ഭദ്രയുടെ ചേച്ചി മാത്രമല്ല മോനെ അവൾ ഇപ്പോൾ നിന്റെ ഭാര്യയും കൂടിയാണ് “
അവൻ വിശ്വാസം വരാതെ മാളുവിനെ നോക്കി.
ശേഖരന്റെ കൈ പതിഞ്ഞ അവളുടെ കവിളിൽ കൂടി കണ്ണീര് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
“ഇവിടെ വന്ന ശേഷമാണ് ഞാൻ ഇതൊക്കെ അറിഞ്ഞത് .പലവട്ടം നിന്നോട് പറയാൻ വന്നതാണ് പക്ഷേ നിന്റെ പ്രതികരണം എന്താണെന്ന് അറിയാത്തത് കൊണ്ടാ .നിന്നെ വിട്ടുകളയാൻ പറ്റില്ല സിദ്ധൂ അത്രയ്ക്ക് നീ എന്റെ ജീവനാണ് എന്നെ വെറുക്കല്ലേടാ ” അവൾ അവനെ വരിഞ്ഞു മുറുകി.
സിദ്ധുവിന് അത്ഭുതമായിരുന്നു. പണ്ട് കണ്ടപ്പോൾ തന്നെ ഈ മുഖം മനസ്സിൽ കേറിയതാ . ഒരിക്കലും കരുതിയില്ല അവൾ തന്നെ തന്റെ പാതിയാകുമെന്ന്.
“കെട്ടിപ്പിടുത്തം ഒക്കെ പൂജ കഴിഞ്ഞിട്ട് “
അതു കേട്ടതും അവർ അകന്നു മാറി
“എന്തിനാ അച്‌ഛമ്മെ ഈ പൂജയൊക്കെ ? അതും ഒരിടത്തും നടക്കാത്ത രീതിയിൽ ബാംഗ്ലൂർ വെച്ചുതന്നെ ഞങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നെങ്കിൽ നിങ്ങളൊക്കെ എന്തു ചെയ്യുമായിരുന്നു. അപ്പോൾ എങ്ങനെ പൂജയുടെ കാര്യം പറയാൻ പറ്റും?”
“എല്ലാം ഒരു വിശ്വാസത്തിനെ പുറത്താണ് മോനെ . ഈ കാണുന്ന സ്വത്തുക്കൾക്ക് പാതി അവകാശം ഇവളുടെ അമ്മയായ ലക്ഷ്മിക്ക് ആണ്. പണ്ട് നിന്റെ മുത്തച്ഛൻ എഴുതി വെച്ചതാ അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ ലക്ഷ്മിക്ക് ഒരാപത്തും വരാതിരിക്കാൻ ചെയ്തു വച്ചതാ അതിനി മാളുവിന് ഉള്ളതാ. സരസ്വതിയും നിന്റെ അച്ഛനും ചെയ്ത ചതിക്ക് പകരം അതെങ്കിലും എനിക്ക് ഇവൾക്കായി നേടി കൊടുക്കണം അതിനു വേണ്ടിയായിരിക്കും ദൈവം എനിക്ക് ജീവൻ നിലനിർത്തി തന്നത്. ഇനി പറ നിനക്ക് ഇവളെയും കൊണ്ട് ഇവിടെന്ന് പോകണോ ?
“ഇല്ല അച്ഛമ്മേ പൂജ കഴിയും വരെ ഞാനിവിടം വിട്ട് എവിടേക്കും പോകുന്നില്ല .അത് സ്വത്ത് മോഹിച്ചിട്ടൊന്നും അല്ല എന്റെ അച്ഛൻ ചെയ്ത ചതിക്ക് പകരം ഇവളുടെ അവകാശം ഞാൻ നേടി കൊടുക്കുക തന്നെ ചെയ്യും ഇതെന്റെ വാശിയാ “
“എന്റെ മോള് ഭദ്രയെ ഒന്നു സൂക്ഷിക്കണേ കാര്യം അവൾ നിന്റെ സ്വന്തം അനിയത്തി തന്നെ ആണ് പക്ഷേ നിന്റെ അമ്മയ്ക്ക് പറ്റിയ ചതി ഒരിക്കലും നിനക്ക് സംഭവിക്കരുത് “
“ഇല്ല അച്ഛമ്മേ അമ്മയുടെ ജീവിതത്തിൽ പറ്റിയത് ഈ മാളുവിന് സംഭവിക്കില്ല. ഇത്ര നാളും ഞാൻ ഒന്നും കണ്ടില്ലാന്ന് നടിച്ചു. ഇനി അതിനാവില്ല. ഒരു മിണ്ടാപൂച്ചയായ മാളുവിനെ മാത്രമേ ഇവർക്കറിയൂ എന്റെ മറ്റൊരു മുഖം കാണാൻ ഇരിക്കുന്നേയുള്ളൂ അല്ലേ സിദ്‌ധൂ “
“പിന്നെ നിന്റെ എല്ലാ മുഖവും ഇവിടെ ഞാൻ മാത്രമല്ലേ കണ്ടിട്ടുള്ളൂ അറിയാതെ ഒന്നു ദേഹത്തു തട്ടിയപ്പോൾ നീ തിരിച്ച് തന്നത് മാറാൻ രണ്ടാഴ്ച ആണ് എടുത്തത്. അവൻ തന്റെ മുഖത്ത് തലോടിക്കൊണ്ട് പറഞ്ഞു. “
“അത് പിന്നെ അന്ന് അബദ്ധത്തിൽ സംഭവിച്ചതല്ലേ ” അവൾ കണ്ണിറുക്കി കൊണ്ട് പറഞ്ഞു.
“ഉവ്വേ എന്തായാലും അത് അങ്ങനെ സംഭവിച്ചത് നന്നായി അച്ഛമ്മയ്ക്ക് കൊച്ചുമോളെ കിട്ടിയില്ലേ എന്റെ ജീവിതമല്ലേ പോയത് “
“ന്റെ കുട്ടിയെ കളിയാക്കാതെ മോനേ ലക്ഷ്മിയെ പോലെ തന്നെ പാവാ മാളുവും. എല്ലാം സഹിച്ച് നിൽക്കുന്നില്ലേ ഇവളും. “
“അത്രയ്ക്ക് പാവമൊന്നും അല്ല എനിക്കല്ലേ അറിയൂ ഇവളേ എന്നെ കൊണ്ട് എന്തൊക്കെ ചെയ്യിച്ചിട്ടുണ്ടെന്ന് അച്ഛമ്മയ്ക്കറിയോ വീട്ടിലെ എല്ലാ ജോലികളും ചെയ്യിച്ചിട്ടുണ്ട് ഡ്രസ്സ് വരെ ഞാൻ കഴുകി കൊടുത്തിട്ടുണ്ട്. “
” അത് പിന്നെ എനിക്ക് വയ്യാത്തോണ്ടല്ലേ ” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
“രണ്ടു പേരും പരസ്പരം സഹായിക്കുന്നതൊക്കെ നല്ലതാ മോനേ പരസ്പരം സ്നേഹവും വിശ്വാസവും ഉണ്ടായാൽ മതി. നിങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ട് കണ്ണടയ്ക്കണം എനിക്ക് “
“എന്റെ ജീവനുള്ളടത്തോളം ഇവളെ ഒരാപത്തിലേക്കും ഞാൻ തള്ളിവിടില്ല അച്ഛമ്മേ മാത്രമല്ല ഞങ്ങളുടെ കുട്ടിയെ കൂടി കളിപ്പിക്കാൻ അച്ഛമ്മയ്ക്ക് സാധിക്കും ഏറിയാൽ ഒരു വർഷം അല്ലേടീ “
“സിദ്ധൂ ” അവൾ നാണത്താൽ മുഖം കുനിച്ചു.
“സർവ്വേശ്വരൻ അതിനുള്ള ഭാഗ്യം തരട്ടെ ” അച്ഛമ്മ കൈകൂപ്പി പ്രാർത്ഥിച്ചു.
ഇതെല്ലാം കേട്ട് പുറത്ത് ഭദ്ര നിൽക്കുന്നത് അവർ അറിഞ്ഞില്ല.
ആരുടെ ഭാഗമാണ് ശരി. ഞാനിപ്പോൾ ചെയ്യുന്നത് ശരിയാണോ ? അമ്മ ലക്ഷ്മി ചെറിയമ്മയോട് ചെയ്തത് തെറ്റ് തന്നെ ആണ് ആ തെറ്റ് ഞാനും ആവർത്തിക്കുകയല്ലേ പിടിച്ചു വാങ്ങിയ സ്നേഹം കൊണ്ട് എന്തു നേടി ? ഞാൻ ജനിച്ച് അധികം കഴിയും മുമ്പേ രണ്ടു പേരും മരിച്ചു. ഇല്ല ആ തെറ്റ് ഞാനായിട്ട് ആവർത്തിച്ചു കൂടാ മാളു എന്റെ അച്ഛന്റെ മകളാണ്. എന്റെ ചേച്ചി ഒരു കൂടെപ്പിറപ്പ് ഇല്ലാത്തതിന്റെ കുറവ് അവളിലൂടെ പരിഹരിക്കണം. ഭദ്ര കണ്ണുതുടച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി..
“അച്ഛമ്മേ ഞങ്ങൾ ഒന്ന് പുറത്തോട്ട് പോയിട്ട് വരാം “
“പോയിട്ട് വാ മക്കളേ “
അവർ പുറത്തേക്കിറങ്ങി.
“എങ്ങോട്ടാ സിദ്ധു ?”
“അതൊക്കെയുണ്ട് , ഇവിടെ വന്നിട്ട് ഞങ്ങളുടെ നാട് നീ കണ്ടിട്ടില്ലല്ലോ “
“എന്നെ നാട് കാണിക്കാൻ കൊണ്ടുപോകാണോ ?”
ഇവിടെന്ന് കുറച്ചു മാറി ഒരു കാട്ടു പ്രദേശം ഉണ്ട്. ചെറിയ വെള്ളചാട്ടവും കുഞ്ഞു കാട്ടരുവിയുമായ സുന്ദരമായ പ്രദേശം. റബ്ബർ മരങ്ങൾക്കിടയിലൂടെ സുന്ദരമായ ഒരു യാത്ര ഇപ്പോഴത്തെ നിന്റെ ഈ മൂഡൊക്കെ മാറി കിട്ടും.
അവൻ തന്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. അവൾ അവനെ ചുറ്റി പിടിച്ചു കൊണ്ട് അതിൽ കയറിയിരുന്നു.. അവർ യാത്ര തുടങ്ങുകയാണ് പ്രണയാർദ്ദമായ യാത്ര .ഇല്ലി കാടുകൾക്കിടയിലൂടെ മുനിയാട്ടു കുന്നിലെ മുനിയറകൾ കാണുവാനും പിന്നെ റബ്ബർ മരങ്ങൾക്കിടയിലൂടെ ആ കുഞ്ഞരുവിയും വെള്ളചാട്ടവും മതിമറന്ന് ആസ്വദിച്ച് പ്രണയ ജോഡികളായ് ആർത്തുല്ലസിച്ച് നടക്കട്ടെ പതുങ്ങിയിരിക്കുന്ന അപകടമറിയാതെ.
അവർ യാത്ര തുടരട്ടെ അല്ലേ നമ്മളായിട്ട് ശല്ല്യം ചെയ്യണ്ട . പ്രണയിച്ച് പ്രണയിച്ച് കുറച്ച് നേരം നടക്കട്ടേന്ന് പിന്നെ ഭദ്രയ്ക്ക് ചെറിയൊരു മാറ്റം വന്നിട്ടുണ്ട്. അത് ശേഖരനായിട്ട് മാറ്റി എടുക്കാവോ ദൈവത്തിനറിയാം.
വീണ്ടും തുടരും ആണ് ട്ടോ
നിങ്ങളുടെ സ്വന്തം
അനു.
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Aneesha Sudhish Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission