“എന്താ ണ് മാഡം ഇത്രയും വലിയ ഒരു ആലോചന…. “
“ഹേയ് ഒന്നും ഇല്ല അച്ചായാ… ഞാൻ വെറുത… “
“എന്നോട് കളവ് പറയേണ്ട മുത്തേ… നിന്റെ വിഷമം എനിക്ക് മുഖം കാണുന്പോൾ മനസിലാകും… “അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
“എനിക്കോ.. എന്ത് വിഷമം
…ജീവിതം മുഴുവൻ വിഷമം ആയിരുന്നു എനിക്ക്… ഇനി പ്രേത്യേകിച്ചു എന്തോ വിഷമം…. “
അവൾ അവന്റെ അടുത്തേക്ക് നടന്നു വന്നു കൊണ്ട് പറഞ്ഞു..
“ആഹഹാ…. അങ്ങനെ ഇനി നിന്നെ വിഷമിപ്പിക്കാൻ ഈ അച്ചായനും പിന്നെ നമ്മുടെ കുഞ്ഞി വാവയും ഒരുക്കം അല്ല കെട്ടോ.. “
അവൻ അവളുടെ വയറിൽ തഴുകി.
“അച്ചായന് എന്നോട് ദേഷ്യം ഉണ്ടോ… “
അവൾ അവന്റെ കൈയിൽ ഉമ്മ
വെച്ച് കൊണ്ട് ചോദിച്ചു…
“നിന്നോട്… എന്തിനു… എന്റെ മുത്തിനോട് ദേഷ്യപ്പെടാൻ മാത്രം എന്നാ പറ്റി…. “
“അല്ല ഇന്ന് അവരോട് അങ്ങനെ ഒക്കെ സംസാരിച്ചത് കൊണ്ട് ആണ് ഞാൻ ചോദിച്ചത്… “
“അതൊക്ക നിന്റെ മനസിലെ വിഷമം കൊണ്ട് അല്ലെ… എനിക്ക് മനസിലാകും കുട്ടാ….. സാരമില്ല….. പോട്ടെ “
“അതല്ല ഇച്ചായ…… എന്റെ പപ്പയെ വേണ്ടാത്തവരെ എനിക്ക് വേണ്ട….. അത് ആരായാലും ശരി…. “
“എനിക്ക് അറിയാം മോളെ…. അങ്ങനെ ഒക്കെ അവർ കാണിച്ചതിൽ എനിക്ക് നല്ല വിഷമം ഉണ്ട്… പൊറുക്കാനാവാത്ത തെറ്റ് ഒന്നും നിന്റെ പപ്പാ ചെയ്തില്ലലോ… “
“അതേ
അച്ചായ….. അത്രയും വലിയ എന്ത് അപരാധം ആണ് എന്റെ പപ്പാ ചെയ്തത്….. സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിച്ചു പോയില്ല.. അവളെ അന്തസായി താലി കെട്ടി കൂടെ കൂട്ടി…. അത് പറഞ്ഞപ്പോൾ അവളെ കിതച്ചു.. “
“നന്ദുട്ടി…. നീ ഇങ്ങനെ worried ആകല്ലേ…. അവർ വന്നു പോയി…. കഴിഞ്ഞത് കഴിഞ്ഞു…. ഇനി നീ സങ്കടപ്പെട്ട് നമ്മുട കുഞ്ഞിന് ഒരു ദോഷവും വരുത്തരുത്… “
അവൾ മെല്ലെ കണ്ണുകൾ ഒപ്പി…
“നീ വാ… ഇവിടെ വന്നു ഇരിക്ക്…”അവൻ അവളെ പിടിച്ചു കട്ടിലിൽ കൊണ്ട് പോയി ഇരുത്തി..
“ആഹ് അപ്പച്ചന്റെ മുഖച്ഛായ ആണ് നിന്റെ പപ്പയ്ക്ക് അല്ലെ… “
“മ്മ്…. അതേ… “
“പുള്ളി ഇത്തിരി ഗൗരവക്കാരൻ ആണ് എന്ന് ഒറ്റ നോട്ടത്തിൽ അറിയാം .. “
“മ്മ്….. പപ്പാ പറഞ്ഞിട്ടുണ്ട്….. “
“ആണോ…. “
“മ്മ്….. ‘
“കണ്ടാൽ പറയും അല്ലേടി… “
“മ്മ്…. “
“ആഹ് അമ്മച്ചി ഒരു പാവം ആണ് എന്ന് തോന്നുന്നു.. “
“അതേ.. അമ്മച്ചി പാവം ആണ്.. പണ്ട് എന്റെ പപ്പയെ വീട്ടിൽ കയറ്റണം എന്ന് കുറെ പറഞ്ഞതാ.. പക്ഷെ അപ്പച്ചൻ കേട്ടില്ല… “
“എടി അത് അങ്ങനെ ആണ്… പണ്ടത്തെ കാലം അല്ലെ…. അവർക്ക് ദേഷ്യം കുടും… “
“മ്മ്… “
“നീ അവരോട് അങ്ങനെ ബീഹെവ് ചെയ്യും എന്ന് അവർ ഓർത്തില്ല.. “
“എന്റെ പപ്പാ ആണ് എനിക്ക് വലുത്
.അല്ലാതെ അവർ അല്ല… “
“ആഹ് പോട്ടെ സാരമില്ല… നിന്റെ വിഷമം എനിക്ക് മനസിലാകും മോളെ.. “
“ഇല്ല അച്ചായാ…. അത് അച്ചായനും എന്ന് അല്ല ആർക്കും മനസിലാകില്ല… “
“മ്മ് “
“അച്ചായന് അറിയാമോ എന്റെ പപ്പാ പോയതിനു ശേഷം ഞാനും എന്റെ അമ്മയും തീർത്തും ഒറ്റപ്പെട്ടതു ആയിരുന്നു.. അമ്മാവന്റെയും അമ്മായിയുടെയും ആട്ടും തുപ്പും…. ഞങ്ങൾ അനുഭവിച്ച വേദനയും വിഷമവും…. അത് ആരോടും പറഞ്ഞാൽ മതിയാകില്ല….. “
അവൾ തന്റെ കണ്ണുനിർ ഒപ്പി..
മോളെ നിന്നെ വിഷമിപ്പിക്കാൻ അല്ല…. “
“ഹേയ്… ഞാൻ പറഞ്ഞു എന്നെ ഒള്ളു…. “
“വേണ്ട… ഇനി എന്റെ നന്ദു ഒന്നും പറയേണ്ട…. “
“അതല്ല അച്ചായാ…. അപ്പോൾ ഒന്നും തോന്നാത്ത, കാണിക്കാത്ത സ്നേഹം എനിക്ക് വേണ്ട… എന്റെ പപ്പയെ വേണ്ടാത്ത അവരോട് എനിക്ക് എന്നും വെറുപ്പ് ആണ്…. “
“സാരമില്ല….. നീ അതൊക്ക മറക്കു… ഇന്ന് ഇങ്ങനെ ആരും ഇവിടെ വന്നുമില്ല, നിന്നെ കണ്ടുമില്ല….. ഓക്കേ “
‘ആഹ് എന്തെങ്കിലും ആകട്ടെ… എനിക്ക് പുതിയ ബന്ധം ഒന്നും വേണ്ട അച്ചായാ… ‘
“വേണ്ടെങ്കിൽ വേണ്ടടി കൊച്ചേ… പോകാൻ പറ… എനിക്ക് നീയും നിനക്ക് ഞാനും ഉണ്ട്.. പിന്നെ എന്റെ വീട്ടുകാർ എല്ലാവരും നിന്റെ ഒപ്പം ഉണ്ട്…. അത് പോരെ… “
“മ്മ്… മതി… എനിക്ക് എന്റെ അച്ചായനും പപ്പയും മമ്മിയും സാറാമ്മയും ഒക്കെ ഉണ്ടല്ലോ… എല്ലാത്തിനും ഉപരി ആയിട്ട് എന്റെ പ്രിയപ്പെട്ട അമ്മമ്മച്ചി…. അത് മതി… അത് മാത്രം മതി അച്ചായാ എനിക്ക്..”അവൾ അവനെ ചാരി ഇരുന്നു
.
“നിനക്ക് ക്ഷീണം ഉണ്ടോ നന്ദു… “..
“അങ്ങനെ ഒന്നും ഇല്ല അച്ചായാ…. വോമിറ്റിംഗ് ഇടയ്ക്ക് ഉണ്ട്… അത്രമാത്രം.. “
“ഹേയ് അത് സാരമില്ല….ഗർഭിണി ആയിട്ട് ഒന്ന് ശര്ധിക്കുക പോലും 03ഇല്ലെങ്കിൽ എന്തോന്നടെ.. “
“പൊയ്ക്കോ മിണ്ടാതെ….. “
“എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ… “
“അതേ അതേ…. നൂറു ശതമാനം ശരി ആണ്.. “
“ടി… വാടി…. എന്നെ ഒന്ന് കെട്ടിപിടിച് ഒരു ഉമ്മ
താ ഇവിടെ.. “
“ദേ… മിണ്ടാതിരിക്കുന്നെ…. അമ്മച്ചി എങ്ങാനും വന്നാൽ കേൾക്കും… “
അവൾ അവന്റെ കൈ തണ്ടയിൽ ആഞ്ഞു ഞ്ഞുള്ളി..
“ഹോ.. എന്തുവാടി ഇത്.. വേദനിക്കുന്നു… “
“മ്മ്.. ഇത്തിരി വേദനിക്കട്ടെ…അച്ചായൻ കുറച്ചു ദിവസം ആയിട്ട് ഷൈനിങ് ആണ്.. “
“പോടീ കാന്താരി… “
“പോടാ കുരങ്ങാ… “
“ങേ.. കുരങ്ങാനോ…. നിന്റെ കെട്ടിയോൻ അല്ലേടി ഞാൻ… “
അവൾ ഉഷാറായി എന്ന് അവനു തോന്നി..
“എന്താ കെട്ടിയോൻ കുരങ്ങാ…. “
അവൻ മുഖം വീർപ്പിച്ചു പിണങ്ങിയത് പോലെ ഇരുന്നു.
അവൾ സോറി പറഞ്ഞിട്ട് ഒന്നും അവന്റെ പിണക്കം മാറിയില്ല..
പിന്നീട് അവൾ അവനു ഒരു ഉമ്മ
കൊടുത്തപ്പോൾ ആണ് അവനു സന്തോഷം ആയത്..
അങ്ങനെ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ആയിട്ട് അവരുടെ ജീവിതം മുന്നോട്ട് പോകുക ആണ്….
ഇടയ്ക്ക് ഒന്ന് രണ്ട് തവണ നന്ദനയുടെ വല്യപ്പച്ചനും വല്യമ്മയും അവളെ ഫോൺ വിളിച്ചു..
ആൻസി നിർബന്ധിച്ചാൽ മാത്രം അവൾ രണ്ട് വാക്ക് സംസാരിക്കും.. അത്രയും ഒള്ളു..
എസ്റ്റേറ്റ്ഇൽ എല്ലാ ജോലിക്കാർക്കും വരുണിനെ വലിയ കാര്യം ആണ്…
അവനും എല്ലാ തൊഴിലാളികളോടും ഒരു സോഫ്റ്റ് കോർണർ ഒക്കെ ഉണ്ട്…
ആരുടെ എങ്കിലും വീട്ടിൽ ഒരു കല്യാണമോ മറ്റു ചടങ്ങുകളോ ഒക്കെ വന്നാൽ വരുൺ അവരെ സഹായികും… അതുകൊണ്ട് അവർ ഒക്കെ ആത്മാർഥമായി ആണ് ജോലി എല്ലാം ചെയുന്നത്..
ഇതിനോടിടയ്ക്ക് റോഷനും ഭാര്യയും അവധി കഴിഞ്ഞു തിരികെ പോയിരുന്നു…
വിശേഷം ഒന്നും ആകാത്തത് കൊണ്ട് എല്ലാവർക്കും വിഷമം ആയിരുന്നു..
“ആന്മരിയ കണ്ടോ അവിടെ ചെന്ന് കഴിഞ്ഞു രണ്ട് മാസത്തിനുള്ളിൽ നിനക്ക് വിശേഷം ഉണ്ടാകും… “ഇറങ്ങാൻ സമയം നന്ദന അവളോട് മന്ത്രിച്ചു..
ആന്മരിയ അവളെ ചേർത്ത് പിടിച്ചു പൊട്ടി കരഞ്ഞു..
ഒരു അമ്മയാകാനുള്ള അവളുടെ മനസിന്റെ വെമ്പൽ എത്ര ആണെന്ന് ആ കണ്ണുനീർ എല്ലാവർക്കും പറഞ്ഞു കൊടുത്തു..
നന്ദനയ്ക്ക് ഇത് അഞ്ചാം മാസം ആണ്..
ആൻസി ആണെങ്കിൽ സധാ സമയവും എല്ലാ പരിചരണം നൽകി അവളെ നോക്കും..
നല്ല നല്ല ഭക്ഷണം ഒക്കെ കഴിച്ചു അവൾ ആണെങ്കിൽ ഇപ്പോൾ തുടുത്തു ആണ് ഇരിക്കുന്നത്….
എല്ലാ മാസവും ചെക്ക് അപ്പിനു കൊണ്ട് പോകുന്നത് ആൻസി ആണ്..
സ്വന്തം മകളെ എന്ന പോലെ ആണ് ആൻസി അവളെ കൊണ്ട് പോകുന്നത്.
വരുണിനു പോലും ഒന്നും അറിയണ്ട..
അമ്മമ്മച്ചി ആണെങ്കിൽ അവൾക്ക് ഇഷ്ടപെട്ടത് എല്ലാം ഉണ്ടാക്കി കൊടുക്കും…
അവിയലും സാമ്പാറും പച്ചടിയും തീയലും ഒക്കെ അവൾക്ക് ഉണ്ടാക്കി കൊടുക്കും അമ്മമ്മച്ചി..
മാത്തച്ചൻ ആണെങ്കിൽ അവർ ആരെങ്കിലും മരുമകൾക്ക് എന്തെങ്കിലും കുറവ് വരുത്തുന്നുണ്ടോ എന്ന് നോക്കി നടക്കുക ആണ്…
ചെറുപ്പം മുതൽ അനുഭവിച്ച എല്ലാ വിഷമങ്ങൾക്കും സങ്കടങ്ങൾക്കും ഒക്കെ ഉള്ള പ്രതിഫലം ഈശ്വരൻ അവൾക്ക് കൊടുത്തു എന്ന് അവൾക്ക് തോന്നി..
ഇനിയിം തന്നെ പരീക്ഷിക്കരുതേ എന്ന ഒറ്റ പ്രാർത്ഥന മാത്രമേ അവൾക്ക് ഒള്ളു..
അങ്ങനെ ഇരിക്കെ ഒരു ദിവസം കൊട്ടാരത്തിൽ വീട്ടിലേക്ക് ഒരു ഫോൺ കാൾ എത്തി..
റോഷൻ ആയിരുന്നു അത്…
ആന്മരിയക്ക് വിശേഷം ഉണ്ട് എന്ന സന്തോഷ വാർത്ത പറയാൻ ആയിരുന്നു…
ആന്മരിയ ആണെങ്കിൽ ആദ്യം വിളിച്ചത് നന്ദനയെ ആയിരുന്നു.
അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു..
“നന്ദു… നീ പറഞ്ഞത് പോലെ നടന്നു കെട്ടോ… “
“മ്മ്… ചിലവ് ഉണ്ട്… “
“ഓക്കേ
..നിനക്ക് എന്താണ് വേണ്ടത്… “
“എനിക്കോ.. എനിക്ക്……. എനിക്കൊന്നും വേണ്ട….. “
“നീ നല്ലവൾ ആണ് നന്ദു… നിന്റെ നല്ല മനസും പ്രാർത്ഥനയും എനിക്ക് എപ്പോളും വേണം… “
“തീർച്ചയായും…”
അങ്ങനെ അവരുടെ സംഭാഷണം നീണ്ടു പോയി..
അന്ന് ആ കുടുംബത്തിൽ എല്ലാവർക്കും സന്തോഷം നിറഞ്ഞ ദിവസം ആയിരുന്നു…
ഒരുപാട് നാളുകൾക്കു ശേഷം എല്ലാവരും ഒരുപാട് സന്തോഷത്തോടെ കിടന്നു..
നന്ദനയ്ക്ക് വിശേഷം ഉണ്ടെന്ന് അറിഞ്ഞിട്ടും ആന്മരിയയുടെ കാര്യത്തിൽ അവർക്ക് എല്ലാവർക്കും വിഷമം ആയിരുന്നു..
തലേദിവസം രാത്രിയിൽ കുറച്ചു ഉണക്കമുന്തിരി കുതിർക്കാൻ ഇട്ടു വയ്ക്കുക ആണ് ആൻസി..
കാലത്ത് അത് പിഴിഞ്ഞ് വെള്ളം എടുത്തു nandhunu കൊടുക്കും…
അമ്മമ്മച്ചിയുടെ ഓരോരോ ടിപ്പ് ആണ് അത് എല്ലാം..
കുഞ്ഞാണെങ്കിൽ വരുണിന്റ ശബ്ദം കേൾക്കുമ്പോ അനങ്ങാൻ തുടങ്ങും..
അതുവരെ ആൾ സൈലന്റ് ആണ്..
പക്ഷെ അവൻ വന്നു കഴിയുമ്പോൾ, അവന്റെ ഓരോരോ വാചകങ്ങൾ കേൾക്കുമ്പോൾ കുഞ്ഞുവാവ ഓരോ ഡാൻസ് ആണ് എന്ന് നന്ദു പറയും .
മാസങ്ങൾ പിന്നിട്ടു കൊണ്ട് ഇരിക്കുക ആണ്..
നന്ദുന് പ്രസവ തീയതി അടുത്ത് വരികയാണ്..
അതിന്റെതായ ആലസ്യം അവളുടെ
മുഖത്ത് ഉണ്ട്..
വയർ ഒക്കെ ഇടിഞ്ഞു താഴാൻ തുടങ്ങിയതായി അൻസിക്ക് തോന്നി.
ആൻസി ആണെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ട് പോകുവാൻ ഉള്ള സാധനം എല്ലാം നിറച്ചു ബാഗ് ഒരുക്കി വെച്ചിരിക്കുക ആണ്.
അമ്മമ്മച്ചിയും ആൻസിയും കൂടി മുണ്ടൊക്കെ അലക്കി നേരത്തെ എടുത്തു വെച്ച്. അതുപോലെ നന്ദനയ്ക്ക് ആവശ്യം ഉള്ള ഡ്രെസ്സ് ഒക്കെ മേടിച്ചു…
ഏത് സമയവും പുറപ്പെടണം എന്ന് അവർക്ക് അറിയാം..
വരുണിനും അതുപോലെ ചെറിയ പേടി തോന്നി.
അവൻ ആണെങ്കിൽ എസ്റ്റേറ്റിൽ പോകുമ്പോൾ ഒരു നൂറു ആവർത്തി അവളെ വിളിക്കും..
അവൾ കുഴപ്പമില്ല എന്ന് പറഞ്ഞാലും അവനു ടെൻഷൻ ആണ്.
എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്ന് മനസ് മന്ത്രിക്കുന്നതായി അവനു തോന്നി..
അവൻ മാതാവിന്റെ തിരു രൂപത്തിന് മുന്നിൽ മുട്ട് കുത്തി..
എന്റെ നന്ദുനെ നീ കാത്തൊണമേ മാതാവേ… അവൻ മുട്ടിപ്പായി അപേക്ഷിച്ചു..
അവനു സമാധാനം ഇല്ലാത്തത് പോലെ തോന്നി..
ഹോ എല്ലാ ഭർത്താക്കന്മാരും ഇങ്ങനെ ആണോ…. വല്ലാത്ത ഒരു സ്ഥിതി തന്നെ… അവൻ ഓർത്തു
ഒന്ന് കഴിഞ്ഞാൽ മതി എന്ന് അവനു തോന്നി
അവളുടെ നടപ്പ് കാണുമ്പോൾ അവനു സങ്കടം തോന്നി..
ഒരു ദിവസം വൈകുന്നേരം ആയി കാണും…
നല്ല മഴ ഉണ്ടായിരുന്നു..
എല്ലാവരും കട്ടൻ ചായ ഒക്കെ കുടിച്ചു ഇരിക്കുക ആണ്..
വരുൺ ആണെങ്കിൽ അന്ന് നേരത്തെ വന്നിരുന്നു..
നന്ദന യാണെങ്കിൽ ഒരു ഗ്ലാസ് ചായ കുടിച്ചിട്ട് റൂമിൽ ഇരിക്കുകയാണ്..അവൾക്ക് എന്തോ ഒരു വല്ലാഴിക പോലെ തോന്നി..
കുറച്ചു കഴിഞ്ഞതും അവളുടെ ഒരു നിലവിളി കേട്ടു..
വരുൺ ആൻസിയും ഓടിച്ചെന്നപ്പോൾ അവൾ തറയിൽ വീണു ബാത്റൂമിൽ കിടക്കുന്നു..
രക്തംവാർന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ്..
വരുൺ സമനില തെറ്റിയവനെപ്പോലെ അവളുടെ മുഖം കൈയിൽ എടുത്ത് അലറിവിളിച്ചു.
നന്ദനയുടെ മിഴികൾ അടഞ്ഞു പോകുകയാണ്..
“നന്ദു…. നന്ദു….. “അവൻ പൊട്ടിക്കരഞ്ഞു..
ഹോസ്പിറ്റലും, ഡോക്ടറും, നേഴ്സ്ഉം… ഒക്കെ ആയിട്ട് ആകെ ബഹളമയം ആണ് അന്തരീക്ഷം..
ആരൊക്കെയോ അകത്തേക്ക് ഓടുന്നുണ്..
കുറച്ചു കഴിഞ്ഞതും ഒരു ഡോക്ടർ ഇറങ്ങി വന്നു..
വരുണിന്റെ കൈയിൽ അയാൾ പിടിച്ചു..
“Am സോറി വരുൺ “
എല്ലാവരും അവനെ ആശ്വസിപ്പിക്കുന്നുണ്ട്…
പാവം…….. വരുൺ..
അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
“നന്ദു.. എന്നെ തനിച്ചാക്കി നീ പോകുക ആണോ….. nandhu…മോളെ…. “വെള്ളത്തുണിയിൽ പൊതിഞ്ഞ തന്റെ പ്രിയതമയെ പിടിച്ചു അവൾ കുലുക്കി..
തുടരും..
(ഹായ്. Frnds… നമ്മുടെ സ്റ്റോറി ഇവിടെ അവസാനിക്കാറായി kto….കട്ട സപ്പോർട്ട് വേണം… )
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
നിനക്കായ്
കാവ്യം
മേഘരാഗം
പ്രേയസി
ഓളങ്ങൾ
പരിണയം
മന്ദാരം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Achayante Pennu written by Ullas OS
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission