Skip to content

യാമം – ഭാഗം 5

yamam-novel

“അയ്യോ രക്ഷിക്കണേ മക്കളെ ഓടിവായോ….. “ത്രേസ്യാമ്മ ഒരു അലർച്ചയോടെ പുറകോട്ടു മറിഞ്ഞു വീണു.

ത്രേസ്യാമ്മയുടെ നിലവിളിക്കേട്ട് ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റ ജാസ്മിൻ ലൈറ്റ് ഇട്ടു.

മുറിയിൽ അമ്മച്ചിയെ കാണാനില്ല!!!

“അമ്മച്ചി… അമ്മച്ചി    എവിടെയാ…”

ജാസ്മിൻ മുറിതുറന്നു പുറത്തു വന്നു വിളിച്ചു ചോദിച്ചു.

പക്ഷെ മറുപടി വന്നില്ല.

ഇരുട്ടത് തപ്പിത്തടഞ്ഞു ചെന്നു ലൈറ്റ് ഇട്ടു ചുറ്റും നോക്കി.

അടുക്കളയിലേക്ക് കേറുന്ന വാതിൽക്കൽ ത്രേസ്യാമ്മ ബോധം കെട്ടു കിടക്കുന്നു!!

ജാസ്മിൻ ഓടിപോയി ത്രേസ്യമ്മയെ കുലിക്കി വിളിച്ചു

“അമ്മച്ചി….അമ്മച്ചി….. “

അനക്കമില്ലാത്തതിനാൽ ജാസ്മിൻ ഭയന്നുപോയി!!

ഓടി അടുക്കളയിൽ ചെന്നു തണുത്തവെള്ളവുമായി വന്നു.

ത്രേസ്യാമ്മയുടെ മുഖത്തേക്ക് കുറച്ചു തണുത്തവെള്ളം കുടഞ്ഞു.

കുറച്ചു സമയത്തിനുള്ളിൽ ത്രേസ്യാമ്മ കണ്ണുതുറന്നു ചാടിയെഴുനേറ്റു ചുറ്റും പകച്ചുനോക്കി!!

ജാസ്മിനെ തുറിച്ചു നോക്കി.

മങ്ങികത്തുന്ന ബുൽബിന്റെ വെളിച്ചത്തിൽ അവർ പകച്ചിരുന്നു.

“എന്തുപറ്റി അമ്മച്ചി രാത്രിയിൽ കോന്തയും ചൊല്ലി എന്റെകൂടെ കിടന്നുറങ്ങിയ അമ്മച്ചി എങ്ങനെയാ ഇവിടെ വന്നത്??”

ജാസ്മിൻ പേടിയോടെ ത്രേസ്യമ്മയെ നോക്കി

“എനിക്കറിയാൻ മേലന്റെ കർത്താവെ?? ഇതിനകത്തു എന്തൊക്കെയോ നടക്കുന്നുണ്ട് മക്കളെ….”

ത്രേസ്യാമ്മ ഭയത്തോടെ ചുറ്റും നോക്കി

അപ്പോഴേക്കും ജോമിനയും അങ്ങോട്ട്‌ വന്നു.

രാത്രിയായതിനാൽ പെണ്മക്കൾ പേടിക്കും എന്നോർത്ത് ത്രേസ്യാമ്മ ഒന്നും പറഞ്ഞില്ല.

“എന്താ അമ്മച്ചി ഇങ്ങനെ നോക്കുന്നത്, കാര്യം പറ അമ്മച്ചി….”

ജോമിന പറഞ്ഞു

“ഒന്നുമില്ലടി, പോയികിടന്നുറങ്ങു, നേരം വെളുക്കട്ടെ, എന്തെങ്കിലും പരിഹാരം ഉണ്ടാക്കാം….”

ത്രേസ്യാമ്മ പെണ്മക്കളെയും കൊണ്ട് മുറിക്കുള്ളിലേക്ക് പോയി.

ഇതേ സമയം അടുക്കളയിലെ മങ്ങിയ വെട്ടത്തിൽ ഒരു കരിവണ്ട് മൂളിപ്പറന്നു.

വലിയ മൂളിച്ചയോടെ അടുക്കളയിൽ കറങ്ങി നടന്നശേഷം എയർ ഹോളിലൂടെ പുറത്തെ ഇരുട്ടിലേക്കു പറന്നു.!!!

അതിന്റെ കണ്ണുകൾ ചുവന്നു തുടുത്തിരുന്നു.!!!

രണ്ടു കൊമ്പിൽ നിന്നും രക്തത്തുള്ളികൾ താഴേക്കു ഒഴുകികൊണ്ടിരുന്നു!!!

ഇരുളിൽ മറ്റൊരു ഇരുട്ടായി കരിവണ്ട് മൂളി പറന്നു.

പൊടുന്നനെ കരിവണ്ടിന്റെ വലിപ്പം കൂടിക്കൂടി വന്നു.

അതൊരു വലിയ കരിവണ്ടായി മാറി!!

ക്രെമേണ ഒരു കടവാവലായി വലിയ ചിറകുകൾ വിരിച്ചു ഇരുളിലൂടെ പാഞ്ഞു.

പള്ളിയുടെ സെമിതേരിക്ക് തെക്കുള്ള തെമ്മാടികുഴിയുടെ മുകളിൽ പോയിരുന്നു.

പെട്ടന്ന് കുഴിമാടം പൊട്ടികീറി, ചീഞ്ഞളിഞ്ഞ ഒരു സ്ത്രി രൂപം കുഴിയിൽ നിന്നും ഉയർന്നു വന്നു.!!

വാ തുറന്നപ്പോൾ അന്തരീക്ഷത്തിൽ ചീഞ്ഞളിഞ്ഞ മാംസഗന്ധം നിറഞ്ഞു.!!

രാത്രിയുടെ നിശബ്തതയിൽ ദുരൂഹതയുടെ ഏതോ കരങ്ങൾ ഇരകളെ തേടി ആരുടെയോ ആഞ്ജനുവർത്തിയെ പോലെ കാത്തുനിന്നു.

തോമ ഇതൊന്നുമറിയാതെ നല്ല ഉറക്കത്തിലായിരുന്നു.

എന്തോ ദുസ്വപ്നം കണ്ടു കണ്ണുതുറന്നു.

മങ്ങിയ നേർത്ത വെളിച്ചം മാത്രമാണ് മുറിയിൽ…

തണുത്ത വായു മുറിയിൽ തങ്ങി നിന്നു.

പതിയെ കറങ്ങുന്ന ഫാൻനിന്റെ ശബ്ദം തോമക്ക്  അരോചകമായി തോന്നി..

എന്തൊക്കെയോ അപകടങ്ങൾ അനർഥങ്ങൾ തങ്ങളെ മൂടി നിൽക്കുന്നതായി തോന്നി.

ചെറിയ ഒരു അനക്കം പോലും പേടിപ്പെടുത്തുന്ന അനുഭവങ്ങളായി

ഓരോന്നും ആലോചിച്ചു കിടക്ക കാൽചുവട്ടിൽ ആയി കാലിന്റെ തള്ളവിരലിൽ എന്തോ സ്പർശിക്കുന്നത് പോലെ!!

ഒട്ടിപിടിക്കുന്ന അനുഭവം!

മൂടിയിരുന്ന പുതപ്പ് മെല്ലെ മാറ്റി തല പൊന്തിച്ചു നോക്കിയ തോമ ഞെട്ടി.!!

അതാ  ഫാദർ ഫ്രാങ്ക്ലിന്റെ  തല തന്നെ നോക്കി ഇരുന്നു ചിരിക്കുന്നു!!

തലയുടെ മുറിഞ്ഞ ഭാഗത്തുനിന്നും ഒഴുകിയിറങ്ങുന്ന രക്തം കാലിൽ വന്നു വീഴുന്നു!!

അത് കാൽപാദം മൊത്തം നനച്ചു.

കണ്ണുകൾ തീനാളം പോലെ ജ്വലിക്കുന്നു…

വാ തുറന്നപ്പോൾ മുറിയിലാകെ ചീഞ്ഞ മാംസഗന്ധം!!

ചോരയുടെ മനംമടുപ്പിക്കുന്ന ഗന്ധവും…ത്രേസ്യമ്മയെയും  മകളെയും വിളിക്കണം എന്നുണ്ടെങ്കിലും ഒന്നിനും കഴിയുന്നില്ല

നാക്ക് കുഴഞ്ഞു പോകുന്നു

പെട്ടെന്ന് ഫാദർ ഫ്രാങ്ക്‌ളിന്റെ രക്തം ഇറ്റുവീഴുന്ന ശിരസ്സിൽ നിന്നും മുരൾച്ച പോലൊരു ശബ്ദം.

“തോമ  ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

ബാക്കിയുള്ള ഭാഗവും ഞാൻ തന്നെ പൂരിപ്പിക്കാം”””

ഫ്രാങ്ക്ലിന്റെ  തല തോമായെ  നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

” എപ്പോഴും ഇപ്പോഴും സ്തുതിയായിരിക്കട്ടെ”

അതും പറഞ്ഞ് ക്രൂരമായി പൊട്ടിച്ചിരിച്ചു

ആ തലയിലെ തുറന്ന വായിൽ നിന്നും ചോരപുരണ്ട നാക്കു പുറത്തേക്കു നീളാൻ തുടങ്ങി!!

നാക്ക് നീണ്ടുവന്നു തോമായുടെ മുഖത്ത് സ്പർശിച്ചു.!!

നാക്കിൽ  നിന്നും ചോരത്തുള്ളികൾ തോമായുടെ ചുണ്ടിലേക്ക് തുള്ളി തുള്ളി ആയി വീണു.!

അലറികരയാൻ തുടങ്ങിയ തോമായുടെ ചുണ്ടുകൾ ആരോ ബലമായി വലിച്ചു തുറന്ന പോലെ തുറന്നു.

നീണ്ട  നാക്ക് പതിയെ ഒരു കരിനാഗം ആയി തോമായുടെ വായിക്കുള്ളിലേക്ക് ഈഴഞ്ഞു കയറി.

തോമ കിടന്നു പിടഞ്ഞു!!

വയറിനുള്ളിൽ കടന്ന കരിനാഗം വലുതാക്കാൻ തുടങ്ങി.

അതോടൊപ്പം തോമയുടെ വയറു വീർക്കാൻ തുടങ്ങി.

വീർത്തു വീർത്തു വന്ന തോമയുടെ വയർ വലിയൊരു ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.

!!

രക്തവും അന്തരികവായവങ്ങളും നാലുപാടും ചിതറി!!

വല്ലാതൊന്നു പിടഞ്ഞശേഷം തോമയുടെ ശരീരം നിഛലമായി.

കീറിപോയ വയറിൽ നിന്നും ഒരു കരിനാഗം മെല്ലെ പുറത്തുവന്നു. അത് പുറത്തേക്കിഴഞ്ഞു.

വീടിനു പുറത്തിറങ്ങിയ കരിനാഗം പെട്ടന്ന് രൂപം മാറി ഒരു സ്ത്രി രൂപമായി മാറി!!

ആലിസിന്റെ രൂപം!!!

രണ്ടാഴ്ചമുൻപ് മരിച്ചുപോയ അതെ ആലീസ്!!!

മരക്കൊമ്പിൽ ഇരുന്നു മൂങ്ങകൾ മൂകരായി…

ഇരുളിന്റെ മറവിലേക്കു ഒഴുകി നീങ്ങുന്ന ആലീസിന്റെ ശരീരത്തിൽ മാംസങ്ങളും അഴുകികൊണ്ടിരുന്നു!!

വായുവിൽ ദുർഗന്ധം നിറഞ്ഞു..

പട്ടികൾ കൂട്ടമായി കാലൻ കൂവി!!!

%%%%%%%%%%%%%%%%%%%%%%%%%%

കിടന്നിട്ടും ഉറങ്ങാൻ എസ് ഐ മനോജിന് കഴിഞ്ഞില്ല

കണ്ണടച്ചാൽ ഫാദർ ഫ്രാങ്ക്‌ളിന്റെ തലയില്ലാത്ത രൂപം ഓർമയിൽ തെളിയുന്നു.

ഒരു ദിവസത്തെ അന്വേഷണം എങ്ങും എത്തിയില്ല…

ഫാദർ ഫ്രാങ്ക്‌ളിന്റെ ശവസംസ്കാരത്തിനു മുൻപ് തെളിവുകൾ ശേഖരിക്കണമെന്നാണ് മുകളിൽ നിന്നുള്ള ഉത്തരവ്.

വെട്ടിമാറ്റിയ തല ഇതുവരെ കണ്ടെത്തിയിട്ടുമില്ല…

തലയില്ലാത്ത ശവം എങ്ങനെ സംസ്കരിക്കും??

ഇത്രയും ക്രൂരമായ കൊലപാതകം ആദ്യമായാണ് കേൾക്കുന്നത്.

ആരാണ് അയാൾ??

എന്തിനു വേണ്ടി??

എങ്ങനെ??

ഇതിനുത്തരം കണ്ടെത്തിയെ തീരു

എന്തൊക്കെയോ ദുരൂഹത ഇതിനു പിന്നിലുണ്ട്

പെട്ടന്ന് മൊബൈൽ ഫോൺ ശബ്ധിച്ചു.

സമയം രാത്രി പന്ത്രണ്ടു മണി

ഈ നേരത്താരാണ്??

ഫോണിന്റെ അങ്ങേ തലക്കൽ ഭാര്യ രാധയാണ്..

“നീ എന്താ ഈ പാതിരാത്രി വിളിക്കുന്നത്‌, ഉറക്കമൊന്നും ഇല്ലെ??”

മനോജ്‌ ചോദിച്ചു

“ഭാര്യക്ക് ഭർത്താവിനെ വിളിക്കാൻ പ്രേത്യേക സമയം ഭരണഘടനയിൽ എഴുതി വച്ചിട്ടുണ്ടോ??? “

രാധ തിരിച്ചു ചോദിച്ചു.

“മനോജേട്ടൻ ഇപ്പോൾ എവിടെയാ… റൂമിലാനോ “

“അതെ, നീ എന്താ ഈ സമയത്തു, എന്തെങ്കിലും?? “

മനോജ്‌ ചോദിച്ചു

“ഒന്നുമില്ല ചേട്ടാ, മോൻ ഉറക്കത്തിൽ എന്തോ കണ്ടു പേടിച്ചു, എഴുനേറ്റു കരച്ചിൽ ആയിരുന്നു. അവന്റെ അച്ഛനെ കറുത്ത ഒരു രൂപം വന്നു പിടിച്ചുകൊണ്ടു പോയെന്നും പറഞ്ഞ കരച്ചിൽ.. അത്‌കൊണ്ടാ വിളിച്ചത്….”

മനോജ്‌ രാധ ദമ്പതികൾക്ക് ഒരു മോനാണ് ഉള്ളത്. മിഥു.

“നീ മോനു കൊടുത്തേ ഫോൺ….”

മനോജ്‌ പറഞ്ഞു

“അച്ഛേ….”മറുതലക്കൽ മോന്റെ ശബ്‌ദം

“എന്താ മോനെ കരയുന്നത്, അച്ഛക്കൊന്നുമില്ല, അച്ഛയെ ആരും പിടിച്ചുകൊണ്ടു പോയിട്ടൊന്നുമില്ല കേട്ടോ, മോൻ പോയി കിടന്നുറങ്ങിക്കോ…”

അതുകേട്ടപ്പോൾ മിഥു കരച്ചിൽ നിർത്തി.

“ശരി ചേട്ടാ…”

രാധ ഫോൺ കട്ട് ചെയ്തു.

ഇതേ സമയം കറുത്ത കോട്ട് ഇട്ട ഒരു മനുഷ്യരൂപം കറുത്ത പട്ടികളുടെ അകമ്പടിയോടെ രാധയുടെ വീടിന്റെ ഗേറ്റിനരുകിൽ എത്തി.

വീടിന്റെ ഗേറ്റിൽ പിടിച്ചു ആ രൂപം വീട്ടിലേക്കു നോക്കി നിന്നു.

തെളിഞ്ഞു നിന്ന ചദ്ര പ്രെഭ മങ്ങി!!

ഇതൊന്നുമറിയാതെ രാധയും മിഥുവും ഉറക്കത്തിലേക്കു വഴുതി വീണു…

                                   (തുടരും

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!