അന്നയുടെ വാക്കുകൾ കേട്ട് ഹിമയൊരു നിമിഷം ഒന്ന് പതറി..
ഇച്ഛൻ ഡിവോഴ്സ് ചെയ്യാമെന്ന് പറഞ്ഞോ..
ഹേയ് ഇച്ഛൻ ഒരിക്കലും അത് പറയില്ല..
ഇനിയിപ്പോൾ എന്നോട് ദേഷ്യം തോന്നിയെങ്ങാനും അങ്ങനെ പറഞ്ഞു കാണുമോ..
ഹിമയുടെ മനസ്സിൽ ചോദ്യങ്ങൾ ഓരോന്നും ഉയർന്നു വന്നു കൊണ്ടിരുന്നു..
അവൾ വാതിൽ തുറന്നു പുറത്തേക്ക് വന്നപ്പോഴേക്കും ഡെന്നിസും അന്നയും പോയി കഴിഞ്ഞിരുന്നു..
“”നിനക്കിപ്പോൾ സമാധാനം ആയോ.. നല്ലൊരു ജീവിതം നീയായിട്ട് ഇല്ലാതാക്കി..
ദേവികയുടെ വാക്കുകൾ കേട്ട് ഹിമ മൗനം പാലിച്ചു നിന്നു ..
“”മോളെ നീ ഈ ചെയ്യുന്നത് ഒരിക്കലും ശെരിയല്ല..
ഇത്ര വാശി കാണിക്കാൻ മാത്രം ഡേവിഡ് എന്ത് തെറ്റ് ചെയ്തു..
അവന്റെ സ്ഥാനത്ത് ഞാൻ ആണെങ്കിലും അതെ ചെയ്യൂ..
അതവൻ അനിയനെ അത്രക്ക് സ്നേഹിക്കുന്ന കൊണ്ടല്ലേ..
അതെന്താ നിനക്ക് മനസ്സിലാവാത്തത്….
ഹരി നേർത്ത സ്വരത്തിൽ പറഞ്ഞു..
“”അല്ല എനിക്ക് അറിയാൻ മേലാത്തത് കൊണ്ട് ചോദിക്കുവാണ്….
എന്ന് മുതലാണ് നിനക്ക് വിശാലിനോട് ഇത്ര സ്നേഹം തോന്നി തുടങ്ങിയത്…
അവൻ ചത്തതിന് എന്താടി നിനക്കിപ്പോൾ ഇത്ര പൊള്ളൽ..
ദേവിക ഒരൽപ്പം ദേഷ്യം കലർത്തി ഹിമയോട് ചോദിച്ചു..
“”രണ്ടും ഒന്ന് നിർത്തുന്നുണ്ടോ.. അയാൾ മരിച്ചതിന്റെ പേരിലാണ് ഞാൻ ഇറങ്ങി പോന്നതെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്….
ഹിമ അവർക്ക് നേരെ പൊട്ടി തെറിച്ചു കൊണ്ട് ചോദിച്ചു..
“”അതല്ലെങ്കിൽ പിന്നെന്താടി നിന്റെ പ്രശ്നം..
“”അതെനിക്ക് ഏട്ടത്തിയോട് പറയേണ്ട കാര്യമില്ല..
ഞാനെന്റെ കെട്ടിയോനോട് പറഞ്ഞോളാം..
എന്നും പറഞ്ഞു ഹിമ മുറിയിലേക്ക് കേറി പോയി..
ദേവികയും ഹരിയും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി..
കുറച്ചു സമയം കഴിഞ്ഞതും ഹിമ ബാഗും എടുത്തു തിരിച്ചിറങ്ങി വന്നു..
“”നീ ഇതെവിടെ പോവുന്നു..
ഹിമയെ തടഞ്ഞു നിർത്തിക്കൊണ്ട് ഹരി ചോദിച്ചു.
“”ഞാനെന്റെ കെട്ടിയോന്റെ അടുക്കലേക്ക് പോവുന്നു..
എന്നും പറഞ്ഞവൾ മുന്നോട്ടു നടക്കാൻ തുടങ്ങിയതും പെട്ടെന്നവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി..
മെല്ലെ അവൾ ഹരിയെ പിടിച്ചു കൊണ്ട് നിലത്തേക്ക് ഊർന്നു വീണു..
——————————————————————
“”ഡി നീ എന്ത് വർത്താനം ആണ് പറഞ്ഞത്..
ചേട്ടനെപ്പോഴാ നിന്നോട് ഡിവോഴ്സ് ചെയ്യുന്ന കാര്യം പറഞ്ഞത്..
യാത്രക്കിടെ ഡെന്നിസ് അന്നയോടായി ചോദിച്ചു..
“”എന്നോടൊന്നും പറഞ്ഞില്ല.. ഞാൻ വെറുതെ ഒരു നമ്പർ ഇട്ടതല്ലേ..
“”നമ്പറോ.. എന്തിന്..?
ഡെന്നിസിന്റെ മുഖത്ത് ആകാംഷ നിറഞ്ഞു..
“”എന്റെ ഡെന്നിച്ചാ.. നിങ്ങൾ ചേച്ചിയുടെ മുഖം ശ്രദ്ധിച്ചോ..
ആളാകെ കരഞ്ഞു തളർന്ന അവസ്ഥയിൽ ആണ്..
അത് മറ്റവൻ ചത്ത പ്രശ്നത്തിന്റെ പേരിലാണെന്ന് ഒന്നും എനിക്ക് തോന്നുന്നില്ല…..
അല്ലെങ്കിൽ തന്നെ അമ്മ പറഞ്ഞത് വെച്ച് ഒന്ന് ചിന്തിച്ചു നോക്കിക്കേ..
അത്രയും തന്നെ ദ്രോഹിച്ചിരുന്ന ഒരാൾക്ക് വേണ്ടി ചേച്ചി ഇങ്ങനെ കിടന്നു കരയുകയും വഴക്കിടുകയുമൊക്കെ ചെയ്യുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ..
“”പിന്നെ…. മനുഷ്യനെ വട്ടാക്കാതെ നീ എന്താണെന്നു വെച്ചാൽ ഒന്ന് തെളിച്ചു പറയടി..
“”ഓ എന്റെ മരങ്ങോടാ.. ഹിമേച്ചിയുടെ പ്രശ്നം എല്ലാവരും കൂടി ചേച്ചിയിൽ നിന്നും സത്യം മറച്ചു വെച്ചത് മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്…..
പ്രത്യേകിച്ചു ഡേവിയേട്ടൻ അങ്ങനെ ചെയ്തത് ചേച്ചിക്ക് സഹിക്കാൻ പറ്റിക്കാണില്ല..
അതിന്റെ ഒരു ദേഷ്യവും വാശിയുമൊക്കെയാണ് ഈ കാണിക്കുന്നത്..
അല്ലാതെ ഒന്നുമില്ല….
“”അതെങ്ങനെ നിനക്കറിയാം..
“”ഹഹഹ..ഒരു പെണ്ണിനെ മനസ്സിലാക്കാൻ മറ്റൊരു പെണ്ണിന് എളുപ്പം കഴിയും മോനെ….
നിങ്ങൾ നോക്കിക്കോ ഇന്നല്ലെങ്കിൽ നാളെ രാവിലെ തന്നെ ആള് നമ്മുടെ വീട്ടിൽ എത്തിയിരിക്കും..
അന്ന വിരൽ ഞൊടിച്ചു കൊണ്ട് പറഞ്ഞു..
“”ഉറപ്പാണോടി….
“”ഉറപ്പ്.. ഏട്ടനെ ചേച്ചി ഒരുപാട് സ്നേഹിക്കുന്നുണ്ട്….
അപ്പോൾ പിന്നെ ഭർത്താവ് തന്നിൽ നിന്നും ഇതുപോലെ ഒരു കാര്യം മറച്ചു പിടിച്ചു എന്നറിയുമ്പോൾ പെട്ടെന്ന് ഏതൊരു പെണ്ണും ഒന്ന് റിയാക്ട് ചെയ്യും..
ചേച്ചി അത് ഇങ്ങനെ ചെയ്തെന്ന് മാത്രം..
“”ഓ ഇപ്പോഴാണ് ഒന്ന് സമാധാനം ആയത്.. നീ പറയുമ്പോലെ തന്നെ ആയാൽ മതിയായിരുന്നു….
“”അല്ല മോനെ ദിനേശാ.. ഇനി നിങ്ങൾക്കും ഞാൻ അറിയാത്ത എന്തെങ്കിലും രഹസ്യങ്ങൾ വല്ലതും ഉണ്ടോ..
ഉണ്ടെങ്കിൽ ഇപ്പോൾ പറഞ്ഞോ..
“”ഹേയ്..എനിക്ക് അങ്ങനെ ഒരു രഹസ്യവും ഇല്ല..
“”ഇല്ലെങ്കിൽ നിങ്ങൾക്ക് കൊള്ളാം.. ചേച്ചി ചെയ്യുമ്പോലെ ഞാൻ ഇറങ്ങി പോവാനൊന്നും നിൽക്കില്ല..
നിങ്ങളുടെ തലമണ്ട അടിച്ചു ഞാൻ പൊട്ടിക്കത്തെ ഒള്ളൂ..
എന്നവൾ പറയുമ്പോൾ ഡെന്നിസിന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നു….
അവർ ചെത്തിമറ്റം തറവാട്ടിൽ എത്തുമ്പോൾ അവരെ കാത്ത് ടെൻഷനോടെ അമ്മ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു….
“”മക്കളെ നിങ്ങൾ പോയിട്ടെന്തായി..
അവളെന്ത് പറഞ്ഞു..
“”അമ്മ ടെൻഷൻ ആവണ്ട.. ചേച്ചി മിക്കവാറും ഇന്ന് അല്ലെങ്കിൽ നാളെ രാവിലെ വരും..
അന്നയാണ് മറുപടി പറഞ്ഞത്..
“”അവൾ അങ്ങനെ പറഞ്ഞോ മോളെ..
അവളുടെ പിണക്കം മാറിയോ..
അമ്മ അതിശയത്തോടെ ചോദിച്ചു..
“”മ്മ്മം എല്ലാം മാറിയമ്മേ..
“”എന്റെ മാതാവേ നീയെന്റെ പ്രാത്ഥന കേട്ടു..
എന്നും പറഞ്ഞു അമ്മ സന്തോഷത്തോടെ കുരിശ് വരച്ചു ..
എല്ലാം കേട്ട് നിശബ്ദനായി നിൽക്കുവാണ് ഡെന്നിസ്..
“”അമ്മേ ഡേവിയേട്ടൻ എന്തിയെ..?
“”അവൻ റൂമിലുണ്ട് മോളെ..
നിങ്ങളെ ചോദിച്ചിരുന്നു.. ഞാൻ പറഞ്ഞു കൂട്ടുകാരെ ആരെയോ കാണാൻ പോയതാണെന്ന്….
“”അതെന്തായാലും നന്നായമ്മേ..
“”മ്മ്മം നിങ്ങൾ കേറിവാ..
എന്നും പറഞ്ഞു അമ്മ അകത്തേക്കു നടന്നു..
“”ഡി നീ എന്ത് ഉദ്ദേശിച്ചാണ് ചേട്ടത്തി നാളെ വരുമെന്ന് പറഞ്ഞത്….?
പാവം അമ്മ അത് വിശ്വസിച്ചു..
ഇനി വരാതെ ഇരുന്നാൽ ഉള്ള അവസ്ഥ ഓർത്തു നോക്ക്..
ഡെന്നിസ് അന്നയോടായി ചോദിച്ചു..
“”ഒന്നും ഉണ്ടാവില്ല ഡെന്നിച്ച….
ചേച്ചി വരും..എനിക്ക് ഉറപ്പാണ്..
ചേച്ചി വരുമെന്ന് പറഞ്ഞപ്പോൾ അമ്മയുടെ മുഖത്തെ സന്തോഷം ഡെന്നിച്ചൻ കണ്ടില്ലേ..
ആ സന്തോഷം കാണാൻ വേണ്ടി തന്നെയാണ് ഞാൻ അത് പറഞ്ഞത്..
“”ഡി എന്നാലും….
“”ഒരു എന്നാലും ഇല്ല.. നിങ്ങൾ ധൈര്യമായി ഇരിക്ക് മനുഷ്യാ ഞാനല്ലേ പറയുന്നത് എല്ലാം ഓക്കേ ആവും..
എന്നും പറഞ്ഞു അന്ന അകത്തേക്ക് കേറി പോയി..
പിന്നാലെ ഡെന്നിസും….
ഡേവിഡ് വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു..
ഹിമയുടെ അസാന്നിധ്യം അവനെ ഭ്രാന്ത് പിടിപ്പിച്ചു തുടങ്ങിയിരുന്നു..
അവളെ നഷ്ടപ്പെടുന്നതിനെ കുറിച്ച് അവന് ⁿചിന്തിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല….
ഇനി എന്തൊക്ക സംഭവിച്ചാലും ശെരി നാളെ രാവിലെ തന്നെ അവളെ പോയി നേരിട്ട് കണ്ടു സംസാരിച്ചു എങ്ങനെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തിരികെ അവളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരണമെന്നു മനസ്സിൽ ഉറപ്പിച്ചു കൊണ്ടവൻ കിടന്നു..
ആ രാത്രിക്ക് വല്ലാത്ത ദൈര്‍ഘ്യം ഉള്ളത് പോലവന് തോന്നി..
ഇടക്കിടെ എഴുന്നേറ്റവൻ സമയം നോക്കും..
പിന്നെ നേരം പോവാത്ത ദേഷ്യത്തിൽ ഇടക്കിടെ ടെറസ്സിൽ പോയി നിന്ന് സിഗരറ്റും വലിച്ചു കൊണ്ടിരിക്കും..
അങ്ങനെ അങ്ങനെ ഒരുവിധം അവൻ നേരം വെളുപ്പിച്ചു..
രാവിലെ തന്നെ ഡേവിഡ് കുളിച്ചൊരുങ്ങി ഹിമയുടെ അടുത്തേക്ക് പോവാനായി താഴേക്ക് വന്നു..
“”ഹാ നീ രാവിലെ ഇതെങ്ങോട്ടാണ് മോനെ..
ഡേവിഡിനെ കണ്ടു കൊണ്ട് അമ്മ ചോദിച്ചു..
“”ഞാൻ ഒരിടം വരെ പോയിട്ട് വരാം അമ്മേ..
“”എന്നാൽ പിന്നെ കഴിച്ചിട്ട് പോടാ..
“”വേണ്ട.. പോവുന്ന വഴി സമയം പോലെ ഞാൻ കഴിച്ചോളാം..
എന്നും പറഞ്ഞു ഡേവിഡ് ഉമ്മറത്തേക്ക് വന്നതും മുറ്റത്തൊരു കാർ വന്നു നിന്നു..
ഡേവിഡും അവന് പിന്നാലെ വന്ന അമ്മയും രാവിലെ ഇത് ആരാണ് വന്നതെന്നുള്ള ആകാംഷയോടെ നോക്കി നിൽക്കെ കാറിന്റെ പിന്നിലെ ഡോർ തുറന്നു ഹിമ ഇറങ്ങി..
അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു..
ഹിമയെ കണ്ടതും അമ്മയുടെയും ഡേവിഡിന്റെയും മുഖത്ത് സന്തോഷത്തിന്റെ പൂത്തിരി കത്തി..
അവൾക്ക് പിന്നാലെ ഹരിയും ദേവികയും ഇറങ്ങി..
ഹിമയെ കണ്ടതും അമ്മ മോളെ എന്നും വിളിച്ചു ഓടി അവളുടെ അടുത്തെത്തി അവളുടെ നെറുകയിൽ ചുംബിച്ചു..
ആ ഒരു നിമിഷം ഇരുവരുടെയും മിഴികൾ മെല്ലെ ഈറനണിഞ്ഞു….
ഹിമ അമ്മയെ സ്നേഹത്തോടെ ഒന്ന് കെട്ടിപിടിച്ച ശേഷം ഡേവിഡിന് നേരെ നടന്നു ചെന്നു….
അപ്പോഴേക്കും ഡെന്നിസും അന്നയും കൂടി അകത്ത് നിന്നും ഇറങ്ങി ഉമ്മറത്തേക്ക് വന്നു..
“”രാവിലെ എങ്ങോട്ടാണ് വക്കീലിനെ കാണാൻ ആണോ..
ഡേവിഡിന്റെ മുഖത്ത് നോക്കി ഹിമ ദേഷ്യത്തോടെ ചോദിച്ചു..
“”വക്കീലിനെയോ.. എന്തിന്..?
“”ഓ നിങ്ങൾ ഇനി ഉരുണ്ടു കളിക്കണ്ട..
നിങ്ങളെന്നെ ഡിവോഴ്സ് ചെയ്യാൻ പോവാണെന്നു ഞാൻ അറിഞ്ഞു….
“”ഡിവോഴ്സോ..
ഡേവിഡ് ഒന്നും മനസ്സിലാവാതെ അന്തം വിട്ട് നിന്ന് ചോദിച്ചു..
“”അയ്യോടാ ഒന്നും അറിഞ്ഞൂടാ അല്ലേ..
അന്ന എന്നോടെല്ലാം പറഞ്ഞു..
അത് കേട്ട് ഡേവിഡ് അന്നയെ നോക്കുമ്പോൾ അവൾ ചിരി അടക്കാൻ പാട് പെടുന്നത് കണ്ടു..
“”ഓ ഇനി അവളെ നോക്കി പേടിപ്പിക്കാൻ നിൽക്കേണ്ട..
എന്നാലും നിങ്ങളുടെ മനസ്സിൽ എനിക്കിത്ര സ്ഥാനമേ ഉള്ളെന്ന് ഞാൻ അറിഞ്ഞില്ല..
ഞാൻ ഒന്ന് പിണങ്ങി പോയ ഉടനെ തന്നെ നിങ്ങൾക്ക് ഡിവോഴ്സ് വേണം അല്ലേ..
“””ഡി.. ഞാൻ..
“”മിണ്ടരുത് നിങ്ങൾ….
നിങ്ങളോട് കല്യാണത്തിന് മുൻപും ശേഷവും ഒക്കെ ഒരു നൂറാവർത്തി ഞാൻ ചോദിച്ചിട്ടില്ലേ എന്തുകൊണ്ട് എന്നെ ഇഷ്ടപ്പെട്ടു..
എന്റെ കാര്യങ്ങൾ എങ്ങനെ നിങ്ങൾക്ക് അറിയാം എന്നൊക്കെ….
അന്നൊക്കെ ഓരോന്ന് പറഞ്ഞു നിങ്ങൾ ഒഴിഞ്ഞു മാറി..
അന്നെന്റെ മനസ്സിൽ തോന്നിയ സംശയങ്ങളൊക്കെ വെറും തോന്നലാണെന്ന് കരുതിയാണ് ഞാൻ നിങ്ങളെ സ്നേഹിച്ചു തുടങ്ങിയത്..
അപ്പോഴാണ് ആ സുരേഷേട്ടൻ കാരണം അന്ന് നിങ്ങളുടെ നാവിൻ തുമ്പിൽ നിന്നും സത്യങ്ങൾ ഒക്കെ ഞാൻ അറിയുന്നത്….
അത് കേട്ടപ്പോൾ നിങ്ങൾക്ക് എന്നോട് തോന്നിയ സ്നേഹം വെറും സഹതാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും പുറത്താണെന്ന് എനിക്കൊരു നിമിഷം തോന്നിപ്പോയി..
അതാണ് ആ ദേഷ്യത്തിൽ ഞാൻ അന്ന് ഇറങ്ങി പോയത് ….
ആ ദേഷ്യം മാറി രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു ഞാൻ ഇങ്ങ് വരില്ലേ..
അന്നേരം അങ്ങേരുടെ ഒരു കോപ്പിലെ ഡിവോഴ്സ്..
പറ മനുഷ്യാ നിങ്ങൾക്ക് ഡിവോഴ്സ് വേണോ..
എനിക്ക് ഇപ്പോൾ അറിയണം..
ഡിവോഴ്സ് വേണോ പറ..
എന്നും പറഞ്ഞവളവന്റെ നെഞ്ചിൽ കൈ ചുരുട്ടി ഇടിച്ചു തുടങ്ങി..
“”ഹാ..ഡി പെണ്ണേ എനിക്ക് വേദനിക്കുന്നു..
“”ഹാ വേദനിക്കട്ടെ.. നിങ്ങൾക്ക് എന്നെ ഡിവോഴ്സ് ചെയ്യണമല്ലേ…
“”എന്റെ പൊന്നേടി..അവൾ വെറുതെ പറഞ്ഞതാണ് ..
ഡിവോഴ്സും കോപ്പും ഒന്നും ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ട് ഇല്ല..
അല്ലെങ്കിൽ തന്നെ എനിക്ക് അതിന് കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…
പോരാത്തതിന് ഞാൻ ഇപ്പോൾ ഒരുങ്ങി ഇറങ്ങിയത് തന്നെ നിന്നെ കൂട്ടി കൊണ്ട് വരാനാണ്..
“””പിന്നെ എന്തൊരു സ്നേഹം..
ഞാൻ ഇറങ്ങി പോയപ്പോൾ കൈയും കെട്ടി നോക്കി നിന്നതല്ലാതെ പോവണ്ട എന്നൊരു വാക്കെങ്കിലും നിങ്ങൾ പറഞ്ഞോ മനുഷ്യാ…..ഇല്ലല്ലോ..
“”ശ്ശെടാ ഇതിപ്പോൾ വാദി പ്രതിയായോ..
ഡേവിഡ് ചിരിച്ചു കൊണ്ട് പറഞ്ഞു..
“”കൂടുതൽ ഇളിക്കല്ലേ.. ഇങ്ങനെ ആണെങ്കിൽ മിക്കവാറും നിങ്ങളെ തട്ടി ഞാൻ പ്രതിയാവും….
നോക്കിക്കോ…..
എന്ന് പറഞ്ഞവൾ ഒരിടി അവനിട്ടു മെല്ലെ കൊടുത്തു..
“”ഹിമേച്ചി.. ഏട്ടൻ പറഞ്ഞത് സത്യമാണ്..
ചേച്ചിയെ വരുത്താൻ ഞാൻ ഇറക്കിയ ഒരു നമ്പർ ആണ് ഡിവോഴ്സ് മാറ്റർ..
അല്ലാതെ ഏട്ടൻ അത് അറിഞ്ഞിട്ട് പോലും ഇല്ല….
എന്ന് ചിരി അടക്കി പിടിച്ചു കൊണ്ട് അന്ന പറഞ്ഞു..
“”കേട്ടോ.. അവള് പറഞ്ഞത്..
എന്നിട്ട് പാവം എന്നെ വെറുതെ സംശയിച്ചു..
ഡേവിഡ് അത് പറയുമ്പോൾ ഹിമയുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു..
“”ഡേവിഡ് അളിയോ.. അളിയന്റെ ഭാര്യ മാത്രം അല്ല ഞങ്ങളും കൂടെ വന്നിട്ടുണ്ടേ..
ഒന്ന് മൈൻഡ് ചെയ്തേക്കണേ..
എന്ന് ഹരി ഉറക്കെ പറയുമ്പോൾ എല്ലാവരുടെയും മുഖത്തു ചിരി പടർന്നു..
“”ഈ രണ്ടിനെയും എത്രയും വേഗം ഇവിടുന്നു പറഞ്ഞു വിട്ടേക്കണം..
അന്നയെയും ഡെന്നിസിനെയും നോക്കി കൈ ചൂണ്ടി കൊണ്ട് ഹിമ പറഞ്ഞതും എല്ലാവരും ഒരു നിമിഷം സ്തംബ്ദരായി നിന്നു….
ചെറിയൊരു പരിഭ്രമം അവരുടെ എല്ലാം മുഖത്ത് പടർന്നു..
“”അതേ ആരും ടെൻഷനൊന്നും ആവണ്ട.. രണ്ടിനെയും ഹണിമൂണിനായി പറഞ്ഞു വിടണമെന്നാണ് ഞാൻ ഉദ്ദേശിച്ചത്….
എല്ലാവരുടെയും മുഖഭാവം കണ്ട് ചെറു ചിരിയോടെ ഹിമ പറഞ്ഞു..
“”ഹോ.. അങ്ങനെ ചേച്ചിക്ക് എങ്കിലും എന്നെ മനസ്സിലാക്കാൻ പറ്റിയല്ലോ..
ഹണിമൂണിന് പോവുന്ന കാര്യം ഞാൻ ഡെന്നിച്ചനോട് പറയാൻ ഇരുന്നതാണ്..
എന്നും പറഞ്ഞു അന്ന ഹിമക്ക് അരികിലേക്ക് വന്നു..
“”ആണോടി കാന്താരി.. നിനക്ക് ഒരു നുള്ളിന്റെ കുറവുണ്ട്..
എന്നും പറഞ്ഞു ഹിമ അവളുടെ ചെവിയിൽ ചെറുതായൊരു കിഴുക്ക് കൊടുത്തു….
“”അതേ എല്ലാവരും വന്ന കാലിൽ തന്നെ നിൽക്കാതെ അകത്തേക്ക് വാ..
അതും പറഞ്ഞു അമ്മ അകത്തേക്ക് നടന്നു….
ഡേവിഡ് ഹിമയെ ഒന്ന് നോക്കി.. അവരുടെ മിഴികൾ പരസ്പരം കൊരുത്തു….
ഇരുവരുടെയും മിഴികളിൽ സന്തോഷത്തിന്റെ നീർ തിളക്കം കണ്ടു..
“”എന്റെ ഇച്ഛാ.. ഞാൻ നിങ്ങളെ ഒക്കെ വേണ്ടാന്ന് വെച്ച് പോവുമെന്ന് തോന്നുന്നുണ്ടോ….
ഒരച്ഛന്റെയും അമ്മയുടെയും സ്നേഹവും വാത്സല്യവുമൊക്കെ ഞാൻ അനുഭവിച്ചത് ഇവിടെ നിന്നാണ്..
പിന്നെ എല്ലാത്തിനും ഉപരിയായി സ്നേഹം കൊണ്ടെനിക്കൊരു രണ്ടാം ജന്മം തന്നെ സമ്മാനിച്ച എന്റെ ഇച്ഛനെ വിട്ട് ഞാൻ എവിടേക്ക് പോവാനാണ് …..
എന്നവൾ പറയുമ്പോൾ ഡേവിഡിന്റെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു…
“”സോറി ഇച്ഛാ.. ഞാനെന്റെ ഇച്ഛനെ ഞാൻ ഒരുപാട് വേദനിപ്പിച്ചല്ലേ….
അത് പറഞ്ഞതും അവളുടെ മിഴിനീർ പൊടിഞ്ഞിരുന്നു….
പെട്ടെന്ന് അവനവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു അവളുടെ നെറുകയിൽ മെല്ലെ ചുംബിച്ചു…..
“”അതേ ഡേവിഡേ സന്തോഷപ്രകടനത്തിന്റെ ആവേശം ഒരുപാട് വേണ്ടാട്ടോ…..
അവളിപ്പോൾ തനിച്ചല്ല….
ഒരു കുഞ്ഞു ജീവൻ കൂടി അവളുടെ വയറ്റിൽ ഉണ്ടെന്ന് എന്ന് ദേവിക ഉറക്കെ പറയുമ്പോൾ ഡേവിഡിന്റെ മുഖത്തെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു….
സത്യമാണോ എന്ന മട്ടിൽ അവളവനെ നോക്കി..
“”അതേ ഇച്ഛാ.. ഇന്നലെ ഞാൻ തല കറങ്ങി ഒന്ന് വീണിരുന്നു..
ഹോസ്പിറ്റലിൽ ചെന്ന് കാണിച്ചപ്പോൾ ഡോക്ടർ പറഞ്ഞു പ്രെഗ്നന്റ് ആണെന്ന്..
നിറഞ്ഞു തൂവുന്ന പുഞ്ചിരിയോടെ അവളത് പറയുമ്പോൾ അവളുടെ നെറ്റിത്തടത്തിൽ അവൻ ചുംബനം കൊണ്ട് പൊതിഞ്ഞു….
പിന്നവളെ എല്ലാവരും കാൺകെ തന്നെ സന്തോഷം കൊണ്ടവൻ തന്റെ കൈകളിൽ പതിയെ കോരിയെടുത്തു..
“”അല്ല ഇച്ഛാ.. ഇച്ഛൻ ആഗ്രഹിച്ച പോലൊരു കാന്താരി പെണ്ണായോ ഞാനിപ്പോൾ….
കണ്ണുകളിൽ കുസൃതി നിറച്ചു കുറുമ്പോടെയവൾ ചോദിച്ചു..
“””ആയി..പക്ഷേ ഇതിപ്പോൾ കുറച്ചു എരിവ് കൂടി പോയോ എന്നൊരു സംശയം….
എന്നും പറഞ്ഞവൻ ചിരിക്കുമ്പോൾ അവളുടെ ചുണ്ടിലും ചിരി വിടർന്നു..
കണ്ടു നിന്നവരിലും അത് ചിരി പടർത്തി..
സ്നേഹം കൊണ്ട് സ്വർഗ്ഗം തീർത്ത ചെത്തിമറ്റം തറവാടിന്റെ പടി അവളെയും കൈയിലേറ്റിയവൻ കടക്കുമ്പോൾ അവരുടെ എല്ലാം സന്തോഷത്തിൽ പങ്ക് ചേർന്ന് കൊണ്ട് നിശബ്ദനായി അച്ഛന്റെ ആത്മാവും അവിടുണ്ടായിരുന്നു…..
അവർക്കനുഗ്രഹമേകി കൊണ്ട്…..
———————– *ശുഭം *————————-
വെറുപ്പിന്റെയും കുത്തിനോവിക്കലിന്റെയും ലോകത്ത് നിന്നും സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ലോകത്തേക്ക് ഹിമക്കൊരു രണ്ടാം ജന്മം തന്നെയാണ് ഡേവിഡ് സമ്മാനിച്ചത് …..
അവരുടെ ഈ പ്രണയമെന്നും ഇതുപോലെ ഒരു കുഞ്ഞരുവിയായി നിലക്കാതെ ഒഴുകി കൊണ്ടിരിക്കട്ടെ…..
നമുക്ക് ചുറ്റും പുറമെ ചിരിച്ചു ഉള്ളിൽ സങ്കടങ്ങളുടെ പെരുമഴ പെയ്യുന്ന നിരവധി ഹിമമാർ ഉണ്ടെന്നുള്ള സത്യം ചിലരുടെ ജീവിതത്തെ കുറിച്ച് കേട്ടറിഞ്ഞപ്പോൾ മനസ്സിലായി….
അവർക്കായി ഈ കുഞ്ഞു കഥ ഞാൻ സമർപ്പിക്കുന്നു..
സങ്കടങ്ങളെ സന്തോഷത്തിലേക്കുള്ള ചവിട്ട് പടികളാക്കി തീർത്തു നിങ്ങൾ മുന്നോട്ട് പോവുക….
നിങ്ങളുടെ സന്തോഷം നിങ്ങളുടെ കൈയിൽ തന്നെയാണ്….
—————————————————————-
ലൈക്കും കമന്റും നൽകി എന്നെ പ്രോത്സാഹിപ്പിച്ച ഓരോ വായനക്കാർക്കും ഹൃദയത്തിൽ തൊട്ടു നന്ദി പറയുന്നു…
കഥയെ കുറിച്ച് രണ്ടു വരിയെങ്കിലും അഭിപ്രായം കുറിക്കണേ ..
നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവുമെന്ന പ്രതീക്ഷയിൽ പുതിയ കഥയുമായി വൈകാതെ വീണ്ടും കാണാം …
(സ്നേഹപൂർവ്വം… ശിവ )
ശിവ യുടെ മറ്റു നോവലുകൾ
രണ്ടാം താലി
വൃന്ദാവനം
ശ്രീലക്ഷ്മി
ജാതകം
മിഴി
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Randam Janmam written by Shiva
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
പെട്ടെന്ന് എന്തോ തീർത്തത് പോലെ ഉള്ള ഫീലിംഗ്… കുറച്ചൂടെ എവിടെയൊക്കെയോ മിസ്സ് ആയപോലെ…
കൊള്ളാം നന്നായിട്ടുണ്ട്….താങ്കളുടെ മറ്റു കഥകളേക്കാൾ ഇത് സ്വല്പം നന്നായി ആസ്വദിച്ചു ❤️❤️❤️❤️
ഇനിയും നല്ല നല്ല കഥകളുമായി വരുക 🙌🏼🙌🏼🙌🏼
Adhyokke sherikkum dheshyam undayirunnu . Pinne pinne poyi ketto. Nalla kadha aayirunnu