Skip to content

രണ്ടാം ജന്മം – 13

randam janmam

“”ഇച്ചായാ..

നേർത്ത സ്വരത്തിൽ അവൾ വിളിച്ചു..

പെട്ടെന്ന് അവൻ മുഖം ഉയർത്തി അത്ഭുതത്തോടെ അവളെ നോക്കി..

ഹിമ മൃദുവായി പുഞ്ചിരിച്ചു..

ഹിമയിൽ നിന്നും താൻ കേൾക്കാൻ കൊതിച്ച വിളി..

ഒരു നിമിഷം ഡേവിഡ് കേട്ടത് സത്യമോ എന്നറിയാതെ അമ്പരന്ന് നോക്കി….

അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു നിന്നു..

അവളവന്റെ  നനഞ്ഞ കവിളത്തടങ്ങളിൽ ഇരു കൈകളും വെച്ചു അവന്റെ നെറ്റിത്തടത്തിൽ പതിയെ ചുംബിച്ചു..

നടന്നത് സ്വപ്നമോ യാഥാർഥ്യമോ എന്നറിയാതെ ഒരു നിമിഷം ഡേവിഡ് അന്തം വിട്ടിരുന്നു..

അവരുടെ മിഴികൾ തമ്മിലിടഞ്ഞു….

ആ നോട്ടത്തിൽ നിന്നും കണ്ണെടുക്കാൻ ഹിമക്കായില്ല..

അവന്റെ മിഴികളിൽ പ്രണയം തുളുമ്പി നിൽക്കുന്നു..

അതെന്റെ ഹൃദയത്തിന്റെ ആഴപ്പരപ്പിലേക്ക് ഊളിയിട്ട് ഇറങ്ങുകയാണ്..

എന്റെ ഹൃദയത്തിനുള്ളിലെ പ്രണയമവൻ കവർന്നെടുക്കുക ആണോ..

അതോ അവന്റെ ഉള്ളിലെ പ്രണയത്തെ എന്നിൽ നിറക്കുകയാണോ..

ഒന്നും മനസ്സിലാവാതെ കണ്ണ് ചിമ്മാൻ പോലും ആവാതെ ഞങ്ങൾ പരസ്പരം നോക്കി നിന്നു..

ഞങ്ങളുടെ കണ്ണുകൾ പരസ്പരം എന്തോ മൊഴിഞ്ഞു..

പ്രണയത്തെ കുറിച്ചാവുമോ..?

ആ നോട്ടം എന്റെ ഹൃദയ മിടിപ്പിന്റെ താളം തെറ്റിക്കുന്നുണ്ടോ..

ഈ നിമിഷം ഇങ്ങനെ തന്നെ തുടരുവാൻ കഴിഞ്ഞെങ്കിലെന്ന് എന്റെ മനസ്സ് കൊതിച്ചു പോയോ..

ഒന്നും മനസ്സിലാവുന്നില്ല…..

അറിയാൻ ആവാത്ത പറയാൻ ആവാത്ത എന്തൊക്കെയോ എനിക്ക് ചുറ്റും സംഭവിക്കുന്നു..

മഞ്ഞിന്റെ തണുപ്പൻ കൈകൾ പൊതിയുന്ന കുളിര് ഉള്ളിൽ നിറയുന്നു..

ഞങ്ങളുടെ നിശ്വാസങ്ങൾ മുറിയിലെ നിശബ്ദതയെ നോവിക്കുന്നു..

പരസ്പരം തമ്മിൽ ഇടഞ്ഞ കണ്ണുകൾ ഞങ്ങൾക്ക് ഇടയിലെ അകലം കുറച്ചു കൊണ്ട് വന്നു ..

ഡേവിഡ് മുട്ടു കുത്തി  അവളുടെ മുഖത്തിന്‌ നേരെ നിന്നു..

അവന്റെ നോട്ടം ചുവപ്പ് രാശി പടർന്നു വിറയാർന്ന എന്റെ ചുണ്ടുകളിൽ ആയിരുന്നു..

ഞാനറിയാതെ അവന്റെ ചുംബനത്തിനായി എന്റെ ചുണ്ടുകൾ കൊതി പൂണ്ടുവോ..

അവ വല്ലാതെ വിറക്കുന്നു..

ഹൃദയമിടിപ്പ് ഏറി വരുന്നു..

അവന്റെ ചുടു നിശ്വാസങ്ങൾ എന്റെ മുഖത്ത് തട്ടി..

പ്രണയത്തിന്റെ ചൂടതെന്നിൽ പകർന്നു..

എന്റെ മിഴികൾ കൂമ്പിയടഞ്ഞു..

പെട്ടെന്ന് അമ്മയുടെ വിളി  കാതുകളിൽ പതിച്ചതും ഞങ്ങൾ സമനില കൈവരിച്ചു..

പരസ്പരം പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഞങ്ങൾ അകന്നു മാറി..

ഒരുതരം വെപ്രാളമായിരുന്നു ഞങ്ങൾക്ക് അപ്പോൾ..

അമ്മയുടെ വിളി വീണ്ടും ഞങ്ങളെ തേടിയെത്തിയതും ഞങ്ങൾ താഴേക്ക് ചെന്നു..

ടേബിളിനു ചുറ്റും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ എന്തൊക്കെയോ സംസാരിച്ചവർ പൊട്ടി ചിരിച്ചു..

ഒന്നും കേട്ടിലെങ്കിലും വിഡ്ഢിയെ പോലെ അവർക്കൊപ്പം ഞാനും ചിരിച്ചു..

എന്റെ മനസ്സ് കടിഞ്ഞാണില്ലാത്ത പട്ടം പോലെ പാറി പറന്നു….

ഡേവിഡിലേക്ക് എന്റെ മിഴികൾ പതിഞ്ഞു..

ആ മുഖത്ത് നിന്നും കണ്ണെടുക്കുവാൻ എനിക്ക് കഴിഞ്ഞില്ല..

ഒരു സ്വപ്ന ലോകത്തെന്ന പോലെ പ്ലേറ്റിലെ ചോറിൽ വെറുതെ വിരലോടിച്ചു കൊണ്ടു ഞാൻ കണ്ണിമ ചിമ്മാതെ ഡേവിഡിനെ തന്നെ നോക്കി ഇരുന്നു..

“”ഹലോ ചേട്ടത്തിയെ ഇപ്പോഴും ഹണിമൂൺ ലോകത്താണോ..

സ്വപ്നം കാണുന്നത് നിർത്തി ഭക്ഷണം കഴിക്കാൻ നോക്ക്..

ഡെന്നിസിന്റെ ശബ്ദം ആണ് എന്നെ ആ സ്വപ്ന ലോകത്ത് നിന്നും ഉണർത്തിയത്..

എല്ലാവരുടെയും മുഖത്ത് ചിരി പരന്നിരിക്കുന്നു..

“”അതേ ചേട്ടത്തി വിരൽ കൊണ്ടു ഇന്ത്യയുടെ ഭൂപടം വരക്കുവായിരുന്നോ..

എന്റെ പ്ലേറ്റിലേക്ക് നോക്കി കൊണ്ടവൻ ചോദിച്ചു..

അപ്പോഴാണ് ഞാൻ പ്ലേറ്റിലേക്ക് നോക്കിയത്.

ചോറിൽ ഇടവഴികൾ പോലെ വിരൽ കൊണ്ട് കോറിയിട്ടിരിക്കുന്നു..

ചെറിയൊരു ചമ്മലോടെ ഞാൻ ഡേവിഡിനെ  പാളിയൊന്ന് നോക്കി..

ഒരു കുസൃതി ചിരി ആ ചുണ്ടുകളിൽ നിറഞ്ഞിരിക്കുന്നു..

“”അതേ നീ കൂടുതൽ അവളെ കളിയാക്കാൻ നിൽക്കേണ്ട..

ഇരുന്നു വാചകം അടിക്കാതെ കഴിക്കാൻ നോക്ക്..

ഡേവിഡ് ഡെന്നിസിനോടായി പറഞ്ഞു..

“”ഓ ഭാര്യയെ കളിയാക്കിയപ്പോൾ ഭർത്താവിന് നൊന്തു..

ഹാ ഇനി നമ്മൾ ഒന്നും പറയുന്നില്ലേ..

“”മോളെ നീ കഴിക്കാൻ നോക്ക് അവന്മാർ ഒരുമിച്ചു കഴിക്കാൻ ഇരുന്നാൽ ഇതൊക്ക പതിവാണ്..

ചുമ്മാ തോണ്ടി പിടിച്ചോണ്ട് ഇരിക്കും..

എന്നെ നോക്കി കൊണ്ടു അമ്മ പറഞ്ഞു..

ഞാൻ അമ്മയെ നോക്കി ചിരിച്ചു കൊണ്ടു  കുറച്ചു കഴിച്ചെന്നു വരുത്തി കൈ കഴുകാനായി എഴുന്നേറ്റു..

നേരെ പാത്രം കൊണ്ട് ചെന്ന് അടുക്കളയിൽ വെച്ച് കൈയും മുഖവും കഴുകി വന്നു നല്ല യാത്രാ ക്ഷീണം എന്നും പറഞ്ഞു റൂമിലേക്ക് വെച്ചു പിടിച്ചു..

ഇനി കൂടുതൽ ചമ്മാൻ നിൽക്കേണ്ട എന്ന് കരുതിയുള്ള ഓട്ടമായിരുന്നു അത്..

റൂമിൽ എത്തിയതും എന്റെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടു..

ഞാൻ അതെടുത്തു നോക്കി..

ദേവേട്ടത്തി ആണ്..

ഇതെന്താ പതിവില്ലാതെ ഈ നേരത്തൊരു വിളി..

ഇനി ഏട്ടനെന്തെങ്കിലും..

ഒരൽപ്പം പരിഭ്രമത്തോടെ ഞാൻ കോൾ അറ്റൻഡ് ചെയ്തു..

“”ഹലോ..ഹിമേ നീ ഹണി മൂൺ ഒക്കെ പോയെന്ന് അറിഞ്ഞു വീട്ടിൽ എത്തിയോടി ..?

“”എത്തി ഏട്ടത്തി.. വന്നിട്ട് കുറച്ചു നേരമായി..

“”എന്തായാലും നീ അവിടെ ചെന്ന് കേറിയതിന്റെ ലക്ഷണം ഇപ്പോൾ കണ്ട് തുടങ്ങിയിട്ടുണ്ട്..

ഡേവിഡിന്റെ ആ അനിയൻ ചെക്കന് എന്തോ ആക്‌സിഡന്റ് ആയി എന്നറിഞ്ഞു..ഞാൻ ഇതൊക്ക പ്രതീക്ഷിച്ചത് ആണ്..

നീ ഇരിക്കുന്നിടം മുടിയും..

അത്രക്ക് ഉണ്ടല്ലോ ജാതക ദോഷം..

ഇനി ആ ഡേവിഡിന് എന്തൊക്ക നടക്കുമെന്ന് കണ്ടറിയാം..

എന്തായാലും അതിന് മുൻപ് നീ കുറച്ചു സ്വത്തൊക്കെ നിന്റെ പേരിൽ ആക്കിയെടുക്കാൻ നോക്ക്..

അല്ലെങ്കിൽ പിന്നെ തെണ്ടി നടക്കേണ്ടി വരും ..

അതുവരെ തോന്നിയ സന്തോഷമെല്ലാം ഒരൊറ്റ നിമിഷം കൊണ്ടു ഇല്ലാതാക്കാൻ ദേവേട്ടത്തിയുടെ വാക്കുകൾക്ക് കഴിഞ്ഞു..

“”എന്നെ ഇങ്ങനെ കുത്തിനോവിക്കുന്നത് കൊണ്ടു എന്ത് സുഖമാണ് ഏട്ടത്തിക്ക് കിട്ടുന്നത് ..?

സങ്കടം സഹിക്ക വയ്യാതെ ഞാൻ ചോദിച്ചു..

“”ആഹാ ഒരു നല്ല കാര്യം പറയുമ്പോൾ എനിക്കായോ കുറ്റം..

നിന്റെ ഭാവി ഓർത്തു പറഞ്ഞതാണ് ഞാൻ ..

നിനക്കിഷ്ടമായില്ലെങ്കിൽ ഞാൻ ഇനി ഒന്നും പറയുന്നില്ലേ എന്നും പറഞ്ഞു ദേവിക കോൾ കട്ട്‌ ആക്കി..

ഏട്ടത്തിയുടെ വാക്കുകൾ ഹിമയുടെ ഹൃദയത്തെ തുളച്ചു കേറി..

ഞാൻ ഇരിക്കുന്നിടം മുടിയുമത്രേ..

എന്റെ ജാതകദോഷം കൊണ്ടു ഇവിടുള്ളവർക്ക് ആപത്തു വരുമത്രേ..

ഒന്ന് സന്തോഷിക്കുമ്പോളേക്കും അതില്ലാതാക്കാൻ എന്തിനാ മഹാദേവാ നീ ശ്രമിക്കുന്നത്….

നിന്നോട് ഞാൻ എന്ത്‌ തെറ്റാണ് ചെയ്തത്….

വാക്കുകൾ കൊണ്ട് മുറിവേറ്റ അവളുടെ മനസ്സിൽ നിന്നും ചോദ്യങ്ങൾ ഉയർന്നു വന്നു..

സന്തോഷം അലയടിച്ച മുഖം സങ്കടത്തിന് വഴിമാറി..

“”എന്റെ മഹാദേവാ  ഈ ജീവിതത്തിൽ എനിക്ക് നീ സന്തോഷം വിധിച്ചിട്ടില്ലേ..

എന്തിനാണ് എന്നെ എപ്പോഴും ഇങ്ങനെ വേദനിപ്പിക്കുന്നത്..

അവളുടെ മിഴികൾ ഈറനണിഞ്ഞു..

മനസ്സ് പിടഞ്ഞു..

വിഷാദം നിറഞ്ഞ ചുണ്ടുകൾ  തമ്മിൽ വേർപ്പെട്ടു..

അവളുടെ കവിൾത്തടങ്ങളിലൂടെ കണ്ണീർ തുള്ളികൾ നിയന്ത്രിക്കാനാവാത്ത വിധം ഒരു കുഞ്ഞരുവി പോലെ ഒഴുകി തുടങ്ങി..

അവൾ തലയിണയിലേക്ക് മുഖം പൂഴ്ത്തി കിടന്നു..

നോവിന്റെ ഉപ്പു കലർന്ന അവളുടെ കണ്ണീരിൽ തലയിണ നനഞ്ഞു കുതിരാൻ തുടങ്ങി..

മുറിയാകെ അവളുടെ തേങ്ങൽ ശബ്ദം അലയടിച്ചു..

പെട്ടെന്ന് ഒരു കാൽ പെരുമാറ്റം കേട്ടു.. പിന്നാലെ ഡോർ അടയുന്ന ശബ്ദവും..

ഡേവിഡ് വന്നിരിക്കുന്നു..

അവൾ തന്റെ തേങ്ങൽ അടക്കി പിടിച്ചു അങ്ങനെ തന്നെ കിടന്നു..

“”എന്താടോ എന്തുപറ്റി.. താനെന്താ ഇങ്ങനെ കിടക്കുന്നത്..?

“”ഒന്നുമില്ല.. നല്ല തലവേദന ലൈറ്റ് ഒന്ന് കെടുത്തുമോ..?

അവന് മുഖം കൊടുക്കാതെ ഞാൻ ചോദിച്ചു..

“”തലവേദനയോ.. പനിക്കുന്നുണ്ടോ..

വെപ്രാളത്തോടെ അവളുടെ അരികിൽ വന്നിരുന്നു കൊണ്ടവൻ ചോദിച്ചു..

“”ഹേയ് കുഴപ്പമില്ല..

നേർത്ത സ്വരത്തിൽ ഞാൻ മറുപടി പറഞ്ഞു..

“”താൻ എന്റെ മുഖത്തേക്ക് ഒന്ന് നോക്കിക്കേ..

എന്നും പറഞ്ഞു കമിഴ്ന്നു കിടന്നിരുന്ന അവളുടെ തലമുടിയിൽ തലോടി കൊണ്ടവൻ പറഞ്ഞു..

അവൾ മടി കാണിക്കുന്നത് കണ്ടവൻ  ഒന്നൂടി ആവർത്തിച്ചു പറഞ്ഞതും അവൾ അവന് നേരെ മലർന്നു കിടന്നു..

കരഞ്ഞു കലങ്ങിയ കണ്ണുകളാൽ ദയനീയതയോടെ അവളവനെ നോക്കി..

“”താൻ എന്തിനാ കരഞ്ഞത്..? എന്താടോ എന്തുപറ്റി..?

“”ഒന്നുമില്ല..

“”എന്നോട് കള്ളം പറയണ്ട താൻ കാര്യം പറ..

ഞാൻ പതിയെ എഴുന്നേറ്റു ചാരിയിരുന്നു..

ഡേവിഡിനോട് എല്ലാം തുറന്നു പറയാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു..

“”അത്.. അത്..

എന്റെ വാക്കുകൾക്ക് ഇടയിൽ ഒരു വിറയൽ അനുഭവപ്പെട്ടു..

എന്റെ അവസ്ഥ മനസ്സിലാക്കി എന്നോണം എന്റെ തോളുകളിൽ ഡേവിഡ് കൈകൾ വെച്ചു ആശ്വാസ വാക്കുകൾ മൊഴിഞ്ഞു കൊണ്ടു കാര്യം പറയാൻ വീണ്ടും ആവശ്യപ്പെട്ടു…..

“”അതുപിന്നെ ഇച്ചായാ ദേവേട്ടത്തി എന്നെ ഇപ്പോൾ വിളിച്ചിരുന്നു..

നമ്മുടെ ഡെന്നിസിന് അപകടം പറ്റിയത് എന്റെ ജാതകദോഷം കൊണ്ടാണത്ര..

ഞാൻ കാരണം ഈ കുടുംബം നശിക്കുമത്രേ..

അത്രയേറെ ശാപം പിടിച്ച ജന്മം ആണെന്റെ എന്ന് കൂടി ഏട്ടത്തി കൂട്ടി ചേർത്തു പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല..

എന്നും പറഞ്ഞു ഞാൻ പൊട്ടി കരഞ്ഞു….

എന്റെ ജീവിതത്തിൽ ഒരിക്കലും സന്തോഷം എന്നൊന്ന്  ഉണ്ടാവില്ല..

ഈശ്വരന്മാർ എന്നെ അതിന് സമ്മതിക്കില്ല..

ഏട്ടത്തി പറഞ്ഞത് പോലെ ശാപം പിടിച്ച ജന്മം തന്നെ ആണെന്റെ..

മരിക്കാൻ  ആഗ്രഹിച്ച ഒരുപാട് നിമിഷങ്ങളുണ്ട്..

പക്ഷേ നിങ്ങളുടെ ഒക്കെ സ്നേഹം കാണുമ്പോൾ നിങ്ങൾക്കൊപ്പം ജീവിക്കാൻ കൊതി തോന്നുന്നുണ്ട്..

എന്നാലും വേണ്ട ഞാൻ കാരണം നിങ്ങൾക്ക് ആർക്കും ഒന്നും വരാൻ പാടില്ല..

ഞാൻ ഇവിടുന്നു പോവുന്നത് തന്നെ ആണ് നല്ലത്..

ഇടറിയ ശബ്ദത്തിൽ നിറഞ്ഞൊഴുകുന്ന കണ്ണീരോടെ അവൾ പറഞ്ഞു..

അത് കേട്ടതും ഡേവിഡിന്റെ മിഴികളും നിറഞ്ഞു..

“”എങ്ങോട്ട് പോവാൻ..? ഒരിടത്തും പോവാൻ ഞാൻ സമ്മതിക്കില്ല..

നിന്റെ കഴുത്തിൽ ഞാൻ കെട്ടിയ ഈ താലി ഉള്ളിടത്തോളം എന്റെ ഭാര്യയായി ഈ വീട്ടിൽ നീ ഉണ്ടാവും..

നിന്നെ അങ്ങനെ വിട്ടു കളയാൻ എനിക്ക് ഉദ്ദേശമില്ല..

പിന്നെ ഈ ജാതക ദോഷത്തിലും മണ്ണാംങ്കട്ടയിലും  ഒന്നും എനിക്കൊരു വിശ്വാസവുമില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടില്ലേ..

ഡെന്നിസിന് അപകടം ഉണ്ടായത് എങ്ങനെ ആണെന്ന് നിനക്ക്  അറിയാമല്ലോ..

പിന്നെ എന്തിനാടോ ഈ അന്ധവിശ്വാസവും കോപ്പുമൊക്കെ കെട്ടിപിടിച്ചോണ്ട് നടക്കുന്നത്..

“”അതല്ല ഇച്ചായാ..ഞാൻ..

“”ഏതല്ല..ദേ പെണ്ണേ ആരെങ്കിലും എന്തെങ്കിലും മണ്ടത്തരം പറയുന്നത് കേട്ട് ഇനി മോങ്ങിക്കൊണ്ട്  ഇരുന്നാൽ ഉണ്ടല്ലോ നല്ല കീറു വാങ്ങും നീ..

ഒന്നുമില്ലെങ്കിലും എന്റെ കെട്ടിയോൾ അല്ലേടി നീ അതിന്റെ തന്റേടം കാണിച്ചൂടെ..

ഇനി ആരൊക്ക എന്തൊക്ക പറഞ്ഞാലും ശെരി..

എന്തൊക്ക നടന്നാലും ശെരി നിന്നെ ഞാൻ തനിച്ചാക്കില്ല ..

എന്റെ നെഞ്ചോടു ഇങ്ങനെ അങ്ങു ചേർത്ത്  പിടിക്കും എന്നും പറഞ്ഞു ഡേവിഡ് എന്നെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു…..

എന്റെ കരങ്ങൾ ഡേവിഡിനെ വരിഞ്ഞു മുറുക്കി..

ആ മാറിലേക്ക് ഞാൻ മുഖം പൂഴ്ത്തി..

എന്റെ കണ്ണുനീർ രോമാവൃതമായ ആ മാറിനെ നനച്ചു കൊണ്ടു ചെറു പുഴയായി ഒഴുകി..

എന്റെ നെറുകയിൽ ഇച്ചായന്റെ നനുത്ത ചുണ്ടുകൾ ചുംബനം കൊണ്ടു പൊതിഞ്ഞു….

അതുവരെ തോന്നിയ സങ്കടമെല്ലാം ഒരുനിമിഷം കൊണ്ടു എങ്ങോ പോയി മറഞ്ഞത് പോലെ ഹിമക്ക് തോന്നി..

അവന്റെ വാക്കുകളും ചുംബനവും അവളുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നു..

“”നീ എന്റെയാണ് എന്റേത് മാത്രം..

ഒരിക്കലും നിന്നെ വിട്ടു പിരിയാൻ എനിക്കാവില്ല..

കാരണം എന്റെ ഹൃദയത്തിൽ പ്രണയമെന്ന് ഞാൻ കോറിയിട്ട പേര് നിന്റേതാണ് അതിനി മായ്ച്ചു കളയാൻ മരണത്തിനല്ലാതെ മറ്റൊന്നിനും കഴിയില്ല..

എന്നവളുടെ  കാതോരം അവൻ മൊഴിയുമ്പോൾ  അവളുടെ കണ്ണുകളിൽ  സന്തോഷത്തിന്റെ നീർതിളക്കം കാണാമായിരുന്നു..

മുഖത്തോട് മുഖം അവർ നോക്കി..

അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു..

ഹൃദയമിടിപ്പിന് വേഗതയേറി..

ജനലഴികളിൽ കൂടി അകത്തേക്ക് വന്ന തണുത്ത കാറ്റ് അവരെ തഴുകി കൊണ്ടിരുന്നു..

അവന്റെ കൈകൾ രണ്ടും അവളുടെ കവിളുകളിൽ അമർന്നു..

പുറത്ത് മഴ ചാറി തുടങ്ങി..

പതിയെ ഹിമയുടെ വിറയാർന്ന ചുണ്ടുകളിൽ അവന്റെ ചുണ്ടുകൾ അമർന്നു..

നിമിഷങ്ങൾ പോവുന്നതറിയാതെ വേർപെടുവാനാവാതെ ചുണ്ടുകൾ പരസ്പരം ഇണചേർന്നു കൊണ്ടിരുന്നു..

ചെറു ചാറ്റലായി തുടങ്ങിയ മഴ പതിയെ ഭ്രാന്തമായൊരു ആവേശത്തോടെ മണ്ണിനെ ചുംബിക്കുമ്പോൾ ഡേവിഡിന്റെ ചുംബനങ്ങളിൽ ഹിമ സ്വയം മറന്നു തുടങ്ങിയിരുന്നു..

പ്രണയാർദ്രമായ അവരുടെ മനസ്സിനെ വികാരങ്ങൾ തൊട്ടുണർത്തി..

പതിയെ പതിയെ അവളുടെ ശരീരത്തിലേക്ക് അവൻ പടർന്നു കയറി..

ഇണ നാഗങ്ങളെ പോലെ രണ്ട് നഗ്ന ശരീരങ്ങൾ പരസ്പരം ചുറ്റി വരിഞ്ഞു..

തന്റെ വസ്ത്രങ്ങൾ ശരീരത്തിൽ നിന്നും വേർപെടുന്നത് അറിഞ്ഞിട്ടും തടയാനാവാത്ത വിധം അവൾ മനസ്സ് കൊണ്ടു ദുർബല ആയി തീർന്നിരുന്നു

അവളുടെ മനോഹരമായ ശരീരത്തിൽ

അവൻ ചുണ്ടുകൾ കൊണ്ട് ചിത്രം വരച്ചു….

ഏതോ മായിക ലോകത്തെന്ന പോലെ സ്വയം മറന്നവൾ കിടന്നു..

ഇതുവരെ അനുഭവിക്കാത്ത വികാരങ്ങൾ അവളെ കീഴ്പ്പെടുത്തി..

പ്രണയവും കാമവും ഇഴചേർന്നു അവരെ പൊതിഞ്ഞു..

മഴയുടെ കുളിരിലും അവരുടെ ശരീരങ്ങളിൽ നിന്നും വിയർപ്പ് പൊടിഞ്ഞു..

അവരുടെ നിശ്വാസങ്ങൾ മുറിയിലെ നിശബ്ദതയെ കീറി മുറിച്ചു..

ഇരുളിൽ ചലിക്കുന്ന രണ്ടു നിഴൽ രൂപങ്ങളെ ജനൽ പാളികളിൽ പറ്റിയിരുന്ന മഴത്തുള്ളികൾ അത്ഭുതത്തോടെ നോക്കി..

അവന്റെ പുറത്ത് അവളുടെ നഖങ്ങൾ ചെറുതായി ആഴ്‌നിറങ്ങി..

ഒടുവിൽ ഒരു കിതപ്പോടെ അവൻ അവളിൽ നിന്നും വേർപ്പെട്ടു കിടന്നു..

പിന്നെ പതിയെ തന്റെ ഇടം കൈയാൽ അവളെ തന്റെ മാറിലേക്ക് ചേർത്തു പിടിച്ചു..

അവന്റെ മാറിലെ രോമകാടുകളിലേക്ക് അവൾ മുഖം പൂഴ്ത്തി കിടന്നു..

ഒരു നിമിഷം വിശാലുമൊത്തുള്ള ജീവിതം അവളുടെ മനസ്സിലേക്ക് ഓടിയെത്തി..

അന്ന് തന്റെ മനസ്സിനേറ്റ മുറിപ്പാട് കൊണ്ട് താൻ അറപ്പോടെയും വെറുപ്പോടെയും കണ്ടിരുന്ന കാര്യമാണ് ഇന്ന് താൻ പോലും അറിയാത്ത വിധം സംഭവിച്ചു പോയത്….

പ്രണയത്തിന് ഇത്രമേൽ ശക്തിയുണ്ടോ..

ഈ പ്രണയത്തിന് മുന്നിൽ ഞാനെത്ര ദുർബലയാണ്..

നടന്ന കാര്യങ്ങൾ ഓർത്തപ്പോൾ എന്റെ കവിളുകളിൽ നാണത്തിന്റെ ചെന്താമര പൂക്കൾ വിടർന്നു..

മെല്ലെ മുഖം ഉയർത്തി ഞാൻ നോക്കി..

ഇച്ചായൻ ഉറക്കത്തിലേക്ക് വഴുതി വീണിരിക്കുന്നു..

ഉറക്കത്തിലും മായാത്തൊരു പുഞ്ചിരി ആ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു..

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Janmam written by Shiva

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!