“പെണ്ണേ നീ എന്നെയും ഒരിക്കൽ മറക്കുമോ ..?”
“ആര്യേട്ടനെ മറന്നാൽ പിന്നെ ഇതൾ ഇല്ല ..”
അവന്റെ ഉള്ളിൽ ഇതളിന്റെ ഓർമകളുടെ വേലിയേറ്റം സൃഷ്ടിക്കപ്പെടുക ആയിരുന്നു … ഒരു നോവോടെ അല്ലാതെ അവളെ ഓർക്കാൻ അവന് ആകുമായിരുന്നില്ല ..
ദിയ യുടെ ഉള്ളിലും അപ്പോഴേക്കും ദിയ ഒരു നോവായി മാറിയിരുന്നു …
- •••••••••••••••••••
രണ്ട് ദിവസം കൂടി ധ്യാമി ക്ക് ഹോസ്പിറ്റലിൽ തുടരേണ്ടി വന്നു … അന്ന് രാത്രിക്ക് ശേഷം ഒരിക്കൽ പോലും ദിയ ആര്യനെ ധ്യാമിയുടെ കാര്യം പറഞ്ഞു ബുദ്ധിമുട്ടിച്ചില്ല … വീട്ടിൽ എത്തിയ ശേഷവും ധ്യാമി ആര്യന്റെ കാര്യം പറഞ്ഞാൽ ദിയ അപ്പോഴേക്കും വിഷയം മാറ്റുമായിരുന്നു …
“ദിയ ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ …?”
കുളത്തിലേക്ക് കാലും നീട്ടി ഇരുന്ന ദിയയെ നോക്കി ധ്യാമി ചോദിച്ചു …
“എന്താടി ചേച്ചി …?”
അവൾ ധ്യാമിയെ നോക്കി പുരികക്കൊടി ഉയർത്തി കൊണ്ട് ചോദിച്ചു ..
“അന്ന് ഞാൻ ഹോസ്പിറ്റലിൽ നിന്നു വന്ന ശേഷം ഒരിക്കൽ പോലും നീ ആര്യേട്ടന്റെ കാര്യം എന്നോട് സംസാരിച്ചിട്ടില്ല … ഞാൻ പറഞ്ഞ് തുടങ്ങിയാൽ നീ ഒഴിഞ്ഞ് മാറും അത് എന്താ …?”
ധ്യാമി അത് ചോദിച്ചപ്പോൾ ദിയ അവളുടെ കണ്ണുകളിൽ നിന്നും നോട്ടം മാറ്റി …
“അത് … പിന്നെ … നീ അല്ലേ പറഞ്ഞേ ആര്യേട്ടന് …”
ദിയ എന്താ പറയേണ്ടത് എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു …
“ഇങ്ങോട്ട് നോക്ക് ദിയ , നീ സത്യം പറ എന്താ കാര്യം …?”
ധ്യാമി ദിയയുടെ മുഖം തനിക്ക് നേരെ പിടിച്ചു കൊണ്ട് ചോദിച്ചു .. പക്ഷേ ദിയ മറുപടി പറയാതെ എഴുന്നേറ്റ് പോകാൻ തുടങ്ങി …
“നീ പൊയ്ക്കോ എന്റെ സങ്കടം ഇപ്പോൾ എന്റേത് മാത്രം ആണല്ലോ …”
ധ്യാമി പതിഞ്ഞ സ്വരത്തിൽ ഇടർച്ചയോടെ പറഞ്ഞു … പെണ്ണിന്റെ മിഴികൾ നിറഞ്ഞു …
“ഇത് കൊണ്ടാ ഞാൻ നിന്നോട് ഒന്നും പറയാത്തത് ചേച്ചി … ചെറിയ കാര്യങ്ങൾക്ക് പോലും നീ ഇങ്ങനെ ആണ് അപ്പോൾ ആര്യേട്ടന് വേറൊരു ഇഷ്ടം ഉണ്ടെന്ന് അറിഞ്ഞാലോ …”
ദിയ യുടെ നാവിൽ നിന്നും ഉതിർന്ന് വീഴ്ന്ന അക്ഷരങ്ങൾ അസ്ത്രങ്ങൾ ആയി അവളുടെ നെഞ്ചിൽ തറച്ചു …
“എ …എ …എന്താ പറഞ്ഞേ ?’
വിറയാർന്ന സ്വരത്തിൽ ധ്യാമി ചോദിച്ചു ….
“അതെ ചേച്ചി ആര്യേട്ടന് ഇതൾ എന്ന ഒരു ചേച്ചിയെ ഇഷ്ടം ആണ് ….”
അല്പനേരത്തെ മൗനത്തെ കീറി മുറിച് കൊണ്ട് ദിയ ആര്യന്റെയും അവന്റെ ഹൃദയത്താളം ആയി മാറിയ ഇതളിന്റെയും കഥ ധ്യാമിയോട് പറഞ്ഞു …
അത് കേൾക്കുമ്പോൾ പെണ്ണിന്റെ നെഞ്ചിൽ ആയിരം ആണി തുളഞ്ഞു കേറുന്ന വേദന ആയിരുന്നു … അവളുടെ മിഴികൾ പെയ്തു … ചുണ്ടുകൾ വിറച്ചു … ദിയ യിലൂടെ അവൾ അറിയുക ആയിരുന്നു ഇതൾ എത്ര ഭാഗ്യവതി ആണെന്ന് … അവൾക്ക് വേണ്ടി ഇന്നും ജീവിക്കുന്ന ആര്യനെ ഓർത്ത് അവൾക്ക് അത്ഭുതം തോന്നി …
ഒന്ന് കാണാതെയോ മിണ്ടാതെയോ ഇരുന്നാൽ ബ്രേക്ക് അപ്പ് പറയുന്ന പ്രണയങ്ങളിൽ നിന്നും ആര്യന്റെ പ്രണയം വേറിട്ട് നിൽക്കുന്നതായി അവൾക്ക് തോന്നി …
അല്ലെങ്കിലും പ്രണയം ഒരു മാന്ത്രിക ചേപ്പാണ് … എത്ര നോവിച്ചാലും വിട്ട് കളയാൻ തോന്നാത്ത മായാജാലം പ്രണയത്തിൽ അല്ലാതെ മേറ്റ് എന്തിൽ ആണ് … മുറുകെ പിടിച്ചാൽ നോവുകയും വിട്ട് കളഞ്ഞാൽ നഷ്ടപ്പെടുകയും ചെയുന്ന ഒന്നാണ് പ്രണയം … വിട്ടും കളയാതെയും , വേദനിപ്പിച്ചു മുറുകെ പിടിക്കാതെയും വെറുതെ ഒന്ന് ചേർത്ത് നിർത്തിയാൽ പ്രണയത്തിനോളം മനോഹരമായി എന്താണ് ഉണ്ടാവുക …
=-=-=-=-=-=-=-=
“ധ്യാമി ……”
അമ്പലത്തിൽ നിന്നും പ്രാർത്ഥിച്ചു ഇറങ്ങിയപ്പോൾ ആണ് ആര്യൻ അവളെ പിന്നിൽ നിന്നും വിളിച്ചത് ….
“അഹ് ആര്യേട്ടനോ…?”
അവൾ വെറുതെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു….
“തനിക്ക് എന്നോട് ദേഷ്യം ആണോ ധ്യാമി…?”
ആര്യൻ അവളുടെ മുഖത്ത് നോക്കാതെ ചോദിച്ചു .
“ഹെയ്, ഞാൻ അത് അപ്പോഴേ മറന്നു …. പിന്നെ ദയ എന്നോട് എല്ലാം പറഞ്ഞു, ഇതൾ …. ആ കുട്ടിയോട് ആര്യേട്ടന് ഇഷ്ടം ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ വെറുതെ …..
പക്ഷേ ആ കുട്ടി ഭാഗ്യം ചെയ്ത ജന്മമാണ്… അതല്ലേ അവൾക്ക് ആയി ഇപ്പോഴും ആര്യേട്ടൻ കാത്തിരിക്കുന്നത് …. ഇതൾ നെ കണ്ടെത്താൻ പിന്നെ ശ്രമിച്ചില്ലേ …?”
ധ്യാമി അമ്പല പടവിൽ ഇരുന്ന് കൊണ്ട് ചോദിച്ചു….
“ഉം… ഒരുപാട് ശ്രമിച്ചു.. ഒടുവിൽ ഒരു ഫ്രണ്ട് വഴി അറിഞ്ഞത് അവൾ അമേരിക്കയിൽ ആണെന്ന… പക്ഷേ അവിടെ എവിടെ ആണെന്നൊന്നും അറിയില്ല…
ഞാൻ ഈ പാട്ട് എന്നൊക്കെ പറഞ്ഞു നടക്കുന്നത് പോലും അവളെ കണ്ടെത്താൻ ആണെടോ…”
അത് പറയുമ്പോൾ ആര്യന്റെ കൺകോണിൽ നനവ് പടർന്നത് പോലെ പെണ്ണിന് തോന്നി .. അല്ലെങ്കിലും പ്രണയം വല്ലാത്തൊരു നോവ് തന്നെ ആണ്… സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും നോവ് തന്നെ…
“ഉം… ദിയ പറഞ്ഞിരുന്നു… ആര്യേട്ടൻ വിഷമിക്കണ്ട നമുക്ക് ഇതളിനെ കണ്ടെത്താം… എന്റെ അച്ഛന്റെ സുഹൃത്ത് അമേരിക്കയിൽ ആണ്, ഫോട്ടോയോ മാറ്റോ ഉണ്ടേൽ നമുക്ക് ഒന്ന് അന്വേഷിക്കാം….”.
ധ്യാമിടെ വാക്കുകൾ ആര്യനിൽ വല്ലാത്തൊരു അത്ഭുതം നിറച്ചു… സ്നേഹിക്കുന്ന പുരുഷന്റെ പ്രണയിനിയെ കണ്ടെത്താൻ ശ്രമിക്കുന്ന ഒരുവൾ….. ഇങ്ങനെ ഈ ലോകത്ത് മറ്റൊരു പെണ്ണും ഉണ്ടാകില്ല എന്ന് അവന് തോന്നി പോയി…
“ആര്യേട്ടൻ എന്താ ചിന്തിക്കുന്നത് എന്ന് എനിക്ക് അറിയാം… പേടിക്കണ്ട വട്ടൊന്നും അല്ല.. ദിയ നിങ്ങളുടെ കാര്യം എന്നോട് പറയും വരെ ഈ പ്രണയം നേടി എടുക്കണം എന്നൊരു സ്വാർത്ഥത എനിക്ക് ഉണ്ടായിരുന്നു… പക്ഷേ അതിന് ശേഷം അങ്ങനെ ഒരു തോന്നൽ പോലും ഇല്ല….
പരസ്പരം ഇത്രയും സ്നേഹിക്കുന്ന നിങ്ങളെ ഒന്നിപ്പിക്കുക എന്നത് ആകും എന്റെ വിധി …. “
അത്രയും പറഞ്ഞു ഒരു ചെറുപുഞ്ചിരിയോടെ അവൾ അവിടെ നിന്നും നടന്ന് നീങ്ങി….
ഓരോ പെണ്ണും എത്രമാത്രം വ്യത്യസ്തർ ആണെന്ന് അവൻ ചിന്തിച്ചു… തനിക്ക് ഒപ്പം ഉണ്ടായിരുന്ന കുറച്ച് മാസങ്ങൾ കൊണ്ട് തന്നെ ഈ ജന്മം മുഴുവൻ നൽകാൻ പറ്റുന്ന അത്രയും പ്രണയം പകർന്ന ഇതൾ ഒരിടത്ത്.. തന്റെ പ്രണയം ഇതൾ മടങ്ങി വന്നാൽ ഒരിക്കലും പൂവിടില്ല എന്ന് ബോധ്യം ഉണ്ടായിട്ടും തന്നോട് ഉള്ള പ്രണയം കൊണ്ട് മാത്രം ഇതളിനെ കണ്ടെത്താൻ ശ്രമിക്കുന്ന ധ്യാമി മറ്റൊരിടത്ത് ….
ഓരോ സ്ത്രീയും വ്യത്യസ്ത ആണ്, അവളിലെ പ്രണയവും…. ഒരു പെണ്ണിനേയും മുഴവാനായി മനസിലാക്കിയ ആണൊരുവാൻ ഉണ്ടാകില്ല …..
=-=-=-=-=
വെറുതെ ഹെഡ്സെറ്റിൽ പാട്ടും കേട്ട് കിടക്കുമ്പോൾ ആണ് ആര്യന്റെ ഫോണിൽ ബെല്ലോടെ ആരുടെയോ നമ്പർ തെളിഞ്ഞു, തെല്ലോന്ന് ചിന്തിച്ച ശേഷം അവൻ കാൾ അറ്റൻഡ് ചെയ്തു …
“ആര്യേട്ടാ, ഇത് ഞാനാ ധ്യാമി….”
ഫോൺ അറ്റൻഡ് ആയ ഉടനെ അവൾ സ്വയം പരിചയപ്പെടുത്തി….
“ആഹ് , പറയെടോ….”
അവൻ മറുപടി പറഞ്ഞു…
“അച്ഛന്റെ ഫ്രണ്ട് ഒരു ഇതളിനെ കണ്ടെത്തിയിട്ടുണ്ട്…. അത് തന്നെ ആണോ ആര്യേട്ടന്റെ ഇതൾ എന്ന് നോക്കിയേ… ഞാൻ വാട്സ്ആപ്പ് ൽ ഫോട്ടോ അയക്കാം….”
ധ്യാമിടെ വാക്കുകൾ കേട്ടതും അവന്റെ ഉള്ളിൽ വല്ലാത്തൊരു അനുഭൂതി വന്ന് നിറഞ്ഞു… ഇത്രയും നാൾ താൻ തേടി നടന്നവൾ ഇപ്പോൾ ഇതാ എവിടെ ആണെന്ന് താൻ അറിയാൻ പോകുന്നു…
അതോർത്തതും അവനിൽ അടക്കാൻ പറ്റാത്ത സന്തോഷം തോന്നി …. നെറ്റ് ഓൺ ആക്കി വാട്സ്ആപ്പ് എടുത്ത് ധ്യാമി അയച്ച ചിത്രം അവൻ ഡൌൺലോഡ് ആക്കാൻ ശ്രമിച്ചു…. ഒച്ചിനെക്കാൾ പതുക്കെ ആണ് നെറ്റിന്റെ സ്പീഡ് എന്ന് അവന് തോന്നി…. അവൻ അക്ഷമയോടെ ഫോണിലേക്ക് കണ്ണും നട്ടിരുന്നു… പതുക്കെ ആ ചിത്രം ഡൌൺലോഡ് ആകാൻ തുടങ്ങിയതും ആര്യൻ അതിലേക്ക് ആകാംഷയോടെ നോക്കി നിന്നു….
(തുടരും….).
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ninnilaliyan written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission