Skip to content

നിന്നിലലിയാൻ – 2

ninnilaliyan novel

അവന്റെ വാക്കുകൾ പെണ്ണിന്റെ ഹൃദയത്തെ കീറി മുറിച്ചു … പെണ്ണിന് ഹൃദയത്തിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു … അവളുടെ ശ്വാസം വിലങ്ങി ….

കണ്ണുകൾ പെയ്തു …

അന്ന് വരെ ആനന്തത്തോടെ മാത്രം ശ്രവിച്ചിരുന്ന അവന്റെ ശബ്ദം അന്ന് ആദ്യമായി അവളിൽ നോവ് പടർത്തി …

പെണ്ണിന്റെ  ഹൃദയത്തിൽ കാർമേഘങ്ങൾ ഉരുണ്ട് കൂടി … കണ്ണുനീർ  ശക്തിമായി പെയ്തു …

ഇതിന് ഇടയിൽ ആര്യൻ അവളെ കടന്ന് പോയത് ഒന്നും പെണ്ണ് അറിഞ്ഞില്ല … ഒരു ശില പോലെ അവൾ അങ്ങനെ നിന്നു … ഒന്ന് ആർത്തിരമ്പി പെയ്യാൻ അവൾ വല്ലാതെ കൊതിച്ചു ….. 

പെട്ടെന്ന് ഫോൺ ബെൽ അടിച്ചപ്പോൾ ആണ് പെണ്ണിന് സ്ഥലകാല ബോധം വന്നത് … ഫോണിൽ നോക്കിയപ്പോൾ വീട്ടിൽ നിന്നാണ് എന്ന് അവൾക്ക് മനസിലായി … കാൾ കട്ട്‌ ചെയ്തവൾ വീട്ടിലേക്ക് നടന്നു …  എത്രയും വേഗം വീട്ടിൽ എത്തി ആരും കാണാതെ ഒന്ന് പൊട്ടി കരയാൻ പെണ്ണ് വല്ലാതെ കൊതിച്ചു ….

“നീ അമ്പലത്തിൽ തൊഴാൻ പോയതോ അതോ പുതിയ പ്രതിഷ്ഠ  വച്ച് അമ്പലം പണിയാൻ പോയതോ … നനഞ്ഞു കൊണ്ട് കേറി വന്നിരിക്കുന്നത് കണ്ടില്ലേ … പോയി തുണി മാറ്റി തലത്തുടക്ക് …”

സുധ യുടെ ശകാരം കേട്ടപ്പോൾ ആണ് അവൾ സ്വയം ഒന്ന് നോക്കിയത് … അതെ മഴ നനഞ്ഞിരിക്കുന്നു … ഇപ്പോഴും പുറത്ത് പെയ്യുന്ന മഴയിലേക്ക് അവളുടെ നോട്ടം എത്തി .. മഴ പെയ്തത് കൊണ്ട് തന്റെ കണ്ണീർ ആരും കണ്ടില്ലല്ലോ എന്നവൾ ആശ്വസിച്ചു …

“എന്തായി ചേച്ചി … നീ പറഞ്ഞോ ആര്യേട്ടനോട് … പുള്ളി എന്ത് പറഞ്ഞു …?  എന്തായാലും ചിലവ് ഉണ്ട് കേട്ടോ … നിന്റെയും ആര്യേട്ടന്റെയും കല്യാണത്തിന് നിങ്ങൾ ഇടുന്ന അതെ കളർ ഉടുപ്പ് എനിക്കും വേണം ….”

ദിയ വാ തോരാതെ സംസാരിക്കുന്നതിനിടയിൽ ധ്യാമി അവളെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു …

“എന്താടി ചേച്ചി …എന്ത് പറ്റി ?”

ദിയ ധ്യാമിയുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി കൊണ്ട് ചോദിച്ചു …

പക്ഷേ അതിന് ഒന്നും ഉത്തരം പറയാതെ പെണ്ണ് തന്റെ ഉള്ളിലെ നോവ് എല്ലാം കരഞ്ഞു തീർക്കുക ആയിരുന്നു .. പെണ്ണ് ഇടക്ക് ഒന്ന് കരച്ചിൽ നിർത്തിയതും ദിയ വീണ്ടും കാര്യം തീരക്കി …

ആര്യൻ പറഞ്ഞത് അത് പോലെ ദിയയോട് പറയുമ്പോൾ പെണ്ണ്   ഏങ്ങലടിക്കുന്നുണ്ടായിരുന്നു … അവളുടെ ശബ്ദം വല്ലാതെ നേർത്തത് ആയിരുന്നു ..

“നീ ഇങ്ങനെ കരയല്ലെടി ചേച്ചി … ചിലപ്പോൾ ആര്യേട്ടന് ജോലി ഒന്നും ആകാത്തത് കൊണ്ടാവും അങ്ങനെ പറഞ്ഞേ …”

ദിയ ഓരോന്ന് പറഞ്ഞു അവളെ സമാധാനിപ്പിക്കാൻ നോക്കി എങ്കിലും അവ ഒന്നും തന്നെ ധ്യാമിയുടെ ഉള്ളിലെ നീറ്റലിനെ ശമിപ്പിക്കാൻ സാധിക്കുന്നവ ആയിരുന്നില്ല …

അന്ന് മുഴുവൻ ധ്യാമി തലവേദന ആണെന്ന് കള്ളം പറഞ്ഞ് മുറി അടച്ചിരുന്നു കരഞ്ഞു … ഉള്ളിലെ വേദന ശരീരത്തെയും ബാധിക്കും എന്ന പോലെ രാത്രി ആയപ്പോൾ പെണ്ണിന് പനിയും വിറയലും ആയി …

ദിയ യും സുധയും അവൾക്ക് ഒപ്പം തന്നെ ഇരുന്നു … ഇടക്ക് തുണി നനച്ച് നെറ്റിയിൽ ഇട്ടെങ്കിലും അതൊന്നും പെണ്ണിന്റെ പനിയെ കുറച്ചില്ല എന്ന് മാത്രം അല്ല സമയം കടന്ന് പോകും തോറും പെണ്ണിന്റെ ശരീരത്താപം വർധിച്ചു വന്നു …

” വാസു ഏട്ടാ … മോൾക്ക് തീരെ വയ്യ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നതാ നല്ലത് …”

സുധ വേവലാതിയോടെ പറഞ്ഞു …

“ഞാൻ എന്ത് ചെയ്യാനാ സുധേ …? പുറത്ത് ആണേൽ കൊരി ചൊരിയുന്ന മഴ … നമ്മുടെ ഡ്രൈവർ നെ വിളിച്ചപ്പോൾ അവന് ഈ രാത്രി വരാൻ പറ്റില്ല എന്ന്… എനിക്ക് ആണേൽ വണ്ടി ഓടിക്കാനും അറിയില്ല …”

വാസുദേവൻ വിഷമത്തോടെ പറഞ്ഞു …

“നിങ്ങൾ ഒന്ന് അപ്പുറത്തെ ആര്യനെ വിളിക്ക് വാസു ഏട്ടാ … ആ കൊച്ചന് വണ്ടി ഓടിക്കാൻ അറിയാല്ലോ …”

സുധ പറഞ്ഞപ്പോൾ ആണ് ആര്യൻ നന്നായി കാർ ഓടിക്കുമല്ലോ എന്ന് വാസുദേവൻ ചിന്തിച്ചത് . . അപ്പോൾ തന്നെ അയാൾ ഫോൺ എടുത്ത് ആര്യനോട് ഒന്ന് വരാൻ പറ്റോ എന്ന് ചോദിച്ചു … ഹോസ്പിറ്റൽ കേസ് ആണെന്ന് കേട്ടതും ആര്യൻ വരാം എന്ന് സമ്മതിച്ചു …

ആര്യൻ വരുമ്പോഴേക്കും വാസുദേവനും കുടുംബവും ഹോസ്പിറ്റലിൽ പോകാൻ റെഡി ആയിരുന്നു … സുധയും ദിയയും കൂടി താങ്ങി പിടിച്ചു വണ്ടിയിൽ കേറ്റുന്ന പെണ്ണിനെ കണ്ടപ്പോൾ ആര്യന്റെ ഉള്ളൊന്ന് പിടഞ്ഞു …

രാവിലെ അവളെ കണ്ടപ്പോൾ വല്ലാത്ത ഐശ്വര്യം ആയിരുന്നു എന്നവൻ ഓർത്തു .. രാവിലെ തന്നെ പ്രണയത്തോടെ നോക്കിയ പെണ്ണിന്റെ കണ്ണുകൾ ക്ഷീണിച്ചിരിക്കുന്നു … രാവിലെ കണ്ട ധ്യാമിയിൽ നിന്നും ഇപ്പോൾ ഉള്ള പെണ്ണിലേക്ക് വല്ലാത്ത ദൂരം ഉള്ളത് പോലെ അവന് തോന്നി …

“ധ്യാമിക്ക് എന്ത് പറ്റിയതാ  ..?”

ആര്യൻ അലിവാർന്ന സ്വരത്തിൽ ചോദിച്ചു …

“രാവിലെ അമ്പലത്തിൽ പോയിട്ട് വന്നപ്പോൾ മഴ നനഞ്ഞതാ … “

സുധ പെണ്ണിനെ തന്നോട് ചേർത്ത് ഇരുത്തി കൊണ്ട് പറഞ്ഞു …

ആര്യന്റെ ഉള്ളിൽ വല്ലാത്തൊരു നോവ് പടർന്നു   .. കാർ ഓടിക്കുമ്പോഴും ഫ്രണ്ട് മിററിൽ കൂടി ആര്യൻ ന്റെ നോട്ടം ആ പെണ്ണിനെ തേടി എത്തി ….

അവളെ ഹോസ്പിറ്റലിൽ എത്തിച്ച ശേഷം മടങ്ങി പൊയ്ക്കോള്ളൂ എന്ന് വാസുദേവൻ പറഞ്ഞെങ്കിലും ആര്യന് അതിനായില്ല … അവൻ അന്ന് ആദ്യമായി ആ പെണ്ണിനെ ക്കുറിച്ച് ഓർത്തു ..

അടുത്ത വീട്ടിലേക്ക് താമസം മാറി വരുമ്പോൾ ആണ് വിടർന്ന മിഴികൾ ഉള്ള ആ നുണക്കുഴിക്കാരിയെ അവൻ ആദ്യമായി കാണുന്നത് …

ആദ്യം ഒക്കെ കലപില ബഹളം വച്ച് നടന്നവൾ പിന്നെ എപ്പോഴോ തന്റെ മുൻപിൽ മാത്രം മൗനി ആയി നാണത്തോടെ മാറി നിൽക്കുമായിരുന്നത് അവൻ ഓർത്ത് …

എത്രയോ വട്ടം പെണ്ണിന്റെ വിടർന്ന മിഴികളിൽ തന്നോട് ഉള്ള പ്രണയം കണ്ടിട്ടുണ്ട് … എന്നിട്ടും ഇന്ന് എല്ലാം തുറന്ന് പറഞ്ഞിട്ടും നിഷേധിക്കാൻ മാത്രേ ആയുള്ളൂ എന്ന് ഓർത്തപ്പോൾ അവന്റെ കൺ കോണിൽ ചെറിയൊരു നനവ് പടർന്നു ….

“ആര്യേട്ടാ …”

ദിയ യുടെ വിളി കേട്ടതും അവൻ അവളെ നോക്കി പുഞ്ചിരിക്കാൻ ഒരു പാഴ് ശ്രമം നടത്തി …

“എന്താ മോളെ … ധ്യാമിക്ക് ഇപ്പോൾ എങ്ങനെ ഉണ്ട് ?”

അവൻ വളരെ നേർത്ത ശബ്ദത്തിൽ ചോദിച്ചു …

“എട്ടന് എന്റെ ചേച്ചിയെ ഇഷ്ടമല്ലേ … പിന്നെ എന്തിനാ ഇന്നലെ അവൾ ഒരു വാക്ക് പോലും പറയാതെ തന്നെ ഏട്ടൻ അവളെ സംരക്ഷിച്ചത് …? അമ്മയുടെയും അച്ഛന്റെയും വിചാരം മഴ നനഞ്ഞത് ആണ് പനിക്ക് കാരണം എന്ന് … പക്ഷേ എനിക്ക് അറിയാം എന്റെ ചേച്ചിടെ ഈ അവസ്ഥക്ക് കാരണം എന്താണെന്ന് …”

ദിയ അത് പറഞ്ഞ് നിർത്തിയതും  ആര്യൻ അവളെ വെറുതെ ഒന്ന് നോക്കി …

“ഇന്നലെ ധ്യാമിടെ സ്ഥാനത്ത് ആരായിരുനെങ്കിലും ഞാൻ അങ്ങനെ തന്നെ പെരുമാറുമായിരുന്നോള്ളൂ …. പിന്നെ എനിക്ക് ഇഷ്ടം ആണോ എന്ന് ചോദിച്ചാൽ അതെ ഇഷ്ടം ആണ് … പക്ഷേ അത് പ്രണയം അല്ല … എന്നിലെ പ്രണയത്തിനും എനിക്കും ഒരു അവകാശിയെ ഒള്ളു  … ഇതൾ ….”

തുടരും  ….

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക

ആത്മസഖി

ദേവഭദ്ര

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ninnilaliyan written by Revathy

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!