കുളിച്ച് ഈറൻ മാറിയവൾ കണ്ണാടിക്ക് മുൻപിൽ ഇരുന്നു … മോതിര വിരലാൽ അല്പം കണ്മഷി എടുത്ത് തന്റെ വിടർന്ന മിഴികൾക്ക് ഭംഗി കൂട്ടി ..ഒപ്പം നെറ്റിയിൽ ഒരു കുഞ്ഞി പൊട്ടും കുത്തി …
“എന്റെ ചേച്ചി നീ ഇങ്ങനെ എന്നും സുന്ദരി കുട്ടീ ആയി ഒരുങ്ങിട്ടും അങ്ങേര് മൈൻഡ് ചെയുന്നില്ലല്ലോ …”
ദിയടെ വാക്കുകൾ കേട്ടപ്പോൾ ധ്യാമിയുടെ മുഖം മങ്ങി ..
“നിനക്ക് സങ്കടം ആവാൻ പറഞ്ഞത് അല്ലേടി ചേച്ചി … ആര്യേട്ടൻ എന്റെ ചേച്ചിപെണ്ണിനെ ഒരു ദിവസം മനസിലാക്കും .. നിന്റെ ഉള്ളിലെ സ്നേഹം തിരിച്ചറിഞ്ഞു നിന്നെ ചേർത്ത് പിടിക്കുകയും ചെയ്യും …”
ധ്യാമി യുടെ ചുണ്ടുകളിൽ നേർത്ത പുഞ്ചിരി വിടർന്നു .. ദിയ അവളെ സ്നേഹത്തോടെ ചുട്ടിപിടിച്ചു ..
“ധ്യാമി നീ ഒരുങ്ങി കഴിഞ്ഞില്ലേ ?”
സുധാമ്മടെ വിളി കേട്ടതും ധ്യാമി പെട്ടെന്ന് റെഡി ആയി താഴേക്ക് ഇറങ്ങി …
- •••••••••••••••••
ധ്യാമി … വിടർന്ന കരി മിഴികളും പുഞ്ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴികളും ഉള്ള ഇരുപത്ക്കാരി .. ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിനി ..
ദിയ , ധ്യാമിയുടെ അനിയത്തി … സുധയുടെയും വാസുദേവന്റെയും രണ്ടമ്മത്തെ പെൺതരി .. പത്താം ക്ലാസ്സുക്കാരി ..ധ്യാമി ടെ സ്വന്തം കുറുമ്പി പെണ്ണ് …
- ••••••°••••••••••
“ചേച്ചി ,നീ ഇന്നെങ്കിലും ആര്യേട്ടനോട് ഇഷ്ടം തുറന്ന് പറയോ ..?”
ദിയ ബസ്റ്റോപ്പിൽ നിന്ന് കൊണ്ട് കുറുമ്പോടെ ചോദിച്ചു … അവളുടെ ചോദ്യം കേട്ടതും ധ്യാമി അവളെ മിഴികൾ കൂർപ്പിച്ചു നോക്കി …
“നോക്കി പേടിപ്പിക്കണ്ട … ചേച്ചിടെ കഴിഞ്ഞിട്ട് വേണം എനിക്ക് കെട്ടാൻ …”
ദിയ അത് പറഞ്ഞതും ധ്യാമി അവളുടെ ചെവിക്ക് പിടിച്ചു …
“ആദ്യം മോൾ പോയി പത്ത് പാസ്സ് ആവ് എന്നിട്ട് അല്ലേ കല്യാണം …”
ധ്യാമി അത് പറഞ്ഞതും ദിയ അവളെ ചുണ്ട് കൊട്ടി കാണിച്ചു ..
“ചേച്ചി ദേ നിന്റെ ആര്യേട്ടൻ …”
ആര്യൻ എന്ന പേര് കേട്ടതും പെണ്ണിന്റെ മിഴികൾ ഒന്നുടെ വിടർന്നു … അവൾ പ്രണയത്തോടെ അവനെ നോക്കി നിന്നു … അവൻ അവർക്ക് നേരെ വരുന്നത് കണ്ടതും പെണ്ണിന്റെ ഉള്ളം തുടിച്ചു … മുക്കിന് തുമ്പിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞു …..
“ഹായ് ദിയക്കുട്ടി …”
ധ്യാമിയെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ച ശേഷം അവൻ പതിവ് പോലെ ദിയ യും ആയി സംസാരിക്കാൻ തുടങ്ങി .
“ഏട്ടൻന്റെ ബൈക്ക് എന്തിയെ …?”
ദിയ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു …
“അത് രാവിലെ തന്നെ പഞ്ചർ ആയി മോളെ .. ഇന്ന് ആണേൽ ഒരു മ്യൂസിക് ഡയറക്ടർ നെ കാണാൻ ഉള്ളതാ … ലേറ്റ് ആയാൽ അദ്ദേഹം പോകും പിന്നെ കാണാൻ പറ്റിയെന്ന് വരില്ല …”
ആര്യൻ ദിയയോടായി പറഞ്ഞു …
ആര്യൻ, ഏകദേശം ഇരുപത്തി ആറിനോട് അടുപ്പിച്ചു പ്രായം ഉള്ള ചെറുപ്പക്കാരൻ .. അലസമായി കിടക്കുന്ന മുടി ഇഴകളും വെട്ടി ഒതുക്കിയ താടിയും അവന്റെ ഭംഗി ഒന്ന് കൂടി വർധിപ്പിച്ചു … ഒരു സിനിമ പിന്നണി ഗായകൻ ആവുക എന്നത് മാത്രം ആണ് ആര്യന്റെ ഏക ലക്ഷ്യം ..
“ഓൾ ദി ബെസ്റ്റ് ഏട്ടാ …”
ദിയ അത് പറഞ്ഞപ്പോൾ അവൻ അവൾക്ക് സ്നേഹപൂർവ്വം നന്ദി പറഞ്ഞു …
അവന്റെ ഓരോ വാക്കുകൾക്കും ധ്യാമി പ്രണയപൂർവം ചെവിയോർത്ത് നിന്നു .. അറിയാതെ അവളിലേക്ക് തെന്നി വിഴുന്ന ഓരോ നോട്ടവും പെണ്ണിന്റെ ഉള്ളിലെ പ്രണയം കൂടുതൽ മനോഹരം ആക്കി …
“ദേ ബസ് വന്നു …”
ദിയ ബസ് നെ ചൂണ്ടി പറഞ്ഞു …
അവർ മൂവരും ബസ്സിൽ കേറി .. അത്യാവശ്യം നല്ല തിരക്ക് ഉണ്ടായിരുന്നതിനാൽ തന്നെ അവർക്ക് ഇരിക്കാൻ സീറ്റ് കിട്ടിയില്ല …
ധ്യാമിക്കും ദയക്കും മുൻപിലോട്ട് കേറി നിൽക്കാൻ സൗകര്യം ഒരുക്കി ആര്യൻ അല്പം മാറി നിന്നു … അപ്പോഴും ധ്യാമിയുടെ കണ്ണുകൾ അവനിൽ തന്നെ ആയിരുന്നു … പുഞ്ചിരിക്കുമ്പോൾ വിരിയുന്ന അവന്റെ നുണക്കുഴികളോട് പോലും അവൾക്ക് പ്രണയം തോന്നി …
ഇടക്ക് എപ്പോഴോ ആരുടെയോ കൈകൾ തന്റെ ശരീരത്തിൽ ഞെരിഞ്ഞു അമരുന്നത് അവൾ ഒരു ഞെട്ടലോടെ അറിഞ്ഞു … അവൾ ആ കൈകൾ തട്ടി മാറ്റി അല്പം കൂടി മാറി നിന്നു … എങ്കിലും അവളെ വിടാൻ ഭാവം ഇല്ലാത്ത പോലെ അവളെ തേടി ആ കൈകൾ വീണ്ടും എത്തി …. പെണ്ണിന്റെ കണ്ണുകൾ കലങ്ങി … അവൾ അല്പം കൂടി നീങ്ങി ആര്യന് അരികിലേക്ക് നിന്നു …
വീണ്ടും ആ കൈകൾ അവൾക്ക് നേരെ നീണ്ടതും ആര്യൻ ആ കൈ പിടിച്ചു തിരിച്ചു … പെട്ടെന്ന് അവിടെ ഒരു നിലവിളി ശബ്ദം ഉയർന്നു …
“അമ്മാവന് അത്രക്ക് കുഴപ്പം ആണേൽ കൊണ്ട് പോയി ചികിൽസിക്ക് …”
ആര്യൻ അല്പം ഉറക്കെ തന്നെ പറഞ്ഞു … അയാൾ ആണേൽ ആകെ നാണക്കേടും കൈ വേദനയും കാരണം തല കുനിച്ചു നിന്നു … അടുത്ത സ്റ്റോപ്പ് എത്തിയപ്പോൾ തന്നെ അയാൾ തിടുക്കപ്പെട്ടു ഇറങ്ങി പോയി ….
ധ്യാമിയും ദിയയും ബസിൽ നിന്ന് ഇറങ്ങിയതും ആര്യനും അവർക്ക് ഒപ്പം ഇറങ്ങി ….
“ദിയ മോളെ , പെൺപിള്ളേർ ആയാൽ അല്പ സ്വൽപ്പം ധൈര്യവും തന്റെടവും വേണം എന്ന് മോൾ ചേച്ചി ക്ക് ഒന്ന് പറഞ്ഞു കൊടുക്ക് … എപ്പോഴും രക്ഷിക്കാൻ ആരും വരില്ല …”
അത്രയും പറഞ്ഞു കൊണ്ട് ആര്യൻ തിരിഞ്ഞു നടന്നു …
അപ്പോഴാണ് ബസ്സിൽ വച്ച് ഉണ്ടായ സംഭവം ദിയ അറിയുന്നത് …
“ചേച്ചി ഒരെണ്ണം അപ്പോൾ തന്നെ കൊടുക്കാത്ത എന്താ ? ഞാൻ ആയിരുന്നേൽ ആ കിളവനെ കൊന്നേനെ …”
ദിയയുടെ വാക്കുകളിൽ വല്ലാത്ത അമർഷം പ്രകടമായിരുന്നു …
“ഞാൻ ആകെ പേടിച്ചു പോയി …”
ധ്യാമി നിറഞ്ഞ മിഴികളോടെ പറഞ്ഞു …
” ചേച്ചി വിഷമിക്കണ്ട അയാൾക്ക് ആവിശ്യം ഉള്ളത് ആര്യേട്ടൻ കൊടുത്തല്ലോ … ഇനി അയാൾ ഇങ്ങനെ ആരോടേലും പെരുമാറും മുൻപ് ഒന്ന് ചിന്തിക്കും … പിന്നെ ആര്യേട്ടന് എന്റെ ചേച്ചി പെണ്ണിനെ ഇഷ്ടം ആണെന്ന് തോന്നുന്നു അത് അല്ലേ നീ പറയാതെ തന്നെ ഏട്ടൻ ഇടപെട്ടത് …”
ദിയ അത് പറഞ്ഞപ്പോൾ പെണ്ണിന്റെ ഉള്ളിൽ ആകെ മഞ്ഞു പെയ്തു … അന്ന് മുഴുവൻ അവളുടെ ഉള്ളിൽ ആര്യൻ തന്നെ സംരക്ഷിച്ചത് മാത്രം ആയിരുന്നു … അവനെ കുറിച്ച് ഓർക്കുമ്പോൾ ഒക്കെയും അവളുടെ ഉള്ളിൽ ഒരു തണുപ്പ് പടർന്നു …
അന്ന് ചെയ്ത ഒരു പ്രവർത്തിയിൽ പോലും ശ്രദ്ധിക്കാൻ അവൾക്ക് ആയില്ല … അവളുടെ ഉള്ളിൽ ആര്യൻ മാത്രം ആയി … അത്രമേൽ പ്രണയത്തോടെ അവൾ അവനെ ഹൃദയത്തോട് ചേർത്തു …
അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു ഇനിയും വൈകാതെ തന്റെ പ്രണയം അവനോട് പറയാൻ …
സൂര്യകിരണങ്ങൾ ഭൂമിയെ ചുംബിച്ചു ഉണർത്തിയപ്പോൾ അവൾ മെല്ലെ കണ്ണുകൾ തുറന്നു … അന്ന് അവൾക്ക് ഒരുങ്ങാൻ വല്ലാത്ത ആവേശം ആയിരുന്നു… നാളുകൾ ആയി തന്റെ ഉള്ളിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന പ്രണയം അവനോട് ചൊല്ലാൻ …
അവൾ അതിനായി അതിരാവിലെ തന്നെ കുളിച്ച് ഒരുങ്ങി അമ്പലത്തിൽ പോയി ഒന്ന് പ്രാർത്ഥിച്ചു … ശേഷം ആര്യന് വേണ്ടി അവൾ വഴി വക്കിൽ കാത്ത് നിന്നു …
അവൻ വരാറായ സമയം അടുക്കും തോറും പെണ്ണിന് ഉള്ളിൽ വല്ലാത്ത ഭയം കടന്ന് കൂടി …
ദിയ ഒപ്പം വരാതെ ഒഴിഞ്ഞ് മാറിയതിന്റെ ടെൻഷനും അവളിൽ പ്രകടമായിരുന്നു .
ആര്യൻ ദൂരെ നിന്ന് വരുന്നത് കണ്ടതും അവളിലെ ഭയം ക്രമാതീതമായി വർധിച്ചു … നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു .. അവൻ അടുത്തേക്ക് വന്നതും അവളുടെ കൈകൾ വിറച്ചു … .
അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൻ അവൾക്ക് അരികിലൂടെ നടന്നു പോയതും അവൾ എന്തോ ഓർത്ത് എന്നപോലെ ആര്യേട്ടാ എന്ന് വിളിച്ചു …
അവൻ തിരിഞ്ഞു നോക്കിയതും അവളിലെ ധൈര്യം ചോരും പോലെ അവൾക്ക് തോന്നി …
“എന്താ ധ്യാമി . ?”
അവൻ അത് ചോദിച്ചതും പെണ്ണ് അവനെ നോക്കാതെ മിഴികൾ താഴ്ത്തി നിന്നു …
“അത് …. എനിക്ക് ..ആര്യേട്ടനെ …”.
അല്പനേരത്തെ മൗനത്തെ കീറിമുറിച്ചു കൊണ്ട് അവൾ പറഞ്ഞു തുടങ്ങിയതും മതി എന്ന അർത്ഥത്തിൽ അവൻ കൈകാണിച്ചു …
“ഞാൻ ഉദ്ദേശിക്കുന്ന കാര്യം ആണ് താൻ പറയാൻ പോകുന്നത് എങ്കിൽ അത് വേണ്ട ധ്യാമി …അത് ഒരിക്കലും നടക്കില്ല … ഞാൻ തന്നെ ഒരിക്കലും അങ്ങനെ കണ്ടിട്ടില്ല .. ഇനി അങ്ങനെ കാണാനും ആവില്ല.. വെറുതെ ഇതിന് വേണ്ടി സമയം കളയണ്ട ….”
അവന്റെ വാക്കുകൾ പെണ്ണിന്റെ ഹൃദയത്തെ കീറി മുറിച്ചു … പെണ്ണിന് ഹൃദയത്തിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു … അവളുടെ ശ്വാസം വിലങ്ങി …
കണ്ണുകൾ പെയ്തു ….
തുടരും ….
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ninnilaliyan written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission